മലപ്പുറം ; അടിപിടി കേസിൽ പോലീസ് ചോദ്യം ചെയ്യാനായി വിളിപ്പിച്ച യുവാവ് മരണ പ്പെട്ട സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. യുവാവ് മരണപ്പെട്ടത് ഹൃദയാഘാതം മൂലമെന്ന് പോസ്റ്റുമോർട്ടത്തിൽ തെളിഞ്ഞതായിട്ടാണ് പോലീസ് പുറത്തുവിട്ട വിവരം. ഹൃദയാഘാതത്തെ തുടര്‍ന്നാണ്...
കോതമംഗലം – ഓട്ടോറിക്ഷയിൽ മ്ലാവിടിച്ച് യുവാവിന് ദാരുണാന്ത്യം. രോഗിയുമായി മാമലക്കണ്ടത്തുനിന്ന് കോതമംഗലത്തേക്ക് വരുമ്പോൾ ഇന്നലെ രാത്രി പുന്നേക്കാട് കളപ്പാറയിൽ വച്ചാണ് അപകടമുണ്ടായത്. മാമലക്കണ്ടം സ്വദേശി പറമ്പിൽ വിജിൽ നാരായണനാണ് (41) ദാരുണാന്ത്യം സംഭവിച്ചത്. കീരംപാറ പഞ്ചായത്തിലെ...
കൊട്ടിയം; ഗോവയിൽ ബൈക്ക് അപകടത്തിൽ മലയാളി വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. ഡീസന്റ് മുക്ക് തെങ്ങിഴകത്ത് വീട്ടിൽ സത്യദേവൻ ആചാരിയുടെയും ലീലയുടെയും മകനും കൊല്ലം ശ്രീനാരായണ കോളേജിലെ പൊളിറ്റിക്കൽ സയൻസ് വിദ്യാർത്ഥിയുമായിരുന്ന അനന്തു (21) ആണ് മരിച്ചത്. വെള്ളിയാഴ്ച...
കോതമംഗലം;നേര്യമംഗലത്ത് കാട്ടാനയുടെ ആക്രമണത്തിൽ വയോധിക കൊല്ലപ്പെട്ടതിന് പിന്നാലെയുണ്ടായ പ്രതിഷേധവും സംഘർഷവുമായി ബന്ധപ്പെട്ട് മാത്യു കുഴൽനാടൻ എംഎൽഎ,ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് എന്നിവരെ രാത്രി വൈകി പോലീസ് അറസ്റ്റ് ചെയ്തു. ഇതോടെ പകൽ മുഴുവൻ നീണ്ടുനിന്നതും സന്ധ്യയോടെ...
കോതമംഗലം : പുല്ലരിയാൻ പോയ വയോധിക ആനയുടെ ആക്രമണത്തിൽ മരിച്ചു. ഇന്ന് രാവിലെ 8.30 തോടെ നേര്യമംഗലം കാഞ്ഞിരവേലിയിലാണ് സംഭവം. പ്രദേശവാസിയായ ഇന്ദിര രാമകൃഷ്ണൻ (65) ആണ് മരണപെട്ടത്. പരിക്കേറ്റ ഇന്ദിരയെ കോതമംഗലത്തെ ആശുപത്രിയിൽ എത്തിയ്ക്കുന്നതിനുള്ള...