M4 Malayalam
Connect with us

Local News

കവിത വായ പൊത്തിപ്പിടിച്ചു, അലക്‌സ് കഴുത്തറുത്തു; അടിമാലിയിലെ ഫാത്തിമയുടെ ജീവനെടുത്തത് സ്വർണ്ണം കവരാനെന്ന് പ്രതികൾ

Published

on

അടിമാലി;ജോലി അന്വേഷിച്ച് അടിമാലിയിൽ എത്തി.ലോഡ്ജിൽ മുറിയെടുത്ത് താമസം.പണച്ചിലവ് കുറയ്ക്കാൻ വാടക വീട് അന്വേഷിച്ച് കറക്കം.അവസാനം എത്തിയത് വയോധികയുടെ വീട്ടിൽ.സ്വർണ്ണമാല പൊട്ടിയ്ക്കാൻ ശ്രമിച്ചപ്പോൾ അവർ ബഹളം വച്ചു.കൂടെയുണ്ടായിരുന്ന കാമുകി ഉടൻ വായ പൊത്തിപ്പിടിച്ചു.ഓടി അടുക്കളയിൽ എത്തി,കറികത്തിയുമായെത്തി കഴുത്തറുത്തു.

അടിമാലിയിൽ വൃദ്ധയെ കഴുത്തറുത്ത് കൊലപ്പെടുത്തി, ആഭരണം തട്ടിയെടുത്ത സംഭവത്തിൽ പോലീസ് പിടിയിലായ കൊല്ലം കിളികൊല്ലൂർ സേവ്യർ കോട്ടേജിൽ അലക്‌സ്
സംഭവത്തെക്കുറിച്ച് പോലീസിൽ നൽകിയ വിവരണത്തിന്റെ ഏകദേശ രൂപം ഇങ്ങിനെ.അലക്‌സിനെയും കൃത്യത്തിൽ പങ്കാളിയായ സഹപാഠിയും കാമുകിയുമായ കവിതയെയും പോലീസ് ചോദ്യം ചെയ്തുവരുന്നു.

അടിമാലി കുരിയൻസ് പടിക്ക് സമീപം താമസിക്കുന്ന നടുവേലിൽ കിഴക്കേതിൽ പരേതനായ കാസിമിന്റെ ഭാര്യ ഫാത്തിമ (70) യെയാണ് ഇവർ കൊലപ്പെടുത്തിയത്.കൊലയ്ക്കുശേഷം ഫാത്തിമ ധരിച്ചിരുന്ന വളകളും മാലയും മറ്റും ഇവർ ഊരിയെടുത്തു.

ഇതിൽ ഒന്നരപവൻ അടിമാലിയിലെ മുത്തൂറ്റ് ഫൈനാൻസിൽ പണയപ്പെടുത്തി 60000 രൂപ തരപ്പെടുത്തി,കാറിൽ കോതമംഗലം ഭാഗത്തേയ്ക്ക് തിരിച്ചു.ഇടയ്ക്ക് നേര്യമംഗലത്ത് ബാറിൽ കയറി അലക്‌സ് മദ്യപിച്ചു.

കോതമംഗലത്തെത്തിയപ്പോൾ കാർ തിരച്ചയച്ചു.ഇവിടെ നിന്നും ഇവർ പാലക്കാട് ഭാഗത്തേയ്ക്ക് ബസിൽ യാത്ര തിരിയ്ക്കുകയായിരുന്നു.

പാലക്കാട് കുഴൽമന്ദം ഭാഗത്തുവച്ച് ഇന്നലെ ഇരുവരെയും പോലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.അലക്‌സ് മുമ്പ് മോഷണം അടക്കം നിരവധി കേസുകളിൽ പ്രതിയാണെന്നാണ് സൂചന.

വൈകിട്ട് 5 മണിയോടെയാണ് അലക്‌സും കവിതയും ഫാത്തിമയുടെ വീട്ടിൽ എത്തുന്നത്.5.30 തോടെ ഇവർ വൃദ്ധയെ കൊലപ്പെടുത്തി. മൃതദേഹത്തിന് ചുറ്റും മുളകുപൊടി വിതറിയ ശേഷമാണ് ഇവർ ആഭരണങ്ങളുമായി സ്ഥലം വിട്ടത്.

ഒരാഴ്ചയോളമായി ഇവർ അടിമാലിയിൽ ഉണ്ടായിരുന്നെന്ന് പോലീസ് അന്വേഷണത്തിൽ വ്യക്തമായി. ഇവരെ കോതമംഗലത്തെത്തിച്ച കാർഡ്രൈവർ നൽകിയ സുചനകളാണ് പോലീസിന് പ്രതികളെ പിടികൂടുന്നതിന് സഹായകമായത്.

മകൻ സുബൈറിനോടൊപ്പമാണ് ഫാത്തിമ താമസിച്ചിരുന്നത്. സംഭവ ദിവസം വൈകുന്നേരം നാല് മണിയോടെ സുബൈർ ടൗണിൽ പോയിരുന്നു.തിരിച്ച് ഏഴുമണിയോടെ ഇയാൾ വീട്ടിലെത്തിയപ്പോഴാണ് മാതാവ് രക്തത്തിൽ കുളിച്ച് കിടക്കുന്ന നിലയിൽ കണ്ടത്.

അടിമാലി പോലീസ് ഉടൻ സ്ഥലത്തെത്തി അന്വേഷണം ആരംഭിയ്ക്കുകയായിരുന്നു.രാത്രി തന്നെ അലക്‌സ് ഓട്ടം വിളിച്ച കാർ ഡ്രൈവർ വിവരങ്ങൾ പോലീസിന് കൈമാറിയിരുന്നു.

ഈ വിവരങ്ങളും പണമിടപാട് സ്ഥാപനത്തിൽ നിന്നും ലഭിച്ച മൊബൈൽ നമ്പറുമാണ് പ്രതികളിലേയ്ക്ക് എത്താൻ പോലീസിന് സാഹായകമായത്.

കവിത വിവാഹിതയും 12 വയസുള്ള കുട്ടിയുടെ അമ്മയുമാണ്.അലക്‌സിന് ഭാര്യയും രണ്ടുമക്കളും ഉണ്ട്.ഇയാൾ കിളികൊല്ലൂരിൽ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു.

അലക്‌സും കവിതയും സ്‌കൂളിൽ ഒരുമിച്ച് പഠിച്ചവരാണ്.അടുത്തിടെ ഇവർ വീണ്ടും കണ്ടുമുട്ടി.തുടർന്ന് ഇരുവരും പ്രണയത്തിലായി.ആറുമാസം മുമ്പ് ഇരുവരും ബാംഗ്ലൂരിൽ എത്തി, ഒരുമിച്ച് താമസം ആരംഭിയ്ക്കുകയായിരുന്നു.

ഇവിടെ ഒരു സ്ഥാപനത്തിൽ അലക്‌സിന് ജോലി ലഭിച്ചെങ്കിലും ശമ്പളം കുറവായിരുന്നു.സാമ്പത്തീക പ്രതിസന്ധി രൂക്ഷമായതിനാൽ ഇവർ ഒരാഴ്ച മുമ്പ് ബാംഗ്ലൂർ വിട്ടു.മൂന്നാറിന് സമീപം ഉള്ള ‘കേരളഫാമിൽ’ ഡ്രൈവറുടെ ഒഴിവുണ്ടെന്നറിഞ്ഞാണ് അടിമാലിയിൽ എത്തുന്നത്.

ഇവിടെ ജോലി അന്വേഷിച്ചെത്തിയെങ്കിലും ഉടൻ നിയമനം ലഭിച്ചില്ലന്നും അതിനാലാണ് അടിമാലിയിൽ മുറിയെടുത്ത് തങ്ങിയതെന്നും രണ്ടുദിവസം കൊണ്ടുതന്നെ കൈവശമുണ്ടായിരുന്ന പണം തീർന്നെന്നും പിന്നെ ആഹാരത്തിന് പോലും വഴിയില്ലാതെയാണ് കഴിഞ്ഞിരുന്നതെന്നും മറ്റും അലക്‌സ് പോലീസിനെ ധരിപ്പിച്ചിതായിട്ടാണ് സൂചന.

 

 

1 / 1

Local News

പുൽപ്പള്ളിയിൽ വീണ്ടും കടുവയിറങ്ങിയതായി സംശയം, 2 പശുക്കിടാങ്ങളെ പിടിച്ചു

Published

on

By

കൽപറ്റ ; വയനാട് ജില്ലയിലെ പുൽപ്പള്ളി സീതാമൗണ്ടിൽ കടുവ ഇറങ്ങിയെന്ന് നാട്ടുകാർ. കളപ്പുരയ്ക്കൽ ജോസഫിൻ്റെ രണ്ടു പശുക്കിടാങ്ങളെയാണ് കടുവ പിടിച്ചത്. ഒന്നരമാസം പ്രായമുള്ള പശുക്കളാണ്. പശുക്കളെ മേയാൻ വിട്ടപ്പോഴാണ് സംഭവം.

ഉച്ചയ്ക്ക് ശേഷം രണ്ടരയോടെയാണ് കടുവ ഇറങ്ങിയത്. തൊട്ടപ്പുറത്തെ കർണാടക കാടുകളിൽ നിന്ന് കടുവ എത്തിയതാകാം എന്നാണ് വിലയിരുത്തൽ. വനംവകുപ്പ് സ്ഥലത്തെത്തി പരിശോധന തുടങ്ങി.

ഫെബ്രുവരി അവസാനം മുള്ളൻകൊല്ലിയിൽ നിന്ന് WWL 121 എന്ന കടുവ കെണിയിലായിരുന്നു. ഈ വർഷം അഞ്ചു കടുവകൾ വയനാട്ടിൽ വനംവകുപ്പിൻ്റെ പിടിയിലായിട്ടുണ്ട്.

തൊട്ടപ്പുറത്തെ കർണാടക കാടുകളിൽ നിന്ന് കടുവ എത്തിയതാകാം എന്നാണ് വിലയിരുത്തൽ

1 / 1

Continue Reading

Latest news

16 കാരിയെ പീഡിപ്പിച്ച എസ്.ഐക്ക് 6 വർഷം തടവും ഇരുപത്തയ്യായിരം രൂപ പിഴയും, തിരുവനതപുരം അതിവേഗ കോടതിയാണ് ശിക്ഷ വിധിച്ചത്

Published

on

By

തിരുവനതപുരം: 16 കാരിയെ പീഡിപ്പിച്ച സംഭവത്തിൽ ഉദ്യോഗസ്ഥന് 6 വർഷം തടവും ഇരുപത്തയ്യായിരം രൂപ പിഴയും . തിരുവനതപുരം അതിവേഗ കോടതിയാണ് ശിക്ഷ വിധിച്ചത്.

ബോംബ് ഡിറ്റക്ഷൻ സ്‌ക്വാഡിലെ സബ് ഇൻസ്‌പെക്ടർ സജിത്ത് കുമാറിനെയാണ് 16 കാരിയുടെ കുടുബത്തിന്റെ പരാതിയിൽ ശിക്ഷിച്ചത്.

1 / 1

Continue Reading

Latest news

സത്യസന്ധതയ്ക്ക്‌ പത്തരമാറ്റ് പൊൻതിളക്കം: കളഞ്ഞു കിട്ടിയ വള പ്രലോഭനങ്ങൾക്ക് വഴിപ്പെടാതെ വിദ്യാർത്ഥികൾ ഉടമക്ക് തിരികെ നൽകി

Published

on

By

കൊച്ചി: വിദ്യാർത്ഥികളുടെ സത്യസന്ധതയ്ക്ക്‌ പത്തരമാറ്റ് പൊൻതിളക്കം. പ്രലോഭനങ്ങൾക്ക് വശംവദരാകാതെ കളഞ്ഞ് കിട്ടിയ രണ്ട് പവൻ സ്വർണ്ണം പോലീസിലേൽപ്പിച്ച് വിദ്യാർത്ഥികളായ റാഷിദും ഹാഷിമും മാതൃകയായി.

അത്താണി സിഗ്നൽ ജംഗ്ഷന് സമീപത്ത് നിന്നുമാണ് പാനായിക്കുളം സ്വദേശികളായ റാഷിദിനും, ഹാഷിമിനും രണ്ട് പവൻ്റെ ഒരു വളകിട്ടിയത്. അവർ അത് ഉടനെ ചെങ്ങമനാ‌ട്‌ പോലീസിൽ ഏൽപ്പിച്ചു.

പോലീസ് നടത്തിയ അന്വേഷണത്തിൽ ചെങ്ങമനാട് സ്വദേശിനി ബേബിയുടേതാണ് വളെയെന്ന് മനസിലായി. അത്താണിയിലുണ്ടായ വാഹനാപകടത്തിൽ ബേബിയുടെ കയ്യിൽ നിന്നും ഊരിപ്പോയതാണ്. പോലീസിൻ്റെ സാന്നിധ്യത്തിൽ ആഭരണം കൈമാറി.

ഏറ്റു വാങ്ങുമ്പോൾ ബേബിയുടെ സന്തോഷം പറഞ്ഞറിയിക്കാൻ പറ്റാത്തതായിരുന്നു. വിദ്യാർത്ഥികൾക്കും പോലീസിനും നന്ദി പറഞ്ഞു. ഇൻസ്പെക്ടർ ആർ.കുമാർ, എസ്.ഐ സന്തോഷ് കുമാർ, എ.എസ്.ഐമാരായ ഷാനവാസ്, ഷാജൻ, ദീപ തുടങ്ങിയവർ സന്നിഹിതരായിരുന്നു.

1 / 1

Continue Reading

Latest news

മലേഷ്യ കോഴിക്കോട് സർവീസ്: ബുക്കിങ്ങിന് തുടക്കമായി

Published

on

By

കോഴിക്കോട്: മലേഷ്യയിൽ നിന്നും കോഴിക്കോട്ടേക്ക് നേരിട്ട് വിമാന സർവീസുകൾ ആരംഭിച്ചതായി എയർ ഏഷ്യ.ഓഗസ്റ്റ് ഒന്നിന് സർവീസ് ആരംഭിക്കുബോൾ ചൊവ്വ, വ്യാഴം, ശെനി ദിവസങ്ങളിൽ കോഴിക്കോട്ടേക്കും ബുദ്ധൻ,വെള്ളി, നായർ ദിവസങ്ങളിൽ ക്വാലലംപുരിലേക്കും 3 സർവീസുകളാണ് ആരംഭിച്ചിരിക്കുന്നത്.

ആദ്യ സർവീസിൽ ക്വാലലംപുരേക്ക് പറക്കാൻ 20 ശതമാനം ഓഫറോടെ 5,500 രൂപയും, തിരികെയുള്ള ടിക്കറ്റിന് 5,900 രൂപയുമാണ് എയർ ഇന്ത്യ നിരക്ക് നിശ്ചയിച്ചിരിക്കുന്നത്. ക്വാലലംപുരിൽ നിന്നും രാത്രി 9.55ന് പുറപ്പെടുന്ന വിമാനം രാത്രി 11.25നാണ് കോഴിക്കോടെത്തുക. പുലർച്ചെ 12.10ന് കോഴിക്കോട് നിന്നും പുറപ്പെട്ട് രാവിലെ 7ന് ക്വാലലംപുരിലെത്തിച്ചേരും .

നിലവിലെ യാത്രക്കാരുടെ ആവശ്യനുസരണം ക്വാലലംപുരിൽ നിന്നും കൊച്ചിയിലേക്ക് ദിവസേന രണ്ടും തിരുവനന്തപുരത്തേക്ക് ആഴ്ചയിൽ മൂന്നും സർവീസുകളാണ് എയർ ഏഷ്യ തീരുമാനിച്ചിരിക്കുന്നത്. മലബാറിൽ നിന്നും കോഴിക്കോട്ടേയ്ക്ക് വരുന്ന പ്രവാസികളടക്കമുള്ളവർക്ക് ഇത് വലിയ പ്രയോജനം ചെയ്യുമെന്നാണ് പ്രതീക്ഷ.

1 / 1

Continue Reading

Latest news

മുളകുപൊടിയെറിഞ്ഞു: പിന്നാലെ കുത്തിവീഴ്ത്തി , കാപ്പ ചുമത്താൻ ശ്രമിച്ച പ്രതി മരിച്ചു

Published

on

By

മലപ്പുറം: പെരിന്തൽമണ്ണ കരിങ്കല്ലത്താണിയിൽ നാട്ടുകാരെ ആക്രമിക്കാൻ ശ്രമിച്ച യുവാവ് മരിച്ചു. കരിങ്കല്ലത്താണി സ്വദേശി നിസാമുദ്ദീനാണ് മരിച്ചത്.

ഇയാൾ നിരവധി കേസുകളിൽ പ്രതിയാണെന്നും കാപ്പ ചുമത്താൻ നടപടികൾ സ്വികരിച്ച് വരുകയായിരുനെന്നും പോലീസ് അറിയിച്ചു.ലഹരിയിലായിരുന്ന ഇയാൾ സമീപമുണ്ടായിരുന്ന പ്രേദേശവാസിയെ മുളകുപൊടിയറിഞ്ഞ ശേഷം കുത്തി വീഴ്ത്തുകയായിരുന്നു.

ഈ സമയം ഓടിക്കൂടിയ നാട്ടുകാരെയും ഇയാൾ ആക്രമിക്കാൻ ശ്രമിച്ചു. ഇത് നേരിയ സംഘർഷത്തിനും വഴി തെളിച്ചു.ഇതിനിടയിൽ നിസാമുദ്ദിന് പരിക്കേറ്റിരുന്നു.പരുക്കേറ്റ ഇയാളെ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രയിൽ പ്രേവേശിപ്പിച്ചെങ്കിലും രക്ഷിക്കാൻ സാധിച്ചില്ല. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ.

1 / 1

Continue Reading

Trending

error: