M4 Malayalam
Connect with us

Latest news

കാട്ടാന ആക്രമണത്തിൽ വയോധിക കൊല്ലപ്പെട്ട സംഭവം;രാത്രിയിലും യൂഡിഎഫ് പ്രതിഷേധം,മാത്യു കുഴൽനാടനും മുഹമ്മദ് ഷിയാസും അറസ്റ്റിൽ

Published

on

കോതമംഗലം;നേര്യമംഗലത്ത് കാട്ടാനയുടെ ആക്രമണത്തിൽ വയോധിക കൊല്ലപ്പെട്ടതിന് പിന്നാലെയുണ്ടായ പ്രതിഷേധവും സംഘർഷവുമായി ബന്ധപ്പെട്ട് മാത്യു കുഴൽനാടൻ എംഎൽഎ,ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് എന്നിവരെ രാത്രി വൈകി പോലീസ് അറസ്റ്റ് ചെയ്തു.

ഇതോടെ പകൽ മുഴുവൻ നീണ്ടുനിന്നതും സന്ധ്യയോടെ ഏറെക്കുറെ കെട്ടടങ്ങിയിരുന്നതുമായ യൂഡിഎഫ് പ്രവർത്തകരുടെ പ്രതിഷേധം രാത്രിയിലേയ്ക്കും നീളുന്ന കാഴ്ചകളും ദൃശ്യമായി.

പകൽ പലതവണയായി നടന്ന പോലീസ് അതിക്രമത്തിനെതിരെ വൈകിട്ട് ഗാന്ധിസ്വയറിൽ യൂഡിഎഫ് പ്രതിഷേധ സമ്മേളനം സംഘടിപ്പിച്ചിരുന്നു.

സമ്മേളനത്തിൽ മുഹമ്മദ് ഷിയാസും പങ്കെടുത്തിരുന്നു.സമ്മേളന പന്തലിൽ നിന്നും ഇറങ്ങി,സമീപത്തെ ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ കയറിയപ്പോഴാണ് പൊലീസ് മുഹമ്മദ് ഷിയാസിനെ ബലംപ്രയോഗിച്ച് കീഴടക്കി, മിന്നൽ വേഗത്തിൽ ജീപ്പിൽ കയറ്റിയത്.സമര പന്തലിൽ നിന്നാണ് മാത്യുകുഴൽനാടൻ എംഎൽഎയെ പോലീസ് കസ്റ്റഡിയിൽ എടുത്തത്.

ഇരുവരെയും കസ്റ്റഡിയിൽ എടുത്തതോടെ പ്രവർത്തകരുടെ പ്രതിഷേധം അതിരുവിട്ട സ്ഥിതിയായി.പ്രതിഷേധം ശക്തമായതോടെ പോലീസ് ലാത്തി വീശി.

ഇതിന് പിന്നാലെ പ്രവർത്തകർ പൊലീസ് വാഹനം തകർത്തു. പ്രതിഷേധത്തിൽ പങ്കെടുത്ത 14 കോൺഗ്രസ് പ്രവർത്തകരും പിന്നീട് അറസ്റ്റിലായി.ഇരുവർക്കും ഇടക്കാല ജാമ്യം ലഭിച്ചതോടെയാണ് പ്രവർത്തകർ പിരിഞ്ഞുപോയത്.

ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കേസ്, നടപടികൾ ശക്തമാക്കുമെന്ന് പോലീസ്

ഇടക്കാല ജാമ്യം ലഭിച്ചെങ്കിലും സംഭവത്തിൽ കോൺഗ്രസ് സംസ്ഥാന വ്യാപക പ്രതിഷേധത്തിന് ഒരുങ്ങുകയാണെന്നാണ് സൂചന.മണിക്കൂറുകളോളം പൊലീസ് നടപടിയിൽ ആർക്കും വ്യക്തതയില്ലായിരുന്നു.

പ്രതിപക്ഷ നേതാവായ വി.ഡി.സതീശനും രമേശ് ചെന്നിത്തലയും ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ ബന്ധപ്പെട്ട ശേഷമാണ് സമരപ്പന്തലിൽ നിന്ന് ഒന്നര കിലോമീറ്റർ അപ്പുറമുള്ള കോതമംഗലം പൊലീസ് സ്റ്റേഷനിൽ അറസ്റ്റിലായവർ ഉണ്ടെന്ന വിവരം പോലും പുറംലോകം അറിയുന്നത്.

ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് പൊലീസ് കേസ് റജിസ്റ്റർ ചെയ്തത്. ഔദ്യോഗിക കൃത്യനിർവഹണത്തിന് തടസം നിൽക്കുക, ഉദ്യോഗസ്ഥരെ ആക്രമിക്കുക, മൃതദേഹത്തോട് അനാദരവ് കാണിക്കുക എന്നീ ഗുരുതര വകുപ്പുകൾ ചുമത്തി എഫ്‌ഐആർ ഇട്ടു.

ഇതിനൊപ്പം പൊതുമുതൽ നശിപ്പിച്ചതിന് പിഡിപിപി ആക്ടും ചുമത്തി. അന്യായമായി സംഘം ചേരുക, കലാപത്തിന് ശ്രമിക്കുക അടക്കമുളള വകുപ്പുകളും ചുമത്തി. നാലു മണിക്കൂറിലേറെ കഴിഞ്ഞ് നേതാക്കളെ കോതമംഗലം മജിസ്‌ട്രേട്ടിന്റെ വീട്ടിൽ ഹാജരാക്കി. അര മണിക്കൂറിലേറെ നീണ്ട വാദങ്ങൾക്ക് ഒടുവിൽ ഇടക്കാല ജാമ്യം അനുവദിക്കുകയായിരുന്നു.

റോഡ് ഉപരോധത്തിനെതിരെ ഡീൻ കുര്യാക്കോസ് എംപി, മാത്യു കുഴൽനാടൻ എംഎൽഎ, ഷിബു തെക്കുംപുറം എന്നിവരെ പ്രതിചേർത്ത് മറ്റൊരുകേസും പോലീസ് ചാർജ്ജ് ചെയ്തിട്ടുണ്ട്.

കാട്ടാന കൊലപ്പെടുത്തിയ ഇന്ദിര രാമകൃഷ്ണന്റെ (72) മൃതദേഹവുമായി കോതമംഗലം ടൗണിൽ യൂഡിഎഫ് നടത്തിയ പ്രതിഷേധമാണ് കേസുകൾക്കും അറസ്റ്റിനും കാരണമായത്.

വൈകിട്ട് 4 മണിയോട് പോലീസ് സമരപന്തലിൽ നിന്നും ബലംപ്രയോഗിച്ച് മൃതദ്ദേഹം ഏറ്റെടുത്ത് താലൂക്ക് ആശുപത്രി മോർച്ചറിയിൽ എത്തിച്ചിരുന്നു.ഇതിന് ശേഷമാണ് പോസ്റ്റുമോർട്ടം നടത്തി മൃതദ്ദേഹം വീട്ടിലെത്തിച്ചത്.

സമരപന്തലിൽ വൈകാരി രംഗങ്ങൾ,മൃതദ്ദേഹം അടക്കം ഫ്രീസർ റോഡിലൂടെ വലിച്ചിഴച്ചു

പോലീസ് മൃതദ്ദേഹം എറ്റെടുക്കാൻ എത്തിയപ്പോൾ സമരപന്തലിൽ വൈകാരികമായ രംഗങ്ങളും ദൃശ്യമായി.മൃതദ്ദേഹം വിട്ടുതരില്ലന്ന് പറഞ്ഞ് ഇന്ദിരയുടെ സഹോദരൻ ഉൾപ്പെടെയുള്ള ബന്ധുക്കൾ മൃതദേഹത്തിന് മേൽ കിടന്ന് പ്രതിഷേധിച്ചാണ് ഇതിൽ പ്രധാനം.

പോലീസ് ഇവരെ ബലമായി തട്ടിമാറ്റി,മൃതദേഹം കിടത്തിയ ഫ്രീസർ റോഡിലൂടെ വലിച്ച് ആംബുലൻസിൽ കയറ്റുകയായിരുന്നു.മൃതദേഹമടങ്ങിയ ഫ്രീസർ ആംബുലൻസിൽ കയറ്റിയ ശേഷം ഡോർ പോലും അടയ്ക്കാതെയാണ് വാഹനം മുന്നോട്ടു നീങ്ങിയത്.

സമരപ്പന്തൽ പൊലീസ് ബലമായി പൊളിച്ചുനീക്കുകയും ചെയ്തിരുന്നു.തുടർന്ന് കോതമംഗലം ടൗണിൽ കോൺഗ്രസ് നേതാക്കളായ മാത്യു കുഴൽനാടന്റെയും ഡീൻ കുര്യാക്കോസിന്റെയും നേതൃത്വത്തിൽ പ്രതിഷേധ മാർച്ചും നടന്നിരുന്നു.

ആന ആക്രമണത്തിൽ കൊല്ലപ്പെട്ട് നേര്യമംഗലം കാഞ്ഞിരവേലി സ്വദേശിനിയുടെ കുടുംബത്തിന് പരമാവധി മാവധി ഉറപ്പാക്കുമെന്ന് മന്ത്രിമാരായ പി രാജുവും റോഷി അഗസ്റ്റിനും പറഞ്ഞു.

ഇരുവരും ഇന്ദിരയുടെ കുടുംബംഗങ്ങളുമായി കോതമംഗലം താലൂക്ക് ആശുപത്രിയിൽ ചർച്ച നടത്തിയിരുന്നു.സന്ദർശിച്ച്്, വിവരങ്ങൾ ആരാഞ്ഞിരുന്നു.

നഷ്ടപരിഹാരം 10 ലക്ഷം,കുടുംബത്തിന് പരമാവധി സഹായം ലഭ്യമാക്കും

ഇതിന് പിന്നാലെ കുടുംബാംഗങ്ങൾക്ക് സംസ്ഥാന സർക്കാരിന്റെ അടിയന്തര ധനസഹായമായി വനംവകുപ്പിന്റെ 10 ലക്ഷം രൂപ കൈമാറി. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് മന്ത്രി പി.രാജീവ് പറഞ്ഞു.

നേര്യമംഗലം ഭാഗത്ത് ഹാങ്ങിങ് ഫെൻസിങ് സ്ഥാപിക്കുന്ന നടപടികൾ വേഗത്തിലാക്കും.അടിയന്തരമായി പ്രത്യേക ആർആർടി ടീമിനെ നിയോഗിക്കും. വനം വകുപ്പുമായി ആലോചിച്ച് സ്ഥലത്ത് സിസിടിവി ക്യാമറകൾ സ്ഥാപിക്കുന്നതുൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കും. വന്യജീവി പ്രശ്‌നവുമായി ബന്ധപ്പെട്ട് ഇടുക്കിയിൽ പ്രത്യേക സർവകക്ഷിയോഗം വിളിക്കും മന്ത്രി വിശദമാക്കി.

ഇൻക്വസ്റ്റ് നടപടികൾ ആരംഭിയ്ക്കാനിരിയ്‌ക്കെ യൂഡിഎഫ് ജനപ്രതിനിധികളുടെ നേതൃത്വത്തിൽ മൃതദ്ദേഹം ബലമായി മോർച്ചറയിൽ നിന്നും കടത്തിക്കൊണ്ടുപോയത്്.കേരളത്തിൽ ആദ്യത്തെ സംഭവമാണ്. ഇത് ഒരിയ്ക്കലും സംഭവിക്കാൻ പാടല്ലാത്തതായിരുന്നു.മന്ത്രി കൂട്ടിച്ചേർത്തു.

എംഎൽഎമാരായ ആന്റണി ജോൺ, എ.രാജ, കലക്ടർ എൻ.എസ്.കെ. ഉമേഷ്, മുൻ എം.പി ജോയ്‌സ് ജോർജ്, എഫ്‌ഐടി ചെയർമാൻ ആർ.അനിൽകുമാർ, യുവജനക്ഷേമ ബോർഡ് ഉപാധ്യക്ഷൻ എസ്.സതീഷ് തുടങ്ങിയവരും മന്ത്രിമാർക്കൊപ്പം ഉണ്ടായിരുന്നു.

നേര്യമംഗലത്തും സംഘർഷം

വൈകിട്ട് ആറുമണിക്ക് ശേഷം മൃതദ്ദേഹം കാഞ്ഞിരവേലിയിലെ വീട്ടിലേയ്ക്ക് കൊണ്ടുപോകും വഴി നേര്യമംഗലം ഫോറസ്റ്റ് സ്‌റ്റേഷന് സമീപത്ത് യൂത്ത് കോൺഗ്രസ് പ്രവർത്തകർ വാഹനം തടഞ്ഞു.പോലീസ് ലാത്തി വീശിയാണ് പ്രവർത്തകരെ അകറ്റിയത്.

മന്ത്രിമാരായ പി.രാജീവും റോഷി അഗസ്റ്റിനും ആന്റണി ജോൺ,അഡ്വ.എ രാജ എന്നീ എം എൽ എ മാരും നിരവധി ജനപ്രതിനിധികളും ഇടതുപക്ഷ രാഷ്ട്രീയപാർട്ടികളിലെ നേതാക്കളും ആമ്പുലൻസിനെ അനുഗമിച്ചിരുന്നു.

നേര്യമംഗലത്തെ പ്രതിഷേധത്തിന് യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അഡ്വക്കേറ്റ് ജോബി ചെമ്മല യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന സെക്രട്ടറി അൻസാരി അടിമാലി യൂത്ത് കോൺഗ്രസ് ഇടുക്കി ജില്ലാ ജനറൽ സെക്രട്ടറി രഞ്ജിത്ത് രാജീവ് കോൺഗ്രസ് സേവികുളം അസംബ്ലി പ്രസിഡൻറ് അനിൽ കനകൻ, വിഷ്ണു കാഞ്ഞിരവേലി എന്നിവർ സമരങ്ങൾക്ക് നേതൃത്വം നൽകി.

ഇന്ദിര ആനയുടെ മുന്നിൽപ്പട്ടത് പുല്ലരിയാൻ പോയപ്പോൾ

ഇന്നലെ രാവിലെ പുല്ലരിയാൻ പോകവെയാണ് ഇന്ദരയ്ക്ക് നേരെ കാട്ടാനയുടെ ആക്രമണം ഉണ്ടായത്.പരിക്കേറ്റ ഇവരെ ഉടൻ സമീപത്തുണ്ടായിരുന്ന ടാപ്പിംഗ് തൊഴിലാളികൾ ആശുപത്രിയിലെത്തിക്കാൻ ശ്കമിച്ചെങ്കിലും മാർഗ്ഗമധ്യേ മരണപ്പെടുകയായിരുന്നു.

കോതമംഗലം താലുക്ക് ആശുപത്രിയിൽ എത്തിച്ചാണ് മരണം സ്ഥിരീകരിച്ചത്.പിന്നാലെ മൃതദ്ദേഹം മോർച്ചറയിലേയ്ക്ക് മാറ്റി.പിന്നാലെ വിവരം അറിഞ്ഞ് യൂഡിഎഫ് നേതാക്കളും ജനപ്രതിനിധികളും സ്ഥലത്തെത്തി.

താമസിയാതെ കാട്ടാന ആക്രമണത്തിന് ശാശ്വത പരിഹാരം ആവശ്യപ്പെട്ട് നേതാക്കളും പ്രവർത്തകരും പ്രതിഷേധം ആരംഭിച്ചു.

ഇന്ദരിരയുടെ മൃതദ്ദേഹം ആശുപത്രിയിൽ നിന്നും പട്ടണ നടുവിലെ ഗാന്ധി സ്‌ക്വയറിൽ നടുറോഡിൽ സ്ഥാപിച്ച പന്തലിന് ഉള്ളിലേയ്ക്ക് എത്തിച്ചതോടെ പ്രതിഷേധം ഒന്നുകൂടി ശക്തമായി.

മന്ത്രിയോ ഉന്നത ഉദ്യോഗസ്ഥരോ സ്ഥലത്തെത്തി ,പ്രശ്‌നം പരിഹരിയ്ക്കാതെ മൃതദ്ദേഹം പോലീസ് നടപടികൾക്കായി വിട്ടുനൽകില്ലന്നായിരുന്നു പ്രതിഷേധക്കാരുടെ നിലപാട്.

ഇതെത്തുടർന്നുള്ള പോലീസ് ഇടപെടലും പ്രവർത്തകരുടെയും നേതാക്കളുടെയും ചെറുത്തുനിൽപ്പും മറ്റും നഗരഹൃദയം യുദ്ധക്കളമായി മാറുന്ന സ്ഥിതിയിലേയ്ക്ക് എത്തുന്നതിനും വഴിതെളിച്ചിരുന്നു.

 

 

Latest news

കാവേരി നദിയിൽ കുളിക്കാനിറങ്ങിയ 5 പേർ മുങ്ങി മരിച്ചു: മരിച്ചവർ എഞ്ചിനീയറിംഗ് വിദ്യാർഥികൾ

Published

on

By

ബംഗളുരു:കനക്പുര മേക്കേദാട്ടു അണക്കെട്ടിന് സമീപം കാവേരി നദിയിൽ കുളിക്കുന്നതിനിടയിൽ 5 എൻജിനീയറിങ് കോളേജ് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം. ഹർഷിത, വർഷ, സ്നേഹ, അഭിഷേക്, തേജസ്സ് എന്നിവരാണ് മരിച്ചത്.

ബംഗളുരുവിലെ സ്വകാര്യ എൻജിനീയറിങ് കോളേജിലെ വിദ്യാർത്ഥികളായിരുന്നു.11 പേരടങ്ങിയ സംഘമായി മേക്കെദാട്ടു സന്ദർശിക്കാൻ എത്തിയപ്പോഴായിരുന്നു അപകടം. 5 പേരുടെയും മൃതദേഹങ്ങൾ കണ്ടെടുത്തു.

Continue Reading

Latest news

ഓയൂരിലെ കുട്ടിയെ തട്ടികൊണ്ടുപോയ സംഭവം: 3ാം പ്രതിയുടെ ജാമ്യാപേക്ഷ തള്ളി അഡീഷനൽ സെഷൻസ് കോടതി

Published

on

By

കൊല്ലം: ഓയൂരിലെ കുട്ടിയെ തട്ടികൊണ്ടുപോയ സംഘത്തിലെ പ്രധാനികളിൽ ഒരാളായ അനുപമയുടെ ജാമ്യാപേക്ഷ തള്ളി അഡീഷനൽ സെഷൻസ് കോടതി. പഠനം തുടരണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഒന്നാം പ്രതി കെ.ആർ.പത്മകുമാറിന്റെയും, (51) ഭാര്യ അനിതകുമാരിയുടെയും, (39) മകൾ അനുപമ നൽകിയ ഹർജിയിലാണ് കോടതി വാദം കേട്ടത്.

അനുപമയുടെ ആവശ്യം അംഗീകരിച്ചാൽ സാക്ഷികളെ ഭീഷണിപ്പെടുത്താൻ സത്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടി പ്രോസിക്യുട്ടിഷൻ ജാമ്യാപേക്ഷയെ എതിർക്കുകയും കോടതി ഇത് അംഗീകരിക്കുകയുമായിരുന്നു. കേസുമായി ബന്ധപെട്ട് ആദ്യ 2 പ്രതികളും ഇതുവരെ ജാമ്യാപേക്ഷ സമർപ്പിച്ചിട്ടില്ല.

ഈ കഴിഞ്ഞ നവംബർ അവസാനമാണ് 6 വയസ്സുകാരിയെ കാറിൽ തട്ടികൊണ്ട് പോയത്. തൊട്ടടുത്ത ദിവസം കൊല്ലം ആശ്രമ മൈദാനിയിൽ കുട്ടിയെ ഉപേക്ഷിച്ച് കടന്ന് കളഞ്ഞ പ്രതികളെ ഡിസംബർ 1ന് പിടികൂടി. പ്രതികൾക്കതിരെ പൂയപ്പള്ളി പൊലീസ് റജിസ്റ്റർ ചെയ്ത കേസിൽ ജില്ലാ റൂറൽ ക്രൈംബ്രാഞ്ച് സംഘം തുടരാനോക്ഷണം നടത്തി ഫെബ്രുവരി 8ന് കുറ്റപത്രം സമർപ്പിക്കുകയായിരുന്നു.

Continue Reading

Latest news

വാഹനാപകടം:കാർ യാത്രക്കാരായ 5 പേർക്ക് ദാരുണാന്ത്യം

Published

on

By

കണ്ണൂർ: കണ്ണപുരം പുന്നച്ചേരിയിൽ നിയന്ത്രണം തെറ്റിയ കാർ ഗ്യാസ് ലോറിയിൽ ഇടിച്ച് കയറി അപകടം. അപകടത്തിൽ ഒരു കുടുബത്തിലെ 4 പേരും ഡ്രൈവറും മരിച്ചു.പുന്നച്ചേരി പെട്രോൾ പമ്പിന് സമീപം ഇന്നലെ രാത്രിയായിരുന്നു അപകടം.

4 പേർ സംഭവസ്ഥലത്തും പരുക്കേറ്റ 9 വയസ്സുകാരൻ പരിയാരം മെഡിക്കൽ കോളേജിലുമാണ് മരിച്ചത്.

കാസർകോട് ഭീമനടി മണ്ഡപം കമ്മാടത്ത് ചൂരിക്കാട്ട് സുധാകരൻ (52), സുധാകരന്റെ ഭാര്യ അജിത (35), ഭാര്യാപിതാവ് പുത്തൂർ കൊഴുമ്മൽ കൃഷ്ണൻ (65) അജിതയുടെ സഹോദരൻ അജിത്തിന്റെ മകൻ ആകാശ് (9) വാഹനമോടിച്ച കാസർകോട് കാലിച്ചാനടുക്കം ശാസ്താംപാറ ശ്രീശൈലത്തിൽ കെ.എൻ.പത്മകുമാർ (59) എന്നിവരാണ് മരിച്ചത്.

കണ്ണൂർ ഭാഗത്ത് നിന്നും പയ്യന്നൂർ ഭാഗത്തേക്ക് പോകുബോഴായിരുന്നു അപകടം. കാറിന് പിന്നിലായി സഞ്ചരിച്ച ലോറിയിടിച്ചതിനെ തുടർന്ന് നിയന്ത്രണം തെറ്റിയ കാർ എതിർ ദിശയിൽ വന്ന ഗ്യാസ് സിലിണ്ടറുമായി കുട്ടിയിടിക്കുകയായിരുന്നു എന്നാണ് നിഗമനം. അപകടത്തിൽ കാർ പൂർണമായും തകർന്ന നിലയിലായിരുന്നു.

അപകടം കണ്ട് ഓടിക്കൂടിയ പ്രേദേശവാസികളാണ് രക്ഷ പ്രവർത്തനത്തിന് നേതൃത്വം നൽകിയത്. തുടർന്ന് കണ്ണപുരം പൊലീസും അഗ്നിരക്ഷാ സേനയും സ്ഥലത്തെത്തി. കാർ വെട്ടിപൊളിച്ച ശേഷമാണ് എല്ലാവരെയും പുറത്തെടുക്കാൻ സാധിച്ചത്. അപകടത്തിനിടയാക്കിയതായി സംശയിക്കുന്ന 2 ലോറി ഡ്രൈവർമാരെയും പോലീസ് കസ്റ്റഡിയിലെടുത്തു. മോട്ടോർ വാഹന വകുപ്പും സ്ഥലത്തെത്തി. മകൻ സൗരവിനെ കോഴിക്കോട് വിദ്യാഭ്യാസ സ്ഥാപനത്തിൽ സിഎയ്ക്ക് ചേർത്ത് വരുബോഴായിരുന്നു അപകടം.

Continue Reading

Latest news

കേരളത്തിലെ ഡ്രൈവിംഗ് ലൈസന്‍സ് ടെസ്റ്റില്‍ മേയ് രണ്ട് മുതല്‍ മാറ്റം

Published

on

By

തിരുവനന്തപുരം ; കേരളത്തിലെ ഡ്രൈവിംഗ് ലൈസന്‍സ് ടെസ്റ്റില്‍ മേയ് രണ്ട് മുതല്‍ മാറ്റം നിലവില്‍വരും. ഇനി മുതല്‍ റോഡ് ടെസ്റ്റിന് ശേഷം മാത്രമായിരിക്കും ‘H’ ടെസ്റ്റ് അനുവദിക്കുക. നിലവിലെ റോഡ് ടെസ്റ്റ് രീതിയില്‍ നിന്ന് വ്യത്യസ്തമായിട്ടായിരിക്കും പുതിയ രീതിയിലേക്ക് മാറുക.

മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്‌മെന്റ് നടത്തുന്ന ഡ്രൈവിംഗ് ലൈസന്‍സ് ടെസ്റ്റിലെ മാറ്റം സംബന്ധിച്ച്‌ വിശദമായ സര്‍ക്കുലര്‍ പുറത്തിറക്കുമെന്നും ഗതാഗത കമ്മീഷണര്‍ അറിയിച്ചു. സുപ്രധാനമായ മറ്റൊരു തീരുമാനത്തില്‍ ഒരു ദിവസം നല്‍കുന്ന മൊത്തം ഡ്രൈവിംഗ് ലൈസന്‍സുകളുടെ എണ്ണം 60 ആയി നിജപ്പെടുത്തിയിട്ടുണ്ട്.

ആദ്യമായി ടെസ്റ്റില്‍ പങ്കെടുക്കുന്ന 40 പേര്‍ക്കും അതോടൊപ്പം മുന്‍പ് ടെസ്റ്റില്‍ പരാജയപ്പെട്ട 20 പേര്‍ക്കുള്ള റീ ടെസ്റ്റ് എന്ന നിലയിലുമായിരിക്കും ലൈസന്‍സ് നല്‍കുക. പ്രതിദിനം 30 പേര്‍ക്ക് മാത്രം ലൈസന്‍സ് എന്നതും ഒപ്പം റോഡ് ടെസ്റ്റില്‍ കര്‍ശന രീതികള്‍ എന്നിവയുമാണ് ഗതാഗത മന്ത്രി കെ.ബി ഗണേഷ്‌കുമാര്‍ ആദ്യം നല്‍കിയ നിര്‍ദേശം.

മന്ത്രിയുടെ ഈ തീരുമാനത്തില്‍ ഇളവ് വരുത്തിയാണ് പ്രതിദിന ലൈസന്‍സുകളുടെ എണ്ണം 30ല്‍ നിന്ന് 60 ആക്കി ഉയര്‍ത്തിയിരിക്കുന്നത്. പുതിയ ട്രാക്കുകള്‍ തയ്യാറാകാത്തതിനാന്‍ ‘H’ ടെസ്റ്റ് തുടരുമെന്നും മന്ത്രി അറിയിച്ചു. പുതിയ ട്രാക്കൊരുക്കി ടെസ്റ്റ് നടത്താനുള്ള സൗകര്യങ്ങള്‍ പൂര്‍ത്തിയാകാത്ത സാഹചര്യത്തിലാണ് നിര്‍ദേശം. പ്രതിദിനം നൂറിലധികം ലൈസന്‍സ് നല്‍കിയ ഉദ്യോഗസ്ഥരെ കൊണ്ട് പരസ്യമായി മോട്ടാര്‍വാഹന വകുപ്പ് പരീക്ഷയും നടത്തിച്ചു.

 

15 ഉദ്യോഗസ്ഥര്‍ക്കായിരുന്നു ഇത്തരത്തില്‍ പരസ്യ പരീക്ഷ. പ്രതിദിനം നൂറിലധികം ലൈസന്‍സ് നല്‍കുന്ന പതിനഞ്ച് എംവിഐമാരെയാണ് തിരുവനന്തപുരം മുട്ടത്തറയില്‍ വിളിച്ചുവരുത്തി പരസ്യ പരീക്ഷ നടത്തിയത്.

സമയക്രമം സംബന്ധിച്ച്‌ ഇവര്‍ നടപടികള്‍ കൃത്യമായി പാലിക്കുന്നില്ലെന്നാണ് മന്ത്രി തന്നെ ആരോപിച്ചിരുന്നത്. അതേസമയം പരസ്യപരീക്ഷയില്‍ പങ്കെടുക്കാനെത്തിയവരില്‍ ഭൂരിഭാഗംപേരും ഡ്രൈവിംഗ് ലൈസന്‍സ് ടെസ്റ്റില്‍ പരാജയപ്പെടുകയും ചെയ്തു.

Continue Reading

Latest news

കാർ പരസ്യബോർഡിൽ ഇടിച്ച്, മറിഞ്ഞു: ഒരു മരണം, 3 പേർക്ക് പരുക്ക്

Published

on

By

പാലക്കാട്: കണ്ണൂർ ദേശിയ പാതയിലെ പരസ്യബോർഡിൽ കാർ ഇടിച്ച് മറിഞ്ഞതിനെ തുടർന്ന് ഒരു മരണം. പൊള്ളാച്ചി കൊടൈക്കനാൽ പല്ലങ്കി സ്വദേശി തങ്കമുത്തു (55) ആണ് മരിച്ചത്. ഒപ്പം സഞ്ചരിച്ച 3 പേരെ പരിക്കുകളോടെ സ്വകാര്യ ആശുപത്രയിൽ പ്രേവേശിപ്പിച്ചു.

മകളെ നെടുമ്പാശ്ശേരി എയർപോർട്ടിൽ വിട്ട് തിരികെവരുബോഴാണ് അപകടമുണ്ടായത്. തങ്കമുത്തുവിന്റെ മകനും ഭാര്യയും ബന്ധുവുമാണ് പരുക്ക് പറ്റിയവർ. ചികിത്സയിൽ തുടരുന്ന ഇവരുടെ ആരോഗ്യനില ഗുരുതരമല്ല.

Continue Reading

Trending

error: