M4 Malayalam
Connect with us

Latest news

കോതമംഗലം സംഘർഷം; മാത്യു കുഴൽനാടന്റെയും മുഹമ്മദ് ഷിയാസിന്റെയും ജാമ്യഹർജ്ജിയിൽ വിധി നാളെ

Published

on

കോതമംഗലം:മാത്യു കുഴൽനാടൻ എം എൽ എ ,ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് എന്നിവർ ഉൾപ്പെട്ട കേസ്് സംമ്പന്ധിച്ച ജാമ്യഹർജ്ജിയിൽ വിധി നാളെ.

കാഞ്ഞിരവേലി സ്വദേശിനി ഇന്ദിര ആനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടതിനെത്തുടർന്നുണ്ടായ കോതമംഗലത്ത് ഉണ്ടായ സംഘത്തെത്തുടർന്ന് ഇവർക്കെതിരെ കോതമംഗലം പോലീസ് ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കേസെടുത്തിരുന്നു.

കോതമംഗലം താലൂക്ക് ആശുപത്രിയിൽ നിന്നും ഇന്ദിരയുടെ മൃതദേഹവുമായി എത്തി ,ദേശീയ പാത ഉപരോധിച്ച് യൂഡിഎഫ് നടത്തിയ പ്രതിഷേധത്തിന് നേതൃത്വം നൽകിയതിന്റെ പേരിലാണ് പോലീസ് ഇരുവർക്കും എതിരെ കേസെടുത്തിട്ടുള്ളത്.

ദേശീയ പാത ഉപരോധത്തിലുണ്ടായ അനിഷ്ട സംഭവങ്ങളുടെ പേരിൽ ഡീൻ കുര്യാക്കോസ് എം.പി,മാത്യു കുഴലനാടൻ എം.എൽ.എ, ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, യു.ഡി.എഫ് ജില്ല കൺവീനർ ഷിബു തെക്കുംപുറം എന്നിവർ ഉൾപ്പടെ കണ്ടാലറിയുന്ന 30 പേർക്കെതിരെ കേസ് പോലീസ് കേസെടുത്തിട്ടുണ്ട്.

ഇന്നലെ രാത്രിയിൽ അറസ്റ്റിലായ എം.എൽ.എയ്ക്കും,ഡി.സി.സി പ്രസിഡന്റിനും ഇന്ന് പുലർച്ചെ കോതമംഗലം മജിസ്‌ട്രേറ്റ് ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു.

ഇന്ന് കോടതിയിൽ ഹാജരാകണമെന്ന വ്യവസ്ഥയിലായിരുന്നു ജാമ്യം. മൃതദേഹത്തോടുള്ള അനാദരവ്, ആശുപത്രി സംരക്ഷണ നിയമം ലംഘിക്കൽ, പൊതുമുതൽ നശിപ്പിക്കൽ അടക്കമുള്ള വകുപ്പുകളാണ് ഇവർക്കെതിരെ ചുമത്തിയിട്ടുള്ളത്.

ഇന്ന് പ്രോസിക്യൂഷൻ രണ്ട് ദിവസത്തെ കസ്റ്റഡി ആപേക്ഷ നൽകിയെങ്കിലും കോടതി അംഗീകരിച്ചില്ല.മാത്രമല്ല പോലീസ് നടപടിയിൽ വ്യക്തത വേണമെന്നും കോടതി ആവശ്യപ്പെട്ടു.

ഇടുക്കി ജില്ലയിൽ നടന്ന മരണത്തിൽ കോതമംഗലത്ത് രാഷ്ട്രിയ ലക്ഷ്യം മുൻനിർത്തി അക്രമം അഴിച്ചുവിടുകയായിരുന്നെന്നാണ് പ്രോസിക്യൂഷൻ ആരോപണം.വാദങ്ങൾക്ക് ശേഷം നിലവിലെ ജാമ്യം തുടരാൻ അനുവദിക്കുകയായിരുന്നു.

 

1 / 1

Latest news

മൂന്ന് ജില്ലകളില്‍ താപനില കൂടുതൽ ; സുരക്ഷിതരായിരിക്കണമെന്ന് ആരോഗ്യമന്ത്രി

Published

on

By

തിരുവനന്തപുരം: ഉഷ്ണതരംഗം അഥവാ ഹീറ്റ് വേവ് ആരോഗ്യത്തെയും ശരീരത്തിന്റെ പ്രവര്‍ത്തനങ്ങളെയും പ്രതികൂലമായി ബാധിക്കാന്‍ സാധ്യതയുള്ളതിനാല്‍ എല്ലാവരും സുരക്ഷിതമായിരിക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്.

അന്തരീക്ഷ താപനില തുടര്‍ച്ചയായി സാധാരണയില്‍ കൂടുതല്‍ ഉയര്‍ന്ന് നില്‍ക്കുന്ന അവസ്ഥയാണ് ഉഷ്ണതരംഗം. ഉയര്‍ന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിര്‍ജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്ന് മന്ത്രി വ്യക്തമാക്കി.

രാവിലെ 11 മുതല്‍ വൈകുന്നേരം 3 വരെയുള്ള സമയത്ത് നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്നത് പരമാവധി ഒഴിവാക്കുക. കുഞ്ഞുങ്ങള്‍, പ്രായമായവര്‍, ഗര്‍ഭിണികള്‍, ഗുരുതര രോഗമുള്ളവര്‍ എന്നിവര്‍ പ്രത്യേകം ശ്രദ്ധിക്കണം.

നിര്‍ജലീകരണം ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ ധാരാളം വെള്ളം കുടിക്കുകയെന്നതാണ് പ്രധാന പ്രതിരോധ മാര്‍ഗം. എന്തെങ്കിലും ശാരീരിക ബുദ്ധിമുട്ടുകളുണ്ടായാല്‍ ചികിത്സ തേടേണ്ടതാണെന്നും മന്ത്രി അറിയിച്ചു.

1 / 1

Continue Reading

Latest news

വേണാട് എക്സ്പ്രസ് പുതിയ സമയക്രമത്തിലേയ്ക്ക്: പുതുക്കിയ സമയങ്ങൾ പ്രകാരം മാത്രം സർവീസുകൾ

Published

on

By

തിരുവനതപുരം: മേയ് 1 മുതൽ വേണാട് എക്സ്പ്രസ് എറണാകുളം സൗത്ത് സ്‌റ്റേഷൻ ഒഴിവാക്കി യാത്ര തുടരാൻ തീരുമാനം. ഷൊർണൂർ നിന്ന് തിരിച്ചുള്ള സർവീസിലും സൗത്ത്സ്റ്റേഷൻ ഒഴിവാക്കുമെന്നാണ് സൂചന.

റെയിൽവേ അധികൃതർ വ്യക്തമാക്കുന്നതനുസരിച്ച് എറണാകുളം നോർത്ത് – ഷൊർണൂർ റൂട്ടിൽ വേണാട് എക്സ്പ്രസ് നിലവിലെ സമയക്രമത്തേക്കാൾ 30 മിനിറ്റോളം മുൻപേ ഓടാനാണ് സാധ്യത.

തിരിച്ചുള്ള യാത്രയിൽ എറണാകുളം നോർത്ത് മുതൽ തിരുവനന്തപുരം വരെ എല്ലാ സ്റ്റേഷനിലും 15 മിനിറ്റോളം നേരത്തെ എത്തിച്ചേരും.ഷൊർണൂരിലേക്കുള്ള പുതിയ സമയം

എറണാകുളം നോർത്ത്: 9.50 എഎം
ആലുവ: 10.15 എഎം
അങ്കമാലി: 10.28 എഎം
ചാലക്കുടി: 10.43 എ.എം
ഇരിങ്ങാലക്കുട: 10.53 എഎം
തൃശൂർ : 1 1.18 AM
വടക്കാഞ്ചേരി: 11.40 എഎം
ഷൊർണൂർ ജം.: 12.25 പിഎം

തിരുവനന്തപുരത്തേക്കുള്ള മടക്കയാത്രയിലെ പുതിയ സമയക്രമം

എറണാകുളം നോർത്ത്: 05.15 പിഎം
തൃപ്പൂണിത്തുറ: 05.37 പിഎം
പിറവം റോഡ്: 05.57 പിഎം
ഏറ്റുമാനൂർ: 06.18 പിഎം
കോട്ടയം: 06.30 പിഎം
ചങ്ങാശ്ശേരി: O6.50 പിഎം
​തിരുവല്ല: 07.00 പിഎം
ചെങ്ങന്നൂർ: 07.11 പിഎം
ചെറിയനാട്: 07.19 പിഎം
മാവേലിക്കര: 07.28 പിഎം
കായംകുളം: 07.40 പിഎം
കരുനാഗപ്പള്ളി: 07.55 പിഎം
ശാസ്താംകോട്ട: 08.06 പിഎം
കൊല്ലം ജം: 08:27 പിഎം
മയ്യനാട്: 08.39 പിഎം
പരവൂർ: 08.44 പിഎം
വർക്കല ശിവഗിരി: 08.55 പിഎം
കടയ്ക്കാവൂർ: 09.06 പിഎം
ചിറയിൻകീഴ്: 09.11 പിഎം
തിരുവനന്തപുരം പേട്ട: 09.33 പിഎം
തിരുവനന്തപുരം സെൻട്രൽ: 10.00 പിഎം

1 / 1

Continue Reading

Latest news

വാഹനാപകടം: 3 ഇന്ത്യൻ സ്ത്രീകൾക്ക് ദാരുണാന്ത്യം

Published

on

By

ഡൽഹി:യുഎസിലെ സൗത്ത് കരോലിനയിലുണ്ടായ വാഹനാപകടത്തിൽ 3 മരണം. ഇന്ത്യൻ വംശജരായ ഗുജറാത്തിലെ ആനന്ദ് സ്വദേശികളായ രേഖാബെൻ പട്ടേൽ, സംഗീതാബെൻ പട്ടേൽ, മനീഷബെൻ പട്ടേൽ എന്നിവരാണ് മരിച്ചത്.

സൗത്ത് കരോലിനയിലെ ഗ്രീൻവില്ലെ കൗണ്ടിയിലെ പാലത്തിന് മുകളിലൂടെ സഞ്ചരിച്ച വാഹനം അമിത വേഗതയിലായിരുന്നു എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. രക്ഷപെട്ട ഒരാളെ പരിക്കുകളോടെ ആശുപത്രയിൽ പ്രേവേശിപ്പിച്ചു.

1 / 1

Continue Reading

Latest news

എറ്റവും വലിയ ഡിജിറ്റൽ ക്യാമറയുമായി ശാശ്ത്രജ്ഞർ: ലക്ഷ്യം ആകാശത്തിലെ വിസ്മയ കാഴ്ചകൾ

Published

on

By

അമേരിക്ക: ലോകത്തിലെ ഏറ്റവും വലിയ ഡിജിറ്റൽ ക്യാമറ വികസിപ്പിച്ചെടുത്ത നേട്ടവുമായി വാഷിംഗ്‌ടൺ സർവകാല ശാലയിലെ ശാസ്ത്രജ്ഞന്മാർ.ലോ ലെഗസി സർവേ ഓഫ് സ്‌പേസ് ആൻഡ് ടൈം (എൽഎസ്എസ്ടി) എന്നാണ് ഈ വമ്പൻ ക്യാമറയുടെ പേര്.

3200 മെഗാപിക്‌സലുകളാണ് ക്യാമറയിൽ ഉൾപെടുത്തിയിരിക്കുന്നത്. ബഹിരാകാശ പ്രതിഭാസങ്ങൾ പകർത്താനുപയോഗിക്കുന്ന ക്യാമറ അതികം വൈകാതെ ചിലെയിൽ സ്ഥിതി ചെയ്യുന്ന വെറ.സി.റൂബിൻ നിരീകഷണ കേന്ദ്രത്തിലേയ്ക്ക് മാറ്റുമെന്നാണ് കരുതുന്നത്.

ആകാശങ്ങളിൽ നടക്കുന്ന പ്രതിഭാസങ്ങൾ അപ്പാടെ ഇമ ചിമ്മാതെ പകർത്തുന്ന ക്യാമറയുടെ ചിത്രങ്ങൾ പ്രേദർശിപ്പിക്കാൻ 378 ഫോർകെ സ്‌ക്രീനുകൾ ആവശ്യമാണ്.

ഈ ക്യാമറയുടെ പൂർത്തീകരണവും ചിലെയിലെ നിരീക്ഷണ കേന്ദ്രങ്ങളിലെ പുതിയ കണ്ടെത്തലുകളും ആകാശ കാഴ്ചകളുടെ പുതിയ ഒരു ലോകം കാഴ്ചക്കാരന് സമ്മാനിക്കുമെന്നാണ് പദ്ധതിക്ക് പിന്നിൽ പ്രവർത്തിച്ച വാഷിങ്ടൻ സർവകലാശാല പ്രഫസർ സെൽജിക്കോ ഇവേസികിന്റെയും പ്രതീക്ഷ

1 / 1

Continue Reading

Latest news

ചാലക്കുടയിൽ തീ പിടുത്തം: അഗ്നിശമന സേനയുടെ വിവിധ യൂണിറ്റുകൾ തീ അണക്കാനുള്ള ശ്രമങ്ങൾ തുടരുന്നു

Published

on

By

തൃശൂർ: ചാലക്കുടയിൽ ഹരിത കർമസേന ശേഖരിച്ച മാലിന്യ കുമ്പാരത്തിന് തീ പിടിച്ചു. ഉച്ചക്ക് ഒന്നരയോടുകൂടിയാണ് സംഭവം.

പ്ലാസ്റ്റിക് മാലിന്യങ്ങൾ ഉൾപ്പടെയുള്ളവക്ക് തീ പിടിച്ചതുമൂലം പരിസരത്ത് വലിയ രീതിയിൽ തീ പടർന്നിട്ടുണ്ട്. സ്ഥലത്ത് തീ അണക്കുന്നതുമായി ബന്ധപെട്ട് അഗ്നിശമന സേനയുടെ വിവിധ യൂണിറ്റുകൾ തുടരുകയാണ്. എന്നാൽ തീ പടരാനുണ്ടായ കാരണം ഇപ്പോഴും വ്യക്തമായിട്ടില്ല.

 

1 / 1

Continue Reading

Trending

error: