M4 Malayalam
Connect with us

Latest news

പൂജ നടത്തി , പിൻതുടരരുത്..അപകടകാരി എന്ന് മുന്നറിപ്പും; ദുരൂഹതകളും കൗതുകവും ബാക്കിയാക്കി ബാങ്ക് കവർച്ച

Published

on

കൊല്ലം;പത്തനാപുരം ജനതാ ജംക്ഷനിലെ പത്തനാപുരം ബാങ്കേഴ്‌സ് എന്ന സ്ഥാപനത്തിൽ കഴിഞ്ഞ ദിവസം നടന്ന കവർച്ചയിൽ നഷ്ടത്തിനുപുറമെ ദുരൂഹതകളും കൗതകവും ചാർച്ചയാവുന്നു.

മദ്യവും മുറുക്കാനും വച്ചു പൂജ നടത്തിയ ശേഷമായിരുന്നു കവർച്ചയെന്നാണ് സ്ഥാപനത്തിലെത്തി തെളിവെടുത്ത പോലീസ് പുറത്തുവിട്ട വിവരം.ലോക്കർ കുത്തിത്തുറന്ന് 30 ലക്ഷം രൂപ വിലവരുന്ന 100 പവനോളം സ്വർണവും 4 ലക്ഷം രൂപയും അപഹരിച്ചതായിട്ടാണ് ഉടമ രാമചന്ദ്രൻ നായർ പൊലീസിൽ നൽകിയ പരാതിയിൽ സൂചിപ്പിച്ചിട്ടുള്ളത്.

ശനിയാഴ്ച ഉച്ചവരെ ബാങ്ക് പ്രവർത്തിച്ചിരുന്നു. ഇന്നലെ രാവിലെ 9 മണിയോടെ സ്ഥാപനത്തിലെത്തിയ ഉടമയും ജീവനക്കാരുമാണു മോഷണവിവരം ആദ്യം അറിയുന്നത്. മൂന്നു നിലയുള്ള കെട്ടിടത്തിന്റെ മുകൾനിലയിലൂടെ രണ്ടാം നിലയിലേക്ക് എത്തിയ മോഷ്ടാക്കൾ ബാങ്കിന്റെ മുൻവശത്തെ ഇരുമ്പ് ഗ്രിൽ പൊളിച്ച്, കതക് കുത്തിത്തുറന്ന് അകത്തു കയറിയെന്നാണു നിഗമനം.

ലോക്കറിന്റെ പൂട്ട് കട്ടർ ഉപയോഗിച്ചു മുറിച്ചുനീക്കിയ ശേഷം ഉള്ളിലൂടെ കയ്യിട്ട് ലോക്ക് തുറന്നു സ്വർണം മോഷ്ടിച്ചെന്നാണ് പൊലീസ് നിഗമനം.പുനലൂർ ഡിവൈഎസ്പി ബി.വിനോദ്, പത്തനാപുരം എസ്‌ഐ അരുൺ കുമാർ എന്നിവരുടെ നേതൃത്വത്തിൽ പൊലീസും ഡോഗ് സ്‌ക്വാഡ്, വിരലടയാള വിദഗ്ധർ എന്നിവർ സ്ഥലത്തെത്തി പരിശോധിച്ചു.

ബാങ്കിന്റെ ഓഫിസ് മുറിയുടെ ഭാഗത്ത് ആരാധന മൂർത്തിയുടെ ഫോട്ടോ വച്ചിട്ടുണ്ട്.ഇതിന് മുന്നിലായി മൂന്ന് ഇലകളും നിരത്തിയിട്ടുണ്ട്.നാരങ്ങയിൽ കുത്തിയ ശൂലം,മഞ്ഞച്ചരട്, മദ്യം മുറുക്കാൻ എന്നിവ ഇലകളിൽ കാണാം.പൂജ നടത്തിയതിന്റെ ലക്ഷണങ്ങളും മുറിയിൽ കണ്ടെത്തിയിരുന്നു.

ഇതിന് പുറമെ മുറി നിറയെ തലമുടി വിതറിയിട്ടിരിക്കുന്നതായും കാണപ്പെട്ടു.’ ഞാൻ അപകടകാരി,പിന്തുടരരുത്് ‘ എന്ന് എഴുതിയ പോസ്റ്റർ ഭിത്തിയിൽ ഒട്ടിച്ചിട്ടുമുണ്ട്.ഇത്തരത്തിൽ ഒരു കവർച്ച ആദ്യമായിട്ടാണെന്നും വ്യാപകമായി അന്വേഷണം ആരംഭിച്ചതായും പോലീസ് അറിയിച്ചു.

 

 

Latest news

എസ്.എസ്.എൽ.സി പരീക്ഷാ ഫലം നാളെ

Published

on

By

തിരുവനന്തപുരം ; 2023-24 അക്കാദമിക വർഷത്തെ എസ്എസ്എൽസി, റ്റിഎച്ച്എസ്എൽസി, എഎച്ച്എസ്എൽസി പരീക്ഷാ ഫലപ്രഖ്യാപനം ബുധനാഴ്ച ഉച്ചയ്ക്ക് ശേഷം. നാളെ മൂന്ന് മണിയോടെയായിരിക്കും പ്രഖ്യപിക്കും. പൊതു വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ഫലം പ്രഖ്യാപനം നടത്തുക.

കഴിഞ്ഞ വർഷം മെയ് 19 നാണ് ഫലപ്രഖ്യാപനം നടത്തിയത്. ഇത്തവണ പതിനൊന്ന് ദിവസം മുമ്പാണ് ഫലപ്രഖ്യാപനം. ഫലം നോക്കാൻ താഴെ തന്നിരിക്കുന്നു സൈറ്റുകളിൽ പരിശോധിക്കാം

www.prd.kerala.gov.in

www.result.kerala.gov.in

www.examresults.kerala.gov.in

https://sslcexam.kerala.gov.in

www.results.kite.kerala.gov.in

https://pareekshabhavan.kerala.gov.in

Continue Reading

Latest news

ആംബുലൻസും കാറുമായി കൂട്ടിയിടിച്ചു: 3 മരണം

Published

on

By

കാസർകോട്: മഞ്ചേശ്വരത്ത് തുഞ്ചത്തൂരിൽ ആംബുലൻസും കാറും കൂട്ടിയിടിച്ച് അപകടം. അച്ഛനും 2 മക്കളും മരിച്ചു. കാറിൽ സഞ്ചരിച്ച തൃശ്ശൂർ ഇരിങ്ങാലക്കുട കണ്ടേശ്വരം സ്വദേശികളായ ശിവകുമാർ (54) ശരത് (23) സൗരവ് (15) എന്നിവരാണ് മരിച്ചത്.

ബാംഗ്ലൂരിൽ നിന്ന് ആശുപത്രിയിൽ നിന്ന് രോഗിയുമായി വന്ന ആംബുലൻസ് കൊല്ലൂർ മൂകാംബിക ക്ഷേത്രം ദർശിച്ച് മടങ്ങി വരികയായിരുന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്നു.

നാട്ടുകാരും യാത്രക്കാരും ചേർന്ന് വാഹനം വെട്ടിപ്പൊളിച്ചാണ് കുടുങ്ങിക്കിടന്നവരെ പുറത്തെടുത്തത്.
2 പേർ സംഭവസ്ഥലത്തും ഒരാൾ ആശുപത്രി മധ്യേയുമാണ് മരണപ്പെട്ടത്.ആംബുലൻസിൽ   ഉണ്ടായിരുന്ന രോഗി ഉഷ, ഭർത്താവ് ശിവദാസ്, ഡ്രൈവർ എന്നിവർക്കും പരിക്കുണ്ട്. ഇവരെ  മാംഗ്ലൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ആംബുലൻസ് എതിർ ദിശയിൽ വന്നതാണ് അപകടകാരണം എന്നാണ് പ്രദേശവാസികൾ പറയുന്നത്.

Continue Reading

Latest news

നായ കുറുകെ ചാടി: നിയന്ത്രണം തെറ്റിയ സ്കൂട്ടർ മറിഞ്ഞ് ഒരു മരണം

Published

on

By

പത്തനംതിട്ട: അടൂരിൽ നായ കുറുകെ ചാടിയതിനെ തുടർന്ന് നിയന്ത്രണം തെറ്റിയ സ്കൂട്ടർ മറിഞ്ഞ് യാത്രികന് ദാരുണാന്ത്യം. മണ്ണടി സന്തോഷ് ഭവനിൽ സജേഷാണ് (33) മരിച്ചത്.

മണ്ണടി മൃഗാശുപത്രിക്ക് സമീപമായിരുന്നു അപകടം.ഓടിക്കൂടിയ പ്രദേശവാസികൾ സജേഷിനെ തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയിലും തുടർന്ന് പ്രാഥമിക ചികിത്സ നൽകിയതിന് ശേഷം കൊട്ടാരക്കരയിലെ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

എന്നാൽ വിദഗ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്കുള്ള യാത്രാമധ്യേ മരണപ്പെടുകയായിരുന്നു.

Continue Reading

Latest news

കോഴിഫാമിൽ തീ പിടുത്തം: 3000 കോഴിക്കുഞ്ഞുങ്ങൾ ചത്തു, ഒന്നര ലക്ഷം രൂപയുടെ നഷ്ടം

Published

on

By

പാലക്കാട്: മണ്ണാർക്കാട് കോഴിഫാമിൽ ഉണ്ടായ തീ പിടുത്തത്തിൽ ഒന്നര ലക്ഷത്തിന്റെ നാശനഷ്ടമുണ്ടായതായി കണക്കുകൾ. 3000 കോഴിക്കുഞ്ഞുങ്ങൾ ചത്തു. അരിയൂർ ഫൈസൽ എന്ന വ്യക്തി നടത്തിയിരുന്ന സ്വകാര്യ കോഴിഫാമിലാണ് ഇന്നലെ രാത്രി 10:30ന് അഗ്നിബാധ ഉണ്ടായത്.

പഴക്കം ചെന്ന ഷോർട്ട് സർക്യൂട്ട് ആണ് തീ പിടുത്തതിനുള്ള പ്രാഥമിക കാരണം എന്നാണ് അഗ്നിശമന സേനയുടെ നിഗമനം. തീ പടർന്നപ്പോൾ കൂര മെയ്യാൻ ഉപയോഗിച്ച തെങ്ങിന്റെയും കൗങ്ങിന്റെയും പട്ടകളിലേയ്ക്കും തീ പടർന്നത് അപകടത്തിന്റെ വ്യപതി കൂട്ടി.

രാത്രി സമയമായതിനാൽ തൊഴിലാളികൾ കോഴികുഞ്ഞുങ്ങൾക്ക് ഭക്ഷണം നൽകി മടങ്ങയിരുന്നു. പരിസര വാസികളാണ് വിവരം അഗ്നിശമന സേനയെ അറിയിച്ചത്.

ഒന്നരമണിക്കൂർ പരിശ്രമിച്ച ശേഷമാണ് തീ നിയന്ത്രണവിതെയമാക്കിയത്

Continue Reading

Latest news

സംസ്ഥാനത്ത് പുതിയ ആശങ്ക ; രണ്ട് ജില്ലകളില്‍ വെസ്റ്റ് നൈല്‍ ഫീവര്‍ ബാധ

Published

on

By

കോഴിക്കോട് ;  കോഴിക്കോട്, മലപ്പുറം ജില്ലകളിലെ 10 പേർക്ക് വെസ്റ്റ്‌നൈല്‍ ഫീവർ സ്ഥിരീകരിച്ചു.രോഗബാധയുള്ള നാലു പേർ കോഴിക്കോട് ജില്ലക്കാരാണ്.സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള കോഴിക്കോട് ജില്ലക്കാരന്‍റെ നില ഗുരുതരമാണ്.

രോഗ ലക്ഷണങ്ങള്‍ കാണപ്പെട്ടവരുടെ രക്തം, നട്ടെല്ലില്‍ നിന്ന് കുത്തിയെടുത്ത നീര് എന്നിവ മെഡിക്കല്‍ കോളജ് മൈക്രോബയോളജി വിഭാഗത്തിലെ വൈറസ് റിസർച് ആൻഡ് ഡയഗ്നോസ്റ്റിക് ലബോറട്ടറിയില്‍ (വി.ആർ.ഡി.എല്‍) പരിശോധന നടത്തിയപ്പോഴാണ് രോഗം വെസ്റ്റ്‌നൈല്‍ ഫീവറാണെന്ന് സ്ഥിരീകരിച്ചത്.

തുടർന്ന് സ്രവങ്ങള്‍ പുനെ നാഷനല്‍ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലേക്ക് അയക്കുകയും രോഗം സ്ഥിരീകരിക്കുകയുമായിരുന്നു.പനി, തലവേദന, അപസ്മാരം, പെരുമാറ്റത്തിലെ വ്യത്യാസം, ബോധക്ഷയം, കൈകാല്‍ തളർച്ച തുടങ്ങിയവയാണ് രോഗലക്ഷണങ്ങള്‍.മസ്തിഷ്കജ്വരത്തിന്റെയും ലക്ഷണങ്ങളും ഇതിന് സമാനമാണ്.

അതിനാല്‍ രോഗബാധയുണ്ടായ ചിലർക്ക് മസ്തിഷ്കജ്വരത്തിന്‍റെ ചികിത്സയാണ് ആദ്യം നല്‍കിയതെന്നാണ് വിവരം. വി.ആർ.ഡി.എല്‍ ലാബിലെ പരിശോധനയിലെ സ്ഥിരീകരണത്തിനു ശേഷമാണ് തുടർനടപടികളുണ്ടായത്.ക്യൂലക്സ് കൊതുകുകളാണ് രോഗം പരത്തുന്നത്. മനുഷ്യനില്‍ നിന്ന് മനുഷ്യരിലേക്കു രോഗം പകരില്ല.

രോഗം ബാധിച്ച മൃഗം, പക്ഷി തുടങ്ങിയവയെ കടിച്ച കൊതുക് മനുഷ്യനെ കടിക്കുമ്ബോഴാണ് രോഗ വ്യാപനം ഉണ്ടാവുക.പ്രതിരോധ ശേഷി കുറഞ്ഞവരിലാണ് രോഗം കൂടുതല്‍ അപകടകരമാവും.

Continue Reading

Trending

error: