M4 Malayalam
Connect with us

Latest news

മുന്‍വൈരാഗ്യം മൂലം അടിമാലി ആനക്കുളത്ത് ഓട്ടോ ഡ്രൈവറെ വെട്ടികൊലപ്പെടുത്താന്‍ ശ്രമം;മൂന്നുപേര്‍ പിടിയില്‍

Published

on

അടിമാലി;മുന്‍വൈരാഗ്യത്തിന്റെ പേരില്‍ ഓട്ടോ ഡ്രൈവറെ വെട്ടികൊലപ്പെടുത്താന്‍ ശ്രമം.3 പേര്‍ പിടിയില്‍.മാങ്കുളം ആനക്കുളത്ത് ഇന്നലെ വൈകിട്ട് 5.30 തോടെയായിരുന്നു സംഭവം.

മാങ്കുളം ആനക്കുളം നെല്ലിമലയില്‍ ദേവസ്യ(61)ഉടുമ്പിക്കല്‍ ജസ്റ്റിന്‍ ജോയി(27),മുകളേല്‍ സനീഷ് (23)എന്നിവരെയാണ് സംഭവവുമായി ബന്ധപ്പെട്ട് മൂന്നാര്‍ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുള്ളത്.

മാങ്കുളം ആനക്കുളം ഇളംചിങ്ങത്ത് ഷാജി മാത്യു(50)യെയാണ് ഇവര്‍ വാക്കത്തിക്ക് വെട്ടികൊലപ്പെടുത്താന്‍ ശ്രമിച്ചത്.അറസ്റ്റിലായവര്‍ ബൈക്ക് വട്ടംവച്ച് ഷാജയുടെ ഓട്ടോ തടഞ്ഞുനിര്‍ത്തിയ ശേഷം വലിച്ചിറക്കി ആക്രമിയ്ക്കുകയായിരുന്നു.

അക്രമി സംഘത്തിലെ ജസ്റ്റിന്‍ വാക്കത്തികൊണ്ട് ഷാജിയുടെ തലയ്ക്ക് വെട്ടിയെന്നും ഈ സമയം മകന്‍ അഭിജിത്ത് ഷാജി തടഞ്ഞതുകൊണ്ട് മാത്രമാണ് ജീവന്‍ രക്ഷപെട്ടതെന്നുമാണ് പോലീസ് നല്‍കുന്ന സൂചന.അഭിജിത്തിന്റെ കൈവിരലിനും മുറിവേറ്റിട്ടുണ്ട്.ഇരുവരും അടിമാലി താലൂക്ക് ആശുപത്രിയില്‍ ചികത്സ തേടി.

ജസ്റ്റിനും സനീഷും ഇന്നലെ തന്നെ പോലീസ് പിടിയിലായിരുന്നു.ദേവസ്യയെ ഇന്ന് പുലര്‍ച്ചെ ഒളിയിടത്തില്‍ നിന്നും പോലീസ് സംഘം കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

അപകടകാരികളായ അക്രമികളെ പോലീസ് ബലംപ്രയോഗിച്ചാണ് കീഴടക്കിയത്.ഇവരില്‍ കൂടുതല്‍ അപകടകാരി ദേവസ്യ ആയിരുന്നെന്നാണ് സൂചന.ഇയാള്‍ തോര്‍ത്തില്‍ കല്ലുകെട്ടി തലയ്ക്കടിച്ച് എതിരാളിയെ പരിക്കേല്‍പ്പിക്കുന്നതില്‍ വിരുതനാണെന്നാണ് പോലീസ് പങ്കുവയ്ക്കുന്ന വിവരം.

ഈ സംഭവത്തില്‍ പിടിയിലായവരില്‍ ദേവസ്യ ഒഴികെയുള്ളവര്‍ ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് ആനക്കുളത്ത് വിനോദസഞ്ചാരികളെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച സംഘത്തില്‍ ഉള്‍പ്പെട്ടിരുന്നെന്നും ഇവര്‍ പ്രദേശത്തെ സ്ഥിരം പ്രശ്‌നക്കാരാണെന്നും പോലീസ് അറയിച്ചു.

ചെറായിയില്‍നിന്ന് മാങ്കുളം സന്ദര്‍ശിക്കാനെത്തിയ വിനോദസഞ്ചാരികള്‍ക്കുനേരേയാണ് ആക്രമണമുണ്ടായത്. മദ്യപിച്ചെ ത്തിയ സംഘം ആനക്കുളം ചെക്ക്ഡാമിന് സമീപത്ത് സ്ത്രീകള്‍ ഉള്‍ പ്പെടെയുള്ള വിനോദസഞ്ചാരികള്‍ക്കുനേരേ അസഭ്യവര്‍ഷം നടത്തിയശേഷം ആക്രമിക്കുകയായിരുന്നു.

സഞ്ചാരികള്‍ പോലീസില്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് അന്ന് സനീഷും ജസ്റ്റിനും പിടിയിലായത്.ഈ സംഭവത്തില്‍ വിനോദസഞ്ചാരികളെ അക്രമികളില്‍ നിന്നും രക്ഷിയ്ക്കാന്‍ ഇന്നലത്തെ ആക്രമണത്തില്‍ പരിക്കേറ്റ ഓട്ടോ ഡ്രൈവര്‍ ഷാജി ഇടപെട്ടിരുന്നു.ഇതാണ് ഇപ്പോഴത്തെ ആക്രണത്തിന് കാരണമെന്നാണ് പോലീസ് അന്വേഷണത്തില്‍ വ്യക്തമായിട്ടുള്ളത്.

ഇടുക്കിയിലെ പ്രധാന വിനോദ സഞ്ചാരകേന്ദ്രമായ ആനക്കുളത്ത് മദ്യപ സംഘത്തിന്റെ ശല്യം മൂലം വിദേശിയര്‍ ഉള്‍പ്പെടെയുള്ള വിനോദസഞ്ചാരികള്‍ ബുദ്ധുമുട്ടുകള്‍ നേരിടുന്നതായുള്ള വിവരം നേരത്തെ പുറത്തുവന്നിരുന്നു.

മൂന്നാര്‍ സിഐ രാജന്‍ കെ അരമന,എസ്‌ഐ സജി എം ജോസഫ്,എ എസ് ഐ നിഷാദ് സി കെ ,സിപിഒ സഹീര്‍  ഹുസൈന്‍ എന്നിവര്‍ കേസന്വേഷണത്തിലും പ്രതികളെ പിടികൂടുന്നതിലും പങ്കാളികളായി.

 

 

Latest news

“കമ്പ്യൂട്ടേഷനൽ സംവിധാനങ്ങളിലെ നൂതന പ്രവണതകൾ” ;അന്തർദേശീയ സമ്മേളനം നാളെ എം എ എഞ്ചിനിയറിംങ് കോളേജിൽ ആരംഭിയ്ക്കും

Published

on

By

 

കോതമംഗലം;”കമ്പ്യൂട്ടേഷനൽ സംവിധാനങ്ങളിലെ നൂതന പ്രവണതകൾ” എന്ന വിഷയത്തിൽ സംഘടിപ്പിച്ചിട്ടുള്ള അന്തർദേശീയ സമ്മേളനം നാളെ കോതമംഗലം മാർ അത്തനേഷ്യസ് എഞ്ചിനിയറിംങ് കോളേജിൽ ആരംഭിയ്ക്കും.

സാങ്കേതിക വിദ്യാഭ്യാസരംഗത്ത് 63 വർഷത്തെ പാരമ്പര്യമുള്ള കോതമംഗലം മാർ അത്തനേഷ്യസ് കോളേജ് ഓഫ് എൻജിനീയറിംഗും ലോകത്തിലെ ഏറ്റവും വലിയ പ്രൊഫഷണൽ സംഘടനയായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്‌സ് എൻജിനിയേഴ്‌സ് (ഐ.ഇ.ഇ.ഇ.) കേരള ഘടകവും സംയുക്തമായിട്ടാണ്  “റയിസ് 2024” എന്ന് പേരിട്ടിട്ടുള്ള അന്തർദ്ദേശീയ സമ്മേളനം സംഘടിപ്പിച്ചിട്ടുള്ളത്.

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്‌സ് എൻജിനിയേഴ്‌സ് കേരള ഘടകം നടത്തുന്ന ആറാമത് സമ്മേളനം ആദ്യമായാണ് ഒരു വിദ്യാഭ്യാസ സ്ഥാപനത്തിൽ വച്ച് നടത്തപ്പെടുന്നത്. കമ്പ്യൂട്ടേഷണൽ സംവിധാനങ്ങളിലെ ബൗദ്ധീകമായ മുന്നേറ്റങ്ങളും മാനവിക സമൂഹവും എന്ന മുഖ്യ പ്രമേയം അടിസ്ഥാനമാക്കിയാണ് സമ്മേളനം നടക്കുക.

സമ്മേളനത്തിൽ ലോകത്തിലെ വിവിധ വിദ്യാഭ്യാസ ഗവേഷണ വ്യാവസായിക രംഗങ്ങളിൽ പ്രവർത്തിക്കുന്ന ശാസ്ത്രജ്ഞന്മാരിൽ നിന്നും ലഭിച്ച 450 ഓളം പ്രബന്ധങ്ങൾ സൂക്ഷ്മ പരിശോധന നടത്തി,അവയിൽ നിന്നും തെരഞ്ഞെടുത്ത ഉന്നത നിലവാരം പുലർത്തുന്ന 120 പ്രബന്ധങ്ങൾ ആണ് അവതരിപ്പിക്കുന്നത്.

അനുബന്ധ മേഖലകളിലെ പ്രമുഖരായ ഡോ. ശ്രീറാം ക്രിസ് വാസുദേവൻ (ഇൻറൽ ഇന്ത്യ), ഡോ. സി. എസ് ശങ്കർ റാം (ഐ.ഐ.ടി മദ്രാസ്) , ഡോ. ജിംസൺ മാത്യു (ഐ.ഐ.ടി പാട്‌ന) , ഡോ. ജോബിൻ ഫ്രാൻസിസ് (ഐ.ഐ.ടി. പാലക്കാട്), ഡോ. ജയകുമാർ എം (ഐ.എസ്.ആർ.ഒ)., ശ്രീ എബി കെ കുര്യാക്കോസ് (ആമസോൺ വെബ് സർവീസ്), സെൻറർ ഫോർ ഡെവലപ്‌മെൻറ് ഓഫ് അഡ്വാൻസ്ഡ് കമ്പ്യൂട്ടിംഗ് (സിഡാക്) ലെ ഗവേഷകർ എന്നിവർ പ്രധാന പ്രമേയങ്ങൾ അവതരിപ്പിക്കുമെന്ന് സംഘാടകർ പത്രസമ്മേളനത്തിൽ അറിയിച്ചു.

മാർ അത്തനെഷ്യസ് കോളേജ് അസോസിയേഷൻ സെക്രട്ടറി ഡോ: വിന്നി വർഗീസ്, എൻജിനീയറിങ് കോളേജ് പ്രിൻസിപ്പൽ ഡോ: ബോസ് മാത്യു ജോസ്, ഇലക്ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനീയറിങ് വിഭാഗം പ്രൊഫസ്സർ ഡോ: സിദ്ധാർത്ഥ് ഷെല്ലി, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്‌സ് എൻജിനീയർസ് കേരള ഘടകം ചെയർമാൻ പ്രൊ. മുഹമ്മദ് കാസിം എസ്. എന്നിവരുടെ നേതൃത്വത്തിൽ വിപുലമായ ഒരുക്കങ്ങളാണ് അന്തർദേശീയ സമ്മേളനത്തിനായി നടത്തിയിരിക്കുന്നത്.

സമ്മേളനം നാളെ രാവിലെ 9 മണിക്ക് എൻ. പി. ഒ. എൽ ഡയറക്ടർ ഡോ. കെ അജിത് കുമാർ ഉൽഘാടനം ചെയ്യും. മാർ അത്തനെഷ്യസ് കോളേജ് അസോസിയേഷൻ സെക്രട്ടറി ഡോ: വിന്നി വർഗീസ്, എൻജിനീയറിങ് കോളേജ് പ്രിൻസിപ്പൽ ഡോ: ബോസ് മാത്യു ജോസ്, ഇലക്ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനീയറിങ് വിഭാഗം പ്രൊഫസ്സർ ഡോ: സിദ്ധാർത്ഥ് ഷെല്ലി, ഐ. ഇ. ഇ. ഇ. യെ പ്രതിനിധീകരിച്ച് ചെയർമാൻ പ്രൊ. മുഹമ്മദ് കാസിം, വൈസ് ചെയർമാൻ, ഡോ. ബിജുന കുഞ്ഞ്, സെക്രട്ടറി ഡോ. കെ. ബിജു എന്നിവർ പങ്കെടുക്കും.

ഉൽഘാടനത്തെ തുടർന്ന് എൻ.പി.ഒ.എൽ ഡയറക്ടർ ഡോ. കെ അജിത് കുമാർ ‘സങ്കീർണ്ണ പ്രതിരോധ സംവിധാനങ്ങളിൽ വിവരവിനിമയ സാങ്കേതികത യുടെ ഉപയോഗം’ എന്ന വിഷയത്തിൽ പ്രബന്ധം അവതരിപ്പിക്കും.

പ്രിൻസിപ്പൽ ഡോ : ബോസ് മാത്യു ജോസ്, ജനറൽ ചെയർ ഡോ: സിദ്ധാർത്ഥ് ഷെല്ലി , ടെക്‌നിക്കൽ പ്രോഗ്രാം ചെയർ ഡോ: സിജ ഗോപിനാഥൻ, പബ്ലിക്കേഷൻ ചെയർ ഡോ: റീനു ജോർജ്, ഐ. ഇ. ഇ. ഇ. സ്റ്റുഡൻസ് ചാപ്റ്റർ കൗൺസിലർ പ്രൊ: നീമ എസ്, മീഡിയ കോർഡിനേറ്റർ പ്രൊ: ബൈബിൻ പോൾ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.സമ്മേളനം 18-ന് സമാപിയ്ക്കും.

 

Continue Reading

Latest news

പങ്കാളിയെ ലൈംഗിക തൊഴിലിന് നിർബന്ധിച്ച് പീഡിപ്പിച്ച് പൂജാരി: കേസെടുത്ത് പോലീസ്

Published

on

By

ചെന്നൈ: പങ്കാളിയെ ലൈംഗിക തൊഴിലിന് നിര്‍ബന്ധിക്കുകയും വഴങ്ങാതെ വന്നപ്പോള്‍ ദേഹോപദ്രവം ഏല്‍പ്പിക്കുകയും ചെയ്ത സംഭവത്തില്‍ ക്ഷേത്ര പൂജാരിക്കെതിരെ പോലീസ് കേസെടുത്തു.

ലൈംഗിക അതിക്രമം അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് ചെന്നൈ പോലീസ് സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

പാരീസ് കോര്‍ണറിലെ ക്ഷേത്രത്തില്‍ പൂജാരിയായ കാര്‍ത്തിക്ക് മുനി സ്വാമിക്കെതിരെയാണ് സ്വകാര്യ ടെലിവിഷന്‍ ചാനലിലെ ജോലിക്കാരിയായ യുവതിയുടെ പരാതി.എന്‍ജിനീയറിങ് ബിരുദധാരിയാണ് പരാതിക്കാരി.

ഒരിക്കല്‍ മദ്യപിച്ച് എത്തിയ പൂജാരി യുവതിയെ ലൈംഗികമായി പീഡിപ്പിച്ചതായും വിവാഹ വാഗ്ദാനം നല്‍കിയതായും യുവതി പരാതിയില്‍ പറയുന്നു.

തുടര്‍ന്ന് ഇരുവരും ഒരുമിച്ച് താമസം ആരംഭിച്ചതായും, ഇതിനിടെ നിര്‍ബന്ധിച്ച് ഗര്‍ഭം അലസിപ്പിച്ചെന്നും യുവതി പരാതിയില്‍ സൂചിപ്പിച്ചിട്ടുണ്ട്.

പിന്നീട് ലൈംഗിക തൊഴിലായാവാന്‍ ആവശ്യപ്പെട്ടെന്നും വഴങ്ങാതെ വന്നതോടെ ദേഹോപദ്രവം ഏല്‍പ്പിച്ചെന്നുമാണ് യുവതി പരാതിയില്‍ വ്യക്തമാക്കിയിട്ടുള്ളത്.

Continue Reading

Latest news

രാഹുല്‍ ഒന്നിലധികം വിവാഹം കഴിച്ചു;നവവധുവിന് മര്‍ദ്ദനമേറ്റ സംഭവത്തില്‍ പോലീസ് അന്വേഷണം വഴിത്തിരിവില്‍

Published

on

By

കോഴിക്കോട്: എറണാകുളം വടക്കൻ പറവൂർ സ്വദേശിനിയായ നവവധുവിന് മർദനമേറ്റ സംഭവത്തിൽ പന്തീരാംങ്കാവ് പോലീസ് നടത്തി വരുന്ന അന്വേഷണം പുതിയ വഴിത്തിരിവിൽ.

വരൻ രാഹുൽ പി.ഗോപാലിന് വേറെയും വിവാഹ ബന്ധങ്ങൾ ഉണ്ടായിരുന്നതായാണ് പോലീസ് കണ്ടെത്തൽ.

ഈ ബന്ധം വേർപെടുത്താതെയാണ് പറവൂർ സ്വദേശിനിയായ യുവതിയെ ഇയാൾ വിവാഹം കഴിച്ചത് എന്നാണ് പോലീസ് പറയുന്നത്.രാഹുൽ കോട്ടയം പൂഞ്ഞാറിൽ ഒരു യുവതിയുമായി രജിസ്റ്റർ വിവാഹം നടത്തിയിരുന്നതായിട്ടാണ് പന്തീരാങ്കാവ് പൊലീസ് അന്വേഷണത്തിൽ വ്്യക്തമായിട്ടുള്ളത്.

എന്നാൽ ആദ്യ വിവാഹത്തിലെ പൂഞ്ഞാർ സ്വദേശിനിയായ യുവതി പൊലീസിൽ പരാതി നൽകിയിട്ടില്ലെന്നും ഇതുമായി ബന്ധപെട്ട് അന്വേഷണം മുന്നോട്ടു പോവുകയാണെന്നും പൊലീസ് അറിയിച്ചു.

ഈ 2 വിവാഹങ്ങൾ കൂടാതെ രാഹുൽ വേറെയും വിവാഹം കഴിച്ചതായാണ് പുറത്തുവരുന്ന വിവരം. ഇതിനെ ചുറ്റിപ്പറ്റിയും ഇപ്പോൾ അന്വേഷണം തുടരുകയാണ്.

നിലവിൽ വധശ്രമത്തിനും സ്ത്രീധന പീഡനത്തിനുമുള്ള വകുപ്പുകളുമാണ് രാഹുലിനെതിരെ കേസെടുത്തിരിക്കുന്നത്. ഫറോക്ക് ഡിവിഷൻ അസി.കമ്മിഷണർ സജു കെ.ഏബ്രഹാമിന്റെ നിർദ്ദേശത്തിലാണ് കേസെടുത്തിട്ടുള്ളത്.

 

Continue Reading

Latest news

അഞ്ച് ദിവസത്തേക്ക് മഴ തുടരും ; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Published

on

By

തിരുവനന്തപുരം ; കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മഴയുടെ പശ്ചാത്തലത്തില്‍ ഇടുക്കിയിലും പത്തനംതിട്ടയിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. എട്ട് ജില്ലകളില്‍ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു.

മഴയുടെ പശ്ചാത്തലത്തില്‍ ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പും അധികൃതർ മുന്നോട്ടുവയ്ക്കുന്നുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട്, എന്നീ എട്ട് ജില്ലകളിലാണ് യെല്ലോ അലർട്ട്. കണ്ണൂർ, കാസർകോട് ജില്ലകളില്‍ ഇതുവരെ മുന്നറിയിപ്പുകളൊന്നും പ്രഖ്യാപിച്ചിട്ടില്ല.

മഴയുടെ പശ്ചാത്തലത്തില്‍ മേയ് 15ന് തിരുവനന്തപുരം, പത്തനംതിട്ട, കൊല്ലം എന്നീ ജില്ലകളില്‍ യെല്ലോ അലർട്ടാണ് പ്രഖ്യാപിച്ചത്. മേയ് 16ന് പത്തനംതിട്ട എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട് ജില്ലകളിലും മേയ് 17ന് തിരുവനന്തപുരം കൊല്ലം, പത്തനംതിട്ട, ഇടുക്കി, വയനാട് ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

Continue Reading

Latest news

വിദ്യാര്‍ത്ഥികള്‍ക്കുനേരെ നഗ്നതാ പ്രദര്‍ശനം ; കളമശേരിയില്‍ പോലീസുകാരന്‍ അറസ്റ്റില്‍

Published

on

By

കൊച്ചി ; വിദ്യാർത്ഥികള്‍ക്ക് നേരേ നഗ്നതാപ്രദർശനം നടത്തിയെന്ന പരാതിയില്‍ പോലീസുകാരൻ അറസ്റ്റില്‍.

എറണാകുളം റൂറല്‍ എ.ആർ.ക്യാമ്പിൽ ജോലി ചെയ്യുന്ന വൈക്കം സ്വദേശി അനന്തനുണ്ണിയെയാണ് കളമശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്.

കളമശ്ശേരി കുസാറ്റ് കാംപസിന് സമീപം അനന്തനുണ്ണി വിദ്യാർത്ഥികള്‍ക്ക് നേരേ നഗ്നതാപ്രദർശനം നടത്തിയെന്നാണ് പരാതി.

സംഭവത്തില്‍ ജാമ്യം ലഭിക്കാവുന്ന കുറ്റങ്ങള്‍ ചുമത്തിയാണ് പോലീസുകാരനെഅറസ്റ്റ് ചെയ്തത്. തുടർന്ന് ഇയാളെ സ്റ്റേഷൻ ജാമ്യത്തില്‍ വിട്ടയച്ചു. ഇയാൾക്കെതിരെ വകുപ്പുതല നടപടിക്കും സാധ്യതയുണ്ട്.

Continue Reading

Trending

error: