M4 Malayalam
Connect with us

Latest news

സൂര്യതാപം ഭീതിപ്പെടുത്തും സ്ഥിതിയില്‍; മരണങ്ങളും മുന്നറിയിപ്പും ഭീതി പരത്തുന്നു; കൊടുംചൂടില്‍ ഗതികെട്ട് പണിയെടുക്കുന്നത് ആയിരങ്ങള്‍

Published

on

തിരുവനന്തപുരം;സൂര്യതാപം ഭീതിപ്പെടുത്തും സ്ഥിതിയില്‍.ഇന്നലെ രണ്ടുപേര്‍ മരണപ്പെട്ടത് സുര്യാഘാതത്തെത്തുടര്‍ന്ന് പോസ്റ്റുമോര്‍ട്ടത്തില്‍ വ്യക്തമായിരുന്നു.

ഇതിന് പിന്നാലെ ഉഷ്ണതരംഗം വ്യാപനം സംബന്ധിച്ചുള്ള കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പിനെക്കുറിച്ചുള്ള വാര്‍ത്തകളും പുറത്തുവന്നിട്ടുണ്ട്.മരണങ്ങളും മുന്നറിപ്പും പൊതുസമൂഹത്തില്‍ വലിയ ഭയാശങ്കകളാണ് സൃഷ്ടിച്ചിട്ടുള്ളത്.

മാഹിയിലെ പന്തക്കല്‍ സ്വദേശി ഉളുമ്പന്റവിട വിശ്വനാഥന്‍ (53), പള്ളത്തേരി പാറമേട് നല്ലാംപുരയ്ക്കല്‍ വീട്ടില്‍ പരേതനായ കൃഷ്ണന്റെ ഭാര്യ ലക്ഷ്മിയമ്മ (90) എന്നിവരാണ് സുര്യതാപമേറ്റ് മരിച്ചത്.കിണര്‍ പണിക്കിടയില്‍ തളര്‍ന്ന് വീണ വിശ്വനാഥന്‍ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചിക്തസയില്‍ ഇരിയ്‌ക്കെയാണ് മരണപ്പെട്ടത്.

ലക്ഷ്മിയമ്മയെ ഉച്ചയ്ക്ക് ഒന്നര മുതല്‍ വീട്ടില്‍നിന്നും കാണാതായിരുന്നു.തുടര്‍ന്ന് ബന്ധുക്കളും നാട്ടുകാരും തിരച്ചില്‍ നടത്തുന്നതിനിടെ വൈകിട്ട് അഞ്ചരയോടെ പള്ളത്തേരിയിലെ ആളിയാര്‍ കനാലില്‍ വീണു കിടക്കുന്ന നിലയില്‍ കണ്ടെത്തി.

തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ ഇവരെ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിയ്ക്കാനായില്ല. ജില്ലാ ആശുപത്രിയില്‍ നടത്തിയ പോസ്റ്റ്‌മോര്‍ട്ടത്തിലാണ് സൂര്യാഘാതമാണ് മരണകാരണമെന്ന് സ്ഥിരീകരിച്ചത്.

മുന്നറിയിപ്പിന് പുല്ല
ചൂടുകൂടുതലുള്ള സമയങ്ങളില്‍ നേരിട്ട് ശരീരത്തില്‍ സൂര്യരശ്മികള്‍ ഏല്‍ക്കുന്ന സാഹചര്യം ഒഴിവാക്കാന്‍ പൊതുജനങ്ങള്‍ ശ്രദ്ധിയ്ക്കണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

എന്നാല്‍ ഇത് എത്രത്തോളം പ്രാവര്‍ത്തീകമാവുമെന്ന് കണ്ടറിയണം.സ്വകാര്യസ്ഥാപനങ്ങള്‍ പൊരിവെയിലത്തും ജീവനക്കാരെക്കൊണ്ട് പണിയെടുപ്പിയ്ക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്.

സെയില്‍സ്മാന്‍മാര്‍,കളക്ഷന്‍ ഏജന്റുമാര്‍,ഭക്ഷ്യവസ്തുക്കള്‍ ഏത്തിച്ചുനല്‍കുന്ന ഏജന്‍സികളിലെ ജീവനക്കാര്‍,നിര്‍മ്മാണ കരാറുകാരുടെ കീഴിലെ ജീവനക്കാര്‍ എന്നിങ്ങിനെ വിവധ മേഖലകളില്‍ പണിയെടുക്കുന്ന ആയിരക്കണക്കിന് തൊഴിലാളികള്‍ കൊടുംചൂടിലും ജോലി ചെയ്യേണ്ട സ്ഥിതിയാണ് നിലവിലുള്ളത്.

ഈ സ്ഥിതി ഒഴിവാക്കാന്‍ ബന്ധപ്പെട്ട് അധികൃതരുടെ പരിശോധനകളും ഇടപെടലുകളും ആവശ്യമാണെന്നാണ് ചൂണ്ടികാണിയ്ക്കപ്പെടുന്നത്.

 

Latest news

പക്ഷിപ്പനി;നിരണം താറാവ് ഫാമിലെ മുഴുവന്‍ താറാവുകള്‍ക്കും ദയാവധം,വിഷം കുത്തിവച്ച് കൊന്ന ശേഷം കത്തിയ്ക്കും

Published

on

By

തിരുവല്ല:പക്ഷിപ്പനി സ്ഥിരീകരിച്ച നിരണം താറാവ് ഫാമിലെ മുഴുവന്‍ താറാവുകള്‍ക്കും ദയാവധം.താറാവുകളെ വിഷം കുത്തിവച്ച് കൊന്ന ശേഷം ഗ്യാസ് ഉപയോഗിച്ച് കത്തിയ്ക്കും.

ഇതിനായുള്ള കര്‍മ്മപദ്ധതി ഇന്ന് രാവിലെ ആരംഭിച്ചു.മൃഗസംരക്ഷണ വകുപ്പിലെ ഉദ്യോഗസ്ഥരടങ്ങുന്ന ടീമുകളെ ഇതിനായി നിയോഗിച്ചിട്ടുണ്ട്.

ഏഴുപേര്‍ വീതം അടങ്ങുന്ന ഓരോ ടീമും പക്ഷിപ്പനി സ്ഥിരീകരിച്ച ഒരു കിലോമീറ്റര്‍ ചുറ്റളവ് ഇന്‍ഫെക്ടഡ് സോണായും പത്തു കിലോമീറ്റര്‍ ചുറ്റളവ് സര്‍വൈവല്‍ സോണായും പ്രഖ്യാപിച്ചുകൊണ്ടാണ് നടപടികള്‍ ആരംഭിച്ചിട്ടുള്ളത്.

ഇന്‍ഫെക്ടഡ് സോണില്‍ ഉള്‍പ്പെടുന്ന എല്ലാ പക്ഷികളെയും ഇല്ലായ്മ ചെയ്യാനും തീരുമാനമായി.ഇതിന് ആവശ്യമായ നടപടികള്‍ അടിയന്തരമായി സ്വീകരിക്കാന്‍ ബന്ധപ്പെട്ട വകുപ്പുകള്‍
ക്ക് പത്തനംതിട്ട ജില്ലാ കളക്ടര്‍ നിര്‍ദേശം നല്‍കി.

 

Continue Reading

Latest news

ചെരുപ്പുകള്‍ കാണപ്പെട്ടു,പിന്നാലെ കിണറ്റില്‍ തിരച്ചില്‍,3 കുട്ടികളുടെ മൃതദ്ദേഹങ്ങള്‍ കണ്ടെത്തി; സംഭവം തമിഴ്‌നാട്ടില്‍

Published

on

By

ചെന്നൈ: കാണാതായ കൗമാരക്കാരായ 3 കൂട്ടികളുടെ മൃതദ്ദേഹങ്ങള്‍ കിണറ്റില്‍ കണ്ടെത്തി. തമിഴ്‌നാട്ടിലാണ് സംഭവം.അശ്വിന്‍(12), മാരിമുത്തു (13), വിഷ്ണു(13) എന്നിവരാണ് മരിച്ചത്.മണിക്കൂറുകള്‍ നീണ്ട തിരച്ചിലിന് ശേഷമാണ് മൃതദേഹം കണ്ടെത്തിയത്.

തിങ്കളാഴ്ച വൈകിട്ടാണ് കുട്ടികളെ കാണാതായത്. കളിക്കാന്‍ പോയ കുട്ടികളെ ഏറെ വൈകിയിട്ടും കാണാതായതോടെ ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു

നാട്ടുകാര്‍ നടത്തിയ തിരച്ചിലില്‍ കുട്ടികളുടെ ചെരിപ്പുകള്‍ കിണറിന് സമീപം കണ്ടെത്തി.പിന്നീട് അഗ്‌നിരക്ഷാ സേന എത്തി കിണറ്റില്‍ ഇറങ്ങി പരിശോധിച്ചപ്പോഴാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്.ഒരാള്‍ കാല്‍വഴുതി കിണറ്റില്‍ വീണപ്പോള്‍ മറ്റുള്ളവര്‍ രക്ഷിക്കാനായി ചാടിയതാകാമെന്നാണ് സൂചന.

 

Continue Reading

Latest news

സംസഥാനത്ത് രണ്ടിടങ്ങളിൽ വാഹനാപകടം: ഒരാൾക്ക് പരിക്ക്

Published

on

By

കോഴിക്കോട്: കൊടുവള്ളി മദ്രസാ ബസാറിനടുത്ത് നിയന്ത്രണം നഷ്ട്ടപെട്ട കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് ഹോട്ടലിലേക്ക് പാഞ്ഞുകയറി അപകടം. ബെംഗളൂരുവിൽ നിന്ന് കോഴിക്കോട്ടേയ്ക്ക് സർവീസ് നടത്തുകയായിരുന്ന ബസാണ് ഇന്ന് രാവിലെ ബൈക്ക് യാത്രക്കാരനെ ഇടിക്കാതിരിക്കാൻ വെട്ടിച്ചപ്പോൾ അപകടത്തിൽ പെട്ടത്. മരത്തിലിടിച്ച ശേഷം നിയന്ത്രണം നഷ്ട്ടപ്പെട്ട് ഹോട്ടലിലേക്ക് പാഞ്ഞുകയറുകയായിരുന്നു എന്നാണ് ദൃക്‌സാക്ഷികൾ നൽകുന്ന സൂചന.

ഇടുക്കി: വണ്ടൻമേടിൽ ഏലക്കയുമായി പോകുകയായിരുന്ന ലോറി നിയന്ത്രണം നഷ്ട്ടപ്പെട്ട് റോഡിൽ മറിഞ്ഞതിനെ തുടർന്ന് ഗതാഗതം തടസ്സപെട്ടു∙ വണ്ടൻമേടിനും ആമയാറിനും ഇടയിൽ കുമളി ആറാംമൈലിൽ നിന്ന് ഏലക്കയുമായി തമിഴ്‌നാട്ടിലേക്ക് പോകുകയായിരുന്ന ലോറിയാണ് അപകടത്തിൽ പെട്ടത്. ഡ്രൈവർ നിസ്സാര പരുക്കുകളോടെ രക്ഷപ്പെട്ടു. അപകടത്തെ തുടർന്ന് തടസ്സപ്പെട്ട ഗതാഗതം പോലീസെത്തി പുനർസ്ഥാപിച്ചു.

Continue Reading

Latest news

വാരണാസിയില്‍ മൂന്നാം അങ്കം; പ്രധാന മന്ത്രി നരേന്ദ്ര മോദി പത്രിക സമര്‍പ്പിച്ചു.

Published

on

By

വാരാണസി; കാലഭൈരവ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി,ആത്മവിശ്വാസത്തിന്റെ നിറവില്‍ പ്രധാന മന്ത്രി വാരണാസിയില്‍ പത്രിക നല്‍കി.ഇവിടെ മൂന്നാമൂഴത്തിനാണ് നരേന്ദ്രമോദി തുടക്കമിട്ടിട്ടുള്ളത്.

രാവിലെ ഇവിടുത്തെ കാലഭൈരവ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയ ശേഷമാണ് മോദി പത്രിക സമര്‍പ്പിക്കുന്നതിനായി കലക്ടറേറ്റില്‍ എത്തിയത്.

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉള്‍പ്പെടെയുള്ളവര്‍ പ്രധാനമന്ത്രിയെ അനുഗമിച്ചു. ‘കാശിയുമായുള്ള എന്റെ ബന്ധം അദ്ഭുതകരവും അഭേദ്യവും സമാനതകളില്ലാത്തതുമാണ്… അത് വാക്കുളിലൂടെ വിവരിക്കാന്‍ കഴിയില്ല’- എന്നാണ് പത്രികാ സമര്‍പ്പണത്തിന് മണിക്കൂറുകള്‍ മുന്‍പ് മോദി ഔദ്യോഗിക എക്‌സ് പ്ലാറ്റ്‌ഫോമില്‍ കുറിച്ചത്.

 

Continue Reading

Latest news

കഴുത്തില്‍ ബെല്‍റ്റിട്ട് മുറുക്കിയ നിലയില്‍ പോക്‌സോ കേസ് അതിജീവിതയുടെ മൃതദേഹം കണ്ടെത്തി; കൊലപാതകമെന്ന് സംശയം

Published

on

By

ഇരട്ടയാര്‍;കഴുത്തില്‍ ബെല്‍റ്റിട്ട് മുറുക്കിയ നിലയില്‍ പോക്‌സോ കേസ് അതിജീവിതയുടെ മൃതദേഹം കണ്ടെത്തി.

ഇടുക്കി ഇരട്ടയാറിലാണ് സംഭവം.കൊലപാതകമെന്ന് സംശയിക്കുന്നതായി പൊലീസ് അറിയിച്ചു.

ഇന്ന് രാവിലെ 11 മണിയോടെയാണ് പതിനേഴുകാരിയായ അതിജീവിതയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

പെണ്‍കുട്ടിയുടെ അമ്മയാണ് ആദ്യം മൃതദേഹം കണ്ടത്. തുടര്‍ന്ന് കട്ടപ്പന പൊലീസില്‍ വിവരമറിയിച്ചു. പൊലീസ് സ്ഥലത്തെത്തി അനന്തര നടപടികള്‍ സ്വീകരിച്ചു.

രണ്ടു വര്‍ഷം മുന്‍പാണ് ഈ പെണ്‍കുട്ടി ലൈംഗിക പീഡനത്തിന് ഇരയായത്. ഇതുമായി ബന്ധപ്പെട്ട പോക്‌സോ കേസില്‍ അന്വേഷണം നടന്നുവരികയാണ്.

ഇതിനിടെയാണ് അതിജീവിതയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

 

 

 

Continue Reading

Trending

error: