M4 Malayalam
Connect with us

Latest news

“മസാലപ്പെട്ടി”യിൽ മന്ത്രി ശശീന്ദ്രന്റെ ലേലം വിളി; 37 കിലോ ഇഞ്ചിക്ക് ലഭിച്ചത് 6845 രൂപ,റെക്കോർഡ് വിലയെന്ന് കർഷകർ

Published

on

കോതമംഗലം;നേര്യമംഗലം മസാലപ്പെട്ടിയിൽ വനം മന്ത്രി എ കെ ശശീന്ദ്രന്റെ ലേലം വിളിയിൽ പച്ച ഇഞ്ചിക്ക് ലഭിച്ചത് റെക്കോർഡ് വില.

കുതിരയളകുടിയിലെ 37 കിലോ ഇഞ്ചി 6845-രൂപയ്ക്കാണ്
മന്ത്രി ലേലം ചെയ്ത വിറ്റത്.ആതായത് കിലോക്ക് 185 രൂപ.അടുത്തകാലത്ത് ഈ വിലക്ക് പച്ച ഇഞ്ചി വിറ്റിട്ടില്ലന്നാണ് പ്രദേശവാസികളായ കർഷകർ പറയുന്നത്.

ആദിവാസികളുടെ കാർഷിക വിളകളും വന വിഭവങ്ങളും നേരിട്ട് വിപണിയിൽ എത്തിക്കുവാനും മികച്ച വില ലഭിക്കാനും ചൂഷണം ഒഴിവാക്കുവാനും ലക്ഷ്യമിട്ട് വനം വകുപ്പ് ആരംഭിച്ചിട്ടുള്ള ആഴ്ച്ച ചന്തയാണ് ‘മസാലപ്പെട്ടി ഹാട്ട് ബസാർ ‘.

ഇന്നലെ മറയൂരിൽ നടന്ന ചടങ്ങിൽ വനംവകുപ്പിന്റെ വിവിധ വിവകസനപ്രവർത്തനങ്ങളുടെയും മസാലപ്പെട്ടിയുടെയും ഉൽഘാടനം മന്ത്രി നിർവ്വഹിച്ചു.

മറയൂരിലേയ്ക്കുള്ള യാത്രയ്ക്കിടെയാണ് മന്ത്രി നേര്യമംഗലം പാലത്തിനടുത്ത് ഒരുക്കിയിട്ടുള്ള മസാലപ്പെട്ടി വിപണന കേന്ദ്രം സന്ദർശിച്ചത്.പരമ്പരാഗത രീതിയിലുള്ള പാട്ടും നൃത്തവുമായിട്ടാണ് നേര്യമംഗലത്തെത്തിയ മന്ത്രിയെ ആദിവാസി സമൂഹം വരവേറ്റത്.

വിപണ കേന്ദ്രത്തിലെത്തിയ മന്ത്രി നടത്തിപ്പിനെക്കുറിച്ച് ഉദ്യോഗസ്ഥരോട് ചോദിച്ചറിഞ്ഞു.ലേലം ചെയ്താണ് ഉൽപ്പന്നങ്ങൾ വിൽക്കുന്നതെന്ന്് ബോദ്ധ്യപ്പെട്ട മന്ത്രി ഇഞ്ചി ലേലം ചെയ്യാൻ സന്നദ്ധനാവുകയായിരുന്നു.

ലേലത്തിന് ശേഷം പുഴുങ്ങിയ കപ്പയും ചേമ്പും കാന്താരി ചമ്മന്തിയ്‌ക്കൊപ്പം കഴിച്ചു.ഇക്കോ ഷോപ്പിൽ നിന്നെത്തിച്ച ചായയും കുടിച്ച് ,പാഴ്‌സലും വാങ്ങിയാണ് മന്ത്രി നേര്യമംഗലത്ത് നിന്നും മറയൂരിന് തിരിച്ചത്.

മൂന്നാർ ഫോറെസ്റ്റ് ഡിവിഷന്റെ കീഴിൽവരുന്ന ആദിവാസികുടികളിൽനിന്നുള്ള കാർഷിക വിളകളും വനവിഭവങ്ങളുമാണ് മസാലപ്പെട്ടി യിൽ പരസ്യ ലേലത്തിലൂടെ വിൽക്കുന്നതിനായി എത്തിക്കുന്നത്.

മൂന്നാർ വനവികസന ഏജൻസിയുടെ മേൽനോട്ടത്തിലാണ് വിപണന കേന്ദ്രത്തിന്റെ പ്രവർത്തനം.കേന്ദ്രത്തിന്റെ പ്രവർത്തനം വഴി നിരവധി പേർക്ക് തൊഴിൽ ലഭിക്കും.
ഇതിനോട് ചേർന്ന് വനവിഭവങ്ങളുടെ വനശ്രീ ഇക്കോ ഷോപ്പും ആരംഭിച്ചിട്ടുഉണ്ട്.

പിസിസിഫ് നോയൽതോമസ് , മൂന്നാർ ഡിഎഫ്ഒ രാജു കെ ഫ്രാൻസിസ് എന്നിവരും മന്ത്രിയ്‌ക്കൊപ്പം എത്തിയിരുന്നു.

 

1 / 1

Latest news

സംസ്ഥാനത്ത് തുടർച്ചയായി സ്വർണ്ണവില താഴുന്നു: പവന് കുറഞ്ഞത് 1,120 രൂപ

Published

on

By

കൊച്ചി: സംസ്ഥാനത്ത് സ്വർണവില താഴുന്നു. ഇന്ന് ഗ്രാമിന് 140 രൂപ കുറഞ്ഞ് ഒരു ഗ്രാം സ്വർണത്തിന് വില 6,615 രൂപയും ഒരു പവൻ സ്വർണത്തിന് വില 52,920 രൂപയുമായി.18 കാരറ്റിന്റെ ഒരു ഗ്രാം സ്വർണത്തിന് ഇപ്പോൾ 130 രൂപ കുറഞ്ഞ് 5,535 രൂപയാണ്.

ഇറാൻ ഇസ്രായേൽ യുദ്ധ സാഹചര്യങ്ങളിൽ അയവ് വന്നതും ഓഹരി വിപണികളുടെ തിരിച്ചുവരവുമാണ് സ്വർണവില കുറയാൻ കാരണം. കഴിഞ്ഞ 2 ദിവസം മുമ്പ് 31.1 ഗ്രാം സ്വർണത്തിന് അന്താരാഷ്ട്ര വിപണിയിൽ 2,418 ഡോളർ നിലവാരത്തിൽ നിന്ന് കുറഞ്ഞ് 2,295 ഡോളിലേക്ക് താഴെ രേഖപെടുത്തിയിരുന്നു.

സംസ്ഥാനത്തെ വെള്ളി വിലയിലും ഇടിവുണ്ട്. 2 രൂപ ഇടിഞ്ഞ് ഗ്രാമിന് 87 രൂപയിലാണ് വെള്ളി വ്യാപാരം തുടരുന്നത്.

1 / 1

Continue Reading

Latest news

ബാഗിനുള്ളിൽ അനകോണ്ട പാമ്പുകളെ കടത്താൻ ശ്രമം: യാത്രക്കാരൻ ബംഗളൂരു വിമാനത്താവളത്തിൽ പിടിയിൽ

Published

on

By

ബംഗളൂരു: അനാക്കോണ്ട പാമ്പുകളെ കടത്താൻ ശ്രമിച്ചയാൾ ബംഗളൂരു വിമാനത്താവളത്തിൽ പിടിയിലായി.

ബാങ്കോക്കിൽ നിന്നുമാണ് ഇയാൾ പാമ്പിനെ കൊണ്ടുവന്നത് എന്നാണ് പുറത്തുവന്നിട്ടുള്ള വിവരം.

പരിശോധനയ്ക്കിടയിൽ ഇയാളുടെ ബാഗിൽ നിന്നും 10 ആനക്കോണ്ടകളെ കസ്റ്റംസിന് ലഭിച്ചു. കസ്റ്റംസ് ആക്ട് 1962 പ്രകാരമാണ് കേസെടുത്തിരിക്കുന്നതെന്നാണ് സചൂന. പിന്നാലെ അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയുമായുള്ള അന്വേഷണം പുരോഗമിക്കുകയാണ്.

1 / 1

Continue Reading

Latest news

ചെന്നൈ സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ ദുരൂഹസാഹചര്യത്തിൽ യുവതിയുടെ മൃതദ്ദേഹം കണ്ടെത്തി

Published

on

By

ചെന്നൈ: സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ യ ദുരൂഹസാഹചര്യത്തിൽ യുവതിയുടെ മൃതദ്ദേഹം കണ്ടെത്തി.

ഒന്നാംനിലയിലെ ഓഫീസർമാരുടെ വിശ്രമമുറിയിൽ ഇരുമ്പ് സ്റ്റാൻഡിൽ കഴുത്തിൽ ഷാളിട്ട് മുറുക്കിയ നിലയിലയിലാണ് മൃതദേഹം കണ്ടെത്തിയത്.

സമീപത്തായി കറൻസി നോട്ടുകൾ ചിതറിക്കിടന്നിരുന്നു. 26 വയസ് പ്രായം തോന്നിക്കുന്ന യുവതിയുടെ മറ്റ് വിവരങ്ങളൊന്നും ലഭ്യമായിട്ടില്ല.

പോസ്റ്റ്മോർട്ടം നടപടികൾക്കായി മൃതദേഹം രാജീവ് ഗാന്ധി സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. റെയിൽവേ പൊലീസ് അന്വേഷണം ആരംഭിച്ചു.

 

1 / 1

Continue Reading

Latest news

അജ്മീറിൽ പോലീസിന് നേരെ വെടിയുതിർത്ത ശേഷം രക്ഷപെടാൻ ശ്രമിച്ച ഉത്തരാഖണ്ഡ് സ്വദേശികൾ പിടിയിൽ

Published

on

By

ആലുവ: മോഷണം നടത്തി അജ്മീറിലേക്ക് കടക്കുകയും അവിടെ വച്ച് പോലീസിനെ വെടിവച്ച് രക്ഷപ്പെടാൻ ശ്രമിക്കുകയും ചെയ്ത ഉത്തരാഖണ്ഡ് സ്വദേശികളായ സജാദ് , ഡാനിഷ് എന്നിവരെ ആലുവയിലെത്തിച്ച് തെളിവെടുപ്പ് നടത്തി.

മോഷണം നടത്തിയ വീടുകൾ, താമസിച്ച സ്ഥലങ്ങൾ,മോഷണമുതലായ ബൈക്ക് ഉപേക്ഷിച്ച ഇടം തുടങ്ങിയ സ്ഥലങ്ങളിൽ ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്സേന യുടെ മേൽനോട്ടത്തിലാണ് തെളിവെടുപ്പ് നടത്തിയത്.

മോഷണം നടത്തിയ രീതിയും, രക്ഷപ്പെട്ടതുമെല്ലാം പ്രതികൾ വിവരിച്ചു.ഉത്തരാഖണ്ഡിൽ സജാദ് ഓട്ടോറിക്ഷ ഓടിക്കുകയാണ്. ഡാനിഷ് കൂലിപ്പണിക്കാരനും 2018 ൽ വെള്ളപ്പൊക്ക സമയത്ത് ഡാനിഷ് കേരളത്തിൽ ജോലിയ്ക്ക് വന്നിട്ടുണ്ട്.

കേരളത്തിലെ വീടുകളിൽ ധാരാളം സ്വർണ്ണം സൂക്ഷിച്ചിട്ടുണ്ടെന്ന് തിരിച്ച് നാട്ടിലെത്തിയ ഡാനിഷ് സജാദിനെ ധരിപ്പിച്ചു. പിന്നീട് രണ്ട് പേരും കൂടി മോഷണം നടത്താനുള്ള പദ്ധതി ആസൂത്രണം ചെയ്തു.

ഇരുപത്തിരണ്ടായിരം രൂപ മുടക്കി ബീഹാറിൽ നിന്ന് രണ്ട് തോക്ക് വാങ്ങി. ഫെബ്രുവരി 5ന് ഡൽഹിയിൽ നിന്ന് ആലുവയ്ക്ക് ട്രയിൻ കയറി. 8 ന് ആലുവയിലെത്തി ഒരു ലോഡ്ജിൽ മുറിയെടുത്തു. 9ന് പകൽ മുറയൊഴിഞ്ഞ് ആളില്ലാത്ത വീടുകൾ തപ്പിയിറങ്ങി.

പുറമെ നിന്ന് താഴിട്ട് പൂട്ടിയ വീടുകളായിരുന്നു ലക്ഷ്യം. ഇതിനിടയിൽ മുടിക്കലിലെ കളിസ്ഥലത്ത് നിന്ന് സംഘം ബൈക്കും മോഷ്ടിച്ചു. പിന്നീട് അതിലായി യാത്ര. രാത്രി കുട്ടമശേരിയിലെ വീട് ശ്രദ്ധയിൽപ്പെട്ടു. ചെറിയ കമ്പിയും സ്ക്രൂവും ഉപയോഗിച്ച് പൂട്ട് തുറന്ന് മോഷണം നടത്തി.

തുടർന്ന് മോഷ്ടിച്ച ബൈക്ക് ആലുവ കെ.എസ്.ആർ.ടി.സി. സ്റ്റാന്റ് പരിസരത്ത്ഉപേക്ഷിച്ചു. രാത്രി തന്നെ ആലുവയിലെ മറ്റൊരു ലോഡ്ജിൽ മുറിയെടുത്തു. പിറ്റേന്ന് പകലും രാത്രിയും കറങ്ങി നടന്ന് വീട് കണ്ടു വച്ച് രണ്ട് വീടുകളിൽ മോഷണം നടത്തി. അവിടെയും കമ്പിയും സ്ക്രൂവുമായിരുന്നു ആയുധം.

മോഷണത്തിന് ശേഷം ബസിൽ തൃശൂരെത്തി. അവിടെ നിന്നും മധ്യ പ്രദേശിലേക്ക് തീവണ്ടി കയറി. അവിടെയും മോഷണത്തിന് ശമിച്ചു. ശാസ്ത്രീയ അന്വേഷണത്തിൽ പ്രതികളെ തിരിച്ചറിഞ്ഞ ആലുവയിലെ പ്രത്യേക അന്വേഷണ സംഘം പിന്നാലെ കുതിച്ചു.

മധ്യ പ്രദേശിലെത്തിയപ്പോൾ മോഷണ സംഘം രാജസ്ഥാനിലേക്ക് കടന്നിരുന്നു. പിന്നാലെ പോലീസ് സംഘവും. അജ്മീറിലെത്തിയ പ്രതികളെ രാത്രി അജ്മീർ പോലീസിന്റെ സഹായത്തോടെ പിടികൂടാൻ ശ്രമിക്കുന്നതിനിടയിൽ പ്രതികൾ വെടിയുതിർത്ത് രക്ഷപെടാൻ ശ്രമിച്ചു.

പിന്നീട് ജീവൻ പണയം വച്ച് സാഹസീകമായാണ് കീഴ്പ്പെടുത്തായത്. തുടർന്ന് കേസെടുത്ത് അജ്മീറിൽ റിമാന്റ് ചെയ്ത സംഘത്തെ കഴിഞ്ഞ ദിവസമാണ് ആലുവയിലെത്തിച്ചത്. കേരളമുൾപ്പടെ വിവിധ സംസ്ഥാനങ്ങളിൽ ഗുണ്ടാ ആക്ട് ഉൾപ്പടെ പത്തോളം കേസിലെ പ്രതിയാണ് ഡാനിഷ്.

ആലുവയിൽ മൂന്നും പെരുമ്പാവൂരിൽ ഒന്നും മോഷണമാണ് ഇവർ നടത്തിയത്. ജില്ലാ പോലീസ് മേധാവി വൈഭവ് സക്സേനയുടെ മേൽനോട്ടത്തിൽ ഡിവൈഎസ്പി എ പ്രസാദ്, ഇൻസ്പെക്ടർ എം.എം മഞ്ജു ദാസ്, സബ് ഇൻസ്പെക്ടർ എസ്.എസ് ശ്രീലാൽ, സീ പി.ഒ മാരായ എൻ.എ മുഹമ്മദ് അമീർ, കെ.എം മനോജ്, മാഹിൻ ഷാ അബൂബക്കർ , വി.എ അഫ്സൽ എന്നിവരാണ് തെളിവെടുപ്പിനുണ്ടായിരുന്നത്.

1 / 1

Continue Reading

Latest news

പുലിപ്പേടിയിൽ വിറങ്ങലിച്ച് കരിങ്കുന്നം: കെണി ഒരുക്കി വനംവകുപ്പ്, പരക്കെ ഭീതി

Published

on

By

തൊടുപുഴ: പുലിപ്പേടിയിൽ വിറങ്ങലിച്ച് കരിങ്കുന്നം . പിടികൂടാൻ കർമ്മപദ്ധതിയുമായി വനം വകുപ്പ്. നാട്ടുകാർ ഭീതിയുടെ മുൾമുനയിൽ. നാട്ടുകാരെ ഒന്നാകെ ഭീതിയിലാഴ്ത്തി ചുറ്റിക്കറങ്ങുന്ന പുലിയെ പിടികൂടാൻ വനം വകുപ്പ് കൂട് സ്ഥാപിച്ചു.

കരിങ്കുന്നം പഞ്ചായത്തിലെ ഇല്ലിചാരിയിലാണ് പുലിയെ കുടുക്കാൻ വനംവകുപ്പ് ഇരുമ്പ് കൂട് സ്ഥാപിച്ചത്.
പുലി കൂട്ടിൽ അകപ്പെടണമേയെന്ന പ്രാർത്ഥനയിലാണിപ്പോൾ ഗ്രാമവാസികൾ. സമീപ പ്രദേശങ്ങളിൽ അടിക്കടി പുലിയെ കണ്ടതായുള്ള വിവരവും പുറത്തുവന്നിട്ടുണ്ട്.

അതിനാൽ മേഖലയിൽ ഒന്നിലധികം പുലി ഉണ്ടെന്നുള്ള സംശയവും ഉയർന്നിട്ടുണ്ട്.ഒരു മാസം മുൻപ് വളർത്തുമൃഗങ്ങളെ ഉൾപ്പടെ കാണാതെ വന്നതോടെയാണ് നാട്ടുകാർക്ക് സംശയം തോന്നി തുടങ്ങിയത്.

പുലിയാണെന്ന് നാട്ടുകാർ ആക്ഷേപം ഉന്നയിച്ചതിന് പിന്നാലെ വനം വകുപ്പിന്റെ നേതൃത്വത്തിൽ ക്യാമറ സ്ഥാപിച്ചിരുന്നു.ഈ മാസം 16-ന് കാമറയിൽ പുലിയുടെ ദൃശ്യം പതിഞ്ഞതിന് പിന്നാലെയാണ് പുലിയെ പിടികൂടാൻ ഇന്നലെ വൈകിട്ട് 4 മണിയോടെ വനം വകുപ്പ് കൂട് സ്ഥാപിച്ചത്.

1 / 1

Continue Reading

Trending

error: