M4 Malayalam
Connect with us

News

വീഴ്ചയില്‍ തല പൊട്ടി , രക്തം വാര്‍ന്ന് കിടന്നത് മണിക്കൂറുകള്‍ ; പോലീസ് ഇടപെടല്‍ തോട്ടം തൊഴിലാളിക്ക് രക്ഷയായി

Published

on

തൊടുപുഴ:ഷോപ്പിംഗ് കോംപ്ലക്‌സിലെ വ്യാപാര സ്ഥാപനങ്ങള്‍ക്കുമുന്നിലും കടത്തിണ്ണകളിലും രക്തം തളംകെട്ടിയ സംഭവത്തില്‍ പോലീസ് നടത്തിയ അന്വേഷണം തോട്ടം തൊഴിലാളിയ്ക്ക് തുണയായി.

മൂലമറ്റത്ത് സ്വകാര്യബസ് സ്റ്റാന്റിലെ പഞ്ചായത്ത് ഷോപ്പിംഗ് കോംപ്ലക്സിന്റെ കടത്തിണ്ണകളിലും വിശ്രമകേന്ദ്രത്തിലും രക്തം തളം കെട്ടിക്കിയ സംഭവത്തെക്കുറിച്ചുള്ള തൊടുപുഴ പോലീസിന്റെ അന്വേഷണമാണ് പണിസ്ഥലത്ത് ഏറെക്കുറെ അവശനിലയില്‍ കഴിഞ്ഞിരുന്ന അറക്കുളം മൈലാടിയ്ക്ക് സമീപം ആലിന്‍ചുവട് പെരുമ്പാറടിയില്‍ സോമി(40)യ്ക്ക് രക്ഷയായത്.
ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെയാണ് ഒരുദിവസത്തോളം നീണ്ട അന്വേഷണത്തിനും തിരച്ചിലിനും ശേഷം സോമിയെ പോലീസ് സംഘം കണ്ടെത്തുന്നത്.തോട്ടത്തിലെ വിശ്രസ്ഥലത്ത് ,തലയ്ക്ക് മുറിവേറ്റ് അവശനിലയില്‍ കണ്ടെത്തിയ ഇയാളെ സുഹൃത്തുക്കള്‍ക്കൊപ്പം ആശുപത്രിയില്‍ എത്തിച്ച ശേഷമാണ് പോലീസ് സംഘം മടങ്ങിയത്.

സോമിയില്‍ നിന്നും തലേന്നത്തെ സംഭവങ്ങളുടെ ഏകദേശ രൂപം ലഭിച്ചതോടെയാണ് രക്തം തളം കെട്ടാനുണ്ടായ കാര്യ-കാരണങ്ങള്‍ പോലീസിന് വ്യക്തമായത്.രക്തം തളം കെട്ടിയ സംഭവത്തില്‍ പ്രചരിച്ച കിംവതന്തികളാണ് പോലീസ് ഇടപെടലിന് കാരണമായത്.

പോലീസ് പരിശോധനയില്‍ രക്തം തളംകെട്ടിക്കിടന്നതിന് സമീപത്ത് ഒരാള്‍ എത്തിയതായി നിരീക്ഷണ ക്യാമറ ദൃശ്യത്തില്‍ നി്ന്നും വ്യക്തമായിരുന്നു.എന്നാല്‍ ഇയാളെ തിരച്ചറിയാന്‍ സാധിച്ചില്ല.പിന്നീട് മണിക്കൂറുകള്‍ നീണ്ട പരിശ്രമവും കിലോമീറ്ററുകള്‍ നടന്നുള്ള തിരച്ചിലിനുശേഷമാണ് രക്തം തളം കെട്ടുന്നതിന് കാരണമായ മുറിവുമായി നടന്നിരുന്ന ആളെ പോലീസ് ആളെ തിരച്ചറിഞ്ഞത്

മദ്യലഹരിയിലായിരുന്ന സോമിക്ക് സ്വകാര്യ ബസ് സ്റ്റാന്റിന് സമീപം രാത്രിയില്‍ കാല്‍തട്ടി തലയടിച്ചു വീണ് പരിക്കേല്‍ക്കുകയായിരുന്നുവെന്നാണ് പോലീസ് അന്വേഷണത്തില്‍ വ്യക്തമായിട്ടുള്ളത്.

മദ്യലഹരിയില്‍ മുറിവ് കാര്യമാക്കാതെ സോമി ഷോപ്പിംഗ് കോംപ്ലസ്സിലും കടത്തിണ്ണകളിലും മൊക്കെ എത്തുകയും കുറച്ചുസമയം ഇവിടങ്ങളില്‍ ചിലവഴിയ്ക്കുകയും ചെയ്തതായാണ് രക്തം തറയില്‍ രക്തം പരക്കാന്‍ കാരണമായത്.

പുലര്‍ച്ചെ ബോധം വീണപ്പോള്‍ സോമി താന്‍ പണി ചെയ്യുന്ന തോട്ടത്തിലേയ്ക്ക് പോയി.രാവിലെ ടൗണിലെത്തിയവര്‍ പലസ്ഥലങ്ങളില്‍ രക്തം കണ്ടതോടെ പരിഭ്രാന്തരാവുകയും വിവരം അറിഞ്ഞ് പോലീസ് അന്വേഷണം ആരംഭിയ്ക്കുകയായിരുന്നു.

രാത്രിയില്‍ കത്തിക്കുത്ത് നടന്നെന്നും മുറിവേറ്റയാള്‍ മരണപ്പെട്ടിരിയ്ക്കാമെന്നും മറ്റുമായിരുന്നു വ്യാപകമായി പ്രചരിച്ച വിവരം.കുത്തിയയാളെയും കുത്തേറ്റയാളെയും കണ്ടെത്താനായി പിന്നീട് നാട്ടുകാരുടെയും പോലീസിന്റെയും ശ്രമം.

മുറിവുകളോടെ സോമി തോട്ടത്തിലേയ്ക്ക് പോകുന്നതു കണ്ട തൊഴിലുറപ്പ് സ്ത്രീ നല്‍കിയ വിവരമനുസരിച്ചാണ് പോലീസിന് ഇയാളെ കണ്ടെത്താനായത്.

അതിനായി മൂലമറ്റം സ്വിച്യാര്‍ഡിനു സമീപത്തെ റബര്‍ തോട്ടങ്ങളും ആളൊഴിഞ്ഞ കെട്ടിടങ്ങളിലുമെല്ലാം പോലീസ് സംഘം തിരച്ചില്‍ നടത്തി.ഏതാണ്ട് മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവില്‍ രാവിലെ 11.45ഓടെ മൂലമറ്റം ആഡിറ്റിന് താഴെയുള്ള റബര്‍തോട്ടത്തിലെ ഷെഡില്‍ അവശനിലയില്‍ സോമിയെ കണ്ടെത്തുകയായിരുന്നു.

തുടര്‍ന്ന് ഇയാളെ പോലീസ് അറക്കുളം സാമൂഹികാരോഗ്യ കേന്ദ്രത്തിലെത്തിച്ച് ചികില്‍സ നല്‍കി. തലയിലെ മുറിവിന് മൂന്ന് തുന്നിക്കെട്ട് വേണ്ടിവന്നു. പ്രഥമശുശ്രൂഷയ്ക്ക് ശേഷം സോമിയെ തൊടുപുഴ താലൂക്കാശുപത്രിയിലെത്തിക്കാന്‍ രണ്ട് സുഹൃത്തുക്കള്‍ക്ക് നിര്‍ദ്ദേശം നല്‍കിയ ശേഷമാണ് പോലിസ് മടങ്ങിയത്.

എസ്.ഐ.മാരായ കെ .ഐ. നസീര്‍, ഇസ്മായില്‍, എ.എസ്.ഐ സാംകുട്ടി, സി.പി.ഒ.മാരായ അരുണ്‍, ടോബി, ഷാജഹാന്‍,അജീഷ് എന്നിവരുള്‍പ്പെട്ട പോലീസ് സംഘമാണ് സോമിയെ കണ്ടെത്തി ആശുപത്രിയിലെത്തിച്ചത്.

 

Latest news

3 പവൻ്റെ സ്വർണ്ണമാലക്കുവേണ്ടി അമ്മയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ മകൻ അറസ്റ്റിൽ

Published

on

By

മൂവാറ്റുപുഴ: ധരിച്ചിരുന്ന മൂന്ന് പവന്‍റെ സ്വര്‍ണമാല സ്വന്തമാക്കാൻ മകൻ അമ്മയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി.
ആയവന കുഴുമ്പിത്താഴത്ത് വടക്കേക്കര വീട്ടിൽ പരേതനായ ഭാസ്‌കരന്‍റെ ഭാര്യ കൗസല്യ (67) ആണ് സ്വന്തം മകൻ്റെ കൈയ്യാൽ കൊല്ലപ്പെട്ടത്. കേസില്‍ കൗസല്യയുടെ രണ്ടാമത്തെ മകൻ ജിജോയെ പൊലീസ് അറസ്റ്റ് ചെയ്തു.
ഞായറാഴ്ച വൈകിട്ട് ഏഴരയോടെയാണ് കൗസല്യയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കട്ടിലിൽ
കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. മക്കളായ സിജോ, ജിജോ എന്നിവരാണ് മരണവിവരം നാട്ടുകാരെയും പഞ്ചായത്തംഗത്തെയും അറിയിച്ചത്.
ഹൃദയാഘാതമാണെന്നായിരുന്നു നാട്ടുകാരും ബന്ധുക്കളും ആദ്യം കരുതിയത്. മരണം സ്ഥിരീകരിക്കാൻ പഞ്ചായത്ത് അംഗം രഹ്‍ന സോബിൻ കല്ലൂർക്കാട് പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ നിന്നും ഡോക്ടറെ വിളിച്ചു കൊണ്ടു വന്നു.
കൗസല്യയെ പരിശോധിച്ച  ഡോക്ടർ വെളി പ്പെടുത്തിയ വിവരങ്ങളാണ് ആരും കൊല പുറത്തറിയാൻ കാരണം . കഴുത്തിലെ പാടുകളും രക്തം കട്ടപിടിച്ച പാടും കണ്ടതോടെ മരണത്തിൽ സംശയമുണ്ടെന്ന്
ഡോക്ടർ മെമ്പറെ അറിയിച്ചു. തുടർന്ന് മെമ്പർ വിവരം പോലീസിന് കൈമാറി.
രാവിലെ മക്കളായ സിജോയെയും ജിജോയെയും പൊലീസ് കസ്‌റ്റഡിയിൽ എടുത്തിരുന്നു.
ഇവരെ  വിശദമായി ചോദ്യം ചെയ്യുന്നതിനിടെ ജിജോ കുറ്റം സമ്മതിക്കുകയായിരുന്നു.തുടര്‍ന്ന് വൈദ്യപരിശോധനയും തെളിവെടുപ്പും പൂർത്തിയാക്കി.
വീടിന്‍റെ ശുചിമുറിയിൽ നിന്ന് പ്രതി മാല കണ്ടെടുത്ത് പൊലീസിന് നൽകി. തെളിവെടുപ്പ് നടത്തുന്നതിനായി ജിജോയെ എത്തിച്ചപ്പോൾ കൂടി നിന്നവർ
രോക്ഷാകുലരായി.
ധരിച്ചിരുന്ന മൂന്ന് പവന്‍റെ മാലയ്ക്ക് വേണ്ടിയായിരുന്നു പെറ്റമ്മയെ  കൊന്ന തെന്ന് ജിജോ   പൊലീസിൽ സമ്മതിച്ചതായിട്ടാണ് സൂചന.
കൗസല്യയുടെ മൃതദേഹം നാളെ പോസ്‌റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. യുകെയിലുള്ള മകൾ മഞ്ജു നാട്ടിൽ എത്തിയതിനു ശേഷമാകും സംസ്‌കാരം.
Continue Reading

Latest news

വൈദീകനും ഇടവകക്കാരിയും തമ്മിലുള്ള അടുപ്പം അതിരുവിട്ടു, വാട്‌സാപ്പ് ചാറ്റ് പുറത്ത്; വിശ്വാസികള്‍ അങ്കലാപ്പില്‍

Published

on

By

ഇടുക്കി;വൈദീകനും ഇടവകക്കാരിയും തമ്മിലുള്ളത് എന്ന തരത്തില്‍ വാട്‌സാപ്പ് ചാറ്റ് പുറത്ത്.വിശ്വാസികള്‍ അങ്കലാപ്പില്‍.

വൈദികനും യുവതിയും തമ്മിലുള്ളത് അതിരുവിട്ട ബന്ധമാണെന്ന് വ്യാപകമായി പ്രചരിച്ചിട്ടുള്ള വാട്‌സാപ്പ് ചാറ്റില്‍ വ്യക്തമാണെന്നാണ് ചൂണ്ടികാണിയ്ക്കപ്പെടുന്നത്.

തൊടുപുഴയ്ക്കത്ത് മലയോരമേഖലയിലെ പള്ളിയിലെ വികാരിയും ഇടവക്കാരിയായ യുവതിയും തമ്മിലുള്ളത് എന്ന തരത്തിലാണ് വാട്‌സാപ്പ് ചാറ്റ്് പ്രചരിയ്ക്കുന്നത്.

യുവതിയുടെ മൊബൈലില്‍ നിന്നും തന്ത്രത്തില്‍ വാട്‌സാപ്പ് ച്റ്റ് വിവരങ്ങള്‍ കൈക്കലാക്കി,വിശ്വാസികളില്‍ ഒരാളാണ് വിവരം പുറത്തുവിട്ടതെന്നാണ് സൂചന.

ടെസ്റ്റ് ഡോസെന്ന നിലയില്‍ ഒരു വീഡിയോ സാമൂഹിക മാധ്യമത്തില്‍ പങ്കിട്ടെന്നും ഇതുകണ്ട് ഇടവകക്കാര്‍ പ്രശ്‌നത്തയില്‍ ഇടപെടും എന്നാണ് കരുതിയതെന്നും മറ്റും വ്യക്തമാക്കി, വിശ്വാസിയുടേത് എന്ന നിലയില്‍ ഒരു കുറിപ്പും പ്രചരിയ്ക്കുന്നുണ്ട്.

 

Continue Reading

Latest news

പെറ്റമ്മ മുതലക്കുളത്തിലെറിഞ്ഞ ആറുവയസുകാരന് ദാരുണാന്ത്യം

Published

on

By

ബെംഗളൂരു; പെറ്റമ്മ മുതലക്കുളത്തിലെറിഞ്ഞ ആറുവയസുകാരന് ദാരുണാന്ത്യം.

കര്‍ണാടകയിലെ ഉത്തര കന്നഡ ജില്ലയില്‍ കാളീനദിയിലെ ദണ്ഡേലി മുതലസംരക്ഷണ കേന്ദ്രത്തില്‍ കഴിഞ്ഞ ദിവസമാണ് സംഭവം.

ഭര്‍ത്താവ് രവികുമാറുമായി വഴക്കിട്ട് വീട് വിട്ടിറങ്ങിയ 23 കാരിയായ സാവിത്രി മകന്‍ വിവേകിനെ മുതലക്കുളത്തിലേയ്ക്ക് വലിച്ചെറിയുകയായിരുന്നെന്നാണ് സൂചന.

പൊലീസും അഗ്‌നിരക്ഷാ സേനയും രാത്രി തന്നെ തിരച്ചില്‍ തുടങ്ങിയെങ്കിലും വെളിച്ചക്കുറവ്
തടസ്സമായി.

രാവിലെ മൃതദേഹഭാഗങ്ങള്‍ കണ്ടെത്തുകയായിരുന്നു.തുടര്‍ന്നുള്ള അന്വേഷണത്തില്‍ മാതാപിതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു.

 

 

 

 

Continue Reading

Latest news

കയര്‍ കൊണ്ട് പരസ്പരം ബന്ധിച്ച് പുഴയില്‍ച്ചാടിയ യുവതികളെ മീന്‍പിടുത്തക്കാര്‍ സാഹസീകമായ രക്ഷപെടുത്തി

Published

on

By

തലശ്ശേരി;കയര്‍ കൊണ്ട് പരസ്പരം ബന്ധിച്ച് പുഴയില്‍ച്ചാടിയ യുവതികളെ മീന്‍പിടുത്തക്കാര്‍ സാഹസീകമായ രക്ഷപെടുത്തി.

മാഹി ബൈപാസില്‍ അഴിയൂര്‍ പാത്തിക്കല്‍ പാലത്തില്‍ നിന്നും താഴേയ്ക്ക് ചാടിയ കോഴിക്കോട് സ്വദേശികളായ പെണ്‍കുട്ടികളാണ് പുഴയില്‍ച്ചാടിയത്.

ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം.തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയില്‍ ചികത്സയില്‍ കഴിയുന്ന ഇവര്‍ അപകട നില തരണം ചെയ്തായിട്ടാണ് അറയുന്നത്.

അടുത്ത സൗഹൃദത്തിലായിരുന്ന 18 ഉം 19 ഉം ആണ് ഇവരുടെ പ്രായം.ഇവരെ നാലാം തീയതി ഉച്ചയോടെ വീട്ടില്‍ നിന്നും കാണാതായിരുന്നു.

ബന്ധുക്കളുടെ പരാതിയില്‍ എലത്തൂര്‍, ചേവായൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചെങ്കിലും വിവരം ലഭിച്ചില്ല.ഇതില്‍ ഒരാളുടെ ഇരുചക്ര വാഹനവുമായാണ് ഇരുവരും കടന്നുകളഞ്ഞത്.

ബന്ധുക്കളും നാട്ടുകാരും രാത്രി വൈകിയും അന്വേഷണം നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ മാഹി ഭാഗത്തുണ്ടെന്ന് സൂചന ലഭിച്ചു.

ഇതിനിടെ അഴിയൂര്‍ പാത്തിക്കല്‍ പാലത്തിന് സമീപം വാഹനം നിര്‍ത്തിയ പെണ്‍കുട്ടികള്‍ കയര്‍ കൂട്ടിക്കെട്ടി പുഴയിലേക്ക് ചാടുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടു.

തോണിയില്‍ മീന്‍ പിടിക്കുകയായിരുന്ന രണ്ടു പേര്‍ യുവതികള്‍ മുങ്ങുന്നത് കണ്ട് അടുത്തേക്കെത്തി.

തോണിയിലേക്ക് കയറ്റാന്‍ ശ്രമിച്ചെങ്കിലും കയര്‍ കെട്ടിയതിനാല്‍ സാധിച്ചില്ല. കത്തി ഉപയോഗിച്ച് കയര്‍ മുറിച്ചാണ് ഇവരെ രക്ഷപ്പെടുത്തി കരയില്‍ എത്തിച്ചത്.

നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ചൊക്ലി പൊലീസും പാനൂര്‍ ഫയര്‍ഫോഴ്‌സും ഉടന്‍ സ്ഥലത്തെത്തി.

പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കോഴിക്കോട്ടുനിന്നും കാണാതായവരാണ് ഇവരെന്ന് തിരിച്ചറിഞ്ഞത്.

ഉടനെ ബന്ധുക്കളെ വിവരം അറിയിക്കുകയായിരുന്നു.കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.

 

 

Continue Reading

Latest news

അതിഥി തൊഴിലാളികൾക്കിടയിൽ പോലീസ് പരിശോധന ;ലക്ഷങ്ങള്‍ വിലവരുന്ന ലഹരി വസ്തുക്കൾ കണ്ടെടുത്തു

Published

on

By

കൊച്ചി ; പെരുമ്പാവൂരിൽ അതിഥി തൊഴിലാളികൾക്കിടയിൽ പോലീസിന്റെ പരിശോധന. കഞ്ചാവ്, എം.ഡി.എം.എ, ഹെറോയിൻ, നിരോധിത പുകയില ഉൽപ്പന്നങ്ങൾ ഉൾപ്പടെ ലക്ഷങ്ങൾ വില വരുന്ന വസ്തുക്കളാണ് പിടികൂടിയത്. മയക്കുമരുന്ന് വലിയ്ക്കാൻ ഉപയോഗിക്കുന്ന ഹുക്കയും പിടികൂടിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് ഇതുവരെ മുപ്പതോളം കേസുകൾ എടുത്തു.

രാവിലെ പതിനൊന്നരയോടെ മയക്കുമരുന്നിനെതിരെ പ്രതിജ്ഞയെടുത്താണ് പരിശോധന ആരംഭിച്ചത്. ഒരു ഉത്തമ പൗരൻ എന്ന നിലയിലും, പോലീസ് സേനാംഗമെന്ന നിലയിലും ലഹരി വസ്തുക്കൾ ഉപയോഗിക്കില്ലെന്നും, മയക്കുമരുന്നിനെതിരെ യുള്ള പോരാട്ടം ശക്തമാക്കുമെന്നുള്ള പ്രതിജ്ഞ എ.എസ്.പി ട്രെയ്നി അഞ്ജലി ഭാവന ചൊല്ലിക്കൊടുത്തു.

തുടർന്ന് ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്സേനയുടെ നേതൃത്വത്തിൽ ഇരുപതോളം ടീമുകൾ പരിശോധനയ്ക്കിറങ്ങി.

മാർക്കറ്റുകൾ, ബസ് സ്റ്റാൻഡ്, അതിഥിത്തൊഴിലാളികൾ കൂടുന്ന ഇടങ്ങൾ, കടകൾ, ലോഡ്ജുകൾ, താമസിക്കുന്ന സ്ഥലങ്ങൾ എന്നിവിടങ്ങളിൽ പരിശോധന നടത്തി.

നിരവധി പേരിൽ നിന്ന് നിരോധിത പുകയില ഉൽപ്പന്നങ്ങളും , രാസലഹരി ഉൾപ്പെടെയുള്ള മയക്ക്മരുന്നും പിടികൂടി. പൊതു സ്ഥലത്തിരുന്ന് മദ്യപിച്ചവരെ കസ്റ്റഡിയിലെടുത്തു. മയക്ക്മരുന്ന് വിൽക്കുന്ന ടീമിനേയും പിടികൂടിയിട്ടുണ്ട്.

വെങ്ങോല ഭാഗത്ത് ഓട്ടോറിക്ഷ പിന്തുടർന്നാണ് ഹെറോയിൻ പിടികൂടിയത്. ലോഡ്ജിൽ നടത്തിയ പരിശോധനയിലാണ് എം.ഡി.എം.എ കണ്ടെത്തിയത്.

ജില്ലാ പോലീസ് മേധാവി വൈഭവ് സക്സേനയുടെ നേതൃത്വത്തിൽ എ.എസ്.പി മോഹിത് രാവത്ത്, എ.ഡി.എസ്.പി വി. അനിൽ, എ.എസ്.പി ട്രെയ്നി അഞ്ജലി ഭാവന, ഇൻസ്പെക്ടർമാരായ എം.കെ രാജേഷ്, കെ.ഷിജി, ഹണി. കെ ദാസ് , രാജേഷ് കുമാർ, വി.പി സുധീഷ് ഉൾപ്പടെ ഇരുനൂറോളം ഉദ്യോഗസ്ഥർ പരിശോധനയിൽ പങ്കെടുത്തു.

Continue Reading

Trending

error: