M4 Malayalam
Connect with us

News

കള്ളുഷാപ്പില്‍ സുഹൃത്തിനോട് രഹസ്യം പങ്കിട്ടു,മോഷ്ടാവ് പിടിയില്‍;കവച്ചകേസില്‍ പോലീസിന് ആശ്വാസം

Published

on

നെടുങ്കണ്ടം;പഞ്ചലോഹ വിഗ്രഹമോഷണത്തെക്കുറിച്ചും വില്‍പ്പന നടന്നാല്‍ ലഭിയ്ക്കുന്ന തുകയെക്കുറിച്ചും കള്ളുമൂത്ത് ,ഷാപ്പിലിരുന്ന് മോഷ്ടാവും സുഹൃത്തും തമ്മിലുള്ള സംഭാഷണം ചോര്‍ന്നുകിട്ടിയത് പിടിവള്ളിയായി.ഒരുവര്‍ഷം മുമ്പ് നടന്നതും തുമ്പില്ലാതെ അന്വേഷണം വഴിമുട്ടി നിന്നിരുന്നതുമായ വിഗ്രഹകവര്‍ച്ച കേസ് തെളിയിക്കാനായതിന്റെ
ആശ്വാസത്തില്‍ കമ്പംമെട്ട് പോലീസ് .

പോത്തിന്‍കണ്ടം ശ്രീനാരായണ ഗുരുദേവ ക്ഷേത്രത്തിലെ പഞ്ചലോഹ വിഗ്രഹം മോഷണകേസിലാണ് മോഷ്ടാവിന്റെ വെളിപ്പെടുത്തല്‍ പോലീസിന് സഹായകമായത്.

സംഭവത്തില്‍ അന്യാര്‍തൊളു ആനിവേലില്‍ ശശി (പ്രസാദ് 48), കല്‍ത്തൊട്ടി കാനാട്ട് റജി ജോസഫ് (48) എന്നിവരെ കമ്പംമെട്ട് പോലീസ് അറസ്റ്റ് ചെയ്തു.2021 ജനുവരി 11 രാത്രിയിലാണ് വിഗ്രഹം കവര്‍ച്ച ചെയ്യപ്പെട്ടത്.സംഭവത്തില്‍ പോലീസ് വ്യാപകമായ അന്വേഷണം നടത്തിയെങ്കിലും തുമ്പൊന്നും ലഭിച്ചിരുന്നില്ല.

കഴിഞ്ഞ ദിവസം ഷാപ്പില്‍ മദ്യപിക്കുന്നതിനിടെ കേസില്‍ അറസ്റ്റുചെയ്യപ്പെട്ടിട്ടുള്ള ശശി സുഹൃത്തായ ചേറ്റുകുഴി സ്വദേശിയോട് പഞ്ചലോഹവിഗ്രഹം മോഷണത്തെക്കുറിച്ച് വെളിപ്പെടുത്തുകയായിരുന്നു.വിറ്റാല്‍ 50000 രൂപ കിട്ടുമെന്നും വിഗ്രഹം സുഹൃത്തിന്റെ പക്കലുണ്ടെന്നുമെല്ലാം ശശി ഇയാളോട് വ്യക്തമാക്കുകയായിരുന്നു.ഈ വെളിപ്പെടുത്തലാണ് കേസ് അന്വേഷണത്തില്‍ വഴിത്തിരിവായത്.

2015 ലാണ് ക്ഷേത്രത്തില്‍ പഞ്ചലോഹ വിഗ്രഹം സ്ഥാപിച്ചത്. വിഗ്രഹം മോഷണം പോയ ശേഷം ക്ഷേത്രം ഭരണ സമിതി പൊലീസില്‍ പരാതിപ്പെട്ടിരുന്നെങ്കിലും കേസില്‍ തുമ്പൊന്നും ലഭിച്ചില്ല. ഇതോടെ കേസ് അന്വേഷണം ഇഴഞ്ഞു.

ഇതിനിടെയാണ് ഷാപ്പിലിരുന്ന് ശശി വെളിപ്പെടുത്തല്‍ നടത്തിയത്. ഈ വിവരം ക്ഷേത്രം ഭരണ സമിതി ഭാരവാഹികള്‍ അറിഞ്ഞു.ഭാരവാഹികള്‍ ശശിയെ കമ്പംമെട്ട് സ്റ്റേഷനില്‍ എത്തിച്ചു. പൊലീസ് നടത്തിയ ചോദ്യം ചെയ്യലില്‍ മോഷ്ടിച്ച പഞ്ചലോഹ വിഗ്രഹം താന്‍ സുഹ്യത്ത് റെജി ജോസഫിനെ എല്‍പ്പിച്ചതായി ശശി സമ്മതിച്ചു.

റെജിയുടെ വിട്ടില്‍ കമ്പംമെട്ട് പൊലീസ് നടത്തിയ റെയ്ഡില്‍ കിടപ്പുമുറിയില്‍ ബിഗ് ഷോപ്പറിലാക്കി ചാക്കില്‍ പൊതിഞ്ഞ പഞ്ചലോഹ വിഗ്രഹം കണ്ടെത്തുകയായിരുന്നു.

 

1 / 1

Advertisement

Latest news

ഇനി മണിക്കൂറുകൾ മാത്രം,കാണികളെ കാത്തിരിയ്ക്കുന്നത് വർണ്ണകാഴ്ചകളുടെ പൂരം ;തൃശൂർ പൂരം നാളെ

Published

on

By

തൃശൂർ ;ഇനി എല്ലാ കണ്ണുകളും പൂരനഗരിയിലേയ്ക്ക്.തേക്കിൻകാട് മൈതാനിയിലേക്ക് പൂരപ്രേമികളുടെ നിലയ്ക്കാത്ത പ്രവാഹം.ഇനി കാണികളെ കാത്തിരിയ്ക്കുന്നത് വർണ്ണകാഴ്ചകളുടെ വിസ്മയം.

പൂരത്തിന്റെ വരവ് അറയിച്ച് ലക്ഷണമൊത്ത കൊമ്പൻ എറണാകുളം ശിവകുമാർ ചമയങ്ങളോടെ തെക്കേഗോപുര നട തുറന്ന് തുമ്പിക്കൈ ഉയർത്തിയപ്പോൾ ജനക്കൂട്ടം ആർത്തുവിളിച്ചു.

നെയ്തലക്കാവിലമ്മയുടെ കോലമേന്തി നിലപാടുതറയിലെത്തി,തുമ്പിക്കൈ ഉയർത്തി,ജനക്കൂട്ടത്തെ വണങ്ങിയാണ് ശിവകുമാർ പൂരം വിളംബരം പൂർത്തിയാക്കിയത്.

കുറ്റൂർ നെയ്തലക്കാവിൽനിന്ന് രാവിലെ എട്ടോടെ ആൾക്കൂട്ടത്തിന്റെ അകമ്പടിയോടെയാണ് ശിവകുമാർ വടക്കുന്നാഥ ക്ഷേത്രത്തിലേക്ക് തിടമ്പുമായി പുറപ്പെട്ടത്.

എഴുന്നള്ളിപ്പ് തേക്കിൻകാട് മൈതാനത്തെത്തുമ്പോൾ ജനക്കൂട്ടം തന്നെ രൂപപ്പെട്ടിരുന്നു.പടിഞ്ഞാറേനടയിലൂടെ എഴുന്നള്ളിപ്പ് വടക്കുന്നാഥ ക്ഷേത്രമതിൽക്കെട്ടിനുള്ളിലേക്ക് നീങ്ങി.പിന്നാലെ ശംഖുവിളികൾ ഉള്ളിൽ മുഴങ്ങിയപ്പോൾ പുറത്ത് തടിച്ചുകൂടിയവർ ഹർഷാരവം മുഴക്കി.നാളെയാണ് തൃശൂർ പൂരം.

 

1 / 1

Continue Reading

Latest news

ആശ്രയം യു എ ഇ ഈദ് ആഘോഷ പരിപാടികൾ; കാണികൾക്ക് സമ്മാനിച്ചത് അനുഭൂതികളുടെ നിറവ് ,മിഴിവേകിയത് ഒപ്പനയും ഗാനമേളയും

Published

on

By

അജ്മാൻ:ആശ്രയം യു എ ഇ ഖൽബിലെ ഈദ് 2024 എന്ന പേരിൽ ഈദ് ആഘോഷ പരിപാടികൾ നടത്തി. അജ്മാൻ റിയൽ സെന്ററിൽ നടന്ന വർണ ശബളമായ ചടങ്ങ് ലോക കേരള സഭാഅംഗം അനുര മത്തായി ഉദ്ഘാടനം ചെയ്തു.

ആശ്രയം പ്രസിഡണ്ട് റഷീദ് കോട്ടയിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഷാർജാ ഇന്ത്യൻ അസോസിയേഷൻ പ്രസിഡണ്ട് നിസാർ തളങ്കര മുഖ്യാതിഥിയായി .

ആശ്രയം യുഎഇ രക്ഷാധികാരികളായ ഇസ്മായിൽ റാവുത്തർ,സുനിൽ പോൾ ,നെജി ജെയിംസ്,ആനന്ദ് ജിജി,ചാരിറ്റി കമ്മിറ്റി കൺവീനർ സമീർ പൂക്കുഴി,ഷിയാസ് ഹസ്സൻ ,ആശ്രയം വൈസ് പ്രസിഡന്റ് ഷംസുദീൻ നെടുമണ്ണിൽ ചാനൽ ഫൈവ് പ്ലസ് എം.ഡി നാസർ പൊന്നാട് ആശ്രയം ലേഡീസ് വിംങ് സെക്രട്ടറി ശാലിനി സജി തുടങ്ങിയവർ സംസാരിച്ചു.

ചടങ്ങിൽ ആശ്രയം മ്യൂസിക് ക്ലബ്ബിന്റെ ലോഗോ പ്രകാശനവും ഡയറക്ടറിയുടെ ഔപചാരിക ഉദ്ഘാടനവും ഷാർജാ ഇന്ത്യൻ അസോസിയേഷൻ പ്രസിഡണ്ട് നിർവഹിച്ചു.ജിതിൻ റോയിയുടെ നേതൃത്വത്തിൽ വ്യത്യസ്തങ്ങളായ മത്സരങ്ങളും സങ്കടിപ്പിച്ചു.

ആശ്രയം മ്യൂസിക് ക്ലബ്ബിലെ ഗായക സംഗം അവതരിപ്പിച്ച ഗാനമേളയും ആശ്രയം ലേഡീസ് വിംങ് അണിയിച്ചൊരുക്കിയ ഡാൻസ്, ഒപ്പന എന്നിവയും ചടങ്ങിന് മിഴിവേകി.

ഒരു മാസം നീണ്ടു നിന്ന റമദാൻ ക്വിസ് മത്സരങ്ങളുടെ വിജയികൾക്ക് ചടങ്ങിൽ സമ്മാനങ്ങൾ വിതരണം ചെയ്തു.ക്വിസ് മാസ്റ്റർമാരായ അജാസ് അപ്പാടത്ത്, ബേനസീർ സെഹ്‌റിൻ എന്നിവരെ ചടങ്ങിൽ ആദരിച്ചു.

പരിപാടികൾക്ക് ജിമ്മികുര്യൻ ,ഷാജഹാൻ ഹസൈനാർ, ട്വിങ്കിൾ വർഗീസ് ,അഭിലാഷ് ജോർജ്, ദീപു ചാക്കോ ഷബീബ്, കോയ ,സജിമോൻ ,ബോബിൻ സ്‌കറിയ,റഫീഖ്, ഇല്ലിയാസ്,സുബൈർ ഷൌക്കത്ത് ലതീഷ് ദീപു ചാക്കോ, അനീഷ്,ജിന്റൊ, ഷൈജ ഷാനവാസ്,അമ്പിളി സുരേഷ്, നൗഫൽ ,അനിൽ മാത്യു ,മെൽബി ജിതിൻ എന്നിവർ നേതൃത്വം നൽകി.

ജനറൽ കൺവീനർ അനിൽകുമാർ സ്വാഗതവും ആശ്രയം സെക്രട്ടറി ദീപു തങ്കപ്പൻ നന്ദിയും പറഞ്ഞു.

1 / 1

Continue Reading

Latest news

150 കോടി കോഴ വാങ്ങിയെന്ന് ആരോപണം,തെളിവ് ഹാജരാക്കിയില്ല;വി ഡി സതീശന് എതിരെ സമര്‍പ്പിച്ച ഹര്‍ജി വിജിലന്‍സ് കോടതി തള്ളി

Published

on

By

തിരുവനന്തപുരം;സില്‍വര്‍ലൈന്‍ പദ്ധതി അട്ടിമറിക്കാന്‍150 കോടി കോഴ കൈപ്പറ്റിയതായി ആരോപിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ പൊതുപ്രവര്‍ത്തകന്‍ സമര്‍പ്പിച്ച ഹര്‍ജ്ജി തിരുവനന്തപുരം വിജിലന്‍സ് കോടതി തള്ളി.

ആരോപണം സംബന്ധിച്ച് തെളിവ് സമര്‍പ്പിക്കാന്‍ ഹര്‍ജിക്കാരന് സാധിച്ചില്ലെന്ന് കോടതി നിരീക്ഷിച്ചു.നിലമ്പൂര്‍ എംഎല്‍എ പി.വി. അന്‍വറാണ് നിയമസഭയില്‍ ഈ ആരോപണം ആദ്യം ഉന്നയിച്ചത്.

ഹര്‍ജിയില്‍ ഈ മാസം ആദ്യം വാദം പൂര്‍ത്തിയായിരുന്നു. കേസെടുക്കുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാരിന്റെ മറുപടി ലഭിക്കുന്നതിനാണ് വിധി പറയുന്നത് ഇന്നത്തേക്ക് മാറ്റിവച്ചത്.

കെ റെയില്‍ പദ്ധതി അട്ടിമറിക്കാന്‍ വി.ഡി. സതീശന്‍ അന്തര്‍ സംസ്ഥാന ലോബികളില്‍ നിന്നും കൈക്കൂലി വാങ്ങിയതായി നിലമ്പൂര്‍ എംഎല്‍എ പി.വി. അന്‍വര്‍ നിയമസഭയില്‍ ആരോപണം ഉന്നയിച്ചിരുന്നു.

1 / 1

Continue Reading

Latest news

കോതമംഗലം കരങ്ങഴയിൽ കിണറ്റില്‍ വീണ വയോധികനെ അഗ്നിശമന സേന സാഹസീകമായി രക്ഷപെടുത്തി

Published

on

By

കോതമംഗലം: കരിങ്ങഴ കോമത്ത് അഗസ്റ്റ്യന്‍ (75)ആണ് ഇന്ന് വൈകിട്ട് 4 മണിയോടെ വീട്ടുമൂറ്റത്തെ കിണറ്റില്‍ വീണത്. ഉദ്ദേശം 20 അടി ആഴവും 6 അടി വെള്ളവും ഉണ്ടായിരുന്നു.

കോതമംഗലം ഫയര്‍ സ്റ്റേഷന്‍ ഓഫീസര്‍ സിപി ജോസിന്റെ നേതൃത്വത്തില്‍ അഗ്നിശമന സേനാംഗങ്ങള്‍ ഉടന്‍ സ്ഥലത്തെത്തി ആളെ കരയ്‌ക്കെത്തിച്ചു.

കോതമംഗലം ധര്‍മ്മഗിരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.കിണറില്‍ അകപ്പെട്ട അഗസ്റ്റിന്‍ മോട്ടോറുമായി ബന്ധപ്പെടുത്തി സ്ഥാപിച്ചിരുന്ന ഹോസില്‍ പിടിച്ചു കിന്നതാണ് രക്ഷയായത്.

1 / 1

Continue Reading

Latest news

സ്വർണവിലയിൽ മാറ്റമില്ല: ഇന്നത്തെ വില അറിയാം

Published

on

By

കോച്ചി: സംസ്ഥാനത്ത് സ്വർണവില ഉയർന്ന് തന്നെ. ഇന്ന് ഗ്രാമിന് 6,795 രൂപയും  പവന് വില 54,360 രൂപയിൽ തന്നെ നിൽക്കുന്നു. 18 കാരറ്റിന്റെ സ്വർണത്തിന് ഗ്രാമിന് വില 5,690 രൂപയാണ്.

പശ്ചിമേഷ്യൻ യുദ്ധഭീതി തൽക്കാലം ഒഴിഞ്ഞിട്ടും സ്വർണ്ണവില മാറ്റമില്ലാതെ തുടരുന്നതിനോടൊപ്പം  അന്താരാഷ്ട്ര സ്വർണ്ണവില 2,387ലും ഡോളർ വിനിമയ നിരക്കിൽ 83.53 ലുമാണ്.

ഒരു പവൻ സ്വർണാഭരണം വാങ്ങണമെങ്കിൽ പണിക്കൂലിയും ജിഎസ്ടിയും അടക്കം 59,000 രൂപയാണ് ഇപ്പോൾ നൽകൊണ്ടത്.

1 / 1

Continue Reading

Trending

error: