Connect with us

Uncategorized

കുടിവെള്ള പദ്ധതിയുടെ ഇരുമ്പ് പൈപ്പുകള്‍ പഞ്ചായത്ത് അംഗം കടത്തിക്കൊണ്ടുപോയതായി പരാതി

Published

on

തൊടുപുഴ: കുടിവെള്ള പദ്ധതിയുടെ അറ്റകുറ്റപണിയുടെ ഭാഗമായി മാറ്റിയ പൈപ്പുകള്‍ പഞ്ചായത്ത് അംഗത്തിന്റെ നേതൃത്വത്തില്‍ മോഷ്ടിച്ച് വില്‍പ്പന നടത്തിയതായി പരാതി.

കുമാരമംഗലം പഞ്ചായത്തിലെ 5, 6 വാര്‍ഡുകളിലേക്കായി ജിലാ പഞ്ചായത്തിന്റെ കീഴില്‍ സ്ഥാപിച്ച കുടകശ്ശേരിപാറ-പാലമല കുടിവെള്ള പദ്ധതിയ്ക്കുവേണ്ടി സ്ഥാപിച്ചിരുന്നതും കേടുപാടുകളെത്തുടര്‍ന്ന് അഴിച്ചുമാറ്റി സൂക്ഷിച്ചിരുന്നതുമായ ഇരുമ്പുപൈപ്പുകള്‍ മോഷണം പോയതായിട്ടാണ് പരാതി ഉയര്‍ന്നിട്ടുള്ളത്.

സംഭവത്തില്‍ ഗുണഭോക്തൃകമ്മിറ്റിയുടെ മുന്‍ പ്രസിഡന്റ് ചെമ്പില്‍ ശശിധരന്‍ അച്ചുതന്‍ തൊടുപുഴ ഡിവൈഎസ്പിക്ക് നല്‍കിയ പരാതിയിലാണ് പഞ്ചായത്ത് അംഗത്തിന്റെ നേതൃത്വത്തില്‍ പൈപ്പ് കടത്തിക്കൊണ്ടുപോയതായി വാഹനത്തിന്റെ നമ്പര്‍ സഹിതം ആരോപണം ഉന്നയിച്ചിട്ടുള്ളത്.

പരാതിയുടെ വിശാദാംശം ചുവടെ-
2004ല്‍ ആണ് പദ്ധതി കമ്മീഷന്‍ ചെയ്തത്.പിന്നീട് അന്നിട്ടിരുന്ന ജിഐ പൈപ്പുകള്‍ തുരുമ്പെടുത്ത് നശിക്കാന്‍ തുടങ്ങിയതോടെ 2018-19 കാലത്ത് പുതിയ പൈപ്പുകള്‍ സ്ഥാപിക്കുകയായിരുന്നു. ഇതിനിടെ പഴയ കമ്മിറ്റിക്കാര്‍ വലിയ തുക വൈദ്യുതികുടിശ്ശിഖ വരുത്തുകയും പമ്പിംഗ് നിര്‍ത്തുകയും ചെയ്തു.

പിന്നീട് പുതിയ കമ്മിറ്റിയേറ്റെടുത്ത ശേഷമാണ് കുടിവെള്ള വിതരണം ആരംഭിച്ചത്. ഇതിനിടെ പൈപ്പ് പൊട്ടല്‍ തുടര്‍ക്കഥയായതോടെയാണ് ജില്ലാ പഞ്ചായത്ത് അംഗം മനോജ് തങ്കപ്പനാണ് പൈപ്പ് സ്ഥാപിക്കാനായി അഞ്ച് ലക്ഷം രൂപ അനുവദിച്ചത്. പിന്നാലെ ജീര്‍ണ്ണിച്ച പൈപ്പുകള്‍ മാറ്റി പുതിയ പിവിസി പൈപ്പുകള്‍ സ്ഥാപിച്ചു.

ഈ സമയത്ത് പഴയ പൈപ്പുകള്‍ ലേലം ചെയ്ത് ലഭിക്കുന്ന തുക പ്രസിഡന്റ്, സെക്രട്ടറി എന്നിവരുടെ പേരില്‍ ജോയിന്റ് അക്കൗണ്ടുണ്ടാക്കി തുടര്‍ അറ്റകുറ്റപണിക്ക് ഉപയോഗിക്കാന്‍ ജില്ലാ പഞ്ചായത്ത് നിര്‍ദേശം നല്‍കിയിരുന്നു. ഇതിന്‍ പ്രകാരം പൈപ്പുകള്‍ വാരിക്കൂട്ടിയപ്പോള്‍ കുമാരമംഗലം പഞ്ചായത്തിലെ ഓവര്‍സിയര്‍ ഇത് വില്‍ക്കാന്‍ പാടില്ലെന്ന് പറഞ്ഞ് തടസപ്പെടുത്തി. അന്ന് ഒരു ലക്ഷം രൂപ ഇതിന് വില പറഞ്ഞിരുന്നു.

പിന്നാലെ മുന്‍ കമ്മിറ്റിക്കാരില്‍ ചിലര്‍ ബലമായി മോട്ടോര്‍പുരയുടെ പൂട്ട് പൊളിച്ച് വീണ്ടും പമ്പിംഗ് തുടങ്ങി. ഈ വിഷയത്തില്‍ അന്ന് പോലീസിനെ സമീപിച്ചെങ്കിലും യാതൊരു നടപടിയുണ്ടായില്ല.ഇതിനിടെയാണ് പഞ്ചായത്ത് അംഗത്തിന്റെ നേതൃത്വത്തില്‍ ഗുണഭോക്താക്കള്‍ അറിയാതെ പഴയ പൈപ്പുകള്‍ കടത്തിക്കൊണ്ട് പോയിട്ടുള്ളത്.ശശിധരന്‍ പരാതിയില്‍ വിശദമാക്കി.

ഭരണസമിതിയോ ഉദ്യോഗസ്ഥരോ ഇക്കാര്യത്തില്‍ ഇടപെട്ടിട്ടില്ലന്നും പോലീസില്‍ പരാതി നല്‍കുമെന്നുമാണ് അധികൃതരുടെ നിലപാട്.

 

Uncategorized

രാത്രി കാവൽ,100 ലേറെ കിലോമീറ്റർ ചെയിസിംങ്; അനധികൃത പന്നികടത്തൽ തടയാൻ കർഷകർ നടത്തിയത് സമാനകളില്ലാത്ത പോരാട്ടം

Published

on

By

കോതമംഗലം:ആഫ്രിക്കൻ പന്നിപ്പനിയെത്തുടർന്നുള്ള നിരോധനം നില നിൽക്കെ തമിഴ്‌നാട്ടിൽ നിന്നുള്ള അനധികൃത പന്നികടത്തൽ തടയാൻ കർഷകർ നടത്തിയത് സമാനകൾ ഇല്ലാത്ത ഇടപെടൽ.

തമിഴ്‌നാട്ടിൽ നിന്നും പന്നികളുമായി പാലക്കാട് പന്നിയങ്കര ടോൾപ്ലാസ വഴി കേരളത്തിലേയ്ക്ക് കടന്ന പിക്കപ്പ്‌വാൻ ലൈവ് സ്റ്റോക്ക് ഫാർമേഴ്‌സ് അസോസിയേഷൻ പ്രവർത്തകർ 100 ലേറെ കിലോമീറ്റർ പിൻതുടർന്ന് കോതമംഗലം ഊന്നുകല്ലിലെത്തി പിടികൂടി.

ഇന്നലെ പുലർച്ചെയാണ് സംഭവം.പാലക്കാട് പന്നിയങ്കര ടോൾപ്ലാസ വഴി തമിഴ്‌നാട്ടിൽ പന്നികളുമായി വാഹനങ്ങൾ കടന്നുപോകുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ സംഘടന പ്രവർത്തകർ നിരീക്ഷണം ആരംഭിച്ചിരുന്നു.

ഇതിനിടയിലാണ് രാത്രി പന്നികളുമായി തമിഴ്‌നാട് രിജിസ്‌ട്രേഷനിലുള്ള പിക്കപ്പ് വാൻ കടന്നുപോയതായി സംഘടന പ്രവർത്തകർക്ക് വിവരം ലഭിയ്ക്കുന്നത്.ഉടൻ ഇവർ വാഹനത്തെ മറ്റൊരുവാഹനത്തിൽ പിൻതുടരുകയായിരുന്നു.100 കിലോ മീറ്ററിലേറെ വാഹനത്തെ പിൻതുടർന്ന്,ഊന്നുകല്ലിൽ സ്വകാര്യവ്യക്തിയുടെ സ്ഥലത്ത് പ്രവർത്തിച്ചിരുന്നു ഇറച്ചിവിൽപ്പന കേന്ദ്രത്തിലെത്തിയാണ് സംഘടന പ്രവർത്തകർ വാഹനം തടഞ്ഞിട്ടത്.

വാഹനം തടഞ്ഞിട്ട് , കൊടികുത്തിയ ശേഷം സംഘടന പ്രവർതകർ വിവരം മൃഗസംരക്ഷണ വകുപ്പ് ഉദ്യോസ്ഥരെ വിവരം അറിയിക്കുകയായിരുന്നു.

ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചിട്ടുള്ളതിനാൽ തമിഴ് നാട്ടിൽ നിന്നും പന്നികളെയും പന്നി ഇറച്ചിയും അനുബന്ധ ഉൽപ്പന്നങ്ങളും കടത്തിക്കൈാണ്ടുവരുന്നതിൽ കർശന നിയന്ത്രണം നിലനിൽക്കെയാണ് ഊന്നുകല്ലിലെ ഇറച്ചി വിൽപ്പന കേന്ദ്രത്തിലേയ്ക്ക് അനധികൃതമായി പന്നികളെ എത്തിച്ചിട്ടുള്ളതെന്നും ഇത് രോഗവ്യാപനത്തിന് വഴി തെളിക്കുമെന്നും സംഘടന നേതാക്കൾ മാധ്യമങ്ങളോട് വെളിപ്പെടുത്തി.

 

Continue Reading

Uncategorized

നടപടി വ്യാജ പ്രചാരണത്തിന്റെ അടിസ്ഥാനത്തിലെന്ന് വാദം,4 ഷാപ്പിന് താഴിട്ട് എക്‌സൈസിന്റെ മറുപിടി; ആഘോഷമാക്കി പ്രതിഷേധക്കാർ

Published

on

By

കോതമംഗലം;കള്ളുഷാപ്പിനെതിരെയുള്ള നടപടി സാമൂഹ്യമാധ്യമങ്ങങ്ങളിലെ വ്യാജ പ്രചാരണത്തിന്റെ അടിസ്ഥാനത്തിലെന്ന വാദവും പരാതിയും.ഒന്നിന് പകരം 4 ഷാപ്പിന് താഴിട്ട് “എക്‌സൈസ് പ്രതിരോധം”. കൈയ്യടിച്ച് പ്രതിഷേഷധക്കാർ.

സ്‌കൂൾ കുട്ടികൾക്ക് കള്ളുനൽകിയ സംഭവത്തിൽ കുരൂർ കള്ളുഷാപ്പിനെതിരെയുള്ള നടപടിയുടെ തുടർച്ചയായി ഈ ഷാപ്പ് ലൈസൻസിയുടെ പേരിലുണ്ടായിരുന്ന മറ്റ് 3 ഷാപ്പുകൾ കൂടി എക്‌സൈസ് അധികൃതർ പൂട്ടിച്ചു.

കുട്ടമ്പുഴ വടാട്ടുപാറ മീരാൻസിറ്റി വെട്ടിക്കൽ ബിൻസു കുര്യക്കോസ് ലൈസൻസിയായ 4 കള്ളുഷാപ്പുകളാണ് എക്‌സൈസ് പൂട്ടിച്ചത്.സംഭവത്തിൽ ബിൻസുവിനെ നേരത്തെ അറസ്റ്റുചെയ്ത് ജാമ്യത്തിൽ വിട്ടിരുന്നു.വിൽപ്പനക്കാരൻ തൃക്കാരിയൂർ ചേലാമൂട്ടിൽ വേലായുധൻ കേസിൽ രണ്ടാം പ്രതിയാണ്.

കുരൂർ ഷാപ്പിന് പുറമെ കോതമംഗലം ടൗൺ,കൊവേന്തപ്പടി,ചേലാട് എന്നീ ഷാപ്പുകളുടെ ലൈസൻസാണ് സസ്‌പെന്റ് ചെയ്തിട്ടുള്ളത്.യൂണിഫോം ഇട്ട് ഷാപ്പിലെത്തിയ കുട്ടികൾക്ക് മദ്യം നൽകിയിതിനാണ് കരൂർ ഷാപ്പിനെതിരെ എക്‌സൈസ് അധികൃതർ കേസെടുത്തിട്ടുള്ളത്.

അബ്കാരി ചട്ടത്തിന് വിരുദ്ധമായ നടപടി ഗൗരവമേറിയ കുറ്റകൃത്യം എന്ന നിലയിലാണ് എക്‌സൈസ് വകുപ്പ് നടപടി കടുപ്പിച്ചിട്ടുള്ളത്.ഷാപ്പിൽ നിന്നും സ്‌കൂൾ കുട്ടികൾ മദ്യം കഴിച്ച് ഇറങ്ങി പോകുന്നതിന്റെ വീഡിയോ സാമൂഹിക മാധ്യമത്തിൽ പ്രത്യക്ഷപ്പെട്ടതോടെയാണ് വിവരം പുറത്തറിയുന്നത്.വീഡിയോ വൈറലായതോടെ എക്‌സൈസ് അധികൃതർ അന്വേഷണം നടത്തി,കേസെടുക്കുകയായിരുന്നു.

ഷാപ്പ് ലൈസൻസി ബിൻസു ഭരണപക്ഷ ട്രേഡ് യൂണിയൻ നേതാവിന്റെ ബിനാമിയാണെന്നും അതിനാൽ എക്‌സൈസ് കേസെടുത്തിട്ടുള്ളത് നാട്ടുകാരുടെ കണ്ണിൽപ്പൊടിയിടുന്ന നടപടിയാണെന്നും ആരോപണമുയർന്നിരുന്നു.

നേതാവിന്റെ സമ്മർദ്ധത്താൽ പാർട്ടി നേതാക്കൾ നടപടി ഒഴിവാക്കാൻ വകുപ്പ് മന്ത്രിയ്ക്കും മുഖ്യമന്ത്രിയ്ക്കും പരാതി നൽകിയതായും മറ്റുമുള്ള വിവരങ്ങളും പരക്കെ ചർച്ചയായിരുന്നു.ഈ സാഹചര്യത്തിലാണ് ഷാപ്പുകൾ പൂട്ടാൻ നിർദ്ദേശിച്ച് എക്‌സൈസ് കമ്മീഷണറുടെ ഉത്തരവ് ഇറങ്ങിയിട്ടുള്ളത്.ആദ്യം കള്ളുഷാപ്പും പിന്നീട് ഷാപ്പിനോട് ചേർന്ന് പ്രവർത്തിക്കുന്ന മാന്തോപ്പ് റസ്റ്റോറന്റും അധികൃതർ അടച്ചുപൂട്ടിക്കുകയായിരുന്നു.

എറണാകുളം ഡെപ്യൂട്ടി കമ്മീഷണറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് എക്‌സൈസ് കമ്മീഷണർ എസ് ആനന്ദകൃഷ്ണൻ ഷാപ്പുകൾ അടച്ചുപൂട്ടാൻ ഉത്തരവിട്ടിട്ടുള്ളത്.കഴിഞ്ഞ ദിവസം കോതമംഗലം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വിവാദ ഷാപ്പിന് മുന്നിൽ പ്രതിഷേധ സമരം സംഘടിപ്പിച്ചിരിന്നു.

 

Continue Reading

Latest news

അടുത്തെത്തുന്നവരെ ഒന്നുനോക്കും,പിന്നെ മുഖം തിരിക്കും; മാളുവിന്റെ നിശബ്ദതയിൽ മനംനൊന്ത് കൂട്ടുകാർ

Published

on

By

ഏലപ്പാറ; വാതോരാതെ സംസാരിച്ചിരുന്ന മാളു പൊടുന്നനെ നിശബ്ദയായി.കുട്ടികളെ പേരെടുത്തുവിളിച്ചും വീട്ടുകാരോട് കുശലം പറഞ്ഞും സമയം ചിലവിട്ടിരുന്ന അവൾ കഴിഞ്ഞ ദിവസം മുതലാണ് മൗനത്തിലായത്.

അടുത്തെത്തുന്നവരോട് എന്താ..എന്നുള്ള അർത്ഥത്തിൽ ഒരു നോട്ടം നോക്കും.പിന്നെ മുഖം തിരിച്ച് വിജനതയിൽ നോക്കിയിരിക്കും.ചിലപ്പോഴൊക്കെ കൂടിന്റെ കമ്പിയിൽ കടിച്ചും തൂങ്ങിക്കിടക്കും.ആകെ ഒരു ഭീതിയും വെപ്രാളവും അവളുടെ പെരുമാറ്റത്തിൽ കാണാം.

ഏലപ്പാറ ഹെലിബറിയ വാഴേപ്പറമ്പിൽ കുട്ടപ്പന്റെ വീട്ടിലെ അരുമയാണ് മാളു എന്നുപേരുള്ള തത്ത.കുട്ടപ്പന്റെ മകൻ അരുൺ നേരത്തെ കാറ്റാടി മരം വെട്ടുന്ന ജോലിക്ക് പോയിരുന്നു.

ഒരു ദിവസം വെട്ടി വീഴ്ത്തിയ മരത്തിന്റെ പൊത്തിൽ നിന്നും കിളി ശബ്ദം കേട്ട് അരുൺ പരിശോധിച്ചപ്പോഴാണ് പറക്കമുറ്റാത്ത തത്ത കുഞ്ഞിനെ കണ്ടെത്തിയത്.ഉപേക്ഷിയ്ക്കാൻ തോന്നാത്തതിനാൽ വീട്ടിലേയ്ക്ക് കൊണ്ടുവന്നു.

തത്ത കുഞ്ഞിനെ കണ്ടപ്പോൾ സഹാദരിമാരായ സിനിയ്ക്കും ഷീജയ്ക്കും വലിയ സന്തോഷമായി.കൂടപ്പിറപ്പിനോടെന്ന പോലെയായിരുന്നു ഇവർ തത്തയെ പരിചരിച്ചിരുന്നത്.മാളു എന്ന് തത്തയ്ക്ക് പേരിട്ടതും ഇവരാണ്.

കഴിഞ്ഞ 4 വർഷത്തോളമായി വീട്ടുകാരുടെ ഓമനയാണ് മാളു.ചാരക്കളറിലുള്ള ചുണ്ടും ചിറകുകളുമാണ് മാളുവിനുള്ളത്.സാധാരണ നാട്ടുതത്തകളിൽ നിന്നും വിഭിന്നമായ മാളുവിന്റെ നിറമാണ് കാഴ്ചക്കാരിലെ പ്രധാന ആകർഷക ഘടകം.

കഴിഞ്ഞ ദിവസം കുട്ടപ്പൻ മകൾ ഷീജ മരണപ്പെട്ടിരുന്നു.കഴിഞ്ഞ ശനിയാഴ്ചയാണ് മൃതദ്ദേഹം വീട്ടിൽ എത്തിച്ചത്.വിവരമറിഞ്ഞ് ബന്ധുക്കളും അൽക്കാരും നാട്ടുകാരുമെല്ലാം വീട്ടിലേയ്ക്ക് എത്തിയതോടെ മാളുവും ഏറെക്കുറെ നിശബ്ദയാവുകയായിരുന്നു.

ആളുകൾ പോയിക്കഴിയുമ്പോൾ മാളു മുമ്പത്തെ രീതിയിൽ സംസാരിച്ച് തുടങ്ങുമെന്നാണ് വീട്ടിലെ കൂട്ടികളും മാളുവുമായി സൗഹൃദം പങ്കിട്ടിരുന്ന അയൽക്കാരുമെല്ലാം കരുതിയിരുന്നത്.എന്നാൽ ഇതുവരെ തത്ത ഒരക്ഷരം ഉരിയാടിയിട്ടില്ല.എന്താണ് ഇതിന് കാരണമെന്ന് ആർക്കും ഒരു എത്തും പിടിയുമില്ല.

താമസിയാതെ മാളു പഴയപോലെ സംസാരിച്ചു തുടങ്ങുമെ പ്രതീക്ഷിയിലാണ് അവളുടെ ‘കൂട്ടുകാരും’ അഭ്യുദയകാംക്ഷികളും.

 

Continue Reading

Trending

error: