M4 Malayalam
Connect with us

Uncategorized

കോതമംഗലത്തും മൂവാറ്റുപുഴയിലും വാഹനാപകടം ; 4 പേര്‍ മരിച്ചു , 8 പേര്‍ക്ക് പരിക്ക്

Published

on

മൂവാറ്റുപുഴ ; കൊച്ചി-ധനുഷ്‌കോടി ദേശീയപാതയില്‍ കോതമംഗലം കുത്തുകുഴിയിലും മൂവാറ്റുപുഴ ഈസ്റ്റ് മാറാടിയിലും ഇന്ന് പുലര്‍ച്ചെയുണ്ടായ വാഹനാപകടങ്ങളില്‍ 4 പേര്‍ മരിച്ചു.8 പേര്‍ക്ക് പരിക്ക്.

എറണാകുളം വടുതല സ്വദേശികളായ കുടുംബമാണ് കുത്തുകുഴിയില്‍ അപകടത്തില്‍പ്പെട്ടത്.വടുതല കുറുവങ്ങാട്ട് അബു (75), മകന്‍ ഷെഫിക്ക് (30) എന്നിവരാണ് മരിച്ചത്.

അബുവിന്റെ ഭാര്യ സീനത്ത് ( 62 ) കുടുംബാംഗങ്ങളായ അനീഷ (30), സുഫില (28), മുഹമ്മദ് ഷാര്‍ (16), അഷ്‌കര്‍ (25), അയല്‍വാസി സുല്‍ഫിക്കര്‍ (19) എന്നിവരെ പരിക്കുകളോടെ കോതമംഗലം മാര്‍ ബസേലിയോസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അബുവിന്റെ മൃതദേഹം ബസേലിയോസ് ആശുപത്രി മോര്‍ച്ചറിയിലേക്കും, ഷെഫിക്കിന്റെ മൃതദേഹം ധര്‍മ്മഗിരി ആശുപത്രി മോര്‍ച്ചറിയിലേക്കും മാറ്റി. ഇന്ന് പുലര്‍ച്ചെ 1.25 ഓടെ ഇവര്‍ സഞ്ചരിച്ചിരുന്ന ഇന്നോവ കാര്‍ നിയന്ത്രണം വിട്ട് കുത്തുകുഴി അയ്യങ്കാവില്‍ റോഡരുകിലെ മരത്തിലിടിച്ചാണ് അപകടം.കോതമംഗലം പോലീസ് മേല്‍നപടികള്‍ സ്വീകരിച്ചു.

ഈസ്റ്റ് മാറാടി പള്ളിപ്പടിയില്‍ കാറും നാഷ്ണല്‍ പെര്‍മിറ്റ് ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ്് കാര്‍ ഡ്രൈവര്‍ ചങ്ങനാശേരി സ്വദേശി മുഹമ്മദ് ഇസ്മയില്‍ ഒപ്പമുണ്ടായിരുന്ന പെരുന്ന സ്വദേശിനി ശ്യാമള ദാമോദരന്‍ എന്നിവര്‍ മരണമടഞ്ഞത്.

പുലര്‍ച്ചെ 3.30 ന് മൂവാറ്റുപുഴ ഈസ്റ്റ് മാറാടി പള്ളിപ്പടിയിലായിരുന്നു അപകടം.എയര്‍ പോര്‍ട്ടില്‍ പോയി തിരികെ വരുകയായിരുന്ന കാറും മൂവാറ്റുപുഴ ഭാഗത്തേയ്ക്ക് വരുകയായിരുന്ന ലോറിയും തമ്മിലാണ് ഇടിച്ചത്.പരിക്കേറ്റ കാര്‍ യാത്രക്കാരായ രണ്ടുപേര്‍ സ്വകാര്യ ആശുപത്രിയില്‍ ചികത്സയിലാണ്.

 

 


ദേ.................
നിങ്ങൾ അറിഞ്ഞോ അടിമാലി 🏤സെന്റ്. ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ പ്ലസ് ടു തോറ്റ കുട്ടികൾക്ക് പ്ലസ് ടു തതുല്യമായ ഡിപ്ലോമ മെഡിക്കൽ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
👉D. Voc MLT
👉D. Voc In Dialysis Technology
👉D. Voc in Radiology
👉D. Voc in X-ray Technology
എന്നി കോഴ്സുകളും
പ്ലസ് ടു ഏതു സബ്ജെക്ടിൽ ജയിച്ച കുട്ടികൾക്ക് (Humanities, Commerce, Science) ഡിഗ്രി മെഡിക്കൽ കോഴ്സുകളിലേക്കും അഡ്മിഷൻ എടുക്കാം
👉B. Voc in MLT
👉B. Voc in Dialysis Technology
👉B. Voc in Radiology
👉B. Voc in OT Technology
👉B. Voc in X-ray Technology
👉B. Voc in Patient Care
👉B. Voc in Hospital Administration
ഉടൻ വിളിക്കുക
☎️9447597766
9446309303

Uncategorized

പെരിയാറിൽ മൽസ്യങ്ങൾ ചത്തുപൊങ്ങിയ സംഭവത്തിൽ പ്രതിഷേധം ശക്തം

Published

on

By

കൊച്ചി: പെരിയാറില്‍ രാസമാലിന്യം കലർന്ന് മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തുപൊങ്ങിയ സംഭവത്തിൽ നാട്ടുകാരുടെ പ്രതിഷേധം ശക്തമായി.രാവിലെ 10 മണിയോടെ ആരംഭിച്ച സമരത്തിന് നാട്ടുകാരും കർഷകരും നേതൃത്വം നൽകി.

മൽസ്യങ്ങൾ ചത്തത് ഉദ്യോഗസ്ഥരുടെ അനാസ്ഥയാണെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. സമരക്കാർ ഏലൂരിലെ മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഓഫീസിന് മുൻപിൽ ചീഫ് എഞ്ചിനീയറെ തടഞ്ഞ് വച്ചു. ഏറെ നേരത്തെ സമരത്തിനൊടുവിൽ പോലീസെത്തി സമരക്കാരെ പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഇത് സംഘർഷത്തിന് കാരണമായി.

പിന്നാലെ പൊലീസുകാരും പ്രതിഷേധക്കാരും ‘ തമ്മില്‍ ഉന്തും തള്ളുമുണ്ടായി. ഇതിനിടയിൽ ചീഞ്ഞ മീനുകള്‍ ഓഫീസ് വളപ്പിലേക്ക് എറിഞ്ഞ് ചിലർ പ്രതിഷേധിച്ചു. ഇത് തടയാൻ ശ്രമിക്കുന്നതിനിടയിൽ നാട്ടുകാർ കൂടുതൽ രോക്ഷാകുലരായി.

മൽസ്യങ്ങൾ കൂട്ടത്തോടെ ചത്തതിൽ പ്രാഥമിക കണക്കുകൾ പ്രകാരം 150ലേറെ മത്സ്യക്കൂടുകള്‍ പൂര്‍ണ്ണമായി നശിച്ച് പോയതായാണ് ഫിഷറീസ് വകുപ്പിൻ്റെ

കൂടാതെ കൊച്ചി കോര്‍പ്പറേഷന്‍ മേഖലയിലേക്കും രാസമാലിന്യം കലർന്ന വെ ള്ളം ഒഴുകിയെത്തിയതായി ഫിഷറീസ് വകുപ്പ് റിപ്പോർട്ടിൽ ചൂണ്ടികാണിക്കുന്നു.

ചേരാനെല്ലൂര്‍,കടമക്കുടിപഞ്ചായത്തുകളിലാണ് വ്യാപകമായി മത്സ്യകൃഷി നശിച്ചതെങ്കിലും വരാപ്പുഴയിലാണ് ഏറ്റവും കൂടുതല്‍ മത്സ്യങ്ങള്‍ ചത്തത്.

പിന്നാലെ തന്നെ പുറത്തുവന്ന പഠന റിപ്പോർട്ടിൽ വെള്ളത്തിലെ ഓക്സിജന്റെ അളവ് ക്രമാതീതമായി താഴ്ന്നതാണ് മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തുപോകാൻ കാരണമെന്ന് വ്യക്തമാക്കിയിരുന്നു.

വിഷമൊഴുക്കിയ കമ്പനികൾക്കെതിരെ അർഹമായ നടപടി കൈക്കൊള്ളുമെന്ന് ചീഫ് എൻജിനീയർ ഉറപ്പ് നൽകിയതോടുകൂടിയാണ് കർഷകർ പിരിഞ്ഞ് പോകാൻ തയ്യാറായത്.


ദേ.................
നിങ്ങൾ അറിഞ്ഞോ അടിമാലി 🏤സെന്റ്. ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ പ്ലസ് ടു തോറ്റ കുട്ടികൾക്ക് പ്ലസ് ടു തതുല്യമായ ഡിപ്ലോമ മെഡിക്കൽ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
👉D. Voc MLT
👉D. Voc In Dialysis Technology
👉D. Voc in Radiology
👉D. Voc in X-ray Technology
എന്നി കോഴ്സുകളും
പ്ലസ് ടു ഏതു സബ്ജെക്ടിൽ ജയിച്ച കുട്ടികൾക്ക് (Humanities, Commerce, Science) ഡിഗ്രി മെഡിക്കൽ കോഴ്സുകളിലേക്കും അഡ്മിഷൻ എടുക്കാം
👉B. Voc in MLT
👉B. Voc in Dialysis Technology
👉B. Voc in Radiology
👉B. Voc in OT Technology
👉B. Voc in X-ray Technology
👉B. Voc in Patient Care
👉B. Voc in Hospital Administration
ഉടൻ വിളിക്കുക
☎️9447597766
9446309303
Continue Reading

Uncategorized

കെ.എഫ്. ടി.യു കോതമംഗലം കമ്മിറ്റി വിപുലീകരണവും മെമ്പർഷിപ്പ് ക്യാമ്പയിനും നടത്തി

Published

on

By

കോതമംഗലം: കേരളാ ഫ്ലോറിംഗ് ടൈൽ യൂണിയൻ
(കെ.എഫ്. ടി.യു) കോതമംഗലം മണ്ഡലം കമ്മിറ്റി വിപുലീകരണവും മെമ്പർഷിപ്പ് ക്യാമ്പയിനും നടത്തി.

ബിജു വട്ടപറമ്പിലിൻ്റെ അധ്യക്ഷതയിൽ
കോതമംഗലം മെൻ്റർ അക്കാദമി ഹാളിൽ
ചേർന്ന സമ്മേളനം കെ.എഫ്. ടി.യു സംസ്ഥാന പ്രസിഡൻ്റ് ഹംസ ചങ്ങരംകുളം ഉദ്ഘാടനം ചെയ്തു.സംസ്ഥാന ജനറൽ സെക്രട്ടറി ഷാജി ചെമ്മാട് സംഘടന കാര്യങ്ങൾ വിശദീകരിച്ചു.

വേർപാടിൽ ഒരു കൈതാങ്ങ് പദ്ധതിയുടെ ഫണ്ട് ശേഖരണത്തിൻ്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ സെക്രട്ടറി സുബൈർ ചേലക്കുളം ജില്ല ട്രഷറർ ശിവൻ കെ.കെ ക്ക് കൈമാറി കൊണ്ട് നിർവ്വഹിച്ചു. മെമ്പർഷിപ്പ് വിതരണ ഉദ്ഘാടനം ജില്ല പ്രസിഡൻ്റ് റഹിമും, അംഗങ്ങൾക്കുള്ള മെമ്പർഷിപ്പ് കാർഡ് വിതരണത്തിൻ്റെ ഉദ്ഘാടനം ജില്ല ട്രഷറർ ശിവൻ കെ.കെയും നിർവ്വഹിച്ചു.

തുടർന്ന് കെ.എഫ്. ടി.യു പതാക ജില്ലാ ഭാരവാഹികൾ മണ്ഡലം ഭാരവാഹികൾക്ക് കൈമാറി.സുരേഷ്, വിനോദ് കെ.വി, മുഹമ്മദ് പി.ഇ, സജി ജോർജ്, സുരേഷ് കോതമംഗലം, എൽദോസ് എന്നിവർ സംസാരിച്ചു.


ദേ.................
നിങ്ങൾ അറിഞ്ഞോ അടിമാലി 🏤സെന്റ്. ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ പ്ലസ് ടു തോറ്റ കുട്ടികൾക്ക് പ്ലസ് ടു തതുല്യമായ ഡിപ്ലോമ മെഡിക്കൽ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
👉D. Voc MLT
👉D. Voc In Dialysis Technology
👉D. Voc in Radiology
👉D. Voc in X-ray Technology
എന്നി കോഴ്സുകളും
പ്ലസ് ടു ഏതു സബ്ജെക്ടിൽ ജയിച്ച കുട്ടികൾക്ക് (Humanities, Commerce, Science) ഡിഗ്രി മെഡിക്കൽ കോഴ്സുകളിലേക്കും അഡ്മിഷൻ എടുക്കാം
👉B. Voc in MLT
👉B. Voc in Dialysis Technology
👉B. Voc in Radiology
👉B. Voc in OT Technology
👉B. Voc in X-ray Technology
👉B. Voc in Patient Care
👉B. Voc in Hospital Administration
ഉടൻ വിളിക്കുക
☎️9447597766
9446309303
Continue Reading

Uncategorized

വിദ്യവികാസ് സ്കൂളിൽ മെറിറ്റ് ഡേ സെലിബ്രേഷൻ നടന്നു

Published

on

By

കോതമംഗലം:2023 – 24 അധ്യയനവർഷത്തിൽ ഐസിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ 99% മാർക്കോടെ ഓൾ ഇന്ത്യ ലെവലിൽ അഞ്ചാം സ്ഥാനം കരസ്ഥമാക്കിയ വസുദേവ് സജീവിനെയും, ഐ എസ് സി പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽ സയൻസ് സ്ട്രീമിൽ 90% മാർക്ക് നേടിയ വിഗ്നേഷ് പ്രസീദിനെയും, ഹ്യൂമാനിറ്റീസ് സ്ട്രീമിൽ 97% മാർക്ക് നേടിയ ഷാരൻ മരിയ ഷെബിയേയും, ഉന്നത വിജയം കരസ്ഥമാക്കിയ മറ്റു കുട്ടികളെയും അനുമോദിക്കുന്നതിന് വേണ്ടി വിദ്യവികാസ് സ്കൂൾ മാനേജ്മെന്റിന്റെ നേതൃത്വത്തിൽ മെറിറ്റ് ഡേ സെലിബ്രേഷൻ നടത്തി.

അനുമോദന ചടങ്ങ് ജലസേചന വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു. കോതമംഗലം എം എൽ എ ആന്റണി ജോൺ, മുൻസിപ്പൽ ചെയർമാൻ കെ.കെ ടോമി, കോതമംഗലം മുൻസിപ്പൽ കൗൺസിലർ ജൂബി പ്രതീഷ്, വിദ്യ വികാസ് ട്രസ്റ്റ് ചെയർമാൻ, മുൻ മന്ത്രി ഷെവലിയാർ.കമാൻഡർ ഡോക്ടർ.ടി.യു കുരുവിള, മാനേജ്മെന്റ് ട്രസ്റ്റി റവ. ഫാദർ വർഗീസ് മൈക്കുളങ്ങര എന്നീ വിശിഷ്ട വ്യക്തികൾ പങ്കെടുത്തു.

കൂടാതെ സ്കൂൾ പ്രിൻസിപ്പൽ ഡോക്ടർ.റെനി അന്ന ജോസഫ് , അക്കാദമിക്ക് കോഡിനേറ്റർ അനിത ജോർജ്, എന്നിവരുടെ മഹനീയ സാന്നിധ്യവും ഉണ്ടായിരുന്നു.


ദേ.................
നിങ്ങൾ അറിഞ്ഞോ അടിമാലി 🏤സെന്റ്. ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ പ്ലസ് ടു തോറ്റ കുട്ടികൾക്ക് പ്ലസ് ടു തതുല്യമായ ഡിപ്ലോമ മെഡിക്കൽ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
👉D. Voc MLT
👉D. Voc In Dialysis Technology
👉D. Voc in Radiology
👉D. Voc in X-ray Technology
എന്നി കോഴ്സുകളും
പ്ലസ് ടു ഏതു സബ്ജെക്ടിൽ ജയിച്ച കുട്ടികൾക്ക് (Humanities, Commerce, Science) ഡിഗ്രി മെഡിക്കൽ കോഴ്സുകളിലേക്കും അഡ്മിഷൻ എടുക്കാം
👉B. Voc in MLT
👉B. Voc in Dialysis Technology
👉B. Voc in Radiology
👉B. Voc in OT Technology
👉B. Voc in X-ray Technology
👉B. Voc in Patient Care
👉B. Voc in Hospital Administration
ഉടൻ വിളിക്കുക
☎️9447597766
9446309303
Continue Reading

Uncategorized

കെ എസ് ആർ ടി ബസ് റോഡിനുനടുവിൽ നിർത്തി ഡ്രൈവർ ഭക്ഷണം കഴിക്കാൻ പോയി; പിന്നാലെ ഗതാഗത തടസം, പരക്കെ പ്രതിഷേധം

Published

on

By

മുവാറ്റുപുഴ: റോഡിന് നടുവിൽ ബസ് നിർത്തിയിട്ട് കെ.എസ്.ആർ.ടി.സി ഡ്രൈവർ ഭക്ഷണം കഴിക്കാൻ ഇറങ്ങിപ്പോയെന്നും  ഇതെത്തുടർന്ന് ഗതാഗത തടസം നേരിട്ടെന്നും പരാതി.

മുവാറ്റുപുഴ -പുനലൂർ -കോന്നി പാതയിലാണ് അപകടകരമായ രീതിയിൽ ഡ്രൈവർ റോഡിന് നടുവിൽ ബസ് നിർത്തിയിട്ടത്.

കട്ടപ്പനയിൽ നിന്നും 6 മണിക്ക് പുറപ്പെടുന്ന തിരുവനന്തപുരം ബസിലെ ഡ്രൈവർ അനിൽകുമാറാണ് “വിശക്കുന്നു” എന്ന് പറഞ്ഞ് ഇറങ്ങിപ്പോയത്. ബസ് റോഡിന് നാടുവിലാണെന്ന് നാട്ടുകാരും ഓട്ടോ തൊഴിലാളികളടക്കം പറഞ്ഞെങ്കിലും ഡ്രൈവർ കൂട്ടാക്കിയില്ല. നിമിഷങ്ങൾക്കുള്ളിൽ പ്രദേശത്ത് ഗതാഗതക്കുരുക്ക് രൂപപ്പെട്ടു. ഡ്രൈവർ തിരിച്ചെത്തി, ബസ് മാറ്റുന്നതുവരെ ഇത് ത്തുടർന്നു.

സംഭവത്തിൽ കെ എസ് ആർ ടി സി അന്വേഷണം ആരംഭിച്ചതായിട്ടാണ് സൂചന.കുറച്ച് ദിവസങ്ങൾക്ക് മുൻപ് ഇവിടെ നിർത്തിയിട്ട ലോറിയിൽ ബൈക്ക് ഇടിച്ച് അപകടമുണ്ടായെന്നും കെ എസ് ആർ ടി സി ഡ്രൈവറുടേത് ധിക്കാരപരമായ നടപടിയായിരുന്നെന്നും നാട്ടുകാർ പറഞ്ഞു.

 


ദേ.................
നിങ്ങൾ അറിഞ്ഞോ അടിമാലി 🏤സെന്റ്. ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ പ്ലസ് ടു തോറ്റ കുട്ടികൾക്ക് പ്ലസ് ടു തതുല്യമായ ഡിപ്ലോമ മെഡിക്കൽ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
👉D. Voc MLT
👉D. Voc In Dialysis Technology
👉D. Voc in Radiology
👉D. Voc in X-ray Technology
എന്നി കോഴ്സുകളും
പ്ലസ് ടു ഏതു സബ്ജെക്ടിൽ ജയിച്ച കുട്ടികൾക്ക് (Humanities, Commerce, Science) ഡിഗ്രി മെഡിക്കൽ കോഴ്സുകളിലേക്കും അഡ്മിഷൻ എടുക്കാം
👉B. Voc in MLT
👉B. Voc in Dialysis Technology
👉B. Voc in Radiology
👉B. Voc in OT Technology
👉B. Voc in X-ray Technology
👉B. Voc in Patient Care
👉B. Voc in Hospital Administration
ഉടൻ വിളിക്കുക
☎️9447597766
9446309303
Continue Reading

Uncategorized

ജനവാസ മേഖലയിൽ ഇറങ്ങിയ പുലിയെ പിടികൂടി: നാട്ടുകാർക്ക് ആശ്വാസം

Published

on

By

പാലക്കാട്: കൊല്ലംകോട് വാഴപ്പുഴക്ക് സമീപം ജനവാസ മേഖലയിൽ ഇറങ്ങിയ പുലിയെ മയക്കുവെടി വച്ച് പിടികൂടി. പുലർച്ചയോടെ കമ്പി വേലിയിൽ കുടുങ്ങിയ നിലയിലായിരുന്നു പുലി കിടന്നിരുന്നത്.

വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി. വെറ്റിനറി ഡോക്ടർ, പാലക്കാട് ആർ ആർ ടി സംഘം ഉൾപ്പെടെയുള്ളവരുടെ നേതൃത്വത്തിലായിരുന്നു പുലിയെ കൂട്ടിലാക്കിയത്.ആറുമണിക്കൂറോളം നേരമാണ് പുലി കമ്പിവേലിയിൽ കുടുങ്ങിക്കിടന്നത്.

മയക്കുവെടി വച്ചെങ്കിലും പുലി മയങ്ങാൻ താമസിച്ചത് പരക്കെ ആശങ്ക സൃഷ്ടിച്ചിരുന്നു. ഷീൽഡും വലയും ഉപയോഗിച്ച് സുരക്ഷ ഉറപ്പാക്കിയ ശേഷമായിരുന്നു ആർ ആർ റ്റി സംഘത്തിൻറെ നേതൃത്വത്തിൽ പുലിയെ കൂട്ടിലേക്ക് മാറ്റിയത്.

പുലിക്ക് കാര്യമായ ആരോഗ്യപ്രശ്നങ്ങൾ ഇല്ലെങ്കിലും വിശദമായ പരിശോധനകൾക്കും ചികിത്സയ്ക്കുമായി പുലിയെ ധോണി ക്യാമ്പിലേക്ക് മാറ്റാനാണ് ഇപ്പോഴുള്ള തീരുമാനമെന്ന് വനപാലകർ അറിയിച്ചു.


ദേ.................
നിങ്ങൾ അറിഞ്ഞോ അടിമാലി 🏤സെന്റ്. ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിൽ പ്ലസ് ടു തോറ്റ കുട്ടികൾക്ക് പ്ലസ് ടു തതുല്യമായ ഡിപ്ലോമ മെഡിക്കൽ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
👉D. Voc MLT
👉D. Voc In Dialysis Technology
👉D. Voc in Radiology
👉D. Voc in X-ray Technology
എന്നി കോഴ്സുകളും
പ്ലസ് ടു ഏതു സബ്ജെക്ടിൽ ജയിച്ച കുട്ടികൾക്ക് (Humanities, Commerce, Science) ഡിഗ്രി മെഡിക്കൽ കോഴ്സുകളിലേക്കും അഡ്മിഷൻ എടുക്കാം
👉B. Voc in MLT
👉B. Voc in Dialysis Technology
👉B. Voc in Radiology
👉B. Voc in OT Technology
👉B. Voc in X-ray Technology
👉B. Voc in Patient Care
👉B. Voc in Hospital Administration
ഉടൻ വിളിക്കുക
☎️9447597766
9446309303
Continue Reading

Trending

error: