M4 Malayalam
Connect with us

Latest news

കൈയ്യില്‍ നിന്നും വിടുസാറെ..നടക്കട്ടെ എന്ന് സുധീഷ്,വിടില്ലന്ന് പോലീസും;അടിമാലിയിലെ തെളിവെടുപ്പില്‍ പോലീസിനെ ഞെട്ടിച്ച് പ്രതിയുടെ പ്രതിഷേധം

Published

on

അടിമാലി;കൈയ്യില്‍ നിന്നും വിടുസാറെ …ഞാന്‍ നടക്കട്ടെ സാറെ ..വിഷം കലര്‍ന്ന മദ്യം കഴിച്ച് ഒരാള്‍ മരിച്ച സംഭവത്തില്‍ തെളിവെടുപ്പിനെത്തിച്ചപ്പോള്‍ രോക്ഷം പ്രകടമാക്കി, പോലീസിനോട് പ്രതി സുധീഷിന്റെ പ്രതികരണം ഇങ്ങിനെ.

കുഞ്ഞുമോൻ

നീ എന്തുപറഞ്ഞാലും കൈകളില്‍ പിടിക്കുമെന്ന് പോലീസ് ഉറപ്പിച്ച് പറഞ്ഞതോടെ സുധീഷിന്റെ മുഖത്ത് ദേഷ്യം ഇരച്ചുകയറി.ഒരു പിടിവലി നടന്നേക്കമെന്നുള്ള പ്രതീതിയും സംജാതമായി.തന്റെ ആവശ്യം നടക്കില്ലന്നറിഞ്ഞിട്ടായിരിയ്ക്കണം നിമിഷങ്ങള്‍ക്കുള്ളില്‍ സുധീഷ് പോലീസിന് മുന്നില്‍ അനുസരണയുള്ള കുട്ടിയായി.

പിന്നെ അരമണിക്കൂറോളം പിന്നിട്ട് തെളിവെടുപ്പ് അവസാനിയ്ക്കുന്നതുവരെ സുധീഷിന്റെ ഭാഗത്തുനിന്നും പ്രത്യക്ഷത്തില്‍ പ്രതിഷേധമുണ്ടായില്ല എന്നാണ് സൂചന.

സുധീഷ് താമസിച്ചിരുന്ന വീടിന് സമീപമുള്ള ഷെഡിലാണ് ഇന്നലെ പോലീസ് ആദ്യം തെളിവെടുപ്പ് നടത്തിയത്.മദ്യത്തില്‍ വിഷം കലര്‍ത്തിയതും അത് സുഹൃത്ത് മനോജിന് നല്‍കിയതും ഇവിടെ വച്ചാണെന്നാണ് സുധീഷ് പോലീസിനെ അറയിച്ചിരുന്നത്.

കീടനാശിനിയുടെ ബോട്ടിലും ഇവിടെ നിന്നും കണ്ടെത്തി. ഇവിടെ വച്ചാണ് മരണമടഞ്ഞ സുധീഷിന്റെ മാതൃ സഹോദരന്‍ കുഞ്ഞുമോനും ഏലത്തിന് പണിയ്‌ക്കെത്തിയ അയല്‍ക്കാരന്‍ അനില്‍കുമാറും മനോജിനൊപ്പം മദ്യപിച്ചതെന്നും വ്യക്തമായിരുന്നു.

സുഹൃത്ത് മനു എന്നു വിളിയ്ക്കുന്ന മനോജിനെ കൊല്ലാന്‍ ഒരുക്കിയ കെണിയില്‍ അമ്മാവന്‍ അകപ്പെട്ടിട്ടും സുധീഷിന് കുലുക്കമ്മില്ലായിരുന്നു. വ്യാഴാഴ്ച രാവിലെയാണ് കോട്ടയം മെഡിയ്ക്കല്‍ കോളേജില്‍ കഴിഞ്ഞിരുന്ന സുധീഷിന്റെ മാതൃ സഹോദരന്‍ കൂടിയായ കുഞ്ഞുമോന്‍ മരണപ്പെട്ടത്

കഴിഞ്ഞ ഞായറാഴ്ചയാണ് വിഷം കലര്‍ത്തിയ മദ്യം സുധീഷ് സുഹൃത്ത് മനുവിന് നല്‍കിയത്. ഈ സമയത്ത് താമസ സ്ഥലത്തെത്തിയ കുഞ്ഞുമോനും മനുവിനൊപ്പം മദ്യപിച്ചു.

ഇതു കണ്ട സുധീഷ് ഉപ്പു കലര്‍ത്തിയ വെള്ളവും മറ്റും നല്‍കി വിഷത്തിന്റെ വീര്യം കുറയ്ക്കാനും ശ്രമം നടത്തി. പിന്നാലെ ഉടന്‍ ആ ശുപത്രിയില്‍ എത്തിച്ച് ചികത്സയും ലഭ്യമാക്കി.ചികത്സയ്ക്ക് സഹായക മാവട്ടെ എന്നു കരുതി കഴിച്ച മദ്യവും സുധീഷ് ആശുപത്രി ജീവനക്കാര്‍ക്ക് കൈമാറിയിരുന്നു.

സംഭവത്തിന് ശേഷം പോലീസ് തുടര്‍ച്ചയായി ചോദ്യം ചെയ്‌തെങ്കിലും തന്റെ പങ്കിനെക്കുറിച്ച് ഒരു സൂചന പോലും സുധീഷ് നല്‍കിയിരുന്നില്ല.അമ്മാവന്‍ കുഞ്ഞുമോന്‍ മരണപ്പെട്ടിട്ടും മദ്യം വഴിയില്‍ ക്കിടന്ന് കിട്ടിയ തെന്ന നിലപാടില്‍ സുധീഷ് ഉറച്ചുനില്‍ക്കുകയായിരുന്നു.

ഇടുക്കി എസ് പി യുടെ ഭാഗത്തുനിന്നും ഉണ്ടായ നിര്‍ണ്ണായക ഇടപെടലിലാണ് സുധീഷ് അടിപതറിയത്.തുടര്‍ന്ന് കൊലയുടെ ആസൂത്രണത്തെക്കുറിച്ചും കാര്യ-കാരണങ്ങളെക്കുറിച്ചുമെല്ലാം ഇയാള്‍ അന്വേഷണ ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തുകയായിരുന്നു.

 

1 / 1

Advertisement

Latest news

ഐ എസ് എൽ കേരള ബ്ലാസ്റ്റേഴ്സ് പരിശീലകനായ ഇവാൻ വുകോമനോവിച്ച്‌ പരിശീലകസ്ഥാനമൊഴിഞ്ഞു ; നന്ദി അറിയിച്ച് ബ്ലാസ്റ്റേഴ്സ് അംഗങ്ങൾ

Published

on

By

കൊച്ചി ; ഐ.എസ്.എലില്‍ കേരളാ ബ്ലാസ്റ്റേഴ്സിന്റെ മുഖ്യ പരിശീലകൻ ഇവാൻ വുകോമനോവിച്ച്‌ സ്ഥാനമൊഴിഞ്ഞു. ക്ലബും വുകോമനോവിച്ചും തമ്മില്‍ പരസ്പരധാരണയോടെ വേർപിരിയാൻ തീരുമാനിക്കുകയായിരുന്നു. വുകോമനോവിച്ച്‌ നല്‍കിയ നേതൃത്വത്തിനും പ്രതിബദ്ധതയ്ക്കും നന്ദി അറിയിച്ച് ബ്ലാസ്റ്റേഴ്സ്, അദ്ദേഹത്തിന്റെ മുന്നോട്ടുള്ള യാത്രയ്ക്ക് ആശംസകളുമറിയിച്ചു.

സാമൂഹിക മാധ്യമങ്ങളിലൂടെയാണ് ക്ലബ് ഇക്കാര്യം പങ്കുവെച്ചത്.ഐ.എസ്.എല്‍. സീസണില്‍ സെമി കാണാതെ ബ്ലാസ്റ്റേഴ്സ് പുറത്തായതിനു പിന്നാലെയാണ് സ്ഥാനമൊഴിയല്‍. 2021-ലാണ് സെർബിയയുടെ മുൻ താരമായ വുകോമനോവിച്ച്‌ കേരള ബ്ലാസ്റ്റേഴ്സിന്റെ മുഖ്യപരിശീലക സ്ഥാനം ഏറ്റെടുക്കുന്നത്. ഇവാന്റെ നേതൃത്വത്തില്‍ ബ്ലാസ്റ്റേഴ്സ് മികച്ച പ്രകടനങ്ങള്‍ നടത്തി.

മൂന്നുവർഷം തുടർച്ചയായി ഐ.എസ്.എല്‍. പ്ലേ ഓഫിലെത്താൻ ബ്ലാസ്റ്റേഴ്സിനു കഴിഞ്ഞു. ഇവാൻ സ്ഥാനമേറ്റെടുത്ത ആദ്യ വർഷം റണ്ണേഴ്സ് അപ്പാവുകയും ചെയ്തു.

ഇവാന്റെ വരവോടെ, പോയിന്റുകളുടെ കണക്കിലും ഗോള്‍ സ്കോറുകളുടെ കണക്കിലും ബ്ലാസ്റ്റേഴ്സ് ബഹുദൂരം മുന്നേറി. 2022-ലാണ് ബ്ലാസ്റ്റേഴ്സ് ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയത്.

1 / 1

Continue Reading

Latest news

ബൂത്ത് കമ്മിറ്റി ഓഫിസിലേക്ക് വാഹനം ഇടിച്ച് കയറി അപകടം: നിരവധി പേർക്ക് പരുക്ക്

Published

on

By

ഈരാറ്റുപേട്ട: വട്ടക്കയത്ത് എൽ.ഡി.എഫ് ബൂത്ത് കമ്മിറ്റി ഓഫിസിലേക്ക് വാഹനം ഇടിച്ച് കയറിയതിനെ തുടർന്ന് നിരവധി പേർക്ക് പരുക്ക് .തൊടുപുഴ ഭാഗത്ത് നിന്നും പാൽ കയറ്റി വന്ന ലോറിയാണ് അപകടമുണ്ടാക്കിയത്.

പരിക്കേറ്റ 4 പേരെ ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിലും 2 പേരെ കോട്ടയം മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു.ഡ്രൈവർ ഉറങ്ങി പോയതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.

1 / 1

Continue Reading

Latest news

വോട്ടിങ് ബൂത്തിൽ 50,000 രൂപ തറയിൽ ഉപേക്ഷിച്ച നിലയിൽ: പരിശോധന നടത്തി തിരഞ്ഞെടുപ്പ് കമ്മീഷൻ

Published

on

By

മലയിൻകീഴ്: വോട്ടെടുപ്പ് കേന്ദ്രത്തിൽ പണം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. മച്ചേൽ 112 ആം ബൂത്തിലാണ് 50,000 രൂപ തറയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്.

തെരെഞ്ഞെടുപ്പ് കമ്മിഷൻ സ്ഥലത്തെത്തി പരിശോധന നടത്തി. തിരുവനന്തപുരം മണ്ഡലത്തിൻ്റെ കീഴിൽ വരുന്ന പ്രദേശമാണ് മലയിൻകീഴ്. പണം എവിടെ നിന്നും എത്തിയതെന്ന് കണ്ടെത്താനായില്ല. പൊലീസ് പരിശോധന തുടരുന്നു

1 / 1

Continue Reading

Latest news

ജനാധിപത്യത്തിൽ എല്ലാ കള്ളന്മാർക്കും രക്ഷപ്പെടാനുള്ള പഴുതകൾ ഇഷ്ടം പോലെ എന്ന് നടൻ ശ്രീനിവാസൻ

Published

on

By

തൃപ്പൂണിത്തുറ: ജനാധിപത്യത്തിൽ എല്ലാ കള്ളന്മാർക്കും രക്ഷപ്പെടാനുള്ള പഴുതകൾ ഇഷ്ടം പോലെ എന്ന്
നടൻ ശ്രീനിവാസൻ. ആര് തന്നെ ജയിച്ചാലും രേഖപ്പെടുത്തുന്ന ജനവിധി ജനങ്ങൾക്ക് തന്നെ എതിരാണെന്നും താരം അഭിപ്രായപ്പെട്ടു.

തൃപ്പൂണിത്തുറയിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

1 / 1

Continue Reading

Latest news

കാലിഫോർണിയയിൽ വാഹനാപകടം: 4 മരണം, കാർ പൂർണ്ണമായും കത്തി നശിച്ച നിലയിൽ

Published

on

By

കാലിഫോണിയ: യുഎസിലെ കാലിഫോർണിയിലുള്ള പ്ലസന്റണിൽ കാറപകടത്തിൽ ഒരു കുടുംബത്തിലെ 4പേർ മരിച്ചു.മലയാളിയായ തരുൺ ജോർജ്ജും ഭാര്യയും 2 കുട്ടികളുമാണ് മരിച്ചത്.

സ്റ്റോൺറിഡ്ജ് ഡ്രൈവിന് സമീപമുള്ള ഫൂത്ത്ഹിൽ റോഡിലായിരുന്നു അപകടം.

അമിതവേഗമാണ് അപകടത്തിന് കാരണമായത് എന്നാണ് പ്രാഥമിക നിഗമനം. പിന്നാലെ തീ പിടിച്ച കാർ പൂർണമായും കത്തി നശിച്ചു. അപകടം സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്കായി അന്വേഷണം നടത്തി വരികയാണെന്നും വിശദാംശങ്ങൾ ലഭ്യമായിട്ടില്ലെന്നും പ്ലാസൻ്റൺ പോലീസ് അറിയിച്ചു.

1 / 1

Continue Reading

Trending

error: