Connect with us

Latest news

സുഹൃത്തിനെ കൊല്ലാന്‍ കെണിയൊരുക്കി, അമ്മാവന്‍ മരണപ്പെട്ടിട്ടും കുലുങ്ങിയില്ല, ഒടുവില്‍ കുറ്റസമ്മതം;സുധീഷ് അഴിയ്ക്കുള്ളില്‍

Published

on

അടിമാലി;മുന്‍വൈരാഗ്യത്തെത്തുടര്‍ന്ന് സുഹൃത്തിനെ കൊല്ലാന്‍ ഒരുക്കിയ കെണിയില്‍ അകപ്പെട്ട് അമ്മാവന് ജീവന്‍ നഷ്ടമായി.മരണമടഞ്ഞത് അടിമാലി പടയാട്ടില്‍ കുഞ്ഞുമോന്‍(40).ഞെട്ടല്‍ വിട്ടഴിയാതെ ഉറ്റവര്‍.കൊലപാതകം ആസൂത്രണം ചെയ്ത അടിമാലി പുത്തന്‍പുരയ്ക്കല്‍ സുധീഷ്(23) അറസ്റ്റില്‍.

കുഞ്ഞുമോൻ

വ്യാഴാഴ്ച കോട്ടയം മെഡിയ്ക്കല്‍ കോളേജില്‍ ചികത്സയലിരുക്കെയാണ് കുഞ്ഞുമോന്‍ മരണപ്പെട്ടത്.വിഷം കലര്‍ന്ന മദ്യം ഉള്ളില്‍ച്ചെന്നതിനെത്തുടര്‍ന്നുള്ള അസ്വസ്തകളുമായി കഴിഞ്ഞ ഞാറാഴ്ചയാണ് ഇയാളെ മെഡിയ്ക്കല്‍ കോളേജില്‍ എത്തിച്ചത്.

കുഞ്ഞുമോന്റ പരിചയക്കാരായ അടിമാലി കീരിത്തോട് മാടപ്പറമ്പില്‍ മനു എന്നറിയപ്പെടുന്ന മനോജ് (28),പുത്തന്‍പറമ്പില്‍ അനി എന്നറിയപ്പെടുന്ന അനില്‍കുമാര്‍(38) എന്നിവര്‍ ഇപ്പോഴും മെഡിയ്ക്കല്‍ കോളേജില്‍ ചികത്സയിലാണ്.ഇവരുടെ ആരോഗ്യനില ഇപ്പോഴും തൃപ്തികരമായിട്ടില്ലന്നാണ് സൂചന.

സംഭവത്തിന് ശേഷം പോലീസ് തുടര്‍ച്ചയായി ചോദ്യം ചെയ്‌തെങ്കിലും തന്റെ പങ്കിനെക്കുറിച്ച് ഒരു സൂചന പോലും സുധീഷ് നല്‍കിയിരുന്നില്ല.മദ്യം വഴിയില്‍ ക്കിടന്ന് കിട്ടിയ തെന്ന നിലപാടില്‍ സുധീഷ് ഉറച്ചുനില്‍ക്കുകയായിരുന്നു.

കുഞ്ഞുമോന്റെ മരണത്തെത്തുടര്‍ന്ന് അടിമാലി സിഐ ക്ലീറ്റസ് കെ ജോസഫിന്റെ നേതൃത്വത്തില്‍ നടന്ന വിശദമായ ചോദ്യം ചെയ്യലാണ് കേസില്‍ വഴിത്തിരിവായത്.മദ്യം കഴിച്ചതിനെത്തുടര്‍ന്ന് അവശനിലയിലായ കുഞ്ഞുമോനെ രക്ഷിയ്ക്കാന്‍ താന്‍ നടത്തിയ നീക്കത്തെക്കുറിച്ച് സുധീഷ് സി ഐയെ ധരിപ്പിച്ചിരുന്നു.

കുഞ്ഞുമോനെ രക്ഷിയ്ക്കാന്‍ ഇടപെട്ട സുധീഷ് മറ്റ് രണ്ട് പേരുടെ കാര്യത്തില്‍ തിരിഞ്ഞുനോക്കിയില്ലന്നും മറ്റുമുള്ള വിവരങ്ങള്‍ പുറത്തുവന്നിരുന്നു.കഞ്ഞിവെള്ളം കുടിപ്പിച്ച് ഛര്‍ദ്ദിപ്പിക്കാന്‍ ശ്രമിച്ചതും ഉപ്പുകലക്കിയ വെള്ളം കൊടുത്തതുമെല്ലാം സിഐയുടെ മുമ്പാകെ സുധീഷ് സമ്മതിയ്ക്കുകയും ചെയ്തിരുന്നു.

കുഞ്ഞുമോന്‍ മരണപ്പെട്ടതിന് പിന്നാലെ ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി സിഐയുടെ നേതൃത്തില്‍ ഇന്നലെ വീണ്ടും സുധീഷിനെ ചോദ്യം ചെയ്തപ്പോള്‍ നിര്‍ണ്ണായക വിവരങ്ങള്‍ ലഭിച്ചിരുന്നു.ഉച്ചയോടെ എസ് പി അടക്കം ഉന്നത ഉദ്യോഗസ്ഥര്‍ സ്‌റ്റേഷനിലെത്തി നടത്തിയ ചോദ്യം ചെയ്യലിലാണ് തന്റെ ഉദ്ദേശ്യ-ലക്ഷ്യങ്ങളെക്കുറിച്ചും ഇതിനിടയിലുണ്ടായ പാളിച്ചകളെക്കുറിച്ചും സുധീഷ് വെളിപ്പെടുത്തിയത്.തുടര്‍ന്ന് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.ഇന്ന താമസ്ഥലത്തെത്തിച്ച് തെളിവെടുക്കും.

കഴിഞ്ഞ ഞായറാഴ്ചയാണ് സുധീഷിന്റെ താമസസ്ഥലത്തുവച്ച് കുഞ്ഞുമോന്‍ മദ്യം കഴിയ്ക്കുന്നത്.ഇതു കണ്ട സുധീഷ് ഉപ്പു കലര്‍ത്തിയ വെള്ളവും മറ്റും നല്‍കി വിഷത്തിന്റെ വീര്യം കുറയ്ക്കാന്‍ ശ്രമം നടത്തിയിരുന്നു.പിന്നാലെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ച് ചികത്സയും ലഭ്യമാക്കി. ചികത്സയ്ക്ക് സഹായകമാവട്ടെ എന്നു കരുതിയാവണം കഴിച്ച മദ്യത്തിന്റെ ചെറിയ ഭാഗവും കുപ്പിയിലാക്കി സുധീഷ് ആശുപത്രി ജീവനക്കാര്‍ക്ക് കൈമാറുകയും ചെയ്തിരുന്നു.

മദ്യകുപ്പിയില്‍ ഏലത്തിന് അടിയ്ക്കുന്ന കീടനാശിനി കലര്‍ത്തിയിരുന്നെന്നും മുന്‍വൈരാഗ്യം ഉണ്ടായിരുന്നതിനാല്‍ വിഷം കര്‍ന്ന മദ്യം നല്‍കി മനുവിനനെ കൊലപ്പെടുത്തുകയായിരുന്നു ലക്ഷ്യമെന്നും അമ്മാവനും അനില്‍കുമാറും മനു മദ്യം കഴിച്ചിരുന്നപ്പോള്‍ താമസ്ഥലത്ത് എത്തിയതോടെ ലക്ഷ്യം പാളുകയായിരുന്നെന്നുമാണ് സുധീഷ് പോലീസില്‍ വെളിപ്പെടുത്തിയിട്ടുള്ളത്.

സംഭവദിവസം ഏകദേശം രാവിലെ 7.30 തോടെ തനിയ്ക്ക് റോഡില്‍ക്കിടന്ന് മദ്യക്കുപ്പി കിട്ടിയെന്നും വീട്ടിലേയ്ക്ക് വന്നാല്‍ കഴിയാക്കാമെന്നും സുധീഷ് വീഡിയോ കോള്‍ വിളിച്ച് മനുവിനെ അറയിക്കുകയായിരുന്നു.ഇതുപ്രകാരമാണ് അടിമാലി അപ്‌സരകുന്നിലെ സുധീഷിന്റെ താമസസ്ഥലത്ത് മനു എത്തിയത്.ഇക്കാര്യം മനു പോലീസ് മുമ്പാകെ സമ്മതിയ്ക്കുകയും ചെയ്തിരുന്നു.ഇതും കേസന്വേഷണത്തില്‍ പോലീസിന് സഹായകമായി.

വിഷം കലര്‍ന്ന മദ്യം കഴിച്ചതിനെത്തുടര്‍ന്ന് അവശ നിലയിലായ മൂവരെയും ആദ്യം അടിമാലി താലൂക്ക് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്.വിദഗ്ധ ചികത്സ ആവശ്യമായതിനല്‍ പിന്നീട് ഇവരെ കോട്ടയം മെഡിയ്ക്കല്‍ കോളേജിലേയ്ക്ക് മാറ്റുകയായിരുന്നു.
News, murder, Adimali, Sudheesh arrested

 

1 / 2
2 / 2

Advertisement

Latest news

സപ്ലൈകോ ഈസ്റ്റര്‍, റംസാൻ,‌ വിഷു ചന്തകള്‍ പ്രവർത്തനം തുടങ്ങി

Published

on

By

തിരുവനന്തപുരം ;  സംസ്ഥാന സർക്കാർ നടത്തുന്ന ഈസ്റ്റർ, റംസാൻ,‌ വിഷു ചന്തകള്‍ ഇന്ന് ( മാർച്ച്‌ 28) ആരംഭിക്കും. ഏപ്രില്‍ 13 വരെ ചന്തകള്‍ പ്രവർത്തിക്കും.

മാർച്ച്‌ 29, 31, ഏപ്രില്‍ 1,2 തീയതികളില്‍ ചന്ത പ്രവർത്തിക്കില്ല.

താലൂക്കിലെ ഒരു സപ്ലൈകോ സൂപ്പർമാർക്കറ്റിലാണ് ചന്ത. മാവേലിസ്റ്റോറുകള്‍, സൂപ്പർമാർക്കറ്റുകള്‍, പീപ്പിള്‍സ്‌ ബസാറുകള്‍, ഹൈപ്പർ മാർക്കറ്റുകള്‍, അപ്‌ന ബസാറുകള്‍ തുടങ്ങി സപ്ലൈകോയുടെ 1630 വില്‍പ്പനശാലകളിലും വിലക്കിഴിവില്‍ സാധനങ്ങള്‍ ലഭ്യമാകും.

ശബരി മുളകുപൊടി, മല്ലിപ്പൊടി, സാമ്ബാർ പൊടി, ചിക്കൻ മസാല, വാഷിങ് സോപ്പ് തുടങ്ങിയവയ്ക്കും നാലുതരം ശബരി ചായപ്പൊടിക്കും വില കുറയും.

1 / 2
2 / 2

Continue Reading

Latest news

നെയ്യാറ്റിൻകര കൊലപാതകം; കാർ ഉടമയുടെ പിതാവ് തൂങ്ങി മരിച്ച നിലയിൽ

Published

on

By

തിരുവനന്തപുരം∙ നെയ്യാറ്റിൻകര കൊടങ്ങാവിളയിൽ നടുറോഡിൽ ഊരുട്ടുകാല സ്വദേശി ആദിത്യനെ (23) വെട്ടികൊലപ്പെടുത്തിയ സംഭവത്തിൽ പോലീസ് അന്വേഷണം നടക്കുന്നതിനിടയിൽ ആത്മഹത്യയും.

അച്ചുവിന്റെ പിതാവ് ഡ്രൈവർ സുരേഷിനെ ഇന്ന് രാവിലെയാണ് ജോലിസ്ഥലമായ ഓലത്തന്നിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. വാഹന ഉടമയ്ക്ക് കൊലപാതകത്തിൽ പങ്കുണ്ടോ എന്നും പൊലീസ് പരിശോധിച്ച് വരികയാണ്.

ഇന്നലെ രാത്രിയാണ് ആദിത്യനെ വെട്ടിക്കൊലപ്പെടുത്തിയത്. വെള്ള കാറിലെത്തിയ സംഘം ആദിത്യനുമായി വാക്ക് തർക്കം ഉണ്ടാവുകയും തുടർന്ന് തടഞ്ഞ് നിർത്തി കഴുത്തിൽ വെട്ടി പരിക്കേൽപ്പിക്കുകയുമായിരുന്നു.

കാറിൽ 5 പേരാണ് ഉണ്ടായിരുന്നത്. ആദിത്യനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചങ്കിലും സ്ഥിതി ഗുരുതരമായതിനെ തുടർന്ന് മരിച്ചു. നെല്ലിമൂടിന് സമീപം ഭാസ്കർ നഗർ സ്വദേശിയുമായി ആദിത്യന് സാമ്പത്തിക ഇടപാടുകൾ ഉണ്ടായിരുന്നതായാണ് പോലീസിൻ്റെ പ്രാഥമിക നിഗമനം.

കൊലപാതകികളിൽനിന്ന് ആദിത്യൻ 20,000 രൂപ വാങ്ങിയിരുന്നതായും മടക്കി നൽകാത്തതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നുമാണ് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം.

1 / 2
2 / 2

Continue Reading

Latest news

പരാതി നൽകിയതിന് പിന്നാലെ സ്‌റ്റേഷന് മുൻപിൽ ആത്മഹത്യാ ശ്രമം; ഗുരുതരമായി പൊള്ളലേറ്റ യുവാവ് മരിച്ചു

Published

on

By

പാലക്കാട്: ആലത്തൂർ പോലീസ് സ്‌റ്റേഷന് മുൻപിൽ ചികത്സയിലായിരുന്ന യുവാവ് തീ കൊളുത്തി മരിച്ചു. കളമശേരി പത്തനാപുരം സ്വേദേശി രാജേഷാണ് തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ മരിച്ചത്.

പരാതിക്കാരനായ രാജേഷ് സ്വയം പെട്രോൾ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. കഴിഞ്ഞ ഞായറാഴ്ച രാവിലെ രാജേഷിന്റെ പരാതി പോലീസ് തീർപ്പാക്കിയതിന് പിന്നാലെയാണ് ആത്‍മഹത്യ എന്നാണ് നിഗമനം.

80 ശതമാനത്തിലേറെ പൊള്ളലേറ്റ രാജേഷിനെ ആലത്തൂർ താലൂക്ക് ആശുപത്രയിലും പ്രാഥമിക ചികിത്സകൾ നൽകിയായ ശേഷം തൃശൂർ മെഡിക്കൽ കോളേജിലും പ്രേവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഇന്ന് 12 :40 നാണ് മരണം സ്ഥിരീകരിക്കുന്നത്. പോലീസ് മേൽനടപടികൾ സ്വികരിച്ചുവരുന്നു.

1 / 2
2 / 2

Continue Reading

Latest news

പയ്യോളിയിൽ പെൺമക്കളെ വിഷം നൽകി കൊലപ്പെടുത്തി; പിതാവ് റെയിൽവേ ട്രാക്കിൽ ജീവനൊടുക്കി, ദുരൂഹത തുടരുന്നു

Published

on

By

കോഴിക്കോട്: പയ്യോളിയിൽ 2 പെണ്മക്കളെ കൊലപ്പെടുത്തി പിതാവ് ജീവനൊടുക്കി.

അയനിക്കാട് കുറ്റിയിൽ പീടികയ്ക്ക് സമീപം പുതിയോട്ടിൽ വള്ളിൽ സുമേഷ് (42), മക്കളായ ജ്യോതിക (10) ഗോപിക (15), എന്നിവരെയാണ് വ്യാഴാഴ്ച രാവിലെ മരിച്ച നിലയിൽ കണ്ടെത്തിയത്.

രാവിലെ 8.30ന് പരശുറാം എക്സ്പ്രസ് കടന്നുപോയതിന് പിന്നാലെയാണ് സുമേഷിന്റെ മൃതദേഹം വീടിനോട് ചേർന്നുള്ള ട്രാക്കിൽ കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് നടത്തിയ പരിശോധനയിൽ മൃതദേഹം തിരിച്ചറിയുകയും വീട്ടിലെത്തി നടത്തിയ പരിശോധനയിൽ 2 പെൺമക്കളെയും വിഷം കഴിച്ച് മരിച്ച നിലയിൽ കണ്ടെത്തുകയുമായിരുന്നു.

പെൺകുട്ടികൾക്ക് വിഷം നൽകിയശേഷം ആത്മഹത്യ ചെയ്തതാണെന്നാണ് പ്രാഥമിക നിഗമനം. ഭാര്യയായ സ്വപ്ന വർഷങ്ങൾക്ക് മുൻപ് കോവിഡ് ബാധിച്ച് മരിച്ച ശേഷം സുമേഷ് കടുത്ത മാനസിക വിഷമത്തിലായിരുന്നുവെന്നും നാട്ടുകാർ പറഞ്ഞു.

ആത്മഹത്യയുടെ കാരണങ്ങൾ പോലീസ് അന്വേഷിച്ച് വരുകയാണ്. കുടുംബ പ്രശ്നങ്ങൾ നിലനിന്നിരുന്നതായോ കട ബാധ്യതകൾ ഉണ്ടായിരുന്നതായോ അറിയില്ല എന്നാണ് ബന്ധുക്കളുടെ വിശദീകരണം. കുട്ടികളുടെ മരണം സംബന്ധിച്ച കാര്യങ്ങൾ പോസ്റ്റ്മോർട്ടത്തിന് ശേഷമേ പറയാൻ സാധിക്കൂ എന്നാണ് പോലീസ് പറയുന്നത്. മേൽ നടപടികൾ സ്വികരിച്ചു വരുന്നു.

1 / 2
2 / 2

Continue Reading

Latest news

യുവാവിനെ വെട്ടിക്കൊലപ്പെടുത്തി; പിന്നിൽ സാമ്പത്തിക തർക്കം എന്ന് സൂചന, തിരച്ചിൽ ഊർജിതമാക്കി പോലീസ്

Published

on

By

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ യുവാവിനെ വെട്ടി കൊലപ്പെടുത്തി അജ്ഞാത സംഘം.

കാറിൽ എത്തിയ അഞ്ചംഗ സംഘമാണ് ഊരൂട്ടുകാല, ഖാദി ബോര്‍ഡ് ഓഫീസിന് സമീപം ചരല്‍കല്ലുവിളവീട്ടില്‍ ഷണ്‍മുഖന്‍ ആശാരിയുടെയും രാജലക്ഷ്മിയുടെയും മകന്‍ ആദിത്യന്‍ (23) നെ വെട്ടിപ്പരിക്കൽപ്പിച്ചത്.

കൊടങ്ങാവിള കവലയ്ക്ക് സമീപം ബുധനാഴ്ച രാത്രി 8 മണിക്കായിരുന്നു സംഭവം.അമരവിളയിലെ ഒരു സ്വകാര്യ മൈക്രോഫിനാന്‍സ് സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു ആദിത്യന്‍.

പണമിടപാട് കാര്യങ്ങൾ പറഞ്ഞുതീർക്കാം എന്ന വ്യാജേന യുവാവിനെ ബൈക്കിൽ വിളിച്ചു വരുത്തുകയും ആദിത്യനുമായി വാക്ക് തർക്കവും ഒന്നും തള്ളും ഉണ്ടായതിനെത്തുടർന്ന് യുവാക്കൾ ചേർന്ന് ആക്രമിക്കുകയുമായിരുന്നു, എന്നാണ് പോലീസ് നൽകുന്ന പ്രാഥമിക വിവരം.

വെട്ടേറ്റത്തിന് പിന്നാലെ ആദിത്യൻ റോഡിൽ വീഴുകയും നാട്ടുകാർ ഓടി കൂടിയതിനെ തുടർന്ന് ആക്രമിസംഘം കാർ ഉപേക്ഷിച്ച് കടന്ന് കളയുകയുമായിരുന്നു. ആക്രമണത്തിനിടയിൽ കാറിന്റെ ചില്ല് തകർന്നിട്ടുണ്ട്.

പ്രതികൾക്കായി പോലീസ് തിരക്കിൽ ഊർജിതമാക്കി.ആദ്യത്തിന്റെ മൃതദേഹം ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പോലീസ് മേൽനടപടികൾ സ്വീകരിച്ചു.

1 / 2
2 / 2

Continue Reading

Trending

error: