M4 Malayalam
Connect with us

Latest news

ഹൈറേഞ്ചിൽ വീണ്ടും മുങ്ങി മരണം; മുല്ലപ്പുഴയാറിലെ കയത്തിൽ അകപ്പെട്ട യുവാവിന് ദാരുണാന്ത്യം, മരണപ്പെട്ടത് തിരുപ്പൂർ സ്വദേശി അബ്ദുല്ല

Published

on

രാജാക്കാട് :ചെന്നെെയില്‍ നിന്നുള്ള വിനോദ യാത്ര സംഘത്തില്‍  ഉൾപ്പെട്ട യുവാവ് മുതിരപ്പുഴയാറിൽ മുങ്ങിമരിച്ചു.

എല്ലക്കല്‍ പാലത്തിന് സമീപം ഇന്ന് ഉച്ചയ്ക്ക്  1.30 തോടെയായിരുന്നു അപകടം.തിരുപ്പൂര്‍ ആമിന അപ്പാര്‍ട്ടമെന്റ് അബ്ദുള്‍ കരീമിന്റെ മകന്‍ അബ്ദുല്ല(25) ആണ് മരിച്ചത്.

ചെന്നെെയിലെ ഐടി കമ്പനിയില്‍ നിന്നുള്ള11 അംഗ സംഘത്തിലെ  അംഗമായിരുന്നു  അബ്ദുല്ല, ഈ മാസം  2 നാണ് കേരളത്തിലെത്തിയത്.

മൂന്നാര്‍ സന്ദര്‍ശിച്ച ശേഷം മടങ്ങിയ സംഘം എല്ലക്കല്‍ പാലത്തിന് സമീപം വാഹനം നിര്‍ത്തി കുളിക്കാനിറങ്ങി. അബ്ദുല്ല കാല്‍ വഴുതി വെള്ളത്തില്‍ വീണു. കയത്തില്‍ വീണ അബ്ദുല്ലയെ കൂടെയുണ്ടായിരുന്ന സുഹൃത്ത് ജെയിംസ് രക്ഷപെടുത്തി കരയിലെത്തിച്ചു.

ഉടൻ നാട്ടുകാരുടെ സഹായത്തോടെ അടിമാലി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിയ്ക്കാനായില്ല.

മൃതദേഹം അടിമാലി താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം ഇന്ന് (ഞായര്‍) ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും. രാജാക്കാട് പൊലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.

രണ്ടു ദിവസം മുമ്പ് മാങ്കുളം പുഴയിലെ വല്യപാറക്കൂട്ടിയിൽ 3 വിദ്യാർത്ഥികൾ മുങ്ങിമരിച്ചിരുന്നു.

 

Latest news

നിങ്ങളെപ്പോലെ ഞാനും അത് ആസ്വദിച്ചു: തരംഗമായ എഐ വീഡിയോയെ പ്രശംസിച്ച് പ്രധാനമന്ത്രി

Published

on

By

ഗുജറാത്ത്: സാമൂഹ്യ മാധ്യമങ്ങളിൽ ഏറെ ചർച്ചയാവുകയും ഒരുപാട് ആളുകൾ പങ്കിടുകയും ചെയ്ത എഐ വീഡിയോയ്ക്ക് ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കഴിവിനെ അഭിനന്ദിക്കുകയാണെന്നും വളരെ ആസ്വാദകരമായിരുന്നു എന്നുമാണ് പ്രധാനമന്ത്രിയുടെ പ്രതികരണം.

മമതാ ബാനർജിയുടെ പ്രസംഗത്തിനൊപ്പം നൃത്തം ചെയ്യുന്ന മീമിനെതിരെ കൊൽക്കത്ത പോലീസ് കേസെടുത്തതിന് പിന്നാലെയാണ് മോദിയുടെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായത്.

“നിങ്ങളെപ്പോലെ തന്നെ ഞാനും നൃത്തം  ചെയ്യുന്നത് കണ്ട് ആസ്വദിച്ചു. തെരഞ്ഞെടുപ്പ് സമയത്തുള്ള ഇത്തരം കാര്യങ്ങൾ വളരെ സന്തോഷമുളവാക്കുന്നതാണ്.” മോദി പറഞ്ഞു.

അഹമ്മദാബാദിലെ നിഷാൻ സ്കൂളിൽ വോട്ട് ചെയ്യാൻ എത്തിയപ്പോഴായിരുന്നു മോദിയുടെ പ്രതികരണം. ഗുജറാത്തിലെ ഗാന്ധിനഗർ മണ്ഡലത്തിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി വോട്ട് രേഖപ്പെടുത്താൻ എത്തിയത്. എല്ലാവരും സമ്മതിദാനാവകാശം രേഖപ്പെടുത്തണമെന്നും പ്രധാനമന്ത്രി അഭ്യർത്ഥിച്ചു

Continue Reading

Latest news

കീറിയ നോട്ട് മാറ്റിയെടുക്കാം: വിസമ്മതിക്കുന്ന ബാങ്കുകൾക്കെതിരെ നടപടിയെന്ന് ആർബിഐ

Published

on

By

മുംബൈ: സാമ്പത്തിക ഇടപാടുകളുടെ ഭാഗമായി യുപിഐ നിലവിൽ വന്നതോടെ ഇന്ത്യ ക്യാഷ് ലെസ്സ് ആകാൻ തുടങ്ങിയിരിക്കുന്നു.എങ്കിലും എല്ലാ കാര്യങ്ങളിലും ഇത് പ്രായോഗികമായിട്ടില്ല.

ഈ സാഹചര്യം കണക്കിലെടുക്കുമ്പോൾ കേടായ നോട്ടുകൾ കയ്യിലുണ്ടെങ്കിൽ ആർബിഐയുടെ നിർദ്ദേശകപ്രകാരം മാറ്റിയെടുക്കാൻ സാധിക്കും. നിലവിലെ സാഹചര്യത്തിൽ ഒരു ബാങ്കുകൾക്കും ഇത് നിരസിക്കാനുള്ള അവകാശമില്ലെന്നും റിസർവ് ബാങ്ക് വ്യക്തമാക്കുന്നു.

കീറിയതോ പഴയതോ ഒട്ടിച്ചതോ മറ്റെന്തെങ്കിലും മാറ്റങ്ങൾ സംഭവിച്ചത് മൂലം ഉപയോഗിക്കാൻ കഴിയാത്ത നോട്ടുകൾ മാറ്റുന്നതിനുള്ള മാർഗനിർദ്ദേശങ്ങൾ ആർബിഐ പ്രഖ്യാപിച്ചിട്ടുണ്ട്.

ഫോമുകൾ പൂരിപ്പിക്കാതെ തന്നെ ഈ ഇടപാടുകൾ പൊതുമേഖല ബാങ്ക് ശാഖയിലോ സ്വകാര്യമേഖലയിലോ ബാങ്ക് കറൻസി ചെസ്റ്റ് ശാഖയിലോ ആർബിഐ ഇഷ്യൂ ഓഫീസിലോ മാറ്റിയെടുക്കാൻ സാധിക്കും.

കേടായ നോട്ടുകൾ മാറ്റുന്നതിനുള്ള സേവനവും പൊതുജനങ്ങളുടെ ആവശ്യപ്രകാരം ടിഎൽആർ (ട്രിപ്പിൾ ലോക്ക് റിസപ്റ്റാക്കിൾ) കവറുകൾ വഴി ലഭ്യമാക്കിയിട്ടുണ്ട്.

ആർബിഐയുടെ നിർദ്ദേശപ്രകാരം ഏത് ബാങ്കിലും നോട്ടുകൾ മാറ്റിയെടുക്കാൻ സാധിക്കും. റിസർവ് ബാങ്ക് പറയുന്നതനുസരിച്ച് ഒരു ബാങ്കിനും നോട്ടുകൾ മാറാൻ സാധിക്കില്ല എന്ന് പറയാൻ കഴിയില്ല.അത് പാലിക്കാൻ വിസമ്മതിച്ചാൽ ബാങ്ക് അനന്തരഫലങ്ങൾ അനുഭവിക്കേണ്ടി വരും.

എന്നാൽ കേടുപാടുകൾ സംഭവിച്ച കറൻസി നോട്ടുകൾ മാറുന്നതുമായി ബന്ധപ്പെട്ട് ആർബിഐയുടെ ചില വ്യവസ്ഥകൾ പാലിക്കേണ്ടതുണ്ട്.

1: നോട്ടിന്റെ ഗുണനിലവാരം കുറയുന്നതനുസരിച്ച് മൂല്യം കുറയും.

2: ഒരു വ്യക്തിയുടെ കൈവശം 5000 രൂപയിൽ കൂടുതൽ കേടായ 20 നോട്ടുകൾ ഉണ്ടെങ്കിൽ ഇടപാട് ഫീസ് ബാധകമാകും.

3: ഒരു കൈമാറ്റം നടത്തുന്നതിന് മുൻപ് നോട്ടിൽ സുരക്ഷ ചിഹ്നങ്ങൾ ഉണ്ടോ എന്ന് പരിശോധിക്കണം.

ഈ കാര്യങ്ങൾ മുൻനിർത്തി നോട്ടുകൾ മാറാൻ ബാങ്ക് വിസമ്മതിച്ചാൽ ഓൺലൈനായി പരാതി നൽകാം. ആർബിഐ ബാങ്ക് ജീവനക്കാർക്കെതിരെ നടപടി സ്വീകരിക്കും. 1000 രൂപ വരെയുള്ള നാശനഷ്ടങ്ങൾക്ക് ബാങ്കിൽ നിന്ന് നഷ്ടപരിഹാരം ഈടാക്കാൻ സാധിക്കും

 

 

Continue Reading

Latest news

എസ്.എസ്.എൽ.സി പരീക്ഷാ ഫലം നാളെ

Published

on

By

തിരുവനന്തപുരം ; 2023-24 അക്കാദമിക വർഷത്തെ എസ്എസ്എൽസി, റ്റിഎച്ച്എസ്എൽസി, എഎച്ച്എസ്എൽസി പരീക്ഷാ ഫലപ്രഖ്യാപനം ബുധനാഴ്ച ഉച്ചയ്ക്ക് ശേഷം. നാളെ മൂന്ന് മണിയോടെയായിരിക്കും പ്രഖ്യപിക്കും. പൊതു വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ഫലം പ്രഖ്യാപനം നടത്തുക.

കഴിഞ്ഞ വർഷം മെയ് 19 നാണ് ഫലപ്രഖ്യാപനം നടത്തിയത്. ഇത്തവണ പതിനൊന്ന് ദിവസം മുമ്പാണ് ഫലപ്രഖ്യാപനം. ഫലം നോക്കാൻ താഴെ തന്നിരിക്കുന്നു സൈറ്റുകളിൽ പരിശോധിക്കാം

www.prd.kerala.gov.in

www.result.kerala.gov.in

www.examresults.kerala.gov.in

https://sslcexam.kerala.gov.in

www.results.kite.kerala.gov.in

https://pareekshabhavan.kerala.gov.in

Continue Reading

Latest news

ആംബുലൻസും കാറുമായി കൂട്ടിയിടിച്ചു: 3 മരണം

Published

on

By

കാസർകോട്: മഞ്ചേശ്വരത്ത് തുഞ്ചത്തൂരിൽ ആംബുലൻസും കാറും കൂട്ടിയിടിച്ച് അപകടം. അച്ഛനും 2 മക്കളും മരിച്ചു. കാറിൽ സഞ്ചരിച്ച തൃശ്ശൂർ ഇരിങ്ങാലക്കുട കണ്ടേശ്വരം സ്വദേശികളായ ശിവകുമാർ (54) ശരത് (23) സൗരവ് (15) എന്നിവരാണ് മരിച്ചത്.

ബാംഗ്ലൂരിൽ നിന്ന് ആശുപത്രിയിൽ നിന്ന് രോഗിയുമായി വന്ന ആംബുലൻസ് കൊല്ലൂർ മൂകാംബിക ക്ഷേത്രം ദർശിച്ച് മടങ്ങി വരികയായിരുന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്നു.

നാട്ടുകാരും യാത്രക്കാരും ചേർന്ന് വാഹനം വെട്ടിപ്പൊളിച്ചാണ് കുടുങ്ങിക്കിടന്നവരെ പുറത്തെടുത്തത്.
2 പേർ സംഭവസ്ഥലത്തും ഒരാൾ ആശുപത്രി മധ്യേയുമാണ് മരണപ്പെട്ടത്.ആംബുലൻസിൽ   ഉണ്ടായിരുന്ന രോഗി ഉഷ, ഭർത്താവ് ശിവദാസ്, ഡ്രൈവർ എന്നിവർക്കും പരിക്കുണ്ട്. ഇവരെ  മാംഗ്ലൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ആംബുലൻസ് എതിർ ദിശയിൽ വന്നതാണ് അപകടകാരണം എന്നാണ് പ്രദേശവാസികൾ പറയുന്നത്.

Continue Reading

Latest news

നായ കുറുകെ ചാടി: നിയന്ത്രണം തെറ്റിയ സ്കൂട്ടർ മറിഞ്ഞ് ഒരു മരണം

Published

on

By

പത്തനംതിട്ട: അടൂരിൽ നായ കുറുകെ ചാടിയതിനെ തുടർന്ന് നിയന്ത്രണം തെറ്റിയ സ്കൂട്ടർ മറിഞ്ഞ് യാത്രികന് ദാരുണാന്ത്യം. മണ്ണടി സന്തോഷ് ഭവനിൽ സജേഷാണ് (33) മരിച്ചത്.

മണ്ണടി മൃഗാശുപത്രിക്ക് സമീപമായിരുന്നു അപകടം.ഓടിക്കൂടിയ പ്രദേശവാസികൾ സജേഷിനെ തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയിലും തുടർന്ന് പ്രാഥമിക ചികിത്സ നൽകിയതിന് ശേഷം കൊട്ടാരക്കരയിലെ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

എന്നാൽ വിദഗ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്കുള്ള യാത്രാമധ്യേ മരണപ്പെടുകയായിരുന്നു.

Continue Reading

Trending

error: