Connect with us

Latest news

മുന്നറിയിപ്പ് ബോർഡുകളില്ല, വാച്ചർമാരുടെ നീരക്ഷണവും തഥൈവ,5 പേർ മരിച്ചു;പ്രതിഷേധം കനത്തപ്പോൾ റോഡ് അടച്ചുപൂട്ടി വനംവകുപ്പിന്റെ പ്രതിരോധം

Published

on

അടിമാലി: മാങ്കുളം പുഴയിലെ വലിയപാറക്കൂട്ടി ഭാഗത്ത് 3 വിദ്യാർത്ഥികൾ മുങ്ങി മരിച്ച സംഭവത്തിന്റെ പേരിൽ അര നുറ്റാണ്ടോളം പഴക്കമുള്ള റോഡ് അടച്ചുപൂട്ടിയെന്നാരോപണം.വനംവകുപ്പിന്റെ നടപടിയിൽ പരക്കെ പ്രതിഷേധം.

മാങ്കുളത്തിന് സമീപം ആനക്കുളം-വലിയപാറക്കുട്ടി- കുറത്തിക്കുടി റോഡാണ് ഇന്നലെ വനംവകുപ്പ് അടച്ചുപൂട്ടിയത്.മണ്ണുമാന്ത്രി യന്ത്രം എത്തിച്ച് റോഡിൽ ട്രഞ്ച് താഴ്തിയാണ് അധികൃതർ ഗതാഗതം തടഞ്ഞിട്ടുള്ളത്.

വനംവകുപ്പിന്റെ അനുമതി വാങ്ങാതെ പുറമെ നിന്നെന്നുത്തുന്നവർ ഓഫ് റോഡ് സഫാരിയ്ക്കായി റോഡ് ഉപയോഗിയ്ക്കുന്നുണ്ടെന്നും ഇതുമൂലം മരണങ്ങൾ സംഭവിയ്ക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ഇതിന്റെ അടിസ്ഥാനത്തിലാണ് ഇതും വഴി ഗതാഗതം നിരോധിച്ചതെന്നുമാണ് ഇക്കാര്യത്തിൽ വനംവകുപ്പ് അധികൃതർ നൽകുന്ന വിശദീകരണം.

റോഡിൽ യാത്ര തടഞ്ഞുകൊണ്ട് വൻ ഗർത്തം തീർത്ത വനംവകുപ്പ് അധികൃതരുടെ നടപടിയിൽ പ്രതിഷേധം വ്യാപകമായിട്ടുണ്ട്.ഈ റോഡ് അടച്ചുപൂട്ടാൻ നേരത്തെ പലവട്ടം വനംവകുപ്പ് ശ്രമിച്ചിരുന്നെന്നും ബഹുജന പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തിൽ ഇത്തരത്തിലുള്ള നീക്കങ്ങൾ പരാജയപ്പെടുകയായിരുന്നെന്നും നാട്ടുകാർ പറയുന്നു.

ഈ സാഹചര്യം നിലനിൽക്കെയാണ് വ്യാഴാഴ്ച നടന്ന അപകടം മുൻനിർത്തി ഉദ്യോഗസ്ഥ സംഘം പാത അടച്ചുപൂട്ടിയിട്ടുള്ളത്.

മേഖലയിലെ വനംവകുപ്പ് ഉദ്യോഗസ്ഥർ ജില്ലാ കലക്ടറെ തെറ്റിദ്ധരിപ്പിച്ച് പാതയിൽ ചെക്ക് പോസ്റ്റ് സ്ഥാപിയ്ക്കുന്നതിനും ഗതാഗതം തടയുന്നതിനും അനുമതി നേടിയെടുക്കുകയായിരുന്നെന്നാണ് ചൂണ്ടികാണിയ്ക്കപ്പെടുന്നത്.

1978 മുതൽ പേപ്പർ ഫാക്ടറികൾക്കായി വനമേഖലയിൽ നിന്നും ശേഖരിയ്ക്കുന്ന ഈറ്റയും ഇല്ലിയും മറ്റും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേയ്ക്ക് എത്തിയിരുന്നത് ഈ പാതവഴിയാണെന്നാണ് പഴമക്കാരുടെ വിവരണങ്ങളിൽ നിന്നും വ്യക്തമാവുന്നത്.

ഇതിനും മുമ്പ് നടപ്പുവഴിയായിരുന്നു ഇവിടെ നിലവിലുണ്ടായിരുന്നത്.നാലര പതിറ്റാണ്ട് മുമ്പാണ് വാഹനം ഓടുന്ന വിധത്തിലേക്ക് പാത പുനരുദ്ധരിച്ചത്.കുറത്തിക്കുടി മേഖലയിൽ നിന്നും ഈറ്റ ലോഡുമായി ആവറൂട്ടിയിലേക്കും ഇന്നത്തെ കൊച്ചി – ധനുഷ്‌കോടി ദേശീയപാതയുടെ ഭാഗമായ ആറാംമൈലിലേയ്ക്കും ലോറികൾ എത്തിയിരുന്നത് ഇതുവഴിയാണ്.

പഴിയ ആലുവ-മൂന്നാർ രാജപാതയുമായി ബന്ധപ്പെട്ടുകിടക്കുന്ന ലിങ്ക് റോഡുകൂടിയാണ് ഇത്.ഈ പാതയിലൂടെ രണ്ട് കിലോമീറ്റർ സഞ്ചരിച്ചാൽ രാജപാതയിലേയ്ക്ക് എത്താം.മുങ്ങിമരണങ്ങളും അനുബന്ധ അപകടങ്ങളും ഒഴിവാക്കാൻ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടിട്ടും അധികൃതർ ചെറുവരലനക്കാൻ തയ്യാറായിരുന്നില്ല.

മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിയ്ക്കുകയും വാച്ചർമാരുടെ സേവനം മേഖലയിൽ ലഭ്യമാക്കുകയും ചെയ്തിരുന്നെങ്കിൽ മാങ്കുളം പുഴയിലെ മുങ്ങിമരണങ്ങൾ തടയാമായിരുന്നെന്നാണ് ചൂണ്ടികാണിയ്ക്കപ്പെടുന്നത്.

നിരവധി തവണ മാധ്യമങ്ങൾ ഇക്കാര്യം വ്യക്തമാക്കി വാർത്തകൾ റിപ്പോർട്ട് ചെയ്തിരുന്നെങ്കിലും അധികൃതരുടെ ഭാഗത്തുനിന്നും കാര്യമായ ഇടപെടൽ ഉണ്ടായില്ല.

പുഴയിൽ മുങ്ങിമരണങ്ങൾ ആവർത്തിച്ചതോടെ വനംവകുപ്പിന്റെ അനങ്ങാപ്പാറ നയത്തിനെതിരെ ജനരോക്ഷം ശക്തമായിരുന്നു.ഈ സാഹചര്യത്തിലാണ് വീഴ്ച മറയ്ക്കാൻ റോഡ് വെട്ടിപ്പൊളിച്ച് ഗതാഗതം തടസപ്പെടുത്തിയതെന്നാണ് നാട്ടുകാരുടെ ആരോപണം.

ഈ പാത വെട്ടിപ്പൊളിച്ചത് മൂലം ദുരിതം അനുഭവിയ്ക്കുന്നവരിൽ ഭൂരിപക്ഷം പേരും കുടിയേറ്റ കർഷകരാണ്.വനമേഖലയോടടുത്ത് സ്ഥിതി ചെയ്യുന്ന ജനവാസ മേഖലകളിൽ ഒറ്റപ്പെട്ട സ്ഥിതിയിലാണെന്നാണ് ചൂണ്ടികാണിയ്ക്കപ്പെടുന്നത്.

വനംവകുപ്പ് അധികൃതർ പാത സഞ്ചാരയോഗ്യമാക്കാൻ തയ്യാറായില്ലങ്കിൽ ബഹുജന പ്രക്ഷോഭം സംഘടിപ്പിയ്ക്കുന്നതിനാണ് നാട്ടുകാർ ലക്ഷ്യമിട്ടിട്ടുള്ളത്.

 

1 / 3
2 / 3
3 / 3

Latest news

നേര്യമംഗലത്ത് വയോധികയെ കാട്ടാന ചവിട്ടികൊന്നു

Published

on

By

കോതമംഗലം : പുല്ലരിയാൻ പോയ വയോധിക ആനയുടെ ആക്രമണത്തിൽ മരിച്ചു. ഇന്ന് രാവിലെ 8.30 തോടെ നേര്യമംഗലം കാഞ്ഞിരവേലിയിലാണ് സംഭവം. പ്രദേശവാസിയായ ഇന്ദിര  രാമകൃഷ്ണൻ (65) ആണ് മരണപെട്ടത്. പരിക്കേറ്റ ഇന്ദിരയെ കോതമംഗലത്തെ ആശുപത്രിയിൽ എത്തിയ്ക്കുന്നതിനുള്ള നീക്കത്തിനിടെ മരണപ്പെടുകയായിരുന്നു എന്നാണ് ലഭ്യമായ വിവരം. അടിമാലി പോലീസ് മേൽനടപടികൾ സ്വീകരിച്ചു വരുന്നു.

1 / 3
2 / 3
3 / 3

Continue Reading

Latest news

ആദ്യ ഭർത്താവിന്റെ കുഞ്ഞിനെ കൊലപ്പെടുത്തി ഒളിച്ചോടാൻ ശ്രമം; അമ്മയടക്കം 4 പേർ അറസ്റ്റിൽ

Published

on

By

മലപ്പുറം: തിരൂരിൽ 11 മാസം പ്രായമുള്ള ആൺകുഞ്ഞിനെ കൊലപ്പെടുത്തി ഓടയിൽ തള്ളിയ കേസിൽ നാലുപേരുടെ അറസ്റ്റ് രേഖപ്പെടുത്തി.

കുഞ്ഞിൻ്റെ അമ്മ തമിഴ്നാട് നെയ് വേലി സ്വദേശി ശ്രീപ്രിയ(22) കാമുകൻ നെയ് വേലി സ്വദേശി ജയസൂര്യ(22) ഇയാളുടെ മാതാപിതാക്കളായ കുമാർ(46) ഉഷ(41) എന്നിവരുടെ അറസ്റ്റാണ് രേഖപെടുത്തിയത്. തിരൂർ പോലീസ് ഇൻസ്പെക്ടർ എം.കെ. രമേശിന്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.

കാമുകനും പിതാവും ചേർന്നാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതെന്നും മൃതദേഹം ഉപേക്ഷിച്ചു എന്നുമാണ് ഒന്നാം പ്രതി ശിപ്രിയ പൊലീസിന് നൽകിയിരുന്ന മൊഴി. പിന്നീട് നടത്തിയ വിശദമായ അന്വേഷണത്തിലാണ് ശിപ്രിയക്കും കൃത്യത്തിൽ പങ്കുണ്ടെന്ന് പൊലീസിന് വ്യക്തമായത്.

കൃത്യത്തിന് കൂട്ടുനിന്നന്നും കുഞ്ഞിന്റെ മൃതദേഹം തൃശ്ശൂർ റെയിൽവേസ്റ്റേഷനിൽ ബാഗിലാക്കി ഉപേക്ഷിച്ചത് ശിപ്രിയ ആണെന്നുമാണ് പോലീസ് പറയുന്നത്.2 മാസം മുൻപാണ് ശ്രീപ്രിയയും കാമുകനും അയാളുടെ പിതാവും ആദ്യവിവാഹത്തിലുള്ള കുഞ്ഞിനെ കൊലപ്പെടുത്താൻ തീരുമാനിച്ചത്.

കേസിലെ 4-ാം പ്രതി ഉഷയുടെ സഹായത്തോടുകൂടിയാണ് കാമുകനും പിതാവും കുട്ടിയെ മർദിച്ച് കൊലപ്പെടുത്തിയത്. കുട്ടിയെ കഴുത്തിൽ പിടിച്ച് ഉയർത്തിയതായും മർദനത്തിന് ഇരയാക്കിയതയുമാണ് പോലീസും നല്കുന്ന സൂചന.

കുഞ്ഞിന്റെ മാതാവായ ശ്രീപ്രിയയുടെ മൊഴിപ്രകരം വെള്ളിയാഴ്ച വൈകീട്ട് തൃശ്ശൂരിലെത്തിയ പോലീസ് സംഘം റെയിൽവേസ്റ്റേഷനിലെ നാലാം പ്ലാറ്റ്ഫോമിനോടുചേർന്ന ഓടയിൽ നിന്നും ബാഗിൽ ഉപേക്ഷിച്ചനിലയിൽ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു.

3 മാസം മുൻപ് ഭർത്താവീട്ടുകാരെയും കുടുംബത്തെയും വിട്ട് കാമുകനൊപ്പം ഒളിച്ചോടിയതാണ് ശിപ്രിയ. സഹോദരീഭർത്താവ് ചിലമ്പരശൻ യാദൃച്ഛികമായി തിരൂരിൽ കണ്ടതാണ് കുറ്റ കൃത്യം വെളിച്ചത്ത് കൊണ്ടുവന്നത്.

1 / 3
2 / 3
3 / 3

Continue Reading

Latest news

വിജയം ഉറപ്പെന്ന് മുന്നണിക്കും തനിക്കും പ്രതീക്ഷയുണ്ട്, നിലവിലുള്ളത് അനുകൂല സാഹചര്യം;അഡ്വ,ജോയിസ് ജോർജ്ജ്

Published

on

By

കോതമംഗലം; മണ്ഡലത്തിൽ നിലനിൽക്കുന്നത് അനുകൂല സാഹചര്യമെന്നും മുന്നണിയും താനും വിജയം പ്രതീക്ഷിയ്ക്കുന്നുണ്ടെന്നും ഇടുക്കി പാർലമെന്റ് മണ്ഡലം എൽ.ഡി.എഫ്. സ്ഥാനാർത്ഥി അഡ്വ. ജോയിസ് ജോർജ്ജ്.

കോതമംഗലത്ത് എൽഡിഎഫ് നിയോജക മണ്ഡലം കമ്മറ്റിയുടെ ഒരുക്കിയ സ്വീകരണം ഏറ്റുവാങ്ങിയ ശേഷം മാധ്യമങ്ങളോട് സംസാരിയ്ക്കുകയായിരുന്നു അദ്ദേഹം.

മണ്ഡലത്തിൽ ടൂറിസം രംഗത്ത് വലിയ വികസന സാദ്ധ്യതകളുണ്ട്.മൂവാറ്റുപുഴ ത്രിവേണി സംഗമം കൂടി ഉൾപ്പെടുത്തി ,കോതമംഗലത്തിനും സമീപപ്രദേശങ്ങൾക്കും ഗുണം ലഭിയ്ക്കുന്ന പദ്ധതികൾ ആസുത്രണം ചെയ്ത്,നടപ്പിലാക്കേണ്ടതുണ്ട്.അദ്ദേഹം വിശദമാക്കി.

രാവിലെ 8 മണിയോടെ കോതമംഗലം ബസ്റ്റാന്റ് പരിസരത്ത് ആന്റണി ജോൺ എം എൽ എയും എൽഡിഎഫ് ഘടക കക്ഷി നേതാക്കാളും പൗരപ്രമുഖരും ചേർന്ന് സ്ഥാനാർത്ഥിയെ ഷാളും പൊന്നാടയും അണിയിച്ച് സ്വീകരിച്ചു.

സി. പി. എം. സംസ്ഥാന സമിതി അംഗം എസ്. സതീഷ്, സി. പി. എം. ജില്ലാ സെക്രട്ടറിയേറ്റ് അംഗം ആർ അനിൽകുമാർ, സി. പി. ഐ. സംസ്ഥാന സമിതിയംഗം ഇ.കെ. ശിവൻ, സി.പി.എം. കോതമംഗലം ഏരിയ സെക്രട്ടറി കെ.എ. ജോയി, സി.പി.ഐ. താലൂക്ക് സെക്രട്ടറി പി.റ്റി. ബെന്നി, ജനതാദൾ (എസ് )ജില്ലാ വൈസ് പ്രസിഡന്റ് മനോജ് ഗോപി, കേരള കോൺഗ്രസ് (എം.) നിയോജകമണ്ഡലം പ്രസിഡന്റ് എൻ.സി. ചെറിയാൻ, എൻ.സി.പി ( ശരത് പവാർ ). നിയോജകമണ്ഡലം പ്രസിഡന്റ് തോമസ് തോമ്പ്രയിൽ , കേരള കോൺഗ്രസ് ( ബി ) നിയോജകമണ്ഡലം പ്രസിഡന്റ് ബേബി പൗലോസ്, കേരള കോൺഗ്രസ് ( സ്‌ക്കറിയ) നിയോജകമണ്ഡലം പ്രസിഡന്റ് ഷാജി പീച്ചക്കര,കോൺഗ്രസ് (എസ്) നിയോജകമണ്ഡലം പ്രസിഡന്റ് സാജൻ അമ്പാട്ട്, എന്നിവർ നേതൃത്വം നൽകി.അഡ്വ.ജോയ്‌സ് ജോർജ്ജിന് എൽഡിഎഫ് കോതമംഗലത്ത് സ്വീകരണം നൽകി -വീഡിയോകാണാം

 

1 / 3
2 / 3
3 / 3

Continue Reading

Latest news

പൂക്കോട് വെറ്റിനറി കോളേജിലെ വിദ്യാർത്ഥിയുടെ മരണം; 4 പ്രതികൾ കൂടി പിടിയിൽ

Published

on

By

തൃശൂർ: പൂക്കോട് വെറ്റിനറി കോളേജിലെ വിദ്യാർത്ഥി സിദ്ധാർത്ഥിൻ്റെ മരണവുമായി ബന്ധപ്പെട്ട് 4 പേർ കൂടി പിടിയിൽ. പത്തനം തിട്ട അടൂർ കൃഷണവിലാസം വീട്ടിൽ ജെ. അജയ്, കൊല്ലം പറവൂർ തെക്കുംഭാഗം ചെട്ടിയാം വിളക്ക് വീട്ടിൽ അൽത്താഫ് ,കൊല്ലം കിഴക്ക് ഭാഗം നാലുകെട്ട് വീട്ടിൽ കാശിനാഥൻ എന്നിവർ ഉൾപ്പെടെ പ്രധാന പ്രതിയായ ഷിൻജോ ജോണുമാണ് പിടിയിലായത്.

ബാംഗ്ലൂരിൽ നിന്നും അജെയും ബന്ധു വീട്ടിൽ നിന്ന് അൽത്താഫും പിടിയിലായി. കൽപ്പറ്റ ബസ് സ്റ്റാൻഡിൽ നിന്നുമാണ് ഷിൻജോ ജോണിനെ പിടികൂടിയത്. മുൻ‌കൂർ ജാമ്യാപേക്ഷക്ക് ഷിൻജോ ജോൺ ശ്രമിച്ചിരുന്നതായാണ് പൊലീസിന് ലഭിച്ച സൂചന.

ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഷിൻജോ പിടിയിലാകുന്നത്. കിഴടങ്ങാനായി ഇവിടെ എത്തിയതായിരിക്കാം എന്നാണ് പോലീസിന്റെ നിഗമനം.

അതേസമയം കാശിനാഥൻ പോലീസിൽ കീഴടങ്ങുകയുമായിരുന്നു. സിദ്ധാർത്ഥനെ ക്രൂരമായി മർദ്ദിച്ചു എന്നാണ് പിതാവിന്റെ ആരോപണം. മകനെ മർദിച്ചതിൽ പ്രധാനി ഷിൻജോ ജോൺ ആണെന്ന് സിദ്ധാർത്ഥിന്റെ പിതാവ് തുടക്കം മുതൽ ഉന്നയിച്ചിരുന്നു.

കേസിൽ  18 പ്രതികൾ  മാത്രമേയുള്ളൂ എന്നാണ് പൊലീസ്  നൽകുന്ന സൂചന.

പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്ന വകുപ്പുകൾ പരിശോധിച്ച ശേഷം കേസുമായി മുന്നോട്ട് പോകുമെന്നും ഉദ്യോഗസ്ഥരിൽ പൂർണ്ണ വിശ്വാസം ഉണ്ടെന്നും സിദ്ധാർത്ഥന്റെ പിതാവ് ടി.ജയപ്രകാശ് പറഞ്ഞു.

1 / 3
2 / 3
3 / 3

Continue Reading

Latest news

കെ.എസ്‌.യുവിന്റെ സെക്രട്ടറിയെറ്റ് മാർച്ചിനിടെ സംഘർഷം: പ്രതികളെ പോലീസും സർക്കാരും സംരക്ഷിക്കുന്നുവെന്ന് പ്രവർത്തകർ

Published

on

By

തിരുവനതപുരം: കെഎസ്‌യുവിന്റെ സെക്രട്ടറിയേറ്റ് മാർച്ചിനിടെ നേരിയ സംഘർഷം.

പ്രക്ഷോപകർക്ക് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. രണ്ടാമതും ജലപീരങ്കി പ്രയോഗിച്ചതിനെ തുടർന്ന് വനിതാ പ്രവർത്തകർ ഉൾപ്പെടെ പല ഭാഗത്തേക്ക് തെറിച്ചുവീണു.

വാഹനങ്ങളുടെ മുകളിലും റോഡിലും പ്രവർത്തകർ കുത്തിയിരുന്ന് പ്രതിഷേധിച്ചു. സമരത്തിൽ സെക്രട്ടറിയേറ്റ് പരിസരം നിശ്ചലമായി.

എസ്.എഫ്.ഐ പ്രവർത്തകർ അറസ്റ്റിലായെങ്കിലും പ്രധാനപ്പെട്ട പ്രതികൾ ഇപ്പോഴും പാർട്ടിയുടെയും പോലീസിന്റെയും സംരക്ഷണത്തിൽ ആണെന്നായിരുന്നു പാർട്ടിക്കാരുടെ ആരോപണം.

വിദ്യാർത്ഥിയുടെ മരണവുമായി ബന്ധപ്പെട്ട് കെഎസ്‌യു സംഘടന നേരത്തെ സമരം പ്രഖ്യാപിച്ചിരുന്നു.
സംഘർഷത്തിൽ പരിക്കേറ്റ വനിതാ പ്രവർത്തകരെ പോലീസിൻറെ വാഹനത്തിൽ ആശുപത്രിയിൽ എത്തിച്ചു.

സംഘർഷത്തിൽ കെ.എസ്‌.യുവിന്റെ സംസ്ഥാന നേതാവ് നസിയക്ക് കൈക്ക് പരിക്കേറ്റു.

ബാരിക്കേഡ് മാറികിടക്കാൻ ശ്രമിച്ചപ്പോൾ ആയിരുന്നു പോലീസിന്റെ ജലപീരങ്കി പ്രവർത്തകർക്ക് നേരെ പ്രയോഗിച്ചത്.

രണ്ടാമതും ജലപീരങ്കി പ്രയോഗിച്ചതിൽ പോലീസിന് വീഴ്ച പറ്റിയെന്ന് ആക്ഷേപം ഉയർന്നു.

1 / 3
2 / 3
3 / 3

Continue Reading

Trending

error: