Connect with us

Latest news

ബ്രഹ്‌മപുരം തീ പിടുത്തം; വിഷപ്പുക വ്യാപിയ്ക്കുന്നു, താമസക്കാർ വീടിനുള്ളിൽ തന്നെ കഴിയാൻ ശ്രമിയ്ക്കണമെന്ന് കളക്ടർ

Published

on

കൊച്ചി; ബ്രഹ്‌മപുരം മാലിന്യ സംസ്‌കരണ കേന്ദ്രത്തിലെ തീ അണയ്ക്കാനുള്ള ശ്രമം ഊർജിതമാക്കുമെന്ന് എറണാകുളം കളക്ടർ ഡോ. രേണുരാജ്.

തീ അണയ്ക്കാൻ അഗ്‌നിരക്ഷാസേനതന്നെ ശ്രമം തുടരും. നിലവിൽ 20 യൂണിറ്റുകൾ തീകെടുത്താൻ പരിശ്രമിയ്ക്കുന്നുണ്ട്.കൂടുതൽ യൂണിറ്റുകളുടെ സേവനം ഇതിനായി പ്രയോജനപ്പെടുത്തും.

ഇക്കാര്യത്തിൽ ഹെലികോപ്റ്റർ വേണ്ടെത്ര ഫലപ്രധമാവുന്നില്ലന്നാണ് വിദഗ്ധ സംഘത്തിന്റെ വിലയിരുത്തൽ. ശക്തിയേറിയ മോട്ടറുകൾ എത്തിച്ച് സമീപത്തെ പുഴയിൽനിന്ന് വെള്ളം പമ്പ് ചെയ്ത് തീ നിയന്ത്രണ വിധേയമാക്കുന്നതിനും ശ്രമം ആരംഭിച്ചിട്ടുണ്ട്.

ബ്രഹ്‌മപുരത്തും സമീപത്തും ഉള്ളവർ ഇന്ന് വീടുകളിൽ തന്നെ കഴിയുന്നതാണ് ഉത്തമം.മേഖലയിൽ പ്രവർത്തിയ്ക്കുന്ന സ്ഥാപനങ്ങൾ തുറക്കുന്നത് ഒഴിവാക്കണം.ബ്രഹ്‌മപുരത്ത് കൂടുതൽ ഓക്‌സിജൻ കിയോസ്‌കുകൾ സജ്ജമാക്കുമെന്നതിനും നീക്കം നടത്തുന്നുണ്ട്.കളക്ടർ വിശദമാക്കി.

വ്യാഴാഴ്ച വൈകിട്ട് 4 -നാലിനാണ് കുന്നുകൂടിക്കിടന്ന പ്ലാസ്റ്റിക് മാലിന്യത്തിന് തീപിടിച്ചത്. പടർന്നു പിടിച്ച തീ 70 ഏക്കറോളം ഭാഗത്തു വ്യാപിച്ചു. തീനാളങ്ങളുടെ ശക്തി കുറഞ്ഞെങ്കിലും പുക വമിക്കുന്നതുതുടരുകയാണ്.

ഏരൂർ, ഇൻഫോപാർക്ക്, രാജഗിരി, മാപ്രാണം, ചിറ്റേത്തുകര, വൈറ്റില, കടവന്ത്ര തുടങ്ങിയ പ്രദേശങ്ങളിൽ പുക ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്.പരിസരവാസികൾക്ക് ശ്വാസതടസ്സം ഉൾപ്പെടെയുള്ള ശാരീരിക പ്രശ്‌നങ്ങൾ ഉണ്ടാവുന്നതായുള്ള വിവരവും പുറത്തുവന്നിട്ടുണ്ട്.

ഉന്നത തല യോഗം ചേർന്നു

ബ്രഹ്‌മപുരത്ത് മാലിന്യത്തിന് തീപിടിച്ചുണ്ടായ പ്രശ്‌നത്തിൽ സംസ്ഥാന സർക്കാരിലെയും മറ്റു സംസ്ഥാനങ്ങളിലെയും കേന്ദ്ര ഏജൻസികളിലെയും മുതിർന്ന ഉദ്യോഗസ്ഥരുടെ യോഗം ചീഫ് സെക്രട്ടറി ഡോ.വി.പി.ജോയിയുടെ അധ്യക്ഷതയിൽ ചേർന്നു.

തീ അണയ്ക്കുന്നതിനായി നടത്തുന്ന ശ്രമങ്ങളും മാർഗങ്ങളും ചർച്ച ചെയ്തു. തീയണയ്ക്കാൻ അടിയന്തര നടപടി സ്വീകരിക്കാൻ യോഗം തീരുമാനിച്ചു.

പുകയുയർത്തുന്ന പ്രശ്‌നങ്ങൾ കാരണം ജനങ്ങൾ ഞായറാഴ്ച പരമാവധി വീടിനുള്ളിൽതന്നെ തുടരണമെന്ന് നിർദേശിച്ചു.

ശ്വാസതടസ്സം ഉൾപ്പെടെയുള്ള ജനങ്ങളുടെ ആരോഗ്യപ്രശ്‌നങ്ങൾ നേരിടുന്നതിന് എല്ലാ ആശുപത്രികളും തയാറാകണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

ഭാവിയിൽ തീപിടിത്തം തടയുന്നതിന് നിരീക്ഷണം ശക്തമാക്കാനും വേഗത്തിൽ പ്രതികരിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കാനും യോഗം തീരുമാനിച്ചു.

 

 

1 / 2
2 / 2

Advertisement

Latest news

പയ്യോളിയിൽ പെൺമക്കളെ വിഷം നൽകി കൊലപ്പെടുത്തി; പിതാവ് റെയിൽവേ ട്രാക്കിൽ ജീവനൊടുക്കി, ദുരൂഹത തുടരുന്നു

Published

on

By

കോഴിക്കോട്: പയ്യോളിയിൽ 2 പെണ്മക്കളെ കൊലപ്പെടുത്തി പിതാവ് ജീവനൊടുക്കി.

അയനിക്കാട് കുറ്റിയിൽ പീടികയ്ക്ക് സമീപം പുതിയോട്ടിൽ വള്ളിൽ സുമേഷ് (42), മക്കളായ ജ്യോതിക (10) ഗോപിക (15), എന്നിവരെയാണ് വ്യാഴാഴ്ച രാവിലെ മരിച്ച നിലയിൽ കണ്ടെത്തിയത്.

രാവിലെ 8.30ന് പരശുറാം എക്സ്പ്രസ് കടന്നുപോയതിന് പിന്നാലെയാണ് സുമേഷിന്റെ മൃതദേഹം വീടിനോട് ചേർന്നുള്ള ട്രാക്കിൽ കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് നടത്തിയ പരിശോധനയിൽ മൃതദേഹം തിരിച്ചറിയുകയും വീട്ടിലെത്തി നടത്തിയ പരിശോധനയിൽ 2 പെൺമക്കളെയും വിഷം കഴിച്ച് മരിച്ച നിലയിൽ കണ്ടെത്തുകയുമായിരുന്നു.

പെൺകുട്ടികൾക്ക് വിഷം നൽകിയശേഷം ആത്മഹത്യ ചെയ്തതാണെന്നാണ് പ്രാഥമിക നിഗമനം. ഭാര്യയായ സ്വപ്ന വർഷങ്ങൾക്ക് മുൻപ് കോവിഡ് ബാധിച്ച് മരിച്ച ശേഷം സുമേഷ് കടുത്ത മാനസിക വിഷമത്തിലായിരുന്നുവെന്നും നാട്ടുകാർ പറഞ്ഞു.

ആത്മഹത്യയുടെ കാരണങ്ങൾ പോലീസ് അന്വേഷിച്ച് വരുകയാണ്. കുടുംബ പ്രശ്നങ്ങൾ നിലനിന്നിരുന്നതായോ കട ബാധ്യതകൾ ഉണ്ടായിരുന്നതായോ അറിയില്ല എന്നാണ് ബന്ധുക്കളുടെ വിശദീകരണം. കുട്ടികളുടെ മരണം സംബന്ധിച്ച കാര്യങ്ങൾ പോസ്റ്റ്മോർട്ടത്തിന് ശേഷമേ പറയാൻ സാധിക്കൂ എന്നാണ് പോലീസ് പറയുന്നത്. മേൽ നടപടികൾ സ്വികരിച്ചു വരുന്നു.

1 / 2
2 / 2

Continue Reading

Latest news

യുവാവിനെ വെട്ടിക്കൊലപ്പെടുത്തി; പിന്നിൽ സാമ്പത്തിക തർക്കം എന്ന് സൂചന, തിരച്ചിൽ ഊർജിതമാക്കി പോലീസ്

Published

on

By

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ യുവാവിനെ വെട്ടി കൊലപ്പെടുത്തി അജ്ഞാത സംഘം.

കാറിൽ എത്തിയ അഞ്ചംഗ സംഘമാണ് ഊരൂട്ടുകാല, ഖാദി ബോര്‍ഡ് ഓഫീസിന് സമീപം ചരല്‍കല്ലുവിളവീട്ടില്‍ ഷണ്‍മുഖന്‍ ആശാരിയുടെയും രാജലക്ഷ്മിയുടെയും മകന്‍ ആദിത്യന്‍ (23) നെ വെട്ടിപ്പരിക്കൽപ്പിച്ചത്.

കൊടങ്ങാവിള കവലയ്ക്ക് സമീപം ബുധനാഴ്ച രാത്രി 8 മണിക്കായിരുന്നു സംഭവം.അമരവിളയിലെ ഒരു സ്വകാര്യ മൈക്രോഫിനാന്‍സ് സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു ആദിത്യന്‍.

പണമിടപാട് കാര്യങ്ങൾ പറഞ്ഞുതീർക്കാം എന്ന വ്യാജേന യുവാവിനെ ബൈക്കിൽ വിളിച്ചു വരുത്തുകയും ആദിത്യനുമായി വാക്ക് തർക്കവും ഒന്നും തള്ളും ഉണ്ടായതിനെത്തുടർന്ന് യുവാക്കൾ ചേർന്ന് ആക്രമിക്കുകയുമായിരുന്നു, എന്നാണ് പോലീസ് നൽകുന്ന പ്രാഥമിക വിവരം.

വെട്ടേറ്റത്തിന് പിന്നാലെ ആദിത്യൻ റോഡിൽ വീഴുകയും നാട്ടുകാർ ഓടി കൂടിയതിനെ തുടർന്ന് ആക്രമിസംഘം കാർ ഉപേക്ഷിച്ച് കടന്ന് കളയുകയുമായിരുന്നു. ആക്രമണത്തിനിടയിൽ കാറിന്റെ ചില്ല് തകർന്നിട്ടുണ്ട്.

പ്രതികൾക്കായി പോലീസ് തിരക്കിൽ ഊർജിതമാക്കി.ആദ്യത്തിന്റെ മൃതദേഹം ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പോലീസ് മേൽനടപടികൾ സ്വീകരിച്ചു.

1 / 2
2 / 2

Continue Reading

Latest news

ബൊട്ടാണിക്കൽ ഗാർഡന്റെ പ്രവർത്തനം സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ; നടപടി വേണമെന്ന ആവശ്യം ശക്തം

Published

on

By

  ഉണ്ണികൃഷ്ണൻ വാസുദേവൻ

‌മൂന്നാർ: ഡി.റ്റി.പി.സി യുടെ ഗവൺമെന്റ് ബൊട്ടാണിക്കൽ ഗാർഡൻ പ്രവർത്തനാനുമതി കരസ്ഥമാക്കിയതിൽ സമഗ്ര അന്വേഷണം വേണമെന്ന ആവശ്യം ശക്തമാകുന്നു.

 

“വലിയ വിനോദസഞ്ചാര പ്രാധാന്യമുള്ള മൂന്നാറിൽ ബോട്ടാണിക്കൽ ഗാർഡൻ സന്ദർശിക്കാൻ ദിവസവും ആയിരക്കണക്കിന് വിനോദസഞ്ചാരികളാണ് എത്തുന്നത്.

പ്രകൃതിദുരന്തത്തിൽ തകർന്ന മൂന്നാർ ഗവൺമെന്റ് ആർട്സ് കോളേജിന്റെ കെട്ടിട അവശിഷ്ടങ്ങൾ വന്ന് പതിച്ച ഗാർഡന് എങ്ങനെയാണ് ഇത്തരത്തിലുള്ള പ്രവർത്തനാ അനുമതി ലഭിച്ചത് എന്നതിൽ സമഗ്ര അന്വേഷണം നടത്തണം.

നിരവധി വിനോദസഞ്ചാരികളെത്തുന്ന വലിയ വരുമാനമുണ്ടായിട്ടും ബൊട്ടാണിക്കൽ ഗാർഡനിൽ വിനോദസഞ്ചാരികളുടെ ജീവനും സുരക്ഷക്കും യാതൊരു വിലയും കൽപിക്കാത്ത നടത്തിപ്പുകാരുടെ താളത്തിന് ഒത്ത് കുടപിടിക്കുന്ന സമീപനമാണ് ദുരന്തനിവാരണസമിതിക്കും പോലീസ്, പഞ്ചായത്ത്, റവന്യൂ അധികാരികളടക്കമുള്ളവർ സ്വീകരിക്കുന്നത്.

 

ഭരണപ്രതിപക്ഷ രാഷ്ട്രീയ കക്ഷികളും ഇതിനെതിരെ പ്രതികരിക്കാത്തത് ജനങ്ങളോട് യാതൊരു പ്രതിബദ്ധയും തങ്ങൾക്കില്ല എന്നതിന്റെ തെളിവാണ്.

മൂന്നാറിൽ ഏതൊരു നിർമ്മാണപ്രവർത്തനങ്ങൾക്കും റവന്യൂ എൻ.ഒ.സി നിർബന്ധമാണെന്നിരിക്കേ ഈ ഗാർഡനിലെ ചെറുതും വലുതും താത്കാലികവുമായ നിർമ്മാണപ്രവൃത്തികൾക്ക് എൻ.ഒ.സി കരസ്ഥമാക്കിയിട്ടുണ്ടോ എന്ന് സംശയം ബലപ്പെടുത്തുന്ന സമീപനമാണ് ഡി.റ്റി.പി.സി സെക്രട്ടറിയുമായി ടെലിഫോണിൽ വിവരങ്ങൾ ആരാഞ്ഞപ്പോൾ ലഭിച്ചത്.

മൂന്നാറിലെത്തുന്ന വിനോദസഞ്ചാരികളുടെ പണം മാത്രം പ്രതീക്ഷിച്ച് യാതൊരു സുരക്ഷാസംവിധാനങ്ങളും ഇല്ലാതെ പ്രവർത്തിക്കുന്ന ഇത്തരം സ്ഥാപനങ്ങൾക്കെതിരെ ആര് നടപടിയെടുക്കും എന്ന  ചോദ്യമാണ് ഇപ്പോൾ അവശേഷിക്കുന്നത്”.തുടങ്ങിയ ഗുരുതര ആരോപണങ്ങളാണ് പരാതിക്കാരൻ ഉന്നയിക്കുന്നത്.

1 / 2
2 / 2

Continue Reading

Latest news

കള്ളാട് കൊലപാതകം; തെളിവുകളുടെ അഭാവം വെല്ലുവിളി, പ്രതിയെക്കുറിച്ച് സൂചനയില്ല, അന്വേഷണം ഊർജിതമെന്നും പോലീസ്

Published

on

By

കോതമംഗലം ; ചേലാട് കളളാട് വയോധിക കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിയെ കണ്ടെത്തുന്നതിനുള്ള പോലീസ് നീക്കം പ്രതിസന്ധിയിൽ.

തെളിവുകളുടെ അഭാവമാണ് പ്രധാനമായും പോലീസ് അന്വേഷണം വഴിമുട്ടാൻ കാരണമെന്നാണ് ചൂണ്ടികാണിക്കപ്പെടുന്നത്.

കള്ളാട് ചെങ്ങമനാട്ട് എല്യാസിൻ്റെ ഭാര്യ സാറാമ്മ (72) യാണ് കൊല്ലപ്പെട്ടത്. ഈ മാസം 25-ന് പകൽ ഒന്നരക്കും മൂന്നിനുമിടയിലാണ് അരും കൊല നടന്നതെന്നാണ് ലഭ്യമായ വിവരം.

തലയ്ക്ക് അടിയേറ്റതിനെത്തുടർന്നുള്ള മരണമെന്നാണ് ‘ആദ്യം പുറത്തുവന്ന വിവരം , സംഭവ ദിവസം രാത്രിയിൽ പോലിസ് നടത്തിയ വിശദമായ പരിശോധനയിൽ കഴുത്തിൽ12 സെൻ്റീമീറ്റർ നീളത്തിൽ, ആഴത്തിലുള്ള മുറിവ് കണ്ടെത്തിയിരുന്നു.

ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും എത്തി നടത്തിയ പരിശോധകൾക്കു ശേഷമാണ് പോലീസ് ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചത്. പോലീസ് നായ കൊല നടന്ന വീട്ടിൽ നിന്നും മണം പിടിച്ച്, സമീപത്തെ കീരംപാറ കവല വരെ ഓടി,തിരിച്ചു പോവുകയായിരുന്നു..

സാറാമ്മ ധരിച്ചിരുന്ന 6 പവൻ വരുന്ന സ്വർണ്ണാഭരണങ്ങൾ നഷ്ടപ്പെട്ടതായി ബന്ധുക്കൾ പോലീസിനെ അറിയിച്ചിട്ടുണ്ട്, സംഭവവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യുന്നതിനായി മൂന്ന് ഇതര സംസ്ഥാന തൊഴിലാളികളെ പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. സമീപവാസിയായ ടാപ്പിംഗ് തൊഴിലാളിയെ പോലീസ് ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിൽ എടുത്തിട്ടുള്ളതായും അറിയുന്നു.

മരുമകൾ വീട്ടിലെത്തിയപ്പോഴാണ് സാറാമ്മയെ അനക്കമറ്റ നിലയിൽ വീട്ടിലെ ഡൈനിംഗ് ടേബിളിന് സമീപം കണ്ടെത്തിയത്. മുറിയിൽ മഞ്ഞപ്പൊടി വിതറിയിരുന്നു..

ആഭരണത്തിനായിട്ടായിരിക്കാം കൊല നടത്തിയതെന്നാണ് പോലീസിന്റെ പ്രാഥമീക നിഗമനം.

സംഭവവുമായി ബന്ധപ്പെട്ട് നിലവിൽ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലന്നും അന്വേഷണം പുരോഗമിക്കുകയാ ണെന്നും പോലീസ് അറിയിച്ചു.

1 / 2
2 / 2

Continue Reading

Latest news

ലോകസഭ തെരഞ്ഞെടുപ്പ് പ്രമാണിച്ച് ഏപ്രിൽ 26ന് പൊതു അവധി

Published

on

By

തിരുവനന്തപുരം ; ലോക്സഭാ തെരഞ്ഞെടുപ്പ് നടക്കുന്ന ഏപ്രില്‍ മാസം 26-ന് സംസ്ഥാനത്ത് പൊതു അവധി പ്രഖ്യാപിച്ചു.

സർക്കാർ ഓഫീസുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവ അടക്കം എല്ലാ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്.

വാണിജ്യ സ്ഥാപനങ്ങള്‍ക്ക് ശമ്ബളത്തോടുകൂടിയുള്ള അവധിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്.അവധി ദിവസം ശമ്ബളം നിഷേധിക്കുകയോ കുറവു ചെയ്യരുതെന്നും ഉത്തരവില്‍ പറയുന്നു.

കൊമേഷ്യല്‍ എസ്റ്റാബ്ലിഷ്മെന്റ് ആക്ടിനു പരിധിയില്‍ വരുന്ന സ്വകാര്യ സ്ഥാപനങ്ങള്‍, സ്വകാര്യ വ്യവസായ കേന്ദ്രങ്ങള്‍ തുടങ്ങിയിടങ്ങളില്‍ അവധി പ്രഖ്യാപിക്കുന്നതിന് ലേബർ കമ്മിഷണർ ആവശ്യമായ ക്രമീകരണങ്ങള്‍ ഏർപ്പെടുത്തണം.

1 / 2
2 / 2

Continue Reading

Trending

error: