M4 Malayalam
Connect with us

Latest news

പരാതി അന്വേഷിക്കാൻ എത്തിയ അടിമാലി എസ് ഐക്ക് നേരെ ആക്രമണം; മോഷണക്കേസ് പ്രതി കൂട്ടായി അറസ്റ്റിൽ

Published

on

അടിമാലി;അടിമാലി എസ് ഐയ്ക്ക് നേരെ മുൻ മോഷ്ടാവിന്റെ ആക്രമണം.യൂണിഫോം വലിച്ചുകീറി.അപ്രതീക്ഷതആക്രമണത്തിൽ നിലംപതിച്ച എസ് ഐക്ക് പരിക്ക്.ബലം പ്രയോഗിച്ച് കീഴടക്കിയ അക്രമിക്കെതിരെ കേസെടുത്തു.പരിക്കേറ്റ എസ് ഐ അടിമാലി താലൂക്ക് ആശുപത്രിയിൽ ചികത്സയിൽ.

ഇന്നലെ വൈകിട്ട് 7 മണിയോടുത്ത് അടിമാലിക്ക് സമീപം മന്നാംകാലയിൽ പരാതി അന്വേഷിക്കാനെത്തിയപ്പോഴാണ് എസ് ഐ കെ എം സന്തോഷിന് നേരെ ആക്രമണമുണ്ടായത്.

കുടുംബവഴക്കിനെ തുടർന്ന് ഭർത്താവ് കത്തികാണിച്ച് ഭീഷിണിപ്പെടുത്തി നാലരയും ഏഴും വയസുള്ള കൂട്ടികളെയും കൊണ്ട് സ്ഥലം വിട്ടെന്ന് സൗത്ത് കത്തിപ്പാറ പാറയിലിൽ സൂരജി(33)ന്റെ ഭാര്യ ഹരിത പോലീസിൽ വിളിച്ച് അറിയിക്കുകയായിരുന്നു.ഭർത്താവ് ആത്മഹത്യഭീഷിണി മുഴക്കിയതായും ഇവർ പോലീസിനോട് വെളിപ്പെടുത്തിയിരുന്നു.

ഉടൻ എസ് ഐ സന്തോഷിന്റെ നേതൃത്വത്തിൽ പോലീസ് സംഘം ഹരിതയുടെ വീട്ടിൽ എത്തി.ഇതെക്കുറിച്ച് അന്വേഷിക്കാൻ പോലീസ് സംഘം സൂരനെ മൊബൈലിൽ ബന്ധപ്പെട്ട് വീട്ടിലേക്ക് വിളിച്ചുവരുത്തി.സുഹൃത്ത് ഓലിക്കൽ എൽദോസിന്(കൂട്ടായി)ഒപ്പമാണ് സൂരജ് എത്തിയത്.കുട്ടികൾ തന്റെ വീട്ടിലുണ്ടെന്നും വന്നാൽ കാണിച്ചുതരാം എന്നും കൂട്ടായി അറയിച്ചതോടെ പോലീസ് സംഘം ഇയാളുടെ പിന്നാലെ നീങ്ങി.

എന്നാൽ വീട്ടിലേയ്ക്കുള്ള ശരിയായ വഴിയുലൂടെ ആയിരുന്നില്ല പോലീസ് സംഘത്തെ ഇയാൾ കൂട്ടിക്കൊണ്ടുപോയത്.
ഈ സമയം ഇവിടെ നിന്നും സൂരജ് ഓടിയെത്തി കൂട്ടികളെയും എടുത്ത് മറ്റൊരുവഴിക്ക് രക്ഷപെട്ടു.

വഴി തെറ്റിച്ച് ,സൂരജിന് രക്ഷപെടാൻ കൂട്ടായി അവസരം ഒരുക്കുകയായിരുന്നു.ഇക്കാര്യം വ്യക്തമായതോടെ എസ് ഐ സന്തോഷ് കൂട്ടായിയോട് ഇതെക്കുറിച്ച് ചോദിച്ചു.ഇതോടെ രോക്ഷകൂലനായ കൂട്ടായി പോലീസിനെ അസഭ്യംപറയാൻ തുടങ്ങി.

സൂരജിന് പുറകെ പോകാൻ തുടങ്ങിയ പോലീസ് സംഘത്തെ തടഞ്ഞുനിർത്താനും കൂട്ടായിയുടെ ഭാഗത്തുനിന്നും നീക്കമുണ്ടായി.ഇടക്ക് അപ്രതീക്ഷിതമായി ഇയാൾ എസ് ഐ യെ ആക്രമിക്കുകയായിരുന്നു.ചവിട്ടേറ്റ് എസ് ഐ നിലത്തുവീണു.പിടിവലിക്കിടയിൽ യൂണിഫോം വലിച്ചുകീറുകയും ചെയ്തു.

കൂടെയുണ്ടായിരുന്ന പോലീസുകാർ ഏറെ പണിപ്പെട്ടാണ് ഇയാളെ ബലപ്രയോഗത്തിലൂടെ കീഴടക്കി സ്‌റ്റേഷനിൽ എത്തിച്ചത്.സൂരജിനെയും കൂട്ടികളെയും കണ്ടെത്താൻ പോലീസ് വ്യാപകമായ തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.എസ് ഐയെ അടിമാലി താലൂക്ക് ആശുപത്രിയിൽ ചികത്സയിലാണ്.

മുൻ മോഷണകേസ് പ്രതിയായ എൽദോസിനെതിരെ ക്യനിർവ്വഹണം തടസ്സപ്പെടുത്തൽ ,പോലീസ് ഉദ്യോഗസ്ഥനെ ആക്രമിക്കൽ തുടങ്ങിയ വകുപ്പുകൾ ഉൾപ്പെടുത്തി കേസെടുത്തതായും അറസ്റ്റ് രേഖപ്പെടുത്തിയതായും പോലീസ് അറയിച്ചു.

 

Latest news

ഇന്ന് ലോക മാധ്യമദിനം: സ്വന്തന്ത്ര മാധ്യമ പ്രവർത്തനം ഇന്ത്യയിൽ അപകടമോ

Published

on

By

ന്യൂഡൽഹി: ഇന്ന് ലോക മാധ്യമദിനം. മാധ്യമപ്രവർത്തനം വലിയ വെല്ലുവിളികൾ നേരിടുന്ന സാഹചര്യത്തിൽ മാധ്യമ സതന്ത്ര്യം സംരക്ഷിക്കുക, മാധ്യമ പ്രവർത്തനത്തിനിടെ മരണപ്പെട്ടവരെ ഓർമിക്കുക എന്നതാണ്  പ്രധാനമായും ഉദ്ദേശിക്കുന്നതെങ്കിലും അഭിപ്രായ സ്വാതന്ത്ര്യം അടിസ്ഥാന അവകാശമാണെന്ന് ജനങ്ങളെയും സർക്കാരിനെയും ഓർമ്മിപ്പിക്കുക കൂടിയാണ് ഈ ദിനം.

എന്നാൽ ലോക മാധ്യമ ദിനത്തിലും മാധ്യമ പ്രവർത്തകർ ഇന്ത്യയിൽ വലിയ വെല്ലുവിളികൾ നേരിടുന്നതായാണ് മാധ്യമ സ്വാതന്ത്ര്യ സൂചികയിൽ വ്യക്തമാക്കിയിട്ടുള്ളത്. 2014ൽ 180 രാജ്യങ്ങളിൽ 140ാം സ്ഥാനത്തായിരുന്ന ഇന്ത്യ 2024 ബഹുദൂരം പിന്നോട്ട് പോയി 159ാം സ്ഥാനത്താണ് ഇപ്പോഴുള്ളത്. കണക്കുകൾ പ്രകരം സ്വതന്ത്ര മാധ്യമ പ്രവർത്തനം നടത്തുന്നവർക്ക് ഇന്ത്യ ഒരു അപകടകരമായ രാജ്യമായി മാറിയെന്നാണ് ഇത് സൂചിപ്പിക്കുന്നത്.

എ ഐ അടക്കമുള്ള സാങ്കേതിക വിദ്യകൾ വ്യാജ വാർത്തകൾ പടക്കുന്നതും അത് പ്രചരിപ്പിക്കുന്നതും വലിയ വെല്ലുവിളികൾ സൃഷ്ട്ടിക്കുബോഴാണ് മാധ്യമങ്ങളുടെ അഭിപ്രായങ്ങളുടെ മേലുള്ള കടന്നുകയറ്റവും വലിയരീതിയിൽ മാധ്യമ പ്രവർത്തകർക്ക് ഒരു തലവേദനയായി മാറുന്നത്.

ഐക്യരാഷ്ട്ര സഭയുടെ നിർദേശ പ്രകാരം 1994ലാണ് ലോക മാധ്യമ സ്വാതന്ത്ര്യ ദിനാചരണം ആചരിക്കാൻ തുടങ്ങിയത്.ഭൂമിക്ക് വേണ്ടി മാധ്യമങ്ങൾ :പരിസ്ഥിതി പ്രതിസന്ധികൾക്കിടയിലെ മാധ്യമ പ്രവർത്തനം എന്നതാണ് ഈ വർഷത്തെ പ്രമേയം.

Continue Reading

Latest news

ട്രെയിനിൽ നിന്ന് വീണ് ഏഴുമാസം ഗർഭിണിയായ യുവതിക്ക് ദാരുണാന്ത്യം.

Published

on

By

ചെന്നൈ: ട്രെയിനിൽ നിന്ന് വീണ് ഏഴുമാസം ഗർഭിണിയായ യുവതിക്ക് ദാരുണാന്ത്യം.
തെങ്കാശി ശങ്കരൻകോവിൽ സ്വദേശിനി കസ്തൂരിയാണ് ചെന്നൈ, എഗ്മൂർ ,കൊല്ലം എക്സ്പ്രസ് ട്രെയിനിൽ യാത്ര ചെയ്യുമ്പോൾ അപകടത്തിൽപ്പെട്ടത്.

ശുചിമുറിയിലേക്ക് പോയ യുവതി നടന്നു പോകവേ വാതിലിനരികിൽ നിന്ന് ശർദ്ദിക്കവേ അബദ്ധത്തിൽ പുറത്തേക്ക് തെറിച്ച് വീഴുകയായിരുന്നു എന്നാണ് പുറത്ത് വരുന്ന വിവരം.
അപകടമുണ്ടായി ഏറെനേരത്തിന് ശേഷമാണ് യുവതി പുറത്ത് വീണതായി ബന്ധുക്കൾ തിരിച്ചറിയുന്നത്.

ട്രെയിനിന്റെ ചങ്ങല വലിച്ചെങ്കിലും നിർത്താൻ സാധിക്കാത്തതിനെ തുടർന്ന് മറ്റൊരു ബോഗിയിലെത്തിയാണ് ഇവർ ചങ്ങല വലിച്ചത്. അപ്പോഴേക്കും ട്രെയിൻ 8 കിലോമീറ്റർ പിന്നിട്ടിരുന്നു.

മണിക്കൂറുകളോളം തിരച്ചിൽ നടത്തിയ ശേഷമാണ് മൃതദേഹം കണ്ടെത്തിയത്.സംഭവമായി ബന്ധപ്പെട്ട് ദക്ഷിണ റെയിൽവേ അന്വേഷണം ആരംഭിച്ചു.

 

 

Continue Reading

Latest news

കൊച്ചിയില്‍ നവജാത ശിശുവിനെ കൊലപ്പെടുത്തി വലിച്ചെറിഞ്ഞത് മാതാവ്; ഉടൻ അറസ്റ്റെന്ന് പോലീസ്

Published

on

By

കൊച്ചി:എറണാകുളം പനമ്പിള്ളി നഗറിലെ വിദ്യാ നഗറില്‍ നവജാത ശിശുവിനെ കൊന്ന് ,കവറിലാക്കി വലിച്ചെറിഞ്ഞ സംഭവത്തില്‍ മാതാവെന്ന് പോലീസ്.

ചോദ്യം ചെയ്യലില്‍ കുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതായി മാതാവ് സമ്മതിച്ചതായി പോലീസ് അറയിച്ചു.

ഇന്ന് 7.30 തോടെയാണ് നവജാത ശിശുവിന്റെ മൃതദ്ദേഹം റോഡിലേക്ക് വലിച്ചെറിഞ്ഞ നിലയില്‍ കാണപ്പെട്ടത്.സംഭവം അറിഞ്ഞ ഉടന്‍ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിരുന്നു.

ഫ്‌ലാറ്റില്‍ പോലീസ് നടത്തിയ പരിശോധനയില്‍ രണ്ടാം നിലയിലെ ശുചിമുറിയില്‍ രക്തക്കറ കണ്ടെത്തി.തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ 24 വയസുള്ള കുട്ടിയുടെ മാതാവിനെ കണ്ടെത്തുകയായിരുന്നു.

ജനിച്ച്് 3 മണിക്കൂറിനുള്ളില്‍ കുട്ടിയെ കൊലപ്പെടുത്തി ,മാതാവ് കൊറിയര്‍ കവറിലാക്കി വലിച്ചെറിയുകയായിരുന്നു എന്നാണ് ഇപ്പോള്‍ പോലീസ് വെളിപ്പെടുത്തിയിട്ടുള്ളത്.മാതാവിനെതിരെ കൊലക്കുറ്റത്തിനാണ് കേസെടുത്തിട്ടുള്ളതെന്ന് പോലീസ് അറിയിച്ചു.

പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ക്ക് സംഭവത്തെക്കുറിച്ച് അറിവില്ലായിരുന്നു എന്നാണ് പോലീസിന്റെ പ്രാഥമീക അന്വേഷണത്തില്‍ വ്യക്തമായിട്ടുള്ളത്.
കുട്ടിയുടെ മാതാവ് ലൈംഗീക പീഡനത്തിനിരയായി എന്നുള്ള വിവരവും പോലീസിന് ലഭിച്ചിട്ടുണ്ട്.

റോഡിലേക്ക് വീണ പൊതി സമീപവാസി തുറന്നുനോക്കിയപ്പോഴാണ് മൃതദ്ദേഹം കണ്ടെത്തിയത്.തുടര്‍ന്ന് ഇവര്‍ വിവരം പോലീസ് അറയിക്കുകയായിരുന്നു.

 

Continue Reading

Latest news

കൊച്ചിയില്‍ നവജാത ശിശുവിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി, വലിച്ചെറിഞ്ഞു എന്ന് സംശയം ,ദുരൂഹത നീങ്ങുന്നു

Published

on

By

കൊച്ചി: എറണാകുളം പനമ്പിള്ളി നഗറിലെ വിദ്യാ നഗറിൽ ആൺകുഞ്ഞിന്റെ മൃതദേഹം വലിച്ചെറിഞ്ഞ നിലയിൽ കണ്ടെത്തിയ സംഭവത്തിലെ ദുരൂഹത നീങ്ങുന്നു.

സമീപത്തുള്ള ഫ്ലാറ്റിൽ നിന്നും കുഞ്ഞ് റോഡിലേക്ക് തെറിച്ച് വീണതാകാം എന്നായിരുന്നു പോലീസിന്റെ നിഗമനം.എന്നാൽ ഫ്ലാറ്റിൽ ഉള്ളവരെ ചോദ്യം ചെയ്തതിലൂടെ രണ്ടാം നിലയിലെ ഫ്ലാറ്റിലെ ശുചിമുറിയിൽ പോലീസ് രക്തക്കറ കണ്ടെത്തുകയായിരുന്നു.

രാവിലെ 8:40 ഓടെയാണ് സംഭവം.റോഡിലേക്ക് തെറിച്ച് വീണ പൊതി കണ്ടെത്തിയ സമീപവാസി ചോരയിൽ കുളിച്ചു കിടക്കുന്ന കുഞ്ഞിനെ കണ്ടതിനെ തുടർന്ന് പോലീസിനെ വിവരമറിയിക്കുകയായിരുന്നു.

തുടക്കത്തിൽ പ്രസവശേഷം മരിച്ചതാകാം എന്നായിരുന്നു പോലീസിന്റെ കണ്ടെത്തലെങ്കിലും
ചോദ്യം ചെയ്യലിലൂടെ കുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം വലിച്ചെറിഞ്ഞതാണെന്ന് തെളിയുകയായിരുന്നു.സംഭവമായി ബന്ധപ്പെട്ട് അമ്മയെയും മകളെയും പോലീസ് ചോദ്യം ചെയ്ത് വരികയാണ് .

Continue Reading

Latest news

കുസാറ്റ് പ്രവേശന പരീക്ഷ തീയതികള്‍ പ്രസിദ്ധീകരിച്ചു

Published

on

By

കൊച്ചി ; കൊച്ചി സർവകലാശാലയിലെ പൊതുപ്രവേശന പരീക്ഷ (ക്യാറ്റ്-24) ഈ മാസം 10, 11, 12 തീയതികളില്‍ നടക്കും. കേരളത്തിനകത്തും പുറത്തുമായി 97 കേന്ദ്രങ്ങളിലാണ് പരീക്ഷ നടക്കുന്നത്.അപേക്ഷകർക്ക് പ്രൊഫൈലില്‍ നിന്ന് അഡ്മിറ്റ് കാർഡ് ഡൗണ്‍ലോഡ് ചെയ്യാം. അപേക്ഷിച്ച വിവിധ ടെസ്റ്റ് കോഡുകള്‍ക്കായി വെവ്വേറെ അഡ്മിറ്റ് കാർഡുകള്‍ ഡൗണ്‍ലോഡ് ചെയ്യണം.

admissions.cusat.ac.in. 0484 2577100.

കേരളത്തിന് അകത്തും പുറത്തുമായി 97 കേന്ദ്രങ്ങളിലായിട്ടാണ് പരീക്ഷ നടത്തുന്നത്.

ഔദ്യോഗിക വെബ്സൈറ്റ് വഴി അഡ്മിറ്റ് കാർഡ് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. വിശദ വിവരങ്ങള്‍ക്ക് വെബ്സൈറ്റ് സന്ദർശിക്കാം: https://admissions.cusat.ac.in/

Continue Reading

Trending

error: