M4 Malayalam
Connect with us

Latest news

പ്രാർത്ഥനകൾ സഫലം,ഉണ്ണികൃഷ്ണൻ ജീവിതത്തിലേയ്ക്ക് ; സന്തോഷത്തിന്റെ നിറവിൽ ഡോക്ടർ ദമ്പതികളും മകനും

Published

on

തൊടുപുഴ;പ്രാർത്ഥനകൾക്കും കഷ്ടപ്പാടുകൾക്കും ഫലം കണ്ടുതുടങ്ങി.ഉണ്ണികൃഷ്ണൻ ചുവടുവയ്ക്കുന്നത് സാധാരണ ജീവിതത്തിലേയ്ക്ക്.ഡോക്ടർ ദമ്പതികളും മകനും സന്തോഷത്തിന്റെ നിറവിൽ.

മൂന്ന് മാസം മുമ്പ് കാണാതാവുകയും ഒരാഴ്ച മുമ്പ് അവശ നിലയിൽ തിരികെ ലഭിയ്ക്കുകയും ചെയ്ത തങ്ങളുടെ അരുമയെ സാധരണ ജീവിതത്തിലേയ്ക്ക് മടക്കിക്കൊണ്ടുവരാനുള്ളഒാേട്ടപ്പാച്ചിലിലാണ് ഇവർ.

ഇക്കാലത്തും ഇങ്ങിനെയുള്ളവരും ഉണ്ടോ …എാണ് ഈ വഴിക്കുള്ള ഇവരുടെ നീക്കത്തെക്കുറിച്ച് അറിയുന്നവർ ഉയർത്തുന്ന പ്രാധന ചോദ്യം.അത്രകണ്ട് വേറിട്ടതാണ് ഉണ്ണികൃഷ്ണനെ പഴയ ജീവിതത്തിലേയ്ക്ക് കൊണ്ടുവരുതിനുള്ള ഇവരുടെ പരിശ്രമം.

ഇടുക്കി ബാലഗ്രാമിൽ താമസിച്ചുവരുന്ന ഡോ.ശിവ പ്രസാദും ഭാര്യ ഡോ.സേതുലക്ഷമി എന്നിവരുടെ സംഭരക്ഷണയിലാണിപ്പോൾ ഉണ്ണികൃഷ്ണൻ എന്ന് വിളിപ്പേരുള്ള പേർഷ്യൻ ക്യാറ്റ.്ഇവരുടെ മകൻ ധ്രുവ പ്രസാദിന്റെ സാമൂഹിക മാധ്യമങ്ങൾ വഴിയുള്ള ഇടപെടലാണ് വീട്ടിൽ നിന്നും അപ്രത്യക്ഷനായ ഉണ്ണികൃഷ്ണനെ തിരികെ ലഭിക്കാൻ കാരണം.

ഉണ്ണികൃഷ്ണനെ കാണാതായത് ഇവർ മൂവരെയും വല്ലാതെ വേദനിപ്പിച്ചിരുന്നു.ഒന്നര വർഷത്തോളമായി കുടുംബത്തിലെ ഒരു അംഗത്തെപ്പോലെയാണ് അവർ ഉണ്ണികൃഷ്ണ കണ്ടിരുന്നത്.

മൂന്ന് മാസം മുമ്പ് കാണാതായ ഉണ്ണികൃഷ്ണൻ ഒട്ടും പ്രതീക്ഷിക്കാതെ ഏതാനും ദിവസം മുമ്പ് മതാപിതാക്കളുടെ കൈകളിൽ എത്തിയെന്നറിപ്പോൾ താൻ അനുഭവിച്ച മാനസീകാവസ്ഥ പറഞ്ഞറിയിക്കാൻ കഴിയുന്നതിലും അപ്പുറമായിരുന്നെന്ന് ഡോ.ധ്രുവ് പറയുന്നു.

അത്ര കണ്ട് മനസ്സ് തൊട്ടറിഞ്ഞ സ്‌നേഹമായിരുന്നു ഉണ്ണികൃഷ്ണനോട് തനിക്ക് ഉണ്ടായിരുന്നതെന്നും അവന് വേണ്ടി ചെയ്യാവുന്നതെല്ലാം ചെയ്യുമെന്നും ഡോ.ധ്രുവ് വ്യക്തമാക്കി.

ഒഡീഷയിലെ കട്ടക്കിൽ ജോലിചെയ്യുന്ന ധ്രുവ് ഉണ്ണികൃഷ്ണന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ചും ചികത്സയെക്കുറിച്ചുമെല്ലാം അടിക്കടി വീട്ടിൽ വിളിച്ച് അന്വേഷിക്കുന്നുണ്ട്.

മാതാപിതാക്കൾക്ക് പെട്ടെന്ന് ചെന്നൈയ്ക്ക് പോകേണ്ടിവന്നപ്പോൾ ധ്രുവ് ഉണ്ണികൃഷന്റെ സംരക്ഷണച്ചുമതല തൊടുപുഴ പെരുമ്പിള്ളിച്ചിറയിൽ താമസിച്ചുവരുന്ന മാതൃ സോഹോഹരി ഡോ.ബീനയെ ഏൽപ്പിച്ചിരുന്നു.കഴിഞ്ഞ ഫെബ്രുവരി ആദ്യവാരം ബീനയുടെ വീട്ടിൽ പെയിന്റിംഗിന് പണിക്കാർ എത്തിയത് മുതലാണ് പൂച്ചയെ കാണാതാവുന്നത്.

പരിചയമില്ലാത്തവരെ കണ്ട് പൂച്ച പരിഭ്രമിച്ച് സമീപത്തെവിടെയെങ്കിലും മറഞ്ഞിരിക്കുന്നുണ്ടാവും എന്നാണ് വീട്ടുകാർ ആദ്യം കരുതിയത്.തുടർന്ന് പരിസരത്തെല്ലാം ദിവസങ്ങളോളം പൂച്ചയെ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല.

ആഴ്ചകളോളം വിവിധ സ്ഥലങ്ങളിൽ വീട്ടുകാർ പൂച്ചയെ അന്വേഷിച്ച് അലഞ്ഞെങ്കിലും ഫലമു്ണ്ടായില്ല.പിന്നീട് സാമൂഹിക മാധ്യമങ്ങളിലും ന്യൂസ് പേപ്പറുകളിലും ധ്രുവ് ഉണ്ണകൃഷ്ണനെ കാണാതായത് സംബന്ധിച്ച് ചിത്രം സഹിതം പരസ്യം നൽകി.ഇതാണ് ഇപ്പോൾ മൂന്നമാസങ്ങൾക്ക് ശേഷം ഉണ്ണികൃഷ്ണനെ തിരികെ ലഭിക്കാൻ നിമിത്തമായത്.

തൊടുപുഴയിലെ സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി നോക്കുന്ന ഇടവെട്ടി പാറേക്കുടി സനൽ, കാരിക്കോട് പുത്തൻവീട്ടിൽ ശ്യാം, ഇടവെട്ടി പഴവൂർ അഡ്വ. വിഷ്ണു എന്നിവരുടെ ഇടപെടലിനെത്തുടർന്നാണ്് പൂച്ചയെ ധ്രുവന്റെ കുടുംബത്തിന് തിരികെ ലഭിച്ചത്.

തൊടുപുഴ സിവിൽ സ്റ്റേഷന് സമീപത്ത് നായ ഓടിക്കുന്ന നിലയിൽ അഡ്വ.വിഷ്ണുവാണ് പൂച്ചയെ കാണുന്നത്.തുടർന്ന് വിഷ്ണു സനലിനെ വിളിച്ച് കാര്യം പറഞ്ഞു.സനൽ സുഹൃത്ത് ശ്യാമിനെയും കൂട്ടി സ്ഥലത്തെത്തി.അവശതകണ്ട് ഇവർ പൂച്ചകൾക്കൾക്കുള്ള തീറ്റവാങ്ങിക്കൊണ്ടുവന്ന് നൽകുകയും തുടർന്ന് മങ്ങാട്ടുകവലയിലെ ജില്ലാ മൃഗാശുപത്രിയിൽ എത്തിച്ച,് ചികത്സ ലഭ്യമാക്കുകയുമായിരുന്നു.വാലിന്റെ ഭാഗത്തുള്ള മുറിവിൽ പുഴുവരിച്ചിരുന്നു.

വിഷ്ണുവിന്റെ സഹോദരി ധ്രുവ് പ്രസാദ് പൂച്ചയെ കാണാതായത് സംബന്ധിച്ച് ഫേസ്ബുക്കിലിട്ട പോസ്റ്റ് കണ്ടിരുന്നു.ഇക്കാര്യം സഹോദരി വിഷ്ണുവിനെ അറിയിച്ചു.വിഷ്ണു ഈ വിവരം സനലിന്റെ ശ്രദ്ധയിൽപ്പെടുത്തകയും സനൽ പോസ്റ്റ് തപ്പിയെടുത്ത് അതിലെ മൊബൈൽ നമ്പറിൽ വിളിച്ച് ധ്രുവനെ വിവരം അറിയിക്കുകയുമായിരുന്നു.

പൂച്ചയുടെ ഒരു കണ്ണ് നീലയും മറ്റേ കണ്ണ് പച്ചയും ആയതിനാൽ എളുപ്പത്തിൽ തിരിച്ചറിയാനായി.ഉടനെ തന്നെ ധ്രുവപ്രസാദ് ഈ വിവരം ഡോ. ബിനയെ അറിയിച്ചു. ഈ സമയം ധ്രുവന്റെ മാതാപിതാക്കളും ഡോ.ബീനയുടെ വീട്ടിൽ ഉണ്ടായിരുന്നു.തുടർന്ന് ഇവർ മൂവരും ചേർന്ന് ആശുപത്രിയിൽ എത്തി പൂച്ചയെ ഏറ്റുവാങ്ങുകയായിരുന്നു.

 

Latest news

എസ് എസ് എൽ സി പരീക്ഷാഫലം പ്രഖ്യാപിച്ചു ; കഴിഞ്ഞ വർഷത്തേക്കാൾ 0.01 വിജയശതമാനം കുറവ്

Published

on

By

തിരുവനന്തപുരം ; ഈ വര്‍ഷത്തെ എസ്‌എസ്‌എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു. 99.69 ആണ് വിജയശതമാനം. കഴിഞ്ഞ വർഷത്തേക്കാൾ 0.01 ശതമാനത്തിന്റെകുറവാണുള്ളത്. 2970 സെന്ററുകളിലായി 4,27,153 വിദ്യാര്‍ഥികളാണ് ഇത്തവണ എസ്‌എസ്‌എല്‍സി പരീക്ഷയെഴുതിയത്.

71831 വിദ്യാര്‍ഥികള്‍ക്ക് ഫുള്‍ എ പ്ലസ് ലഭിച്ചു. എപ്ലസ് കൂടുതല്‍ നേടിയ വിദ്യാര്‍ഥികള്‍ മലപ്പുറം ജില്ലയിലാണ് 4,25, 563 പേര്‍ ഉന്നത വിദ്യാഭ്യാസത്തിനായി യോഗ്യത നേടി. വിജയ ശതമാനം ഏറ്റവും കുറഞ്ഞത് തിരുവനന്തപുരത്താണ്. കൂടുതല്‍ കോട്ടയത്ത്(99.92). പാലാ വിദ്യാഭ്യാസ ജില്ലയില്‍ പരീക്ഷ എഴുതിയ മുഴുവന്‍ കുട്ടികളും ജയിച്ചു. 892 സര്‍ക്കാര്‍ സ്‌കൂളുകളില്‍ നൂറ് ശതമാനമാണ് വിജയം.

പരീക്ഷ വിജയകരമായി പൂര്‍ത്തിയാക്കാന്‍ പ്രവര്‍ത്തിച്ച എല്ലാ ജീവനക്കാരെയും മന്ത്രി അഭിനന്ദിച്ചു. പരീക്ഷയില്‍ വിജയിച്ച എല്ലാവരെയും മന്ത്രി അനുമോദിച്ചു. നാലുമണി മുതല്‍ ഔദ്യോഗിക വെബ്‌സൈറ്റ് വഴി ലഭിക്കുമെന്ന് മന്ത്രി വി ശിവന്‍കുട്ടിപറഞ്ഞു. ടിഎച്ച്‌എസ്‌എല്‍സി പരീക്ഷയില്‍ 2944 പേര്‍ പരീക്ഷ എഴുതിയതില്‍ 2938 പേര്‍ വിജയിച്ചു. 99.8 ആണ് വിജയശതമാനം. 534 പേര്‍ക്ക് മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് ലഭിച്ചു.

പരീക്ഷാ ഫലം പിആര്‍ഡി ലൈവ് മൊബൈല്‍ ആപ്പിലൂടെ വേഗത്തിലറിയാന്‍ സൗകര്യമൊരുക്കിയിട്ടുണ്ട്. ഹോം പേജിലെ ലിങ്കില്‍ രജിസ്റ്റര്‍ നമ്ബര്‍ മാത്രം നല്‍കിയാലുടന്‍ വിശദമായ ഫലം ലഭിക്കും. ക്ലൗഡ് സംവിധാനത്തിലൂടെ പോസ്റ്റ് ചെയ്തിരിക്കുന്ന ആപ്പില്‍ തിരക്കുകൂടുന്നതിനനുസരിച്ച്‌ ബാന്‍ഡ് വിഡ്ത്ത് വികസിക്കുന്ന ഓട്ടോ സ്‌കെയിലിങ് സംവിധാനമാണ് ഉപയോഗിച്ചിരിക്കുന്നത്. അതുകൊണ്ടു തന്നെ ഫലം തടസമില്ലാതെ വേഗത്തില്‍ ലഭ്യമാകും. ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ ഔദ്യോഗിക മൊബൈല്‍ ആപ്പായ PRD Live ഗൂഗിള്‍ പ്ലേ സ്റ്റോറിലും ആപ്പ് സ്റ്റോറിലും ലഭ്യമാണ്.

എസ്‌എസ്‌എല്‍സി / ഹയർ സെക്കൻഡറി/ വിഎച്ച്‌എസ്.ഇ ഫലങ്ങളറിയാൻ www.results.kite.kerala.gov.in എന്ന പ്രത്യേക ക്ലൗഡധിഷ്ഠിത പോർട്ടലിന് പുറമെ ‘സഫലം 2024′ എന്ന മൊബൈല്‍ ആപ്പും കേരളാ ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) സജ്ജമാക്കി.

എസ്‌എസ്‌എല്‍സിയുടെ വ്യക്തിഗത റിസള്‍ട്ടിനു പുറമെ സ്‌കൂള്‍ – വിദ്യാഭ്യാസ ജില്ല – റവന്യൂജില്ലാ തലങ്ങളിലുള്ള റിസള്‍ട്ട് അവലോകനം, വിഷയാധിഷ്ഠിത അവലോകനങ്ങള്‍, വിവിധ റിപ്പോർട്ടുകള്‍ തുടങ്ങിയവ ഉള്‍ക്കൊള്ളുന്ന പൂർണ്ണമായ വിശകലനം പോർട്ടലിലും മൊബൈല്‍ ആപ്പിലും’റിസള്‍ട്ട് അനാലിസിസ്’ എന്ന ലിങ്ക് വഴി ലോഗിൻ ചെയ്യാതെ തന്നെ ലഭിക്കും. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും ‘Saphalam 2024’ എന്നു നല്‍കി ആപ് ഡൗണ്‍ലോഡ് ചെയ്യാം.

Continue Reading

Latest news

പത്താം ക്ലാസ് പരീക്ഷാഫലം അറിയാൻ ഇനി നിമിഷങ്ങൾ മാത്രം

Published

on

By

തിരുവനന്തപുരം ; കേരള എസ്‌എസ്‌എല്‍സി പരീക്ഷാഫലം ഇന്ന് പുറത്ത് വരും. മുൻവർഷങ്ങളെക്കാള്‍ നേരത്തേയാണ് ഇത്തവണ ഫലപ്രഖ്യാപനം.

ഫലം പരിശോധിക്കാം ഈ വെബ്സൈറ്റുകളിൽ: https://pareekshabhavan.kerala.gov.in,

www.prd.kerala.gov.in,

https://sslcexam.kerala.gov.in,

www.results.kite.kerala.gov.in,

1. ഫലം അറിയാൻ ആദ്യം നിങ്ങള്‍ മുകളില്‍ നല്‍കിയിരിക്കുന്നതിലെ ഏതെങ്കിലും സൈറ്റില്‍ കയറുക. ഇതില്‍ ആദ്യത്തെ സൈറ്റുകളില്‍ കയറാതെ താഴോട്ടുള്ള മറ്റേതെങ്കിലും സൈറ്റില്‍ കയറുക. കാരണം ആദ്യത്തെ ലിങ്കുകളില്‍ കൂടുതല്‍ പേർ കയറാനുള്ള സാധ്യത കൂടുതലാണ്.

2. അടുത്തതായി നിങ്ങള്‍ ചെയ്യേണ്ടത് എസ്‌എസ്‌എല്‍സി അഡ്മിറ്റ് കാർഡിലുള്ള നിങ്ങളുടെ റോള്‍ നമ്ബർ രേഖപ്പെടുത്തുക ഒപ്പം ജനനത്തീയതിയും.

3. ഇത് രണ്ടും രേഖപ്പെടുത്തിയ ശേഷം submit ചെയ്യുക. ശേഷം നിങ്ങളുടെ ഫലം അറിയാൻ കഴിയും.

ഇത് കൂടാതെ നിങ്ങള്‍ ശ്രദ്ധിക്കേണ്ട കാര്യം ഫലം നോക്കുന്നതിന് മുൻപ് സേർച്ച്‌ എഞ്ചിന് ആപ്ലിക്കേഷന്റെ അതായത് ക്രോം, മൊസ്സില്ല ഫയർ ഫോഴ്സ്, ഓപേറ മിനി, സഫാരി, മൈക്രോ സോഫ്റ്റ് എഡ്ജ് എന്നീവയുടെ ക്യാഷെ ക്ലിയർ ചെയ്യുന്നത് വളരെ നന്നായിരിക്കും. ഇങ്ങനെ ചെയ്താല്‍ നിങ്ങള്‍ക്ക് നിങ്ങളുടെ ഫലം വേഗത്തില്‍ അറിയാൻ കഴിയും.

Continue Reading

Latest news

ഹൈക്കമാന്‍ഡിന്റെ അനുമതി ലഭിച്ചു ; കെ സുധാകരന്‍ കെപിസിസി പ്രസിഡന്റായി ചുമതലയേറ്റു

Published

on

By

തിരുവനന്തപുരം ; കെപിസിസി അധ്യക്ഷസ്ഥാനത്തേക്ക് കെ.സുധാകരൻ തിരികെ എത്തി. രാവിലെ പത്ത് മണിയോടെ കെപിസിസി ആസ്ഥാനമായ ഇന്ദിരാഭവനിലെത്തി സുധാകരൻ ചുമതലയേറ്റു. ലോക്സഭാ തെരഞ്ഞെടുപ്പില്‍ സുധാകരൻ സ്ഥാനാർത്ഥിയായതിനെ തുടർന്നായിരുന്നു എംഎം ഹസ്സന് താല്‍ക്കാലിക അധ്യക്ഷ ചുമതല നല്‍കിയത്. എന്നാല്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞിട്ടും സുധാകരൻറെ മടക്കം നീണ്ടത് വിവാദമായിരുന്നു.

ഫലം വന്നശേഷമാണ് മടക്കമെന്നായിരുന്നു ഹൈക്കമാൻഡിൻറെ ആദ്യ നിലപാട്.സുധാകരനെതിരെ സംസ്ഥാനത്ത് നിന്നും എതിർപ്പ് ഉയർന്ന സാഹചര്യത്തിലായിരുന്നു ഇത്. കടുത്ത നിലപാടിലേക്ക് പോകുമെന്ന സുധാകരൻറെ സമ്മർദ്ദത്തെ തുടർന്നാണ് ഒടുവില്‍ ഹൈക്കമാൻഡ് ചുമതലയേല്‍ക്കാൻ അനുമതി നല്‍കിയത്. വിവാദം അവസാനിപ്പിക്കാൻ എഐസിസി ഇടപെടുകയായിരുന്നു.

അതേസമയം, കെപിസിസി പ്രസിഡന്റ്‌ സ്ഥാനം തനിക്ക് തരേണ്ട കാര്യമില്ലെന്നും പോയി ഒപ്പിട്ട് എടുക്കാവുന്നതേ ഉള്ളൂ എന്നുമാണ് കഴിഞ്ഞ ദിവസം സുധാകരൻ മാധ്യമങ്ങളോട് പ്രതികരിച്ചത്. പാർട്ടിക്കുള്ളില്‍ തനിക്കെതിരെ ഒരു തന്ത്രവും ആരും മെനയുന്നില്ല. തനിക്ക് ആരോടും ഒരു പരാതിയുമില്ലെന്നും കെ സുധാകരൻ പറഞ്ഞു.

Continue Reading

Latest news

കള്ളക്കടൽ മുന്നറിയിപ്പിന് പിന്നാലെ കേരള തീരത്ത് ജാഗ്രത നിർദേശം

Published

on

By

തിരുവനന്തപുരം: കേരള തീരത്ത് കള്ളക്കടൽ പ്രതിഫസത്തിന് സാധ്യത ചൂണ്ടിക്കാട്ടി കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് രാവിലെ 11.30 മുതൽ രാത്രി 11.30 വരെ 0.5 മുതൽ 1.4 മീറ്റർ വരെ ഉയർന്ന തിരമാലക്കും കടലാക്രമണത്തിനും സാധ്യത കൂടുതലാണെന്നാണ് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിക്കുന്നത്.

അതെ സമയം കള്ളക്കടൽ തെക്കൻ തമിഴ്നാട് തീരത്തും ഉച്ച തിരിഞ്ഞ് 2:30 മുതൽ രാത്രി 11:30 വരെ 1.0 മുതൽ 1.7 മീറ്റർ വരെ ഉയർന്ന തിരമാലക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും അതിൻ്റെ വേഗത സെക്കൻഡിൽ 15 സെൻ്റിമീറ്ററിനും 45 സെൻ്റിമീറ്ററിനും ഇടയിൽ മാറിവരുവാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് പുറപ്പെടുവിച്ചിട്ടുള്ള മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു.

ഉയർന്ന തിരമാല ഉണ്ടകനുള്ള സാധ്യതകൾ മുന്നിൽ കണ്ടുകൊണ്ട് മൽസ്യ തൊഴിലാളികൾക്കും തീര ദേശത്തുള്ളവർക്കും ദുരന്ത നിവാരണ അതോറിറ്റി ജാഗ്രത നിർദേശം നൽകി. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ള പ്രേദേശങ്ങളിൽ നിന്നും അപകട മേഖലകളിൽ നിന്നും അധികൃതരുടെ നിർദേശാനുസരണം ആവശ്യമെങ്കിൽ മാറി താമസിക്കണം.

കടൽ ശോഭം ശക്തമകനുള്ള സാധ്യതകൾ കണക്കിലെടുത്ത് ഉപയോഗിക്കുന്ന ബോട്ട്, വള്ളം, മുതലായവ ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കെണ്ടതോടോപ്പം വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിച്ചിട്ടുണ്ടെന്നും ഉറപ്പുവരുത്തേണ്ടതാണ്. കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാനാണ് ഇത്തരമൊരു നിർദേശം അധികൃതർ പുറപ്പെടുവിച്ചിട്ടുള്ളത്.

മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ കണക്കിലെടുത്ത് നഷ്ട്ടപെടാതിരിക്കാനുള്ള മുൻകരുതലുകൾ സ്വികരിക്കാൻ ശ്രമിക്കുക. കടൽ വെള്ളം ഉയരുന്ന സഹജര്യത്തിൽ സ്വാന്തം സുരക്ഷയോടോപ്പം ഒപ്പമുള്ളവരുടെ സുരക്ഷക്കും അതീവ പ്രാധാന്യം നൽകണം.

ബീച്ചിലേക്കുള്ള യാത്രകൾ ഒഴിവാക്കുക. കടലിൽ ഇറങ്ങായിട്ടുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കണമെന്നും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം ഓർമിപ്പിക്കുന്നു.

പിന്നാലെ കൊടുംചൂടിന് ആശ്വാസമായി സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ ലഭിക്കുമെന്നും കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. ഇടുക്കി, മലപ്പുറം ജില്ലകളിൽ മഴ മുന്നറിയിപ്പിന്റെ ഭാ​ഗമായി യെൽലോ അലെർട് നല്കയിട്ടുണ്ട്.

അടുത്ത 5 ദിവസങ്ങളിൽ വടക്കൻ കേരളത്തിലെ കൂടുതൽ സ്ഥലങ്ങളിൽ ശക്തമായ രീതിയിൽ ഒറ്റപ്പെട്ട മഴക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് പറയുന്നു . മധ്യ–തെക്കൻ കേരളത്തിലാണ് കുടുതലും ഒറ്റ പെട്ട മഴക്ക് സാധ്യത എന്നാണ് പ്രവജനം.

Continue Reading

Latest news

സാറാമ്മ കൊലക്കേസ്; സിബിഐ അന്വേഷണം വേണമെന്ന് മക്കള്‍, മാതാവിനെ കൊന്നവര്‍ കാണമറയത്ത്,ജീവിതം ഭയപ്പാടില്‍ എന്നും വെളിപ്പെടുത്തല്‍

Published

on

By

കോതമംഗലം; ചേലാട് കള്ളാട് ചെങ്ങമനാട്ട് ഏല്യാസിന്റെ ഭാര്യ സാറമ്മയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ സിബിഐ അന്വേഷണം വേണമെന്ന് മക്കള്‍.സംഭവം നടന്നിട്ട് ഒന്നരമാസത്തോളം എത്തുമ്പോഴാണ് മക്കളായ എല്‍ദോസ് ,സിജ എന്നിവര്‍ ഈ ആവശ്യവുമായി രംഗത്തെത്തിയിട്ടുള്ളത്.

വീട്ടില്‍ നിന്നും മുമ്പ് ഒരു തേങ്ങപോലും മോഷണം പോയിട്ടില്ല.മാതാവിനെ കൊലപ്പെടുത്തിയവര്‍ തങ്ങളുടെ ജീവനെടുക്കാനും മടിക്കില്ലന്നാണ് കരുതുന്നനത്. ഇതുമൂലം തങ്ങളും നാട്ടുകാരും വലിയ ഭയപ്പാടിലാണ് ഇപ്പോള്‍ കഴിയുന്നത്.ലോക്കല്‍ പോലീസിന്റെ അന്വേഷണത്തില്‍ ഫലം കാണാത്ത സാഹചര്യത്തിലാണ് തങ്ങള്‍ സിബിഐ അന്വേഷണം ആവശ്യപ്പെടുന്നത്. ഇരുവരും വ്യക്തമാക്കി.

മാര്‍ച്ച് 25-ന് പകല്‍ വീട്ടില്‍ തനിച്ചായിരുന്ന സാറാമ്മയെ ഡൈനിംഗ് ഹാളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു.മകന്‍ എല്‍ദോസിനൊപ്പമാണ് സാറാമ്മ കഴിഞ്ഞിരുന്നത്.ഏല്‍ദോസും ഭാര്യയും വീട്ടില്‍ ഇല്ലാത്തപ്പോഴാണ് സാറാമ്മ അതിക്രൂരമായി കൊല്ലപ്പെട്ടത്.കഴുത്തിലെ മുറിവാണ് മരണകാരണമെന്ന് പോസ്റ്റുമോര്‍ട്ടത്തില്‍ വ്യക്തമായിരുന്നു.

ജോലി കഴിഞ്ഞെത്തിയ എല്‍ദോസിന്റെ ഭാര്യയാണ് സാറാമ്മയെ രക്തത്തില്‍ കുളിച്ച് അനക്കമറ്റനിലയില്‍ ആദ്യം കാണുന്നത്. പോലീസിനെ അറിയിച്ചതിനെ തുടര്‍ന്ന് ഉന്നത ഉദ്യോഗസ്ഥരും, ഡോഗ് സ്‌ക്വാഡും വിരലടയാണ വിദഗ്ദ്ധരും സ്ഥലത്തെത്തി പരിശോധനകള്‍ നടത്തിയെങ്കിലും പ്രതിയെക്കുറിച്ച് സൂചനകളൊന്നും ലഭിച്ചില്ല.

തുടര്‍ന്ന് ഡിവൈഎസ്പി മാരുടെ നേതൃത്വത്തില്‍ രൂപീകരിച്ച അന്വേഷക സംഘം ഇതുവരെ തിരച്ചില്‍ നടത്തിയെങ്കിലും തുമ്പൊന്നും ലഭിച്ചില്ലന്നാണ് സൂചന.സമീപ വീടുകളിലെ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചും ടവര്‍ ലൊക്കേഷന്‍ നേന്ദ്രീകരിച്ചും നിരവധി പേരെ ചോദ്യം ചെയ്തിരുന്നു.വിവിധ മാര്‍ഗ്ഗങ്ങള്‍ പ്രയോജനപ്പെടുത്തി അന്വേഷണം പുരോഗമിക്കുകയാണ് എന്നാണ് ഇതുസംബബന്ധിച്ച് കോതമംഗലം പോലീസിന്റെ പ്രതികരണം.

 

Continue Reading

Trending

error: