Connect with us

Latest news

ഒരുപാട് അനുഭവിച്ചവളാണ് സുമി,സഹിക്കാനാവാതെയാവും അവൾ പോയത്;അലിയാരിന്റെ വാക്കുകളിൽ നിറയുന്നത് തോരാത്ത സങ്കടം

Published

on

 

കോതമംഗലം:മകളുടെ ആത്മഹത്യക്ക് കാരണം ഭർത്താവും ഭർത്തൃമാതാവും എന്ന് പിതാവിന്റെ പരാതി. ഇരുവർക്കും എതിരെ കേസെടുത്തെന്നും തെളിവുകളുടെ അടിസ്ഥാനത്തിൽതുടർനടപടികൾ സ്വീകരിയ്ക്കുമെന്നും പോലീസ്.

അശമന്നൂർ മേതല കനാൽപാലം വിച്ചാട്ടുപറമ്പിൽ അലിയാരാണ് മകൾ സുമിമോളുടെ (30)മരണത്തിൽ ദൂരൂഹതകളുണ്ടെന്ന് കാണിച്ച് പോത്താനിക്കാട് പോലീസിൽ മൊഴി നൽകിയിട്ടുള്ളത്.

ഭർത്താവ് പോത്താനിക്കാട് വെട്ടിത്തറ പാലക്കുന്നേൽ ഫൈസൽ,മാതാവ് ഫാത്തിമ എന്നിവരെ പ്രതി ചേർത്താണ് അലിയാരിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ പോത്താനിക്കാട് പോലീസ് സംഭവത്തിൽ കേസെടുത്തിട്ടുള്ളത്.

ഫാത്തിമയുടെ ഉപദ്രവം സഹിക്കാൻ കഴിയാതെ 4 വർഷത്തോളം മകൾ വീട്ടിലായിരുന്നു കഴിഞ്ഞിരുന്നത്.ഒന്നര വർഷം മുമ്പ് ഫൈസലിന്റെ പിതാവ് മരണപ്പെട്ടതിന് പിന്നാലെ വീട്ടുകാർ മകളെ തിരികെ വിളിച്ചു.ഇതെത്തുടർന്ന് മകൾ ഫൈസലിന്റെ വീട്ടിലേയ്ക്ക് പോയി.

ഇതിന് ശേഷവും മകളെ ഫൈസലും മാതാവും പലതരത്തിലും ബുദ്ധിമുട്ടിച്ചെന്ന് അവൾ പറഞ്ഞിട്ടുണ്ട്. ഇതെത്തുടർന്നുള്ള വിഷമത്തിൽ കഴിയവെ ശനിയാഴ്ച ഫൈസൽ മുകളുടെ ഫോൺ എറിഞ്ഞുടക്കുകയും ശകാരിക്കുകയും ചെയ്തിരുന്നു.എല്ലാംകൂടിയായപ്പോൾ പിടിച്ചുനിൽക്കാൻ കഴിയാതെ മകൾ ജീവനൊടുക്കിയിരിക്കാമെന്നാണ് കരുതുന്നത്.

മകളുടെ ആത്മഹത്യയ്ക്ക് ഇടയാക്കിയ സാഹചര്യത്തെക്കുറിച്ച് അലിയാർ പോലീസുമായി പങ്കിട്ട വിവരത്തിന്റെ ഏകദേശ രൂപം ഇതാണ്.ഇക്കാര്യത്തിൽ വിശദമായ അന്വേഷണം നടത്തുമെന്നും ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിൽ തുടർ നടപടികൾ സ്വീകരിയ്ക്കുമെന്നും പോലീസ് അറയിച്ചു.

ശനിയാഴ്ച ഉച്ചയ്ക്ക് ശേഷം ഏഴും നാലും രണ്ടും വയസുള്ള കുട്ടികൾ മാത്രം വീട്ടിലുള്ളപ്പോഴായിരുന്നു കുളിയ്ക്കാനെന്നും പറഞ്ഞ് മുറയിൽ കയറി കതകടച്ച ശേഷം സുമിമോൾ ജീവനൊടുക്കിയത്.

ഏറെ നേരം കഴിഞ്ഞിട്ടും ഉമ്മ മുറിയിൽ നിന്നും പുറത്തുവരാത്തതിനെത്തുടർന്ന് മൂത്ത കൂട്ടി കതകിൽ മുട്ടുകയും ഉച്ചത്തിൽ വിളിയ്ക്കുകയും ചെയ്തരുന്നു.പ്രതികരണം ഇല്ലാതായതോടെ കുട്ടി അയൽവീട്ടിലെത്തി വിവരം പറയുകയും അവർ ഫൈസലിനെ വിവരം അറിയിക്കുകയുമായിരുന്നു.

ഇതെത്തുടർന്ന് സമീപത്ത് ജോലി ചെയ്തിരുന്ന ഫൈസൽ ഉടൻ വീട്ടിലെത്തി കതക് ചവിട്ടിത്തുറക്കുകയും കഴുത്തിൽ കയർകുരുക്കി തൂങ്ങിയ നിലയിൽ സുമിയെ കണ്ടെത്തുകയുമായിരുന്നു.
ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.സംഭവ ദിവസം ഉച്ചക്ക് ജോലി സ്ഥലത്തുനിന്നും ഫൈസൽ ചോറുണ്ണാൻ വീട്ടിൽ എത്തിയപ്പോൾ വാക്കുതർക്കത്തിൽ ഏർപ്പെടുകയും സുമിയുടെ കൈയ്യിലിരുന്ന ഫോൺ വാങ്ങി തറയിൽ എറിഞ്ഞ് ഉടയ്ക്കുകയും ചെയ്തിരുന്നു.

ഇത് സുമിയെ ഏറെ സങ്കടപ്പെടുത്തിയിരുന്നു.തുടർന്ന് ഫോൺ നന്നാക്കിത്തരാമെന്നും മറ്റും പറഞ്ഞ് സുമിയെ ആശ്വസിപ്പിച്ച ശേഷമാണ് ഫൈസൽ ജോലി സ്ഥലത്തേയ്ക്ക് മടങ്ങിയത്.ഇതിന് പിന്നാലെയായിരുന്നു സുമി ജീവനൊടുക്കിയത്.സൗണ്ട് സിസ്റ്റം ഓപ്പേറേറ്ററായിട്ടാണ് ഫൈസൽ ജോലി ചെയ്തിരുന്നത്.

മൃതദേഹം കളമശേരി മെഡിക്കൽ കോളജിൽ പോസ്റ്റുമോർട്ടത്തിന് ശേഷം സുമിയുടെ നാടായ മേതലയിൽ ഖബറടക്കി. മക്കൾ:ഷഹബൽ, ഫഹദ്, സുഫിയാൻ.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്ലൈൻ നമ്പരുകൾ – 1056, 0471- 2552056)

 

 

 

 

Latest news

നവീകരിച്ച സിപിഐ എം കോതമംഗലം മുനിസിപ്പല്‍ ഈസ്റ്റ് ലോക്കല്‍ കമ്മിറ്റി ഓഫീസ് ഉല്‍ഘാടനം ഇന്ന്

Published

on

By

കോതമംഗലം :നവീകരിച്ച സിപിഐ എം കോതമംഗലം മുനിസിപ്പല്‍ ഈസ്റ്റ് ലോക്കല്‍ കമ്മിറ്റി ഓഫീസായ അഴിക്കോടന്‍ രാഘവന്‍ സ്മാരക മന്ദിരം അഴീക്കോടന്‍ അനുസ്മരണദിനമായ ഇന്ന് രാവിലെ 10 ന് ജില്ലാ സെക്രട്ടറി സി എന്‍ മോഹനന്‍ ഉദ്ഘാടനം ചെയ്യുമെന്ന് ലോക്കല്‍ സെക്രട്ടറി ഇ വി രാധാകൃഷ്ണന്‍ അറിയിച്ചു.

സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം എസ് സതീഷ്, ജില്ലാ സെക്രട്ടറിയറ്റ് അംഗം ആര്‍ അനില്‍കുമാര്‍, എരിയ സെക്രട്ടറി കെ എ ജോയി, ആന്റണി ജോണ്‍ എംഎല്‍എ, നഗരസഭ ചെയര്‍മാര്‍ കെ കെ ടോമി എന്നിവര്‍ പങ്കെടുക്കും.

 

Continue Reading

Latest news

ഗുരുദേവ മഹാസമാധി ദിനാചരണം;ദേവഗിരി ശ്രീനാരായണ ഗുരുദേവ മഹാക്ഷേത്രത്തില്‍ വിശേഷാല്‍ പൂജയും ചടങ്ങുകളും നടത്തി

Published

on

By

കോതമംഗലം:ശ്രീനാരായണ ഗുരുദേവന്റെ 96 -ാ മത് മഹാസമാധി ദിനം ദേവഗിരി ശ്രീനാരായണ ഗുരുദേവ മഹാക്ഷേത്രത്തില്‍ വിവിധ ചടങ്ങുകളോടെ ആചരിച്ചു.

രാവിലെ വിശേഷാല്‍ പൂജകള്‍ക്ക് ശേഷം യൂണിയന്‍ സെക്രട്ടറി പി.എ. സോമന്‍ ഭദ്രദീപം തെളിയിച്ച് ചടങ്ങിന് തുടക്കം കുറിച്ചു.

തുടര്‍ന്ന് 10.30 ന് ഡോ. സായ്കുമാര്‍ (കോട്ടയം)പ്രഭാഷണം നടത്തി. സമൂഹപ്രാര്‍ത്ഥനയോടെ വൈകിട്ട് 3.30 ന് ചടങ്ങുകള്‍ സമാപിച്ചു.

യുണിയന്‍ പ്രസിഡന്റ് അജി നാരായണന്‍, സെക്രട്ടറി പി.എ.സോമന്‍, വൈസ് പ്രസിഡന്റ് കെ എസ് ഷിനില്‍കുമാര്‍, ബോര്‍ഡ് അംഗം സജീവ് പാറയ്ക്കല്‍, ക്ഷേത്രം കണ്‍വീനര്‍ പി.വി. വാസു, എം.വി.രാജീവ്, റ്റി.ജി. അനി, ബിനു കെ.വി, എം ബി തിലകന്‍, സജി കെ.ജെ,അജി കൊള്ളിപ്പറമ്പ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

യൂണിയന് കീഴിലുള്ള 26 ശാഖകളിലും സമാധി ദിനാചരണത്തിന്റെ ബാഗമായി പ്രാര്‍ത്ഥനയും ഉപവാസവും നടന്നു.

 

Continue Reading

Latest news

കവര്‍ച്ചയ്ക്കുള്ള സ്ഥലം പകല്‍ കണ്ടുവയ്ക്കും, രാത്രിയില്‍ ഷട്ടര്‍ തകര്‍ത്ത് മോഷണം;മുപ്പതിലേറെ മോഷണ കേസില്‍ പ്രതിയായ സിദ്ദിഖ് പിടിയില്‍

Published

on

By

മൂവാറ്റുപുഴ;മുപ്പതിലേറെ മോഷണ കേസിലെ പ്രതിയായ മോഷ്ടാവ് പോലീസ് പിടിയില്‍.ആലുവ തോട്ടുമുഖം പള്ളിക്കുന്നത്ത് സിദിഖ് (54) നെയാണ് മൂവാറ്റുപുഴ പോലീസ് പിടികൂടിയത്.

മൂവാറ്റുപുഴയിലെ ഒരു തുണിക്കടയിലും, അരമനപ്പടിയിലെ മെഡിക്കല്‍ ഷോപ്പിലും കഴിഞ്ഞ രാത്രി ഇയാള്‍ മോഷണം നടത്തിയിരുന്നു. ചാലക്കുടിയിലെ ഒരു മോഷണക്കേസില്‍ ശിക്ഷ കഴിഞ്ഞ് കഴിഞ്ഞ 8 ന് ആണ് സിദ്ദിഖ് ജയില്‍ മോചിതനായത്.മെഡിക്കല്‍ ഷോപ്പുകള്‍, തുണിക്കടകള്‍ , ബേക്കറികള്‍ തുടങ്ങിയ പകല്‍ കണ്ടു വയ്ക്കുകയും രാത്രി ഷട്ടര്‍ പൊളിച്ച് അകത്തുകയറി മോഷണം നടത്തുകയുമാണ് രീതി.ഒരു സ്ഥലത്തും സ്ഥിരമായി തങ്ങുന്ന സ്വഭാവമില്ല.

രാത്രിയില്‍ പട്രോളിംഗ് നടത്തുന്ന പോലീസ് സംഘം പിന്തുടര്‍ന്നാണ് മോഷ്ടാവിനെ പിടികൂടിയത്.ഇയാളെ ചോദ്യം ചെയ്തതില്‍ നിന്ന് പറവൂരിലെ ഒരു മോഷണ കേസ് തെളിഞ്ഞു. മൂവാറ്റുപുഴയിലെ രണ്ടിടങ്ങളില്‍ നിന്നും മോഷ്ടിച്ച ഫോണ്‍, പണം , മോഷണത്തിനുപയോഗിക്കുന്ന കമ്പി, ടോര്‍ച്ച് തുടങ്ങിയ സിദ്ദീഖിന്റെ പക്കല്‍ നിന്നും കണ്ടെടുത്തു.

ഇന്‍സ്‌പെക്ടര്‍ പി.എം.ബൈജു , എസ്.എ എം .വി .റെജി, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ കെ.ആര്‍ ശശികുമാര്‍ ,വി കെ സുഭാഷ് കുമാര്‍ , എ ജെ. ജിസ്‌മോന്‍ തുടങ്ങിയവര്‍ ഉള്‍പ്പെട്ട പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.

English description – The thief, accused in more than 30 theft cases, has been arrested by the police

Continue Reading

Latest news

കാണാതായ വയനാട് സ്വദേശിയായ യുവതിയും 5 മക്കളും സുരക്ഷിതര്‍; ആശ്വാസത്തിന്റെ നിറവില്‍ ഉറ്റവര്‍, പോലീസിന് പരക്കെ കയ്യടി

Published

on

By

പനമരം;വയനാട്ടില്‍നിന്നും 3 ദിവസം മുന്‍പ് കാണാതായ യുവതിയെയും 5 മക്കളെയും പോലീസ് ഗുരുവായൂരില്‍ നിന്നും കണ്ടെത്തി.

പനമരം കൂടോത്തുമ്മലില്‍ നിന്നും കാണാതായ വമിജ (45), മക്കളായ വൈഷ്ണവ് (12) വൈശാഖ് (10), സ്‌നേഹ (9),അഭിജിത് (6), ശ്രീലക്ഷ്മി (4) എന്നിവരെയാണ് പോലീസ് സംഘം ഗുരുവായൂരില്‍ നിന്നും കണ്ടെത്തിയത്.

സെപ്റ്റംബര്‍ 18-ന് ഇവരെ കാണാതായതായി കാണിച്ച് ബന്ധുക്കള്‍ പോലീസിനെ സമീപിയ്ക്കുന്നത്.ഇവര്‍ ആദ്യം കണ്ണൂരില്‍ എത്തിയെന്നും ഇവിടെ നിന്ന് രാമനാട്ടുകരയിലെ ബന്ധുവീട്ടിലും ഷൊര്‍ണൂരിലും എത്തിയതായും പൊലീസിന് വിവരം ലഭിച്ചു.

തുടര്‍ന്ന് തൃശൂര്‍ റെയില്‍വേ സ്റ്റേഷനിലെത്തി.ഇവിടെ നിന്നും ഇന്നലെ ഉച്ചയോടെ ഗുരുവായൂരിലെത്തിയ ഇവരെ രാത്രി ഏഴു മണിയോടെ പൊലീസ് സംഘം കണ്ടെത്തുകയായിരുന്നു.

സ്വന്തം വീട്ടിലേക്കെന്ന് പറഞ്ഞ് പോയ വിമിജയും കുട്ടികളെയും പിന്നീട് കാണാതാവുകയായിരുന്നു.ഫോണില്‍ ബന്ധപ്പെട്ടെങ്കിലും പ്രതികരണമുണ്ടായില്ല.

ഇതോടെയാണ് ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയത്. ഷൊര്‍ണൂരിലെ ബന്ധുവിന്റെ കടയിലെത്തി ഇവര്‍ പണം വാങ്ങിയതായി പോലീസ് അന്വേഷണത്തില്‍ വ്യക്തമായി.ഇതിന്റെ ചുവടുപിടിച്ച് നടത്തിയ അന്വേഷണത്തിലാണ് മാതാവിനെയും മക്കളെയും കണ്ടെത്തിയത്.

ഇവര്‍ ഇത്തരത്തില്‍ വീട്ടില്‍ നിന്നും മാറി നില്‍ക്കാനുള്ള സാഹചര്യത്തെക്കുറിച്ച് വിശദമായി അന്വേഷിയ്ക്കുന്നുണ്ടെന്നും ഇത് പൂര്‍ത്തിയയാലെ കൂടുതല്‍ എന്തെങ്കിലും വിവരം വെളിപ്പെടുത്താന്‍ കഴിയു എന്നുമാണ് പോലീസ് നിലപാട്.

English Description -Police found missing woman and 5 children from Wayanad in Guruvayur

Continue Reading

Latest news

മഴ കനത്തു,മലയോരങ്ങള്‍ ഭീതിയില്‍;കോട്ടയം ജില്ലയില്‍ പരക്കെ നാശ നഷ്ടം

Published

on

By

കോട്ടയം;ഇന്നലെ പെയ്്ത കനത്ത മഴ കോട്ടയം ജില്ലയുടെ വിവിധ പ്രദേശിങ്ങളില്‍ ജന ജീവിതം ദുസഹമാക്കി.മലവെള്ളപ്പാച്ചിലും മണ്ണിടിച്ചിലും മൂലം ഈരാറ്റുപേട്ട വാഗമണ്‍ റോഡില്‍ മണിക്കൂറികളോളം ഗതാഗതം തടസപ്പെട്ടു.

രാത്രി വൈകിയാണ് കല്ലും മണ്ണും നീക്കി കുടുങ്ങിക്കിടന്ന വാഹനങ്ങള്‍ കടത്തി വിട്ടത്.ഇന്നലെ വൈകിട്ട്,മഴ ആരംഭിച്ച് താമസിയാതെ റോഡിലേയ്ക്ക് മലവെള്ളം എത്തുകയായിരുന്നു.

നിമിഷ നേരം കൊണ്ട് റോഡ് തകര്‍ന്നു,പിന്നാലെ ജില്ല കളക്ടര്‍ ഇതുവഴിയുള്ള വാഹന ഗതാഗതം നിരോധിച്ചിരുന്നു. കനത്ത മഴയേത്തുടര്‍ന്ന് തീക്കോയി ഗ്രാമപഞ്ചായത്ത് പരിധിയില്‍ ഇഞ്ചിപ്പാറ, ആനിപ്ലാവ് എന്നിവിടങ്ങളില്‍ ഉരുള്‍പൊട്ടി.രാത്രിയോടെ പ്രദേശത്ത് മഴയുടെ ശക്തി കുറഞ്ഞു. വെള്ളികുളം സ്‌കൂളില്‍ ക്യാംപ് ആരംഭിച്ചു.

 

 

Continue Reading

Trending

error: