M4 Malayalam
Connect with us

News

700 അടിയോളം താഴെ മലയിടുക്കില്‍ കുടുങ്ങിയിട്ട് 30 മണിക്കൂര്‍ ; ബാബുവിനായി പ്രാര്‍ത്ഥനയോടെ കേരളം

Published

on

പാലക്കാട്: മുകളില്‍ നിന്നും നോക്കുമ്പോള്‍ കാണാന്‍ പറ്റുന്നില്ല,ഡ്രോണ്‍ ദൃശ്യത്തില്‍ കണാന്‍ കഴിഞ്ഞെങ്കിലും ആശയവിനിമയം ഇനിയും സാധ്യമായിട്ടില്ല.വെള്ളവും ഭക്ഷണവും എത്തിയ്ക്കാനുള്ള ശ്രമവും പരാജയം.മലമ്പുഴ ചെറാട് മലയില്‍ കുടുങ്ങിയ ചേറാട് സ്വദേശിനി റഷീദയുടെ മകന്‍ ബാബുവിനെ രക്ഷിയ്ക്കുന്നതിനുള്ള നീക്കത്തില്‍ ഇനി പ്രതീക്ഷ പര്‍വ്വതാരോഹരുടെയും കരസേനയുടെയും ഇടപെടലില്‍.

ബാബു അപടത്തില്‍പെട്ടിട്ട് ഇപ്പോള്‍ 30 മണിക്കൂര്‍ പിന്നിട്ടു.ചെങ്കുത്തായ മലയുടെ മുകളില്‍ നിന്നും കാല്‍വഴുതി ബാബു താഴെ പതിയ്ക്കുകയായിരുന്നു.ബാബു തന്നെയാണ് മൊബൈലില്‍ നിന്നും വിളിച്ച് സുഹൃത്തുക്കളെയും അഗ്നിരക്ഷസേനയെയും വിവരം അറിയിയ്ക്കുകയായിരുന്നു.

ഇടയ്ക്ക് മുകളില്‍നിന്നും നോക്കിയാല്‍ കാണാമായിരുന്നെങ്കിലും ഉച്ചയോടെ ഇതും സാധ്യമല്ലന്ന അവസ്ഥയായി.ഇതോടെയാണ് ഡ്രോണ്‍ പറത്തി ബാബുവിനെ കണ്ടെത്താന്‍ സ്ഥലത്ത് തമ്പടിച്ചിട്ടുള്ള കളക്ടറും എസ് പിയും അടക്കമുള്ള ഉന്നതല സംഘം തീരുമാനിയ്ക്കുകയായിരുന്നു.പാറയിടുക്കില്‍ പറ്റിച്ചേര്‍ന്ന് ഇരിയ്ക്കുന്ന നിലയില്‍ ബാബുവിനെ കണ്ടത് രക്ഷപ്രവര്‍ത്തകര്‍ക്ക് വലിയ ആശ്വാസമായി.

വെള്ളവും ഭക്ഷണവും ലഭിയ്ക്കാത്തതിനാല്‍ ബാബു അവശനായിരിക്കാമെന്നാണ് രക്ഷാസംഘത്തിന്റെ നിഗമനം.രക്ഷദൗത്യത്തിന് മുഖ്യമന്ത്രി കരസേനയുടെ സഹായം അഭ്യര്‍ത്ഥിച്ചതായുള്ള സുചനകളും പുറത്തുവന്നിട്ടുണ്ട്തൃശൂരില്‍ നിന്നുള്ള എന്‍ഡിആര്‍എഫ് സംഘം സ്ഥലത്തെത്തി.രക്ഷാപ്രവര്‍ത്തനത്തിന് എത്തിയ നേവി ഹെലികോപ്റ്റര്‍ നിരീക്ഷണത്തിനുശേഷം തല്‍ക്കാലം മടങ്ങി.

ഹെലികോപ്റ്ററിന് യുവാവ് കുടുങ്ങിക്കിടക്കുന്ന മലയിടുക്കില്‍ എത്താന്‍ ബുദ്ധിമുട്ടാണെന്നാണ് വിവരം.യുവാവിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് പാലക്കാട് കലക്ടര്‍ മൃണ്‍മയി ജോഷി ശശാങ്ക് മാധ്യമങ്ങളോട് വ്യക്തമാക്കി.നിലവില്‍ ബാബുവിന് ഭക്ഷണവും വെള്ളവും എത്തിക്കാനുള്ള ശ്രമം നടക്കുന്നുണ്ട്.കോസ്റ്റ് ഗാര്‍ഡും എന്‍ഡിആര്‍എഫ് സംഘവുമാണ് രക്ഷാദൗത്യത്തില്‍ ഉള്ളത്.

കോഴിക്കോട്ടു നിന്നും പര്‍വ്വതാരോഹക സംഘം ഉടന്‍ മലമ്പുഴയില്‍ എത്തും.തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം.ബാബുവും മറ്റ് രണ്ട് കുട്ടികളുമായി ചേര്‍ന്നാണ് മലമ്പുഴ ചെറാട് മലയുടെ ചെങ്കുത്തായ കുറുമ്പാച്ചി മലയിലേക്ക് കയറിയത്. എന്നാല്‍ കുട്ടികള്‍ രണ്ടുപേരും പകുതിയെത്തിയപ്പോള്‍ തിരികെ പോയി. ബാബു മലമുകളിലേയ്ക്ക് പോയി.

മലയുടെ മുകളില്‍നിന്ന് കാല്‍ തെന്നിവീണ ബാബു പാറക്കെട്ടിനിടയില്‍ കുടുങ്ങുകയായിരുന്നു.താഴെയുള്ളവരെ ബാബു ഫോണില്‍ വിവരമറിയിച്ചു.ചിലര്‍ മലമുകളിലെത്തി ബാബുവിനെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടര്‍ന്ന് നേരം ഇരുട്ടിത്തുടങ്ങിയതോടെ അവര്‍ തിരിച്ചുപോന്നു.

അപ്പോള്‍ ബാബു തന്നെ അപകടത്തില്‍പ്പെട്ട വിവരം തന്റെ ഫോണില്‍നിന്ന് അഗ്നിരക്ഷാസേനയെ വിളിച്ചറിയിക്കുകയായിരുന്നു.സുഹൃത്തുക്കള്‍ മരത്തിന്റെ വള്ളികളും വടിയും ഇട്ടു നല്‍കിയെങ്കിലും ബാബുവിനു മുകളിലേക്കു കയറാനായില്ല.കുട്ടികള്‍ പറഞ്ഞ വിവരമനുസരിച്ച് രക്ഷാപ്രവര്‍ത്തകര്‍ ബാബു അകപ്പെട്ട സ്ഥലം കണ്ടെത്തി.

എന്നാല്‍, രാത്രിയായിട്ടും രക്ഷാസംഘത്തിന് മുകളിലെത്തി ബാബുവിനെ താഴെയിറക്കാന്‍ സാധിച്ചിട്ടില്ല. മൊബൈല്‍ റെയ്ഞ്ച് ഇല്ലാത്തതും വെളിച്ചക്കുറവും പ്രതിസന്ധിയാണ്.
രാത്രിയോടെ ദേശീയ ദുരന്തനിവാരണസേനയും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം തുടര്‍ന്നെങ്കിലും ദുര്‍ഘടമായതിനാല്‍ ബാബുവിനെ രക്ഷിക്കാനായില്ല.

മലയുടെ കീഴില്‍ ബാബുവിന്റെ കുടുംബാംഗങ്ങളും പൊലീസും നാട്ടുകാരും കാത്തുനില്‍ക്കുകയാണ്.ഇന്ന് രാവിലെ വീണ്ടും രക്ഷാപ്രവര്‍ത്തകര്‍ മലയിലേക്ക് പോയെങ്കിലും ബാബുവിന്റെ അടുത്തേക്ക് എത്താന്‍ കഴിഞ്ഞിരുന്നില്ല. കാലുകളില്‍ മുറിവും പേശീവേദനയുമായി യുവാവ് ഇപ്പോഴും മലയിടുക്കില്‍ കഴിയുകയാണ്. പ്രദേശത്ത് വന്യ മൃഗശല്യവും രൂക്ഷമാണ്.

 

Latest news

ചെറുവട്ടൂർ ഹയർസെക്കൻ്ററി സ്കൂളിൽ ഫുട്ബോൾ കോച്ചിങ്ങ് ക്യാമ്പ് സംഘടിപ്പിച്ചു

Published

on

By

കോതമംഗലം: ചെറുവട്ടൂർ ഗവ. മോഡൽ ഹയർ സെക്കന്ററി സ്കൂളിൽ വിദ്യാർത്ഥികൾക്കായിട്ടാണ് ഒരാഴ്ച നീണ്ടുനിന്ന സമ്മർ കോച്ചിങ്ങ് ക്യാമ്പ് നടത്തി.

ചെറുവട്ടൂർ സ്കൂളിൻ്റെ വിശാലമായ മൈതാനത്തായിരുന്നു പരിശീലനം. ഉൽഘാടനം കാത്തിരിക്കുന്ന ടർഫ് കോർട്ടും ഓപ്പൺ ജിമ്മും പകിട്ട് പകരുന്ന ജി.എം.എച്ച്.എസ്.എസ് ഗ്രൗണ്ടിൽ
ഫുട്ബോളിൻ്റെ ബാലപാഠങ്ങളും കായികക്ഷമതക്ക് ഉപകരിക്കുന്ന ശാരീരിക
വ്യായാമങ്ങളും കുട്ടികൾ സ്വയത്തമാക്കി.

ഉരുകുന്ന വേനൽച്ചൂടിൻ്റെ കാഠിന്യം കണക്കിലെടുത്ത് വൈകിട്ട് 4 മുതൽ 6 വരെയുള്ള സമയത്താണ് ഫുട്ബോൾ കോച്ചിങ്ങ് ക്രമീകരിച്ചിരുന്നത്. പി.ടി.എ. പ്രസിഡൻ്റ് പി.എ. ഷാഹുൽ ഉൽഘാടനം ചെയ്ത ക്യാമ്പിൽ 50ലേറെ കുട്ടികൾ പങ്കെടുത്തു.

ഹെഡ്മിസ്ട്രസ് ടി.എൻ. സിന്ധുവിൻ്റെയും കായികാധ്യാപികയായ അപർണ്ണ ജോയിയുടെ
മേൽനോട്ടത്തി ലായിരുന്നു. കാൽപ്പന്തുകളി പരിശീലനക്കളരി ഒരുക്കിയത്.


മമ്പാട് എംഇഎസ് കോളേജ് ഫുട്ബോൾ താരവും ഇടുക്കി ജില്ലാ സീനിയർ ഫുട്ബോൾ ടീം അംഗവുമായിരുന്ന ചെറുവട്ടൂർ ജിഎംഎച്ച്എസ് സ്കൂളിലെ പൂർവ്വവിദ്യാർത്ഥി കെ.എസ്.ഫരീദ്
ഗസ്റ്റ് കോച്ചായി പരിശീലനം നയിച്ചു.

പി.എ. സുബൈർ, സോംജി ഇരമല്ലൂർ, റംല ഇബ്രാഹീം, സി.എ. മുഹമ്മദ്, കെ.എം.റെമിൽ , പി.ബി. ജലാൽ, ഷീല ഐസക്ക് എന്നിവർ പങ്കെടുത്തു.

Continue Reading

Latest news

കൈയ്യും കാലും ബന്ധിച്ച് വേമ്പനാട്ട് കായല്‍ കടന്നു; നീന്തലില്‍ മൂന്നാം ക്ലാസുകാരന്‍ ആരണ്‍ രോഹിത്ത് സ്വന്തമാക്കിയത് ആപൂര്‍വ്വ നേട്ടം

Published

on

By

പ്രകാശ് ചന്ദ്രശേഖര്‍

കോതമംഗലം;സാഹസീക നീന്തലില്‍ ആപൂര്‍വ്വ നേട്ടം സ്വന്തമാക്കി 9 വയസ്സുകാരന്‍.

കോതമംഗലം മാതിരപ്പിള്ളി രോഹിത് ഭവനില്‍ രോഹിത്ത് പി പ്രകാശിന്റെയും അതിരയുടെയും മകനും,കോതമംഗലം ഗ്രീന്‍വാലി സ്്കൂളിലെ മൂന്നാംക്ലാസ് വിദ്യാര്‍ത്ഥിയുമായ ആരണ്‍ രോഹിത്ത് പ്രകാശാണ് കൈയ്യും കാലും ബന്ധിച്ച് നാലര കീലോമീറ്റര്‍ നീന്തി നാടിന് അഭിമാനമായി മാറിയിട്ടുള്ളത്.

ഒരു മണിക്കൂര്‍ അമ്പത്തിയൊന്ന് മിനിറ്റ് കൊണ്ട് വേമ്പനാട്ട് കായല്‍ നീന്തിക്കടന്നാണ് ആരണ്‍ രോഹിത്ത് വേള്‍ഡ് വൈഡ് ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ ഇടം പിടിച്ചിരിക്കുന്നത്.

ആലപ്പുഴ ജില്ലയിലെ ചേര്‍ത്തല തവണക്കടവില്‍ നിന്നും കോട്ടയം ജില്ലയിലെ വൈക്കം ബീച്ച് വരെയാണ് ആരണ്‍ രോഹിത്ത് നീന്തിയത്.കൈയ്യും കാലും ബന്ധിച്ച് നാലര കിലോമീറ്റര്‍ നീന്തിക്കടക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ കുട്ടിയാണ് ആരണ്‍ രോഹിത്ത് പ്രകാശ്.

ഡോള്‍ഫിന്‍ അക്വാട്ടിക് ക്ലബ്ബിലെ ബിജു തങ്കപ്പന്‍ ആണ് പരിശീലനം നല്‍കിയത്. ചേര്‍ത്തല തവണക്കടവില്‍ രാവിലെ 8.30-ന് കേരള സ്റ്റേറ്റ് പിന്നോക്ക വിഭാഗ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ അഡ്വ. കെ പ്രസാദ് നീന്തല്‍ ഫ്‌ലാഗ് ഓഫ് ചെയ്തു.മുന്‍ പഞ്ചായത്ത് പ്രസിഡന്റ് പി ആര്‍ ഹരിക്കുട്ടന്‍ ആദ്ധ്യക്ഷത വഹിച്ചു.

ക്ലബ്ബ് സെക്രട്ടറി അന്‍സല്‍, പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ഷിഹാബ് കെ സൈനു എന്നിവരുള്‍പ്പെടെ വിശിശിഷ്ട വ്യക്തികള്‍ എത്തിയിരുന്നു.

നീന്തല്‍ വിജയകരമായി പൂര്‍ത്തിയാക്കിയ ആരണ്‍ രോഹിത്തിനെ കാണികള്‍ ഹര്‍ഷാരവത്തോടെയാണ് വരവേറ്റത്.തുടര്‍ന്ന് കൈകാലുകളിലെ ബന്ധനം കോതമംഗലം മുന്‍സിപ്പല്‍ വൈസ് ചെയര്‍പേഴ്‌സണ്‍ സിന്ധു ഗണേശന്‍ അഴിച്ചു മാറ്റി .

അനുമോദന സമ്മേളനം ആന്റിണി ജോണ്‍ എം എല്‍ എ ഉല്‍ഘാടനം ചെയ്തു.വൈക്കം മുനിസിപ്പല്‍ വൈസ് ചെയര്‍പേഴ്‌സന്‍ പ്രീത രാജേഷ് ആദ്ധ്യക്ഷത വഹിച്ചു.

വൈക്കം മുനിസ്സിപ്പല്‍ വൈസ് ചെയര്‍മാന്‍ പി റ്റി സുഭാഷ്, വൈക്കം ഫയര്‍ ആന്റ് റെസ്‌ക്യൂ സ്റ്റേഷന്‍ ഓഫീസര്‍ റ്റി ഷാജികുമാര്‍, സി എന്‍ പ്രതീപ് , പ്രോഗ്രം ക്രോഡിനേറ്റര്‍ ഷിഹാബ് കെ സൈനു എന്നിവര്‍ സംസാരിച്ചു .

ഡോള്‍ഫിന്‍ ആക്വാട്ടിക്ക് ക്‌ളബിന്റെ 17-ാം മത്തെ വേള്‍ഡ് റെക്കോള്‍ഡ് ആണ് ഇത്.

 

Continue Reading

Latest news

ആഭ്യന്തര തിരക്ക് വർദ്ദിച്ചു: കൊച്ചിയിൽ നിന്നും കൂടുതൽ സർവീസുകളുമായി സിയാൽ

Published

on

By

കൊച്ചി: ആഭ്യന്തര വ്യോമയാന രംഗത്തുണ്ടാകുന്ന വലിയ തിരക്ക് പരിഗണിച്ച് വേനൽക്കാല സമയപ്പട്ടികയിൽ  മാറ്റം വരുത്തി സിയാൽ. നേരത്തേ പ്രഖ്യാപിച്ചിരുന്ന സർവീസുകൾക്ക് പുറമേ, കൂടുതൽ പട്ടണങ്ങളിലേയ്ക്ക് കൊച്ചിയിൽ നിന്ന് ഇനി പറക്കാം.

2023-24 സാമ്പത്തിക വർഷത്തിലും ഒരുകോടിയിലേറെ യാത്രക്കാർ എന്ന നേട്ടവും സിയാൽ സ്വന്തമാക്കിയിട്ടുണ്ട്.മാർച്ച് 31 ന് പ്രാബല്യത്തിൽ വന്ന വേനൽക്കാല സമയക്രമത്തിൽ പ്രതിവാരം 1628 സർവീസുകളാണുണ്ടായിരുന്നത്.

ഇതിൽ നിന്ന് അറുപതോളം സർവീസുകൾ വർധിച്ചിട്ടുണ്ട്. ഇവയെല്ലാം തന്നെ മെയ് ആദ്യവാരത്തോടെ പ്രവർത്തനം തുടങ്ങി.

എയർ ഇന്ത്യ എക്‌സ്പ്രസ് പ്രതിവാരം 6 സർവീസുകൾ കൊൽക്കത്തയിലേയ്ക്ക് നടത്തുന്നു. റാഞ്ചി, ചണ്ഡിഗഡ്,വാരാണസി, റായ്പൂർ, ലക്‌നൗ എന്നിവിടങ്ങളിലേയ്ക്കുള്ള ഇൻഡിഗോ സർവീസുകൾക്കും തുടക്കമായി. പുണെയിലേയ്ക്ക് എയർ ഇന്ത്യ എക്‌സ്പ്രസും റാഞ്ചി, ബാഗ്‌ദോഗ്ര എന്നിവിടങ്ങളിലേയ്ക്ക് എയർ ഏഷ്യയും പുതിയ സർവീസുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.

ഇന്ത്യയിലെ മെട്രോ നഗരങ്ങളിലേയ്ക്കുള്ള സർവീസുകളും സിയാൽ വിർധിപ്പിച്ചു. ഏറ്റവും പുതിയ കണക്കനുസരിച്ച് ബാംഗ്ലൂരിലേയ്ക്ക് മാത്രം പ്രതിദിനം 20 സർവീസുകളുണ്ട്.

ഡൽഹിയിലേയ്ക്ക് 13 ന്നും മുംബൈയിലേയ്ക്ക് 10 ഉം സർവീസുകൾ പ്രവർത്തിക്കുന്നു. ലക്ഷദ്വീപിലേയ്ക്ക് മെയ് ഒന്നിന് ഇൻഡിഗോ പ്രതിദിന സർവീസുകൾ ആരംഭിച്ചു.

കോഴിക്കോട്,കൊച്ചി,അഗത്തി,കൊച്ചി മേഖലയിൽ നടത്തുന്ന ഈ സർവീസിന് മികച്ച പ്രതികരണമാണ്.നിലവിൽ ആഴ്ചയിൽ 10 സർവീസുകൾ അലയൻസ് എയർ അഗത്തിയിലേയ്ക്ക് നടത്തുന്നുണ്ട്.

ചെന്നൈ, ഗോവ, ഹൈദരാബാദ്, കണ്ണൂർ, തിരുവനന്തപുരം, സേലം, അഹമ്മദാബാദ് എന്നീ നഗരങ്ങളിലേയ്ക്കും കൊച്ചി വിമാനത്താവളത്തിൽ നിന്ന് സർവീസുകളുണ്ട്.

ബാങ്കോക്കിലേയ്ക്ക് 13 സർവീസുകൾ

കിഴക്കൻ മേഖലയിലേയ്ക്ക് വിനോദസഞ്ചാരികളുടെ വർധനവ് പരിഗണിച്ച് ബാങ്കോക്ക്, കുലാലംപൂർ, സിംഗപ്പൂർ, ഹോചിമിൻ സിറ്റി എന്നിവിടങ്ങളിലേയ്ക്കുള്ള സർവീസുകൾ വർധിപ്പിച്ചിട്ടുണ്ട്. പ്രിമിയം എയർലൈനായ തായ് എയർവേസ് 3 സർവീസുകൾ ആരംഭിച്ചതോടെ ബാങ്കോക്കിലേയ്ക്ക് കൊച്ചിയിൽ നിന്നുള്ള പ്രതിവാര സർവീസുകളുടെ എണ്ണം 13 ആയി വർധിച്ചു.

തായ് എയർ സുവർണഭൂമി വിമാനത്താവളത്തിലേയ്ക്കും എയർ ഏഷ്യ, ലയൺ എയർ എന്നിവ ഡോൺ മുവാംഗ് വിമാനത്താവളത്തിലേയ്ക്കുമാണ് സർവീസ് നടത്തുന്നത്. സിംഗപ്പൂരിലേയ്ക്ക് 14 ഉം കുലാലംപൂരിലേയ്ക്ക് 22 ഉം സർവീസുകളായി.

ലണ്ടനിലേയ്ക്കുള്ള പ്രതിവാര സർവീസുകളുടെ എണ്ണം 3-ൽ നിന്ന് 4 ആയി ഉയർത്തുമെന്ന് എയർ ഇന്ത്യ അറിയിച്ചിട്ടുണ്ട്.

സാമ്പത്തികവർഷത്തിലും 1 കോടി യാത്രക്കാർ

2023-24 സാമ്പത്തിക വർഷത്തിൽ 1.053 കോടി യാത്രക്കാരുമായി സിയാൽ റെക്കോർഡിട്ടു. സിയാലിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ട്രാഫിക്കാണിത്. മുൻ സാമ്പത്തിക വർഷത്തേക്കാൾ 18 ശതമാനം വർധനവാണ് ഇക്കാര്യത്തിലുണ്ടായത്.

2023-24-ൽ 70,203 സർവീസുകളാണ് സിയാൽ കൈകാര്യം ചെയ്തത്. 2023 കലണ്ടർ വർഷത്തിലും ഒരുകോടിയിലേയിലേറെപേർ സിയാലിലൂടെ യാത്രചെയ്തു.

ഇക്കഴിഞ്ഞ സാമ്പത്തികവർഷത്തിലെ മൊത്തം യാത്രക്കാരിൽ 55.98 ലക്ഷം പേർ ആഭ്യന്തര മേഖലയിലും 49.31 ലക്ഷം പേർ രാജ്യാന്തര മേഖലയിലും യാത്രചെയ്തു.

Continue Reading

Latest news

താനൂർ കസ്റ്റഡി മരണം: പ്രതിപട്ടികയിലുണ്ടായിരുന്ന 4 പേർ പിടിയിൽ

Published

on

By

മലപ്പുറം: താനൂർ കസ്റ്റഡി മരണം. പ്രതിപട്ടികയിലുണ്ടായിരുന്ന 4 പേർ പിടിയിലായി. ഇന്ന് പുലർച്ചയെയാണ് കേസിലെ ഒന്നാം പ്രതി സീനിയർ സിപിഒ ജിനേഷ്, രണ്ടാം പ്രതി സിപിഒ ആൽബിൻ അഗസ്റ്റിൻ, മൂന്നാം പ്രതി സിപിഒ അഭിമന്യു, നാലാം പ്രതി സിപിഒ വിപിൻ എന്നിവരുടെ വീട്ടിലെത്തി സി.ബി.ഐ അറസ്റ്റ് രേഖപെടുത്തിയത്.

താമിർ ജെഫ്രിയുടെ മരണത്തിൽ ദുരൂഹതയാരോപിച്ച് ബന്ധുക്കൾ രംഗത്തെത്തിയതോടെ മനുഷ്യവകാശ കമ്മീഷൻ ഉദ്യോഗസ്ഥരോട് വിശദീകരണം തേടിയിരുന്നു. കേസ് പോലിസുകാർ അട്ടിമറിക്കാൻ ശ്രമിക്കുന്നു എന്നതായിരുന്നു കുടുബത്തിന്റെ ആരോപണം.

കഴിഞ്ഞ വർഷമാണ് ലഹരിമരുന്ന് കടത്തിയതാരോപിച്ച് താമിർ ജെഫ്രി ഉൾപ്പടെ 5 പേരെ പോലീസ് കസ്റ്റഡിയിലെടുത്തത്. എന്നാൽ ലോക്കപ്പിനുള്ളിൽ താമിർ ജെഫ്രി ശാരീരിക വിഷമതകൾ കാണിക്കുകയും, പുലർച്ചെ 4:30 ഓടെ ആശുപത്രയിൽ പ്രേവശിപ്പിച്ചെങ്കിലും മരണപെട്ടു എന്നാണ് പോലീസ് ഇത് സംബന്ധിച്ച് നൽകിയ വിശദീകരണം.ഇതിന് പിന്നാലെ ആശുപത്രയിൽ പ്രേവേശിപ്പിച്ച് 5 മണിക്കൂറിന് ശേഷമാണ് ബന്ധുക്കളെയും വീട്ടുകാരെയും വിവരമറിയിച്ചത് എന്ന് ബന്ധുക്കൾ തന്നെ ദുരൂഹതകൾ ഉന്നയിച്ച് രംഗത്ത് വന്നു.

താമിറിനെ കൂടാതെ അറസ്റ്റിലായ 4 പേർക്ക് ഹൈയകോടതി ജാമ്യം അനുവദിച്ചിരുന്നു. ഇവരുടെ പക്കൽ നിന്നും പിടികൂടിയത് എംഡിഎംഎ ആയിരുന്നില്ല പകരം വീര്യം കുറഞ്ഞ മെത്താംഫെറ്റാമിൻ ആയിരുന്നു എന്ന വസ്തുത കണക്കിലെടുത്താണ് ഇവർക്ക് ജാമ്യം നൽകിയത്.

കേസ് പിന്നീട് ക്രൈം ബ്രാഞ്ച് അനോഷിക്കുകയും പരപ്പനങ്ങാടി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ആദ്യഘട്ട പ്രതിപട്ടിക സമർപ്പിക്കുകയും ചെയ്യ്തു.പിന്നാലെ സിബിഐ ഏറ്റെടുത്ത് നടത്തിയ അനോക്ഷണത്തിലാണ് ഇവർ പിടിയിലായത്.

Continue Reading

Latest news

അതിഥി തൊഴിലാളിയെ തോക്ക് ചൂണ്ടി ഭീക്ഷണിപ്പെടുത്തി, ബന്ധിയാക്കി: യുവാവ് അറസറ്റിൽ

Published

on

By

കോഴിക്കോട്:താമരശ്ശേരി പിസി മുക്കിൽ അതിഥി തൊഴിലാളിയെ തോക്ക് ചൂണ്ടി ഭീക്ഷണിപ്പെടുത്തി, ബന്ധിയാക്കി. സംഭവത്തിൽ യുവാവ് അറസറ്റിൽ.

ബംഗാൾ സ്വദേശി നാജ്മി ആലമിനെയാണ് (19) നിലമ്പൂർ തണ്ടുപാറക്കൽ ബിനു തട്ടിക്കൊണ്ടു
പോയത്. വീട് വൃത്തിയാക്കാനാണെന്നാണ് കൂട്ടി ക്കൊണ്ടുപോകുന്നതെന്നാണ് ബിനു നാജ്മി ആലമിനോട് പറഞ്ഞിരുന്നത്.

പോലീസ് മോചിപ്പിച്ച ശേഷം നാജ്മി വെ
ളിപ്പെടുത്തിയ വിവരങ്ങൾ ഇങ്ങിനെ..

വീട് വൃത്തിയാക്കാൻ കൂടെ വരണമെന്ന് ബിനു ആവശ്യപ്പെട്ടു.പള്ളിപ്പുറത്തുള്ള വാടക ക്വാർട്ടേഴ്സിലേക്കാണ്പോയത്. അവിടെ വച്ച് തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി ബൈക്കിൽ കയറ്റുകയായിരുന്നു.

തുടർന്ന് താമരശ്ശേരി മുക്കം റോഡിലൂടെ ഒരു മണിക്കൂറോളം യാത്ര ചെയ്യ്തശേഷം ബൈക്ക് നിർത്തി നടന്ന് പോയി. പിന്നീട് കവറിൽ ഒരു കെട്ട് പണവുമായാണ് ബിനു തിരികെയെത്തിയത്. അവിടെ നിന്നും വീണ്ടും ഒരു മണിക്കൂർ യാത്ര ചെയ്തശേഷം തുക ഒരു യുവതിക്ക് കൈമാറി.

പിന്നീട് ബാറിലെത്തി മദ്യപിക്കുകയും രണ്ടു കുപ്പി മദ്യം വാങ്ങി വാടക ക്വാർട്ടേഴ്സിൽ ഉച്ചയ്ക്ക് 2:30ന് തിരികെ വരുകയുമായിരുന്നു. ബിനുവാണ് ബന്ദിയാക്കാൻ പോകുന്ന വിവരം സുഹൃത്തിനെ വിളിച്ചറിയിക്കാൻ ആവശ്യപ്പെട്ടത്.

പിന്നീട് കൈകൾ ബന്ധിച്ച് നിലത്തിട്ടു. ഇതിനിടെ തന്റെ കാൽ വിരൽ ഉപയോഗിച്ച് ഫോണിൽ ലൊക്കേഷൻ സുഹൃത്തിന് അയച്ചുകൊടുത്തു.സുഹൃത്തുക്കൾ പൊലീസിനെയും കൂട്ടി സ്ഥലത്തെത്തി രക്ഷപെ ടുത്തുകയായിരുന്നു. ഈ സമയത്തു തന്നെ ബിനുവിനെ പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു.

Continue Reading

Trending

error: