Connect with us

News

പുല്ലാനി മൂര്‍ഖനുമായി ഏറ്റുമുട്ടി റോക്കിക്ക് ദാരുണാന്ത്യം; വേര്‍പിരിയില്‍ തങ്ങാനാവില്ലന്ന് രാജമ്മ

Published

on

കൊരട്ടി:രാജമ്മയുടെ കരച്ചില്‍ കേട്ടാണ് സമീപവാസികള്‍ ഇന്നലെ ഉറക്കമുണര്‍ന്നത്.നിലവിളി കേട്ടവര്‍ ഓടിയെത്തി ഇനോക്കുമ്പോള്‍ ഇവരുടെ തൊട്ടടുത്ത് ചോരയൊലിച്ച് ചലനമറ്റ നിലയില്‍ വളര്‍ത്തുനായ റോക്കി കിടക്കുന്നു.അല്‍പ്പം മാറി ചത്ത നിലയില്‍ പുല്ലാനി മുര്‍ഖനും കിടപ്പുണ്ട്.

മുന്‍ പഞ്ചായത്ത് പ്രസിഡന്റ് സി.ആര്‍. പരമേശ്വരന്റെ ഭാര്യയാണ് രാജമ്മ.അടക്കാനാവാത്ത് സങ്കടത്തോടെയുള്ള രാജമ്മയുടെ വാക്കുകള്‍ കേട്ടപ്പോള്‍ ഓടിക്കൂടിയവര്‍ക്കും സങ്കടമായി.

പുലര്‍ച്ചെ റോക്കിക്കും മറ്റ് രണ്ട് നായ്ക്കള്‍ക്കും ബിസ്‌ക്കറ്റ് നല്‍കുന്ന പതിവുണ്ടെന്നും ഇതിനായി വിളിച്ചപ്പോള്‍ മറ്റ് നായകളായ നിക്കിയും ലക്കിയും വന്നെന്നും റോക്കി വന്നില്ലന്നും അന്വേഷിച്ചപ്പോള്‍ അവശനിലയില്‍ കണ്ടെത്തിയെന്നും ഇത് തനിയ്ക്ക് താങ്ങാനാവാത്ത വിഷമാണ് സമ്മാനിയ്ക്കുന്നതെന്നുമായിരുന്നു രാജമ്മയുടെ വിവരണം.

ഭര്‍ത്താവിന്റെ മരണത്തിന് ശേഷം കൊരട്ടി പാറക്കൂട്ടത്തെ വീട്ടില്‍ ഇവര്‍ ഒറ്റയ്ക്കാണ് താമസം.2 നര്‍ഷം മുന്‍പാണ് സങ്കരയിനത്തില്‍പ്പെട്ട നായ കുടുംബസുഹൃത്ത് വഴി രാജമ്മയുടെ കൈകളില്‍ എത്തുന്നത്.റോക്കിയെന്ന പേരിട്ടതും രാജമ്മ തന്നെ.തരാജമ്മയ്ക്ക് കാവലായി റോക്കിക്ക് പുറമെ നിക്കിയും ലക്കിയും ഉണ്ട്.

റോക്കിക്ക് 6 മാസം പ്രായമെത്തിയപ്പോള്‍ ഇരു കണ്ണുകളുടെയും കാഴ്ച ഇല്ലാതായി.കാഴ്ച തിരികെ ലഭിക്കാന്‍ റോക്കിയെ ഡോക്ടര്‍മാരെ കാണിച്ച് ചികിത്സ നല്‍കിയെങ്കിലും ഫലമുണ്ടായില്ല.കാഴ്ചയില്ലെങ്കിലും ഗന്ധമറിഞ്ഞും കേള്‍വി ശക്തിയാലും റോക്കി തന്റെ ദൗത്യം നിര്‍വ്വഹിയ്ക്കുമായിരുന്നു.

വീടുമായി അടുത്ത ബന്ധമുള്ളവര്‍ മാത്രമേ റോക്കിക്കു കാഴ്ച്ചയില്ലെന്ന് അറിഞ്ഞിരുന്നുള്ളൂ. ശനി രാത്രി നായ്ക്കളുടെ കുര രാജമ്മ കേട്ടിരുന്നെങ്കിലും സംഭവം അറിയുന്നത് പുലര്‍ച്ചെയാണ്.റോക്കിയുടെ മൃതദേഹം വീട്ടുവളപ്പില്‍ മറവു ചെയ്തു.നായ്ക്കളുമായി രാജമ്മയ്ക്ക് പറഞ്ഞറിയിക്കാന്‍ പറ്റാത്ത് ആത്മബന്ധമാണുള്ളത്.

കണ്ണെ.. പൊന്നെയെന്നും പറഞ്ഞ് പരിപാലിച്ചുപോന്നിരുന്ന നായ്ക്കളില്‍ ഒന്ന് തന്നെ വിട്ട് പോയതിന്റെ വേദനയില്‍ നിന്നും രാജമ്മ ഇപ്പോഴും കരകയറിയിച്ചട്ടില്ലന്നാണ് അടുപ്പക്കാരില്‍ നിന്നും ലഭിച്ച വിവരം.
മൂര്‍ഖന്‍ വീട്ടിലേയ്ക്ക് കയറാന്‍ എത്തിയപ്പോള്‍ നായ ആക്രമിച്ച് കൊന്നിരിയ്ക്കാമെന്നും ഈ അവസരത്തില്‍ വിഷബാധയേറ്റതിനെത്തുടര്‍ന്നാവാം റോക്കി മരണപ്പെട്ടതെന്നുമാണ് പൊതുവെയുള്ള അനുമാനം.

1 / 3
2 / 3
3 / 3

Advertisement

Latest news

യൂത്ത് കോൺഗ്രസ് സമരത്തിനിടെ സംഘർഷം: പോലീസും പ്രവർത്തകരും ഏറ്റുമുട്ടി, വണ്ടൂരിൽ കനത്ത സുരക്ഷ

Published

on

By

മലപ്പുറം: വണ്ടുരിൽ ഇന്ന് ആരംഭിച്ച ബിവറേജ് ഔട്ട്ലെറ്റ് പ്രവർത്തനത്തിനെതിരെ യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിൽ സംഘർഷം.

പ്രതിഷേധത്തിനിടെ സമരം നടത്തിയ പ്രവർത്തകർക്ക് നേരെ പോലീസ് ലാത്തി വീശി. നിരവധി പേർക്ക് പരിക്കേറ്റു.

10 വർഷം മുമ്പ് പൂട്ടിയ ബീവറേജ് ഔട്ട്ലെറ്റിന് പകരമായി തുറന്ന പുതിയ ഔട്ട്ലെറ്റിലേക്ക് ഇരുപതോളം വരുന്ന കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധ മാർച്ച് സംഘടിപ്പിയ്ക്കുകയായിരുന്നു.

പോലീസിനെ മറികടന്ന് ബലമായി പ്രവർത്തകർ ഉള്ളിൽ പ്രവേശിക്കാൻ ശ്രമിച്ചപ്പോഴാണ് പോലീസ് ലാത്തി വീശിയത്.

സംഭവവുമായി ബന്ധപ്പെട്ട് സ്ഥലത്ത്  പോലീസ് കനത സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്.

1 / 3
2 / 3
3 / 3

Continue Reading

Latest news

മേൽ വസ്ത്രം ഇല്ല,മൃതദ്ദേഹം കാണപ്പെട്ടത് പുഴയിൽ ആഴം കുറഞ്ഞ ഭാഗത്തും;17 കാരിയുടെ മരണത്തിൽ ദുരൂഹത,അന്വേഷണം വേണമെന്ന് കുടുബം

Published

on

By

മലപ്പുറം: എടവണ്ണപ്പാറയിൽ ഹയർ സെക്കൻഡറി സ്‌കൂൾ വിദ്യാർഥിനിയെ ചാലിയാർ പുഴയിൽ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയെന്ന് കുടുംബം.

കരാട്ടെ പരിശീലകൻ കഊർക്കടവ് സ്വദേശി സിദ്ദീഖ് അലിയിൽ നിന്നും പെൺകുട്ടി നിരന്തരം പീഡനം നേരിട്ടിരുന്നെന്നും സംഭവവുമായി ബന്ധപ്പെട്ട് ഇയാൾക്കെതിരെ പോലീസിൽ പരാതി നൽകാൻ തീരുമാനിച്ചിരിയ്‌ക്കെയാണ് കൂട്ടി മരണപ്പെട്ടതായി വിവരം ലഭിച്ചതെന്നും ബന്ധുക്കൾ വ്യക്തമാക്കി.

ഇയാൾ മുമ്പ് പോക്‌സോ കേസിൽ പ്രിതിയാണ് എന്നുള്ള വിവരവും പുറത്തുവന്നിട്ടുണ്ട്.ഇതും വീട്ടുകാരുടെ സംശയങ്ങൾ വർദ്ധിക്കാൻ കാരണമായിട്ടുണ്ട്.

പരിശീലകനിൽ നിന്നും മോശമായ രീതിയിലുളള പെരുമാറ്റങ്ങൾ മൂലം പെൺകുട്ടി കടുത്ത മാനസിക സമ്മർദ്ദം നേരിട്ടിരുന്നതായുള്ള സൂചനകളും പുറത്തുവന്നിട്ടുണ്ട്.

ഇക്കഴിഞ്ഞ തിങ്കളാഴ്ച വൈകിട്ട് ആറു മണിയോടെയാണ് പെൺകുട്ടിയെ കാണാതായത്. രാത്രി എട്ടു മണിയോടെയാണ് ചാലിയാർ പുഴയിൽ മൃതദ്ദേഹം കണ്ടെത്തിയത്.

മേൽ വസ്ത്രം ഇല്ലതെ അധികം വെള്ളമില്ലാത്ത ഭാഗത്ത് കമിഴ്ന്നുകിടക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.ഇതും ദുരൂഹത വർദ്ധിപ്പിയ്ക്കുന്നതിന് കാരണമായിട്ടുണ്ട്.

സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.

1 / 3
2 / 3
3 / 3

Continue Reading

Latest news

ആധുനിക ചികിത്സയോട് വിരോധം: വീട്ടിൽ പ്രസവിക്കണം എന്ന് നിർബന്ധവും, രക്തസ്രാവത്തെ തുടർന്ന് യുവതി മരിച്ചു

Published

on

By

നേമം: ആശുപത്രിയിലെ ചികിത്സ നൽകാതെ വീട്ടിൽ സുഖപ്രസവത്തിന് ശ്രമിപ്പിച്ച യുവതി മരിച്ചു.പാലക്കാട് സ്വാദേശിനിയായ വീട്ടമ്മ ഷമീറ ബീവി(36)യും നവജാതശിശുവുമാണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ബീമാപള്ളിയിൽ ക്ലിനിക് നടത്തുന്ന വെഞ്ഞാറമൂട് പൂന്തുറ സ്വദേശി നയാസിനെ പോലീസ് അറസ്റ്റ് ചെയ്തു.

നയാസിനെതിരെ അസ്വാഭാവിക മരണത്തിനാണ് പോലീസ് കേസെടുത്തിരിക്കുന്നത്. കൃത്യമായ ചികിത്സയോ മരുന്നുകളോ യുവതിക്ക് ലഭിച്ചിരുന്നില്ല. അക്യുപങ്ചർ ചികിത്സയും യൂട്യൂബും നോക്കിയുള്ള സുഖ പ്രസവവുമാണ് യുവാവ് പദ്ധതിയിട്ടിരുന്നത്.

നയാസ് ഭാര്യയായ ഷമീറയെ വീട്ടിൽ പ്രസവിക്കാൻ നിർബന്ധിക്കുകയും ഇത് ചോദ്യം ചെയ്ത ആളുകളോട് മോശമായി പെരുമാറുകയും ആരോഗ്യരംഗത്തെ മുഴുവൻ വെല്ലുവിളിച്ച് സംസാരിച്ചതായും ആക്ഷേപം ഉയർന്നു.

ഷെമീറയുടെ ഇതിന് മുൻപുള്ള 2 പ്രെസവങ്ങളും സിസേറിയൻ ആയിരുന്നു എന്നറിഞ്ഞിട്ടും മൂന്നാമതും ഗർഭിണിയായ യുവതിയെ ആധുനിക ചികിത്സക്ക് വിധേയമാക്കാതെ അക്യുപങ്ചർ മതി എന്ന് യുവാവ് തീരുമാനിക്കുകയായിരുന്നു. പൂർണഗർഭിണിയായിട്ടും ആശുപത്രിയിൽ പ്രവേശിപ്പിക്കാൻ വിസമ്മതിച്ച നയാസിന്റെ എതിർപ്പിനെ അവഗണിച്ച് നാട്ടുകാർ ഇടപെട്ടാണ് ആരോഗ്യ പ്രവർത്തകരെയും നേമം പൊലീസിനെയും റസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികളെയും വിവരമറിയിച്ചത്.

 

ഷമീറക്ക് പ്രസവ വേദന അനുഭവപെട്ടങ്കിലും ആശുപത്രയിൽ പോകൻ കഴിയാത്തതിനെ തുടർന്ന് അമിതമായി രക്തം നഷ്ട്ടപെട്ടു. തുടർന്ന് കരമനയിലെ സ്വാകാര്യ ആശുപത്രയിൽ പ്രേവേശിപ്പിച്ചെങ്കിലും മണിക്കൂറുകൾക്ക് മുൻപ് തന്നെ ഇരുവരും മരിച്ചതായി ആശുപത്രി അധിക്രിതർ വ്യക്തമാക്കുകയായിരുന്നു.

സംഭവത്തിൽ ഭർത്താവ് നയാസിനെതിരെ ഗുരുതര ആരോപണങ്ങളാണ് ഉയരുന്നത്. വാർഡ് കൗൺസിലർ ദീപിക ആദ്യത്തെ മൂന്നു പ്രസവവും സിസേറിയൻ ആയതിനാൽ പല തവണ അപകട മുന്നറിയിപ്പ് നൽകിയിരുന്നതായും യുട്യൂബ് നോക്കി പ്രസവം നടത്താനാണ് ശ്രമമെന്ന് നയാസ് പറഞ്ഞതായും, വീട്ടിൽ നിന്നും ഇറങ്ങിപോകാൻ പറയുകയും ആരോഗ്യ പ്രവർത്തകരെയോ തന്നെയോ വീടിനുള്ളിൽ പ്രേവേശിപ്പിക്കാൻ തയാറായില്ല എന്നും ദിപിക പ്രതികരിച്ചു.

1 / 3
2 / 3
3 / 3

Continue Reading

Latest news

ഇടശ്ശേരി ബാർ വെടിവയ്പ്പ് ഒളിവിൽ കഴിഞ്ഞ പ്രതി പിടിയിൽ

Published

on

By

കൊച്ചി: ഇടശ്ശേരി കതൃക്കടവ് ബാറിലുണ്ടായ വെടിവെപ്പിലെ ഒന്നാം പ്രതി വിനീത് വിജയൻ പിടിയിൽ. എറണാകുളം നോർത്ത് റെയിൽവേ സ്‌റ്റേഷൻ പരിസരത്തുനിന്നും ഇന്നലെ രാത്രിയോടയാണ് വിനീതിനെ പൊലീസ് പിടികൂടിയത്.

തൊടുപുഴ സ്വാദേശിയുടെ വാഹനം കണ്ടെത്തിയിരുനെങ്കിലും പ്രതിയിലേക്കെത്താൻ പൊലീസിന് സാധിച്ചിരുന്നില്ല.

ആദ്യഘട്ടത്തിൽ കേസിലെ 3 പ്രതികളെ മൂവാറ്റുപുഴ പൊലീസ് പിടികൂടിയിരുന്നു.

പിടിക്കപ്പെട്ട വിനിത് മുൻപും പല ക്രിമിനൽ കേസുകളിലും പ്രതിയാണ്. ആക്രമണത്തിന് ഉപയോഗിച്ച തോക്ക് കേസിൽ അറസ്റ്റിലായ ഒന്നാം പ്രതിയുടെതാണെന്ന് പോലീസ് സ്ഥിരീകരിച്ചു.

വെടിവെപ്പിൽ ബാർ ജീവനക്കാരായ 2 പേർക്കും മാനേജർക്കുമാണ്‌ പരിക്കേറ്റത്.

1 / 3
2 / 3
3 / 3

Continue Reading

Latest news

തൊടുപുഴ കോ-ഓപ്പറേറ്റീവ് സ്‌കൂൾ ഓഫ് ലോയിലെ വിദ്യാർത്ഥി പ്രതിഷേധം; പ്രിൻസിപ്പലിന്റെ പരാതിയിൽ പോലീസ് കേസെടുത്തു

Published

on

By

തൊടുപുഴ കോ-ഓപ്പറേറ്റീവ് സ്‌കൂൾ ഓഫ് ലോയിലെ വിദ്യാർത്ഥി പ്രതിഷേധം; പ്രിൻസിപ്പലിന്റെ പരാതിയിൽ പോലീസ് കേസെടുത്തു

തൊടുപുഴ: ഇന്റേണൽ മാർക്ക് വിഷയത്തിൽ തൊടുപുഴ കോ- ഓപ്പറേറ്റീവ് സ്‌കൂൾ ഓഫ് ലോയിലെ വിദ്യാർത്ഥി പ്രതിഷേധത്തിനെതിരെ പ്രിൻസിപ്പൽ നിയമ നടപടിക്ക്.

കോളേജിൽ അതിക്രമിച്ച് കടന്നെന്നും കേടുപാടുകൾ സൃഷ്ടിച്ചെന്നും കാണിച്ച് 20 ലേറെ പേർക്കെതിരെ പ്രിൻസിപ്പൽ നൽകിയ പരാതിയിൽ തൊടുപുഴ പോലീസ് കേസെടുത്തു.കോളേജിൽ റാംഗിംഗ് നടന്നതായി കാണിച്ച് മറ്റൊരുപരാതിയും പ്രിൻസിപ്പൽ അനീഷ ഷംസ് പോലീസിൽ നൽകിയട്ടുണ്ടെന്നാണ് സൂചന.

ഇന്റേണൽ മാർക്ക് വിഷയത്തിൽ മാനേജ്‌മെന്റ് നടപടി സ്വീകരിച്ചില്ലന്നാരോപിച്ച് പെൺകുട്ടികൾ അടക്കം 30-ളം വിദ്യാർത്ഥികൾ ഇന്നലെ കോളേജ് പ്രവർത്തിച്ചിരുന്ന 3 നില കെട്ടിടത്തിന്റെ ടെറസിൽ കയറി ആത്മഹത്യ ഭീഷിണി മുഴക്കിയിരുന്നു.

പോലീസ് -റവന്യൂവകുപ്പ് അധികൃതരും ഡീൻ കുര്യാക്കോസ് എംപി അടക്കമുള്ള ജനപ്രതിനിധികളും സംസാരിച്ചതിന്റെ അടിസ്ഥാനത്തിൽ പ്രശ്നത്തിൽ ആവശ്യമായ നടപടികൾ സ്വീകരിയ്ക്കാമെന്ന് കോളേജ് മാനേജ്മെന്റ് നൽകിയ ഉറപ്പിന്റെ പശ്ചാത്തലത്തിലാണ് ഇന്ന് പുലർച്ചെ 12.15 ഓടെ വിദ്യാർത്ഥികൾ പ്രതിഷേധം അവസാനിപ്പിച്ച് താഴെയിറങ്ങിയത്.

ഇന്നലെ വൈകിട്ട് 3 മണിയോടെയാണ് കോളേജ് പ്രവർത്തിച്ചിരുന്ന 3 നില കെട്ടിടത്തിന്റെ ടെറസിലെത്തി ആത്മഹത്യ ഭീഷിണി മുഴക്കി, നിലയുറപ്പിച്ചത്.

സംഭവം പുറത്തുവന്നതോടെ പോലീസും ഫയർഫോഴ്സും ഇവിടേയ്ക്ക് പാഞ്ഞെത്തി.കെട്ടിടത്തിന് താഴെ വലയുമായി ഉദ്യോഗസ്ഥ സംഘം നിലയുറപ്പിച്ചു.ആംബുലൻസും സജ്ജമാക്കിയിരുന്നു.

എൽഎൽബി ഒന്നാം സെമസ്റ്റർ പരീക്ഷയുടെ ഫലം പുറത്ത് വന്നതോടെയാണ് മാനേജ്മെന്റിനെതിരെ വിദ്യാർഥികൾ രംഗത്തെത്തിയത്.

മതിയായ യോഗ്യതയില്ലാത്ത ഒരു കുട്ടിക്ക് അധ്യാപകർ അധിക മാർക്ക് നൽകിയെന്ന ആരോപണം ഉന്നയിച്ച് കഴിഞ്ഞ ദിവസമാണ് ഇവിടെ സമരം ആരംഭിച്ചത്.

50 ശതമാനത്തിൽ കുറവ് ഹാജരുള്ള വിദ്യാർത്ഥിക്ക് ഇന്റേണൽ മാർക്ക് ഏകദേശം പൂർണമായും നൽകി റാങ്ക് നേടാൻ സഹായിച്ചുവെന്നാണ് പ്രധാന ആരോപണം.

പിന്നാലെ പ്രതിഷേധിച്ച ഏഴ് വിദ്യാർഥികളെ സസ്പെൻഡ് ചെയ്ത്, റാഗിംഗിന് കേസെടുക്കുകയും ചെയ്തു.ഈ പ്രതികാര നടപടി പിൻവലിക്കണമെന്നും പ്രിൻസിപ്പൽ രാജി വയ്ക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു വിദ്യാർത്ഥികളുടെ പ്രതിഷേധം.

വിഷയം സംബന്ധിച്ച് വിദ്യാർത്ഥികൾ പല തവണയായി നിരവധി പരാതികൾ എം.ജി. സർവകലാശാല വൈസ് ചാൻസലർക്കും ഉന്നത വിദ്യാഭ്യാസ മന്ത്രിക്കും നൽകിയിരുന്നു. നടപടി ഉണ്ടാകാത്ത സാഹചര്യത്തിലാണ് ഇന്നലെ വൈകിട്ട് മൂന്ന് മണിയോടെ കൂടി കെട്ടിടത്തിന്റെ മുകളിൽ നിലയുറപ്പിച്ചത്.

തുടർന്ന് തൊടുപുഴ ഡിവൈഎസ്പി മുഹമ്മദ് റിയാസിന്റെ നേതൃത്വത്തിലുള്ള പോലീസും തഹസിൽദാർ എ.എസ്. ബിജിമോളും സ്ഥലത്തെത്തി വിദ്യാർഥികളുമായി സംസാരിച്ചെങ്കിലും വഴങ്ങിയില്ല.

പിന്നാലെ ഇവർ പ്രിൻസിപ്പൽ അനീഷ ഷംസുമായും മാനേജ്മെന്റ് പ്രധിനിധികളുമായി ചർച്ച നടത്തി. ഇതിന്റെ അടിസ്ഥാനത്തിൽ സസ്പെൻഷൻ പിൻവലിക്കാൻ കോളേജ് അധികൃതർ തീരുമാനിച്ചു.

ഇന്റേണൽ മാർക്ക് നൽകിയ വിഷയത്തിൽ പിശക് പറ്റിയെന്നും അന്വേഷണത്തിന് പ്രത്യേക കമ്മിറ്റിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും ക്രമക്കേട് നടന്നതായി തെളിഞ്ഞാൽ നടപടിയെടുക്കുമെന്നും മാനേജ്മെന്റ് വിശദീകരണം നൽകി.

എന്നാൽ വിദ്യാർഥികൾ സമരം അവസാനിപ്പിക്കാൻ തയ്യാറായില്ല.പ്രശ്നം പഠിച്ച് നടപടി സ്വീകരിയ്ക്കാൻ അഡ്മിനിസ്ട്രേറ്ററെ ചുമതലപ്പെടുത്താമെന്ന് കോളേജ് മാനേജുമെന്റ് ഉറപ്പുനൽകിയതോടെയാണ് വിദ്യാർത്ഥികൾ താഴെയിറങ്ങാൻ സന്നദ്ധരായതെന്നാണ് ലഭ്യമായ വിവരം.

 

1 / 3
2 / 3
3 / 3

Continue Reading

Trending

error: