M4 Malayalam
Connect with us

Local News

വയനാട്ടില്‍ കാട്ടാന ആക്രമണത്തില്‍ ആദിവാസി യുവതി മരിച്ചു

Published

on

നിലമ്പൂർ ; വയനാട്-മലപ്പുറം അതിര്‍ത്തിയില്‍ കാട്ടാന ആക്രമണത്തില്‍ ആദിവാസി യുവതി കൊല്ലപ്പെട്ടു.

പരപ്പന്‍ പാറയില്‍ വനത്തിലുണ്ടായ കാട്ടാന ആക്രമണത്തില്‍ പരപ്പന്‍പാറ കാട്ടുനായ്ക കോളനിയിലെ മിനി ആണു മരിച്ചത്.കാട്ടില്‍ തേനെടുക്കാന്‍ പോയ ഇവരെ ആന ആക്രമിക്കുകയായിരുന്നു.

ഭര്‍ത്താവ് സുരേഷിനു ഗുരുതര പരിക്കേറ്റു.ഇടുക്കിയില്‍ രണ്ടിടത്ത് കാട്ടാനയാക്രമണമുണ്ടായി.

ആര്‍ ആര്‍ ടി സംഘം ആനയെ നിരീക്ഷിക്കുന്നുണ്ട്. ഇടുക്കി ചിന്നക്കനാലിലും കാട്ടാന ആക്രമണമുണ്ടായി. സിങ്കുകണ്ടം സെന്റ് തോമസ് പള്ളിയുടെ സംരക്ഷണവേലി ആന തകര്‍ത്തു.ഏലം കൃഷിയും നശിപ്പിച്ചു.

ദേവികുളം എസ്റ്റേറ്റ് ഫാക്ടറി ഡിവിഷനില്‍ വീണ്ടും പടയപ്പ ഇറങ്ങി.

പുലര്‍ച്ചയോടെയാണ് ആന കൃഷിത്തോട്ടത്തില്‍ എത്തിയത്. ജനവാസ മേഖലയില്‍ തുടരുന്ന ആന കൃഷികള്‍ നശിപ്പിച്ചു.

Latest news

കോതമംഗലം എസ് എൻ ഡി പി യൂണിയൻ സെക്രട്ടറി പി എ സോമൻ്റെ മാതാവ് കാർത്ത്യായനി നിര്യാതയായി

Published

on

By

കോതമംഗലം: പിണ്ടിമന പയ്യന വീട്ടിൽ പരേതനായ അച്ചുതൻ്റെ ഭാര്യ കാർത്യായനി(91) നിര്യാതയായി.
സംസ്കാരം 11 – ന്  ഉച്ചയ്ക്ക് 12 ന് . പരേതനായ പി.എ. ഗോപി, പി.എ.ഷാജി, പി.എ. സോമൻ, (കോതമംഗലം എസ്എൻഡി പി യൂണിയൻ സെക്രട്ടറി) പി.എ രാജൻ. മരുമക്കൾ ശാന്ത, സിന്ദു , സിനു സ്മിത
Continue Reading

Local News

തൃക്കാരിയൂർ ശിവനാരായണൻ ചെരിഞ്ഞു

Published

on

By

കോതമംഗലം ;  ആന പ്രേമികൾക്ക് പ്രിയങ്കരനായിരുന്ന തൃക്കാരിയൂർ ശിവനാരായണൻ ഓർമ്മയായി. അമ്പത് വയസ്സായിരുന്നു പ്രായം.

തൃക്കാരിയൂർ കിഴക്കേമഠം സുദർശന കുമാറിൻ്റെ ഉടമസ്ഥതയിലുള്ള ആനയാണ് ചെരിഞ്ഞത്.

കഴിഞ്ഞ ഒന്നര വർഷക്കാലമായി പാദരോഗം ബാധിച്ച് ചികിത്സയിലായിരുന്നു. പോസ്റ്റുമോർട്ടത്തിന് ശേഷം സംസ്കാരം നടക്കും.

 

Continue Reading

Latest news

ടാങ്കർ ലോറി ടാങ്കര്‍ ലോറി അപകടം: ഭക്ഷ്യ എണ്ണ റോഡിൽ ഒഴുകി ,വാഹനങ്ങൾ മറിഞ്ഞ് ഒട്ടെറെ പേർക്ക് പരിക്ക്‌

Published

on

By

കണ്ണൂർ: പഴയങ്ങാടി എരിപുരം കയറ്റത്തിൽ ടാങ്കർ ലോറി മറിഞ്ഞതിനെ തുടർന്ന് ഭക്ഷ്യ എണ്ണ റോഡിൽ ഒഴുകി ഗതാഗതം തടസ്സപെട്ടു. ലോറിക്ക് പിന്നാലെ വന്ന ഒട്ടെറെ ഇരുചക്ര വാഹനങ്ങള്‍
തെന്നി അപകടത്തിൽപ്പെട്ട്‌ ,  നിരവധി പേർക്ക് പരിക്കേറ്റു.

എണ്ണ അരക്കിലോ മീറ്റർ ദൂരത്തോളം റോഡിൽ ഒളിച്ചിറങ്ങിയതിനാൽ അപകടങ്ങൾ ഒഴിവാക്കുന്നതിന്റെ ഭാഗമായി പൊലീസിന് ഏറെ നേരം വന്ന വാഹനങ്ങൾ വഴിതിരിച്ച് വിടേണ്ട സാഹചര്യമായിരുന്നു.

പയ്യന്നൂരിൽ നിന്നും എത്തിയ അഗ്നിശമനസേനയും നാട്ടുക്കാരും , പഴയങ്ങാടി പൊലീസും ഏഴാം പഞ്ചായത്ത് പ്രസിഡന്റ് പി.ഗോവിന്ദനും ചേർന്നാണ് ഗതാഗതം പുനർസ്ഥാപിച്ചത്.

Continue Reading

Latest news

മുന്നറിയിപ്പ് നൽകിയില്ല: റദ്ദാക്കിയത് 70 വിമാനങ്ങൾ, കാരണം മിന്നൽ പണിമുടക്ക്

Published

on

By

കൊച്ചി: കേരളത്തിൽ നിന്നുള്ള എയർഇന്ത്യ  വിമാനങ്ങൾ യാത്രക്കാർക്ക് മുന്നറിയിപ്പ് നൽകാതെ 70  സർവീസ്സ് റദ്ദാക്കി.ജീവനക്കാരുടെ മിന്നൽ പണിമുടക്കിന് പിന്നാലെയാണ് വിമാനങ്ങൾ റദ്ദാക്കിയത്.

എഴുപതോളം രാജ്യാന്തര– ആഭ്യന്തര വിമാന സർവീസുകളാണ് ഇതെ തുടർന്ന് മുടങ്ങിയത്.
നൽകുന്ന ശമ്പളം വർദ്ധിപ്പിക്കണം എന്നാവശ്യപ്പെട്ടായിരുന്നു ക്യാബിൻ ക്രൂവിൽ ഉള്ളവർ അവധിയിൽ പ്രവേശിച്ചത്. ആഭ്യന്തര സർവീസുകളും മുടങ്ങിയ പശ്ചാത്തലത്തിൽ നൂറുകണക്കിന് യാത്രക്കാരെ അത് ആശങ്കയിലാക്കി.

മുന്നറിയിപ്പില്ലാതെ അധികൃതർ വിമാനങ്ങൾ റദ്ദാക്കിയത് ജോലി ആവശ്യങ്ങളടക്കം വിദേശത്തെത്തേണ്ടവരെയും നൂറുകണക്കിന് കുടുബങ്ങളെയും ബാധിച്ചു.പലരും ബോർഡിങ് പാസ് ഉൾപ്പടെയുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കി മണിക്കൂറുകളോളമാണ് യാത്രക്കായി വിമാനത്താവളത്തിൽ ചിലവഴിച്ചത്.

ദൂര ദേശങ്ങളിൽ നിന്ന് പോലും യാത ചെയ്യാനെത്തിയവരെയും പണിമുടക്ക് വലിയ രീതിയിൽ ബാധിച്ചു. യാത്ര മുടങ്ങിയതിന്റെ കാരണവും അധികൃതർ വ്യക്തമാക്കിയിരുന്നില്ല.

ഇതിന് പിന്നാലെയാണ് യാത്രക്കാർ പ്രതിഷേധമറിയിച്ച് രംഗത്തെത്തിയത്. പിന്നീട് യാത്രക്കാരുടെ പ്രതിഷേധം ശക്തമായ സാഹചര്യത്തിൽ ജീവനക്കാരുടെ മിന്നൽ പണിമുടക്കിനെ തുടർന്നാണ് സർവീസുകൾ റദ്ദാക്കേണ്ടി വന്നതെന്ന് കമ്പനി അറിയിക്കുകയായിരുന്നു.

കാബിൻ ക്രൂ നടത്തുന്ന സമരം നിയമവിരുദ്ധമാണെന്നും എയർ ഇന്ത്യ എക്സ്പ്രസിന്റെ മാറ്റം അംഗീകരിക്കാനാവാത്തവരാണ് സമരത്തിന് പിന്നിലെന്നുമാണ് അധികൃതരുടെ ഭാഗത്തുനിന്ന് വരുന്ന വിശദീകരണം.

പിന്നാലെ യാത്രക്കാർക്ക് ടിക്കറ്റ് തുക മടക്കിനൽകുകയോ, പകരം യാത്രാ സംവിധാനം ഒരുക്കുകയോ ചെയ്യാമെന്നും അധികൃതർ വ്യക്തമാക്കിയതായിട്ടാണ് സൂചന

Continue Reading

Latest news

പ്രണയപ്പക:വിഷ്ണുപ്രിയ വധക്കേസിൽ സുപ്രധാന വിധി വെള്ളിയാഴ്ച

Published

on

By

കണ്ണൂർ: കേരള മനസാക്ഷിയെ പിടിച്ചുലച്ച വിഷ്ണുപ്രിയ വധക്കേസിൽ വിധി പറയുന്നത് വെള്ളിയാഴ്ചത്തേക്ക് മാറ്റി തലശ്ശേരി അഡീഷണൽ ജില്ലാ കോടതി. ജില്ലാ കോടതി ഒന്നാണ് കേസിലെ വിധി പറയൽ മറ്റൊരു ദിവസത്തേക്ക് മാറ്റിയത്.

പ്രണയാഭ്യ‍ർഥന നിരസിച്ചതിന് പെൺകുട്ടിയോട് പക തോന്നിയ പ്രതി ശ്യാംജിത്ത് വീട്ടിൽ കയറി വിഷ്ണുപ്രിയയെ കത്തി കൊണ്ട് അതിക്രൂരമായി കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു.

2022 ഒക്ടോബർ 22ന് നടന്ന കൊലപതകത്തിൽ 2023 സെപ്റ്റംബർ 21നാണ് വിചാരണ തുടങ്ങിയത്. തലശ്ശേരി അ‍ഡീഷണൽ ജില്ലാ കോടതി മുൻപകയായിരുന്നു വിചാരണ നടപടികൾ.

പ്രതിഭാഗം വാദം പൂർത്തിയാക്കിയ കേസിൽ 73 പേർ സാക്ഷികളായി. വിഷ്ണുപ്രിയയുടെ അടുത്ത ബന്ധുവിൻ്റെ മരണാനന്തര ചടങ്ങുകൾക്ക് പങ്കെടുത്ത് വീട്ടിൽ വസ്ത്രം മാറാൻ എത്തിയപ്പോഴായിരുന്നു കൊലപാതകം. ഏറെ നേരം പിന്നിട്ടിട്ടും മകൾ വരാത്തതിനെ തുടർന്ന് അമ്മ നടത്തിയ അനോഷണത്തിലാണ് വീടിനുള്ളിൽ അനകമാറ്റ നിലയിൽ വിഷ്ണുപ്രിയയെ കണ്ടെത്തുന്നത്.

അതികം വൈകാതെ മരണം സംഭവിച്ചു.

പിന്നാലെ ശ്യാംജിത്തിനെ പിടികൂടിയപ്പോൾ
“തനിക്ക് 25 വയസ്സ് മാത്രമാണ് പ്രായം , 14 വർഷത്തെ ശിക്ഷയെ പറ്റി ഗൂഗിളിൽ കണ്ടിട്ടുണ്ട്, 39 വയസ്സാകുമ്പോൾ ശിക്ഷ കഴിഞ്ഞിറങ്ങാം, ഒന്നും നഷ്ടപ്പെടാനില്ല’’ എന്നായിരുന്നു പ്രതികരണം.

Continue Reading

Trending

error: