M4 Malayalam
Connect with us

Local News

ഇടമലക്കുടിയിൽ കാട്ടാനകൂട്ടം റേഷൻകട തകർത്തു

Published

on

മൂന്നാർ ; ഇടമലക്കുടിയിൽ കാട്ടാനകൂട്ടം റേഷൻ കടയുടെ ഗോഡൗൺ തകർത്തു. ഗിരിജൻ സർവ്വീസ് സൊസൈറ്റിയുടെ കീഴിൽ സൊസൈറ്റിക്കുടിയിൽ പ്രവർത്തിക്കുന്ന ഗോഡൗണാണ് തകർത്തത്.

രാത്രി 10 30 ഓടെയാണ് കാട്ടാനകൂട്ടം സൊസൈറ്റിക്കുടിയിൽ എത്തിയത്. ഗോഡൗണിൻ്റെ മുൻഭാഗത്തെ വാതിൽ തകർത്ത ശേഷം അരിയുൾപ്പെടെ നിത്യോപയോഗ സാധനങ്ങൾ പുറത്തേക്ക് വലിച്ചിട്ടു. ആറ് ചാക്ക് അരി നശിപ്പിച്ചു.

ബഹളം കേട്ട് സമീപത്തെ കുടിയിലുള്ളവർ എത്തി കാട്ടാനകളെ വനത്തിലേക്ക് ഓടിച്ചു. ബുധനാഴ്ച രാവിലെ മുതൽ കൃഷിയിടങ്ങളിൽ കാട്ടാനകൾ നിലയുറപ്പിച്ച് നിന്നിരുന്നതായി കുടിയിലെ താമസക്കാർ പറഞ്ഞു. കൃഷികൾ നശിപ്പിക്കുമെന്ന ആശങ്കയിലാണ് നാട്ടുകാർ.

Local News

വീണ്ടും വരുന്നു ബാഹുബലി ; പ്രഖ്യാപനവുമായി രാജമൗലി

Published

on

By

ഹൈദരാബാദ് ;  പ്രഭാസിന്റെ ബാഹുബലി സീരീസ് അവസാനിച്ചെങ്കിലും ഒരിക്കല്‍ കൂടി ബാഹുബലി സിനിമ വന്നെങ്കിലെന്ന് ആഗ്രഹിക്കാത്തവര്‍ കുറവായിരിക്കും. രണ്ടു ഭാഗങ്ങള്‍ക്കുശേഷം വീണ്ടും ബാഹുബലി എത്തുകയാണ്. സിനിമ പ്രേമികള്‍ കാത്തിരുന്ന വമ്ബന്‍ പ്രഖ്യാപനവുമായി സംവിധായകന്‍ എസ് എസ് രാജമൗലി എത്തിയിരിക്കുന്നു.

ഇന്ത്യന്‍ സിനിമയിലെ ബ്രഹ്മണ്ഡ സംവിധായകനാണ് എസ്‌എസ് രാജമൗലി. ബാഹുബലി എന്ന ഒറ്റ ചിത്രത്തിലൂടെ തന്നെ ഇന്ത്യന്‍ സിനിമയുടെ യശസ്സ് വാനോളം ഉയര്‍ത്തിക്കാട്ടിയ അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ക്കെല്ലാം ഒരു പ്രത്യേക ഫാന്‍ ബേസുണ്ട്.

തെന്നിന്ത്യന്‍ സൂപ്പര്‍ സ്റ്റാര്‍ പ്രഭാസിന്റെ ബാഹുബലിക്കും ബാഹുബലി 2 നും ലക്ഷക്കണക്കിന് ആരാധകരാണ് ഇപ്പോഴുമുള്ളത്. ഈ വേളയില്‍ ബാഹുബലി ഒരിക്കല്‍ കൂടി തിരിച്ചുവരാന്‍ ഒരുങ്ങുകയാണ്. ആരാധകര്‍ക്കായി വമ്ബന്‍ പ്രഖ്യാപനമാണ് സംവിധായകന്‍ എസ് എസ് രാജമൗലി നടത്തിയിരിക്കുന്നത് .

ബാഹുബലി ദ ക്രൗണ്‍ ഓഫ് ബ്ലഡ് എന്ന അനിമേറ്റഡ് സീരിസുമായാണ് എസ്‌എസ് രാജമൗലി എത്തുന്നത്. സോഷ്യല്‍ മീഡിയയില്‍ ഇതുമായി ബന്ധപ്പെട്ട വീഡിയോയും അദ്ദേഹം പങ്ക് വച്ചു.

പശ്ചാത്തലത്തില്‍ ബാഹുബലി എന്ന പേര് മുഴങ്ങി കേള്‍ക്കുന്നതാണ് വീഡിയോ. ‘മഹിഷ്മതിയിലെ ആളുകള്‍ അവന്റെ നാമം ഉച്ഛരിമ്ബോള്‍, പ്രപഞ്ചത്തിലെ ഒരു ശക്തിക്കും അവന്‍ തിരിച്ചുവരുന്നത് തടയാന്‍ കഴിയില്ല. ബാഹുബലിയുടെ ‘ ട്രെയിലര്‍: ക്രൗണ്‍ ഓഫ് ബ്ലഡ്, ആനിമേറ്റഡ് പരമ്ബര ഉടന്‍ വരുന്നു! ‘ എന്നാണ് രാജമൗലിയുടെ കുറിപ്പ്.

Continue Reading

Latest news

ജോലിസ്ഥലത്തേയ്ക്ക് പുറപ്പെട്ട എസ് ഐയെ കാണാനില്ല; പോത്താനിക്കാട് പോലീസ് കേസെടുത്തു,തിരച്ചില്‍ ഊര്‍ജ്ജിതം

Published

on

By

കോതമംഗലം; ജോലിയ്ക്കായി വീട്ടില്‍ നിന്നും പുറപ്പെട്ട പോലീസ് ഉദ്യോഗസ്ഥനെ കാണാനില്ല.

കോതമംഗലം സ്‌റ്റേഷനിലെ ഗ്രേഡ് എസ് ഐ പൈങ്ങോട്ടൂര്‍ മാമുട്ടത്തില്‍ ഷാജി പോളി(53)നെയാണ് കാണാതായിട്ടുള്ളത്.

ഇന്നലെ രാവിലെ ജോലിയ്ക്കായി വീട്ടില്‍ നിന്നറങ്ങിയ ഇദ്ദേഹം സ്‌റ്റേഷനില്‍ എത്തിയിരുന്നില്ല.വൈകിട്ടോടെ വീട്ടുകാരും സഹപ്രവര്‍ത്തകരും ചേര്‍ന്ന് ഇദ്ദേഹത്തെ കണ്ടെത്താന്‍ തിരച്ചില്‍ ആരംഭിച്ചിരുന്നു.

ഇന്ന് ഉച്ചവരെ വിവരം ഒന്നും ലഭിച്ചില്ല.സംഭവത്തില്‍ പോത്താനിക്കാട് പോലീസ് മിസിംഗ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.എസ്‌ഐക്ക് വീട്ടില്‍ നിന്നും മാറി നില്‍ക്കേണ്ടതായി ഒരു പ്രശ്‌നവും ഇല്ലന്നാണ് പോലീസിന്റെ പ്രാഥമീക അന്വേഷണത്തില്‍ വ്യക്തമായിട്ടുള്ളത്.

 

Continue Reading

Latest news

രാജ്യത്ത് പാചകവാതക സിലിണ്ടറിന്റെ വില കുറഞ്ഞു

Published

on

By

ഡൽഹി ; രാജ്യത്ത് ലോക്‌സഭാ തിരഞ്ഞെടുപ്പ് നടക്കുന്നതിനിടെ തുടർച്ചയായ രണ്ടാം മാസവും എല്‍പിജി സിലിണ്ടറുകളുടെ വില കുറച്ച്‌ എണ്ണ വിപണന കമ്പിനികൾ.

ഡല്‍ഹി മുതല്‍ മുംബൈ വരെ സിലിണ്ടർ വിലയില്‍ 19-20 രൂപ വരെ കുറഞ്ഞു. അതേസമയം, ഗാർഹിക ആവശ്യത്തിന് ഉപയോഗിക്കുന്ന 14.2 കിലോഗ്രാം എല്‍പിജി സിലിണ്ടറിൻ്റെ വിലയില്‍ ഇത്തവണയും മാറ്റമില്ല.

പുതിയ സിലിണ്ടർ വിലകള്‍ ഐഒസിഎല്‍ വെബ്‌സൈറ്റില്‍ അപ്‌ഡേറ്റ് ചെയ്‌തിട്ടുണ്ട്. പുതുക്കിയ വില 2024 മെയ് 1 മുതല്‍ പ്രാബല്യത്തില്‍ വന്നു.

എണ്ണ വിപണന കമ്ബനിയായ ഇന്ത്യൻ ഓയിലിൻ്റെ വെബ്‌സൈറ്റ് അനുസരിച്ച്‌, മെയ് 1 മുതല്‍ രാജ്യ തലസ്ഥാനമായ ഡല്‍ഹിയില്‍ 19 കിലോഗ്രാം വാണിജ്യ ഗ്യാസ് സിലിണ്ടറിൻ്റെ വില 19 രൂപ കുറച്ചു. ഇപ്പോള്‍ 1764.50 രൂപയുണ്ടായിരുന്ന സിലിണ്ടർ 1745.50 രൂപയ്ക്ക് ലഭിക്കും.

അതുപോലെ, മുംബൈയില്‍ വാണിജ്യ എല്‍പിജി സിലിണ്ടറിൻ്റെ വില 1717.50 രൂപയില്‍ നിന്ന് 1698.50 രൂപയായി കുറഞ്ഞു. ചെന്നൈയിലും ഈ സിലിണ്ടറിന് 19 രൂപ കുറഞ്ഞു, വില 1930 രൂപയില്‍ നിന്ന് 1911 രൂപയായി കുറഞ്ഞിട്ടുണ്ട്.

എന്നാല്‍ കൊല്‍ക്കത്തയില്‍ വാണിജ്യ സിലിണ്ടറിന് ഒരു രൂപ കൂടി അതായത് 20 രൂപ കുറഞ്ഞു. ഇതുവരെ 1879 രൂപയ്ക്ക് വിറ്റിരുന്ന സിലിണ്ടറിന് 1859 രൂപയായി.

Continue Reading

Local News

കൊടും ചൂടിൽ പാലക്കാട് ജില്ല ; വീടിനുള്ളിൽ കിടന്നുറങ്ങിയിരുന്ന വയോധികന് പൊള്ളലേറ്റു

Published

on

By

പാലക്കാട്‌ ; വേനലിലെ ഉഷ്ണതരംഗത്തിന്‍റെ കാഠിന്യത്തില്‍ പാലക്കാട് ഉച്ചസമയത്ത് വീടിനകത്ത് കിടന്നുറുങ്ങിയ വീട്ടുടമയ്ക്ക് പൊള്ളലേറ്റു. പാലക്കാട് ചാലിശേരി കുന്നത്തേരി കടവരാത്ത് ക്യാപ്റ്റൻ സുബ്രമണ്യന് (86) പൊള്ളലേറ്റത്.

കഴിഞ്ഞ ദിവസം ഉച്ചഭക്ഷണശേഷം വീടിനകത്തെ മുറിയില്‍ കിടന്നുറങ്ങി എഴുന്നേറ്റപ്പോഴാണ് കയ്യില്‍ നീറ്റല്‍ അനുഭവപ്പെട്ടത്. വീടിന് ചുറ്റും നിരവധി മരങ്ങള്‍ ഉള്ളതിനാല്‍ ജനലുകള്‍ തുറന്നിട്ടാണ് കിടന്നുറങ്ങാറുള്ളത്.

കഴിഞ്ഞ 34 വർഷമായി ഉച്ചക്ക് കിടക്കുന്നതും പതിവാണ്. വേദനയെതുടര്‍ന്നുള്ള പരിശോധനയിലാണ് വലതു കൈയില്‍ പൊള്ളിയ പാട് കണ്ടത്.

Continue Reading

Latest news

ചിലവ് ചുരുക്കിയുള്ള വിവാഹത്തിന് സിവില്‍ സര്‍വ്വീസ് രംഗത്തുനിന്നും ഇടപെടല്‍; മാതൃകയായി ശ്രീധന്യ സുരേഷ്

Published

on

By

തിരുവനന്തപുരം;ചിലവ് ചുരുക്കിയുള്ള വിവാഹത്തിന് സിവില്‍ സര്‍വ്വീസ് രംഗത്തു നിന്നും ഇടപെടല്‍;മാതൃകയായി ശ്രീധന്യ സുരേഷ്

രജിസ്‌ട്രേഷന്‍ ഐജി ശ്രീധന്യ സുരേഷ് ആണ് ഐഎഎസ് കാര്‍ക്കിടയില്‍ നിന്നും ചിലവുചുരുക്കിവിവാഹം നടത്തി ,പൊതുസമൂഹത്തിന് മാതൃകയായി മാറിയിരിക്കുന്നത്.

ശ്രീധന്യയുടെ തിരുവനന്തപുരം കുമാരപുരത്തെ വീട്ടിലായിരുന്നു വിവാഹ ചടങ്ങുകള്‍ ഒരുക്കിയത്.ഹൈക്കോടതി അസിസ്റ്റന്റായ വരന്‍ ഗായക് ആര്‍.ചന്ദ് ആയിരുന്നു വരന്‍.

ശ്രീധന്യയുടെ മാതാപിതാക്കളായ വയനാട് പൊഴുതന അമ്പലക്കൊല്ല് വീട്ടില്‍ കെ.കെ.സുരേഷും കെ.സി.കമലയും ഗായകിന്റെ മാതാപിതാക്കളായ ഓച്ചിറ വലിയമഠത്തില്‍ ഗാനം വീട്ടില്‍ കെ.രാമചന്ദ്രനും ടി.രാധാമണിയും ഉള്‍പ്പെടെ വളരെ അടുത്ത ബന്ധുക്കള്‍ മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങിലാണ് വിവാഹം ചടങ്ങുകള്‍ പൂര്‍ത്തീകരിച്ചത്.

ജില്ലാ റജിസ്ട്രാര്‍ ജനറല്‍ പി.പി.നൈനാന്‍ വിവാഹ കര്‍മ്മം നിര്‍വഹിച്ചു.വധുവരന്മാര്‍ക്ക് ആശംസകള്‍ നേരാന്‍ റജിസ്‌ട്രേഷന്‍ വകുപ്പു മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി എത്തിയിരുന്നു.

Continue Reading

Trending

error: