M4 Malayalam
Connect with us

Local News

പടയപ്പ വീണ്ടും കുമളി -മൂന്നാര്‍ പാതയില്‍;ഗതാഗതം മുടങ്ങി,വിനോദ സഞ്ചാരികള്‍ ഭീതിയില്‍

Published

on

ഇടുക്കി ; വീണ്ടും നാട്ടിലിറങ്ങി പടയപ്പ. കുമളി-മൂന്നാര്‍ സംസ്ഥാന പാതയിലാണ് പടയപ്പ നിലയുറപ്പിച്ചിരിക്കുന്നത് നാട്ടുകാർ പറഞ്ഞു. ലോക്ക് ഹാര്‍ട്ടിന് സമീപമുള്ള ടോള്‍ ബൂത്തിനടുത്താണ് നിലവില്‍ ആനയുള്ളത്.

രാത്രികാലത്തടക്കം ആനയെ നിരീക്ഷിക്കുന്നതിനാണ് വനം വകുപ്പിന്റെ നീക്കം എന്ന് ഹൈറേഞ്ച് സര്‍ക്കിള്‍ സിസിഎഫ് അരുണ്‍ ആര്‍എസ്‌എസ് വ്യക്തമാക്കിയിരുന്നു.

അത്യാധുനിക സംവിധാനം ഉള്ള ഡ്രോണ്‍ ഉപയോഗിച്ചാണ് വനംവകുപ്പിന്റെ നിരീക്ഷണം. പടയപ്പയെ നിരീക്ഷിക്കുവാന്‍ പ്രത്യേക സംഘത്തിന്റെ ദൗത്യം തുടരുകയാണ്.

കഴിഞ്ഞ കുറച്ചു നാളുകളായി ജനവാസ മേഖലയില്‍ തുടരുന്ന പടയപ്പ വ്യാപക നാശം വിതച്ചതോടെയാണ് കാട്ടാനയെ നിരീക്ഷിക്കുവാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചിരിക്കുന്നത്.

ഹൈറേഞ്ച് സര്‍ക്കിള്‍ സിസിഎഫ് നേരിട്ട് എത്തിയാണ് ദൗത്യത്തിന് നേതൃത്വം നല്‍കുന്നത്.

Latest news

വിഷ്ണുപ്രിയയുടെ കൊലപാതകം,പ്രതി കുറ്റക്കാരൻ; ശിക്ഷാവിധി തിങ്കളാഴ്ച

Published

on

By

കണ്ണൂർ: പാനൂരിനടുത്ത് വള്ള്യായിൽ പ്രണയത്തിൽ നിന്നും പിന്മാറിയ പെൺകുട്ടിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവം പ്രതി കുറ്റക്കാരനാണെന്ന് കോടതി.

കുത്തുപറമ്പിനടുത്ത് മാനന്തേരി താഴെകളത്തിൽ വീട്ടിൽ എം. ശ്യാംജിത്തി(28) നെയാണ് തലശ്ശേരി ജില്ലാ സെക്ഷൻ കോടതി കുറ്റക്കാരനാണെന്ന് വിധിച്ചത്.ശ്യാമിന്റെ പ്രായം പരിഗണിക്കണമെന്ന് പ്രതിഭാഗംവാദിച്ചപ്പോൾ വധശിക്ഷ നൽകണമെന്നായിരുന്നു വാദിഭാഗത്തിന്റെ ആവശ്യം.

പരമാവധി ശിക്ഷ നൽകിയില്ലെങ്കിൽ സമൂഹത്തിൽ അത് തെറ്റായ ഒരു സന്ദേശം നൽകുമെന്നും വാദിഭാഗം കൂട്ടിച്ചേർത്തു. കേസിൽ49 സാക്ഷികളാണ് ഉണ്ടായിരുന്നത്.

പിന്നാലെ വിഷ്ണു പ്രിയ പകർത്തിയ വീഡിയോ ദൃശ്യങ്ങളും പ്രധാന തെളിവായി. കൂടാതെ കൂത്തുപറമ്പിൽ നിന്നും പ്രതി വാങ്ങിയ കൈ ഉറകളും കത്തിയും വാദിഭാഗം തെളിവായി കോടതിയിൽ സമർപ്പിച്ചു.

“കുറ്റക്കാരനല്ല,” നിരപരാതിയാണെന്നാണ് ശ്യാം ജിത്ത് കോടതിയിൽ പറഞ്ഞത്. ഇയാളുടെ ശിക്ഷാവിധി തിങ്കളാഴ്ച പ്രഖ്യാപിക്കും.

പ്രണയത്തിൽനിന്ന് പിൻവാങ്ങിയതിന്റെ വൈരാഗ്യത്തിൽ പാനൂരിനടുത്ത് വള്ള്യായി കണ്ടോത്തുംചാൽ നടമ്മലിൽ വിഷ്ണുപ്രിയ(23)നെ ഒക്‌ടോബർ 22, 2022ശനിയാഴ്ച്ച ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു കൊലപ്പെടുത്തിയത്.

അഞ്ചാം പാതിരയിലെ കൊലപാതകിയുടെ വേഷത്തിൽ വീട്ടിൽ അതിക്രമിച്ച് കയറിയ പ്രതി കൂട്ടുകാരനോട് വീഡിയോ കോളിൽ സംസാരിക്കവേ പെൺകുട്ടിയെ ചുറ്റിക കൊണ്ട് അടിച്ച് വീഴ്ത്തുകയും ബോധം നഷ്ട്ടപെട്ട പെൺകുട്ടിയുടെ കഴുത്തറത്തും കൈഞരമ്പുകൾ മുറിച്ചും കൊലപ്പെടുത്തുകയായിരുന്നു.

29 മുറിവുകളിൽ പത്തോളം മുറിവുകളാണ് മരണശേഷവും പെൺകുട്ടിയുടെ ശെരീരത്തിൽ പ്രതിയേൽപ്പിച്ചത്. കൊലപാതക ശേഷം ഓടി രക്ഷപെട്ട ശ്യാം ജിത്തിനെ മണിക്കൂറുകൾക്കുള്ളിൽ മാനന്തേരിയിലെ വീടിന്റെ പരിസരത്ത് നിന്നും ഫോൺ ലൊക്കേഷൻ മനസ്സിലാക്കി പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

അതേസമയം വിഷ്ണുപ്രിയയും ശ്യാംജിത്തും പ്രണയത്തിലായിരുന്നെന്നും, കൊലപാതകം നടക്കുന്നതിന് 2 മാസം മുൻപാണ് ഇവർ തെറ്റിപ്പിരിഞ്ഞതെന്നും, ഇതാണ് ശ്യാമിനെ കൊലപാതകത്തിന് പ്രേരിപ്പിച്ചത് എന്നുമാണ് പോലീസിന്റെ കണ്ടെത്തൽ.

ഖത്തറിൽ ജോലിചെയ്യുന്ന വിനോദിന്റെയും ബിന്ദുവിന്റെയും മകളായ വിഷ്ണുപ്രിയ പാനൂർ ന്യൂക്ലിയസ് ക്ലിനിക്കിൽ ഫാർമസിസ്റ്റായിരുന്നു.വിഷ്ണുപ്രിയയുടെ അച്ഛമ്മ മരിച്ചതിനാൽ 6 ദിവസമായി ജോലിക്ക് പോയിരുന്നില്ല.ഇത് മനസ്സായിലാക്കിയ ശ്യാംജിത്ത് ബന്ധുക്കൾ മരണവീട്ടിൽ പോയ സമയംവരെ കാത്തിരുന്നാണ് കൃത്യം നടത്തിയത്.

സഹോദരങ്ങൾ: വിപിന, വിസ്മയ, അരുൺ

Continue Reading

Latest news

കല്യാണം മുടങ്ങി: പ്രകോപിതനായ വരൻ 16 കാരിയെ കഴുത്തറുത്ത് കൊലപ്പെടുത്തി

Published

on

By

കർണാടക: മടിച്ചേരിയിൽ വിവാഹം നിരസിച്ച പതിനാറുകാരിയെ കഴുത്തറുത്ത് കൊലപ്പെടുത്തി പ്രതിശ്രുത വരൻ.ബാലാവകാശ കമ്മീഷൻ വിവാഹം തടഞ്ഞാതിന് പിന്നാലെയാണ് ദാരുണമായ സംഭവം.

കൊലപാതകത്തിന് കാരണക്കാരനായ പ്രകാശൻ(30 ) എന്ന ആളെ പോലീസ് അറസ്റ്റ് ചെയ്യ്തു. മടിച്ചേരിയിലെ സുർളാബീ ഗ്രാമത്തിലെ സുബ്രമണി മാതാകി ദമ്പതികളുടെ മകളായ മീനായാണ് അതിക്രൂരമായ രീതിയിൽ കൊല്ലപ്പെട്ടത്.

പെൺകുട്ടിയുടെ വിവാഹം കുടുബക്കാർ നേരത്തെ ഉറപ്പിച്ചിരുന്നു. എന്നാൽ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ സ്ഥലത്തെത്തിയ ബാലാവകാശ കമ്മിഷൻ ചടങ്ങുകൾ തടയുകയായിരുന്നു.

ശൈശവ വിവാഹമാണെന്ന് പറഞ്ഞ് നടപടിയെടുക്കുമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കമ്മിഷന്റെ നടപടി. ഇതിന് പിന്നാലെ കുടുബങ്ങൾ വിവാഹത്തിൽ നിന്നും പിന്മാറി.

ഇന്നലെ രാത്രിയോടെയാണ് പ്രകാശൻ പെൺകുട്ടിയുടെ വീട്ടിലയത്തിയത്. മാതാപിതാക്കളുടെ മുൻപിൽ വച്ച് പെൺകുട്ടിയെ വിളിച്ചിറക്കി കൊണ്ടുപോകുകയും മുറ്റത്തിട്ട് കഴുത്തറുക്കുകയുമായിരുന്നു.  പെൺകുട്ടി തൽക്ഷണം മരിച്ചു.

പത്താം ക്ലാസ് വിദ്യാർത്ഥിനിയായിരുന്നു മരണപ്പെട്ട മീന. റിസൾട്ട് വന്നതിന്റെ സന്തോഷത്തിലിരിക്കുബോഴാണ് പെൺകുട്ടിയെ അതി ദാരുണമായ രീതിയിൽ കൊലപ്പെടുത്തിയത്.

Continue Reading

Local News

മദ്യനയക്കേസ് ; അരവിന്ദ് കെജ്‌രിവാളിന്റെ ജാമ്യാപേക്ഷയില്‍ സുപ്രീംകോടതി വിധി ഇന്ന്

Published

on

By

ദില്ലി ; മദ്യനയ അഴിമതികേസിൽ അരവിന്ദ് കെജ്‌രിവാളിന്റെ ജാമ്യാപേക്ഷയില്‍ സുപ്രീംകോടതി ഇന്ന് വിധിപറയും.

ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ചാണ് കെജ്‌രിവാളിന്റെ ഇടക്കാല ജാമ്യത്തിൽ വിധി പറയുക. കേസിൽ ഇഡിയുടെ അറസ്റ്റ് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കെജ്‌രിവാൾ സുപ്രീം കോടതിയെ സമീപിച്ചത്.

ഇടക്കാല ജാമ്യത്തെ എതിർത്ത് ഇഡി സുപ്രീം കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചിട്ടുണ്ട്.നിയമം എല്ലാവര്‍ക്കും ഒരുപോലെയാണെന്നും തെരഞ്ഞെടുപ്പ് പ്രചാരണം മൗലികമോ, ഭരണഘടനാപരമോ ആയ അവകാശമല്ലെന്നും ഇഡി സത്യവാങ്മൂലത്തില്‍ പറയുന്നു. അരവിന്ദ് കെജ്‌രിവാളിനെതിരായ ആദ്യ കുറ്റപത്രം ഇഡി ഇന്ന് സമർപ്പിച്ചേക്കും.

അതേസമയം ബിആർഎസ് നേതാവ് കെ കവിതയുടെ ജാമ്യാപേക്ഷ ദില്ലി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജാമ്യാപേക്ഷ തള്ളിയ റൗസ് അവെന്യൂ കോടതി ഉത്തരവിനെതിരെയാണ് കവിത ഹൈകോടതിയെ സമീപിച്ചത്.

Continue Reading

Latest news

പോലീസ് വാഹനം തടഞ്ഞ് പ്രതിയെ മോചിപ്പിച്ചു: കണ്ടാൽ അറിയാവുന്ന 100 പേർക്കെതിരെ കേസ്

Published

on

By

കോഴിക്കോട്: പന്തിരങ്കാവ് കുളക്കരയിൽ പോലീസിനെ തടഞ്ഞ് പ്രതിയെ രക്ഷപെടാൻ അനുവദിച്ച സംഭവം.കണ്ടാൽ അറിയാവുന്ന 100 പേർക്കെതിരെ പോലീസ് കേസെടുത്തു. ഇവരെ ഉടൻ പിടികൂടുമെന്നാണ് പോലീസ് നൽകുന്ന സൂചന.

ഇന്നലെ രാത്രിയാണ് പോലീസും നാട്ടുകാരും തമ്മിൽ സംഘർഷമുണ്ടായത്. പലരും പ്രേദേശത്തെ വലിയ ഗുണ്ടകളാണെന്നും അധികം വൈകാതെ പിടിയിലാകുമെന്നാണ് പ്രതീക്ഷ എന്നും പന്തിരങ്കാവ് പോലീസ് വ്യക്തമാക്കി.

എറണാകുളം ഞാറാക്കൽ സ്റ്റേഷനിൽ നിന്നും മഫ്ത്തിയിലെത്തിയ പോലിസുകാർ പന്തിരാങ്കാവിൽ നിന്നും ഒരു പ്രതിയെ പിടികൂടിയിരുന്നു. വാഹനത്തിനുള്ളിൽ ഇയാൾ ബഹളം വച്ചതിന് പിന്നാലെ നാട്ടുകാർ ഇടപെടുകയും ഇയാളെ മോചിപ്പിക്കുകയും ചെയ്യ്തു. “പോലീസ് ആണെങ്കിൽ തെളിവ് എവിടെ” എന്ന് ചോദിച്ചായിരുന്നു ഇവർ വാഹനം തടഞ്ഞത്.

ഈ ബഹളത്തിനിടയിൽ പ്രതി ഓടി രക്ഷപെടുകയായിരുന്നു. പിന്നാലെ നാട്ടുകാർ തടഞ്ഞ് വച്ച പോലീസുക്കാരെ പന്തിരങ്കാവ് പോലീസ് എത്തിയാണ് മോചിപ്പിച്ചത്. സംഭവത്തിന് പിന്നാലെ പ്രതിയെ രക്ഷപെടാൻ വഴിയൊരുക്കിയതിനും പോലീസ്ക്കാരുടെ ജോലി തടസ്സപെടുത്തിയതിനുമാണ് കേസ് എടുത്തിരിക്കുന്നത്. രക്ഷപെട്ടയാൾക്കായി തിരച്ചിൽ തുടരുകയാണ്.

Continue Reading

Local News

കുന്നംകുളത്ത്‌ കെ.എസ്.ആര്‍.ടി.സി. ബസും ലോറിയും കൂട്ടിയിടിച്ച്‌ അപകടം ; യാത്രക്കാർക്ക് പരിക്ക്

Published

on

By

തൃശ്ശൂർ ; കുന്നംകുളം കുറുക്കൻപാറയില്‍ കെ.എസ്.ആർ.ടി.സി. ബസ് ടോറസ് ലോറിയുമായി കൂട്ടിയിടിച്ച്‌ 15 പേർക്ക് പരിക്കേറ്റു.രണ്ട് വാഹനങ്ങളിലെയും ഡ്രൈവർമാർക്ക് സാരമായി പരിക്കേറ്റു. ഇവരെ തൃശ്ശൂരില ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇന്നലെ പുലർച്ചെ നാലരയോടെയായിരുന്നു അപകടം. ഗുരുവായൂരില്‍ നിന്ന് കൊട്ടാരക്കരയിലേക്ക് പോകുകയായിരുന്ന ബസാണ് നിയന്ത്രണം നഷ്ടപ്പെട്ട് ടോറസ് ലോറിയില്‍ ഇടിച്ചത്. ലോറി വെട്ടിപൊളിച്ചാണ് ഡ്രൈവറെ പുറത്തെടുത്തത്. പോലീസും അഗ്നിരക്ഷാസേനയും സ്ഥലത്തെത്തിയിരുന്നു.

Continue Reading

Trending

error: