M4 Malayalam
Connect with us

Latest news

പൊള്ളലേറ്റ് ചികത്സയിലിരിക്കെ മരണം,നടപടികൾ പൂർത്തിയാക്കിയില്ല, പോലീസ് 5 വയസുകാരിയുടെ സംസ്‌കാരം തടഞ്ഞു,സംഭവം മൂന്നാറിൽ

Published

on

മൂന്നാർ;കുളിക്കാന്‍ വച്ചിരുന്ന ചൂടുവെള്ളത്തിൽ വീണ് 5 വയസുകാരിയ്ക്ക് പൊള്ളലേറ്റു.സംഭവം ഒരുമാസം മുമ്പ്.കോട്ടയം മെഡിക്കൽ കേളേജിലെ ചികത്സയ്ക്കുശേഷം വീട്ടിൽ കഴിയവെ മരണം.നടപടികൾ പൂർത്തിയാക്കാതെ സംസ്‌കാരം നടത്താൻ നീക്കം.പിന്നാലെ പോലീസ് ഇടപെടൽ.

നല്ലതണ്ണിയിലെ രമേശ് -ദിവ്യ ദമ്പതികളുടെ മകൾ ശ്വേതയുടെ സംസ്‌കാരം തടഞ്ഞ സംഭവത്തിൽ പോലീസ് വിശദീകരണം ഇങ്ങിനെ.ശ്വാസം മുട്ടൽ അനുഭപ്പെട്ടതിനെത്തുടർന്ന് ഉറ്റവർ തിങ്കളാഴ്ച ശ്വേതയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിയ്ക്കാനായില്ല.

ഇന്നലെ ഉച്ചയോടെ ബന്ധുക്കൾ സംസ്‌കാരത്തിന് നീക്കം ആരംഭിച്ചിരുന്നു.പിന്നാലെ മൂന്നാർ സിഐ ഇടപെട്ട് ചടങ്ങുകൾ തടഞ്ഞു.തുടർന്ന് പോലീസ് സംഭവത്തിൽ അസ്വഭാവിക മരണത്തിന് കേസെടുത്തു.മൃതദ്ദേഹം പോസ്റ്റുമോർട്ടത്തിനായി ഇടുക്കി മെഡിയ്ക്കൽ കോളേജിലേയ്ക്ക് മാറ്റി.

കുട്ടിക്ക് ഡോക്ടർമാർ തുടർചികിത്സ നിർദേശിച്ചിരുന്നു.ചികത്സ ലഭ്യാമാക്കിയോ എന്ന കാര്യത്തിൽ വ്യക്തതവരുത്തുന്നതിനും പോലീസ് നീക്കം ആരംഭിച്ചിട്ടുണ്ട്.

 

Latest news

വാഹനാപകടം:കാർ യാത്രക്കാരായ 5 പേർക്ക് ദാരുണാന്ത്യം

Published

on

By

കണ്ണൂർ: കണ്ണപുരം പുന്നച്ചേരിയിൽ നിയന്ത്രണം തെറ്റിയ കാർ ഗ്യാസ് ലോറിയിൽ ഇടിച്ച് കയറി അപകടം. അപകടത്തിൽ ഒരു കുടുബത്തിലെ 4 പേരും ഡ്രൈവറും മരിച്ചു.പുന്നച്ചേരി പെട്രോൾ പമ്പിന് സമീപം ഇന്നലെ രാത്രിയായിരുന്നു അപകടം.

4 പേർ സംഭവസ്ഥലത്തും പരുക്കേറ്റ 9 വയസ്സുകാരൻ പരിയാരം മെഡിക്കൽ കോളേജിലുമാണ് മരിച്ചത്.

കാസർകോട് ഭീമനടി മണ്ഡപം കമ്മാടത്ത് ചൂരിക്കാട്ട് സുധാകരൻ (52), സുധാകരന്റെ ഭാര്യ അജിത (35), ഭാര്യാപിതാവ് പുത്തൂർ കൊഴുമ്മൽ കൃഷ്ണൻ (65) അജിതയുടെ സഹോദരൻ അജിത്തിന്റെ മകൻ ആകാശ് (9) വാഹനമോടിച്ച കാസർകോട് കാലിച്ചാനടുക്കം ശാസ്താംപാറ ശ്രീശൈലത്തിൽ കെ.എൻ.പത്മകുമാർ (59) എന്നിവരാണ് മരിച്ചത്.

കണ്ണൂർ ഭാഗത്ത് നിന്നും പയ്യന്നൂർ ഭാഗത്തേക്ക് പോകുബോഴായിരുന്നു അപകടം. കാറിന് പിന്നിലായി സഞ്ചരിച്ച ലോറിയിടിച്ചതിനെ തുടർന്ന് നിയന്ത്രണം തെറ്റിയ കാർ എതിർ ദിശയിൽ വന്ന ഗ്യാസ് സിലിണ്ടറുമായി കുട്ടിയിടിക്കുകയായിരുന്നു എന്നാണ് നിഗമനം. അപകടത്തിൽ കാർ പൂർണമായും തകർന്ന നിലയിലായിരുന്നു.

അപകടം കണ്ട് ഓടിക്കൂടിയ പ്രേദേശവാസികളാണ് രക്ഷ പ്രവർത്തനത്തിന് നേതൃത്വം നൽകിയത്. തുടർന്ന് കണ്ണപുരം പൊലീസും അഗ്നിരക്ഷാ സേനയും സ്ഥലത്തെത്തി. കാർ വെട്ടിപൊളിച്ച ശേഷമാണ് എല്ലാവരെയും പുറത്തെടുക്കാൻ സാധിച്ചത്. അപകടത്തിനിടയാക്കിയതായി സംശയിക്കുന്ന 2 ലോറി ഡ്രൈവർമാരെയും പോലീസ് കസ്റ്റഡിയിലെടുത്തു. മോട്ടോർ വാഹന വകുപ്പും സ്ഥലത്തെത്തി. മകൻ സൗരവിനെ കോഴിക്കോട് വിദ്യാഭ്യാസ സ്ഥാപനത്തിൽ സിഎയ്ക്ക് ചേർത്ത് വരുബോഴായിരുന്നു അപകടം.

Continue Reading

Latest news

കേരളത്തിലെ ഡ്രൈവിംഗ് ലൈസന്‍സ് ടെസ്റ്റില്‍ മേയ് രണ്ട് മുതല്‍ മാറ്റം

Published

on

By

തിരുവനന്തപുരം ; കേരളത്തിലെ ഡ്രൈവിംഗ് ലൈസന്‍സ് ടെസ്റ്റില്‍ മേയ് രണ്ട് മുതല്‍ മാറ്റം നിലവില്‍വരും. ഇനി മുതല്‍ റോഡ് ടെസ്റ്റിന് ശേഷം മാത്രമായിരിക്കും ‘H’ ടെസ്റ്റ് അനുവദിക്കുക. നിലവിലെ റോഡ് ടെസ്റ്റ് രീതിയില്‍ നിന്ന് വ്യത്യസ്തമായിട്ടായിരിക്കും പുതിയ രീതിയിലേക്ക് മാറുക.

മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്‌മെന്റ് നടത്തുന്ന ഡ്രൈവിംഗ് ലൈസന്‍സ് ടെസ്റ്റിലെ മാറ്റം സംബന്ധിച്ച്‌ വിശദമായ സര്‍ക്കുലര്‍ പുറത്തിറക്കുമെന്നും ഗതാഗത കമ്മീഷണര്‍ അറിയിച്ചു. സുപ്രധാനമായ മറ്റൊരു തീരുമാനത്തില്‍ ഒരു ദിവസം നല്‍കുന്ന മൊത്തം ഡ്രൈവിംഗ് ലൈസന്‍സുകളുടെ എണ്ണം 60 ആയി നിജപ്പെടുത്തിയിട്ടുണ്ട്.

ആദ്യമായി ടെസ്റ്റില്‍ പങ്കെടുക്കുന്ന 40 പേര്‍ക്കും അതോടൊപ്പം മുന്‍പ് ടെസ്റ്റില്‍ പരാജയപ്പെട്ട 20 പേര്‍ക്കുള്ള റീ ടെസ്റ്റ് എന്ന നിലയിലുമായിരിക്കും ലൈസന്‍സ് നല്‍കുക. പ്രതിദിനം 30 പേര്‍ക്ക് മാത്രം ലൈസന്‍സ് എന്നതും ഒപ്പം റോഡ് ടെസ്റ്റില്‍ കര്‍ശന രീതികള്‍ എന്നിവയുമാണ് ഗതാഗത മന്ത്രി കെ.ബി ഗണേഷ്‌കുമാര്‍ ആദ്യം നല്‍കിയ നിര്‍ദേശം.

മന്ത്രിയുടെ ഈ തീരുമാനത്തില്‍ ഇളവ് വരുത്തിയാണ് പ്രതിദിന ലൈസന്‍സുകളുടെ എണ്ണം 30ല്‍ നിന്ന് 60 ആക്കി ഉയര്‍ത്തിയിരിക്കുന്നത്. പുതിയ ട്രാക്കുകള്‍ തയ്യാറാകാത്തതിനാന്‍ ‘H’ ടെസ്റ്റ് തുടരുമെന്നും മന്ത്രി അറിയിച്ചു. പുതിയ ട്രാക്കൊരുക്കി ടെസ്റ്റ് നടത്താനുള്ള സൗകര്യങ്ങള്‍ പൂര്‍ത്തിയാകാത്ത സാഹചര്യത്തിലാണ് നിര്‍ദേശം. പ്രതിദിനം നൂറിലധികം ലൈസന്‍സ് നല്‍കിയ ഉദ്യോഗസ്ഥരെ കൊണ്ട് പരസ്യമായി മോട്ടാര്‍വാഹന വകുപ്പ് പരീക്ഷയും നടത്തിച്ചു.

 

15 ഉദ്യോഗസ്ഥര്‍ക്കായിരുന്നു ഇത്തരത്തില്‍ പരസ്യ പരീക്ഷ. പ്രതിദിനം നൂറിലധികം ലൈസന്‍സ് നല്‍കുന്ന പതിനഞ്ച് എംവിഐമാരെയാണ് തിരുവനന്തപുരം മുട്ടത്തറയില്‍ വിളിച്ചുവരുത്തി പരസ്യ പരീക്ഷ നടത്തിയത്.

സമയക്രമം സംബന്ധിച്ച്‌ ഇവര്‍ നടപടികള്‍ കൃത്യമായി പാലിക്കുന്നില്ലെന്നാണ് മന്ത്രി തന്നെ ആരോപിച്ചിരുന്നത്. അതേസമയം പരസ്യപരീക്ഷയില്‍ പങ്കെടുക്കാനെത്തിയവരില്‍ ഭൂരിഭാഗംപേരും ഡ്രൈവിംഗ് ലൈസന്‍സ് ടെസ്റ്റില്‍ പരാജയപ്പെടുകയും ചെയ്തു.

Continue Reading

Latest news

കാർ പരസ്യബോർഡിൽ ഇടിച്ച്, മറിഞ്ഞു: ഒരു മരണം, 3 പേർക്ക് പരുക്ക്

Published

on

By

പാലക്കാട്: കണ്ണൂർ ദേശിയ പാതയിലെ പരസ്യബോർഡിൽ കാർ ഇടിച്ച് മറിഞ്ഞതിനെ തുടർന്ന് ഒരു മരണം. പൊള്ളാച്ചി കൊടൈക്കനാൽ പല്ലങ്കി സ്വദേശി തങ്കമുത്തു (55) ആണ് മരിച്ചത്. ഒപ്പം സഞ്ചരിച്ച 3 പേരെ പരിക്കുകളോടെ സ്വകാര്യ ആശുപത്രയിൽ പ്രേവേശിപ്പിച്ചു.

മകളെ നെടുമ്പാശ്ശേരി എയർപോർട്ടിൽ വിട്ട് തിരികെവരുബോഴാണ് അപകടമുണ്ടായത്. തങ്കമുത്തുവിന്റെ മകനും ഭാര്യയും ബന്ധുവുമാണ് പരുക്ക് പറ്റിയവർ. ചികിത്സയിൽ തുടരുന്ന ഇവരുടെ ആരോഗ്യനില ഗുരുതരമല്ല.

Continue Reading

Latest news

അയ്യപ്പന്‍മുടിയില്‍ പ്രകൃതി സന്ദര്‍ശകര്‍ക്കായി കാത്തുവച്ചിട്ടുള്ളത് കാഴ്ചകളുടെ പൂരം

Published

on

By

കോതമംഗലം;മലമുകളിലെത്തുമ്പോള്‍ ലഭിക്കുക ഭൂമിയുടെ നെറുകയിലെത്തിയ അനുഭൂതി.സദാസമയലും ഇളംകാറ്റ്.ചുറ്റും മനംമയക്കും ഹരിതഭംഗി.തൊട്ടുമുന്നില്‍ എന്നപോലെ സൂര്യാസ്തമയവും കാണാം.അയ്യപ്പന്‍മുടിയില്‍ പ്രകൃതി സന്ദര്‍ശകര്‍ക്കായി കാത്തുവച്ചിട്ടുള്ളത് കാഴ്ചകളുടെ പൂരം.

കോതമംഗലം നഗരസഭയിലെ ആറാംവാര്‍ഡില്‍ ഉള്‍പ്പെട്ട പ്രദേശമാണ് ആയ്യപ്പന്‍മുടി.സാധാരക്കാര്‍ക്ക് വലിയ ബുദ്ധിമുട്ടില്ലാതെ ഇവിടുത്തെ പാറക്കൂട്ടത്തിന്റെ നെറുകയിലെത്താം.ഏതാണ്ട് ആയിരം ഏക്കറിലേറെ സ്ഥലത്തായി വ്യാപിച്ചുകിടക്കുന്ന ഈ പാറക്കൂട്ടം ഇന്ന് വിനോദസഞ്ചാരികളുടെ ശ്രദ്ധാകേന്ദമായി മാറിക്കഴിഞ്ഞു.

മലമുകളില്‍ നിന്നുള്ള കാഴ്ചകള്‍ ഏറെ ഹൃദ്യമാണ്.വിദൂരതയില്‍ വ്യാപിച്ചുകിടക്കുന്ന പച്ചപുതച്ച താഴ്‌വാരങ്ങളും മലനിരകളുമാണ് മുഖ്യ ആകര്‍ഷക ഘടകം.നട്ടുച്ചവെയിലിലും ഇവിടെ ഇളംകാറ്റ് വീശുന്നുണ്ട്.മലമുകളിലെ സായാഹ്ന കാഴ്ചകള്‍ എത്ര കണ്ടാലും മതിവരില്ല എന്നാണ് സന്ദര്‍ശകരില്‍ ഏറെപ്പേരുടെയും വിലയിരുത്തല്‍.

മലമുകളില്‍ അയ്യപ്പക്ഷേത്രം സ്ഥിതി ചെയ്യുന്നുണ്ട്.മാസത്തില്‍ ഒരിയ്ക്കല്‍ മാത്രമാണ് ഈ ക്ഷേത്രത്തില്‍ പൂജ കര്‍മ്മങ്ങള്‍ നടക്കുക.ക്ഷേത്ര പരിസരത്ത്,പാറപ്പുറത്ത് നീരുറവയും കാണാം.കൊടും വേനലിലും ഈ ഉറവ വറ്റില്ലന്നാണ് സമീപവാസികള്‍ പങ്കിട്ട വിവരം.അത്യുഷ്ണം ഉള്ള ഈ സമയത്തും ഇവിടെ വെള്ളമുണ്ട്.

വേട്ടയ്ക്കിടെ അയ്യപ്പസ്വാമി ഈ മലമുകളില്‍ വിശ്രമിച്ചു എന്നതാണ് പ്രദേശത്തെച്ചുറ്റിപറ്റി ഏറെ പചാരത്തിലുള്ള ഐതീഹ്യം.ഇവിടെ മുനിയറകള്‍ ഉണ്ടെന്നുള്ള പഴമക്കാരുടെ വെളിപ്പെടുത്തലുകള്‍ കണക്കിലെടുത്ത് നിരവധി ചരിത്ര അന്വേഷകരും ഇവിടേയ്ക്ക് എത്തുന്നുണ്ട്.

ടൂറിസം രംഗത്ത് വന്‍ വികസന സാധ്യതകള്‍ ഇവിടെയുണ്ടെന്നും ഇത് സാധ്യാമായാല്‍ സര്‍ക്കാരിന് മുതല്‍ക്കൂട്ടാവുമെന്നുമാണ് ചൂണ്ടികാണിയ്ക്കപ്പെടുന്നത്.

അയ്യപ്പന്‍മുടിയിലേയ്ക്ക് വിനോദസഞ്ചാരികളെ ആകര്‍ഷിയ്ക്കാന്‍ ലക്ഷ്യമിട്ട് സര്‍ക്കാര്‍ തലത്തില്‍ വികസന പദ്ധതികള്‍ നടപ്പിലാക്കുമെന്നും മറ്റുമുള്ള മാധ്യവാര്‍ത്തകള്‍ പലവട്ടം പുറത്തുവന്നെങ്കിലും ഇതുവരെ ഒന്നും നടപ്പിലായിട്ടില്ല.

കോതമംഗലം -തട്ടേക്കാട് പാതയില്‍ ഇലവുംപറമ്പില്‍ എത്തി ,നാടുകാണിയ്ക്കുപോകുന്ന വഴിയില്‍ രണ്ടര കിലോമീറ്ററോളം സഞ്ചരിച്ചാല്‍ അയ്യപ്പന്‍ മുടയിലെത്താം.

 

Continue Reading

Latest news

16 കാരിയെ പീഡിപ്പിച്ച എസ്.ഐക്ക് 6 വർഷം തടവും ഇരുപത്തയ്യായിരം രൂപ പിഴയും, തിരുവനതപുരം അതിവേഗ കോടതിയാണ് ശിക്ഷ വിധിച്ചത്

Published

on

By

തിരുവനതപുരം: 16 കാരിയെ പീഡിപ്പിച്ച സംഭവത്തിൽ ഉദ്യോഗസ്ഥന് 6 വർഷം തടവും ഇരുപത്തയ്യായിരം രൂപ പിഴയും . തിരുവനതപുരം അതിവേഗ കോടതിയാണ് ശിക്ഷ വിധിച്ചത്.

ബോംബ് ഡിറ്റക്ഷൻ സ്‌ക്വാഡിലെ സബ് ഇൻസ്‌പെക്ടർ സജിത്ത് കുമാറിനെയാണ് 16 കാരിയുടെ കുടുബത്തിന്റെ പരാതിയിൽ ശിക്ഷിച്ചത്.

Continue Reading

Trending

error: