M4 Malayalam
Connect with us

Local News

അങ്കമാലി കോളേജ് ഹോസ്റ്റലിൽ ഭക്ഷ്യവിഷബാധ ; 90ൽ അധികം വിദ്യാർത്ഥിനികള്‍ ആശുപത്രിയില്‍

Published

on

എറണാകുളം ; അങ്കമാലി ഫിസാറ്റ് കോളേജ് ലേഡീസ് ഹോസ്റ്റലില്‍ നൽകിയ ഭക്ഷണത്തിൽ ഭക്ഷ്യവിഷബാധ.

90-ല്‍ അധികം വിദ്യാർത്ഥിനികള്‍ ഭക്ഷ്യവിഷബാധയേറ്റ് ആശുപത്രിയിൽ ചികിത്സയിലാണെന്നാണ് ലഭ്യമായ  വിവരം.

വിദ്യാർത്ഥിനികള്‍ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ കൊണ്ടുപോവുകയായിരുന്നു. ആരുടെയും നില ഗുരുതരമല്ല.

ഭക്ഷ്യ വിഷബാധയുണ്ടായതിന് പിന്നാലെ പെൺകുട്ടികളുടെ ഹോസ്റ്റൽ അടച്ചു.

Local News

പെരുമ്പാവൂരിൽ പതിനായിരങ്ങൾ വില വരുന്ന നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി

Published

on

By

കൊച്ചി ; സ്പെഷൽ ഡ്രൈവ്, പെരുമ്പാവൂരിൽ പതിനായിരങ്ങൾ വില വരുന്ന നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി. ജില്ലാ പോലീസ് മേധാവി ഡോ വൈഭവ് സക്സേനയുടെ മേൽനോട്ടത്തിലുള്ള പ്രത്യേക ടീമാണ് പരിശോധന നടത്തിയത്. പ്രൈവറ്റ് ബസ് സ്റ്റാന്റ് പരിസരത്ത് നിന്നാണ് വൻ നിരോധിത പുകയില ശേഖരം കണ്ടെത്തിയത്.

ഇതുമായി ബന്ധപ്പെട്ട് ആസാം നൗഗാവ് സ്വദേശി നാക്കിബുർ റഹ്മാൻ (22) നെ പോലീസ് അറസ്റ്റ് ചെയ്തു. ആസാമിൽ നിന്ന് കൊണ്ടുവന്ന് രഹസ്യമായി വിൽപ്പന നടത്തിവരികയായിരുന്നു. വൻ തുകയ്ക്ക് അതിഥിത്തൊഴിലികൾക്കിടയിലായിരുന്നു വിൽപ്പന. മഞ്ഞപ്പെട്ടി ജംഗ്ഷനിൽ നിന്നും മൂർഷിദാബാദ് സ്വദേശിനിയായ ഷക്കീന ഖാത്തൂൺ ( 40) നെ 36 ഗ്രാം കഞ്ചാവുമായി പിടികൂടി. വിൽപ്പനയ്ക്കായി പൊതികളിലാക്കി വാനിറ്റി ബാഗിലാക്കിയാണ് സൂക്ഷിച്ചിരുന്നത്.

കഞ്ചാവ് വിറ്റു കിട്ടിയ 23, 500 രൂപയും കണ്ടെടുത്തു. കഴിഞ്ഞ ദിവസം 93 കുപ്പി ഹെറോയിനുമായി ആസാം സ്വദേശി പെരുമ്പാവൂർ പോലീസ് പിടിയിലായിരുന്നു. മയക്കുമരുന്നിനെതിരെ എസ്.പിയുടെ നേതൃത്വത്തിൽ റൂറൽ ജില്ലയിൽ ഓപ്പറേഷൻ ക്ലീൻ എന്ന പേരിൽ കർശനമായ പരിശോധനയാണ് നടക്കുന്നത്.

ഇതിന്റെ ഭാഗമായി ഒരു മാസത്തിനുള്ളിൽ മുന്നൂറിലേറെ ഗ്രാം എം.ഡി.എം.എ യും , പതിനേഴ് കിലോ കഞ്ചാവും ,പതിനഞ്ച് ഗ്രാമോളം ഹെറോയിനും ലക്ഷങ്ങൾ വില വരുന്ന നിരോധിത പുകയില ഉൽപ്പന്നങ്ങളും പിടികൂടിയിരുന്നു.

Continue Reading

Latest news

റോഡ് മുറിച്ച് കടക്കാൻ ശ്രമിക്കവേ അപകടം: കാറിടിച്ച് വയോധികക്ക് ദാരുണാന്ത്യം

Published

on

By

പാലക്കാട്∙ റോഡ് മുറിച്ച് കടക്കാൻ ശ്രമിക്കവേ വയോധികയ്ക്ക് ദാരുണാന്ത്യം. കൊടുവായൂർ എത്തനൂർ മരുതിക്കാവ് സ്വദേശിനിയായ പാറു (65) ആണ് മരിച്ചത്.

കണ്ണാടി ചെല്ലിക്കാടിലെ റോഡിലായിരുന്നു അപകടം. ബന്ധുവിന്റെ മരണാനന്തര ചടങ്ങിനായി ബസിൽ നിന്നിറങ്ങി റോഡ് മറികടക്കാൻ ശ്രമിക്കവേ കാർ ഇടിക്കുകയായിരുന്നു. തൽക്ഷണം മരണം സംഭവിച്ചു.

Continue Reading

Latest news

മൂവാറ്റുപുഴയിലെ വളർത്തുനായ ആക്രമണം: പേവിഷബാധ സ്ഥിരീകരിച്ചു

Published

on

By

മൂവാറ്റുപുഴ: മൂവാറ്റുപുഴയിൽ 8 പേരെ ആക്രമിച്ച വളർത്ത് നായക്ക് പേവിഷബാധ സ്ഥിരീകരിച്ച് നഗരസഭ അധികൃതർ. നായയുടെ ജഡം ഇന്നലെ കണ്ടെത്തിയതിന് പിന്നാലെ പോസ്റ്റുമോർട്ടത്തിന് വിധേയമാക്കിയിരുന്നു.

ഇതേ തുടർന്ന് നടത്തിയ പഠനത്തിലാണ് നായക്ക് പേവിഷബാധ ഉണ്ടെന്ന് സ്ഥിരീകരിച്ചത്.തുടർനടപടികൾ സ്വീകരിക്കുന്നതിനായി ഇന്ന് വൈകിട്ട് മൂവാറ്റുപുഴ നഗരസഭയിൽ അടിയന്തര കൗൺസിൽ യോഗം ചേർന്നിട്ടുണ്ട്.

നായയുടെ ആക്രമണത്തിൽ പരിക്കേറ്റവർ സുരക്ഷിതരാണെന്നും ആശങ്കയുടെ ആവശ്യമില്ലെന്നുമാണ് നഗരസഭാ അധികൃതർ വ്യക്തമാക്കുന്നത്. കടിയേറ്റവർക്ക് അടിയന്തരമായി 2 തവണ വാക്സിനേഷൻ നൽകിയിട്ടുള്ളതായും അധികൃതർ അറിയിച്ചു.

മരിച്ച നായയുടെ പേവിഷബാധ സ്ഥിരീകരിച്ചതിനാൽ നഗരസഭയിലെ മുഴുവൻ തെരുവ് നായ്ക്കൾക്കും നാളെയും മറ്റന്നാളുമായി വാക്സിനേഷൻ നൽകാനാണ് തീരുമാനമെന്നും, നായയുടെ സഞ്ചാര പാത കണക്കാക്കി പ്രദേശത്തെ നായ്ക്കൾക്കും വാക്സിനേഷൻ നൽകാനുള്ള നടപടികൾ ആരംഭിച്ചതായും നഗരസഭ ചെയർമാൻ പി.പി എൽദോസ് പറഞ്ഞു.

നഗരസഭയിൽ ചേർന്ന അടിയന്തര യോഗത്തിലാണ് തീരുമാനം.
നാളെ രാവിലെ 6 മണിയോട് കൂടിയാണ് വാക്സിനേഷൻ ആരംഭിക്കുക.

ഇതിനായി സജ്ജമായ പ്രത്യേകസംഘം കോട്ടയത്ത് നിന്നും രാവിലെ എത്തിച്ചേരും. പേ വിഷബാധ കൂടുതലായി സ്ഥിരീകരിച്ച നായയുടെ സാന്നിധ്യം സ്ഥിരീകരിച്ച വാർഡുകളിലെ തെരുവുനായ്ക്കളെയാണ് ഇപ്പോൾ പിടികൂടാൻ തീരുമാനിച്ചിരിക്കുന്നത്.

ഇവയെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി നിരീക്ഷണത്തിന് വിധേയമാക്കുമെന്നും പി.പി എൽദോസ് അറിയിച്ചു.

Continue Reading

Local News

കെഎസ്‌ആര്‍ടിസി തകരാറിലായി ; അര്‍ധരാത്രി യാത്രക്കാര്‍ വനമധ്യത്തില്‍ നാല് മണിക്കൂര്‍

Published

on

By

ചാലക്കുടി ; കെഎസ്‌ആർടിസി ബസ് രാത്രി വനത്തില്‍വച്ച്‌ തകരാറിലായി. രാത്രി മുഴുവൻ ഭയന്നുവിറച്ച്‌ യാത്രക്കാർ ബസില്‍ കഴിച്ചുകൂട്ടി. കഴിഞ്ഞദിവസം മലക്കപ്പാറയില്‍നിന്ന് ചാലക്കുടിയിലേക്കു യാത്രപുറപ്പെട്ട കെഎസ്‌ആർടിസി ബസിലെ യാത്രക്കാർക്കാണ് ബസില്‍ രാത്രി കഴിച്ചുകൂട്ടേണ്ടിവന്നത്.

വൈകീട്ട് 6.10ന് മലക്കപ്പാറയില്‍നിന്ന് സ്ത്രീകളടക്കം 35 യാത്രക്കാരുമായി പുറപ്പെട്ട ബസ് പത്തടി കോളനിഭാഗത്ത് എത്തിയപ്പോള്‍ തകരാറിലായി. ബസിന്‍റെ സ്റ്റിയറിംഗ് പ്രവർത്തനരഹിതമായതാണ് കാരണം. സ്റ്റിയറിംഗിന്‍റെ പൊട്ടിയ പൈപ്പ് കെട്ടിവച്ചിരിക്കയായിരുന്നു.

കണ്ടക്ടർ ചാലക്കുടി സ്റ്റേഷനിലേക്കു വിവരം അറിയിച്ചു. പകരം ബസ് അയയ്ക്കാമെന്ന മറുപടിയാണ് ലഭിച്ചത്. ചാലക്കുടിയില്‍നിന്ന് ബസ് മലക്കപ്പാറവരെ എത്താൻ മണിക്കൂറുകള്‍ വേണ്ടിവരും. മലക്കപ്പാറയില്‍ സ്റ്റേ ചെയ്യുന്ന ബസുകളില്‍ ഒരെണ്ണം വിടാൻ യാത്രക്കാർ ആവശ്യപ്പെട്ടെങ്കിലും ചെവിക്കൊണ്ടില്ല.

വനത്തില്‍ കാട്ടുമൃഗങ്ങള്‍ വിഹരിക്കുന്ന സ്ഥലത്തു കഴിച്ചുകൂട്ടാൻ യാത്രക്കാർ ഭയന്നു. ഫോറസ്റ്റുകാരെ വിവരം അറിയിച്ചു. വളരെ സമയം കഴിഞ്ഞ് ഒരു ഫോറസ്റ്റ് ജീപ്പ് സ്ഥലത്തെത്തി.

ഒടുവില്‍ ചാലക്കുടിയില്‍നിന്ന് ബസ് എത്തി യാത്രക്കാരെ കയറ്റി ചാലക്കുടിയില്‍ എത്തിയതു പുലർച്ചെ രണ്ടുമണിക്കായിരുന്നു. രാത്രി ഒന്പതുമണിക്ക് എത്തേണ്ട ബസാണ് പുലർച്ചെ എത്തിയത്. ബസില്‍ കുടുങ്ങിയ യാത്രക്കാർ ഭക്ഷണവും വെള്ളവും ലഭിക്കാതെയും വലഞ്ഞു.

Continue Reading

Latest news

വിഷ്ണുപ്രിയ കൊലക്കേസ്:വധ ശിക്ഷയില്ല, പ്രതിക്ക് ജീവപര്യന്തം

Published

on

By

കണ്ണൂർ: വിഷ്ണുപ്രിയ വധക്കേസിൽ പ്രതിയായ കൂത്തുപറമ്പ് സ്വദേശി ശ്യാം ജിത്തിന് (24) 10 വർഷം ജീവപര്യന്തം തടവും 2 ലക്ഷം രൂപ പിഴയും വീധിച്ച് തലശ്ശേരി ജില്ലാ സെക്ഷൻ കോടതി.

വധശിക്ഷ നടപ്പിലാക്കണമെന്ന പ്രോസിക്യൂഷന്റെ വാദം മറികടന്നാണ് വീട്ടിൽ അതിക്രമിച്ച് കയറിയ വകുപ്പ് ചുമത്തി പ്രതിക്കെതിരെ തടവ് ശിക്ഷ വിധിച്ചത്.

2022 ഒക്‌ടോബർ 22ന് നടന്ന കൊലപാതകത്തിന് പ്രതി ഉപയോഗിച്ച കത്തി സ്വായം നിർമിച്ചതാണെന്നും കോടതിക്ക് ബോധ്യപ്പെട്ട സഹജര്യത്തിലാണ് ഉത്തരവ്.വിഷ്ണുപ്രിയയെ ചുറ്റിക കൊണ്ട് തലക്കടിച്ച ശേഷം കൊലപ്പെടുത്തുകയായിരുന്നു.

കേസിൽ ശ്യാംജിത്ത് കുറ്റക്കാരനാണെന്ന് കോടതി കഴിഞ്ഞാ ദിവസം കണ്ടെത്തിയിരുന്നു. കൂടാതെ കൊലപാതകം നടന്ന് ഒരു വർഷം പൂർത്തിയാകുബോഴും പ്രതിക്ക് ജാമ്യം അനുവദിച്ചിരുന്നില്ല.

ഇതും കൊലപാതകത്തിന് പിന്നാലെ നടന്ന വിചാരണ നടപടികൾ വേഗത്തിലാക്കാൻ ഏറെ സഹായിച്ചു. കേസിൽ ദൃക്‌സാക്ഷികൾ ഇല്ലാതിരുന്നതിനാൽ സഹജര്യത്തെളിവുകളും ശാസ്ത്രീയ തെളിവുകളുമാണ് പോലീസ് കോടതിയിൽ സമർപ്പിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് കോടതി വിധി പ്രസ്താവിച്ചത്.

Continue Reading

Trending

error: