Latest news
പുൽപ്പള്ളി സംഘർഷം; പോലീസ് “പണി”തുടങ്ങി, രണ്ടുപേർ അറസ്റ്റിൽ, കൂടുതൽ അറസ്റ്റിനും സാധ്യത
പുൽപ്പള്ളി;വയനാട് പുൽപ്പള്ളിയിലെ സംഘർഷം. അക്രമസംഭവങ്ങളിൽ രണ്ടു പേർ അറസ്റ്റിൽ.
കുറിച്ചിപ്പറ്റ സ്വദേശി ഷിജു കാഞ്ഞിരത്തിങ്കൽ, പുൽപ്പള്ളി സ്വദേശി വാസു എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. വനംവകുപ്പിന്റെ വാഹനം ആക്രമിച്ചത് ഉൾപ്പടെയുള്ള കേസിലാണ് ഇവരെ അറസ്റ്റ് ചെയ്തത്.
മറ്റു ചിലരെ കസ്റ്റഡിയിലെടുത്തതായുള്ള സൂചനകളും പുറത്തുവന്നിട്ടുണ്ട്.പ്രതിഷേധത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് വിശദമായി പരിശോധിക്കുന്നുണ്ട്.കൂടുതൽ പേരുടെ അറസ്റ്റ് ഉടൻ ഉണ്ടാകുമെന്നാണ് പൊലീസ് പങ്കുവയ്ക്കുന്ന വിവരം.
വെള്ളിയാഴ്ച കാട്ടാനയുടെ ചവിട്ടേറ്റ് മരിച്ച വനംവാച്ചർ പോളിന്റെ മൃതദേഹവുമായി ശനിയാഴ്ച രാവിലെ പുൽപള്ളി ടൗണിൽ നടന്ന പ്രതിഷേധം വൻ സംഘർഷത്തിലേക്ക് നീങ്ങിയിരുന്നു.
2 തവണ പൊലീസ് ലാത്തിച്ചാർജ് നടത്തിയതോടെ സ്ഥിതിഗതികൾ നിയന്ത്രണാതീതമാവുകയായിരുന്നു. ജനക്കൂട്ടം ഫോറസ്റ്റ് ജീപ്പിന്റെ ടയറിന്റെ കാറ്റഴിച്ചുവിടുകയും റൂഫ് ഷീറ്റ് കുത്തിക്കീറുകയും ചെയ്തിരുന്നു.
പുൽപള്ളിയിൽ കടുവ കൊന്ന പശുക്കിടാവിന്റെ ജഡം ജീപ്പിന്റെ ബോണറ്റിൽ വച്ച പ്രതിഷേധക്കാർ ജീപ്പിന് മുകളിൽ വനംവകുപ്പിന് റീത്തും സമർപ്പിച്ചിരുന്നു. തടയാനെത്തിയപ്പോൾ ജനക്കൂട്ടം പൊലീസിന് നേരെ തിരിഞ്ഞതോടെ ലാത്തിവീശലും ഉണ്ടായി.
ജീപ്പിലുണ്ടായിരുന്ന ഡപ്യൂട്ടി റേഞ്ച് ഓഫിസർ വി.ആർ.ഷാജിയെ ഹൃദയാഘാതമുണ്ടായതിനെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു.സംഘർഷത്തിൽ പ്രതിഷേധക്കാർക്കും ഏതാനും പൊലീസുകാർക്കും പരുക്കേറ്റു. എംഎൽഎമാരായ ഐ.സി. ബാലകൃഷ്ണൻ, ടി.സിദ്ദീഖ് എന്നിവർക്ക് നേരെ കുപ്പിയേറും ചീത്തവിളിയും നടന്നിരുന്നു.
Latest news
ഡ്രൈവിംഗ് ടെസ്റ്റിന് എത്തുന്നവര്‍ സ്വന്തം വാഹനവുമായി എത്തണം ; മന്ത്രി ഗണേഷ് കുമാര്‍
തിരുവനന്തപുരം ; പരിഷ്കരിച്ച ഡ്രൈവിംഗ് ടെസ്റ്റുമായി മുന്നോട്ടുപോകാൻ സംസ്ഥാന മോട്ടോർ വാഹന വകുപ്പിന് നിർദ്ദേശം. ഇന്ന് മുതല്‍ ഡ്രൈവിംഗ് ടെസ്റ്റ് നടത്താനാണ് നിർദ്ദേശം നല്‍കിയിരിക്കുന്നത്. ടെസ്റ്റിന് തീയതി ലഭിച്ച അപേക്ഷകർ സ്വന്തം വാഹനവുമായി എത്തണമെന്നാണ് നിർദ്ദേശം.
കെ.എസ്.ആർ.ടി.സിയുടെ സ്ഥലങ്ങള്‍ ഡ്രൈവിംഗ് ടെസ്റ്റിന് ഉപയോഗിക്കാനും തീരുമാനമായി. പ്രതിഷേധം ഉണ്ടാകാനുള്ള സാദ്ധ്യത കണക്കിലെടുത്ത് പൊലീസ് സംരക്ഷണം ഉറപ്പാക്കാനും ആർ.ടി.ഒമാർക്ക് നിർദ്ദേശം നല്‍കിയിട്ടുണ്ട്. മോട്ടോർ വാഹനവകുപ്പിന്റെ ഉന്നതതല യോഗത്തിലാണ് തീരുമാനം.
പരിഷ്കരിച്ച സർക്കുലർ പ്രകാരം പരമാവധി 40 പേരെ മാത്രം പങ്കെടുപ്പിച്ച് മാത്രം ഡ്രൈവിംഗ് ടെസ്റ്റ് നടത്താനാണ് ഉദ്യോഗസ്ഥർക്ക് സർക്കാർ തലത്തില്‍ നിന്ന് നല്‍കിയിരിക്കുന്ന നിർദ്ദേശം. ആദ്യം റോഡ് ടെസ്റ്റ്, പിന്നീട് ഗ്രൗണ്ട് ടെസ്റ്റ് എന്ന രീതി തുടരണമെന്നും പുതിയ ട്രാക്ക് തയ്യാറാകുന്നത് വരെ എച്ച് ട്രാക്കില്‍ ടെസ്റ്റ് നടത്തി ലൈസൻസ് അനുവദിക്കണമെന്നുമാണ് നിർദ്ദേശം നല്‍കിയിരിക്കുന്നത്.
ഡ്രൈവിംഗ് ടെസ്റ്റ് കുറ്റമറ്റ നിലയില്‍ നടത്തുന്നതിനായാണ് സർക്കാർ പരിഷ്കാരം നടപ്പാക്കുന്നതെന്ന് മന്ത്രി കെ.ബി. ഗണേഷ് കുമാർ പറഞ്ഞു. അത് തടസപ്പെടുത്താനുള്ള ശ്രമത്തില്‍ നിന്ന് ബന്ധപ്പെട്ടവർ പിൻമാറണം. ഹൈക്കോടതി ഉത്തരവിനെ മാനിക്കാൻ എല്ലാവരും തയ്യാറാകണമെന്നും ഗണേഷ് കുമാർ ആവശ്യപ്പെട്ടു.
Latest news
ഡോ. മാര്‍ അത്തനേഷ്യസ് യോഹാന്‍ മെത്രാപ്പൊലീത്തയുടെ കബറടക്കം കുറ്റിപ്പുഴയിലെ സെന്റ് തോമസ് നഗറില്‍
തിരുവല്ല ;അമേരിയ്ക്കയില്‍ വാഹനാപകടത്തെത്തുടര്‍ന്ന് ചികത്സയില്‍ ഇരിയ്ക്കെ മരണപ്പെട്ട ബിലീവേഴ്സ് ഈസ്റ്റേണ്‍ ചര്‍ച്ച് സഭാധ്യക്ഷന് കാലം ചെയ്ത ഡോ. മാര്‍ അത്തനേഷ്യസ് യോഹാന്‍ മെത്രാപ്പൊലീത്തയുടെ ഭൗതിശരീരം സഭാ ആസ്ഥാനമായ തിരുവല്ല കുറ്റപ്പുഴയിലെ സെന്റ് തോമസ് നഗറില്‍ കബറടക്കാന്‍ തീരുമാനമായി.
ഇന്നലെ രാത്രി സഭാ ആസ്ഥാനത്ത് ചേര്‍ന്ന ബിഷപ്പുമാരുടെ പ്രത്യേക യോഗത്തിലാണ് ഇതു സംബന്ധിച്ച് തീരുമാനമായത്.ഇവിടത്തെ കത്തീഡ്രലിലായിരിക്കും ശുശ്രൂഷകള്‍ നടത്തുക. തീയതി പിന്നീട് തീരുമാനിക്കും.
യുഎസിലെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി 8 മുതല്‍ 10 വരെ ദിവസങ്ങള്‍ക്കുള്ളില്‍ സംസ്കാര ശുശ്രൂഷകള്‍ നടക്കുമെന്ന് സഭാ വക്താവ് ഫാ. സിജോ പന്തപ്പള്ളില്‍ അറിയിച്ചു. നടപടിക്രമങ്ങള്‍ വേഗത്തിലാക്കാന്‍ ഹൂസ്റ്റണിലെ ഇന്ത്യന്‍ കോണ്‍സുലേറ്റുമായി ബന്ധപ്പെട്ടു ചര്‍ച്ചകള്‍ നടക്കുകയാണെന്നും സഭാ അധികൃതര്‍ പറഞ്ഞു.
പുതിയ മെത്രാപ്പൊലീത്തയെ തിരഞ്ഞെടുക്കുന്നത് വരെ സഭാ ചുമതലകള്‍ ബിഷപ്പുമാരുടെ ഒന്‍പതംഗ സമിതിക്കായിരിക്കും. ചെന്നൈ അതിഭദ്രാസനത്തിന്റെ ചുമതലയുള്ള ഡോ. സാമുവല്‍ മാര്‍ തെയോഫിലോസിന്റെ അധ്യക്ഷതയിലുള്ള സമിതി സംസ്കാര ശുശ്രൂഷകള്‍ക്കും നേതൃത്വം നല്‍കും.
ബിഷപ്പുമാരായ ഡോ. സാമുവല്‍ മാര്‍ തെയോഫിലോസ്, ജോണ്‍ മാര്‍ ഐറേനിയോസ്, ജോഷ്വ മാര്‍ ബര്‍ന്നബാസ്, മാര്ട്ടിന് മാര്‍ അപ്രേം, മാത്യൂസ് മാര്‍ സില്‍വാനിയോസ്, ഫാ. സിജോ പന്തപ്പള്ളില്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
ചൊവ്വാഴ്ച യുഎസിലെ ഡാലസില്‍ ഉണ്ടായ അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ മെത്രാപ്പൊലീത്ത ഡാലസ് സിറ്റിയിലെ മെതഡിസ്റ്റ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം.
ഡാലസിലെ സില്‍വര്‍സിന്റില്‍ പ്രഭാത സവാരിക്കിടെ വാഹനമിടിച്ച് മെത്രാപ്പൊലീത്തയുടെ നെഞ്ചിനും തലയ്ക്കും ഗുരുതരമായി പരുക്കേല്‍ക്കുകയായിരുന്നു. ആന്തരാവയവങ്ങളിലുണ്ടായ രക്തസ്രാവം നിലയ്ക്കാന്‍ ശസ്ത്രക്രിയ നടത്തി.ഇതെത്തുടര്‍ന്ന് ആരോഗ്യ നിലയില്‍ നേരിയ പുരോഗതി കണ്ടെങ്കിലും ഇന്ത്യന്‍ സമയം ബുധനാഴ്ച രാത്രി 7 മണിയോടെ മരിച്ചു.
Latest news
അടഞ്ഞുകിടന്ന വീട്ടിൽക്കയറി വീട്ടുപകരണങ്ങൾ തല്ലി തകർത്തു; സംഭവം കോതമംഗലം രാമല്ലൂരിൽ
Latest news
പ്രസാദത്തിലും നിവേദ്യത്തിലും ഇനി അരളിപ്പൂവ് ഉണ്ടാകില്ല; വിലക്കേര്‍പ്പെടുത്തി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്
തിരുവനന്തപുരം ; അരളിപ്പൂവില്‍ വിഷാംശം ഉണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് ക്ഷേത്രങ്ങളില്‍ ഇനിമുതല്‍ പ്രസാദത്തിലും നിവേദ്യത്തിലും അരളിപ്പൂ ഉപയോഗിക്കേണ്ടെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ്.എന്നാല്‍ പൂജയ്ക്ക് അരളിപ്പൂ ഉപയോഗിക്കാമെന്ന് ബോർഡ് വ്യക്തമാക്കി. അരളിക്ക് പകരം തെച്ചി, തുളസി തുടങ്ങിയവ ഉപയോഗിക്കും.
ദേവസ്വംബോര്‍ഡ് ചേർന്ന യോഗത്തിലാണ് തീരുമാനം. അതേസമയം, അരളിപ്പൂവ് പൂര്‍ണമായും ക്ഷേത്ര ആവശ്യങ്ങളില്‍നിന്നും ഒഴിവാക്കില്ല. അരളിപ്പൂവ് ഉപയോഗിച്ചുള്ള ഹാരം ചാര്‍ത്തല്‍, പുഷ്പാഭിഷേകം, പൂമൂടല്‍ പോലെയുള്ള ചടങ്ങുകള്‍ എന്നിവയ്ക്കെല്ലാം ക്ഷേത്രങ്ങളില്‍ അരളിപ്പൂവിന്റെ ഉപയോഗം തുടരും.
ഹരിപ്പാട് സ്വദേശി സൂര്യ സുരേന്ദ്രൻ നെടുമ്ബാശ്ശേരി വിമാനത്താവളത്തില്‍ കുഴഞ്ഞു വീണ് മരിച്ചതിനു പിന്നാലെയാണ് അരളി വീണ്ടും ചർച്ചയായത്. അരളിയുടെ ഇലയോ പൂവോ നുള്ളി വായിലിട്ട് ചവച്ചതുമൂലം വിഷബാധയേറ്റാണ് സൂര്യ മരിച്ചത് എന്നാണ് പ്രാഥമിക നിഗമനം. ഇതിനു പിന്നാലെ അടൂർ തെങ്ങമത്ത് അരളി ചെടിയുടെ ഇല തിന്ന പശുവും കിടാവും ചത്തിരുന്നു.
Latest news
എടാ മോനെ.……; ആവേശം ഓടിടിയിൽ,ചിത്രമെത്തുന്നത് ഇറങ്ങി ഒരുമാസം പിന്നിടുമ്പോൾ
ഹൈദരാബാദ്: മഞ്ഞുമ്മൽ ബോയ്സിന് പിന്നാലെ ഫഹദ് ഫാസിലിൻ്റെ മാസ്സ് എൻ്റർടൈനറായ എറ്റവും പുതിയ ചിത്രം ആവേശം ഒടിടിയിലേക്ക്. ഇറങ്ങി ഒരുമാസം പിന്നിടുമ്പോഴാണ് ചിത്രം ആമസോൺ പ്രൈം വിഡിയോയിൽ എത്തുന്നത്.
അൻവർ റഷീദ് എൻ്റർടെയ്ൻമെൻ്റ്സിന്റെ ബാനറിൽ അൻവർ റഷീദും ഫഹദ് ഫാസിൽ ആൻഡ് ഫ്രണ്ട്സിൻ്റെ ബാനറിൽ നസ്രിയ നസീമും ചേർന്ന് നിർമിച്ച ആവേശം തിയേറ്ററിൽ ചുരുങ്ങിയ നാളുകൾക്കൊണ്ട് പ്രേഷകരിൽ ആവേശം സൃഷ്ട്ടിച്ച ഒരു ചിത്രം കൂടിയാണ്. കൂടാതെ ഇറങ്ങി നാളുകൾക്കുള്ളിൽ ഒരു വിജയചിത്രം ഇത്രവേഗം ഒരു ഒടിടി പ്ലാറ്റ്ഫോമിലൂടെ ജനകളിലേക്ക് എത്തുമെന്നത് അപ്രതീക്ഷിതമായ ഒരു കാര്യമാണ്.
150 കോടിയാണ് ചിത്രം ആഗോള കളക്ഷനിൽ സ്വാന്തമാക്കിയത്. 66 കോടി രൂപ കേരളത്തിൽ നിന്നും സ്വന്തമാക്കിയപ്പോൾ 16 കോടി കർണാടക,തമിഴ്നാട് എന്നിവിടങ്ങളിൽ നിന്നും ആവേശം വാരിക്കൂട്ടി. വിഷു റിലീസിൻ്റെ ഭാഗമായി വന്ന ചിത്രം ഫഹദ് ഫാസിലിൻ്റെ അഭിനയ ജീവിതത്തിൽ തന്നെ എറ്റവും പണം വാരിയ സിനിമകളിൽ ഒന്ന്കുടിയാണ്.
പിന്നാലെ പ്രേഷകർ സാമൂഹ്യ മാധ്യമങ്ങളിലൂടെ ഫഹദ് ഫാസിലിൻ്റെ രംഗണ്ണനെ എറ്റെടുത്തപ്പോൾ സിനിമയിലെ ഗാനങ്ങളും വലിയ തരംഗമായി മാറിയിരിക്കുകയാണ്. ചിത്രത്തിലെ സുഷിൻ ശ്യാം ഈണം പകർന്ന് വിനായക് ശശികുമാർ വരികൾ രചിച്ച ജാഡയാണ് പ്രേഷകർ നെഞ്ചോട് ചേർത്ത ഗാനങ്ങളിൽ ഒന്ന്. ശ്രീനാഥ് ഭാസിയാണ് പാട്ടിന് ശബ്ദ്ദം നൽകിയിരിക്കുന്നത്.
രോമാഞ്ചത്തിന്റെ സംവിധായകൻ ജീത്തു മാധവനാണ് ആവേശത്തിൻ്റെയും സംവിധാനം നിർവഹിക്കുന്നത്. ഒരു കോളേജ് അന്തരീക്ഷത്തിലെ കഥ പറയുന്ന ചിത്രത്തിൽ അവരെ സഹായിക്കാൻ എത്തുന്ന ഗുണ്ടയായാണ് ഫഹദ് ഫാസിൽ എത്തുന്നത്.
ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു ഫഹദ് ഫാസിലിനൊപ്പം മന്‍സൂര്‍ അലി ഖാന്, ആശിഷ് വിദ്യാര്‍ത്ഥി, സജിന്‍ ഗോപു, പ്രമുഖ മലയാളി ഗെയിമറും യൂട്യൂബറുമായ ഹിപ്സ്റ്റര്‍, മിഥുന് ജെഎസ്, റോഷന് ഷാനവാസ്, തുടങ്ങിയവരും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.
-
Latest news3 weeks ago
ഒന്നച്ച് മരിയ്ക്കാന്‍ ധാരണ, ഫാനില്‍ കയര്‍ കെട്ടി കൊടുത്തു, പിന്നാലെ ഭാര്യ ജീവനൊടുക്കി; “രക്ഷപെട്ട” ഭര്‍ത്താവ് അറസ്റ്റില്‍
-
Latest news4 weeks ago
വാഹനാപകടത്തിൽ പരിക്കേറ്റ് ചികത്സയിലായിരുന്ന മകൾ മരിച്ചു, പിന്നാലെ മാതാവ് ജീവനൊടുക്കി; ദാരുണ സംഭവം കോതമംഗലം നെല്ലിക്കുഴിയിൽ
-
Local News4 weeks ago
കവിത വായ പൊത്തിപ്പിടിച്ചു, അലക്സ് കഴുത്തറുത്തു; അടിമാലിയിലെ ഫാത്തിമയുടെ ജീവനെടുത്തത് സ്വർണ്ണം കവരാനെന്ന് പ്രതികൾ
-
Latest news3 weeks ago
അടിമാലിയിൽ നിന്നും കാണാതായ വർക്ക്ഷോപ്പ് നടത്തിപ്പുകാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
-
Latest news4 days ago
വൈദീകനും ഇടവകക്കാരിയും തമ്മിലുള്ള അടുപ്പം അതിരുവിട്ടു, വാട്സാപ്പ് ചാറ്റ് പുറത്ത്; വിശ്വാസികള്‍ അങ്കലാപ്പില്‍
-
Latest news2 weeks ago
മുന്‍വൈരാഗ്യം മൂലം അടിമാലി ആനക്കുളത്ത് ഓട്ടോ ഡ്രൈവറെ വെട്ടികൊലപ്പെടുത്താന്‍ ശ്രമം;മൂന്നുപേര്‍ പിടിയില്‍
-
Latest news3 weeks ago
നദിയിൽ ബോട്ട് കീഴ്മേൽ മറിഞ്ഞ് അപകടം; 6 കുട്ടികൾ മരിച്ചു, രക്ഷാപ്രവർത്തനം തുടരുന്നു
-
Latest news1 week ago
ജോലിസ്ഥലത്തേയ്ക്ക് പുറപ്പെട്ട എസ് ഐയെ കാണാനില്ല; പോത്താനിക്കാട് പോലീസ് കേസെടുത്തു,തിരച്ചില്‍ ഊര്‍ജ്ജിതം