M4 Malayalam
Connect with us

News

മാതാവിനെ ചേര്‍ത്ത് അസഭ്യം പറഞ്ഞിന്റെ പക ; യുവാവിനെ വെട്ടിക്കൊന്നു , രണ്ടുപേര്‍ കസ്റ്റഡിയില്‍

Published

on

പെരുമ്പാവൂര്‍ ; കീഴില്ലത്ത് യുവാവിനെ വെട്ടിക്കൊന്നു.രണ്ടുപേര്‍ കസ്റ്റഡിയില്‍.മെബിന്‍,സിജു എന്നിവരാണ് കുറുപ്പംപടി പോലീസിന്റെ കസ്റ്റഡിയില്‍ അിട്ടുള്ളതെന്നാണ് സൂചന.ഇവരെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല.

വട്ടപ്പറമ്പന്‍ സാജുവിന്റെ മകന്‍ അന്‍സില്‍(28)ആണ് കൊല്ലപ്പെട്ടത്.ആഴത്തിലുള്ള നിരവധി വെട്ടുകള്‍ ശരീരത്തിലുണ്ട്.മൃതദ്ദേഹം താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍.രാവിലെ ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിയ്ക്കും.അവിവിവാഹിതനാണ്.

പെട്രോള്‍ പമ്പില്‍ വച്ച് അന്‍സിലും മറ്റുചിലരും തമ്മില്‍ വാക്കേറ്റം നടന്നതായുള്ള സൂചനകളാണ് കസ്റ്റഡിയിലായവരിലേയ്്ക്ക് അന്വേഷണം എത്താന്‍കാരണം.സംഭവസ്ഥലത്തേയ്ക്ക് വെള്ളമാരുതി ആള്‍ട്ടോ കാറും ബൈക്കും അതിവേഗം വരുന്നതും പോകുന്നതും സമീപത്തെ സിസി ടിവി കാമറ ദൃശ്യങ്ങളിലുണ്ട്.ഇതും പോലീസ് അന്വേഷണത്തിന് സഹായകമായി.

മൊബൈലില്‍ കോള്‍ വന്നാല്‍ അന്‍സില്‍ വീടിന് മുകള്‍ഭാഗത്തെ പറമ്പിപ്പീടിക കനാല്‍ ബണ്ട് റോഡിലേയ്ക്കിറങ്ങി,നടന്നുകൊണ്ട് സംസാരിയ്ക്കുന്നത് സാധാരണയാണ്.ഇന്നലെ രാത്രയിലും മൊബൈലില്‍ വിളി വന്നപ്പോഴാണ് അന്‍സില്‍ വീടിന് പുറത്തേയ്ക്കിറങ്ങിയത്.രാത്രി 9.30 തോടെയാണ് സഹോദരന്‍ ബേസിനൊപ്പം അന്‍സില്‍ വീട്ടിലെത്തുന്നത്.തുടര്‍ന്ന് ബേസില്‍ കുളിയ്്ക്കാന്‍ ബാത്തുറൂമിലേയ്ക്ക്് കയറി.പിന്നാലെ മൊബൈലില്‍ കോള്‍ വന്നതിനെ തുടര്‍ന്ന അനന്‍സിലും പുറത്തേയ്ക്കിറങ്ങി.

ഈ സമയം പിതാവ് സാജുവും അമ്മ ജോളിയും വീട്ടിലുണ്ടായിരുന്നു.കുറച്ചുനേരം കഴിഞ്ഞ് റോഡില്‍ നിന്നും നിലവിളികേട്ട് ഒടിയെത്തുമ്പോള്‍ അവരെന്നെ വെട്ടീടാ.. എന്നും പറഞ്ഞ് അന്‍സില്‍ പാതയോരത്തെ പുല്ലിലേയ്ക്ക് വീഴുന്നതാണ് ബേസില്‍ കാണുന്നത്.

ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.വീട്ടില്‍ നിന്നും കഷ്ടി 75 മീറ്ററോളം അകലെ കനാല്‍ ബണ്ട് റോഡില്‍ വച്ചാണ് അക്രമികള്‍ അന്‍സിലിനെ വകവരുത്തിയത്.
തമ്മില്‍തല്ലിലോ അനവശ്യകുട്ടുകെട്ടുകളിലോ അന്‍സില്‍ ഉള്‍പ്പെട്ടതായി നാട്ടുകാര്‍ക്കോ അടുപ്പക്കാര്‍ക്കോ വിവരമില്ല.പഴയ വാഹനങ്ങള്‍ വാങ്ങി വില്‍പ്പന നടത്തി വന്നിരുന്ന അന്‍സിലിന്റെ അരുംകൊലയ്ക്ക് പിന്നില്‍ പെട്രോള്‍ പമ്പിലെ തര്‍ക്കം മാത്രമാണോ എന്ന കാര്യത്തില്‍ പരക്കെ സംശയം ഉയര്‍ന്നിട്ടുണ്ട്.

1 / 1

Latest news

വേണാട് എക്സ്പ്രസ് പുതിയ സമയക്രമത്തിലേയ്ക്ക്: പുതുക്കിയ സമയങ്ങൾ പ്രകാരം മാത്രം സർവീസുകൾ

Published

on

By

തിരുവനതപുരം: മേയ് 1 മുതൽ വേണാട് എക്സ്പ്രസ് എറണാകുളം സൗത്ത് സ്‌റ്റേഷൻ ഒഴിവാക്കി യാത്ര തുടരാൻ തീരുമാനം. ഷൊർണൂർ നിന്ന് തിരിച്ചുള്ള സർവീസിലും സൗത്ത്സ്റ്റേഷൻ ഒഴിവാക്കുമെന്നാണ് സൂചന.

റെയിൽവേ അധികൃതർ വ്യക്തമാക്കുന്നതനുസരിച്ച് എറണാകുളം നോർത്ത് – ഷൊർണൂർ റൂട്ടിൽ വേണാട് എക്സ്പ്രസ് നിലവിലെ സമയക്രമത്തേക്കാൾ 30 മിനിറ്റോളം മുൻപേ ഓടാനാണ് സാധ്യത.

തിരിച്ചുള്ള യാത്രയിൽ എറണാകുളം നോർത്ത് മുതൽ തിരുവനന്തപുരം വരെ എല്ലാ സ്റ്റേഷനിലും 15 മിനിറ്റോളം നേരത്തെ എത്തിച്ചേരും.ഷൊർണൂരിലേക്കുള്ള പുതിയ സമയം

എറണാകുളം നോർത്ത്: 9.50 എഎം
ആലുവ: 10.15 എഎം
അങ്കമാലി: 10.28 എഎം
ചാലക്കുടി: 10.43 എ.എം
ഇരിങ്ങാലക്കുട: 10.53 എഎം
തൃശൂർ : 1 1.18 AM
വടക്കാഞ്ചേരി: 11.40 എഎം
ഷൊർണൂർ ജം.: 12.25 പിഎം

തിരുവനന്തപുരത്തേക്കുള്ള മടക്കയാത്രയിലെ പുതിയ സമയക്രമം

എറണാകുളം നോർത്ത്: 05.15 പിഎം
തൃപ്പൂണിത്തുറ: 05.37 പിഎം
പിറവം റോഡ്: 05.57 പിഎം
ഏറ്റുമാനൂർ: 06.18 പിഎം
കോട്ടയം: 06.30 പിഎം
ചങ്ങാശ്ശേരി: O6.50 പിഎം
​തിരുവല്ല: 07.00 പിഎം
ചെങ്ങന്നൂർ: 07.11 പിഎം
ചെറിയനാട്: 07.19 പിഎം
മാവേലിക്കര: 07.28 പിഎം
കായംകുളം: 07.40 പിഎം
കരുനാഗപ്പള്ളി: 07.55 പിഎം
ശാസ്താംകോട്ട: 08.06 പിഎം
കൊല്ലം ജം: 08:27 പിഎം
മയ്യനാട്: 08.39 പിഎം
പരവൂർ: 08.44 പിഎം
വർക്കല ശിവഗിരി: 08.55 പിഎം
കടയ്ക്കാവൂർ: 09.06 പിഎം
ചിറയിൻകീഴ്: 09.11 പിഎം
തിരുവനന്തപുരം പേട്ട: 09.33 പിഎം
തിരുവനന്തപുരം സെൻട്രൽ: 10.00 പിഎം

1 / 1

Continue Reading

Latest news

വാഹനാപകടം: 3 ഇന്ത്യൻ സ്ത്രീകൾക്ക് ദാരുണാന്ത്യം

Published

on

By

ഡൽഹി:യുഎസിലെ സൗത്ത് കരോലിനയിലുണ്ടായ വാഹനാപകടത്തിൽ 3 മരണം. ഇന്ത്യൻ വംശജരായ ഗുജറാത്തിലെ ആനന്ദ് സ്വദേശികളായ രേഖാബെൻ പട്ടേൽ, സംഗീതാബെൻ പട്ടേൽ, മനീഷബെൻ പട്ടേൽ എന്നിവരാണ് മരിച്ചത്.

സൗത്ത് കരോലിനയിലെ ഗ്രീൻവില്ലെ കൗണ്ടിയിലെ പാലത്തിന് മുകളിലൂടെ സഞ്ചരിച്ച വാഹനം അമിത വേഗതയിലായിരുന്നു എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. രക്ഷപെട്ട ഒരാളെ പരിക്കുകളോടെ ആശുപത്രയിൽ പ്രേവേശിപ്പിച്ചു.

1 / 1

Continue Reading

Latest news

എറ്റവും വലിയ ഡിജിറ്റൽ ക്യാമറയുമായി ശാശ്ത്രജ്ഞർ: ലക്ഷ്യം ആകാശത്തിലെ വിസ്മയ കാഴ്ചകൾ

Published

on

By

അമേരിക്ക: ലോകത്തിലെ ഏറ്റവും വലിയ ഡിജിറ്റൽ ക്യാമറ വികസിപ്പിച്ചെടുത്ത നേട്ടവുമായി വാഷിംഗ്‌ടൺ സർവകാല ശാലയിലെ ശാസ്ത്രജ്ഞന്മാർ.ലോ ലെഗസി സർവേ ഓഫ് സ്‌പേസ് ആൻഡ് ടൈം (എൽഎസ്എസ്ടി) എന്നാണ് ഈ വമ്പൻ ക്യാമറയുടെ പേര്.

3200 മെഗാപിക്‌സലുകളാണ് ക്യാമറയിൽ ഉൾപെടുത്തിയിരിക്കുന്നത്. ബഹിരാകാശ പ്രതിഭാസങ്ങൾ പകർത്താനുപയോഗിക്കുന്ന ക്യാമറ അതികം വൈകാതെ ചിലെയിൽ സ്ഥിതി ചെയ്യുന്ന വെറ.സി.റൂബിൻ നിരീകഷണ കേന്ദ്രത്തിലേയ്ക്ക് മാറ്റുമെന്നാണ് കരുതുന്നത്.

ആകാശങ്ങളിൽ നടക്കുന്ന പ്രതിഭാസങ്ങൾ അപ്പാടെ ഇമ ചിമ്മാതെ പകർത്തുന്ന ക്യാമറയുടെ ചിത്രങ്ങൾ പ്രേദർശിപ്പിക്കാൻ 378 ഫോർകെ സ്‌ക്രീനുകൾ ആവശ്യമാണ്.

ഈ ക്യാമറയുടെ പൂർത്തീകരണവും ചിലെയിലെ നിരീക്ഷണ കേന്ദ്രങ്ങളിലെ പുതിയ കണ്ടെത്തലുകളും ആകാശ കാഴ്ചകളുടെ പുതിയ ഒരു ലോകം കാഴ്ചക്കാരന് സമ്മാനിക്കുമെന്നാണ് പദ്ധതിക്ക് പിന്നിൽ പ്രവർത്തിച്ച വാഷിങ്ടൻ സർവകലാശാല പ്രഫസർ സെൽജിക്കോ ഇവേസികിന്റെയും പ്രതീക്ഷ

1 / 1

Continue Reading

Latest news

ചാലക്കുടയിൽ തീ പിടുത്തം: അഗ്നിശമന സേനയുടെ വിവിധ യൂണിറ്റുകൾ തീ അണക്കാനുള്ള ശ്രമങ്ങൾ തുടരുന്നു

Published

on

By

തൃശൂർ: ചാലക്കുടയിൽ ഹരിത കർമസേന ശേഖരിച്ച മാലിന്യ കുമ്പാരത്തിന് തീ പിടിച്ചു. ഉച്ചക്ക് ഒന്നരയോടുകൂടിയാണ് സംഭവം.

പ്ലാസ്റ്റിക് മാലിന്യങ്ങൾ ഉൾപ്പടെയുള്ളവക്ക് തീ പിടിച്ചതുമൂലം പരിസരത്ത് വലിയ രീതിയിൽ തീ പടർന്നിട്ടുണ്ട്. സ്ഥലത്ത് തീ അണക്കുന്നതുമായി ബന്ധപെട്ട് അഗ്നിശമന സേനയുടെ വിവിധ യൂണിറ്റുകൾ തുടരുകയാണ്. എന്നാൽ തീ പടരാനുണ്ടായ കാരണം ഇപ്പോഴും വ്യക്തമായിട്ടില്ല.

 

1 / 1

Continue Reading

Latest news

കൽത്തൂൺ ദേഹത്ത് വീണതിനെ തുടർന്ന് 14 വയസ്സുകാരന് ദാരുണാന്ത്യം

Published

on

By

കണ്ണൂർ: തലശേരി മാടപ്പീടികയിൽ കളിക്കുന്നതിനിടയിൽ കൽത്തൂൺ ദേഹത്ത് വീണതിനെ തുടർന്ന് 14 വയസ്സുകാരന് ദാരുണാന്ത്യം. പാറാൽ ആച്ചുകുളങ്ങര ചൈത്രത്തിൽ മഹേഷിന്റെയും സുനിലയുടെയും മകൻ കെ. പി. ശ്രീനികേത് ആണ് മരിച്ചത്.

അധ്യാപകരായ മാതാപിതാക്കൾ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയിരുന്നതിനാൽ കുട്ടി പറമ്പിൽ കളിയ്ക്കാൻ പോകുകയും ഊഞ്ഞാൽ കെട്ടിയ കൽത്തൂൺ ദേഹത്തേയ്ക്ക് വീഴുകയുമായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

1 / 1

Continue Reading

Trending

error: