Connect with us

Local News

സി പി എം-കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം ; പോലീസ് ലാത്തി വീശി

Published

on

( വീഡിയോ കാണാം )

മൂവാറ്റുപുഴ; നഗരത്തില്‍ സി പി എം-കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം.പോലീസ് ലാത്തി വീശി.

കൊടിമരം തകര്‍ത്തതില്‍ പ്രതിഷേധിച്ച് മൂവാറ്റുപുഴയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധ പ്രകട നത്തോട് അനുബന്ധിച്ചാണ് സംഘര്‍ഷം ഉടലെടുത്തത്.

കോണ്‍ഗ്രസ് പ്രകടനം നഗരമധ്യത്തിലൂടെ കടന്നുപോകവെ സി പി എം പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളികളുമായി എത്തുകയായിരുന്നു.

തുടര്‍ന്ന് കോണ്‍ഗ്രസ്-സി പി എം പ്രവര്‍ത്തകര്‍ പല ഭാഗത്തായി തമ്പടിച്ച് പരസ്പരം പോര്‍വിളിയും ഉന്തും തള്ളും മറ്റുമുണ്ടായി.

ഇരു വിഭാഗത്തെയും പിരിച്ചുവിടാന്‍ പോലീസ് പലവട്ടം ലാത്തി വീശി.കല്ലേറില്‍ പുത്തന്‍കുരിശ് ഡി വൈ എസ് പി , മാത്യു കുഴല്‍നാടന്‍ എം എല്‍ എ തുടങ്ങിയവര്‍ക്കും ഇരു പാര്‍ട്ടികളിലെ പ്രവര്‍ത്തകരില്‍ ചിലര്‍ക്കും പരിക്കേറ്റതായിട്ടാണ് അറിയുന്നത്.

ഇടുക്കി എഞ്ചിനിയറിംഗ് കോളേജ് വിദ്യാര്‍ത്ഥി ധീരജ് രാജേന്ദ്രന്‍ കുത്തേറ്റ് മരിച്ചതിനെത്തുടര്‍ന്ന് നഗരത്തില്‍ എല്‍ ഡി എഫ് പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. ഈ പ്രകടനത്തിനത്തില്‍ പങ്കെടുത്തവര്‍ തങ്ങളുടെ കൊടിമരം നശിപ്പിച്ചെന്നാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വ്യക്തമാക്കായിട്ടുള്ളത്

 

1 / 1

Advertisement

Local News

കാട്ടാന കിണറ്റിൽ വീണു ; സംഭവം കോതമംഗലം കോട്ടപ്പടിയിൽ, രക്ഷാപ്രവർത്തനം തുടരുന്നു

Published

on

By

കോതമംഗലം ; കോതമംഗലം കോട്ടപ്പടിയിൽ കാട്ടാന കിണറ്റിൽ വീണു. ഇന്ന് പുലർച്ചെ ഒന്നരയോടെയാണ് സംഭവം നടന്നത്. വനംവകുപ്പും പൊലീസും നാട്ടുകാരും ചേർന്ന് ആനയെ പുറത്ത് എത്തിക്കാനുള്ള ശ്രമം തുടർന്നുകൊണ്ടിരിക്കുകയാണ്.

പ്രദേശത്ത് സ്ഥിരം പ്രശ്നക്കാരനായ ആനയെ മയക്കുവെടിവെച്ച് പിടികൂടണമെന്ന് നാട്ടുകാർ പറഞ്ഞു .കോട്ടപ്പടി പ്രദേശത്ത് വന്യമൃഗ ശല്യം രൂക്ഷമാണ്. കഴിഞ്ഞ കുറെ ദിവസങ്ങളായി കാട്ടാനക്കൂട്ടം പ്രദേശത്ത് തമ്പടിച്ചിരിക്കുകയാണെന്ന് നാട്ടുകാർ പറയുന്നു.

ഇതിൽ ഒരു കൊമ്പനാണ് സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലെ കിണറ്റിൽ വീണത്.  അരിക് ഇടിച്ച് കാട്ടാനയെ പുറത്ത് എത്തിക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നത്.അതിനിടെ പ്രദേശത്ത് നിന്ന് കാട്ടിലേക്ക് മൂന്ന് കിലോമീറ്റർ ദൂരമുണ്ട്.

അതുകൊണ്ട് കാട്ടാനയെ പുറത്ത് എത്തിച്ച് തുറന്നുവിട്ടാൽ വീണ്ടും ജനവാസകേന്ദ്രത്തിൽ എത്തുമെന്ന് നാട്ടുകാർക്ക് ആശങ്കയുണ്ട്. അതിനാൽ കാട്ടാനയെ മയക്കുവെടിവെച്ച് പിടികൂടണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

1 / 1

Continue Reading

Local News

യുവാവിനെ വെട്ടി കൊലപ്പെടുത്തി ; പ്രതികളായ രണ്ട് പേർ അറസ്റ്റിൽ

Published

on

By

ആലുവ ; യുവാവിനെ കൊലപ്പെടുത്തിയ കേസിൽ പ്രതികളായ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. പാറക്കടവ് കുറുമശ്ശേരി വേങ്ങു പ്പറമ്പിൽ വീട്ടിൽ നിതിൻ (30), കുറുമശ്ശേരി മണ്ണാറത്തറ വീട്ടിൽ ദീപക് (36) എന്നിവരെയാണ് ചെങ്ങമനാട് പോലീസ് അറസ്റ്റ് ചെയ്തത്. ബുധനാഴ്ച പുലർച്ചെയാണ് വിനു വിക്രമനെ ദേഹമാസകലം വെട്ടേറ്റ നിലയിൽ കുറുമശ്ശേരി പ്രിയ ആശുപത്രിയ്ക്ക് സമീപം കാണപ്പെട്ടത്.

പിന്നീട് കറുകുറ്റി അഡ്ലക്സ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണമടഞ്ഞു. തുടർന്ന് ജില്ലാ പോലീസ് മേധാവി ഡോ.വൈഭവ് സക്സേനയുടെ മേൽനോട്ടത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പ്രതികളെ വടക്കേക്കര ലേബർ ജംഗ്ഷന് സമീപത്തു നിന്ന് പിടികൂടുകയായിരുന്നു.

നിതിനെതിരെ കാലടി, അങ്കമാലി, നെടുമ്പാശ്ശേരി, ചെങ്ങമനാട് എന്നീ പോലീസ് സ്റ്റേഷനുകളിൽ നിരവധി കേസുകളുണ്ട്. ദീപക് നെടുമ്പാശ്ശേരി, ചെങ്ങമനാട് പോലീസ് സ്റ്റേഷനുകളിലെ നിരവധി കേസുകളിൽ പ്രതിയാണ്.

ആലുവ ഡി.വൈ.എസ്.പി എ. പ്രസാദിൻ്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തിൽ ഇൻസ്പെക്ടർ ആർ. കുമാർ, എസ്.ഐ മാരായ സന്തോഷ് അബ്രഹാം, നൗഷാദ്, എ.എസ്.ഐ മാരായ ഡിക്സൻ, സിനുമോൻ, ജിയോ, എസ്.സി.പി.ഒ മാരായ ജോയി ചെറിയാൻ, ഷിബു അയ്യപ്പൻ, അഖിലേഷ്, സി.പി.ഒ മാരായ കൃഷ്ണരാജ്, വിബിൻ, സജിത്, സെബാസ്റ്റ്യൻ എന്നിവരാണ് ഉണ്ടായിരുന്നത്.

1 / 1

Continue Reading

Latest news

യാത്രക്കാർക്കൊപ്പം ഉറക്കം നടിച്ച് കിടക്കും,അവസരം ഒത്തുവരുമ്പോൾ മൊബൈൽ കൈക്കലാക്കും;യുവാവ് പിടിയിൽ.

Published

on

By

മഥുര; ട്രെയിൻ യാത്രക്കാരുടെ വിശ്രമമുറിയിൽ കാത്തിരുന്ന് മോഷണം നടത്തുന്ന യുവാവ് പിടിയിൽ.

ഇരുപത്തിയൊന്നുകാരനായ അവിനാഷ് സിങ്ങിനെയാണ് ഉത്തർപ്രദേശിലെ മഥുര റെയിൽവേ പൊലീസ് അറസ്റ്റുചെയ്തതിട്ടുള്ളത്.

കഴിഞ്ഞ കുറച്ചുദിവസങ്ങളായി പഴ്‌സും മൊബൈൽ ഫോണുമടക്കം വിലപിടിപ്പുള്ള വസ്തുക്കൾ മോഷണം പോകുന്നതായി മഥുര റെയിൽവേ പൊലീസിന് പതിവായി പരാതി ലഭിച്ചിരുന്നു.

റെയിൽവെ പോലീസിന്റെ തന്ത്രപരമായ ഇടപൈടലാണ് മോഷ്ടാവ് കുടുങ്ങാൻ കാരണം.സിസി ടിവി ദൃശ്യങ്ങളിൽ നിന്നാണ് മോഷ്ടാവിനെ തിരിച്ചറിഞ്ഞത്.

വിശ്രമ മുറയിൽ യാത്രക്കാർ കിടന്നുറങ്ങുമ്പോൾ അവർക്കൊപ്പം ഉറക്കം നടച്ചുകിടക്കുകയും ഉറങ്ങിയെന്ന് ബോദ്ധ്യമാവുമ്പോൾ മൊബൈൽ കൈക്കലാക്കി മുങ്ങുന്നതുമാായിരുന്നു ഇയാളുടെ രീതി.5 മൊബൈലുകൾ ഇയാളിൽ നിന്നും പോലീസ് കണ്ടെടുത്തു.

 

1 / 1

Continue Reading

Latest news

“അത്താണി ബോയ്‌സ്”ഗുണ്ടാ സംഘത്തിന്റെ തലവൻ വിനു വിക്രമനെ വെട്ടികൊലപ്പെടുത്തിയ സംഭവത്തിൽ രണ്ടുപേർ കസ്റ്റഡിയിൽ

Published

on

By

കൊച്ചി; ചെങ്ങമനാട് കുറുമശ്ശേരിയിൽ ബുധനാഴ്ച പുലർച്ചെ ഗുണ്ടാ തലവൻ നെടുമ്പാശ്ശേരി തുരുത്തിശ്ശേരി അത്താണി വിഷ്ണു വിഹാറിൽ വിനു വിക്രമൻ (33) കൊല്ലപ്പെട്ട സംഭവത്തിൽ ഗുണ്ട സംഘാംഗങ്ങൾ പിടിയിൽ.

കുറുമശ്ശേരി പ്രിയപ്പടിയിൽ ‘തിമ്മയൻ’ എന്ന നിധിൻ (28), കുറുമശ്ശേരി ഗ്രൗണ്ടിന് സമീപം താമസിക്കുന്ന ദീപക് (38) എന്നിവരെയാണ് ചെങ്ങമനാട് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുള്ളത്.

‘അത്താണി ബോയ്‌സ്’ എന്ന കുപ്രസിദ്ധ ഗുണ്ടാസംഘത്തിന്റെ തലവനും, അത്താണി ബിനോയ് കൊലക്കേസിലെ ഒന്നാം പ്രതിയുമായ വിനു വിക്രമൻ,നിരവധി വധശ്രമ കേസുകളിലും പ്രതിയാണെന്ന് പോലീസ് അറയിച്ചു.

ബുധനാഴ്ച പുലർച്ചെ 1.30ഓടെ കുറുമശ്ശേരി പ്രിയപ്പടിക്കവലയിലാണ് കൊല നടന്നത്. ശരീരമാസകലം വെട്ടേറ്റ് റോഡിൽ രക്തം വാർന്ന് കിടന്ന വിനുവിനെ പൊലീസെത്തി അങ്കമാലിയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും താമസിയാതെ മരണപ്പെടുുകയായിരുന്നു.

പോലീസ് കസ്റ്റയിൽ എടുത്തിട്ടുള്ള ദീപക്കും കൊല്ലപ്പെട്ട വിനുവും കുന്നുകര പഞ്ചായത്തിലെ ചീരോത്തിത്തോട് ഭാഗത്തെ തിരുക്കൊച്ചി ബാറിൽ ചൊവ്വാഴ്ച്ച രാത്രി മദ്യപിക്കാനെത്തിയ സിസിടിവി ദൃശ്യം പോലീസിന് ലഭിച്ചിട്ടുണ്ട്.

ഇരുവരുടെയും സുഹൃത്തായ കിഴക്കേ കുറുമശേരി സ്വദേശി ‘സിംബാവെ’ എന്ന സതീഷനും ഒപ്പമിരുന്നാണ് ഇവർ മദ്യപിച്ചിരുന്നത്.മദ്യാപാനത്തിനിടെ മൂവരും തമ്മിൽ വാക്കേറ്റമുണ്ടായതായുള്ള വിവരവും പ്രചരിയ്ക്കുന്നുണ്ട്.

രാത്രി 11 മണിയോടെ കുറുമശ്ശേരി സ്വദേശിയായ സിന്റോയുടെ ഓട്ടോയിൽ നിധിനാണ് മൂവരെയും കുറുമശ്ശേരിയിലെത്തിച്ചത്.ബാറിൽ നിന്ന് ഇവർ ഓട്ടോയിൽ കയറിപ്പോകുന്ന ദൃശ്യങ്ങളും പൊലീസിന് ലഭിച്ചിട്ടുണ്ട്.

മുഖ്യപ്രതിയെന്ന് സംശയിക്കുന്ന നിധിന്റെ വീടിന് ഏകദേശം 50 മീറ്റർ അകലെ വച്ചാണ് വിനു കൊല്ലപ്പെട്ടത്. സംഭവ സമയത്ത് മദ്യപിച്ച് ലക്കുകെട്ട സതീഷ് ഓട്ടോറിക്ഷയിലിരുന്ന് ഉറങ്ങുകയായിരുന്നുവെന്നും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

2019 നവംബർ 17ന് അത്താണി ഓട്ടോ സ്റ്റാൻഡിൽ ഗുണ്ടാത്തലവനായിരുന്ന അത്താണി സ്വദേശി ‘ഗില്ലപ്പി’ എന്ന ബിനോയിയെ ആളുകൾ നോക്കി നിൽക്കെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതിയാണ് ബുധനാഴ്ച കൊല്ലപ്പെട്ട വിനു വിക്രമൻ.

ഈ കേസിൽ കോടതിയിൽ വിചാരണ നടക്കുന്നതിനിടെയാണ് കൊലപാതകം.കൊല്ലപ്പെട്ട ബിനോയിയുടെ ഉറച്ച അനുയായിയായിരുന്നു നിധിൻ. ബിനോയിയെ കൊലചെയ്തതിന്റെ പ്രതികാരമാകാം സമാന രീതിയിൽ നടന്ന കൊലപാതകമെന്നും പൊലീസ് സംശയിക്കുന്നു.

1 / 1

Continue Reading

Latest news

ജോലിയ്ക്കിടെ കെട്ടിടത്തിന് മുകളിൽ നിന്നും വീണു; പരിക്കേറ്റ് ചികിത്സയിലായിരുന്ന പെയിന്റിംഗ് തൊഴിലാളി മരിച്ചു

Published

on

By

കോതമംഗലം : പെയിന്റിംഗിനിടെ വീടിന് മുകളിൽ നിന്നും വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന മധ്യവയസ്‌കൻ മരിച്ചു.പുതുപ്പാടി പാറപ്പാട്ട് രാജേഷ് (ഉണ്ണി 54) ആണ് മരിച്ചത്.വാരപ്പെട്ടി പഞ്ചായത്തിലെ ഇളങ്ങവത്ത് പെയിന്റിംഗ് ജോലിക്കിടെയായിരുന്നു അപകടം.

കഴിഞ്ഞ വെള്ളിയാഴ്ചയായരുന്നു അപകടം.മൂവാറ്റുപുഴയിലെ സ്വകാര്യ ആശുപത്രിയിലാണ് ഉണ്ണിയെ ആദ്യം പ്രവേശിപ്പിച്ചത്.നില ഗുരുതരമായതിനാൽ പിന്നീട് കോലഞ്ചേരി മെഡിക്കൽ കോളേജിലേയ്ക്ക് മാറ്റിയിരുന്നു.സംസ്‌കാരം ഇന്ന്. ഭാര്യ : പ്രിയ. മകൾ : നന്ദന.

 

1 / 1

Continue Reading

Trending

error: