Connect with us

Local News

ഓടിയ്ക്കാന്‍ ശ്രമിച്ചാല്‍ ആക്രമിയ്ക്കും ; ഭീതി വിതച്ച് ഒറ്റയാന്‍ കുട്ടിശങ്കരന്‍

Published

on

(വീഡിയോ കാണാം)

കൊച്ചി ; ഏതാനും ദിവസത്തെ ഇടവേളയ്ക്ക് ശേഷം കോതമംഗലം കോട്ടപ്പടിയില്‍ വീണ്ടും ഒറ്റയാന്റെ വിളയാട്ടം.

ഇന്നലെ രാത്രി വാവേലിയിലാണ് നാട്ടുകാര്‍ കുട്ടിശങ്കരന്‍ എന്ന് പേരിട്ടിട്ടുള്ള ഒറ്റയാന്‍ പ്രത്യക്ഷപ്പെട്ടത്.രാത്രി 9 മണിയോടെയാണ് കുളങ്ങാട്ടുകുഴിയ്ക്ക് സമീപം കീരന്റെ പടിയില്‍ ആനയെ ആദ്യം കാണുന്നത്.

ഇലട്രിക് ഫെന്‍സിംഗിന്റെ കമ്പി വലിച്ചുകെട്ടിയിട്ടുള്ള തൂണ്‍ തകര്‍ക്കാന്‍ ശ്രമിയ്ക്കുന്നത്് ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന്് ഫോറസറ്റ് വാച്ചര്‍ ജുവല്‍ ജൂഡിയുടെ നേതൃത്വത്തിലുള്ള സംഘം ആനയെ ഓടിച്ചുവിടുന്നതിന് ശ്രമിച്ചെങ്കിലും വിജയിച്ചില്ല.

ഒച്ചപ്പാടുണ്ടാക്കിയും ലൈറ്റടിച്ചും ആനയെ ഓടിയ്ക്കുന്നതിനുള്ള ശ്രമം പുലര്‍ച്ചെ 2 മണിവരെ തുടര്‍ന്നെങ്കിലും ഫലം കണ്ടില്ല.ഓടിയ്ക്കുന്നതിനുള്ള നീക്കത്തില്‍ പ്രകോപിതനായ ആന ഇടയ്ക്ക് തങ്ങള്‍ക്കുനേരെ തിരിഞ്ഞെന്നും ചിഹ്നം വിളിച്ച് ഓടിയെത്തിയെന്നും ജൂവല്‍ ജൂഡി പറഞ്ഞു.

ഒടുവില്‍ ഗത്യന്തരമില്ലാതെ ഗുണ്ട് പൊട്ടിച്ചെങ്കിലും അല്‍പം ഉള്ളിലേയ്ക്ക്് മാറിയതല്ലാതെ ആന പ്രദേശം വിട്ടുപോയിട്ടില്ലന്നും ജുവല്‍ വ്യക്തമാക്കി.ഏതാനും അഴ്ചകള്‍ക്ക് മുമ്പാണ് ഈ ഭാഗത്ത് ഇലട്രിക് ഫെന്‍സിംഗിന്റെ തകരാര്‍ പരിശോധിയ്ക്കാനിറങ്ങിയ ജുവലിന്റെ സഹപ്രവര്‍ത്തകന്‍ വടക്കുംഭാഗം വാവേലി നെടുംകുടി വാവച്ചന് (സന്തോഷ് -43)് കുട്ടിശങ്കന്റെ ആക്രമണത്തില്‍ പരിക്കേറ്റിരുന്നു.തുമ്പികൈക്കുള്ള അടിയും ചവിട്ടും ഏറ്റ വാവച്ചന്‍ ഇപ്പോഴും ചികത്സയിലാണ്.

രാത്രി 9.10 ഓടെ വാവച്ചനും സഹപ്രവര്‍ത്തകന്‍ സണ്ണിയും കൂടി ഭക്ഷണം കഴിയ്ക്കുന്നതിനായി കുളങ്ങാട്ടുകുഴി പള്ളിപ്പടിയില്‍ നിന്നും ബൈക്കില്‍ പോകവെ കീരന്റെ പടിയില്‍ പാതയോരത്തുള്ള ഇലട്രിക് ഫെന്‍സിംഗ് സംവിധാനത്തിന്റെ കമ്പി സ്ഥാനംതെറ്റി കിടക്കുന്നത് ശ്രദ്ധയില്‍പ്പെടുകയും ഇത് പരിഹരിയ്ക്കുന്നതിനായി ഇവിടെ ഇറങ്ങുകയുമായിരുന്നു.സന്തോഷാണ് ബൈക്ക് ഓടിച്ചിരുന്നത്.

ബൈക്ക് നിര്‍ത്തിയ ഉടന്‍ സണ്ണി തകരാര്‍ പരിശോധിയ്ക്കാന്‍ നീങ്ങി.വാവച്ചന്‍ ബൈക്കില്‍ നിന്നും ഇറങ്ങിയില്ല.ഈ സമയം ഇരുളില്‍ നിന്നും ആന ഓടിയെത്തി വാവച്ചനെ ആക്രമിയ്ക്കുകയായിരുന്നു.

തുമ്പിക്കൈയ്ക്ക് അടിച്ചപ്പോള്‍ തെറിച്ചുവീഴുകയും പിന്നാലെ തുടയില്‍ ആനയുടെ ആനയുടെ ചവിട്ടേല്‍ക്കുകയുമായിരുന്നു.തലനാരിഴയ്ക്കാണെന്നാണ് വാവച്ചന്റെ ജീവന്‍ രക്ഷപെട്ടത്.സന്തോഷിനെ ആന ആക്രമിയ്ക്കുന്നത് കണ്ട് സണ്ണി ഓടി രക്ഷപെടുകയായിരുന്നു.

ലക്ഷണങ്ങള്‍ പ്രകാരം നാട്ടില്‍ കുട്ടിശങ്കരന്‍ എന്ന പേരില്‍ അറിയിപ്പെടുന്ന ഒറ്റയാനാണ് വാവച്ചനെ ആക്രമിച്ചതെന്ന് ഏറെക്കുറെ നാട്ടുകാര്‍ക്ക് ബോദ്ധ്യപ്പെട്ടിട്ടുണ്ട്. മാസങ്ങള്‍ക്ക്് മുമ്പ് വീടിന്റെ പോര്‍ച്ചില്‍ക്കിടന്ന കാര്‍ ഈ ആന തകര്‍ത്തിരുന്നു.

ഇലട്രിക് ഫെന്‍സിംഗ് സ്ഥാപിച്ചിട്ടുള്ള കാലുകള്‍ ചവിട്ടി മറിച്ചിട്ടശേഷം പുറത്തുചാടുന്നതില്‍ കുട്ടിശങ്കരന്‍ വിരുതനാണെന്നത് നാട്ടുകാര്‍ പൊതുവെ സമ്മതിയ്ക്കുന്ന കാര്യമാണ്.

ഈ മേഖലയില്‍ വന്യമൃഗങ്ങളുടെ കടന്നുകയറ്റം മൂലം നാട്ടുകാര്‍ അനുഭവിയ്ക്കുന്ന കഷ്ടപ്പാടുകള്‍ വിവരണാതീതമാണ്. കാടിറങ്ങിയെത്തുന്ന കാട്ടാനകൂട്ടത്തെ ഓടിയ്ക്കാന്‍ രാത്രി കാലങ്ങളില്‍ ഫോറസ്റ്റ് വാച്ചര്‍മാരും നാട്ടുകാരുമടങ്ങുന്ന സംഘം പാതകളില്‍ കാവലിനുണ്ട് എന്നുള്ള ധൈര്യത്തിലാണ് ഗ്രാമവാസികളില്‍ ഏറെപ്പേരും പ്രാണഭയം വിട്ട് ഉറങ്ങുന്നത്.

ഓടിച്ചുവിടാന്‍ ശ്രമിയ്ക്കുമ്പോള്‍ തിരിച്ച് ആക്രമിയ്ക്കാന്‍ ഒരുമ്പെട്ട ഒറ്റയാന്‍ കുട്ടിശങ്കരന്റെ മേഖലയിലെ സാന്നിദ്ധ്യം നാട്ടുകാര്‍ക്കിടയില്‍ പരക്കെ ഭീതി പരത്തിയിരിയ്ക്കുകയാണ്.തങ്ങളുടെ സുരക്ഷ കാര്യത്തില്‍ ബന്ധപ്പെട്ട അധികൃതരുടെ അടിയന്തിര ശ്രദ്ധ ഉണ്ടാവണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Local News

സി പി എം-കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം ; പോലീസ് ലാത്തി വീശി

Published

on

By

( വീഡിയോ കാണാം )

മൂവാറ്റുപുഴ; നഗരത്തില്‍ സി പി എം-കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം.പോലീസ് ലാത്തി വീശി.

കൊടിമരം തകര്‍ത്തതില്‍ പ്രതിഷേധിച്ച് മൂവാറ്റുപുഴയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധ പ്രകട നത്തോട് അനുബന്ധിച്ചാണ് സംഘര്‍ഷം ഉടലെടുത്തത്.

കോണ്‍ഗ്രസ് പ്രകടനം നഗരമധ്യത്തിലൂടെ കടന്നുപോകവെ സി പി എം പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളികളുമായി എത്തുകയായിരുന്നു.

തുടര്‍ന്ന് കോണ്‍ഗ്രസ്-സി പി എം പ്രവര്‍ത്തകര്‍ പല ഭാഗത്തായി തമ്പടിച്ച് പരസ്പരം പോര്‍വിളിയും ഉന്തും തള്ളും മറ്റുമുണ്ടായി.

ഇരു വിഭാഗത്തെയും പിരിച്ചുവിടാന്‍ പോലീസ് പലവട്ടം ലാത്തി വീശി.കല്ലേറില്‍ പുത്തന്‍കുരിശ് ഡി വൈ എസ് പി , മാത്യു കുഴല്‍നാടന്‍ എം എല്‍ എ തുടങ്ങിയവര്‍ക്കും ഇരു പാര്‍ട്ടികളിലെ പ്രവര്‍ത്തകരില്‍ ചിലര്‍ക്കും പരിക്കേറ്റതായിട്ടാണ് അറിയുന്നത്.

ഇടുക്കി എഞ്ചിനിയറിംഗ് കോളേജ് വിദ്യാര്‍ത്ഥി ധീരജ് രാജേന്ദ്രന്‍ കുത്തേറ്റ് മരിച്ചതിനെത്തുടര്‍ന്ന് നഗരത്തില്‍ എല്‍ ഡി എഫ് പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. ഈ പ്രകടനത്തിനത്തില്‍ പങ്കെടുത്തവര്‍ തങ്ങളുടെ കൊടിമരം നശിപ്പിച്ചെന്നാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വ്യക്തമാക്കായിട്ടുള്ളത്

 

Continue Reading

Local News

വികസന മുരടിപ്പ്, ദുർഭരണം ; ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലേയ്ക്ക് എൽ ഡി എഫ് മാർച്ച്

Published

on

By

കോതമംഗലം : ഭരണ സമിതിയുടെ ദുർഭരണത്തിനും വികസന മുരടിപ്പിനും പ്രസിഡന്റിന്റെ ഭരണഘടന ലംഘനത്തിനുമെതിരെ എൽ.ഡി.എഫ് കോതമംഗലം നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തി.

കോതമംഗലം മുനിസിപ്പൽ ഓഫീസിനുമുന്നിൽ നിന്നും പ്രതിക്ഷേധ പ്രകടനം ആരംഭിച്ചു. നഗരം ചുറ്റി ബ്ലോക്ക് പഞ്ചായത്ത്  ഓഫീസിലേയ്ക്ക് നീങ്ങിയ മാർച്ച് മലയൻകീഴ് ജംഗ്ഷനിൽ പോലീസ് തടഞ്ഞു.

പ്രതിക്ഷേധ ധർണ്ണ സി.പി.ഐ.എം. ജില്ലാ സെക്രട്ടറിയേറ്റ് അംഗം ആർ.. അനിൽകുമാർ ഉദ്ഘാടനം ചെയ്തു. സി.പി.ഐ. താലൂക്ക് സെക്രട്ടറി പി.ടി. ബെന്നി അദ്ധ്യക്ഷനായി.

സി.പി.ഐ.എം. ഏരിയ സെക്രട്ടറിമാരായ കെ.എ. ജോയി, ഷാജി മുഹമ്മദ്, കേരള കോൺഗ്രസ് മാണി ജില്ലാ സെക്രട്ടറി പോൾ മുണ്ടയ്ക്കൽ, ജനതാദൾ സംസ്ഥാന സമിതി അംഗം മനോജ് ഗോപി , ജനാതിപത്യ കേരള കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് ബാബു പോൾ, എൻ.സി.പി. നിയോജക മണ്ഡലം പ്രസിഡന്റ് തോമസ് തോമ്പ്രയിൽ,കേരള കോൺഗ്രസ് – സ്ക്കറിയ – നിയോജക മണ്ഡലം പ്രസിഡന്റ് ഷാജി പീച്ചക്കര, കേരള കോൺഗ്രസ് ബി.പ്രസിഡന്റ് ബേബി പൗലോസ്,എൽ.ഡി.എഫ് ബ്ലോക്ക് പഞ്ചായത്ത് പ്രതിപക്ഷ നേതാവ് , കെ.കെ.ഗോപി , എന്നിവർ പ്രസംഗിച്ചു.

ബ്ലോക്ക് പഞ്ചായത്ത് ഭരണം ഒരു വർഷം പിന്നിടുമ്പോൾ പ്രസിഡന്റിന്റെ കച്ചവട ലാഭ താൽപര്യം മുൻ നിർത്തിയുള്ള പ്രവർത്തനം മൂലം സംസ്ഥാന ഗവൺമെന്റ് നൽകിയിട്ടുള്ള തനത് ഫണ്ടുകൾ പോലും ചിലവഴിച്ചിട്ടില്ലന്നും  വികസന കാര്യത്തിൽ  സംസ്ഥാന തലത്തിലും ജില്ലാ തലത്തിലും കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് ഏറെ പിന്നിലാണെന്നും  നേതാക്കൾ ആരോപിച്ചു.

ബ്ലോക്ക് പഞ്ചായത്തിന്റെ ഔദ്യോഗിക വാഹനം പെരുവഴിയിലിട്ട് പ്രസിഡന്റ് ചട്ടലംഘനം നടത്തി , സ്വകാര്യ വാഹനത്തിൽ സർക്കാർ ചിലവിൽ ഇന്ധനം നിറച്ചു, സർക്കാർ ശമ്പളം പറ്റുന്ന ഡ്രൈവറെ സ്വകാര്യ വാഹനം ഓടിയ്ക്കാൻ നിയോഗിച്ചു തുടങ്ങിയ ആരോപണങ്ങളും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിനെതിരെ എൽ ഡി എഫ് നേതൃത്യം ഉന്നയിച്ചിരുന്നു.

Continue Reading

Local News

പെട്രോളിയം ഉൽപ്പന്നങ്ങളുടെ വില വർദ്ധന;പദയാത്ര സംഘടിപ്പിച്ചു

Published

on

By

കോതമംഗലം;പെട്രോളിയം ഉൽപ്പന്നങ്ങളുടെ വില വർദ്ധനവിനെതിരെ എതിരെ ചെറുവട്ടൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പദയാത്ര സംഘടിപ്പിച്ചു.

കുറ്റിലഞ്ഞി സൊസൈറ്റിപ്പടിയിൽ നിന്നും ആരംഭിച്ച പദയാത്ര അങ്കമാലി എം എൽ എ റോജി എം ജോൺ ഫ്‌ലാഗ് ഓഫ് ചെയ്തു. കെ പി ബാബു, അഡ്വ. അബു മൊയ്ദീൻ, കെ എം ഹാരിസ് എന്നിവർ ആശംസകൾ നേർന്നു.

ചെറുവട്ടൂർ കവലയിൽ നടന്ന സമാപന സമ്മേളനം മഹിള കോൺഗ്രസ് സംസ്ഥാന സെക്രട്ടറി നിഷ സോമൻ തെറ്റയിൽ ഉദ്ഘാടനം ചെയ്തു.

മണ്ഡലം പ്രസിഡന്റ് പി എ എം ബഷീർ അദ്ധ്യക്ഷത വഹിച്ചു.എം എസ് എൽദോസ്, അലി പടിഞ്ഞാറേച്ചാലിൽ, നാസർ വട്ടേക്കാടൻ, എം എ കെരിം, മുഹമ്മദ് കൊളത്താപ്പിളളി, റ്റി ജി അനിമോൻ, എം വി റെജി, പരീത് പട്ടമ്മാവുടി, അജീബ് ഇരമല്ലൂർ, രഹന നൂറുദ്ദീൻ, സത്താർ വട്ടകുടി,തുടങ്ങിയവർ സംസാരിച്ചു.

സുനീർ കുഴിപ്പിള്ളി, റ്റി പി ഷിയാസ്,അനീസ് പുളിക്കൻഅനിൽ രാമൻ നായർ.കെ കെ പരീത് കാവാട്,അൻസാർ ഒലിപ്പാററിയാസ് ഒലിക്കൽ,സജീന സലാം.എൽദോസ് രാജു, എന്നിവർ നേതൃത്വം നൽകി.

Continue Reading
News2 hours ago

ഒരു മണിക്കൂറിലേറെ യുവാവുമായി സംസാരം,പിന്നാലെ ആത്മഹത്യ;പോലീസ് അന്വേഷണം തുടങ്ങി

News5 hours ago

നെല്ലിക്കുഴിയില്‍ കുടുംബശ്രീ പിടിച്ചെടുക്കാന്‍ നീക്കം;നിയമ നപടികള്‍ സ്വീകരിയ്ക്കുമെന്ന് രഹന നൂറുദ്ദീന്‍

News6 hours ago

മര്‍ദ്ദനം അതിക്രൂരം , തലച്ചോറ് തകര്‍ന്നു ; ഷാന്‍ ബാബുവിന്റെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

News1 day ago

യുവാവിന്റെ മൃതദ്ദേഹം തോളിലേറ്റി , സ്‌റ്റേഷന് മുന്നില്‍ എത്തി വെല്ലുവിളി ; ഗുണ്ട അറസ്റ്റില്‍

News1 day ago

കെ സുധാകരന് “മനോരമ ന്യൂസ് ന്യൂസ്‌മേക്കര്‍ 2021 പുരസ്‌കാരം”

News1 day ago

സംഗീത സംവിധായകന്‍ ആലപ്പി രംഗനാഥ് അന്തരിച്ചു

News2 days ago

അച്ഛന് അരികെ മകനും ചിതയൊരുക്കി ബന്ധുക്കൾ ; സങ്കട കടലായി ഇഞ്ചൂർ

News2 days ago

വെള്ളം ഉറ്റല്‍ കണ്ടെത്തിയെന്ന് എം എല്‍എ , ആക്രമണമെന്ന് സാബു എം ജേക്കബ്ബ് ; പോലീസ് അന്വേഷണം തുടങ്ങി

Health3 days ago

അടുപ്പക്കാരന്‍ തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചു,ചൂഷണം എന്നും സംശയം;മന്ത്രി റിപ്പോര്‍ട്ട് തേടി

News3 days ago

അസഭ്യം പറഞ്ഞിന്റെ പകയില്‍ അരുംകൊല ; തുടരെ തുടരെ 12 കുത്ത് , ഉപയോഗിച്ചത് “കില്ലര്‍ “കത്തി

News4 days ago

ഭൂതത്താൻകെട്ട് ക്ലീൻ ; മാന്നാനം കോളേജ് വിദ്യാർത്ഥികളുടെ ഇടപെടലിന് പരക്കെ കയ്യടി

Film News5 days ago

ദിലീപിന്റെ വീട്ടിലെ റെയ്ഡ് ; ഡിജിറ്റല്‍ തെളിവുകള്‍ വീണ്ടെടുക്കാന്‍ സാധ്യത

Local News5 days ago

ഓടിയ്ക്കാന്‍ ശ്രമിച്ചാല്‍ ആക്രമിയ്ക്കും ; ഭീതി വിതച്ച് ഒറ്റയാന്‍ കുട്ടിശങ്കരന്‍

News5 days ago

മാതാവിനെ ചേര്‍ത്ത് അസഭ്യം പറഞ്ഞിന്റെ പക ; യുവാവിനെ വെട്ടിക്കൊന്നു , രണ്ടുപേര്‍ കസ്റ്റഡിയില്‍

Uncategorized6 days ago

ഉപരോധിച്ചു , ഭീകരാന്തരീക്ഷം സൃഷ്ടിച്ചു ; നടപടി വേണമെന്ന് മാത്യു കുഴല്‍നാടന്‍ എം എല്‍ എ

News4 weeks ago

കോതമംഗലം പ്രസ് ക്ലെബ് ക്രിസ്മസ് -പുതുവല്‍സര ആഘോഷം നടത്തി

News2 weeks ago

നടപടി വൈകുന്നു ; എസ് രാജേന്ദ്രനെ പുകച്ച് പുറത്തുചാടിയ്ക്കാന്‍ നീക്കം

News3 weeks ago

കണ്ടുരസിക്കാന്‍ ഒരുകൂട്ടര്‍,ഭീതിയെന്ന് മറ്റൊരുകൂട്ടര്‍ ; കാട്ടുപോത്തിന്റെ വരവില്‍ ചര്‍ച്ചകള്‍ സജീവം

News4 weeks ago

നെല്ലിക്കുഴി ഗവണ്‍മെന്റ് എച്ച എസ് ഹയര്‍സെക്കന്ററി സ്‌ക്കൂള്‍ ആയി ഉയര്‍ത്തണം

News4 weeks ago

തട്ടേക്കാട് പക്ഷിസങ്കേതം ; സന്ദര്‍ശകപ്രവാഹം വര്‍ദ്ധിച്ചു,ബോട്ടിംഗ് ആരംഭിയ്ക്കാനും നീക്കം

News3 weeks ago

ഭൂതത്താന്‍കെട്ടില്‍ ബോട്ടിംഗ് ആരംഭിച്ചു

News2 weeks ago

തേനീച്ച ആക്രമണം ; 3 തൊഴിലാളികൾക്ക് ഗുരുതര പരുക്ക്

News1 week ago

ആനക്കൂട്ടം കോതമംഗലത്തേയ്ക്ക് ; ഭയാശങ്കള്‍ വ്യാപകം

News1 week ago

ഭാര്യമാരെ വച്ചുമാറും , ചിലപ്പോള്‍ വില്‍ക്കും; “കപ്പിള്‍ മീറ്റ് കേരള” അംഗങ്ങളില്‍ രതി വൈകൃതങ്ങളുടെ അടിമകളും

News2 weeks ago

ഒറ്റയാന്‍ കുട്ടിശങ്കരന്റെ ആക്രമണം ; വനംവകുപ്പ് വാച്ചര്‍ക്ക് ഗുരുതര പരിക്ക്

News2 weeks ago

എ എസ് ഐയെ കുത്തിയ മോഷ്ടാവിനെ പോലീസ് സാഹസീകമായി കീഴടക്കി

News2 weeks ago

നിയന്ത്രണം വിട്ട വാഹനം കടയിലേക്ക് ഇടച്ചു കയറി

News4 weeks ago

പിടി തോമസ് എം എൽ എ അന്തരിച്ചു

News3 weeks ago

അതിഥിത്തൊഴിലാളി ആക്രമണം ; കരുതലില്ലങ്കില്‍ കാര്യങ്ങള്‍ കൈവിടുമെന്ന് പരക്കെ ആശങ്ക

News3 weeks ago

വാക്കുതര്‍ക്കം;അതിഥി തൊഴിലാളിയുടെ മര്‍ദ്ദനത്തില്‍ ഓട്ടോ ഡ്രൈവര്‍ക്ക് ഗുതരപരിക്ക്

Trending

Copyright © 2021 M4Malayalam.