Connect with us

Film News

ദിലീപിന്റെ വീട്ടിലെ റെയ്ഡ് ; ഡിജിറ്റല്‍ തെളിവുകള്‍ വീണ്ടെടുക്കാന്‍ സാധ്യത

Published

on

കൊച്ചി;നടന്‍ ദിലീപിന്റെ വീട്ടിലും ഗ്രാന്റ് പ്രൊഡക്ഷന്റെ ഓഫീസിലും സഹോദരന്‍ അനൂപിന്റെ വീട്ടിലുമായി ഇന്ന് ക്രൈംബ്രാഞ്ച് നടത്തിയ റെയ്ഡ് എന്തിനുവേണ്ടിയായിരുന്നു എന്ന കാര്യത്തില്‍ ചര്‍ച്ചകള്‍ സജീവം.

രാവിലെ 11.30 തോടെ ആരംഭിച്ച റെയ്ഡ് വൈകിട്ടി 5 മണിക്കും തുടരുകയായിരുന്നു.കഴിഞ്ഞ ദിവസങ്ങളില്‍ സംവിധായകന്‍ ബാലചന്ദ്രകുമാര്‍ നടത്തിയ വെളിപ്പെടുത്തലുകളുടെയും ഇദ്ദേഹം നല്‍കിയ തെളിവുകളുടെയും അടിസ്ഥാനത്തില്‍ ക്രൈംബ്രാഞ്ച് രജിസ്റ്റര്‍ ചെയ്തിട്ടുള്ള കേസുമായി ബന്ധപ്പെട്ടാണ് ഇന്ന് ഒരെ സമയം മൂന്നിടങ്ങളിലും ക്രൈംബ്രാഞ്ച റെയ്ഡ് നടത്തിയത്.ക്രൈംബ്രാഞ്ച് ഡി വൈ എസ് പി ബൈജു പൗലോസിന്റെ പരാതിയിലാണ് ക്രൈംബ്രാഞ്ച് കേസെടുത്തിട്ടുള്ളത്.

ഈ കേസില്‍ ദിലീപ് ഒന്നാം പ്രതിയാണ്.സഹോദരന്‍ അനൂപ്, സഹോദരീ ഭര്‍ത്താവ് സുരാജ് എന്നിവരെയും കേസില്‍ പ്രതി ചേര്‍ത്തിട്ടുണ്ട്.നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ കൊലപ്പെടുത്താന്‍ ഗൂഢാലോചന നടത്തി എന്നാണ് പുതിയ കേസില്‍ ദിലീപിനെതിരെയുള്ള പ്രധാന ചാര്‍ജ്ജ്.ഈ കേസില്‍ ദിലീപും കൂട്ടരും നല്‍കിയ മുന്‍കൂര്‍ ജാമ്യപേക്ഷ നാളെ ഹൈക്കോടതി പരിഗയ്ക്കുന്നുണ്ട്.

സംഭവം നടന്നിട്ട്് ഇത്രയും വര്‍ഷങ്ങള്‍ പിന്നിട്ട സാഹചര്യത്തില്‍ ദിലീപിന്റെ വീട്ടില്‍ നിന്നോ ബന്ധപ്പെട്ട മറ്റിടങ്ങളില്‍ നിന്നോ കേസില്‍ പ്രയോജനപ്പെടുന്ന ഏതെങ്കിലും തരത്തിലുള്ള തെളിവുകള്‍ ക്രൈംബ്രാഞ്ചിന് ലഭിക്കുന്നതിനുള്ള സാധ്യത വിരളമാണെന്നാണ് പൊതുവില്‍ ഉയരുന്ന അഭിപ്രായം.ദോഷം ചെയ്യുന്ന രേഖകളോ ഡിജിറ്റല്‍ വിവരങ്ങളോ ഒരുകാരണവാശാലും ദിലീപ് സൂക്ഷിച്ചുവയ്ക്കാന്‍ സാധ്യതയില്ലന്ന് അഭിപ്രായപ്പെടുന്നവരും കുറവല്ല.

ഡിജിറ്റല്‍ തെളിവുകള്‍ നശിപ്പിയ്ക്കപ്പെട്ടിട്ടുണ്ടെങ്കില്‍ അത് വീണ്ടെടുക്കുന്നതിനുള്ള സാധ്യത നിലനില്‍ക്കുന്നു എന്നും ഈ വഴിയ്ക്കുള്ള ശ്രമം വിജയിക്കാന്‍ സാധ്യതയുണ്ടെന്നും ചൂണ്ടികാണിയ്ക്കപ്പെടുന്നു.

ആലുവയിലെ പത്മസരോവരം എന്ന വീട്ടില്‍ പരിശോധന നടക്കുമ്പോള്‍ ദീലീപ് ഇവിടെ ഉണ്ടായിരുന്നു.ഗെയിറ്റ് ചാടികടന്നാണ് ആദ്യം ഏതാനും ഉദ്യോഗസ്ഥര്‍ വിട്ടിലേയ്ക്ക് കടന്നത്.പിന്നീടാണ് സഹോദരിയെത്തി ഗെയിറ്റ് തുറന്നത്.

ചോദ്യം ചെയ്യലല്ല,പരിശോധന മാത്രമാണ് നടക്കുന്നതെന്നും ദിലീപ് സഹകരിക്കുന്നുണ്ടെന്നും ക്രൈംബ്രാഞ്ച് മോഹന ചന്ദ്രന്‍ ഉച്ചയ്ക്ക് മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു.

Film News

നടിയെ ആക്രമിച്ച കേസ് ; കാര്യങ്ങള്‍ തുറന്ന് പറഞ്ഞപ്പോള്‍ ആശ്വാസമെന്ന് ബാലചന്ദ്രകുമാര്‍

Published

on

By

കൊച്ചി ; കുറ്റകൃത്യത്തെ കുറിച്ച് നേരില്‍ ബോദ്ധ്യമുള്ള കാര്യങ്ങള്‍ തുറന്ന് പറഞ്ഞപ്പോള്‍ മാനസിക സമ്മര്‍ദ്ദം ഒഴിഞ്ഞെന്നും ആശ്വാസമായെന്നും സംവിധായകന്‍ ബാലചന്ദ്രകുമാര്‍.

നടിയെ ആക്രമിച്ച് കേസില്‍ ഇന്നലെ എറണാകുളം ക്രൈംബ്രാഞ്ച് ഓഫിസിലെത്തി ബാല ചന്ദ്രകുമാര്‍ മൊഴി നല്‍കിയിരുന്നു.ഇതിന് ശേഷം മാധ്യമങ്ങളോടും സൗഹൃദ വൃന്ദത്തില്‍പ്പെട്ടവരോടുമുള്ള സംസാരത്തിനിടെയാണ് ബാലചന്ദ്രകുമാര്‍ ഇക്കാര്യം വ്യക്തമാക്കിയത്.

നടിയെ പീഡിപ്പിച്ച കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ വകവരുത്താനും സാക്ഷികളെ സ്വാധീനിക്കാനും ദിലീപ് നീക്കം നടത്തിയെന്ന്് മുഖ്യമന്ത്രിയ്ക്ക് നല്‍കിയ കത്തില്‍ ബാലചന്ദ്രകുമാര്‍ ആരോപിച്ചിരുന്നു.ഇത് സംബന്ധിയ്ക്കുന്ന ഏതാനും ശബ്ദരേഖകളും അടുത്തിടെ പുറത്തുവന്നിരുന്നു.

തന്റെ കത്തില്‍ പരാമര്‍ശിച്ചിട്ടുള്ള കാര്യങ്ങള്‍ ശരിയാണെന്ന് വ്യക്തമാക്കുന്ന ഡിജിറ്റല്‍ തെളിവുകള്‍ ഉദ്യോഗസ്ഥ സംഘത്തിന് കൈമാറയിട്ടുണ്ട്. താന്‍ പറഞ്ഞിട്ടുള്ള കാര്യങ്ങള്‍ ശാസ്ത്രീയമായി തെളിയിക്കുന്നതിന് അന്വേഷണ സംഘത്തിന്   ഇത് സഹായകമാവുമെന്നാണ് പ്രതീക്ഷ.ബാലചന്ദ്രകുമാര്‍ വ്യക്തമാക്കി.

Continue Reading

Film News

നടിയെ ആക്രമിച്ച കേസ്;ദൃശ്യത്തിന് ശബ്ദം കൂട്ടി,വ്യക്തത വരുത്താന്‍ അന്വേഷണം

Published

on

By

കൊച്ചി ;നടിയെ പള്‍സര്‍ സുനി ഉപദ്രവിയ്ക്കുന്നത് ദീലീപ് ആസ്വദിച്ചത് റിക്കോര്‍ഡിംഗ് സ്റ്റുഡിയോയിലെ സാങ്കേതിക വിദഗ്ധരുടെ സഹായത്താല്‍ എന്ന സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലില്‍ വ്യക്തവരുത്താന്‍ പോലീസ് നീക്കം.

കേസില്‍ അന്വേഷണം നടത്തുന്ന ക്രൈംബ്രാഞ്ച് ഡി വൈ എസ് പി ബിജു പൗലോസിന്റെ നേതൃത്വത്തിലുള്ള സംഘം ഇക്കാര്യത്തില്‍ ഉടന്‍ തെളിവെടുപ്പ് ആരംഭിയ്ക്കുമെന്നാണ് സൂചന.

നടിയെ കടത്തിക്കൊണ്ടുപോകുന്നതിനിടെ വാഹനത്തില്‍ വച്ച് പള്‍സര്‍ സുനിയും സംഘവും ചിത്രീകരിച്ച ദൃശ്യങ്ങളില്‍ ശബ്ദത്തത്തിന് വ്യക്തത ഇല്ലായിരുന്നെന്നും റിക്കോഡിംഗ് സ്റ്റുഡിയോയിലെ സാങ്കേതിക വിദഗ്ദരുടെ സഹായത്താല്‍ ശബ്ദത്തിന് വ്യക്തത വരുത്തുകയായിരുന്നെന്നും സംവിധായകന്‍ വെളിപ്പെടുത്തിയതായിട്ടാണ് വിവരം.

ഭയവും സങ്കടവും തോന്നിയിട്ടാണ് ദൃശ്യങ്ങള്‍ കാണാതിരുന്നതെന്നും ഉള്ളില്‍ ദിലീപിനോട് അമര്‍ഷം ഉണ്ടായിരുന്നതിനാല്‍ സ്വന്തം ടാബില്‍ ദൃശ്യങ്ങള്‍ക്കൊപ്പമുള്ള ശബ്ദം അതേപടി റെക്കോര്‍ഡ് ചെയ്തു സൂക്ഷിച്ചുവെന്നും സംവിധായകന്‍ മൊഴി നല്‍കിയതായുള്ള വിവരവും പുറത്തുവന്നിട്ടുണ്ട്.

Continue Reading

Film News

നടിയെ ആക്രമിച്ച കേസ് ; ബാഹ്യ ഇടപെടല്‍ എന്നും ട്വസ്റ്റുകള്‍ പ്രതീക്ഷിക്കാമെന്നും വാദം

Published

on

By

കൊച്ചി; പ്രചരിക്കുന്നത് അഭ്യൂഹങ്ങള്‍ മാത്രമെന്നും കേസ് നീട്ടിക്കൊണ്ടുപോകുന്നതിനുള്ള ബാഹ്യ ഇടപെടലുകളാണ് ഇപ്പോള്‍ നടക്കുന്ന അന്വേഷണത്തിന് പിന്നിലെന്നും ഒരു വിഭാഗം.തുടര്‍ അന്വേഷണത്തില്‍ വമ്പന്‍ട്വസ്റ്റുകള്‍ പ്രതീക്ഷിയ്ക്കാമെന്നും ഇത് നടന് വീണ്ടും അഴിയ്ക്കുള്ളിലേയ്ക്കുള്ള വഴിയൊരുക്കുമെന്നും മറുവിഭാഗം.

മാറിയ സാഹചര്യത്തില്‍ നടന്‍ ദീലീപ് പ്രതിയായ നടിയെ ആക്രമിച്ച കേസില്‍ ആരംഭിച്ചിട്ടുള്ള തുടര്‍ അന്വേഷണത്തെക്കുറിച്ച് വ്യാപകമായി ഉയരുന്ന വാദഗതികള്‍ ഇങ്ങിനെ.കേസിലെ തുരന്വേഷണം സിനിമ മേഖലയിലും ചൂടേറിയ ചര്‍ച്ചയായി മാറിക്കഴിഞ്ഞു.

കേസില്‍ തുടര്‍ അന്വേഷണം നടക്കുമെന്നുള്ള വാര്‍ത്തകള്‍ ജനപ്രിയ നയകന്റെ ലക്ഷക്കണക്കായ ആരാധകരെയും അങ്കലാപ്പിലാക്കിരിക്കുകയാണ്.തുടര്‍ അന്വേഷണത്തിന് ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ബൈജു പൗലോസ് നേതൃത്വം നല്‍കുമെന്ന വാര്‍ത്തകളാണ് ആരാധകരെ വിഷമിപ്പിയ്ക്കുന്നത്.

മുമ്പ് ബൈജുപൗലോസ് നടത്തിയ അന്വേഷണമാണ് കുടുംബ പ്രേക്ഷകരുടെ ഇഷ്ടതാരമായ ദിലീപിനെ അഴിയ്ക്കുള്ളിലെത്തിച്ചത്.സംവിധായകന്‍ ബാലചന്ദ്രകുമാര്‍ നടത്തിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ കേസില്‍ നടക്കുന്ന തുടരന്വേഷണം നടന് കുരുക്കാകുമെന്ന തരത്തിലുള്ള പ്രചാരണമാണ് പ്രധാനമായും ഇവരെ ആശങ്കയിലാഴ്തിയിരിക്കുന്നത്.

കേസിലെ പ്രതി പള്‍സര്‍ സുനി നടിയെ ഉപദ്രവിക്കുന്ന ദൃശ്യങ്ങള്‍ അടങ്ങിയ ടാബ് , ദിലീപിന്റെ വീട്ടില്‍ വച്ച് തന്റെ സാന്നിധ്യത്തില്‍ ദുബായിയില്‍ നിന്നെത്തിയ ഒരാള്‍ ദിലീപിന് കൈമാറിയെന്നും ഇത് കാണാന്‍ ദിലീപ് തന്നെ ക്ഷണിച്ചെന്നുമാണ് ബാലചന്ദ്രകുമാര്‍ വെളിപ്പെടുത്തിയിരിയ്ക്കുന്നത്.

ഇതിന്റെ സത്യസ്ഥിതി കണ്ടെത്തുന്നതിനായി തുടര്‍ അന്വേഷണം ആവശ്യമാണെന്നുള്ള പ്രൊസിക്യൂഷന്‍ വാദം കോടതി അംഗീകരിച്ചു.ഇതെത്തുടര്‍ന്നാണ് ഇപ്പോള്‍ കേസില്‍ സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ മൊഴിയെടുക്കുന്നതിനുള്ള നീക്കം ആരംഭിച്ചിട്ടുള്ളത്.
നേരത്തെ കൂറുമാറിയ പ്രൊസിക്യൂഷന്‍ സാക്ഷി അറിയാവുന്ന വിവരങ്ങളെല്ലാം വെളിപ്പെടുത്താമെന്ന് ദൂതന്‍ മുഖേന അന്വേഷണ സംഘത്തെ അറിയിച്ചതായുള്ള അഭ്യൂഹങ്ങളും പ്രചരിയ്ക്കുന്നുണ്ട്.

സാക്ഷി ആരാണ്,ഇയാള്‍ക്ക് കേസില്‍ ഏതുതരത്തിലുള്ള ഇടപടലാണ് ഉണ്ടായിരുന്നത് തുടങ്ങിയ കാര്യങ്ങളെക്കുറിച്ചുള്ള സൂചനകളൊന്നും ഇനിയും പുറത്തുവന്നിട്ടില്ല.

 

Continue Reading
News3 hours ago

ഒരു മണിക്കൂറിലേറെ യുവാവുമായി സംസാരം,പിന്നാലെ ആത്മഹത്യ;പോലീസ് അന്വേഷണം തുടങ്ങി

News6 hours ago

നെല്ലിക്കുഴിയില്‍ കുടുംബശ്രീ പിടിച്ചെടുക്കാന്‍ നീക്കം;നിയമ നപടികള്‍ സ്വീകരിയ്ക്കുമെന്ന് രഹന നൂറുദ്ദീന്‍

News7 hours ago

മര്‍ദ്ദനം അതിക്രൂരം , തലച്ചോറ് തകര്‍ന്നു ; ഷാന്‍ ബാബുവിന്റെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

News1 day ago

യുവാവിന്റെ മൃതദ്ദേഹം തോളിലേറ്റി , സ്‌റ്റേഷന് മുന്നില്‍ എത്തി വെല്ലുവിളി ; ഗുണ്ട അറസ്റ്റില്‍

News1 day ago

കെ സുധാകരന് “മനോരമ ന്യൂസ് ന്യൂസ്‌മേക്കര്‍ 2021 പുരസ്‌കാരം”

News1 day ago

സംഗീത സംവിധായകന്‍ ആലപ്പി രംഗനാഥ് അന്തരിച്ചു

News2 days ago

അച്ഛന് അരികെ മകനും ചിതയൊരുക്കി ബന്ധുക്കൾ ; സങ്കട കടലായി ഇഞ്ചൂർ

News2 days ago

വെള്ളം ഉറ്റല്‍ കണ്ടെത്തിയെന്ന് എം എല്‍എ , ആക്രമണമെന്ന് സാബു എം ജേക്കബ്ബ് ; പോലീസ് അന്വേഷണം തുടങ്ങി

Health3 days ago

അടുപ്പക്കാരന്‍ തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചു,ചൂഷണം എന്നും സംശയം;മന്ത്രി റിപ്പോര്‍ട്ട് തേടി

News3 days ago

അസഭ്യം പറഞ്ഞിന്റെ പകയില്‍ അരുംകൊല ; തുടരെ തുടരെ 12 കുത്ത് , ഉപയോഗിച്ചത് “കില്ലര്‍ “കത്തി

News4 days ago

ഭൂതത്താൻകെട്ട് ക്ലീൻ ; മാന്നാനം കോളേജ് വിദ്യാർത്ഥികളുടെ ഇടപെടലിന് പരക്കെ കയ്യടി

Film News5 days ago

ദിലീപിന്റെ വീട്ടിലെ റെയ്ഡ് ; ഡിജിറ്റല്‍ തെളിവുകള്‍ വീണ്ടെടുക്കാന്‍ സാധ്യത

Local News5 days ago

ഓടിയ്ക്കാന്‍ ശ്രമിച്ചാല്‍ ആക്രമിയ്ക്കും ; ഭീതി വിതച്ച് ഒറ്റയാന്‍ കുട്ടിശങ്കരന്‍

News5 days ago

മാതാവിനെ ചേര്‍ത്ത് അസഭ്യം പറഞ്ഞിന്റെ പക ; യുവാവിനെ വെട്ടിക്കൊന്നു , രണ്ടുപേര്‍ കസ്റ്റഡിയില്‍

Uncategorized6 days ago

ഉപരോധിച്ചു , ഭീകരാന്തരീക്ഷം സൃഷ്ടിച്ചു ; നടപടി വേണമെന്ന് മാത്യു കുഴല്‍നാടന്‍ എം എല്‍ എ

News2 weeks ago

നടപടി വൈകുന്നു ; എസ് രാജേന്ദ്രനെ പുകച്ച് പുറത്തുചാടിയ്ക്കാന്‍ നീക്കം

News4 weeks ago

കോതമംഗലം പ്രസ് ക്ലെബ് ക്രിസ്മസ് -പുതുവല്‍സര ആഘോഷം നടത്തി

News3 weeks ago

കണ്ടുരസിക്കാന്‍ ഒരുകൂട്ടര്‍,ഭീതിയെന്ന് മറ്റൊരുകൂട്ടര്‍ ; കാട്ടുപോത്തിന്റെ വരവില്‍ ചര്‍ച്ചകള്‍ സജീവം

News4 weeks ago

തട്ടേക്കാട് പക്ഷിസങ്കേതം ; സന്ദര്‍ശകപ്രവാഹം വര്‍ദ്ധിച്ചു,ബോട്ടിംഗ് ആരംഭിയ്ക്കാനും നീക്കം

News4 weeks ago

നെല്ലിക്കുഴി ഗവണ്‍മെന്റ് എച്ച എസ് ഹയര്‍സെക്കന്ററി സ്‌ക്കൂള്‍ ആയി ഉയര്‍ത്തണം

News3 weeks ago

ഭൂതത്താന്‍കെട്ടില്‍ ബോട്ടിംഗ് ആരംഭിച്ചു

News2 weeks ago

തേനീച്ച ആക്രമണം ; 3 തൊഴിലാളികൾക്ക് ഗുരുതര പരുക്ക്

News1 week ago

ആനക്കൂട്ടം കോതമംഗലത്തേയ്ക്ക് ; ഭയാശങ്കള്‍ വ്യാപകം

News1 week ago

ഭാര്യമാരെ വച്ചുമാറും , ചിലപ്പോള്‍ വില്‍ക്കും; “കപ്പിള്‍ മീറ്റ് കേരള” അംഗങ്ങളില്‍ രതി വൈകൃതങ്ങളുടെ അടിമകളും

News2 weeks ago

ഒറ്റയാന്‍ കുട്ടിശങ്കരന്റെ ആക്രമണം ; വനംവകുപ്പ് വാച്ചര്‍ക്ക് ഗുരുതര പരിക്ക്

News2 weeks ago

എ എസ് ഐയെ കുത്തിയ മോഷ്ടാവിനെ പോലീസ് സാഹസീകമായി കീഴടക്കി

News2 weeks ago

നിയന്ത്രണം വിട്ട വാഹനം കടയിലേക്ക് ഇടച്ചു കയറി

News4 weeks ago

പിടി തോമസ് എം എൽ എ അന്തരിച്ചു

News3 weeks ago

അതിഥിത്തൊഴിലാളി ആക്രമണം ; കരുതലില്ലങ്കില്‍ കാര്യങ്ങള്‍ കൈവിടുമെന്ന് പരക്കെ ആശങ്ക

News3 weeks ago

വാക്കുതര്‍ക്കം;അതിഥി തൊഴിലാളിയുടെ മര്‍ദ്ദനത്തില്‍ ഓട്ടോ ഡ്രൈവര്‍ക്ക് ഗുതരപരിക്ക്

Trending

Copyright © 2021 M4Malayalam.