M4 Malayalam
Connect with us

News

ഭൂതത്താൻകെട്ട് ക്ലീൻ ; മാന്നാനം കോളേജ് വിദ്യാർത്ഥികളുടെ ഇടപെടലിന് പരക്കെ കയ്യടി

Published

on

കോതമംഗലം : മാന്നാനം കെ ഇ .കോളേജ് സോഷ്യൽ വർക്ക് ഡിപ്പാർട്ട്മെൻ്റിൻ്റെ നേതൃത്വത്തിൽ കാർമൽ ആയൂർവേദ വില്ലേജിൻ്റെ സഹകരണത്തോടെ നടത്തുന്ന പഞ്ചദിന പഠന – ശുചിത്വ ശിബിരം ” പുലരി – 2022 “-ന് ഭൂതത്താൻകെട്ടിൽ തുടക്കമായി.

പഠനത്തോടൊപ്പം ശുചിത്വ ഭാരത മിഷൻ്റെ ഭാഗമായി നടത്തുന്ന ശുചികരണ പ്രവർത്തനങ്ങളുടെ ഉത്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പർ കെ കെ ദാനി നിർവ്വഹിച്ചു.

കെ ഇ കോളേജ് അഡ്മിനിസ്ട്രേറ്റർ ഫാ.ബിജു തെക്കേക്കുറ്റ് അധ്യക്ഷത വഹിച്ചു. നങ്ങേലിൽ ആയുർവേദ കോളേജ് എച്ച് ഒ ഡി  ഡോ. ഷിബു വർഗീസ് മുഖ്യ പ്രഭാഷണം നടത്തി.

എറണാകുളം ജില്ലയിലെ ഏറ്റവും മനോഹര വിനോദ സഞ്ചാര കേന്ദ്രമായ ഭൂതത്താൻകെട്ടിനെ ശുചിത്വ  – സൗന്ദര്യവൽക്കരണം നടത്തി സഞ്ചാരികൾക്ക് പ്രിയമുള്ളതാക്കി തീർക്കുക എന്ന ലക്ഷ്യമാണ് ക്യാമ്പിലൂടെ മുന്നോട്ട് വയ്ക്കുന്നതെന്ന് കാർമൽ ആയുർവേദ വില്ലേജ് ഡയറക്ടർ ഫാ.മാത്യു മഞ്ഞക്കുന്നേൽ പറഞ്ഞു.

കെ ഇ കോളേജ് സോഷ്യൽ വർക്ക് ഡിപ്പാർട്ട്മെൻ്റിലെ 30-കുട്ടികളാണ് ക്യാമ്പിൽ പങ്കെടുക്കുന്നത്.

1 / 1

Advertisement

Latest news

അടിമാലിയിൽ നിന്നും കാണാതായ വർക്ക്ഷോപ്പ് നടത്തിപ്പുകാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

Published

on

By

കോതമംഗലം: അടിമാലിയിൽ നിന്നും കാണാതായ വർക്ക്ഷോപ്പ് നടത്തിപ്പുകാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.

അടിമാലി എസ് എൻ പടി എലേരി വീട്ടിൽ ചന്ദ്രനെ ( 65) യാണ് കൊച്ചി- ധനുഷ്കോടി ദേശീയപാതയിൽ റാണിക്കല്ലിന് സമീപം വനത്തിലെ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

ഏതാനും ദിവസവം മുമ്പ് വീട്ടിൽ നിന്നും ഇറങ്ങിയ ചന്ദ്രൻ തിരിച്ചെത്തിയിരുന്നില്ല. വീട്ടുകാരുടെ വെളിപ്പെടുത്തലിൻ്റെ അടിസ്ഥാനത്തിൽ അടിമാലി പോലീസ് മിസ്സിംഗിന് കേസെടുത്ത്, അന്വേഷണം ആരംഭിച്ചിരുന്നു.
1 / 1

Continue Reading

Latest news

ഇഞ്ചത്തൊട്ടി വനംകയ്യേറ്റം; വനംവകുപ്പ് നടപടി പ്രഹസനം മാത്രം , ഇടപെടൽ മുഖം രക്ഷിക്കാനെന്നും  ആക്ഷേപം

Published

on

By

പ്രകാശ് ചന്ദ്രശേഖർ
കോതമംഗലം ; നേര്യമംഗലം ഫോറസ്റ്റ് റെയിഞ്ചിൽ ഇഞ്ചത്തൊട്ടിയ്ക്കുസമീപം പാതയോരത്ത് ജണ്ട അകത്താക്കി സ്വകാര്യ വ്യക്തി വനഭൂമി മതിൽ കെട്ടിതിരിച്ചെടുത്ത സംഭവത്തിൽ വനംവകുപ്പ് നടപടി പ്രഹസനമെന്ന് പരക്കെ ആക്ഷേപം.
ഒരു മാസം മുമ്പുമുതൽ പാതയോരത്തോട് ചേർന്ന് വനഭൂമി കയ്യാലകെട്ടി,തിരിച്ചെടുക്കാൻ പ്രദേശവാസി നീക്കം ആരംഭിച്ചിരുന്നെന്നും ഇത് അറിഞ്ഞിട്ടും ബന്ധപ്പെട്ട ഉദ്യോഗസ്ഥർ കണ്ടഭാവം  നടിച്ചില്ലന്നും  മറ്റുമുള്ള ആക്ഷേപം ശക്തമാണ്.
സംഭവം മാധ്യമ പ്രവർത്തകരുടെ ശ്രദ്ധയിൽപ്പെട്ടതായി വിവരം ലഭിച്ചതിന് പിന്നാലെയാണ് വനംവകുപ്പ് സംഭവത്തിൽ കേസെടുത്തതെന്നാണ് ഇപ്പോൾ ഉയർന്നിട്ടുള്ള പ്രധാന വിമർശനം. എം 4 മലയാളം ഇത് സംബന്ധിച്ച് വാർത്ത നൽകിയിരുന്നു.
ഇഞ്ചത്തൊട്ടിയ്ക്കുസമീപം പാതയോരത്ത് ജണ്ട അകത്താക്കി  മതില്‍ കെട്ടി വനഭൂമ  കൈവശപ്പെടു ത്താൻ ഉദ്യേഗസ്ഥരിൽ ചിലരുടെ  മൗനസമ്മതത്തോടെ സ്വകാര്യ വ്യക്തി നീക്കം നടത്തിയെന്നാണ് പുറത്തുവന്നിട്ടുള്ള വിവരം.

സംഭവം വിവാദമാവുമെന്നുകണ്ടാണ് തിരക്കിട്ട നടപടികളുമായി ഉദ്യോഗസ്ഥർ രംഗത്തിറങ്ങിയതെന്നും കയ്യേറ്റം നടത്തിയ പ്രദേശവാസിയിൽ സമ്മർദ്ധം ചെലത്തി, തങ്ങളുടെ ഇടപെടൽ പുറത്തുവരാതിരായ്ക്കാൻ ഉദ്യോഗസ്ഥരിൽ ചിലർ നീക്കം ആരംഭിച്ചതായും അറിയുന്നു.

കേസിൽ കാര്യമായ നടപടി ഉണ്ടാവില്ലന്നും മാധ്യമങ്ങളുടെ കണ്ണൽ പൊടിയിടാനാണ് നടപടിയെന്നും മറ്റും ഇക്കൂട്ടർ പ്രചരിപ്പിക്കുന്നതായുള്ള സൂചനകളും പുറത്തുവന്നിട്ടുണ്ട്.

മേഖലയിൽ ഇത് ഒറ്റപ്പെട്ട സംഭവം അല്ലന്നും വിശദമായ അന്വേഷണം നടത്തിയാൽ ഇത്തരത്തിൽപ്പെട്ട നിരവധി കയ്യേറ്റങ്ങൾ കണ്ടെത്താനാവു
മെന്നുമാണ് ചൂണ്ടികാണിയ്ക്കപ്പെടുന്നത്

ജണ്ട അകത്താക്കി കയ്യാലകെട്ടി,കൈയ്യേറ്റം നടന്നിട്ട് മാസങ്ങളായെന്നാണ് സൂചന.സമീപമുള്ള റോഡില്‍ക്കൂടി കടന്നുപോകുന്ന ആര്‍ക്കും കാണാവുന്ന വിധത്തില്‍ നടന്നിരുന്ന നിര്‍മ്മാണ പ്രവര്‍ത്തനം തടയാന്‍ ഉത്തരവാദിത്വപ്പെട്ട ഉദ്യോഗസ്ഥകരുടെ ഭാഗത്തുനിന്നും നീക്കം ഉണ്ടായില്ല എന്നാണ് ലഭ്യമായ വിവരം.

സംഭവത്തിൽ കഴിഞ്ഞ വിഷു ദിവസം കേസെടുത്തെന്നും നടപകൾ പുരോഗമിക്കുകയാണെന്നും നേര്യമംഗലം ഫോറസ്റ്റ് റെയിഞ്ചോ ഫീസർ അറിയിച്ചു.

വനമേഖലയോടടുത്ത്,ചട്ടങ്ങള്‍ പാലിയ്ക്കാതെ നിര്‍മ്മിച്ച കെട്ടിടങ്ങളില്‍ റിസോര്‍ട്ടുകളും ഹോംസ്‌റ്റേകളും പ്രവര്‍ത്തിയ്ക്കുന്നുണ്ടെന്നും ഇത്തരം സ്ഥാപനങ്ങളിലേയ്ക്ക് വിനോദസഞ്ചാരികളെ വാഹനങ്ങളില്‍ എത്തിക്കാന്‍ വനത്തിലൂടെ പാതകള്‍ തുറന്നിട്ടുണ്ടെന്നും മറ്റുമുള്ള ആരോപണങ്ങളും ഉയര്‍ന്നിട്ടുണ്ട്.

അടുത്തിടെ ഈ വനമേഖലയില്‍ നിന്നും വന്‍തോതില്‍ മരങ്ങള്‍ മുറിച്ചുകടത്തിയ സംഭവത്തില്‍ റെയിഞ്ചോഫീസര്‍ ഉള്‍പ്പെടെ 4 ജീവനക്കാരെ സസ്‌പെന്റ് ചെയ്തിരുന്നു.ഈ കേസില്‍ ഇനിയും ശരിയായ രീതിയില്‍ അന്വേഷണം നടന്നിട്ടില്ലന്നും നടപടികള്‍ നേരിട്ടവര്‍ ചെറുമീനുകള്‍ മാത്രമാണെന്നുമാണ് പരക്കെയുള്ള വിലയിരുത്തല്‍.

ദിവസം 25 ലോഡ് തടിവരെ നേര്യമംഗലം ഫോറസ്റ്റ് റെയിഞ്ചോഫിസിന്റെ മുന്നിലൂടെ കടന്നുപോകുന്ന കൊച്ചി-ധനുഷ്‌കോടി ദേശീയ പാതവഴി പെരുമ്പാവൂരിലെ മരകച്ചവട കേന്ദ്രങ്ങളില്‍ എത്തിച്ചെന്നാണ് പരക്കെ പ്രചരിച്ചിട്ടുള്ള വിവരം.

1 / 1

Continue Reading

Latest news

മുമ്പെങ്ങും ഇല്ലാത്ത പോലീസ് നടപടി, പിന്നില്‍ ബാഹ്യ ഇടപെടലെന്നും ആക്ഷേപം;കടുത്ത നിരാശയിലെന്ന് പൂരപ്രേമികള്‍

Published

on

By

തൃശൂര്‍ ; പൂരം അലങ്കോലപ്പെട്ട സംഭവത്തില്‍ പോലീസിനെതിരെ ഉയരുന്നത് കനത്ത രോക്ഷം.

പൂര പ്രേമികളെ നിരാശയിലാക്കിയ പോലീസ് നടപടിയ്ക്ക് പിന്നില്‍ ബാഹ്യ ഇടപെടല്‍ ഉണ്ടെന്നാണ് പരക്കെ ഉയര്‍ന്നിട്ടുള്ള ആക്ഷേപം.സംഭവം മുതലാക്കാന്‍ രാഷ്ട്രിയ നേതൃത്വങ്ങള്‍ തങ്ങളാവും വിധമുള്ള ഇടപെടുകളും നടത്തുന്നുണ്ട്.

രാത്രിയില്‍ പ്രഗത്ഭരുടെ നേതൃത്വത്തില്‍ നടക്കുന്ന പഞ്ചവാദ്യവും അനുബന്ധിച്ചുള്ള എഴുന്നള്ളിപ്പും കണ്ടാസ്വദിയ്ക്കുന്നതിനാണ് പൂരപ്രേമികള്‍ ഏറെയും എത്തുന്നത്. ഇത് കാണാന്‍ സ്വരാജ് റൗണ്ടിലാണ് ജനക്കൂട്ടം തമ്പടിയ്ക്കുക.

സാധാരണ പുലര്‍ച്ചെ 2 മണിവരെ ഇവിടെ ജനക്കൂട്ടം തമ്പടിച്ചിരുന്നു.എന്നാല്‍ ഇത്തവണ രാത്രി 10 മണിയോടെ തന്നെ പോലീസ് സ്വരാജ് റൗണ്ടില്‍ പ്രവേശനം വിലക്കിയെന്നാണ് പുറത്തുവന്നിട്ടുള്ള വിവരം.

പോലീസ് ഇടപെടല്‍ മൂലം ചടങ്ങുകള്‍ പേരിന് മാത്രമായി നടത്തുകയായിരുന്നു.ഇത് മണിക്കൂറുകളോളം കാത്തുനിന്ന ആസ്വാദകരെ കടുത്ത നിരാശയിലാക്കി.

പല കാരണങ്ങളാല്‍ പകല്‍പൂരം ഒഴിവാക്കി,രാത്രി പൂരം കാണാന്‍ മാത്രമായി ഇവിടേയ്ക്ക് ഒഴുകിയെത്തുന്നത് ലക്ഷങ്ങളാണ്.മഠത്തില്‍നിന്നും പാറമേക്കാവില്‍നിന്നും തുടങ്ങുന്ന പഞ്ചവാദ്യത്തിന് അകമ്പടി ചേരുന്നതിന് ലക്ഷ്യമിട്ടാണ് ഇവര്‍ പൂര നഗരിയില്‍ എത്തുന്നത്.

രാത്രി പൂരത്തിന് സ്വരാജ് റൗണ്ട് കാലിയാക്കിയിട്ട പൊലീസ് പാറമേക്കാവ് വിഭാഗത്തില്‍നിന്നും കടത്തിവിട്ടത് ഇരുനൂറോളം പേരെമാത്രമാണെന്നാണ് ലഭ്യമായ വിവരം.മുന്‍പൊരുകാലത്തും ഇതുപോലെ എഴുന്നള്ളത്തിന് മുമ്പ് ജനത്തെ നീക്കിയിരുന്നില്ല എന്നതും ശ്രദ്ധേയമാണ്

പല കാരണങ്ങളാല്‍ പകല്‍പൂരം ഒഴിവാക്കി,രാത്രി പൂരം കാണാന്‍ മാത്രമായി ഇവിടേയ്ക്ക് ഒഴുകിയെത്തുന്നത് ലക്ഷങ്ങളാണ്.തീവെട്ടിയുടെ വെളിച്ചത്തില്‍ നടക്കുന്ന എഴുന്നള്ളിപ്പും പഞ്ചവാദ്യവും പൂരത്തിലെ ഏറ്റവും മനോഹരമായ കാഴ്ചയും ആചാരവുമാണ്.

ഭഗവതിമാരെ പൂരപ്പന്തലില്‍ നിര്‍ത്തി ആസ്വാദകര്‍ മടങ്ങും. ഈ എഴുന്നള്ളിപ്പുകള്‍ വാദ്യആസ്വാദകരെ സംബന്ധിച്ചിടത്തോളം ഏറെ പ്രധാന്യമുള്ളതാണ്. കാരണം, പഞ്ചവാദ്യത്തില്‍ ഇതിലും വലിയ നിര എവിടെയുമുണ്ടാകാറില്ല.

ആസ്വാദകരില്ലാതെ ദേവസ്വംകാരെമാത്രം എണ്ണി സ്വരാജ് റൗണ്ടിലേക്കു വിടാമെന്ന പൊലീസിന്റെ വാശി അവസാനിച്ചത് പൂരം ബഹിഷ്‌കരണത്തിലാണ്.

നാട്ടുകാരില്ലാതെ തങ്ങള്‍ പോകില്ലെന്ന് തിരുവമ്പാടി വിഭാഗം ഉറച്ചുനിന്നു.രണ്ടു ദേവസ്വങ്ങളെയും പൊലീസ് ഇക്കാര്യം നേരത്തെ അറിയിച്ചിരുന്നുമില്ല.പിന്നീട് ചര്‍ച്ച കളിലൂടെ പ്രശ്‌നം പരിഹരിച്ചപ്പോഴേയ്ക്കും മണിക്കൂറികള്‍ പിന്നിട്ടു.

രാത്രിയില്‍ മാനത്ത് വര്‍ണ്ണവിസ്മയം വിടര്‍ത്തിയിരുന്ന വെടിക്കെട്ട് നടന്നത് രാവിലെ പകല്‍ വെളിച്ചത്തില്‍ ആയത് കാത്തുനിന്ന കാഴ്ചക്കാരെ വല്ലാതെ നിരാശാപ്പെടുത്തി.

.അക്ഷരാര്‍ത്ഥത്തില്‍ ഇക്കൊല്ലത്തെ പൂരം ആസ്വാദകരില്‍ വലിയ നിരാശ സൃഷ്ടിച്ചാണ് കടന്നുപോയത് എന്ന കാര്യത്തില്‍ തര്‍ക്കമില്ല.

 

 

 

1 / 1

Continue Reading

Latest news

സി കെ വിദ്യാസാഗറിന്റെ മകള്‍ ഡോ.ധന്യാ സാഗര്‍ അന്തരിച്ചു

Published

on

By

തൊടുപുഴ ;എസ്എന്‍ഡിപി യോഗം മുന്‍ പ്രസിഡന്റ് അഡ്വ. സി.കെ.വിദ്യാസാഗറിന്റെ മകള്‍ കോഴിക്കോട് നടക്കാവില്‍ നെടുങ്ങാടി ഗാര്‍ഡന്‍സ് റോഡില്‍ ധന്യ വീട്ടില്‍ ഡോ. ധന്യ സാഗര്‍ (44) അന്തരിച്ചു.

അര്‍ബുദബാധയെത്തുടര്‍ന്ന് ഒന്നര വര്‍ഷത്തിലേറെയായി ചികിത്സയിലായിരുന്നു.

ഇന്നലെ ഉച്ചയ്ക്ക് തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കോഴിക്കോട് നടക്കാവില്‍ എസ്ബി ഡെന്റല്‍ ക്ലിനിക് നടത്തുകയായിരുന്നു.ഭര്‍ത്താവ്: ഡോ. സുരേഷ് ബാബു.മകള്‍: ഗൗരി സുരേഷ്.

സംസ്‌കാരം ഇന്ന് 12 ന് തൊടുപുഴ അമ്പലം റോഡിലുള്ള ചെങ്ങാങ്കല്‍ വീട്ടുവളപ്പില്‍. സഹോദരങ്ങള്‍: ഡോ. സൗമ്യ സാഗര്‍, പരേതനായ സന്ദീപ് സാഗര്‍, അഡ്വ. മിഥുന്‍ സാഗര്‍, രോഹിണി സാഗര്‍.

 

1 / 1

Continue Reading

Latest news

സംവിധായകന്‍ ജോഷിയുടെ വീട്ടിലെ കവര്‍ച്ച;ഒരു കോടിലേറെ വിലവരുന്ന ആഭരണങ്ങള്‍ നഷ്ടപ്പെട്ടു,പോലീസ് അന്വേഷണം ഊര്‍ജ്ജിതം

Published

on

By

കൊച്ചി;സംവിധായകന്‍ ജോഷിയുടെ പനമ്പിള്ളിനഗറിലെ വീട്ടില്‍ നിന്നും ഒരു കോടിയിലേറെ വിലമതിക്കുന്ന സ്വര്‍ണ, വജ്ര ആഭരണങ്ങള്‍ മോഷണം പോയ സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജ്ജിതം.മോഷ്ടാവിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്.സംഭവത്തില്‍ സൗത്ത് പൊലീസാണ് അന്വേഷണം നടത്തുന്നത്.

പനമ്പിള്ളിനഗറിലെ 10 ബി ക്രോസ് റോഡ് സ്ട്രീറ്റ് ബിയിലെ ‘അഭിലാഷത്തി’ല്‍ ഇന്നലെ പുലര്‍ച്ചെ ഒന്നരയ്ക്കും രണ്ടിനും ഇടയിലാണ് മോഷണം നടന്നതെന്നാണ് സിസിടിവി ദൃശ്യങ്ങളില്‍ നിന്നും വ്യക്തമായിട്ടുള്ളത്. വീടിന്റെ പിന്‍ഭാഗത്തുനിന്നും എത്തിയ മോഷ്ടാവ് അടുക്കളയുടെ ജനല്‍ തുറന്നാണ് ഉള്ളില്‍ കയറിയത്.

തൊപ്പി ധരിച്ച മോഷ്ടാവ് ജനനലിന് സമീപം നില്‍ക്കുന്നതും തുറക്കാന്‍ ശ്രമിയ്ക്കുന്നതുമായ ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്.ഇയാള്‍ കയ്യുറ ധരിച്ചിരുന്നു.പ്രദേശത്തെ കൂടുതല്‍ സിസിടിവികളില്‍ നിന്നുള്ള ദൃശ്യങ്ങള്‍ പൊലീസ് ശേഖരിക്കുന്നുണ്ട്.വിരലടയാള വിദഗ്ധരും ഫൊറന്‍സിക് വിദഗ്ധരും എത്തി തെളിവുകള്‍ ശേഖരിച്ചു.

 

1 / 1

Continue Reading

Trending

error: