M4 Malayalam
Connect with us

Latest news

രഹസ്യബന്ധം എന്ന് സംശയം:ഭാര്യയെയും മക്കളെയും കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി

Published

on

ഉത്തർപ്രദേശ്: യുപിയിൽ ഭാര്യയെയും രണ്ടു മക്കളെയും കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി.
സംഭവമായി ബന്ധപ്പെട്ട് രാംലഖൻ (30) നെ പോലീസ് അറസ്റ്റ് ചെയ്തു.

ഭാര്യ ജ്യോതി (30) മക്കളായ പായൽ (6) ആനന്ദ് (3) എന്നിവരാണ് കൊല്ലപ്പെട്ടത്.

ഭാര്യക്ക് രഹസ്യബന്ധം ഉണ്ടെന്ന സംശയത്തിൽ ധരിച്ചിരുന്ന ഷോൾ ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. വിവരം മക്കൾ പോലീസിനോട് പറയുമോ എന്ന ഭയത്തിലാകാം ഇവരെ കൊലപ്പെടുത്തിയത് എന്നാണ് പ്രാഥമിക നിഗമനം.

7 വർഷം മുൻപായിരുന്നു രാംലഖന്റെയും ജ്യോതിയുടെയും വിവാഹം. ഭാര്യക്ക് തുടക്കം മുതലേ രഹസ്യബന്ധം ഉള്ളതായി സംശയിച്ച രാംലഖൻ ഭാര്യയുടെ ഫോൺ സംഭാഷണങ്ങൾ ഒളിഞ്ഞ് നിന്ന് കേൾക്കുന്നത് പതിവായിരുന്നു.

ഇതേ ചൊല്ലിയാണ് ഇരുവരും തമ്മിൽ വഴക്കടിച്ചിരുന്നത്. മാർച്ച് 28ന് രാത്രി വഴക്കിനൊടുവിൽ രാംലഖൻ ജ്യോതിയെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു.

“ഭാര്യയും മക്കളെയും ഹോളി ആഘോഷിക്കാൻ ബന്ധുവീട്ടിൽ പറഞ്ഞയച്ചു” എന്നാണ് ഇയാൾ അയൽക്കാരോട് പറഞ്ഞത്. കൊലപാതകം പുറത്തറിയാതിരിക്കാൻ ഇയാൾ 3 ദിവസം കാവലിരിക്കുകയും ചെയ്തു.

ആളുകൾ തിങ്ങിപ്പാർക്കുന്ന ഇടം ആയതിനാലാണ് രാംലഖന് മൃതദേഹങ്ങൾ  പുറത്ത് കൊണ്ടുപോകാൻ കഴിയാതിരുന്നതാണ് പോലീസിന്റെ നിഗമനം. വീടിനുള്ളിൽ നിന്നും ദുർഗന്ധം വമിച്ചതോടെ വീട്ടുടമ നടത്തിയ പരിശോധനയിലാണ് ചാക്കിൽ കെട്ടിയ നിലയിൽ മൃതദേഹങ്ങൾ കണ്ടെത്തിയത്. രാം ലഖൻ കുറ്റസമ്മതിച്ചു.

Latest news

കള്ളക്കടൽ പ്രതിഭാസം ; മെയ് നാലിന് കടലാക്രമണ സാധ്യതയുള്ളതായി ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്ര മുന്നറിയിപ്പ്

Published

on

By

തിരുവനന്തപുരം ; കള്ളക്കടൽ പ്രതിഭാസത്തെത്തുടർന്ന് മെയ് നാലിന് കടലാക്രമണ സാധ്യതയുള്ളതായി ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയതിനാൽ അടിയന്തരസാഹചര്യമുണ്ടായാൽ നേരിടുന്നതിനുള്ള നടപടി സ്വീകരിക്കാൻ സംസ്ഥാന പോലീസ് മേധാവി ഡോ. ഷെയ്ഖ് ദർവേഷ് സാഹിബ് നിർദ്ദേശം നൽകി.

ആവശ്യമായ മുൻകരുതൽ സ്വീകരിക്കാനും നിർദ്ദേശിച്ചിട്ടുണ്ട്.ദുരന്തനിവാരണ വകുപ്പ്, കടലോര ജാഗ്രത സമിതി എന്നിവയുമായി ചേർന്ന് ആവശ്യമായ സജ്ജീകരണങ്ങൾ ഒരുക്കാനാണ് കോസ്റ്റൽ പോലീസ് വിഭാഗം ഐജി, എഐജി എന്നിവരോട് ആവശ്യപ്പെട്ടത്.

ജാഗ്രതാനിർദ്ദേശങ്ങൾ തീരദേശത്തെ ജനങ്ങളിൽ എത്തിക്കുന്നതിനും പോലീസ് നടപടി സ്വീകരിക്കും. തീരദേശ ജില്ലകളിലെ ജില്ലാ പോലീസ് മേധാവിമാർക്കും ഇതു സംബന്ധിച്ച് നിർദ്ദേശം നൽകിയിട്ടുണ്ട്.

Continue Reading

Latest news

അദ്ധ്യാപിക വീടിനുള്ളിൽ മരിച്ച നിലയിൽ

Published

on

By

പാലക്കാട്: കൂട്ടുപാതയിൽ വിരമിച്ച അദ്ധ്യാപിക വീടിനുള്ളിൽ മരിച്ച നിലയിൽ.മഞ്ഞപ്പളം ആശാരി തറയിൽ സ്വേദേശിനി ശ്രീ ദേവിയാണ് മരിച്ചത്. മൃദദേഹത്തിന് 4 ദിവസത്തെ പഴക്കമുണ്ടെന്നാണ് പോലീസ് കരുതുന്നത്. ഇൻക്യുസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രി മോർച്ചറിയിൽ

Continue Reading

Latest news

സംസ്ഥാനത്ത് വൈദുതി ഉപയോഗം വീണ്ടും സർവകാല റെക്കോർഡിൽ: നിയന്ത്രണങ്ങളിലേക്ക് കടക്കാനൊരുങ്ങി കെ.എസ്.ഇ.ബി

Published

on

By

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദുതി ഉപയോഗത്തിൽ സർവകാല റെക്കോർഡ്. ഇന്നലെ മാത്രം സംസ്ഥാനത്ത് 114.18ദശലക്ഷം യൂണിറ്റ് വൈദുതിയാണ് ഉപയോഗിച്ചത്.

ഏപ്രിൽ 9ലെ 113.15 എന്ന റെക്കോർഡാണ് ഇത് മറികടന്നത്. നിയന്ത്രണങ്ങൾ കടുപ്പിച്ച സാഹചര്യത്തിലും വൈദുതി ഉപയോഗം കൂടിയ നിലയിൽ കടുത്ത നടപടികളിലേക്ക് കടക്കാനാണ് ബോർഡിന്റെ തീരുമാനം.

വൈദുതി വിതരണ ശൃംഖലയുടെ ആകെ ശേഷി 5800 മെഗാവാൾട്ടായി ശേഷിക്കെ ഇന്നലെ രാത്രി തന്നെ 5797 മെഗാവാൾട്ടായി വൈദുത ഉപയോഗം കൂടിയ സാഹചര്യത്തിൽ വൈദുത ബോർഡ് ലോഡ് ഷെഡ്ഡിംഗിലേക്ക്കടക്കുമെന്നാണ് സൂചന.

ഇതിന്റെ ഭാഗമായി മലപ്പുറം, കണ്ണൂർ, കാസർകോട്,പാലക്കാട്, ഇടുക്കി,ആലപ്പുഴ, കൊല്ലം ജില്ലകളിൽ ഇന്ന് രാത്രി ലോഡ് ഷെഡിങ് ഉണ്ടായേക്കാം.നിയന്ത്രണങ്ങൾ നടപ്പിലാക്കിയാൽ 10 ദിവസത്തിനകം വൈദുതി പ്രതിസന്ധി പരിഹരിക്കാനാവുമെന്നാണ് കെ.എസ്.ഇ.ബിയുടെ വിലയിരുത്തൽ.

Continue Reading

Latest news

പോലീസ് ഉദ്യോഗസ്ഥൻ വീടിനുള്ളിൽ തുങ്ങി മരിച്ച നിലയിൽ

Published

on

By

ആലപ്പുഴ: പോലീസ് ഉദ്യോഗസ്ഥൻ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ. തോട്ടപ്പുളി ഒറ്റപ്പന പുതുവൽ കാർത്തികേയന്റെ മകൻ ശ്യാം ഘോഷാണ് മരിച്ചത്.ആലപ്പുഴ എആർ ക്യാമ്പിലെ പൊലീസ് ഉദ്യോ​ഗസ്ഥനായിരുന്നു.

2 വർഷം മുൻപായിരുന്നു ശ്യാം ഘോഷ് ജോലിയിൽ പ്രേവേശിച്ചത്. വിവാഹബന്ധം വേർപ്പെടുത്തിയ ശ്യാം അധികമാരോടും സംസാരിച്ചിരുന്നില്ല. ഏറെ നാളായി അവധിയിലായിരുന്ന ശ്യം രാത്രി ഭക്ഷണം കഴിഞ്ഞ് തൂങ്ങിമരിക്കുകയായിരുന്നു എന്നാണ് സൂചന.  വീട്ടുകാർ മുറിതുറന്നപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളേജാശുപത്രി മോർച്ചറിയിൽ.

Continue Reading

Latest news

ഇന്ന് ലോക മാധ്യമദിനം: സ്വന്തന്ത്ര മാധ്യമ പ്രവർത്തനം ഇന്ത്യയിൽ അപകടമോ

Published

on

By

ന്യൂഡൽഹി: ഇന്ന് ലോക മാധ്യമദിനം. മാധ്യമപ്രവർത്തനം വലിയ വെല്ലുവിളികൾ നേരിടുന്ന സാഹചര്യത്തിൽ മാധ്യമ സതന്ത്ര്യം സംരക്ഷിക്കുക, മാധ്യമ പ്രവർത്തനത്തിനിടെ മരണപ്പെട്ടവരെ ഓർമിക്കുക എന്നതാണ്  പ്രധാനമായും ഉദ്ദേശിക്കുന്നതെങ്കിലും അഭിപ്രായ സ്വാതന്ത്ര്യം അടിസ്ഥാന അവകാശമാണെന്ന് ജനങ്ങളെയും സർക്കാരിനെയും ഓർമ്മിപ്പിക്കുക കൂടിയാണ് ഈ ദിനം.

എന്നാൽ ലോക മാധ്യമ ദിനത്തിലും മാധ്യമ പ്രവർത്തകർ ഇന്ത്യയിൽ വലിയ വെല്ലുവിളികൾ നേരിടുന്നതായാണ് മാധ്യമ സ്വാതന്ത്ര്യ സൂചികയിൽ വ്യക്തമാക്കിയിട്ടുള്ളത്. 2014ൽ 180 രാജ്യങ്ങളിൽ 140ാം സ്ഥാനത്തായിരുന്ന ഇന്ത്യ 2024 ബഹുദൂരം പിന്നോട്ട് പോയി 159ാം സ്ഥാനത്താണ് ഇപ്പോഴുള്ളത്. കണക്കുകൾ പ്രകരം സ്വതന്ത്ര മാധ്യമ പ്രവർത്തനം നടത്തുന്നവർക്ക് ഇന്ത്യ ഒരു അപകടകരമായ രാജ്യമായി മാറിയെന്നാണ് ഇത് സൂചിപ്പിക്കുന്നത്.

എ ഐ അടക്കമുള്ള സാങ്കേതിക വിദ്യകൾ വ്യാജ വാർത്തകൾ പടക്കുന്നതും അത് പ്രചരിപ്പിക്കുന്നതും വലിയ വെല്ലുവിളികൾ സൃഷ്ട്ടിക്കുബോഴാണ് മാധ്യമങ്ങളുടെ അഭിപ്രായങ്ങളുടെ മേലുള്ള കടന്നുകയറ്റവും വലിയരീതിയിൽ മാധ്യമ പ്രവർത്തകർക്ക് ഒരു തലവേദനയായി മാറുന്നത്.

ഐക്യരാഷ്ട്ര സഭയുടെ നിർദേശ പ്രകാരം 1994ലാണ് ലോക മാധ്യമ സ്വാതന്ത്ര്യ ദിനാചരണം ആചരിക്കാൻ തുടങ്ങിയത്.ഭൂമിക്ക് വേണ്ടി മാധ്യമങ്ങൾ :പരിസ്ഥിതി പ്രതിസന്ധികൾക്കിടയിലെ മാധ്യമ പ്രവർത്തനം എന്നതാണ് ഈ വർഷത്തെ പ്രമേയം.

Continue Reading

Trending

error: