Connect with us

Local News

3.24 മിനിട്ടിൽ 70 അടി ഉരമുള്ള തെങ്ങ് കഷങ്ങളാക്കി ; മരം മുറിയ്ക്കലിൽ സാബുവിന്റേത് വേറിട്ട ശൈലി

Published

on

കോതമംഗലം; മരം മുറിക്കലിൽ സാബുവിന്റെ വേറിട്ടശൈലി ശ്രദ്ധേയമാവുന്നു. 70 അടി ഉയരത്തിൽനിന്നിരുന്ന തെങ്ങ് പരിസരപ്രദേശത്ത് യാതൊരു നാശനഷ്ടവുമുണ്ടാക്കാതെ വെട്ടിമാറ്റാൻ സാബു ചിലവഴിച്ചത് വെറും 3 മിനിട്ടും 24 സെക്കന്റും.

സാമൂഹിക മാധ്യമങ്ങളിൽ ഈ വീഡിയോ വൈറലായിരുന്നു.തെങ്ങുമാത്രമല്ല മറ്റ് മരംവെട്ടുകാർ സുല്ലുപറഞ്ഞ,ദുർഘട സാഹചര്യത്തിൽ നിൽക്കുന്ന ഏതു മരവും ഈ തൃക്കാരിയൂർ സ്വദേശി ശരവേഗത്തിൽ വെട്ടിമാറ്റും.

ട്രീ സർജ്ജനെന്നാണ് 39 കാരനായ തൃക്കാരിയൂർ കടുവംബ്ലായിൽ സാബുവിന് നാട്ടുകാർ നൽകിയിട്ടുള്ള വിശേഷണം.ഇത് അക്ഷരാർത്ഥത്തിൽ ശരിയാണെന്ന് സാബുവിന്റെ മരംമുറിക്കൽ കാണുന്നവർ തലകുലുക്കി സമ്മതിക്കും.

അപകടാവസ്ഥയിൽ വളർന്നു നിൽക്കുന്ന ഏതുമരവും മുറച്ചുമാറ്റുന്നതിനുള്ള സാബുവിന്റെ ചങ്കുറപ്പും വൈദഗ്ധ്യവും കാഴചക്കാരെ അമ്പരപ്പിക്കുമെന്നകാര്യത്തിൽ തർക്കമില്ല.
അരയിൽ മിഷ്യൻ വാളുമായി മരത്തിന് മുളിലെത്തുന്ന സാബു,പരിസര പ്രദേശമാകെ വീക്ഷിച്ചശേഷമാവും മുറിച്ചുമാറ്റേണ്ട കഷ്ണങ്ങളുടെ നീളം നിശ്ചയിക്കുക.

പിന്നെ ഒട്ടും അമാന്തമില്ല മിന്നൽ വേഗത്തിൽ മരത്തിന്റെ തുഞ്ചറ്റം മുതൽ കടയ്ക്കൽ വരെയുള്ള ഭാഗങ്ങൾ നിശ്ചിത അളവിൽ ലക്ഷ്യസ്ഥാനങ്ങളിലേക്ക് മുറിച്ചിടും .തീരെ നിവർത്തിയില്ലെങ്കിൽ മരത്തിന്റെ മുറിച്ചുമാറ്റുന്ന കഷണങ്ങൾ കയറിൽ കെട്ടിയിറക്കുകയും ചെയ്യും.ഈ രംഗത്തെ സാബുവിന്റെ മികവുറ്റ പ്രവർത്തനം അപകട ഭീതിയിൽ കഴിഞ്ഞിരുന്ന നിരവധി കുടുബങ്ങൾക്കും സ്ഥാപന നടത്തിപ്പുകാർക്കും ആശ്വാസവുമായി.

മറ്റുതിരക്കുകൾ എത്രയുണ്ടെങ്കിലും ആൾതാമസമുള്ള കെട്ടിടങ്ങളുടെ മേൽ ചാഞ്ഞുനിൽക്കുന്ന മരങ്ങൾ മുറച്ചുമാറ്റുന്ന കാര്യത്തിൽ സാബു പ്രത്യേക പരിഗണന നൽകുന്നുണ്ട്. മരങ്ങൾ വെട്ടിമാറ്റുന്ന കാര്യത്തിൽ സാബുവിന് തന്റെതായ ചില ചിട്ടവട്ടങ്ങളുമുണ്ട്.

സർപ്പക്കാവുകളിലെയും ദോഷകരമല്ലാത്ത സ്ഥിതിയിൽ നിൽക്കുന്ന മറ്റിടങ്ങളിലെയും മരങ്ങൾ എത്ര രൂപ പ്രതിഫലം നൽതകാമെന്നുപറഞ്ഞാലും സാബു വെട്ടിമാറ്റില്ല.മരങ്ങൾ പ്രകൃതിയുടെ വരദാനമാണ്. ആവശ്യമില്ലാതെ അവ വെട്ടിമാറ്റുന്നത് നമ്മൾ ചെയ്യുന്ന കടുത്ത അപരാധമാണെന്നാണ് സാബുവിന്റെ പക്ഷം.

ഒരു മരം മുറച്ചാൽ രണ്ടു വൃക്ഷതൈകളെങ്കിലും നടണമെന്ന് വീട്ടുകാരോട് നിർദ്ദേശിച്ചാണ് സാബു ജോലി അവസാനിപ്പിച്ച് യാത്രയാകുക.

മരങ്ങളില്ലെങ്കിൽ മനുഷ്യരില്ല. പ്രാണവായു നൽകുന്ന സസ്യലതാദികളെ വരും തലമുറയ്ക്കായി നമ്മൾ കാത്തുസൂക്ഷിക്കണം.സാബുവിന്റെ വാക്കുകളിൽ പ്രകൃതി സ്‌നേഹത്തിന്റെ നിറവ്. സാബുവിന്റെ മൊബൈൽ നമ്പർ 9744956777.

Latest news

പുതപ്പിൽ കിടത്തി,ഗ്യാസ് തുറന്നുവിട്ട് തീ കൊളുത്തി;ചിമ്മയെ കൊലപ്പെടുത്തിയത് ആഭരണം കവരാനെന്ന് സംശയം

Published

on

By

ചെറുതോണി(ഇടുക്കി):ആദ്യം പുതപ്പിൽ കിടത്തി.പിന്നാലെ മുകളിൽ തുണികൾ കൂട്ടിയിട്ട്,ഗ്യാസ് തുറന്നുവിട്ട് തീ കൊളുത്തി.അവ ശേഷിച്ചത് കാൽപാദം മാത്രം.തങ്കമണി പോലീസ് സ്‌റ്റേഷൻ പരിധയിലെ നാരകക്കാനത്ത് നടന്നത് മോഷണം ലക്ഷ്യമിട്ടുള്ള ആരുംകൊലയെന്ന് സംശയം.പോലീസ് അന്വേഷണം ഊർജ്ജിതം.

കുമ്പിടിയമ്മാക്കൽ പരേതനായ ആന്റണിയുടെ ഭാര്യ ചിന്നമ്മ(66) യുടെ ജഡമാണ് ഒട്ടുമുക്കാലും കത്തികരിഞ്ഞ നിലയിൽ വീടിന്റെ അടുക്കളയിൽ കണ്ടെത്തിയത്.

വീടിനുള്ളിൽ പലയിടത്തും രക്തക്കറ കണ്ടെത്തിയിട്ടുണ്ട്.കൊലപാതമാണെന്ന നിഗമനത്തിലാണ് അന്വേഷണം നടത്തുന്നതെന്ന് ഇടുക്കി എസ് പി വി യു കുര്യാക്കോസ് പറഞ്ഞു.ചിന്നമ്മ അണിഞ്ഞിരുന്ന 7 പവനോളം വരുന്ന സ്വർണ്ണാഭരണങ്ങൾ കാണാതായിട്ടുണ്ട്.ഇതാണ് മോഷണ ശ്രമത്തിനിടെയുള്ള കൊലപാതകമെന്ന സംശയം ഉയരാൻ കാരണം.

പുറത്ത് പോയിട്ട് വൈകിട്ടോടെ മടങ്ങിയെത്തിയ മകന്റെ മകൾ അനഘയാണ് കത്തിക്കരിഞ്ഞ നിലയിൽ ജഡം ആദ്യം കാണുന്നത്. അപ്പോൾ തന്നെ ചായക്കട നടത്തുകയായിരുന്ന പിതാവിനേയും നാട്ടുകാരേയും വിവരമറിയിച്ചു. ആദ്യനോട്ടത്തിൽ തന്നെ അപകടമരണമല്ലെന്ന് സംശയം തോന്നിയിരുന്നു.

വീടിന്റെ മുറികളിലെ ഭിത്തികളിൽ പലഭാഗത്തും രക്തകറകൾ കണ്ടെത്തിയിരുന്നു.മൃതശരീരം കിടന്നഭാഗത്ത് മാത്രമേ തീ കത്തിയിരുന്നുള്ളു എന്നും പരിശോധനകളിൽ വ്യക്തമായി.വീട്ടിലെ ഉപകരണങ്ങൾക്കും സ്റ്റൗവിനും യാതൊരുകേടുപാടുകളും സംഭവിച്ചിരുന്നില്ല.സ്റ്റൗവിൽ നിന്ന് ഗ്്യാസ് എത്തുന്ന ട്യൂബ് ഊരിമാറ്റിയ നിലയിലായിരുന്നു.

മൃതശരീരം കിടന്നതിനടിയിൽ പുതപ്പിട്ടിരുന്നതും വീട്ടിലെ മറ്റ് തുണികൾ മൃതശരീരത്തിനോടൊപ്പം കണ്ടതും സംശയത്തിനിടയാക്കിയിരുന്നു.ശരീരത്തിൽ മാത്രമാണ് കത്താചെ അവശേഷിച്ചിരുന്നത്.ചിന്നമ്മ ആരോഗ്യവതിയും ഗ്യാസ് സ്റ്റൗ സ്ഥിരം ഉപയോഗിച്ചിവന്നിരുന്നെന്നും പെട്ടെന്ന് തീപടരുകയോ മറ്റോ ചെയ്താൽ അത് നിയന്ത്രിയ്ക്കാൻ തക്ക പരിചയം ഉണ്ട്ായിരുന്നെന്നും വീട്ടകാർ വ്യക്തമാക്കുകയും ചെയ്തിരുന്നു.

ചിന്നമ്മ ആത്മഹത്യചെയ്യേണ്ട യാതൊരു സാഹചര്യവുമില്ല. അതിനാൽ തന്നെ ഇതു കൊലപാതകമെന്ന് ആദ്യനോട്ടത്തിൽ തന്നെ വീട്ടുകാരും നാട്ടുകാരും അഭിപ്രായപ്പെട്ടിരുന്നു.

മകന്റെ മകളും ചിന്നമ്മയുമാണ് വീട്ടിൽ ഉണ്ടായിരുന്നത്. രാവിലെ 9 ന് ശേഷം പേരക്കുട്ടി സ്‌കൂളിലെ ആവശ്യങ്ങൾക്കായി പുറത്തുപോയിരുന്നു.5 മണിയോടെയാണ് തിരികെ വന്നത്. ഈ സമയം ഒറ്റക്കാണ് ചിന്നമ്മ വീട്ടിലുണ്ടായിരുന്നത്.മൂന്ന് മണിയോടെ വീട്ടിൽ നിന്നും ഉയർന്നിരുന്നതായുള്ള വിവരവും പുറത്തുവന്നിട്ടുണ്ട്.
മൃതശരീരം കിടന്നഭാഗം മാത്രമേ കത്തിയിട്ടുള്ളൂ. കിടത്തിയിരുന്ന പുതപ്പിന്റെ ബാക്കിഭാഗം കത്താതെ കിടന്നതിലും ദുരൂഹതയുണ്ട്. പോലീസ് സർജന്റെ നേതൃത്വത്തിൽ സംഭവസ്ഥലത്തുവെച്ചുതന്നെ പോസ്റ്റുമാർട്ടം നടത്തി. മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി.

ഇന്നലെ വൈകിട്ടോടെ നാരകക്കാനം പള്ളി സെമിത്തേരിയിൽ സംസ്‌കാരം നടത്തി. സംഭവത്തിൽ ദുരൂഹത ബോധ്യപ്പെട്ടതിനെത്തുടർന്ന് പോലീസ് വീട് പൂട്ടി സിൽ ചെയ്തിട്ടുണ്ട്.

സംഭവസ്ഥലത്തെത്തിയ ജില്ലാ പോലീസ് മേധാവി വി.യു. കുര്യാക്കോസ് സംഭവസ്ഥലത്തെത്തി,വിവരങ്ങൾ ശേഖരിച്ചിരുന്നു.കട്ടപ്പന ഡിവൈഎസ്പി നിഷാദ് മോന്റെ നേതൃത്വത്തിൽ പ്രത്യേക സംഘത്തെ അന്വേഷണത്തിന് ചുമതലപ്പെടുത്തിയതായി എസ് പി അറിയിച്ചു.

വിരലടയാള വിദഗ്ധരും ഫോറൻസിക് സംഘവും തെളിവുകൾ ശേഖരിച്ചു.വീട്ടിൽ നിന്ന് മണം പിടിച്ച പോലീസ് നായ സമീപത്തുള്ള മറ്റൊരു വീടുവരെയെത്തി മടങ്ങുകയായിരുന്നു.

 

Continue Reading

Latest news

പോലീസും മോട്ടോർ വാഹനവകുപ്പും തൊഴിൽ ചെയ്യാൻ സമ്മതിയ്ക്കുന്നില്ല; ജില്ലയിൽ ഇന്ന് സ്വകാര്യ ബസ്സ് പണിമുടക്ക്

Published

on

By

കൊച്ചി;എറണാകുളം ജില്ലയിൽ ഇന്ന് സ്വകാര്യ ബസ് പണിമുടക്ക്. ബസ് ഉടമ തൊഴിലാളി സംയുക്ത സമിതിയുടെ നേതൃത്വത്തിലാണ് പണിമുടക്ക്. പൊലീസും മോട്ടർ വാഹന വകുപ്പും പീഡിപ്പിക്കുന്നത് ഒഴിവാക്കണം എന്നാണ് സമരക്കാരുടെ ആവശ്യം.

ഒരേ ദിവസം ബസ് ജീവനക്കാർക്കെതിരെ പല സ്ഥലങ്ങളിലും കേസ് റജിസ്റ്റർ ചെയ്യുന്നത് പതിവായിട്ടുണ്ട്. ചിലയിടങ്ങളിൽ ബസ് പിടിച്ചെടുക്കുകയും ചെയ്യുന്നു. പ്രശ്‌ന പരിഹാരത്തിന് ഉന്നത ഉദ്യോഗസ്ഥർ ഇടപെടണമെന്നാവശ്യപ്പെട്ടാണ് പണിമുടക്ക്.

നടപടിയുണ്ടായില്ലെങ്കിൽ നവംബർ 30 മുതൽ അനശ്ചിതകാല സമരം ആരംഭിക്കുമെന്ന് സംയുക്ത സമര സമിതി അറിയിച്ചു.

 

 

Continue Reading

Local News

പള്ളിവാസലിൽ ബ്രേക്ക് നഷ്ടപ്പെട്ട കാർ മൺതിട്ടയിൽ ഇടിപ്പിച്ച് നിർത്തി;ഡ്രൈവറുടെ കരുതലിൽ ഒഴിവായത് ദുരന്തം

Published

on

By

മൂന്നാർ:ബ്രേക്ക് നഷ്ടപ്പെട്ട കാർ ഡ്രൈവർ മൺതിട്ടയിൽ ഇടിപ്പിച്ച് നിർത്തി.ഒഴിവായത് ദുരന്തമെന്ന് നാട്ടുകാർ.സംഭവം മൂന്നാർ പള്ളിവാസലിൽ.

ബംഗാൾ സ്വദേശികളായ വിനോദസഞ്ചാരികളുമായി എത്തിയ കാറാണ് പള്ളിവാസലിൽ അപകടത്തിൽപ്പെട്ടത്.ഇറക്കം ഇറങ്ങുമ്പോൾ് കാറിന്റെ ബ്രേക്ക് നഷ്ടപ്പെതായി ഡ്രൈവർക്ക് ബോദ്ധ്യപ്പെട്ടെന്നും തുടർന്ന് പാതയോരത്തെ മൺതിട്ടിൽ കാർ ഇടിപ്പിച്ച് നിർത്താൻ ശ്രമിയ്ക്കുകയായിരുന്നെന്നുമാണ് സൂചന.

മൺതിട്ടയിൽ ഇടിച്ച കാർ റോഡിൽ തലകീഴായി മറിഞ്ഞെങ്കിലും യാത്രക്കാർക്ക് കാര്യമായ പരിക്കുകൾ ഏറ്റിട്ടില്ലന്നാണ് ഓടിക്കൂടിയ രക്ഷപ്രവർത്തർ പുറത്തുവിട്ടിട്ടുള്ള വിവരം.കാറിൽ ഡ്രൈവർ അടക്കം 4 പേരാണ് ഉണ്ടായിരുന്നത്.

ബ്രേക്ക് നഷ്ടപ്പെട്ടെന്ന് ബോദ്ധ്യപ്പെട്ടപ്പോൾ അവസരത്തിനൊത്തഉയർന്ന് ഡ്രൈവർ പ്രവർത്തിച്ചതിനാൽ ദുരന്തം വഴിമാറികയായിരുന്നെന്നാണ് ചൂണ്ടികാണിയ്ക്കപ്പെടുന്നത്.പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.

 

 

Continue Reading

Trending

error: