Connect with us

Uncategorized

പീച്ചാട് നെല്ലിത്താനം എസ്റ്റേറ്റിൽ അനധികൃത മരംമുറിക്കൽ;ഒരാൾ അറസ്റ്റിൽ

Published

on

അടിമാലി ; പരിസ്ഥിതി ദുർബ്ബലമേഖലയിൽ ഉൾപ്പെടുന്ന പീച്ചാട് നെല്ലിത്താനം എസ്റ്റേറ്റിൽ മരംമുറിച്ചുമാറ്റിയ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ.
പാല മരങ്ങാട്ടുപള്ളി മല്ലിശേരി ജോസഫ് സേവ്യറിനെ(51)യാണ് വനംവകുപ്പ് അധികൃതർ അറസ്റ്റ്‌ചെയ്തിട്ടുള്ളത്.കോടതിയിൽ ഹാജരാക്കി ,റിമാന്റുചെയ്തു.

കൈവശക്കാർ അനധികൃതമായി മരം മുറിച്ച് ഏലകൃഷി വ്യാപിക്കുന്നതിന് നീക്കം നടത്തുകയായിരുന്നെന്നും മരം മുറിക്കലിൽ സ്‌പെഷ്യലിസ്റ്റായ ജോസഫ് സേവ്യറിനെ ഉപയോഗിച്ച് 100-ൽപ്പരം മരങ്ങൾ മുറിച്ചുനീക്കിയതായി കണ്ടെത്തിയെന്നും അധികൃതർ അറിയിച്ചു.

ഏലം കൃഷിയ്ക്കായി എത്തുന്ന അഥിതി തൊഴിലാളികളെ താമസിപ്പിക്കാൻ എസ്റ്റേറ്റിൽ ഷെഡ് സ്ഥാപിച്ചിരുന്നെന്നും ഇത് പൊളിച്ചുമാറ്റിയെന്നും അടിമാലി ഫോറസ്റ്റ് റെയിഞ്ചോഫീസർ കെ വി രതീഷ് കെ വി വ്യക്തമാക്കി.

എസ്റ്റേറ്റിന്റെ അവകാശവും നടത്തിപ്പുമെല്ലാം സംബന്ധിച്ച് കോടതികളിൽ കേസ് നിലവിലുണ്ട്.2001-ൽ എസ്‌റ്റേറ്റ് സ്ഥിതി ചെയ്യുന്ന പ്രദേശം പരിസ്ഥിതി ദുർബ്ബല പ്രദേശിമായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

 

Uncategorized

പിടിവീണപ്പോൾ നിലവിളി, എംഡിഎംഎ ശ്വാസം മുട്ടിനുള്ള മരുന്നെന്നും ; ചിരിക്കാൻ വകയൊരുക്കി തങ്കളത്ത് എക്‌സൈസിന്റെ കഞ്ചാവ് വേട്ട

Published

on

By

 

കോതമംഗലം;പിടിവീണപ്പോൾ ഏങ്ങലടിച്ച് നിലവിളി,എംഡിഎംഎ കണ്ടെടുത്തപ്പോൾ ശ്വാസംമുട്ടിനുള്ള മരുന്നെന്നും പറഞ്ഞ് തടിതപ്പാൻ ശ്രമം.കാണികൾക്ക് ചിരിക്കാൻ വകയൊരുക്കി എക്‌സൈസിന്റെ കഞ്ചാവ് വേട്ട.

ഇന്ന് ഉച്ചയോടെ കോതമംഗലം തങ്കളം ബസ്റ്റാന്റിൽ ഏക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ എ. ജോസ് പ്രതാപിന്റെ നേതൃത്വത്തിൽ നടന്ന് കഞ്ചാവ് വേട്ടയാണ് ഓടിക്കൂടിയ നാട്ടുകാർക്ക് ചിരിയ്ക്കാനുള്ള വക സമ്മാനിച്ചത്.ആലുവ എടത്തല സ്വദേശി എട്ടാടൻ വീട്ടിൽ മമ്മു എന്ന് വിളിക്കുന്ന ഷാനവാസിനെ(31)യാണ് കഞ്ചാവ് കടത്തിയ സംഭവത്തിൽ എക്‌സൈസ് സംഘം കസ്റ്റഡിയിൽ എടുത്തത്.

കസ്റ്റഡിയിൽ ആയപ്പോൾ മുതൽ ഷാനവാസ് കൊച്ചു കുട്ടികളെപ്പോലെ ഏങ്ങലടിച്ച് കരയാൻ തുടങ്ങിയിരുന്നു. കരിച്ചിലിനിടെയായിരുന്നു ഉദ്യോഗസ്ഥരുടെ ചോദ്യങ്ങൾക്കും ഷാനവാസ് മറുപിടി നൽകിയത്

നാട്ടുകാർ നോക്കി നിൽക്കെയാണ് ഉദ്യോഗസ്ഥർ ഇയാളുടെ വസ്ത്രങ്ങളുടെ പോക്കറ്റുകൾ പരിശോധിച്ചത്.എം ഡി എം എ യും,ഗുളിക രൂപത്തിലുള്ള മയക്കുമരുന്നുകളും കണ്ടെടുത്തപ്പോൾ ശ്വാസം മുട്ടിന് കഴിക്കുന്ന മരുന്നാണെന്നായിരുന്നു ഷാനവാസിന്റെ മറുപിടി.ഇത് കേട്ട് ചുറ്റും നിന്ന നാട്ടുകാർ ചിരിച്ചപ്പോൾ ഉച്ചത്തിലുള്ള കരച്ചിലായിരുന്നു ഷാനവാസിന്റെ പ്രതികരണം.

ബൈക്കിൽ കടത്തുകയായിരുന്നരണ്ടര കിലോ കഞ്ചാവാണ് എക്‌സ്‌സൈസ് സംഘം പിടികൂടിയത്.കഴിഞ്ഞ ഏതാനും ആഴ്ചകളായി 40 കിലോയോളം കഞ്ചാവ് താൻ കോതമംഗലത്തും പരിസരപ്രദേശത്തും വിതരണം ചെയ്തതാതായി ചോദ്യം ചെയ്യലിൽ ഷാനവാസ് സമ്മതിച്ചെന്ന് എക്‌സൈസ് അധികൃതർ അറയിച്ചു.കാക്കനാട് ഭാഗത്ത് നിന്നാണ് ഇയാൾ കഞ്ചാവുമായി കോതമംഗലത്തെത്തിയിരുന്നത്.

എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ എ. ജോസ് പ്രതാപിന് കിട്ടിയ രഹസ്യവിവരത്തെ തുടർന്ന്,തങ്കളം മുൻസിപ്പൽ ബസ് സ്റ്റാൻഡിൽ വാഹന പരിശോധന നടത്തിയാണ് കഞ്ചാവുമായി ബൈക്കിൽ വരികയായിരുന്ന ഷാനവാസിനെ കസ്റ്റഡിയിൽ എടുത്ത് പരിശോധിച്ചത്.

കഞ്ചാവ് അടിമാലി സ്വദേശിക്ക് കൈമാറാൻ കൊണ്ടുവന്നതാണെന്ന്് ഷാനവാസ് വെളിപ്പെടുത്തിയെന്നും എക്‌സൈസ് ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യം മനസ്സിലാക്കി ഇയാൾ കടന്നുകളഞ്ഞെന്നും രക്ഷപെട്ട ആളെക്കുറിച്ച് നിർണ്ണായക വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.

ജോസ് പ്രതാപിന് പുറമെ പ്രിവന്റീവ് ഓഫീസർമാരായ കെ. എ . നിയാസ്, എ. ഇ. സിദ്ദിഖ് സിവിൽ എക്‌സൈസ് ഓഫീസർമാരായ അനൂപ് ടി.കെ., ബിജു പി.വി , കെ.സി. എൽദോ , ഉമ്മർ പി ഇ സുനിൽ പി എസ് എന്നിവരും വാഹന പരിശാധനയിൽ പങ്കാളികളായി.

 

Continue Reading

Uncategorized

ചെറുവട്ടൂർ സ്‌കൂളിന് മികച്ചവിജയം ; ഷബനാസും ഷംനാസും ഷഹനാസും മിന്നും താരങ്ങൾ

Published

on

By

കോതമംഗലം;പ്ലസ് ടു പരീക്ഷ ഫലം പുറത്തുവന്നപ്പോൾ ചെറുവട്ടൂർ ഗവൺമെൻറ് മോഡൽ ഹയർസെന്റി സ്‌കൂളിനും അഭിമാന നേട്ടം. 19 വിദ്യാർത്ഥികൾ എല്ലാവിഷയങ്ങൾക്കും ഫുൾ എ പ്ലസ് നേടിയാണ് വിജയിച്ചത്.പരീക്ഷ എഴുതി 162 പേരിൽ 144 പേർ വിജയിച്ച് ഉപരിപഠനത്തിന് അർഹരായി.

സയൻസ് വിഭാഗത്തിൽ 92% വിജയവും ഹൂമാൻറീറ്റീസ് വിഭാഗം 84% വിജയവും സ്വന്തമാക്കി.സയൻസ് വിഭാഗത്തിൽ 15 വിദ്യാർത്ഥികൾ ഫുൾ എ പ്ലസ് നേടിയപ്പോൾ ഹൂമാൻറിറ്റീസ് വിഭാഗത്തിൽ 4 പേർക്കാണ് ഫുൾ എ പ്ലസ് ലഭിച്ചത്.

കോവിഡ് മഹാമാരിക്ക് ശേഷം നടന്ന പൊതു പരീക്ഷയിൽ സംസ്ഥാന തലത്തിൽ തന്നെ വിജയ ശതമാനം കഴിഞ്ഞ വർഷത്തേതിൽ നിന്നും കുറഞ്ഞിരുന്നു.മുൻ വർഷങ്ങളിൽ ലഭ്യമായിരുന്ന വിവിധ ഗ്രേസ് മാർക്കുകൾ ഈവർഷം നൽകാതിരുന്നത് വിജയശതമാനം കുറയാൻ ഇടയാക്കുകയും ചെയ്തിരുന്നു.

ഈ സാഹചര്യത്തിലും പരീക്ഷ എഴുതിയ 162 പേരിൽ 144 വിദ്യാർത്ഥികൾ വിജയിച്ച് ,നാടിന് തന്നെ അഭിമായി മാറിയിരിയ്ക്കുകയാണെന്നും ഇതിനായി പ്രയത്‌നിച്ച എല്ലാവരെയും അഭിനന്ദിക്കുന്നതായും സ്‌ക്കൂൾ പ്രിൻസിപ്പാൽ എ നൗഫൽ അറിയിച്ചു.

പരീക്ഷഫലം ചെറുവട്ടൂർ കാട്ടാംകുഴി കുടുംബത്തിൽ മൂന്നുവിജയികളെയാണ് സമ്മാനിച്ചിട്ടുള്ളത്. അബൂബക്കർ- സീന ദമ്പതികളുടെ മക്കളായാ ഷബനാസും ഷംനാസും ഷഹനാസുമാണ് പരീക്ഷയിൽ മികച്ച് വിജയം നേടി കുടുംബത്തിനും നാടിനും അഭിമായിമാറിയിട്ടുള്ളത്.

സയൻസ് വിഭാഗത്തിൽ ഷബനാസ് ഫുൾ വിഷയങ്ങൾക്ക് എ പ്ലസ് സ്വന്തമാക്കിയപ്പോൾ ഷംനാസിന് നാല് വിഷയങ്ങളിൽ എ പ്ലസും,രണ്ട് വിഷയങ്ങളിൽ എയും സ്വന്തമാക്കി.

ഷഹനാസിന് രണ്ട് വിഷയങ്ങൾക്ക് എ പ്ലസും,മൂന്ന് വിഷയങ്ങൾക്ക് എ യും ഒരു വിഷയത്തിന് ബി പ്ലസുമാണുളളത്.ഒന്ന് മുതൽ പ്ലസ് ടു വരെ ഒരേ ക്ലാസിൽ പഠിച്ച മൂന്ന് പേരും ബി സി എ കോഴ്‌സ് എടുത്ത് ഉപരി പഠനം ഒന്നിച്ച് കൊണ്ടുപോകാനാണ് ഉദ്ദേശിക്കുന്നത്.

 

 

Continue Reading

Uncategorized

“പ്രതിരോധം” അതിരുകടന്നെന്ന് ആക്ഷേപം ; വനംവകുപ്പിന്റെ നടപടി കൊടുംക്രൂരതയെന്ന് നാട്ടുകാർ

Published

on

By

ഫോട്ടോ; കടപ്പാട് -സാമൂഹിക മാധ്യമം
തൊടുപുഴ;പഴയ ആലൂവ -മൂന്നാർ രാജപാതയിൽ പെരുമ്പൻകുത്തിനും 50-ാം മൈലിനും ഇടയിൽ ട്രഞ്ച് താഴ്ത്തുകയും ജണ്ട ഇടുകയും ചെയ്ത വനംവകുപ്പിന്റെ നടപടിയിൽ പ്രതിഷേധം ശക്തം.

പാത തുറക്കണമെന്ന ആവശ്യം വ്യാപകമായി ഉയരാൻ തുടങ്ങിയിട്ട് ദശാബ്ദളായി.അടുത്തിടെ പൊതുമരാമത്ത് വകുപ്പ് ഇതിനുള്ള സാധ്യത പഠനം തുടങ്ങുകയും ചെയ്തിരുന്നു.

കയറ്റങ്ങളും ഇറക്കങ്ങളും ഇല്ലാത്ത പാതയിൽ പ്രകൃതി സൗന്ദര്യം ആസ്വദിച്ച് യാത്രചെയ്യാമെന്നതാണ് പ്രധാന സവിശേഷത.പാത തുറക്കുന്നത് വിനോദസഞ്ചാര മേഖലയ്ക്ക് മുതൽക്കൂട്ടാവുമെന്ന കാര്യത്തിൽ തർക്കമില്ല.

ഒരു മരം പോലും വെട്ടിമാറ്റാതെ പാതതുറക്കാൻ കഴിയുമെന്നാണ് ചൂണ്ടികാണിയ്ക്കപ്പെടുന്നത്.കുട്ടമ്പുഴയിൽ നിന്നും വനപ്രദേശങ്ങൾ കടന്ന് മൂന്നാർ ലക്ഷമി എസ്റ്റേറ്റിൽ എത്തിച്ചേരുന്നതാണ് പാത.

ചരിത്ര പ്രാധാന്യമുള്ള ഈ പാതയിൽ വനംവകുപ്പ് ട്രഞ്ച് താഴ്ത്തിയ സംഭവം ഇതിനകം തന്നെ വിവാദമായിട്ടുണ്ട്.ട്രഞ്ചിന്റെ ഉദേശ്യ-ലക്ഷ്യത്തെക്കുറിച്ച് നാട്ടുകർക്ക് ഇപ്പോഴും കൃത്യമായ ധാരണയില്ല.ആനകൾ ജനവാസമേഖലകളിലേക്ക് എത്തുന്നത് തടയാനാണെന്നാണ് വനംവകുപ്പിന്റെ വാദം.

ട്രഞ്ച് താഴ്ത്തൽ,പാത തുറക്കാതിരിയ്ക്കാൻ വനംവകുപ്പിന്റെ ഭാഗത്തുനിന്നുള്ള തന്ത്രപരമായ ഇടപെടലാണെന്നാണ് നാട്ടുകാരിൽ ഒരു വിഭാഗത്തിന്റെ ആരോപണം.സംഭവം മാങ്കുളം മേഖലയിൽ കനത്ത ജനരോക്ഷത്തിന് കാരണമായിട്ടുണ്ട്.

ഇതിനെതിരെ കുട്ടമ്പുഴ ഗ്രാമവികസന സമതി ഭാരവാഹി ഷാജി പയ്യാനിക്കൽ കോടതിയെ സമീപിച്ചിട്ടുണ്ട്.പാത തുറക്കുന്ന കാര്യത്തിൽ കോടതിയുടെ ഭാഗത്തുനിന്നും നിർണ്ണായക ഇടപെടൽ ഉണ്ടാവുമെന്നാണ് നാട്ടുകാരുടെ പ്രതീക്ഷ.

 

 

 

Continue Reading

Trending

instagram volgers kopen volgers kopen buy windows 10 pro buy windows 11 pro

error: