M4 Malayalam
Connect with us

Uncategorized

ആയ്യപ്പൻമുടിയിയിലേക്ക് വരു.. കാഴ്ചകളുടെ പൂരം കണ്ട് മടങ്ങാം

Published

on

കോതമംഗലം : സആയ്യപ്പൻമുടിയിയിലേക്ക് വരു..കാഴ്ചകളുടെ പൂരം കണ്ട് മടങ്ങാം.വിസ്മകാഴ്ചകളാണ് ഇവിടെ പ്രകൃതി നിങ്ങൾക്കായി കാത്തുവച്ചിട്ടുള്ളത്.സമീപഭാവിയിൽ ഇവിടം ലോക ടൂറിസം ഭൂപടത്തിൽ ഇടംപിടിച്ചാലും അത്ഭുതപ്പെടാനില്ല.അത്രയ്ക്കും മനോഹരമാണ് ഈ മലയും ചുറ്റുമുള്ള കാഴ്ചകളും.

എറണാകുളം ജില്ലയിലെ കിഴക്കൻ മേഖലയുടെ കേന്ദ്ര ബിന്ദുവും കാർഷിക മേഖലയും ഹൈറേഞ്ചിന്റെ കവാടവുമായ കോതമംഗലത്തെത്തുന്ന വിനോദസഞ്ചാരികൾക്കായി മനസുനിറയ്ക്കും വിസ്മയ കാഴ്ചകാണ് പ്രകൃതി ഇവിടെ കാത്തുവച്ചിട്ടുള്ളത്.ചുറ്റുമുള്ള പച്ചപ്പും അതിരുകളില്ലാത്ത ആകാശത്തെ വർണ്ണവിസ്മയവുമെല്ലാം ഏറ്റുവും നന്നായി ആസ്വദിക്കാൻ പറ്റിയ ഇടമാണ് അയ്യപ്പൻമുടി.രാവിലെയും വൈകുന്നേരങ്ങളിലും ഇവിടെ ഇടതടവില്ലാതെ ഇളം കാറ്റുവീശും.കാഴ്ചകളുടെ നിറവിനൊപ്പം ഇത് ശരീരത്തിന് നേരിയ കുളിർമ്മയും പകരും.

വിനോദ സഞ്ചാരികൾക്ക് ഇഷ്ടതാവളമായി നാടുകാണിയിലെ അയ്യപ്പൻമുടി മാറിക്കഴിഞ്ഞു.അയ്യപ്പൻമുടിയുടെ കീർത്തി നാൾക്കുനാൾ വർദ്ധിയ്ക്കുന്നതിന് ചരിത്രപരമായും ഐതീഹ്യങ്ങളാലുമുള്ള പെരുമയും പ്രധാനഘടകമാണ്.ചരിത്രാന്വേഷികളുടെ ഇഷ്ടതാവളം കൂടിയായി മേഖല മാറിക്കഴിഞ്ഞു.

ഏകദേശം 700 അടി ഉയരത്തിൽ ഒറ്റപ്പാറയിൽ വിരിഞ്ഞയിടമാണ് അയ്യപ്പൻമുടി.വേട്ടയ്ക്കിടെ സാക്ഷാൽ അയ്യപ്പൻസ്വാമി കീരംപാറയ്ക്കടുത്തുളള നാടുകാണി മലയിലെത്തി വിശ്രമിച്ചെന്നാണ് ഐതിഹ്യം.കുത്തനെയുള്ള പാറകയറി മുകളിലെത്തിയാൽ ആകാശം തൊട്ടടുനിൽക്കുന്ന പ്രതീതിയാണ് അനുഭവപ്പെടുക.

അയ്യപ്പസ്വാമി ഈമലയിലെത്തി വിശ്രമിച്ചെന്നാണ്് ഐതീഹ്യം.ഇതിന്റെ സ്മരണാർത്ഥം വിശ്വാസികൾ ഇവിടെ അയ്യപ്പക്ഷേത്രം നിർമ്മിച്ച് ആരാധന നടത്തി വരുന്നു.

1300 ഓളം ഏക്കർ വ്യാപിച്ചു കിടക്കുന്ന പാറപ്പുറമാണ് അയ്യപ്പൻമുടി. കോതമംഗലം പട്ടണവും പൂയംകുട്ടിയിലെ ഹരിതവനവും പർവ്വതനിരകളും ഇവിടെനിന്നു ബൈനോക്കുലറിലൂടെ വീക്ഷിക്കാനാകുവും.

അയ്യപ്പൻമുടിയുടെ വിവിധ ഭാഗങ്ങളിലായി മുനിയറകളുണ്ട്. വളരെ പണ്ട് ഋഷിമാർ തപസ്സനുഷ്ഠിച്ചിരുന്നത് മുനിയറകളിലാണെന്നാണ് വിശ്വിസിച്ചുപോരുന്നത്.പാറക്കു മുകളിൽ ഒരു അള്ളുണ്ട്.കടുവ അള്ള് എന്ന പേരിലാണ് ഇത് പഴമക്കാർക്കിടയിൽ അറിയിപ്പെടുന്നത്. നായ്ക്കൾക്ക് ഉരുള കൊടുത്തിരുന്നത് എന്ന് പ്രദേശവാസികൾ പറയുന്ന ഉരുളപ്പാറയും ഒരു വിസ്മയക്കാഴ്ച തന്നെ.

പണ്ട് മലമുകളിൽ ധാരളം വന്യമൃഗങ്ങൾ എത്തിയിരുന്നെന്നും നാട്ടുകാരുടെ സാന്നിദ്ധ്യം വർദ്ധിച്ചതോടെയാണ് ഇവയുടെ വരവ് നിലച്ചതെന്നും സമീപവാസികളിലെ പഴമക്കാർ പറയുന്നു.അയ്യപ്പൻമുടിയിലെ സന്ധ്യാകാഴ്ചയുടെ സൗന്ദര്യം വാക്കുകൾപ്പുറമാണ്.

മലയ്ക്ക്ചുറ്റുമുള്ള സന്ധ്യാനേരത്തെ കാഴ്ചകളും ഹൃദ്യമാണ്.ഇരുട്ടുവീഴുന്നതോടെ ബഹുവർണ്ണത്തിൽ താഴ്‌വാരങ്ങളിൽ വൈദ്യുത ദിപങ്ങൾ മിഴിതുറക്കും.വേനൽക്കാലത്ത് രാവിലെ 8 -ന് മുൻപും വൈകിട്ട് 4-ന് ശേഷവും മുടി സന്ദർശിക്കുന്നതാവും ഉചിതം.വെയിൽ കനത്താൽ മേഖലയിൽ അസഹനീയമായ ചൂടാണ് അനുഭവപ്പെടുന്നത്.ചുറ്റുമുള്ള കാഴ്്ചകളും മങ്ങും.

മലമുകളിലെ ക്ഷേത്രത്തിനടുത്തുള്ള ചെറിയ പാലമരങ്ങളുടെ തണലാണ് കടുത്തചൂടിൽ നിന്നും രക്ഷപെടുന്നതിനുള്ള ഏക ആശ്രയം.വേനലിലും പറ്റാത്ത കുളവും പാറമുകളിലെ മറ്റൊരു കൗതുകമാണ്. കോതമംഗലം മുനിസിപ്പാലിറ്റി ആറാം വാർഡിലാണ് അയ്യപ്പൻമുടി സ്ഥിതി ചെയ്യുന്നത്.

കോതമംഗലത്തുനിന്നും ഇലവുംപറമ്പ് വഴി നാടുകാണി റൂട്ടിൽ രണ്ടര കിലോമീറ്റർ സഞ്ചരിച്ചാൽ അയ്യപ്പൻമുടിയിലെത്താം.പ്രകൃതി സൗന്ദര്യത്തിന്റെ നിറകുടമായ ഇവിടം വിനോദ സഞ്ചാരമേഖലക്ക് മുതൽകൂട്ടാവുമെന്നാണ് ചൂണ്ടികാണിയ്ക്കപ്പെടുന്നത്.

അടുത്തകാലത്തായി അയ്യപ്പൻമുടിയിലേയ്ക്കുള്ള വിനോദസഞ്ചാരികളുടെ പ്രവാഹം വർദ്ധിച്ചിട്ടുണ്ട്.ഹൈറേഞ്ചിന്റെ കവാടം എന്നറിയപ്പെടുന്ന കോതമംഗലം കിഴക്കൻ മേഖലയിലേയ്ക്കുള്ള യാത്രയിൽ വിദേശിയർ അടക്കമുള്ള വിനോദസഞ്ചാരികളുടെ പ്രാധാന ഇടത്താവളങ്ങളിലൊന്നായി മാറിക്കഴിഞ്ഞു.കോതമംഗലത്തെത്തുന്ന വിനോദ സഞ്ചാരികളിൽ ഒരുവിഭാഗം അയ്യപ്പൻമുടി സന്ദർശിച്ച ശേഷമാണ് മടങ്ങുന്നത്.

പ്രകൃതി സ്‌നേഹികൾക്ക് നവ്യാനുഭൂതി സമ്മാനിക്കുന്ന കാഴ്ചകളാണ് ഇവിടെയുള്ളത്.വന്നവർ തന്നെ വീണ്ടും വീണ്ടും ഇവിടേയ്‌ക്കെത്തുന്നുണ്ട് അത്രയ്ക്കുണ്ട് ഈ പ്രദേശത്തിന്റെ ദൃശ്യചാരുത.കണ്ടാലും മതിവരാത്ത കാഴ്ചകളുടെ പറദീസയാണ് അയ്യപ്പൻമുടി.അധികൃതർ മനസ്സുവച്ചാൽ സമീപഭാവിയിൽ ഇവിടെ ലോക ടൂറിസം ഭൂപടത്തിൽ ഇടംപിടിക്കുമെന്ന കാര്യത്തിൽ തർക്കമില്ല.

 

 

 

 

1 / 1

Advertisement

Uncategorized

നേര്യമംഗലത്ത് രണ്ട് ടിപ്പറുകൾക്ക് ഒരെ നമ്പർ,വാഹനങ്ങൾ ഒന്നിച്ചെത്തിയത് റോഡുപണി സ്ഥലത്ത്; പോലീസ് അന്വേഷണം ആരംഭിച്ചെന്നും സൂചന

Published

on

By

കോതമംഗലം; ഒരെ നമ്പറിൽ 2 ടിപ്പറുകൾ.നേര്യമംഗലത്ത് റോഡ് പണിസ്ഥലത്താണ് ഒരെ നമ്പറിൽ രണ്ട് ടിപ്പറുകൾ കാണപ്പെട്ടത്.വാഹനങ്ങളുടെ വീഡിയോ എം4 മലയാളത്തിന് ലഭിച്ചു.

കെഎൽ 44 ബി 2747 എന്നാണ് രണ്ട് ടിപ്പറുകളുടെയും നമ്പർ പ്ലേറ്റിൽ രേഖപ്പെടുത്തിയിട്ടുള്ളത്.
ഒരെ നമ്പർ എന്നുമാത്രമല്ല ടിപ്പറുകളുടെ നിറവും ഒന്നുതന്നെ.

റോഡുപണി നടക്കുമ്പോൾ ടാങ്കറുകളിൽ വെള്ളവുമായിട്ടാണ് ടിപ്പറുകൾ എത്തിയത്.ഒരെ നമ്പർ ശ്രദ്ധയിൽപ്പെട്ടതോടെ സ്ഥലവാസി ടിപ്പറുകളുടെ വീഡിയോ എടുത്തത്.

സംഭവം ശ്രദ്ധയിൽപ്പെട്ട അടിമാലി പോലീസ് ഉച്ചമുതൽ വാഹനം കണ്ടെത്താൻ തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.മോട്ടോർ വാഹനവകുപ്പിന്റെ വെബ്‌സൈറ്റിലെ രേഖകൾ പ്രകാരം ബിജു ജോർജ്ജ് എന്നാണ് വാഹന ഉടമയുടെ പേര്.ഈ പേരിലുള്ളയാളാണ് റോഡ് നിർമ്മാണം കരാർ എടുത്തിട്ടുള്ളത് എന്ന വിവരവും പുറത്തുവന്നിട്ടുണ്ട്.

ഒരെ നമ്പറിൽ നേര്യമംഗലത്ത് രണ്ട് ടിപ്പറുകൾ ,വീഡിയോ കാണാം

1 / 1

Continue Reading

Uncategorized

വാഹനാപകടം; കാറും ഓട്ടോയും കൂട്ടിമുട്ടി,പോസ്റ്റിന് ഇടയിൽ കുടുങ്ങിയ ഡ്രൈവർ മരിച്ചു

Published

on

By

തൃശ്ശൂർ: തളിക്കുളത്ത് ഓട്ടോയും കാറും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർക്ക് ദാരുണാദ്യം.തളിക്കുളം സ്വദേശി രതീഷാണ് മരിച്ചത്.

കാറുമായി കൂട്ടിയിടിച്ച് ഓട്ടോ നിയന്ത്രണം വിട്ട് സമീപത്തെ ഇലക്ട്രിക് പോസ്റ്റിൽ ഇടിക്കുകയും മറിഞ്ഞ ഓട്ടോയുടെ മുകളിലേക്ക് പോസ്റ്റ് വീഴുകയുമായിരുന്നു.

ഇന്നുച്ചയ്ക്ക് 1:30 നാണ് തളിക്കുളം ഹൈസ്കൂൾ മൈതാനത്തിന് സമീപം അപകടമുണ്ടായത്. അരമണിക്കൂറോളം പോസ്റ്റിനും ഓട്ടോയ്ക്കും ഇടയിൽ കുടുങ്ങിയ രതീഷിനെ ഏറെനേരത്തെ ശ്രമത്തിനൊടുവിൽലാണ് പുറത്തെടുത്തത്.

സമീപവാസികളുടെ നേതൃത്വത്തിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.അപകടത്തിൽ കാറിൽ ഉള്ളവർക്കും സാരമായി പരിക്കേറ്റു എന്നാണ് ലഭിക്കുന്ന പ്രാഥമിക വിവരം.

1 / 1

Continue Reading

Latest news

കഥാകൃത്തും നോവലിസ്റ്റുമായ ടി.എന്‍ പ്രകാശ് അന്തരിച്ചു: ഓർമ്മയായത് ഒരുപിടി നല്ല പുസ്തകങ്ങളുടെ ശിൽപ്പി

Published

on

By

കണ്ണൂര്‍: പ്രശസ്ത കഥാകൃത്തും നോവലിസ്റ്റുമായ ടി എന്‍ പ്രകാശ് അന്തരിച്ചു. 69-ാം വയസിലാണ് പ്രിയ എഴുത്തുകാരന്‍ ജീവിതത്തിൻറെ തിരക്കുകളിൽ നിന്നും വിട പറഞ്ഞത്.

ഹൃദയാഘാതത്തെ തുടര്‍ന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.കേരള സാഹിത്യ അക്കാദമി പുരസ്‌കാര ജേതാവുംശ്രദ്ധേയമായ പുസ്തകങ്ങളുടെ രചയിതാവുമാണ് ടി. എം പ്രകാശൻ.

കൈകേയി ആണ് ഏറ്റവും ശ്രദ്ധ ആകർഷിച്ച നോവല്‍.പുരാണ കഥാപാത്രമായ കൈകേയിയെ വ്യത്യസ്തമായി അവതരിപ്പിച്ചതിന് നോവല്‍ നിരൂപക പ്രശംസ നേടിയിരുന്നു. തണല്‍, താപം, വിധവകളുടെ വീട് തുടങ്ങിയവയാണ് മറ്റ് പ്രധാന കൃതികള്‍.

നിരവധിയായ ചെറുകഥകളും ബാലസാഹിത്യ കൃതികളും എഴുതിയിട്ടുണ്ട്. കണ്ണൂര്‍ ജില്ലാ വിദ്യാഭ്യാസ ഓഫീസറായാണ് വിരമിച്ചത്. കഥാകൃത്ത് ടി എന്‍ പ്രകാശിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ളവർ അനുശോചനം രേഖപ്പെടുത്തി.

1 / 1

Continue Reading

Uncategorized

സപ്ലൈകോയില്‍ ഈസ്റ്റർ വിഷു സബ്‌സിഡി സാധനങ്ങള്‍ എത്താൻ വൈകും

Published

on

By

തിരുവനന്തപുരം ; സംസ്ഥാനത്തെ ഈസ്റ്റർ വിഷു അടുക്കുന്നത്തോടെ സബ്‌സിഡി സാധനങ്ങള്‍ സപ്ലൈകോയില്‍ എത്താൻ വൈകും എന്ന് ഭക്ഷ്യവകുപ്പ്. നിലവിലെ സബ്‌സിഡി സാധനങ്ങള്‍ക്ക് പുറമേ ഈസ്റ്റർ വിഷു സബ്‌സിഡി സാധനങ്ങള്‍ കൂടി ചേർത്ത് വിതരണം ചെയ്യുമെന്ന് ഭക്ഷ്യവകുപ്പ് അറിയിച്ചു.

സബ്‌സിഡി അരിയുടെ കുറവുള്ളതുകാരണം കെ റൈസ് കൂടി സബ്‌സിഡി വിഭാഗങ്ങളിലേക്ക് ചേർത്താണ് വിതരണം ചെയ്യുന്നത്.

കെ റൈസിന്റെ വിപണന ദിനത്തിലെ പ്രധാന പ്രഖ്യാപനം കൂടിയായിരുന്നു സബ്‌സിഡി സാധനങ്ങള്‍ക്ക് പുറമേ ഈസ്റ്ററിനോടനുബന്ധിച്ച്‌ ഭക്ഷ്യ സാധനങ്ങള്‍ വിലകുറച്ച്‌ വില്‍പ്പന നടത്തുമെന്നത്.ഭക്ഷ്യവകുപ്പ് മന്ത്രിയാണ് ഇക്കാര്യം പ്രഖ്യാപിച്ചതും.

പയർ വർഗ്ഗങ്ങള്‍ ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ക്ക് സബ്‌സിഡി നല്‍കും. എന്നാല്‍ ഇതുവരെ സപ്ലെയ്‌കോയില്‍ ഈസ്റ്റർ വിഷു ആനുകൂല്യ സാധനങ്ങളുടെ ഫണ്ട് പോലും അനുവദിച്ചിട്ടില്ല.

നിലവില്‍ സംസ്ഥാനത്തെ സപ്ലൈകോകള്‍ കാലിയാണ്. സബ്‌സിഡി സാധനങ്ങളായ 11 ഇനങ്ങളാണ് കിട്ടാനില്ലാത്തത്. ഇത് പ്രതിക്ഷിച്ചെത്തുന്നവർ നിരാശയോടെ മടങ്ങേണ്ട അവസ്ഥയാണ് ഇപ്പോഴുള്ളത്.

അതേസമയം മറ്റ് സാധനങ്ങള്‍ക്ക് വിലകുറച്ച്‌ വിതരണം ചെയ്യുമെന്ന് സർക്കാർ പ്രഖ്യാപിച്ചിരുന്നു. സപ്ലൈകോ സംസ്ഥാനത്തിന്റെ ബ്രാൻഡാണെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചെങ്കിലും ക്ഷാമത്തിന് മാത്രം അറുതിയില്ല

1 / 1

Continue Reading

Uncategorized

ഗൂഡല്ലൂരിൽ വീണ്ടും കാട്ടാന ആക്രമണം; യുവാവ് മരിച്ചു

Published

on

By

തമിഴ്നാട്: ഗൂഡല്ലൂരിൽ കാട്ടാന ആക്രമണത്തിൽ ഒരു മരണം. ഓവാലി പെരിയ ചൂണ്ടി സ്വദേശി പ്രശാന്ത് ആണ് കൊല്ലപ്പെട്ടത്.

ഇന്നലെ രാത്രി 10:45 നാണ് സംഭവം. ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടാനയെ വനപാലകരോടൊപ്പം തുരത്തിയ ശേഷം വീട്ടിലേക്ക് മടങ്ങുമ്പോഴാണ് ആക്രമണം.

വനപാലക സംഘം പ്രശാന്തിനെ ഗൂഡല്ലൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പിന്നീട് പരിക്ക് ഗുരുതരമായതിനെ തുടർന്ന് ഊട്ടി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ രാവിലെ 6 മണിയോടുകൂടി മരിച്ചു.

ഒരാഴ്ചയ്ക്കിടെ മൂന്നു പേർ ഇവിടെ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടു

1 / 1

Continue Reading

Trending

error: