Connect with us

Uncategorized

18 ലക്ഷത്തിന് മാസം പലിശ മൂന്നരക്ഷം,45 ലക്ഷം കൈപ്പറ്റിയിട്ടും മുതലും പലിശയും ആവശ്യപ്പെട്ട് ഭീഷിണി;വ്യാപാരി അറസ്റ്റില്‍

Published

on

തൊടുപുഴ:വീടുള്‍പ്പെടുന്ന 4 സെന്റ് സ്ഥലം ഈടുനല്‍കി വാങ്ങിയത് 18 ലക്ഷം.15 ദിവസം കൂടുമ്പോള്‍ പലിശ 1.75 ലക്ഷം. അര കോടിയോളം തിരികെ കൊടുത്തിട്ടും 5 മാസത്തെ കുടിഖ അടക്കും പലിശയും മുതലും വേണമെന്ന് ആവശ്യപ്പെട്ട് ഭീഷിണി.ഇടപാടുകാരന്റെ പരാതിയില്‍ തൊടുപുഴയില്‍ സൈക്കിള്‍ വ്യാപാരി അറസ്റ്റില്‍.

കാരിക്കോട് കാപ്പിത്തോട്ടം ഒലിയപ്പുരയില്‍ അരുണ്‍ രാജ്പിള്ള(കംസന്‍-40) യാണ് കുബേര റെയ്ഡില്‍ തൊടുപുഴ പോലീസ് അറസ്റ്റുചെയ്തത്.

ലൈസന്‍സില്ലാതെ ക്രമവിരുദ്ധമായി ഇയാള്‍ അമിത പലിശക്ക് പണം കടംകൊടുത്തിരുന്നതായിട്ടാണ് തൊടുപുഴ പോലീസ് നടത്തിയ അന്വേണത്തില്‍ വ്യക്തമായട്ടുള്ളത്.

അത്യവശ്യ ഘട്ടത്തില്‍ തൊടുപുഴ സ്വദേശിയായ കുഞ്ഞിക്കണ്ണന്‍ തന്റെ വീട് സ്ഥിതിചെയ്യുന്ന 4 സെന്റ് സ്ഥലത്തിന്റെ ആധാരം ഈടായി നല്‍കി അരുണിന്റെ കൈയ്യില്‍ നിന്നും 18 ലക്ഷം രൂപ വാങ്ങിയിരുന്നു.

ഇതിന് 15 ദിവസത്തേക്ക് 1.75 ലക്ഷം രൂപയാണ് അരുണ്‍ നിശ്ചയിച്ചിരുന്നത്.ഇത് 5 മാസം മുമ്പുവരെ കുഞ്ഞിക്കണ്ണന്‍ കൃത്യമായി അരുണിന് നല്‍കുകയും ചെയ്തിരുന്നു.45 ലക്ഷത്തില്‍പ്പരം രൂപ പലിശ ഇനത്തില്‍ അരുണിന്റെ കൈവശം എത്തിയിരുന്നു.

സാമ്പത്തീക പ്രതിസന്ധിമൂലം 5 മാസം കുഞ്ഞിക്കണ്ണന്‍ അരുണിന് പലിശകൊടുത്തിരുന്നില്ല.ഇതോടെ കുടിശിഖ വരുത്തിയ പലിശയും വാങ്ങിയ 18 ലക്ഷവും ഉടന്‍ കിട്ടണമെന്ന് ആവശ്യപ്പെട്ട് കുഞ്ഞിക്കണ്ണനെ പവട്ടം ഭീഷിണിപ്പെടുത്തി.ഭീഷിണിയും ശല്യപ്പെടുത്തലും അതിരുവിട്ടതോടെ
കുഞ്ഞിക്കണ്ണന്‍ പരാതിയുമായി തൊടുപുഴ പോലീസിനെ സമീപിച്ചു.

പോലീസ് അരുണിന്റെ വെങ്ങല്ലൂര്‍-മങ്ങാട്ടുകവല നാലുവരി പാതയിലുള്ള സൈക്കിള്‍ ഷോപ്പിലും വീട്ടിലും പരിശോധന നടത്തി.10 ആധാരങ്ങളും 30 ചെക്ക് ലീഫും അനുബന്ധ രേഖകളും പിടിച്ചെടുത്തു.

തൊടുപുഴ ഡിവൈഎസ്പി എ.ജി. ലാല്‍, എസ്എച്ച്ഒ വി.സി. വിഷ്ണുകുമാര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.പ്രതിക്കെതിരെ സമാനമായി ഏഴ് പരാതികള്‍ ലഭിച്ചതായി പോലീസ് അറിയിച്ചു.കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Uncategorized

വീട്ടുമുറ്റത്ത് ആള്‍പൊക്കത്തോളം വളര്‍ന്ന കഞ്ചാവ് ചെടി;രാജാക്കാട് സ്വദേശി അറസ്റ്റില്‍

Published

on

By

അടിമാലി;വീട്ടുമുറ്റത്ത് കഞ്ചാവ് ചെടികള്‍ നട്ടുവളര്‍ത്തിയ യുവാവ് എക്‌സൈസ് സംഘത്തിന്റെ പിടിയില്‍.

രാജാക്കാട് പഴയവിടുതി കോളനി ഭാഗത്ത് അടിമാലി നാര്‍ക്കോട്ടിക് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡിലെ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ രാജേന്ദ്രന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് പള്ളിക്കവല മാണിപ്പുറത്ത് സനീഷ് എം.ജി(27) പിടിയിലായത്.

ഇയാള്‍ നട്ടുവളര്‍ത്തി പരിപാലിച്ചു വന്നിരുന്ന ചെടികളില്‍ ഒന്നിന് 246 സെന്റീമീറ്റര്‍ ഉയരവും മറ്റൊരുചെടിക്ക് 66 സെന്റീമീറ്റര്‍ ഉയരവും ഉണ്ടായിരുന്നു.

ഇത്തരത്തില്‍ കഞ്ചാവ് ചെടി നട്ടു വളര്‍ത്തുന്നത് പത്ത് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്.

പ്രതിയെ അടിമാലി കോടതിയില്‍ ഹാജരാക്കി,റിമാന്‍ഡ് ചെയ്തു. പ്രിവന്റീവ് ഓഫിസര്‍ പ്രദീപ് കെ. വി, ദിലീപ് എന്‍.കെ, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ സുരേഷ് കെ.എം, ധനിഷ് പുഷ്പചന്ദ്രന്‍, വനിതാ സിവില്‍ എക്സൈസ് ഓഫീസര്‍ സിമി ഗോപി എന്നിവരും പരിശോധനയില്‍ പങ്കെടുത്തു.

English description-A young man was arrested for growing cannabis plants in his backyard

 

 

 

Continue Reading

Uncategorized

അടിമാലിയില്‍ ചപ്പാത്ത് കടക്കവെ നയന്ത്രണം വീട്ട് ബൈക്ക് തോട്ടില്‍ പതിച്ചു;യുവാവിന് ദാരുണാന്ത്യം

Published

on

By

അടിമാലി;ബൈക്ക് യാത്രക്കാരന്‍ ഒഴുക്കില്‍പ്പെട്ടു മരിച്ചു.കല്ലാറുകൂട്ടി പുത്തന്‍പുരയ്ക്കല്‍ അനീഷ്(29)ആണ് മരണപ്പെട്ടത്.

അടിമാലി അപ്‌സരകുന്ന് ഭാഗത്ത് മലമുകളില്‍ താമസിക്കുന്ന സുഹൃത്ത് നൗഫലിനെ കണ്ട് മടങ്ങി വരും വഴി ചപ്പാത്തില്‍ നിന്നും ബൈക്ക് നിയന്ത്രണം വിട്ട് സമീപത്തെ തോട്ടില്‍ പതിിയ്ക്കുകയായിരുന്നു.ഇന്നലെ പെയ്ത കനത്തമഴിയില്‍ പ്രദേശത്ത് നീരൊഴുക്കിന്റെ ശക്തി വര്‍ദ്ധിച്ചിരുന്നു.

ഇന്നലെ രാത്രി 8.30 തോടടുത്തായിരുന്നു അപകടം.ലൈറ്റ് തെളിഞ്ഞുകിടക്കുന്ന നിലില്‍ തോട്ടില്‍ ബൈക്ക് കാണപ്പെട്ടതിനെത്തുടര്‍ന്ന് ഇതുവഴിയെത്തിയവര്‍ ഉടന്‍ അന്വേഷണം ആരംഭിച്ചു.രാത്രി 12 മണിയോടടുത്താണ് തിരച്ചില്‍ അവസാനിപ്പിച്ചത്.

ഇന്ന് രാവിലെ 7 മണിയോടെ ബൈക്ക് കണ്ടെത്തിയ ഭാഗത്തുനിന്നു 200 മീറ്ററോളം അകലത്തില്‍ പാറയിടുക്കില്‍ കുടുങ്ങിക്കിടക്കുന്ന നിലയില്‍ നാട്ടുകാര്‍ മൃതദ്ദേഹം കണ്ടെത്തുകയായിരുന്നു.അടമാലി താലുക്ക് ആശുപത്രിയിലേയ്ക്ക് മാറ്റി.ഭാര്യയും 2 വയസായ മകളുമുണ്ട്.പെയിന്റിംഗ് തൊഴിലാളിയായ അനീഷ് അടിമാലിയില്‍ വാടകയ്ക്കാണ് താമസിച്ചിരുന്നത്.

 

Continue Reading

Latest news

ഓടുന്ന ലോറിയിൽനിന്നുവീണ കയറിൽ കുരങ്ങി മധ്യവയസ്കന് ദാരുണാന്ത്യം

Published

on

By

കോട്ടയം:ഓടുന്ന ലോറിയിൽനിന്ന് അഴിഞ്ഞ വീണ കയർ ശരീരത്തിൽ കുരുങ്ങി മധ്യവയസ്കന് ദാരുണാന്ത്യം.ദമ്പതികൾക്കും ശാന്തിക്കാരനും പരിക്ക്.ലോറി പിടിച്ചെ
ടുത്തെന്നും ഡ്രൈവർക്കെതിരെ
നരഹത്യയ്ക്ക് കേസെടുത്തെന്നും പോലീസ്.

സംക്രാന്തിയിലെ ഡ്രൈക്ലീനിങ് സ്ഥാപനത്തിലെ ജീവനക്കാരൻ കട്ടപ്പന അമ്പലക്കവല കലവറ ജംക്‌ഷനിൽ പാറയിൽ വി.എസ്.മുരളി (50) ആണ് മരണപ്പെട്ടത്.

കയറിൽ ശരീരത്തിൽ കുരുങ്ങിയ മുരളിയെയും വലിച്ച് ലോറി 300 മീറ്ററോളം പോയി. കാൽ ശരീരത്തിൽനിന്ന് അറ്റുപോയി. അറസ്റ്റിലായ ഡ്രൈവർ തമിഴ്നാട് സ്വദേശി ജീവരാജയ്ക്കെതിരെ കൊലപാതകമല്ലാത്ത മനഃപൂർവമുള്ള നരഹത്യയ്ക്കാണ് ഗാന്ധിനഗർ പൊലീസ് കേസെടുത്തിട്ടുള്ളത്.

കഴിഞ്ഞ ദിവസം പുലർച്ചെ 5 ന് എംസി റോഡിൽ സംക്രാന്തിക്ക് സമീപമായിരുന്നു ദുരന്തം. ലോഡ് ചുറ്റിക്കെട്ടിയ കയറിന്റെ ബാക്കി ഓട്ടത്തിനിടയിൽ എങ്ങിനെയോ റോഡിലേക്ക് വീഴുകയായിരുന്നു.

ഇതിൽ കുരുങ്ങിയ മുരളിയെ ലോറി മുന്നോട്ടു വലിച്ചുകൊണ്ടുപോയി. ഇതിനിടയിൽ വൈദ്യുതി പോസ്റ്റിൽ ഇടിച്ച് ഗുരുതരമായി പരിക്കേൽക്കുകയും താമസിയാതെ മരണപ്പെടുകയുമായിരുന്നു.

മുരളി അപകടത്തിൽപ്പെടുന്നതിന് തൊട്ടുമുൻപ് കയർ ഹെൽമറ്റിൽ തട്ടി ,ബൈക്ക് മറിഞ്ഞ് പെരുമ്പായിക്കാട് സ്വദേശികളായ ദമ്പതികൾ ബിജുവിനും ജ്യോതിക്കും പരുക്കേറ്റിരുന്നു.

പിന്നാലെ ബൈക്കിലെത്തിയ പുന്നത്തറ ക്ഷേത്രം ശാന്തിക്കാരൻ ഹരിനാരായണനും അപകടത്തിൽപെട്ടു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇതൊന്നുമറിയാതെ, റോഡിൽ വീണ കയർ അന്വേഷിച്ചെത്തിയ ‍ഡ്രൈവറെയും ക്ലീനറെയും നാട്ടുകാർ തടഞ്ഞുവച്ച് പൊലീസിൽ ഏൽപിക്കുകയായിരുന്നു.

ചേർത്തല സ്വദേശിയുടേതാണ് ലോറി. നാഗമ്പടം പനയക്കഴിപ്പ് പള്ളിപ്പുറത്തുമാലി കുടുംബാംഗമാണ് മുരളി. കുടുംബം വർഷങ്ങളായി കട്ടപ്പനയിലാണ് താമസം.

രാവിലെ സംക്രാന്തി ജംക്‌ഷനിലെ കടയിൽ ചായ കുടിക്കാൻ പോകുമ്പോഴാണ് അപകടത്തിൽപെട്ടത്.

ഭാര്യ: മനോഹരി (സുനി), മക്കൾ:ശ്രീദേവി (ബിഫാം), ശ്രീഹരി. (പത്താം ക്ലാസ്).

 

Continue Reading

Latest news

ഉറിയംപെട്ടിയിൽ മെഡിയ്ക്കൽ ക്യാമ്പ് നടത്തി

Published

on

By

കോതമംഗലം :പീസ് വാലിയുടെയും കൊച്ചിയിലെ ആസ്റ്റർ മെഡിസിറ്റിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ കുട്ടമ്പുഴ പഞ്ചായത്തിലെ ഉൾ വനമേഖലയിൽ സ്ഥിതി ചെയ്യുന്ന ഉറിയംപെട്ടി ആദിവാസി ഊരിൽ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.

ജില്ലാ ലീഗൽ സർവീസ് അതോററ്റിയും കൊച്ചിൻ യൂണിവേഴ്സിറ്റി എൻ എസ് എസ് യൂണിറ്റും ക്യാമ്പ് നടത്തിപ്പുമായി സഹകരിച്ചു.

പെറിയാർ കടന്ന്,വനപാതയിൽക്കൂടി 4 മണിക്കൂറിലേറെ സഞ്ചരിച്ചാണ് മെഡിയ്ക്കൽ സംഘം ഊരിലെത്തിയത്.

 

 

Continue Reading

Uncategorized

പുരോഗമന കലാ സാഹിത്യ സംഘം പല്ലാരിമംഗലം യൂണിറ്റ്  രൂപീകരിച്ചു

Published

on

By

കോതമംഗലം: പുരോഗമന കലാ സാഹിത്യ സംഘം (പുകസ) പല്ലാരിമംഗലം യൂണിറ്റ് രൂപികരണ സമ്മേളനം അടിവാട് നായനാർ ഭവനിൽ നടന്നു.

ഏരിയ സെക്രട്ടറി ബോബി പി കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു. കെ എ മുഹമ്മദ്‌ അധ്യക്ഷനായി.

സിപിഐ എം ലോക്കൽ സെക്രട്ടറി എം എം ബക്കർ, ലോക്കൽ കമ്മിറ്റി അംഗങ്ങളായ ഒ ഇ അബ്ബാസ്, പി കെ മുഹമ്മദ്‌, ടിപിഎ ലത്തീഫ് എന്നിവർ സംസാരിച്ചു.

ഭാരവാഹികൾ : എം ഐ ലോമി (പ്രസിഡന്റ്‌), വി എം അനിൽ കുമാർ, സി ടി സാബു (വൈസ് പ്രസിഡന്റുമാർ), കെ എ യൂസുഫ് (സെക്രട്ടറി ), കെ എ മുഹമ്മദ്‌, പി എം കബീർ (ജോയിന്റ് സെക്രട്ടറിമാർ), പ്രദീപ് കുമാർ (ട്രഷറർ ), പി വി കുമാരൻ, കെ ആർ രതീഷ്, എ കെ ശങ്കരൻ, എം ഇ അനസ് (എക്സിക്യൂട്ടീവ് അംഗങ്ങൾ ).

 

 

Continue Reading

Trending

error: