M4 Malayalam
Connect with us

Uncategorized

കിസ്സാന്‍ മേളയും ജില്ലയിലെ കൃഷി വകുപ്പ് അവാര്‍ഡ് വിതരണവും

Published

on

കോതമംഗലം : കാര്‍ഷിക വികസന കര്‍ഷ ക്ഷേമ വകുപ്പിന്റെ 2020 – 21 വര്‍ഷത്തെ എറണാകുളം ജില്ലയിലെ വിവിധ മേഖലകളിലെ കര്‍ഷക അവാര്‍ഡ് വിതരണവും,ഭാരതീയ പ്രകൃതി കൃഷി പദ്ധതിയുടെ ഭാഗമായുള്ള കിസ്സാന്‍ മേളയും കോതമംഗലത്ത് നടന്നു.

എം എ കോളേജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ചേര്‍ന്ന ചടങ്ങില്‍ അവാര്‍ഡ് വിതരണത്തിന്റേയും ബ്ലോക്ക്തല കിസ്സാന്‍ മേളയുടേയും ഉദ്ഘാടനം ആന്റണി ജോണ്‍ എം എല്‍ എ നിര്‍വ്വഹിച്ചു.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി എ എം ബഷീര്‍ അദ്ധ്യക്ഷത വഹിച്ചു.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്സ്,വൈസ് പ്രസിഡന്റ് ഷൈനി ജോര്‍ജ്,നിസാമോള്‍ ഇസ്മയില്‍,പഞ്ചായത്ത് പ്രസിഡന്റുമാരായ ജെസ്സി സാജു, വി സി ചാക്കോ,സീമ സിബി,പി കെ ചന്ദ്രശേഖരന്‍ നായര്‍, ജില്ലാ – ബ്ലോക്ക് – ഗ്രാമ പഞ്ചായത്ത് ജനപ്രതിനിധികള്‍,രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍,കൃഷി ഉദ്യോഗസ്ഥര്‍,കര്‍ഷകര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ഇ എം ബബിത പദ്ധതി വിശദീകരണം നടത്തി.സുഭിക്ഷം സുരക്ഷിതം പദ്ധതിയുടെ ഭാഗമായി പച്ചക്കറി കൃഷി സംബന്ധിച്ച് എറണാകുളം കൃഷി വിജ്ഞാന കേന്ദ്രത്തിലെ ഷോജി ജോയ് എഡിസണ്‍ ക്ലാസെടുത്തു.ബ്ലോക്കിലെ വിവിധ കൃഷിഭവനുകളിലെ കര്‍ഷക ഗ്രൂപ്പുകള്‍ തയ്യാറാക്കിയ ജൈവവളങ്ങളുടേയും മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങളുടേയും പ്രദര്‍ശനവും,വില്‍പ്പനയും,നേര്യമംഗലം ഫാമിന്റെ ഉള്‍പ്പെടെയുള്ള പ്രദര്‍ശന സ്റ്റാളുകളും കിസ്സാന്‍ മേളക്ക് കൊഴുപ്പേകി.

ഞങ്ങളും കൃഷിയിലേക്ക് എന്ന സന്ദേശമുയര്‍ത്തിക്കൊണ്ട് കര്‍ഷകര്‍ക്ക് സൗജന്യ പച്ചക്കറി തൈകളുടെ വിതരണവും നടത്തി.കര്‍ഷകര്‍ക്ക് സൗജന്യ മണ്ണുപരിശോധനയും മേളയോടനുബന്ധിച്ച് ഉണ്ടായിരുന്നു.ജില്ലയില്‍ കാര്‍ഷിക മേഖലയില്‍ വിവിധങ്ങളായ കഴിവുകള്‍ തെളിയിച്ച കൃഷി വകുപ്പിന്റെ അവാര്‍ഡിന് അര്‍ഹരായ മികച്ച കര്‍ഷകരെയും,വിദ്യാര്‍ത്ഥികളേയും സ്ഥാപനങ്ങളേയും,കൃഷി ഉദ്യോഗസ്ഥരേയും ചടങ്ങില്‍ ആദരിച്ചു.

മേളയുടെ ഭാഗമായുള്ള പഞ്ചായത്ത്തല പ്രദര്‍ശന സ്റ്റാളുകളുടെ മത്സരത്തില്‍ പിണ്ടിമന കൃഷിഭവന്‍ ഒന്നാം സ്ഥാനവും നെല്ലിക്കുഴി കൃഷിഭവന്‍,പല്ലാരിമംഗലം കൃഷിഭവന്‍ രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി.മുനിസിപ്പല്‍ വൈസ് ചെയര്‍പെഴ്‌സണ്‍ സിന്ധു ഗണേഷന്‍ സ്വാഗതവും കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ വി പി സിന്ധു നന്ദിയും പറഞ്ഞു.

 

1 / 1

Uncategorized

നേര്യമംഗലത്ത് രണ്ട് ടിപ്പറുകൾക്ക് ഒരെ നമ്പർ,വാഹനങ്ങൾ ഒന്നിച്ചെത്തിയത് റോഡുപണി സ്ഥലത്ത്; പോലീസ് അന്വേഷണം ആരംഭിച്ചെന്നും സൂചന

Published

on

By

കോതമംഗലം; ഒരെ നമ്പറിൽ 2 ടിപ്പറുകൾ.നേര്യമംഗലത്ത് റോഡ് പണിസ്ഥലത്താണ് ഒരെ നമ്പറിൽ രണ്ട് ടിപ്പറുകൾ കാണപ്പെട്ടത്.വാഹനങ്ങളുടെ വീഡിയോ എം4 മലയാളത്തിന് ലഭിച്ചു.

കെഎൽ 44 ബി 2747 എന്നാണ് രണ്ട് ടിപ്പറുകളുടെയും നമ്പർ പ്ലേറ്റിൽ രേഖപ്പെടുത്തിയിട്ടുള്ളത്.
ഒരെ നമ്പർ എന്നുമാത്രമല്ല ടിപ്പറുകളുടെ നിറവും ഒന്നുതന്നെ.

റോഡുപണി നടക്കുമ്പോൾ ടാങ്കറുകളിൽ വെള്ളവുമായിട്ടാണ് ടിപ്പറുകൾ എത്തിയത്.ഒരെ നമ്പർ ശ്രദ്ധയിൽപ്പെട്ടതോടെ സ്ഥലവാസി ടിപ്പറുകളുടെ വീഡിയോ എടുത്തത്.

സംഭവം ശ്രദ്ധയിൽപ്പെട്ട അടിമാലി പോലീസ് ഉച്ചമുതൽ വാഹനം കണ്ടെത്താൻ തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.മോട്ടോർ വാഹനവകുപ്പിന്റെ വെബ്‌സൈറ്റിലെ രേഖകൾ പ്രകാരം ബിജു ജോർജ്ജ് എന്നാണ് വാഹന ഉടമയുടെ പേര്.ഈ പേരിലുള്ളയാളാണ് റോഡ് നിർമ്മാണം കരാർ എടുത്തിട്ടുള്ളത് എന്ന വിവരവും പുറത്തുവന്നിട്ടുണ്ട്.

ഒരെ നമ്പറിൽ നേര്യമംഗലത്ത് രണ്ട് ടിപ്പറുകൾ ,വീഡിയോ കാണാം

1 / 1

Continue Reading

Uncategorized

വാഹനാപകടം; കാറും ഓട്ടോയും കൂട്ടിമുട്ടി,പോസ്റ്റിന് ഇടയിൽ കുടുങ്ങിയ ഡ്രൈവർ മരിച്ചു

Published

on

By

തൃശ്ശൂർ: തളിക്കുളത്ത് ഓട്ടോയും കാറും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർക്ക് ദാരുണാദ്യം.തളിക്കുളം സ്വദേശി രതീഷാണ് മരിച്ചത്.

കാറുമായി കൂട്ടിയിടിച്ച് ഓട്ടോ നിയന്ത്രണം വിട്ട് സമീപത്തെ ഇലക്ട്രിക് പോസ്റ്റിൽ ഇടിക്കുകയും മറിഞ്ഞ ഓട്ടോയുടെ മുകളിലേക്ക് പോസ്റ്റ് വീഴുകയുമായിരുന്നു.

ഇന്നുച്ചയ്ക്ക് 1:30 നാണ് തളിക്കുളം ഹൈസ്കൂൾ മൈതാനത്തിന് സമീപം അപകടമുണ്ടായത്. അരമണിക്കൂറോളം പോസ്റ്റിനും ഓട്ടോയ്ക്കും ഇടയിൽ കുടുങ്ങിയ രതീഷിനെ ഏറെനേരത്തെ ശ്രമത്തിനൊടുവിൽലാണ് പുറത്തെടുത്തത്.

സമീപവാസികളുടെ നേതൃത്വത്തിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.അപകടത്തിൽ കാറിൽ ഉള്ളവർക്കും സാരമായി പരിക്കേറ്റു എന്നാണ് ലഭിക്കുന്ന പ്രാഥമിക വിവരം.

1 / 1

Continue Reading

Latest news

കഥാകൃത്തും നോവലിസ്റ്റുമായ ടി.എന്‍ പ്രകാശ് അന്തരിച്ചു: ഓർമ്മയായത് ഒരുപിടി നല്ല പുസ്തകങ്ങളുടെ ശിൽപ്പി

Published

on

By

കണ്ണൂര്‍: പ്രശസ്ത കഥാകൃത്തും നോവലിസ്റ്റുമായ ടി എന്‍ പ്രകാശ് അന്തരിച്ചു. 69-ാം വയസിലാണ് പ്രിയ എഴുത്തുകാരന്‍ ജീവിതത്തിൻറെ തിരക്കുകളിൽ നിന്നും വിട പറഞ്ഞത്.

ഹൃദയാഘാതത്തെ തുടര്‍ന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.കേരള സാഹിത്യ അക്കാദമി പുരസ്‌കാര ജേതാവുംശ്രദ്ധേയമായ പുസ്തകങ്ങളുടെ രചയിതാവുമാണ് ടി. എം പ്രകാശൻ.

കൈകേയി ആണ് ഏറ്റവും ശ്രദ്ധ ആകർഷിച്ച നോവല്‍.പുരാണ കഥാപാത്രമായ കൈകേയിയെ വ്യത്യസ്തമായി അവതരിപ്പിച്ചതിന് നോവല്‍ നിരൂപക പ്രശംസ നേടിയിരുന്നു. തണല്‍, താപം, വിധവകളുടെ വീട് തുടങ്ങിയവയാണ് മറ്റ് പ്രധാന കൃതികള്‍.

നിരവധിയായ ചെറുകഥകളും ബാലസാഹിത്യ കൃതികളും എഴുതിയിട്ടുണ്ട്. കണ്ണൂര്‍ ജില്ലാ വിദ്യാഭ്യാസ ഓഫീസറായാണ് വിരമിച്ചത്. കഥാകൃത്ത് ടി എന്‍ പ്രകാശിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ളവർ അനുശോചനം രേഖപ്പെടുത്തി.

1 / 1

Continue Reading

Uncategorized

സപ്ലൈകോയില്‍ ഈസ്റ്റർ വിഷു സബ്‌സിഡി സാധനങ്ങള്‍ എത്താൻ വൈകും

Published

on

By

തിരുവനന്തപുരം ; സംസ്ഥാനത്തെ ഈസ്റ്റർ വിഷു അടുക്കുന്നത്തോടെ സബ്‌സിഡി സാധനങ്ങള്‍ സപ്ലൈകോയില്‍ എത്താൻ വൈകും എന്ന് ഭക്ഷ്യവകുപ്പ്. നിലവിലെ സബ്‌സിഡി സാധനങ്ങള്‍ക്ക് പുറമേ ഈസ്റ്റർ വിഷു സബ്‌സിഡി സാധനങ്ങള്‍ കൂടി ചേർത്ത് വിതരണം ചെയ്യുമെന്ന് ഭക്ഷ്യവകുപ്പ് അറിയിച്ചു.

സബ്‌സിഡി അരിയുടെ കുറവുള്ളതുകാരണം കെ റൈസ് കൂടി സബ്‌സിഡി വിഭാഗങ്ങളിലേക്ക് ചേർത്താണ് വിതരണം ചെയ്യുന്നത്.

കെ റൈസിന്റെ വിപണന ദിനത്തിലെ പ്രധാന പ്രഖ്യാപനം കൂടിയായിരുന്നു സബ്‌സിഡി സാധനങ്ങള്‍ക്ക് പുറമേ ഈസ്റ്ററിനോടനുബന്ധിച്ച്‌ ഭക്ഷ്യ സാധനങ്ങള്‍ വിലകുറച്ച്‌ വില്‍പ്പന നടത്തുമെന്നത്.ഭക്ഷ്യവകുപ്പ് മന്ത്രിയാണ് ഇക്കാര്യം പ്രഖ്യാപിച്ചതും.

പയർ വർഗ്ഗങ്ങള്‍ ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ക്ക് സബ്‌സിഡി നല്‍കും. എന്നാല്‍ ഇതുവരെ സപ്ലെയ്‌കോയില്‍ ഈസ്റ്റർ വിഷു ആനുകൂല്യ സാധനങ്ങളുടെ ഫണ്ട് പോലും അനുവദിച്ചിട്ടില്ല.

നിലവില്‍ സംസ്ഥാനത്തെ സപ്ലൈകോകള്‍ കാലിയാണ്. സബ്‌സിഡി സാധനങ്ങളായ 11 ഇനങ്ങളാണ് കിട്ടാനില്ലാത്തത്. ഇത് പ്രതിക്ഷിച്ചെത്തുന്നവർ നിരാശയോടെ മടങ്ങേണ്ട അവസ്ഥയാണ് ഇപ്പോഴുള്ളത്.

അതേസമയം മറ്റ് സാധനങ്ങള്‍ക്ക് വിലകുറച്ച്‌ വിതരണം ചെയ്യുമെന്ന് സർക്കാർ പ്രഖ്യാപിച്ചിരുന്നു. സപ്ലൈകോ സംസ്ഥാനത്തിന്റെ ബ്രാൻഡാണെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചെങ്കിലും ക്ഷാമത്തിന് മാത്രം അറുതിയില്ല

1 / 1

Continue Reading

Uncategorized

ഗൂഡല്ലൂരിൽ വീണ്ടും കാട്ടാന ആക്രമണം; യുവാവ് മരിച്ചു

Published

on

By

തമിഴ്നാട്: ഗൂഡല്ലൂരിൽ കാട്ടാന ആക്രമണത്തിൽ ഒരു മരണം. ഓവാലി പെരിയ ചൂണ്ടി സ്വദേശി പ്രശാന്ത് ആണ് കൊല്ലപ്പെട്ടത്.

ഇന്നലെ രാത്രി 10:45 നാണ് സംഭവം. ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടാനയെ വനപാലകരോടൊപ്പം തുരത്തിയ ശേഷം വീട്ടിലേക്ക് മടങ്ങുമ്പോഴാണ് ആക്രമണം.

വനപാലക സംഘം പ്രശാന്തിനെ ഗൂഡല്ലൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പിന്നീട് പരിക്ക് ഗുരുതരമായതിനെ തുടർന്ന് ഊട്ടി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ രാവിലെ 6 മണിയോടുകൂടി മരിച്ചു.

ഒരാഴ്ചയ്ക്കിടെ മൂന്നു പേർ ഇവിടെ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടു

1 / 1

Continue Reading

Trending

error: