Connect with us

Uncategorized

3 രാജവെമ്പാലകളെ ഒരുമിച്ച് പിടികൂടി ; ചരിത്രം തിരുത്തിയ ദൗത്യമെന്ന് വനംവകുപ്പ് ജീവനക്കാര്‍

Published

on

കോതമംഗലം ; 3 രാജവെമ്പാലകളെ ഒരു മിച്ച് പിടികൂടി , ചരിത്രം തിരുത്തി വനംവകുപ്പ് ജീവനക്കാര്‍.

ഇന്നലെ വൈകിട്ട് പൊങ്ങന്‍ചോട് ആദിവാസി കോളിനിയിലെ തോട്ടില്‍ നിന്നാണ് രണ്ട് ഭീമന്‍ രാജവെലകളെയും ഒരു ചെറിയ രാജവെമ്പാലയെയും വനംവകുപ്പ് ജീവനക്കാര്‍ സുരക്ഷിതമായി പിടികൂടിയത്.

വലിയ രാജവെമ്പാലകള്‍ക്ക് 5 മീറ്ററോളം നീളവും ചെറിയ രാജവെമ്പാലക്ക് 2.5 മീറ്ററോളം നീളവും ഉണ്ടായിരുന്നു.

15 വയസോളം പ്രായം വരുന്നവയാണ് വലിയരാജവെമ്പാലകള്‍.ഇതില്‍ ഒന്ന് ആണും മറ്റൊന്ന് പെണ്ണുമാണ്.ചെറിയ രാജവെമ്പാലയും പെണ്‍ വര്‍ഗ്ഗത്തിലുള്ളതാണ്.

ഇടമലയാര്‍ ഫോറസ്റ്റ് സ്റ്റേഷന്‍ ഡെപ്യൂട്ടി റെയിഞ്ച് ഓഫീസര്‍ ടി.പി. പ്രമോദ് കുമാറിന്റെ നേതൃത്വത്തില്‍ കോടനാട് സ്‌പെഷ്യല്‍ ഫോറസ്റ്റ് പ്രൊട്ടക്ഷന്‍ ഫോഴ്‌സിലെ സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ ജെ.ബി സാബു, ബീറ്റ് ഫോറസ്‌റ് ഓഫീസര്‍മാരായ അന്‍വര്‍ സാദിഖ്, സനോജ് കെ, ഫോറസ്റ്റ് വാച്ചര്‍ ചെല്ലപ്പന്‍ വെളളക്കയ്യന്‍, വാച്ചര്‍മാരായ വിനോജ്, ബെന്നി എന്നിവരുള്‍പ്പെട്ട വനപാലക സംഘമാണ് പാമ്പുകളെ പിടികൂടിയത്.

3 രാജവെമ്പാലകളെ ഒരുമിച്ച് പിടികൂടുന്നത് ആദ്യത്തെ സംഭവമാണെന്നും ഇതിന് മുമ്പ് ഇങ്ങനെ ഒരു സംഭവം കേട്ടുകേള്‍വി പോലുമില്ലെന്നും രാജവെമ്പാലകളെ പിടികൂടുന്നതില്‍ നിരവധി വര്‍ഷത്തെ പരിചയമുള്ള സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ ജെ.ബി സാബു പറഞ്ഞു.

കോളനിയില്‍ ഇന്ന് വിവാഹം നടക്കുന്ന വീട് തൊട്ടടുത്തുള്ള തോട്ടിലാണ് രാജവെമ്പാലകളെ കണ്ടത്.ചടങ്ങുകളില്‍ പങ്കെടുക്കാന്‍ ബന്ധുക്കളും അയല്‍ക്കാരും എല്ലാവരും വീട്ടിലേക്ക് എത്തിയിരുന്നു.വനംവകുപ്പ് സംഘം എത്തി ഇവയെ പിടികൂടിയതോടെയാണ് ഇവരുടെയെല്ലാം ഭീതി വിട്ടൊഴിഞ്ഞത്.

 

1 / 2
2 / 2

Advertisement

Uncategorized

വാഹനാപകടം; കാറും ഓട്ടോയും കൂട്ടിമുട്ടി,പോസ്റ്റിന് ഇടയിൽ കുടുങ്ങിയ ഡ്രൈവർ മരിച്ചു

Published

on

By

തൃശ്ശൂർ: തളിക്കുളത്ത് ഓട്ടോയും കാറും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർക്ക് ദാരുണാദ്യം.തളിക്കുളം സ്വദേശി രതീഷാണ് മരിച്ചത്.

കാറുമായി കൂട്ടിയിടിച്ച് ഓട്ടോ നിയന്ത്രണം വിട്ട് സമീപത്തെ ഇലക്ട്രിക് പോസ്റ്റിൽ ഇടിക്കുകയും മറിഞ്ഞ ഓട്ടോയുടെ മുകളിലേക്ക് പോസ്റ്റ് വീഴുകയുമായിരുന്നു.

ഇന്നുച്ചയ്ക്ക് 1:30 നാണ് തളിക്കുളം ഹൈസ്കൂൾ മൈതാനത്തിന് സമീപം അപകടമുണ്ടായത്. അരമണിക്കൂറോളം പോസ്റ്റിനും ഓട്ടോയ്ക്കും ഇടയിൽ കുടുങ്ങിയ രതീഷിനെ ഏറെനേരത്തെ ശ്രമത്തിനൊടുവിൽലാണ് പുറത്തെടുത്തത്.

സമീപവാസികളുടെ നേതൃത്വത്തിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.അപകടത്തിൽ കാറിൽ ഉള്ളവർക്കും സാരമായി പരിക്കേറ്റു എന്നാണ് ലഭിക്കുന്ന പ്രാഥമിക വിവരം.

1 / 2
2 / 2

Continue Reading

Latest news

കഥാകൃത്തും നോവലിസ്റ്റുമായ ടി.എന്‍ പ്രകാശ് അന്തരിച്ചു: ഓർമ്മയായത് ഒരുപിടി നല്ല പുസ്തകങ്ങളുടെ ശിൽപ്പി

Published

on

By

കണ്ണൂര്‍: പ്രശസ്ത കഥാകൃത്തും നോവലിസ്റ്റുമായ ടി എന്‍ പ്രകാശ് അന്തരിച്ചു. 69-ാം വയസിലാണ് പ്രിയ എഴുത്തുകാരന്‍ ജീവിതത്തിൻറെ തിരക്കുകളിൽ നിന്നും വിട പറഞ്ഞത്.

ഹൃദയാഘാതത്തെ തുടര്‍ന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.കേരള സാഹിത്യ അക്കാദമി പുരസ്‌കാര ജേതാവുംശ്രദ്ധേയമായ പുസ്തകങ്ങളുടെ രചയിതാവുമാണ് ടി. എം പ്രകാശൻ.

കൈകേയി ആണ് ഏറ്റവും ശ്രദ്ധ ആകർഷിച്ച നോവല്‍.പുരാണ കഥാപാത്രമായ കൈകേയിയെ വ്യത്യസ്തമായി അവതരിപ്പിച്ചതിന് നോവല്‍ നിരൂപക പ്രശംസ നേടിയിരുന്നു. തണല്‍, താപം, വിധവകളുടെ വീട് തുടങ്ങിയവയാണ് മറ്റ് പ്രധാന കൃതികള്‍.

നിരവധിയായ ചെറുകഥകളും ബാലസാഹിത്യ കൃതികളും എഴുതിയിട്ടുണ്ട്. കണ്ണൂര്‍ ജില്ലാ വിദ്യാഭ്യാസ ഓഫീസറായാണ് വിരമിച്ചത്. കഥാകൃത്ത് ടി എന്‍ പ്രകാശിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ളവർ അനുശോചനം രേഖപ്പെടുത്തി.

1 / 2
2 / 2

Continue Reading

Uncategorized

സപ്ലൈകോയില്‍ ഈസ്റ്റർ വിഷു സബ്‌സിഡി സാധനങ്ങള്‍ എത്താൻ വൈകും

Published

on

By

തിരുവനന്തപുരം ; സംസ്ഥാനത്തെ ഈസ്റ്റർ വിഷു അടുക്കുന്നത്തോടെ സബ്‌സിഡി സാധനങ്ങള്‍ സപ്ലൈകോയില്‍ എത്താൻ വൈകും എന്ന് ഭക്ഷ്യവകുപ്പ്. നിലവിലെ സബ്‌സിഡി സാധനങ്ങള്‍ക്ക് പുറമേ ഈസ്റ്റർ വിഷു സബ്‌സിഡി സാധനങ്ങള്‍ കൂടി ചേർത്ത് വിതരണം ചെയ്യുമെന്ന് ഭക്ഷ്യവകുപ്പ് അറിയിച്ചു.

സബ്‌സിഡി അരിയുടെ കുറവുള്ളതുകാരണം കെ റൈസ് കൂടി സബ്‌സിഡി വിഭാഗങ്ങളിലേക്ക് ചേർത്താണ് വിതരണം ചെയ്യുന്നത്.

കെ റൈസിന്റെ വിപണന ദിനത്തിലെ പ്രധാന പ്രഖ്യാപനം കൂടിയായിരുന്നു സബ്‌സിഡി സാധനങ്ങള്‍ക്ക് പുറമേ ഈസ്റ്ററിനോടനുബന്ധിച്ച്‌ ഭക്ഷ്യ സാധനങ്ങള്‍ വിലകുറച്ച്‌ വില്‍പ്പന നടത്തുമെന്നത്.ഭക്ഷ്യവകുപ്പ് മന്ത്രിയാണ് ഇക്കാര്യം പ്രഖ്യാപിച്ചതും.

പയർ വർഗ്ഗങ്ങള്‍ ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ക്ക് സബ്‌സിഡി നല്‍കും. എന്നാല്‍ ഇതുവരെ സപ്ലെയ്‌കോയില്‍ ഈസ്റ്റർ വിഷു ആനുകൂല്യ സാധനങ്ങളുടെ ഫണ്ട് പോലും അനുവദിച്ചിട്ടില്ല.

നിലവില്‍ സംസ്ഥാനത്തെ സപ്ലൈകോകള്‍ കാലിയാണ്. സബ്‌സിഡി സാധനങ്ങളായ 11 ഇനങ്ങളാണ് കിട്ടാനില്ലാത്തത്. ഇത് പ്രതിക്ഷിച്ചെത്തുന്നവർ നിരാശയോടെ മടങ്ങേണ്ട അവസ്ഥയാണ് ഇപ്പോഴുള്ളത്.

അതേസമയം മറ്റ് സാധനങ്ങള്‍ക്ക് വിലകുറച്ച്‌ വിതരണം ചെയ്യുമെന്ന് സർക്കാർ പ്രഖ്യാപിച്ചിരുന്നു. സപ്ലൈകോ സംസ്ഥാനത്തിന്റെ ബ്രാൻഡാണെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചെങ്കിലും ക്ഷാമത്തിന് മാത്രം അറുതിയില്ല

1 / 2
2 / 2

Continue Reading

Uncategorized

ഗൂഡല്ലൂരിൽ വീണ്ടും കാട്ടാന ആക്രമണം; യുവാവ് മരിച്ചു

Published

on

By

തമിഴ്നാട്: ഗൂഡല്ലൂരിൽ കാട്ടാന ആക്രമണത്തിൽ ഒരു മരണം. ഓവാലി പെരിയ ചൂണ്ടി സ്വദേശി പ്രശാന്ത് ആണ് കൊല്ലപ്പെട്ടത്.

ഇന്നലെ രാത്രി 10:45 നാണ് സംഭവം. ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടാനയെ വനപാലകരോടൊപ്പം തുരത്തിയ ശേഷം വീട്ടിലേക്ക് മടങ്ങുമ്പോഴാണ് ആക്രമണം.

വനപാലക സംഘം പ്രശാന്തിനെ ഗൂഡല്ലൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പിന്നീട് പരിക്ക് ഗുരുതരമായതിനെ തുടർന്ന് ഊട്ടി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ രാവിലെ 6 മണിയോടുകൂടി മരിച്ചു.

ഒരാഴ്ചയ്ക്കിടെ മൂന്നു പേർ ഇവിടെ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടു

1 / 2
2 / 2

Continue Reading

Uncategorized

മലയാറ്റൂർ കുരിശുമുടി തീർത്ഥാടനം; മുന്നൊരുക്കങ്ങൾ പൂർത്തിയായി, വിശ്വാസികളുടെ പ്രവാഹം ഊർജ്ജിതം

Published

on

By

 

കൊച്ചി;അന്താരാഷ്ട്ര തീർത്ഥാടന കേന്ദ്രമായ മലയാറ്റൂർ കുരിശുമുടി തീർത്ഥാടനത്തിന്റെ മുന്നൊരുക്കങ്ങൾ പൂർത്തിയായതായി മലയാറ്റൂർ സെന്റ്.തോമസ് ചർച്ച് വികാരി ഫാ. വർഗീസ് മണവാളൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

ഈ വർഷത്തെ തീർത്ഥാടനത്തിന് അഭൂതപൂർവ്വമായ തിരക്കാണ് അനുഭവപ്പെടുന്നത്. കടുത്ത വേനൽചൂട്
ഉള്ളതിനാൽ തീർത്ഥാടകരുടെ ആവശ്യത്തിന് കുടിവെള്ളം കരുതിയിട്ടുണ്ടെന്നും ഇതിനായി വാട്ടർ അതോറിറ്റി, പള്ളി നേരിട്ടെത്തിക്കുന്ന ജലം
എന്നിവ പൈപ്പ് ലൈൻ വഴി മലമുകളിലേക്കും എത്തിക്കാനുള്ള നടപടികൾ സ്വീകരിച്ചതായും വികാരി പറഞ്ഞു.

പെസഹാ വ്യാഴം ദു:ഖ വെള്ളി, ശനി, ഈസ്റ്റർ ഞായർ എന്നി ദിവസങ്ങളിൽ മലമുകളിലും താഴത്തെ പള്ളിയിലും വിശുദ്ധ തിരുകർമങ്ങൾ ഉണ്ടായിരിക്കും.

പുതുഞായർ എപ്രിൽ 6, 7 തീയതികളിലായി പതിവ് പോലെ ആചരിക്കും.ഹരിത പ്രോട്ടോക്കോൾ , മെഡിക്കൽ സംവിധാനം, ട്രാഫിക് നിയന്ത്രണം, വോളണ്ടിയർ സേവനം, പൊലിസ് , വനം വകുപ്പ് ഉദ്യോഗസ്ഥർ, ജില്ലാതല ഉദ്യോഗസ്ഥർ എന്നിവരുടെ സഹകരണവും ഉണ്ടായിരിക്കുമെന്നും വികാരി വ്യക്തമാക്കി.

വാർത്താ സമ്മേളനത്തിൽ പള്ളി ഭാരവാഹികളും പങ്കെടുത്തു.

 

 

1 / 2
2 / 2

Continue Reading

Trending

error: