M4 Malayalam
Connect with us

Uncategorized

ജൈവകൃഷി; കുളമാംകുഴിക്ക് സംസ്ഥാന സര്‍ക്കാര്‍ പുരസ്‌കാരം,ഒത്തൊരുമയുടെ വിജയമെന്ന് ജനപ്രതിനിധികളും ഉദ്യോഗസ്ഥരും

Published

on

അടിമാലി;ആദിവാസി ഊരുകളിലെ ജൈവകൃഷിക്കുള്ള സംസ്ഥാന സര്‍ക്കാര്‍ പുരസ്‌കാരം ലഭിച്ചതിന്റെ സന്തോഷത്തിലാണ് അടിമാലി പഞ്ചായത്തിലെ കുളമാംകുഴി ആദിവാസികോളിനി നിവാസികള്‍

ഈ വിഭാഗത്തില്‍ രണ്ടാം സ്ഥാനമാണ് കുളമാംകുഴിക്ക് ലഭിച്ചിട്ടുള്ളത്.തികച്ചും ജൈവ രീതിയില്‍ നടന്നു വരുന്ന കൃഷിയാണ് അവാര്‍ഡിന് കുളമാംകുഴി ആദിവാസി സങ്കേതത്തെ അവാര്‍അര്‍ഹമാക്കിയത്.

കുരുമുളക്, കമുക്, ജാതി, കൊക്കോ, റബ്ബര്‍, മലയിഞ്ചി, മഞ്ഞള്‍, ഇഞ്ചി, മഞ്ഞകൂവ, വെള്ളകൂവ, മഞ്ഞക്കുവ ,ഔഷധ സസ്യങ്ങള്‍, പച്ചക്കറി, തേന്‍ തുടങ്ങി എല്ലാ കൃഷികളും ജൈവ രീതിയിലാണ് നടന്നുവരുന്നത്.കൃഷിയോടൊപ്പം
മത്സ്യകുളം, ആട്, കോഴി, കന്നുകാലി ഫാം എന്നിവയും പ്രവര്‍ത്തിയ്ക്കുന്നുണ്ട്.

മുതുവാന്‍ സമുദായത്തില്‍ പെട്ട 85 കുടുംബങ്ങളിലായി 300 ളം പേരാണ് കുടിയില്‍ ഉള്ളത്. 500 ഏക്കറോളം സ്ഥലത്താണ് കൃഷി നടന്നു വരുന്നത്. കമ്പോസ്റ്റ് യൂണിറ്റ്, മഴക്കുഴി, ബണ്ട് എന്നിവ നിര്‍മിച്ച് മണ്ണൊലിപ്പ് തടയുന്ന തിനും കൃഷിക്കാവശ്യമായ വളങ്ങള്‍ നിര്‍മിക്കുന്നതിനും ഇവര്‍ക്ക് കഴിയുന്നുണ്ട്.

രോഗ-കീടബാധക ള്‍ പൊതുവേ കുറവായതിനാല്‍ ജൈവ കീടനിയന്ത്രങ്ങള്‍ കൃഷിയില്‍ നടടപ്പിലാക്കുന്നു.ചാണകവും പിണ്ണാക്കും പച്ചിലകളും സംയോജിപ്പിച്ച നിര്‍മ്മിക്കുന്ന മിശ്രിതം വളമായി ഉപയോഗിക്കുന്നു.

കാട്ടുചെടികളുടെ ചാറുചേര്‍ത്ത മിശ്രിതമാണ് കൂടുതലായി ഉപയോഗിക്കുന്നത്. പഞ്ചായത്ത് പ്രസിഡന്റ് ഷേര്‍ളി മാത്യു, കൃഷി ഓഫീസര്‍ ഇ.കെ. ഷാജി, വാര്‍ഡ് മെംബര്‍ ദീപ രാജീവ് എന്നിവരുടെ നിര്‍ദ്ദേശങ്ങളും കൃഷിക്കാര്‍ക്ക് പോത്സാഹനമാവുന്നുണ്ട്.

ജൈവകൃഷി ചെയ്യുന്നുണ്ടെങ്കിലും ഇത് നല്ല രീതിയില്‍ മാര്‍ക്കറ്റ് ചെയ്യാന്‍ കഴിയാത്തതിന്റെ സങ്കടവും ഇവിടുത്തെ കൃഷിക്കാര്‍ക്കുണ്ട്.കുടിയില്‍ ഉല്‍പ്പാദിപ്പിക്കുന്ന ജൈവകൃഷി ഉല്‍പ്പന്നങ്ങള്‍ക്ക് അര്‍ഹമായ വില ലഭിക്കാന്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നും അടിയന്തിര ഇടപെടല്‍ ഉണ്ടാവണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു.

അടിമാലിക്ക് വീണ്ടും അഭിമാന നേട്ടം

മികച്ച കൃഷി അസിസ്റ്റന്റിനുള്ള സംസ്ഥാന സര്‍ക്കാര്‍ അവാര്‍ഡ് പ്രഖ്യാപനവും അടിമാലിക്ക് നേട്ടമായി

കാര്‍ഷിക വിജ്ഞാന വ്യാപന രംഗത്ത് മികച്ച പ്രവര്‍ത്തനം കാഴ്ചവയ്ക്കുന്ന കൃഷി അസിസ്റ്റന്‍മാര്‍ക്കുള്ള അവാര്‍ഡില്‍ മൂന്നാം സ്ഥാനം അടിമാലി കൃഷിഭവനിലെ അസിസ്റ്റന്റ് എന്‍ ഉമേഷിനാണ് ലഭിച്ചിട്ടുള്ളത്.

2007-ലാണ് സര്‍വ്വീസില്‍ പ്രവേസിക്കുന്നത്.വട്ടവട കൃഷിഭവനിലായിരുന്നു ആദ്യ നിയമനം. പിന്നീട് പള്ളിവാസല്‍ വെള്ളത്തൂവല്‍ മൂന്നാര്‍, ഇടമലക്കുടി, കൃഷിഭവനില്‍ സേവനമനുഷ്ഠിച്ചു.

അടിമാലി കൃഷിഭനില്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി ജോലി ചെയ്യുന്നു.ജൈവകൃഷി പ്രോത്സാഹിപ്പിക്കുന്നതിനും അടുക്കളത്തോട്ടങ്ങള്‍ വ്യാപിപ്പിക്കുന്നതിനും കുടുംബശ്രീ , സ്വയംസഹായകസംഘങ്ങളുടെ പ്രവര്‍ത്തനങ്ങളെ കാര്‍ഷിക മേഖലയോട് അടുപ്പിക്കുനന്നതിനും വിവിധയിനത്തില്‍പ്പെട്ട പച്ചക്കറി-ഫല വ്യക്ഷങ്ങള്‍ നട്ടുപിടിപ്പിക്കുന്നതിനും ഉമേഷിന്റെ ഇടപെടല്‍ ശ്രദ്ധേയമായി.

കൂടാതെ എക്കര്‍ കണക്കിന് തരിശുഭൂമി നെല്‍പ്പാടങ്ങളാക്കുന്നതിനും യു.എന്‍ ഡി പി പോലെയുള്ള സംഘടനകളുടെ സഹായത്തോടെ കൂടുതല്‍ പേരെ കൃഷിലേയ്ക്ക് അടുപ്പിക്കുന്നതിനും ഇദ്ദേഹം നിര്‍ണ്ണായക പങ്ക് വഹിച്ചിട്ടുണ്ട്.

കാര്‍ഷിക കുടുംബത്തില്‍ ജനിച്ചത് കൊണ്ട് ചെറുപ്പത്തിലെ കൃഷിയില്‍ താല്പര്യം ഉണ്ടായിരുന്നു.പച്ചക്കറി കൃഷി മുതല്‍ സുഗന്ധവ്യഞ്ജന കൃഷിയും ആദിവാസികള്‍ക്കിടയിലെ പരമ്പരാഗത കൃഷിരീതികളും അറിയാം.ആദിവാസികുടികളിലെ പരമാവധി കോളനിവാസികളെ പങ്കാളികളാക്കുന്നതിനുള്ള ശ്രമവും നടത്തിയിട്ടുണ്ട്.സ്‌കുള്‍ കുട്ടികളുടെ നേതൃത്വത്തില്‍ കര്‍ഷിക ക്ലബ്ബുകളും രൂപികരിച്ചു.ഉമേഷ് പറഞ്ഞു.

അടിമാലി ചാറ്റുപ്പാറ ഉള്ളേലികുന്നേല്‍ കുഞ്ഞു നാരായണന്‍ – ജാനകി ദമ്പതികളുടെ മുന്നാമത്തെ മകനാണ് ഉമേഷ് , സഹോദരങ്ങള്‍ മനീഷ് നാരായണന്‍ (അടിമാലി ഗ്രാമപഞ്ചായത്ത് മെമ്പര്‍ ) , അനു ഷൈജന്‍ (കൃഷി അസിസ്റ്റന്റ കൊന്നത്തടി കൃഷി ഭവന്‍) ഭാര്യ മോനിഷ ഉമേഷ് , മകള്‍ ഋത്വിക ഉമേഷ്

 

Latest news

സംസ്ഥാനത്ത് വൈദുതി ഉപയോഗം വീണ്ടും സർവകാല റെക്കോർഡിൽ: നിയന്ത്രണങ്ങളിലേക്ക് കടക്കാനൊരുങ്ങി കെ.എസ്.ഇ.ബി

Published

on

By

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദുതി ഉപയോഗത്തിൽ സർവകാല റെക്കോർഡ്. ഇന്നലെ മാത്രം സംസ്ഥാനത്ത് 114.18ദശലക്ഷം യൂണിറ്റ് വൈദുതിയാണ് ഉപയോഗിച്ചത്.

ഏപ്രിൽ 9ലെ 113.15 എന്ന റെക്കോർഡാണ് ഇത് മറികടന്നത്. നിയന്ത്രണങ്ങൾ കടുപ്പിച്ച സാഹചര്യത്തിലും വൈദുതി ഉപയോഗം കൂടിയ നിലയിൽ കടുത്ത നടപടികളിലേക്ക് കടക്കാനാണ് ബോർഡിന്റെ തീരുമാനം.

വൈദുതി വിതരണ ശൃംഖലയുടെ ആകെ ശേഷി 5800 മെഗാവാൾട്ടായി ശേഷിക്കെ ഇന്നലെ രാത്രി തന്നെ 5797 മെഗാവാൾട്ടായി വൈദുത ഉപയോഗം കൂടിയ സാഹചര്യത്തിൽ വൈദുത ബോർഡ് ലോഡ് ഷെഡ്ഡിംഗിലേക്ക്കടക്കുമെന്നാണ് സൂചന.

ഇതിന്റെ ഭാഗമായി മലപ്പുറം, കണ്ണൂർ, കാസർകോട്,പാലക്കാട്, ഇടുക്കി,ആലപ്പുഴ, കൊല്ലം ജില്ലകളിൽ ഇന്ന് രാത്രി ലോഡ് ഷെഡിങ് ഉണ്ടായേക്കാം.നിയന്ത്രണങ്ങൾ നടപ്പിലാക്കിയാൽ 10 ദിവസത്തിനകം വൈദുതി പ്രതിസന്ധി പരിഹരിക്കാനാവുമെന്നാണ് കെ.എസ്.ഇ.ബിയുടെ വിലയിരുത്തൽ.

Continue Reading

Uncategorized

നേര്യമംഗലത്ത് രണ്ട് ടിപ്പറുകൾക്ക് ഒരെ നമ്പർ,വാഹനങ്ങൾ ഒന്നിച്ചെത്തിയത് റോഡുപണി സ്ഥലത്ത്; പോലീസ് അന്വേഷണം ആരംഭിച്ചെന്നും സൂചന

Published

on

By

കോതമംഗലം; ഒരെ നമ്പറിൽ 2 ടിപ്പറുകൾ.നേര്യമംഗലത്ത് റോഡ് പണിസ്ഥലത്താണ് ഒരെ നമ്പറിൽ രണ്ട് ടിപ്പറുകൾ കാണപ്പെട്ടത്.വാഹനങ്ങളുടെ വീഡിയോ എം4 മലയാളത്തിന് ലഭിച്ചു.

കെഎൽ 44 ബി 2747 എന്നാണ് രണ്ട് ടിപ്പറുകളുടെയും നമ്പർ പ്ലേറ്റിൽ രേഖപ്പെടുത്തിയിട്ടുള്ളത്.
ഒരെ നമ്പർ എന്നുമാത്രമല്ല ടിപ്പറുകളുടെ നിറവും ഒന്നുതന്നെ.

റോഡുപണി നടക്കുമ്പോൾ ടാങ്കറുകളിൽ വെള്ളവുമായിട്ടാണ് ടിപ്പറുകൾ എത്തിയത്.ഒരെ നമ്പർ ശ്രദ്ധയിൽപ്പെട്ടതോടെ സ്ഥലവാസി ടിപ്പറുകളുടെ വീഡിയോ എടുത്തത്.

സംഭവം ശ്രദ്ധയിൽപ്പെട്ട അടിമാലി പോലീസ് ഉച്ചമുതൽ വാഹനം കണ്ടെത്താൻ തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.മോട്ടോർ വാഹനവകുപ്പിന്റെ വെബ്‌സൈറ്റിലെ രേഖകൾ പ്രകാരം ബിജു ജോർജ്ജ് എന്നാണ് വാഹന ഉടമയുടെ പേര്.ഈ പേരിലുള്ളയാളാണ് റോഡ് നിർമ്മാണം കരാർ എടുത്തിട്ടുള്ളത് എന്ന വിവരവും പുറത്തുവന്നിട്ടുണ്ട്.

ഒരെ നമ്പറിൽ നേര്യമംഗലത്ത് രണ്ട് ടിപ്പറുകൾ ,വീഡിയോ കാണാം

Continue Reading

Uncategorized

വാഹനാപകടം; കാറും ഓട്ടോയും കൂട്ടിമുട്ടി,പോസ്റ്റിന് ഇടയിൽ കുടുങ്ങിയ ഡ്രൈവർ മരിച്ചു

Published

on

By

തൃശ്ശൂർ: തളിക്കുളത്ത് ഓട്ടോയും കാറും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർക്ക് ദാരുണാദ്യം.തളിക്കുളം സ്വദേശി രതീഷാണ് മരിച്ചത്.

കാറുമായി കൂട്ടിയിടിച്ച് ഓട്ടോ നിയന്ത്രണം വിട്ട് സമീപത്തെ ഇലക്ട്രിക് പോസ്റ്റിൽ ഇടിക്കുകയും മറിഞ്ഞ ഓട്ടോയുടെ മുകളിലേക്ക് പോസ്റ്റ് വീഴുകയുമായിരുന്നു.

ഇന്നുച്ചയ്ക്ക് 1:30 നാണ് തളിക്കുളം ഹൈസ്കൂൾ മൈതാനത്തിന് സമീപം അപകടമുണ്ടായത്. അരമണിക്കൂറോളം പോസ്റ്റിനും ഓട്ടോയ്ക്കും ഇടയിൽ കുടുങ്ങിയ രതീഷിനെ ഏറെനേരത്തെ ശ്രമത്തിനൊടുവിൽലാണ് പുറത്തെടുത്തത്.

സമീപവാസികളുടെ നേതൃത്വത്തിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.അപകടത്തിൽ കാറിൽ ഉള്ളവർക്കും സാരമായി പരിക്കേറ്റു എന്നാണ് ലഭിക്കുന്ന പ്രാഥമിക വിവരം.

Continue Reading

Latest news

കഥാകൃത്തും നോവലിസ്റ്റുമായ ടി.എന്‍ പ്രകാശ് അന്തരിച്ചു: ഓർമ്മയായത് ഒരുപിടി നല്ല പുസ്തകങ്ങളുടെ ശിൽപ്പി

Published

on

By

കണ്ണൂര്‍: പ്രശസ്ത കഥാകൃത്തും നോവലിസ്റ്റുമായ ടി എന്‍ പ്രകാശ് അന്തരിച്ചു. 69-ാം വയസിലാണ് പ്രിയ എഴുത്തുകാരന്‍ ജീവിതത്തിൻറെ തിരക്കുകളിൽ നിന്നും വിട പറഞ്ഞത്.

ഹൃദയാഘാതത്തെ തുടര്‍ന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.കേരള സാഹിത്യ അക്കാദമി പുരസ്‌കാര ജേതാവുംശ്രദ്ധേയമായ പുസ്തകങ്ങളുടെ രചയിതാവുമാണ് ടി. എം പ്രകാശൻ.

കൈകേയി ആണ് ഏറ്റവും ശ്രദ്ധ ആകർഷിച്ച നോവല്‍.പുരാണ കഥാപാത്രമായ കൈകേയിയെ വ്യത്യസ്തമായി അവതരിപ്പിച്ചതിന് നോവല്‍ നിരൂപക പ്രശംസ നേടിയിരുന്നു. തണല്‍, താപം, വിധവകളുടെ വീട് തുടങ്ങിയവയാണ് മറ്റ് പ്രധാന കൃതികള്‍.

നിരവധിയായ ചെറുകഥകളും ബാലസാഹിത്യ കൃതികളും എഴുതിയിട്ടുണ്ട്. കണ്ണൂര്‍ ജില്ലാ വിദ്യാഭ്യാസ ഓഫീസറായാണ് വിരമിച്ചത്. കഥാകൃത്ത് ടി എന്‍ പ്രകാശിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ളവർ അനുശോചനം രേഖപ്പെടുത്തി.

Continue Reading

Uncategorized

സപ്ലൈകോയില്‍ ഈസ്റ്റർ വിഷു സബ്‌സിഡി സാധനങ്ങള്‍ എത്താൻ വൈകും

Published

on

By

തിരുവനന്തപുരം ; സംസ്ഥാനത്തെ ഈസ്റ്റർ വിഷു അടുക്കുന്നത്തോടെ സബ്‌സിഡി സാധനങ്ങള്‍ സപ്ലൈകോയില്‍ എത്താൻ വൈകും എന്ന് ഭക്ഷ്യവകുപ്പ്. നിലവിലെ സബ്‌സിഡി സാധനങ്ങള്‍ക്ക് പുറമേ ഈസ്റ്റർ വിഷു സബ്‌സിഡി സാധനങ്ങള്‍ കൂടി ചേർത്ത് വിതരണം ചെയ്യുമെന്ന് ഭക്ഷ്യവകുപ്പ് അറിയിച്ചു.

സബ്‌സിഡി അരിയുടെ കുറവുള്ളതുകാരണം കെ റൈസ് കൂടി സബ്‌സിഡി വിഭാഗങ്ങളിലേക്ക് ചേർത്താണ് വിതരണം ചെയ്യുന്നത്.

കെ റൈസിന്റെ വിപണന ദിനത്തിലെ പ്രധാന പ്രഖ്യാപനം കൂടിയായിരുന്നു സബ്‌സിഡി സാധനങ്ങള്‍ക്ക് പുറമേ ഈസ്റ്ററിനോടനുബന്ധിച്ച്‌ ഭക്ഷ്യ സാധനങ്ങള്‍ വിലകുറച്ച്‌ വില്‍പ്പന നടത്തുമെന്നത്.ഭക്ഷ്യവകുപ്പ് മന്ത്രിയാണ് ഇക്കാര്യം പ്രഖ്യാപിച്ചതും.

പയർ വർഗ്ഗങ്ങള്‍ ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ക്ക് സബ്‌സിഡി നല്‍കും. എന്നാല്‍ ഇതുവരെ സപ്ലെയ്‌കോയില്‍ ഈസ്റ്റർ വിഷു ആനുകൂല്യ സാധനങ്ങളുടെ ഫണ്ട് പോലും അനുവദിച്ചിട്ടില്ല.

നിലവില്‍ സംസ്ഥാനത്തെ സപ്ലൈകോകള്‍ കാലിയാണ്. സബ്‌സിഡി സാധനങ്ങളായ 11 ഇനങ്ങളാണ് കിട്ടാനില്ലാത്തത്. ഇത് പ്രതിക്ഷിച്ചെത്തുന്നവർ നിരാശയോടെ മടങ്ങേണ്ട അവസ്ഥയാണ് ഇപ്പോഴുള്ളത്.

അതേസമയം മറ്റ് സാധനങ്ങള്‍ക്ക് വിലകുറച്ച്‌ വിതരണം ചെയ്യുമെന്ന് സർക്കാർ പ്രഖ്യാപിച്ചിരുന്നു. സപ്ലൈകോ സംസ്ഥാനത്തിന്റെ ബ്രാൻഡാണെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചെങ്കിലും ക്ഷാമത്തിന് മാത്രം അറുതിയില്ല

Continue Reading

Trending

error: