Film News
കലാഭൻ സോബി ജോർജ്ജിന് പോലീസ് സംരക്ഷണം നൽകാൻ കോടതി ഉത്തരവ്

കൊച്ചി ; വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണവുമായി ബന്ധപ്പെട്ട് വിവാദ വെളിപ്പെടുത്തലുകൾ നടത്തിയ കലാഭവൻ സോബി ജോർജ്ജിന് പോലീസ് സംരക്ഷണം നൽകാൻ ഹൈക്കോടതി ഉത്തരവ്.
ഈ മാസം 8-ന് വൈകിട്ട് 3 മണിയോടെ ഒരു സംഘം ആളുകൾ ഓഫീസിൽ എത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചിരുന്നെന്നും അഭിഭാഷകൻ വിവരം അറിയിച്ചതിനെത്തുടർന്ന് പോലീസ് സ്ഥലത്തെത്തിയെന്നും ഇതെത്തുടർന്നാണ് വലിയ അപത്തിൽ നിന്നും തനിക്ക് രക്ഷപെടാൻ സാധിച്ചതെന്നും സോബി ജോർജ്ജ് പത്രകുറുപ്പിൽ വ്യക്തമാക്കി.
ഇതുൾപ്പെടെ താൻ നേരിടുന്ന ഭീഷണികളെക്കുറിച്ച് തന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചെന്നും ഇതിന്റെ അടിസ്ഥാനത്തിൽ കോടതി പോലീസ് സംരക്ഷണം അനുവദിയ്ക്കുകയായിരുന്നെന്നും ഉത്തരവിന്റെ കോപ്പി പോലീസിന് കൈമാറിയതായും സോബി ജോർജ്ജ് അറിയിച്ചു.ഓഫീസ് ആക്രണസംഭവത്തിൽ പോലീസ് കേസെടുത്തിട്ടുണ്ട്.
Film News
പ്രതാപ് പോത്തൻ അന്തരിച്ചു; വിടപടഞ്ഞത് 80-കളിലെ നടന വിസ്മയം, സംവിധായകൻ ,തിരക്കഥകൃത്ത് എന്നീനിലകളിലും തിളങ്ങി

ചെന്നൈ ;നടനും സംവിധായകനുമായ പ്രതാപ് പോത്തൻ (70) അന്തരിച്ചു.
മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി നൂറിലേറെ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.തിരക്കഥാകൃത്ത്, നിർമാതാവ് എന്നീ നിലകളിലും പ്രശസ്തനാണ്. ചെന്നൈയിലെ ഫ്ളാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
അഭിനയകമ്പം തുടങ്ങിയത് കോളേജ് വിദ്യാഭ്യസ കാലത്ത്
1952 ൽ തിരുവനന്തപുരത്തായിരുന്നു ജനനം.ഊട്ടിയിലായിരുന്നു സ്കൂൾ വിദ്യാഭ്യസം.മദ്രാസ് ക്രിസ്ത്യൻ കോളജിൽ ബിരുദത്തിന് പഠിക്കുന്ന കാലത്താണ് അഭനയ മോഹം മനസ്സിൽക്കയറിക്കൂടിയത്.മുബൈയിൽ പരസ്യ ഏജൻസിയിൽ ജോലി ചെയ്തിട്ടുണ്ട്.
ആരവത്തിലൂടെ തുടക്കം
1978 ൽ പുറത്തിറങ്ങിയ ഭരതൻ ചിത്രം ആരവ ത്തിലൂടെയാണ് സിനിമയിൽ എത്തുന്നത്.എൺപതുകളിൽ മലയാളം, തമിഴ് സിനിമകളിൽ മിന്നും താരമായിരുന്നു.ഭരതന്റെ തകരയിലെ പ്രകടനം മലയാളത്തിൽ ബിഗ്ഗ് ബ്രേക്കായി.പിന്നീട് മലയാള ചിത്രങ്ങളിലെ അഭിഭാജ്യഘടകമായി.
ചാമരം, അഴിയാത്ത കോലങ്ങൾ, നെഞ്ചത്തെ കിള്ളാതെ, വരുമയിൽ നിറം ചുവപ്പ്, മധുമലർ, കാതൽ കഥൈ, നവംബറിന്റെ നഷ്ടം, ലോറി, ഒന്നുമുതൽ പൂജ്യം വരെ, തന്മാത്ര, 22 ഫീമെയിൽ കോട്ടയം തുടങ്ങിയവയടക്കം നിരവധി ശ്രദ്ധേയ ചിത്രങ്ങളിൽ വേഷമിട്ടു.
കെ. ബാലചന്ദർ, ബാലു മഹേന്ദ്ര, മഹേന്ദ്രൻ, ഭരതൻ, പത്മരാജൻ തുടങ്ങിയവരുടെ ചിത്രങ്ങളിൽ പ്രതാപ് പോത്തൻ അവതരിപ്പിച്ച കഥാപാത്രങ്ങൾ പ്രേക്ഷക ശ്രദ്ധപിടിച്ചുപറ്റി.
12 സിനിമകളുടെ സംവിധായകൻ
ഒരു യാത്രാമൊഴി, ഡെയ്സി, ഋതുഭേദം തുടങ്ങിയവ അടക്കം മലയാളത്തിലും തമിഴിലും തെലുങ്കിലുമായി 12 സിനിമകൾ സംവിധാനം ചെയ്തു. സൊല്ല തുടിക്കിത് മനസ്സ് എന്ന ചിത്രത്തിനു തിരക്കഥയൊരുക്കി.പ്രശസ്ത നിർമാതാവ് ഹരി പോത്തൻ സഹോദരനാണ്.
1985 ൽ ചലച്ചിത്രതാരം രാധികയെ വിവാഹം ചെയ്തെങ്കിലും അടുത്ത വർഷം വിവാഹമോചിതനായി. പിന്നീട് 1990 ൽ അമല സത്യനാഥിനെ വിവാഹം ചെയ്തു. 2012 ൽ പിരിഞ്ഞു.ഈ ബന്ധത്തിൽ ഒരു മകളുണ്ട് , പേര് കേയ
Film News
മകള്‍ “ഇര”യെ വീഴ്ത്തും , അമ്മ ഭീഷിണിപ്പെടുത്തി പണം വാങ്ങും ; യുവാവിന്റെ പരാതിയില്‍ പോലീസ് അന്വേഷണം തുടങ്ങി

ഇടുക്കി;പീഡനക്കേസില്‍ കുടുക്കി നാണംകെടുത്തും എന്ന് ഭീഷിണിപ്പെടുത്തി പണം തട്ടിയെടുക്കാന്‍ ശ്രമിച്ചതായി സൂചിപ്പിച്ച് അമ്മയ്ക്കും ഇവരുടെ പ്രായപൂര്‍ത്തിയാവാത്ത മകള്‍ക്കും എതിരെ പോലീസില്‍ പരാതി.
ഇടുക്കി എസ് പിക്കാണ് യുവാവ് ഇത് സംബന്ധിച്ച് പരാതി നല്‍കിയത്.വിശദമായി അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് എസ് പി പരാതി ബന്ധപ്പെട്ട സ്റ്റേഷനിലേക്ക് അയച്ചിട്ടുണ്ട്.യുവാവ് അടിമാലി സ്വദേശിയാണ്.
10 ലക്ഷം രൂപ നല്കിയില്ലങ്കില് മകളെ ലൈംഗീകമായി പീഡിപ്പിച്ചെന്ന് കാണിച്ച് പോലീസില്‍ പരാതി നല്‍കുമെന്ന് 17 കാരിയുടെ മാതാവ് ഭീഷിണിപ്പെടുത്തിയതായിട്ടാണ് യുവാവ് പരാതിയില്‍ വെളിപ്പെടുത്തിയിട്ടുള്ളത്.
വീട്ടിലെ കഷ്ടപ്പാടുകള്‍ പറഞ്ഞ് പെണ്‍കുട്ടി സങ്കടപ്പെട്ടെന്നും ഈ അവസരത്തില്‍ കുറച്ച് പണം നല്കി സഹായിച്ചെന്നും ഇത് പതിവാക്കാനുള്ള ശ്രമത്തെ എതിര്‍ത്തപ്പോള്‍ പെണ്‍കുട്ടിയുടെ മാതാവ് വാട്സാപ്പ് വഴി പീഡനക്കേസില്‍ കുടുക്കുമെന്ന് ഭീഷിണിപ്പെടുത്തുകയായിരുന്നെന്നുമാണ് യുവാവിന്റെ പരാതിയുടെ ചുരുക്കം.
പെണ്‍കുട്ടിയെ കരുവാക്കി മാതാവ് ഇതിനകം പലരില്‍ നിന്നായി വന്‍തുകകള്‍ തട്ടിയെടുത്തിട്ടുണ്ടെന്ന് വിവരം ലഭിച്ചതായും യുവാവ് പരാതിയില്‍ സൂചിപ്പിച്ചിട്ടുണ്ട്.
വാഹന ഇടപാടുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചുവരുന്ന യുവാവ് ഇവരുടെ ഏറ്റവും ഒടുവിലത്തെ ഇരയാണെന്നാണ് സൂചന.തട്ടിപ്പിലൂടെ ഭേതപ്പെട്ട സാമ്പത്തീക ചുറ്റുപാടില്ക്കഴിയുന്ന അമ്മയും മകളും ഇപ്പോള്‍ ആഡംമ്പര ജീവിതമാണ് നയ്ക്കുന്നതെന്നും ആരോപണം ഉയരുന്നുണ്ട്.
ശരീരവടിവ് കാണത്തക്ക വിധം വസ്ത്രം ധരിച്ചാണ് മകളുടെ നടപ്പ്.രാവിലെ 6 മുതല്‍ ടൗണിന്റെ പലഭാഗത്തായി പെണ്‍കുട്ടി ചുറ്റിക്കറങ്ങുക പതിവാണ്.
‘ഇര’യെ കണ്ടെത്തുകയാണ്് ഈ യാത്രയുടെ ലക്ഷ്യമെന്നും കുടുങ്ങിയെന്ന് ഉറപ്പായാല്‍ തന്ത്രത്തില്‍ അടുപ്പമുണ്ടാക്കുകയും അതും ഇതുമൊക്കെ പറഞ്ഞ് പണം പിടുങ്ങലുമാണ് അമ്മയുടെയും മകളുടെയും പതിവ് രീതിയെന്നും അനുഭവസ്ഥര്‍ പറയുന്നു.ഇവരുടെ വലയില്‍ കുടുങ്ങിയ വിദേശമലയാളിക്ക് 3 ലക്ഷത്തിലേറെ രൂപ നഷ്ടമായി.
കേസില്‍ കുടുങ്ങിയ ഇയാള്‍ സത്യവസ്ഥ പോലീസിനെ ബോദ്ധ്യപ്പെടുത്തിയതായിട്ടാണ് സൂചന.സാമൂഹിക മാധ്യമം വഴി കഷ്ടപ്പാടുകള്‍ നിരത്തി പെണ്‍കുട്ടി നല്കിയ പോസ്റ്റുകണ്ട് സഹായിക്കാന്‍ ഒരുമ്പെട്ടതാണ് ഇയാള്‍ക്ക് കുരുക്കായത്.
വീടിന്റെ വാടക കൊടുത്തിട്ടില്ല,അരി വാങ്ങാന്‍ പണമില്ല, രോഗിയായ പിതാവിന്റെ ചികത്സ മുടങ്ങി എന്നിവയാണ് പെണ്‍കുട്ടി മിക്കപ്പോഴും ഇരകളുമായി പങ്കിടുന്ന’ ദുരിതം’.ഇത് കേള്‍ക്കുന്നവരില്‍ ഒട്ടുമിക്കവരും ആദ്യം ചെറിയ തുകകള്‍ നല്‍കും
പണം നല്കുന്ന ആളുടെ മൊബൈല്‍ നമ്പറും വാങ്ങിയാവും പെണ്‍കുട്ടിയുടെ മടക്കം.തുടര്‍ന്ന് വാടാസാപ്പ് ചാറ്റുവഴി ഇവരുമായി പെണ്‍കുട്ടി കൂടുതല്‍ അടുപ്പം സ്ഥാപിയ്ക്കുകയും കഷ്ടപ്പാടുകള്‍ നിരത്തി ചെറിയതുകള് ആവശ്യപ്പെടുകയുമാണ് പതിവ് രീതി.
ഇര സാമ്പത്തീക ശേഷിയുള്ള ആളെന്ന് ബോദ്ധ്യപ്പെട്ടാല്‍ ആവശ്യപ്പെടുക ലക്ഷങ്ങളായിക്കും.ഇത് നല്കാന് തയ്യാറാവാത്തവത്തവര്ക്കെതിരെയാണ് അമ്മ പീഡന കേസ് ഭീഷിണി ആയുധമാക്കുക.മാനം പോകുമെന്ന തിരിച്ചറിവില്‍ ഇവര്‍ തുക നല്കാന് നിര്‍ബന്ധിതരാവും.
ഇതെ തന്ത്രം പയറ്റിയാണ് വാഹന ഇടപാടുകാരനുമായി ഇവര്‍ അടുത്തത്.അപകടം തിരിച്ചറിഞ്ഞ യുവാവ് ഇവരുടെ വാടാസാപ്പ് ചാറ്റുകള്‍ അടക്കമുള്ള തെളിവുകളുമായി പോലീസിനെ സമീപിയ്ക്കുകയായിരുന്നു.
Film News
മുന്‍സിപ്പല്‍ കൗണ്‍സിലര്‍ കെ വി തോമസിന് കുത്തേറ്റ സംഭവം;സിസിടിവി ദൃശ്യം പുറത്ത് ,ഒരാള്‍ അറസ്റ്റില്‍

(വീഡിയോ കാണാം)
മുന്‍സിപ്പല്‍ കൗണ്‍സിലര്‍ കെ വി തോമസിന് കുത്തേറ്റ സംഭവം;സിസിടിവി ദൃശ്യം പുറത്ത് ,ഒരാള്‍ അറസ്റ്റില്‍
ഏലൂര്‍ മഞ്ഞുമ്മല്‍. ടി.കെ റോഡില്‍ മറ്റത്തില്‍തറ വീട്ടില്‍ ജെയിംസ് (ഡാനി 42) നെയാണ് കോതമംഗലം പോലീസ് അറസ്റ്റ് ചെയ്തത്.പ്രതികളെ കാറില്‍ സംഭവ സ്ഥലത്തു നിന്നും രക്ഷപ്പെടാന്‍ സഹായിച്ചത് ഇപ്പോള്‍ അറസ്റ്റിലായ ജെയിംസാണ്.
സംഘം എത്തിയ കാറും കോതമംഗലം പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.
ഇന്നലെ വൈകിട്ട് 5.15-ഓടെ വീട്ടില്‍ വച്ചാണ് സഹോദരന് ജോര്‍ജ്ജിന്റെ മകന് ടിനോ (30) തോമസിന്റെ കഴുത്തില്‍ കത്തി കുത്തിയിറക്കിയത്.
ആക്രണം നടക്കുമ്പോള്‍ വീടിന് പുറത്ത് കാവല്‍ നിന്നിരുന്ന ആളാണ് ജെയിംസ്.ടിനോയും സുഹൃത്ത് സ്റ്റിജോയും വീടിനുള്ളിലേയ്ക്ക് പോകുന്നതും കൃത്യത്തിന് ശേഷം ഓടി പുറത്തിറങ്ങുന്നതും പരിക്കേറ്റ തോമസിനെ മകന് താങ്ങിപ്പിടിച്ച് കാറില്ക്കയറ്റുന്നതും സിസി ടിവി ദൃശ്യത്തിലുണ്ട്.
വീടിന് പുറത്ത് പാതയോരത്ത് വാഹനം ഒതുക്കിയിട്ട ശേഷമാണ് ടിനോയും സുഹൃത്തും ഗെയിറ്റ് കടന്ന് ടിനോയും സുഹൃത്തും വീട്ടിലേയ്ക്ക് പ്രവേശിയ്ക്കുന്നത്.
രക്ഷപെട്ട മുഖ്യപ്രതി ടിനോയെയും കൂട്ടുപ്രതി സ്റ്റിജോയെയും കണ്ടെത്താന്‍ പോലീസ് തിരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്.കുടുബ പ്രശ്നമാണ് ആക്രണത്തിന് കാരണമെന്നാണ് പോലീസിന്റെ പ്രാഥമീക നിഗമനം.
എറകുളത്തെ സ്വകാര്യആശുപത്രിയില്‍ പ്രവേഷിപ്പിയ്ക്കപ്പെട്ട തോമസിനെ ഇന്ന് പുലര്‍ച്ചെ ശസ്ത്രക്രീയയ്ക്ക് വിധേയനാക്കി.
-
News6 months ago
കരടിപ്പാറ വ്യൂ പോയിന്റിൽ അപകടം ; കോതമംഗലം ചേലാട് സ്വദേശി മരിച്ചു
-
News5 months ago
അടിമാലി കൊരങ്ങാട്ടിയില്‍ ഗൃഹനാഥനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി
-
News5 months ago
കാട്ടുപോത്തിനെ വെടിവച്ച് കൊന്ന് , ഇറച്ചി കടത്തി ; അടിമാലിയില്‍ നാടന്‍ തോക്കുമായി 8 പേര് പിടിയില്‍
-
Latest news2 months ago
അഗ്നിശമനസേന നീക്കം വിഫലം ; ഒഴുക്കിൽപ്പെട്ട ക്രാസിനെ കണ്ടെത്താൻ ആദിവാസികൾ പുഴയിൽ തിരച്ചിൽ ആരംഭിച്ചു
-
Latest news2 months ago
പക്ഷി എൽദോസ് യാത്രയായി;ജഡം കണ്ടെത്തിയത് വനത്തിൽ , ഓർമ്മയാവുന്നത് തട്ടേക്കാടിനെ നെഞ്ചോട് ചേർത്ത പക്ഷി സ്നേഹി
-
News9 months ago
ലൈംഗീക അതിക്രമത്തിൽ സഹികെട്ട് പിതാവിനെ “സ്കെച്ചിട്ട് ” കൊലപ്പെടുത്തി 17 കാരി
-
News9 months ago
കുതിരകുത്തിമലയിൽ സന്ദർശകരെ കാത്തിരിയ്ക്കുന്നത് കാഴ്ചകളുടെ പൂരം
-
Film News9 months ago
തങ്കു എന്താ ഇങ്ങിനെ.. ആകാംക്ഷയോടെ ആരാധകർ