Connect with us

Latest news

കസ്റ്റഡിയിൽ എടുത്തത് കരിക്ക് വിൽക്കുമ്പോൾ; ജയിലിൽ എത്തിച്ചത് അധികൃതരുടെ ക്രൂരതയെന്ന് മീരാൻകുഞ്ഞും വർഗീസും

Published

on

അടിമാലി;കരിക്ക് വിൽപ്പന സംഭവത്തിൽ അന്യസംസ്ഥാന തൊഴിലാളി അടക്കം മൂന്നുപേർക്കെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുത്ത വനംവകുപ്പധികൃതരുടെ നടപടിക്കെതിരെ പ്രതിഷേധം ശക്തം.

വാളറ പത്താംമൊൽ കീടത്തുകുടിയിൽ മീരാൻ കുഞ്ഞ്,വാളറ ചാറ്റുമണ്ണിൽ വർഗീസ്, ഉത്തർപ്രദേശ് സ്വദേശി ഷാനവാസ് എന്നിവർക്കെതിരെയാണ് നേര്യംമംഗലം ഫോറസ്റ്റ് റെിഞ്ചോഫീസറുടെ നേതൃത്വത്തിലുള്ള സംഘം കേസെടുത്തത്.

ഓഗസ്റ്റ് 14-നായിരുന്നു സംഭവം.ചീയപ്പാറയിൽ വെള്ളച്ചാട്ടത്തിനടുത്ത് ആപെയിൽ എത്തിച്ച കരിക്ക് വിൽക്കുന്നതിനെച്ചൊല്ലിയുള്ള തർക്കത്തെത്തുടർന്ന് രാവിലെ 11 മണിയോടെ മൂവരെയും ഉദ്യോഗസ്ഥ സംഘം കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.

രാജ്യം 75-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കാനുള്ള തയ്യാറെടുപ്പുകളിൽ മുഴുകിയപ്പോൾ നേര്യമംഗലത്തെ ഫോറസ്റ്റ് റെയിഞ്ചോഫീസറുടെ നേതൃത്വത്തിലുള്ള ഒരുകൂട്ടം ഉദ്യോഗസ്ഥർ പാതയോരത്ത് കരിക്ക് വിൽക്കാനെത്തിയ പാവങ്ങളെ എങ്ങിനെ അഴിക്കുള്ളിലാക്കാമെന്ന ചിന്തയിലായിരുന്നു എന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരങ്ങളിൽ നിന്നും വ്യക്തമാവുന്നത്.വനത്തിൽ അതിക്രമിച്ചു കടന്നു,മാലിന്യം നിക്ഷേപിച്ചു എന്നിവയാണ് ഇവർക്കെതിരെ നിലവിൽ ചാർജ്ജ് ചെയ്്തിട്ടുള്ള വകുപ്പുകൾ.

സ്‌റ്റേഷൻ ജാമ്യം നൽകണമെന്ന് ജനപ്രതിനിധികൾ,പറ്റില്ലന്ന് അധികൃതർ

കസ്റ്റഡിയിൽ എടുത്ത മൂന്നുപേർക്കും സ്റ്റേഷൻ ജാമ്യം നൽകി വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് ജനപ്രതിനിധികളും പൊതുപ്രവർത്തകരും സമീപിച്ചെങ്കിലും റെയിഞ്ചോഫീസർ വഴങ്ങിയില്ല.വനത്തിൽ അതിക്രമിച്ചുകടന്നു,മാലിന്യം നിക്ഷേപിച്ചു എന്നീവകുപ്പുകൾ പ്രകാരമാണ് വനംവകുപ്പ് കസ്റ്റഡിയിൽ എടുത്തവർക്കെതിരെ കേസ് ചാർജ്ജ് ചെയ്തത്.ഇതെത്തുടർന്ന് കോടതി മൂവരെയും റിമാന്റ് ചെയ്തു.അങ്ങിനെ 75-ാം സ്വാന്ത്ര്യദിനത്തിൽ മൂവരും ജയിലിലായി.

രാജ്യദ്രോഹികളെ പിടികൂടുന്നകുപോലെയാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ തങ്ങളെ കസ്റ്റഡിയൽ എടുത്തതെന്നാണ് അറസ്റ്റിലായവർ പറയുന്നത്.കസ്റ്റഡിയിൽ എടുത്ത വിവരം പുറത്തറിയിക്കാതിരിക്കാൻ കൈവശമുണ്ടായിരുന്ന മൊബൈൽ ഫോൺ ഉദ്യോഗസ്ഥർ പിടിച്ചുവാങ്ങിയെന്ന് മീരാൻ കുഞ്ഞ് പറഞ്ഞു.

രാവിലെ 11 മണിയോടെ കസ്റ്റഡിയിൽ എടുത്തിട്ട് പുലർച്ചെ 5 വരെ ലോക്കപ്പിൽ സൂക്ഷിച്ചെന്നും ഹൃദയ സംബന്ധമായ അസുഖം ഉണ്ടെന്നും ശാരീക അവശതകൾ ഉണ്ടെന്നും മറ്റും ബാദ്ധ്യപ്പെടുത്തിയിട്ടും ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും അനുഭാവപൂർവ്വമായ നോട്ടം പോലും ഉണ്ടായില്ലന്നുമാാണ് വർഗീസ് അടുപ്പക്കാരോട് വ്യക്തമാക്കിയിട്ടുള്ളത്.

രോഗിയാണെന്ന് വെളിപ്പെടുത്തിയിട്ടും കനിഞ്ഞില്ല

വർഗീസിനെ വിട്ടയക്കണമെന്നും രോഗിയാണെന്നും വെളിപ്പിപ്പെടുത്തി ഭാര്യയും മകനും എത്തിയെങ്കിലും ഉദ്യോഗസ്ഥർ ഇവരെ കണ്ടഭാവം നടിച്ചില്ല.കരഞ്ഞ് ,കാലുപിടിച്ച് മണിക്കൂറകളോളം ആ വീട്ടമ്മയും കുഞ്ഞും അധികൃതരുടെ കനിവിനായി കാത്തുനിന്നെങ്കിലും ഫലമുണ്ടായില്ല.ടെ

രാവിലെ 11 മണിയോടെ ചീയപ്പാറയിൽ എത്തിയ നേര്യമംഗലം ഫോറസ്റ്റ് റെയിഞ്ച് ഓഫീസറുടെ നേതൃത്വത്തിലുള്ള വനംവകുപ്പ് ഉദ്യോഗസ്ഥർ കരിക്ക് വിൽക്കാൻ പറ്റില്ലന്നും ഉടൻ വണ്ടിയുമായി സ്ഥലം വിടണമെന്നും ആവശ്യപ്പെടുകയായിരുന്നെന്നും ഇത് ചോദ്യം ചെയ്തപ്പോൾ ജീപ്പിൽക്കയറ്റി കൊണ്ടുപോകുകയായിരുന്നെന്നും വർഗീസ് പറയുന്നു.

വനംവകുപ്പ് ഓഫീസിൽ എത്തിയപ്പോൾ ലോക്കപ്പിലാക്കി.പിറ്റേന്ന് രാവിലെ മജിസ്‌ട്രേറ്റ് മുമ്പാകെ ഹാജരാക്കി.റിമാന്റിലായതിനെത്തുടർന്ന് വക്കിലിനെ ഏർപ്പാടാക്കിയാണ് പുറത്തിറങ്ങിയത്.കേസ് നടപടികൾക്കായി ഇതിനകം തന്നെ 10000 രൂപയോളം ചിലവായി.ഇനി എത്ര രൂപ വേണ്ടിവിവരുമെന്നറിയില്ല.

കേസ്  സാമ്പത്തീക ബാദ്ധ്യത വർദ്ധിപ്പിച്ചു

രണ്ട തവണ ഹൃദയാഘാതം ഉണ്ടായതാണ്.നല്ലൊരു സംഖ്യ മരുന്നുവാങ്ങാൻ വേണം.ഭാരപ്പെട്ട ജോലിയൊന്നും എടുക്കാൻ പറ്റാത്ത ശാരീരിക അവസ്ഥയിലാണ് ജീവിതം മുന്നോട്ടുപോകുന്നത്.മരുന്നുവാങ്ങാൻ പോലും സാമ്പത്തീക ബുദ്ധിമുട്ട് അനുഭവിക്കുന്ന സമയമാണ്.ഇതിനിടയിലാണ് ഇപ്പോൾ കേസ് നടത്താനും പണം കണ്ടെത്തേണ്ട ഗതികേടിലായിരിയ്ക്കുന്നത് വർഗീസ് വ്യക്തമാക്കി.

കച്ചവടക്കാർക്ക് കരിക്ക് എത്തിച്ചുനൽകുന്ന ജോലിയാണ് വർഷങ്ങളായി ചെയ്തുവരുന്നതെന്ന് മീരാൻകുഞ്ഞ് പറയുന്നു.എന്റെ കൈയ്യിൽ രണ്ട് ആപെയുണ്ടായിരുന്നു.ഇതിൽ ഒന്നിൽ കരിയ്ക്ക് എത്തിച്ച് വർഗീസിന് നൽകിയ.മറ്റെ ആപെയുമായി മറ്റിടങ്ങളിലേയ്ക്ക് പുറപ്പെടുന്നതിനായി നിൽക്കുമ്പോഴാണ് വനംവകുപ്പ് അധികൃതർ എത്തിയത്.

ഇവിടെ കരിയ്ക്ക് വിൽക്കാൻ പറ്റില്ലന്നും വാഹനവുമായി സ്ഥലം വിടണമെന്നും ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടു.മറ്റുള്ളവർ ഇവിടെ കച്ചവടം ചെയ്യുമ്പോൾ തന്നോട് മാത്രം പോകാൻ പറയുന്നത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കണമെന്ന് താൻ ആവശ്യപ്പെട്ടു.ഇതോടെ ഉദ്യോഗസ്ഥരുടെ ഭാവംമാറി.പിന്നെ ഭീഷിണിയായി.പിന്നാലെ വാഹനത്തിൽ കയറാൻ നിർദ്ദേശിച്ചു.

കൊണ്ടുപോയത് കൊടുംകുറ്റവാളികളെപ്പോലെ,മൊബൈൽ പിടിച്ചുവാങ്ങി

വാഹനത്തിൽ കയറിയപാടെ ഉദ്യോഗസ്ഥരിൽ ഒരാൾ ഫോൺപിടിച്ചുവാങ്ങി.വിവരം ആരെയും അറയിക്കാതിരിയ്ക്കാനായിരുന്നു ഇതെന്ന് പിന്നീട് മനസ്സിലായി.പിറ്റേന്ന് പുലർച്ചെ 5 മണിയോടെ മെഡിക്കലിന് കൊണ്ടുപോയി.പിന്നാലെ മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കി,റിമാന്റുചെയ്യുകയായിരുന്നു.മീരാൻ കുഞ്ഞ് വിശദമാക്കി.

നിലവിൽ പാതയോരത്ത് കച്ചവടസ്ഥാപനങ്ങൾ പ്രവർത്തിക്കുന്നതിന് നിയന്ത്രണങ്ങൾ ഉണ്ടെന്നും 7 പേർക്കാണ് ഇവിടെ കച്ചവടം നടത്തുന്നതിന് വനംവകുപ്പധികൃതർ മൗനാനുവാദം നൽകിയിട്ടുള്ളതെന്നും നിലവിൽ ഇതിന്റെ ഇരട്ടിയോളം പേർ ഇവിടെ കുടകളും മറ്റും സ്ഥിപിച്ച് വിൽപ്പന കേന്ദ്രങ്ങൾ തുറന്നിട്ടുണ്ടെന്നും മീരാൻകുഞ്ഞ് ആരോപിച്ചു.

മാലിന്യം നിക്ഷേപിച്ചിട്ടില്ല,ആരോപണം കെട്ടിച്ചമച്ചത്

വിൽപ്പന കഴിയുമ്പോൾ കരിക്കിന്റെ തൊണ്ട് നാലായി പിളർന്ന് ചാക്കിലാക്കി വീട്ടിൽ കൊണ്ടുപോയി,ഉണങ്ങുന്ന മുറക്ക് കത്തിയ്ക്കുകയായിരുന്നു പതിവെന്നും വിറക് ആവശ്യത്തിനില്ലാത്തിനാൽ ഇത് വീട്ടിലെ പാചക ആവശ്യങ്ങൾക്ക് ഉപകാരപ്പെട്ടിരുന്നെന്നും സ്‌ടോയും കൂടും മറ്റും അടിമാലി പഞ്ചായത്തിന്റെ വാഹനം എത്തുമ്പോൾ കൊടുത്തുവിടുകയായിരുന്നു പതിവെന്നുമാണ് ഇക്കാര്യത്തിൽ വർഗീസിന്റെ വിശദീകരണം.

വിനോദ സഞ്ചാരികൾ ആയി എത്തുന്നവർ ഈ ഭാഗത്ത് ചിലപ്പോഴെല്ലാം മാലസിന്യം നിക്ഷേപിയ്ക്കുന്നുണ്ട്.ഇത് പരിശോധിയ്ക്കുന്നതിനോ ഇത്തരക്കാരെ നിരിത്സാഹപ്പെടുത്തുന്നതിനോ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും ചെറുവിലനക്കാൻ ആളില്ല.ഈ സാഹചര്യത്തിലാണ് കുടുംബം പോറ്റാൻ പെടാപ്പാട് പെടുന്ന തന്നെപ്പോലുള്ളവരുടെ മേലുള്ള ഉദ്യോഗസ്ഥരുടെ അതിക്രമം വർഗീസ് വാക്കുകൾ ചുരുക്കി.

കേസും അറസ്റ്റും സാമൂഹിക മാധ്യമങ്ങളിൽ ചൂടേറിയ ചർച്ചയായിയിട്ടുണ്ട്.ജീവിക്കാൻ തൊഴിലെടുത്തിരുന്നവരുടെ മേലെ ഉദ്യോഗസ്ഥ സംഘത്തിന്റെ അതിക്രമം എന്ന നിലയിലാണ് ചർച്ചകൾ പുരോഗമിക്കുന്നത്.സംഭവം രാഷ്ട്രീയവൽക്കരിയ്ക്കപ്പെട്ടതായുള്ള ആക്ഷേപവും ഉയർന്നിട്ടുണ്ട്.

ചിത്രങ്ങൾ: കടപ്പാട് സാമൂഹിക മാധ്യമം

 

Latest news

കന്നി 20 പെരുന്നാൾ കൊടിയേറി; കോതമംഗലം ചെറിയ പള്ളിയിലേയ്ക്ക് വിശ്വാസികളുടെ പ്രവാഹം ഊർജ്ജിതം

Published

on

By

കോതമംഗലം മാർ തോമ ചെറിയ പള്ളിയിലെ ചരിത്ര പ്രസിദ്ധമായ കന്നി-20 പെരുന്നാൾ കൊടിയേറി.പള്ളിയിലും പരിസരത്തുമായി തിങ്ങിനിറഞ്ഞിരുന്ന വിശ്വാസിസമൂഹത്തെ സാക്ഷിയാക്കി പള്ളി വികാരി ഫാ.ജോസ് പരുത്തുവയലിൽ കൊടിയുയർത്തി.

പള്ളിയിൽ കബറടങ്ങിയിട്ടുള്ള യൽദോ മോർ ബസോലിയോസ് ബാവായുടെ സ്മരണ പുതുക്കലാണ് കന്നി 20 പെരുന്നാൾ.ഈ വർഷം 337 -ാമത് ഓർമ്മപ്പെരുന്നാളാണ് ആഷോഷിക്കുന്നത്.

ഏലിയാസ് മാർ യൂലിയോസ് മെത്രാപോലിത്ത, സഹ വികാരിമാരായ ഫാ.ജോസ് തച്ചേത്ത്കുടി, ഫാ. ഏലിയാസ് പൂമറ്റത്തിൽ, ഫാ.ബിജോ കാവാട്ട് , ഫാ. ബേസിൽ ഇട്ടിയാണിയക്കൽ എന്നിവരും വികാരിക്കൊപ്പം കൊടി ഉയർത്തൽ ചടങ്ങിൽ പങ്കാളികളായി.

എം എൽ എ മാാരായ ആന്റണി ജോൺ ,മാത്യു കുഴൽ നാടൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എ. എം. ബഷീർ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്മാരായ ജെസ്സി സാജു,ടി. കെ. ചന്ദ്ര ശേഖരൻ, ഷൈജെന്റ് ചാക്കോ, കൗൺസിലർ മാരായ എ. ജി. ജോർജ്, കെ. എ. നൗഷാദ,ഭാനുമതി രാജു എന്നിവരും ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് എന്നിവരും സന്നിഹിതരായിരുന്നു.

ചടങ്ങിന്റെ സുഗമമായി നടത്തിപ്പിന് ആവശ്യമായ മാർഗ്ഗനിർദ്ദേശങ്ങളും സഹായ -സഹകരങ്ങളുമായി ട്രസ്റ്റിമാരായ അഡ്വ.സി.ഐ ബേബി, ബിനോയി മണ്ണംഞ്ചേരിൽ, ബിനോയ് ദാസ്, ജോമോൻ പാലക്കാടൻ, പി. വി പൗലോസ്, ബേബി ആഞ്ഞിലിവേലിൽ എന്നിവരും എത്തിയിരുന്നു,

ആഷോഷ പരിപാടികൾ ഒക്ടോബർ 4-നാണ് സമാപിക്കുക.ശ്രേഷ്ഠ കാതോലിക്കയും ഇടവക മെത്രാപ്പോലീത്തായുമായ ഡോ. ആബൂൻ മോർ ബസേലിയോസ് തോമസ് പ്രഥമൻ ബാവായുടെ മഹനീയ കാർമ്മികത്വത്തിലും സഭയിലെ മറ്റ് മെത്രപ്പോലീത്തമാരുടെ സഹ കാർമ്മികത്വത്തിലുമാണ് ആഷോഷ പരിപാടികൾ നടക്കുക.

മെത്രാപ്പോലീത്തമാരായ ഡോ.ജോസഫ് മോർ ഗ്രീഗോറിയോസ് , അഭി.ഡോ.എബ്രാഹാം മോർ സേവേറിയോസ് , ഏലിയാസ് മോർ യൂലിയോസ് അഭി.ഡോ. ഏലിയാസ് മോർ അത്താനാസിയോസ് , മാത്യൂസ് മോർ ഈവാനിയോസ് ,മാത്യൂസ് മോർ അപ്രേം , മർക്കോസ് മോർ ക്രിസ്റ്റഫോറസ് എന്നിവർ ചടങ്ങുകളിൽ സംബന്ധിക്കും.

ഒക്ടോബർ 2,3 തീയതികളിൽ ആണ് പ്രധാന പെരുന്നാൾ ആഘോഷങ്ങൾ നടക്കുക.ഈ ദിവസങ്ങളിൽ നാടിന്റെ നാനാഭാഗത്തുനിന്നമായി പള്ളിയിലേയ്ക്ക് വിസ്വസി പ്രവാഹം വർദ്ധിയ്ക്കും.

കന്നി-19(ഒക്ടോബർ-2)ന് രാത്രി 10-ന് നഗരം ചുറ്റി നടക്കുന്ന പ്രദക്ഷിണത്തിൽ പള്ളിയിലെത്തുന്ന വിശ്വാസി സമൂഹം ഒന്നടങ്കം പങ്കാളികളാവും.പ്രദക്ഷിണം ഒരു പോയിന്റ് കടക്കാൻ മണിക്കൂറുകൾ തന്നെ വേണിവരും.പെരുന്നാൾ കൊടിയേറിയതോടെ നഗരം ആക്ഷരാർത്ഥത്തിൽ ഉത്സവ ലഹരിയാലായിക്കഴിഞ്ഞു.പെരുന്നാളിന്റെ വരവറിയിച്ച് നഗരത്തിൽ പലഭാഗത്തും ഒരാഴ്ച മുമ്പെ വഴിവാണിഭക്കാർ ഇടംപിടിച്ചിരുന്നു.

വരും ദിവസങ്ങളിൽ നഗരം നഗരം വർണ്ണവിസ്മയങ്ങളാൽ സമ്പന്നമാവും.വൈവിധ്യങ്ങളായ വൈദ്യുത ദീപാലങ്കരാങ്ങസ്ഥാപനങ്ങൾ മോടിപിടിപ്പിക്കുന്ന തിരക്കിലാണ് നടത്തിപ്പുകാർ.

പെരുന്നാൾ ദിനങ്ങളിൽ നഗരവീഥികൾ വിശ്വാസികളെക്കൊണ്ട് നിറയും.വ്യാപാര മേഖല വലിയ പ്രതീക്ഷയിലാണ് ഇക്കൊല്ലത്തെ പെരുന്നാളിനെ നോക്കികാണുന്നത്.ഈമാസം 29 മുതൽ ഒക്ടോബർ 9 വരെ പള്ളിയിലെ ദീപാലങ്കാരം ഉണ്ടാവുമെന്ന്് പള്ളി അധികൃതർ അറയിച്ചിട്ടുണ്ട്.

കോവിഡ് നിയന്ത്രണങ്ങൾ മൂലം കഴിഞ്ഞ രണ്ട് വർഷങ്ങളിൽ കാര്യമായ ആഘോഷ പിരപാടികൾ നടന്നിരുന്നില്ല.ഈ വർഷം നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയിട്ടുള്ളതിനാൽ വിശ്വാസികളുടെ പ്രവാഹം വർദ്ധിയ്ക്കുമെന്നാണ് ചൂണ്ടികാണിയ്ക്കപ്പെടുന്നത്.

സംസ്ഥാന ഗവൺമെന്റ് നിർദ്ദേശപ്രകാരം ഗ്രീൻ പ്രൊട്ടോക്കോൾ കർശനമായി പാലിച്ചാണ് പെരുന്നാൾ ആഘോഷങ്ങൾ ക്രമീകരിച്ചിട്ടുള്ളതെന്നും വിശ്വാസികൾ പള്ളിയിലും പരിസരങ്ങളിലും പ്ലാസ്റ്റിക് നിർമ്മിത ഉല്പന്നങ്ങൾ ഉപയോഗിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണമെന്നും പള്ളി ഭാരവാഹികൾ ആവശ്യപ്പെട്ടിട്ടുണ്ട്.

 

Continue Reading

Latest news

പ്രാർത്ഥന നിറവിൽ കോതമംഗലം;ചരിത്ര പ്രിസിദ്ധമായ കന്നി 20 പെരുന്നാൾ ആഘോഷത്തിന് നാളെ കോടിയേറും

Published

on

By

കോതമംഗലം;നാടും നഗരവും പ്രാർത്ഥന നിറവിൽ.മാർ തോമ ചെറിയ പള്ളിയിലെ ചരിത്ര പ്രസിദ്ധമായ കന്നി 20 പെരുന്നാൾ ആഘോഷത്തിന് നാളെ തുടക്കമാവും.

വൈകിട്ട് 5-ന് വികാരി ഫാ. ജോസ് പരത്തുവയലിൽ കൊടിയേറ്റും.പെരുന്നാൾ ആഘോഷത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി പള്ളി ഭരണസമതി ഭാവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.

പള്ളിയിൽ കബറടങ്ങിയിരിക്കുന്ന പരിശുദ്ധ യൽദോ മാർ ബസേലിയോസ് ബാവായുടെ സ്മരണ പുതുക്കലാണ് 10 ദിവസം നീണ്ടുനിൽക്കുന്ന പെരുന്നാൾ ആഘോഷം.337- മത് ഓർമ്മപ്പെരുന്നാളാണ് ഈവർഷം ആഘോഷിക്കുന്നത്.

ശ്രേഷ്ഠ കാതോലിക്കയും ഇടവക മെത്രാപ്പോലീത്തായുമായ ഡോ. ആബൂൻ മോർ ബസേലിയോസ് തോമസ് പ്രഥമൻ ബാവായുടെ കാർമ്മികത്വത്തിലും പരിശുദ്ധ സഭയിലെ അഭിവന്ദ്യരായ മെത്രാപ്പോലീത്തന്മാരുടെ സഹ കാർമ്മികത്വത്തിലുമാണ് പെരുന്നാളിനോട് അനുബന്ധിച്ചുള്ള ചടങ്ങുകൾ നടക്കുക.സെപ്റ്റംബർ 14 ന് മെത്രാപോലിത്തയായി വാഴിക്കപ്പെട്ട മർക്കോസ് മാർ ക്രിസ്റ്റോഫോറസ് പെരുന്നാൾ ചടങ്ങുകളിൽ സംബന്ധിക്കും.

ഒക്ടോബർ 2,3 തീയതികളിൽ ആണ് പ്രധാന പെരുന്നാൾ ആഘോഷങ്ങൾ നടക്കുക.2-ന് രാത്രി നഗരം ചുറ്റിനടക്കുന്ന പെരുന്നാൾ പ്രദക്ഷിണം വിശ്വാസികളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമാവും.പ്രധാന പെരുന്നാൾ ദിവസങ്ങളിൽ നാടിന്റെ നാനാഭാഗത്തുനിന്നമായി പള്ളിയിലേയ്ക്ക് വിശ്വാസികൾ കൂട്ടത്തോടെ എത്തുകയും രാത്രി പ്രദക്ഷിണത്തിൽ പങ്കാളികളാവുകയും ചെയ്യുന്നുണ്ട്.

പ്രദക്ഷിണം ഒരു പോയിന്റ് കടക്കാൻ മണിക്കൂറുകൾ കാത്തുനിൽക്കേണ്ടി വരുമെന്നതാണ് കോവിഡ് മുമ്പണ്ടായിരുന്ന പെരുന്നാൾ ദിനങ്ങളിലെ അവസ്ഥ.പെരുന്നാൾ കൊടിയേറുന്നതുമുതൽ നഗരം ആക്ഷരാർത്ഥത്തിൽ ഉത്സവ ലഹരിയാലാവും.പെരുന്നാളിന്റെ വരവറിയിച്ച് നഗരത്തിൽ പലഭാഗത്തും ഒരാഴ്ച മുമ്പെ വഴിവാണിഭക്കാർ ഇടംപിടിച്ചിരുന്നു.

വരും ദിവസങ്ങളിൽ നഗരം നഗരം വർണ്ണവിസ്മയങ്ങളാൽ സമ്പന്നമാവും.വൈവിധ്യങ്ങളായ വൈദ്യുത ദീപാലങ്കരാങ്ങസ്ഥാപനങ്ങൾ മോടിപിടിപ്പിക്കുന്ന തിരക്കിലാണ് നടത്തിപ്പുകാർ.പെരുന്നാൾ ദിനങ്ങളിൽ നഗരവീഥികൾ വിശ്വാസികളെക്കൊണ്ട് നിറയും.അതുകൊണ്ട് തന്നെ വ്യാപാര മേഖല വലിയ പ്രതീക്ഷയിലാണ് ഇക്കൊല്ലത്തെ പെരുന്നാളിനെ നോക്കികാണുന്നത്.ഈമാസം 29 മുതൽ ഒക്ടോബർ 9 വരെ പള്ളിയിലെ ദീപാലങ്കാരം ഉണ്ടാവുമെന്നാണ് പള്ളി അധികൃതർ അറയിച്ചിട്ടുള്ളത്.

കോവിഡ് നിയന്ത്രണങ്ങൾ മൂലം കഴിഞ്ഞ രണ്ട് വർഷങ്ങളിൽ കാര്യമായ ആഘോഷ പിരപാടികൾ നടന്നിരുന്നില്ല.ഈ വർഷം നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയിട്ടുള്ളതിനാൽ വിശ്വാസികളുടെ പ്രവാഹം വർദ്ധിയ്ക്കുമെന്നാണ് ചൂണ്ടികാണിയ്ക്കപ്പെടുന്നത്.

സംസ്ഥാന ഗവൺമെന്റ് നിർദ്ദേശപ്രകാരം ഗ്രീൻ പ്രൊട്ടോക്കോൾ കർശനമായി പാലിച്ചാണ് പെരുന്നാൾ ആഘോഷങ്ങൾ ക്രമീകരിച്ചിട്ടുള്ളതെന്നും വിശ്വാസികൾ പള്ളിയിലും പരിസരങ്ങളിലും പ്ലാസ്റ്റിക് നിർമ്മിത ഉല്പന്നങ്ങൾ ഉപയോഗിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണമെന്നും പള്ളി ഭാരവാഹികൾ ആവശ്യപ്പെട്ടു.

വാർത്ത സമ്മേളനത്തിൽ വികാരി ഫാ. ജോസ് പരത്തുവയലിൽ, ട്രസ്റ്റിമാരായ സി. ഐ. ബേബി, ബിനോയ് മണ്ണൻ ചേരിൽ, ജോമോൻ പാലക്കാടൻ, പി. വി. പൗലോസ്, മാനേജിങ് കമ്മിറ്റി അംഗങ്ങൾ എന്നിവർ പങ്കെടുത്തു.

 

Continue Reading

Latest news

സ്ഥലം മാറ്റം ലഭിച്ച പോലീസ് ഉദ്യഗസ്ഥൻ വാളറയിലെ വീട്ടിൽ മരിച്ച നിലയിൽ; മരണപ്പെട്ടത് എസ്‌സിപിഒ രാജീവ്

Published

on

By

അടിമാലി;മുല്ലപ്പെരിയാറിലേയ്ക്ക് സ്ഥലം മാറ്റിയ പോലീസ് ഉദ്യഗസ്ഥനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി.

മുമ്പ് മറയൂർ സ്റ്റേഷനിൽ ജോലി ചെയ്ത് വന്നിരുന്നതും കഴിഞ്ഞ മെയ് 25 -ന് മുല്ലപ്പെരിയാർ സ്റ്റേഷനിലേയ്ക്ക് സ്ഥലം മാറ്റുകയും ചെയ്തിരുന്ന എസ് സി പി ഒ വാളറ കോളനിപ്പാലം കാരക്കുടയിൽ രാജീവിനെ(44)യാണ് ഇന്ന് രാവിലെ 7.30 തോടെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്

വായിൽ നിന്നും മൂക്കിൽ നിന്നും മറ്റും രക്തം രക്തം പ്രവഹിച്ച നിലയിലാണ് മൃതദ്ദേഹം കാണപ്പെട്ടിട്ടുള്ളത്.അടിമാലി പോലീസ് സ്ഥലത്തെത്തി മേൽനപടികൾ ആരംഭിച്ചിട്ടുണ്ട്.രാജീവ് വീട്ടിൽ ഒറ്റയ്ക്കാണ് താമസിച്ചുവന്നിരുന്നത്.

കുടുബപ്രശ്‌നങ്ങളെത്തുടർന്ന് കഴിഞ്ഞ 3 വർഷത്തിലേറെയായി ഭാര്യ രാശ്രീയുമായി വേർപിരിഞ്ഞ് താമസിച്ചുവരികയായിരുന്നു.ഇരട്ട സഹോദരന്മാരായ രോഹനും രോഹിതുമാണ് മക്കൾ.13 വയസാണ് ഇവരുടെ പ്രായം.

ഇന്നലെ രാവിലെയും അയൽവാസികളിൽ ചിലർ രാജീവിനെ വീടിന് പുറത്ത് കണ്ടിരുന്നു.ഇന്ന് നേരം പുലർന്നിട്ടും വീട്ടിലെ ലൈറ്റ് കെടുത്താതിരുന്നതെ ശ്രദ്ധയിൽപ്പെട്ട അയൽവാസി സംശയം തോന്നി വീട്ടിലെത്തിയപ്പോഴാണ് മൃതദ്ദേഹം കണ്ടത്.തുടർന്ന അയൽവാസികൾ വിവരം പോലീസ,ിൽ അറയിക്കുകയായിരുന്നു.ഹാളിലാണ് മൃതദ്ദേഹം കിടന്നിരുന്നത്.്.

മറയൂർ സ്റ്റേഷനിലാണ് രാജീവ് ജോലി ചെയ്തുവന്നിരുന്നത് ഇക്കഴിഞ്ഞ മെയ് 25 -ന് മുല്ലപ്പെരിയാർ സ്റ്റേഷനിലേയ്ക്ക് രാജിവിനെ സ്ഥലം മാറ്റി.എന്നാൽ ഇതുവരെ രാജീവ് ഇവിടെ ജോലിക്ക് ഹാജരായില്ലന്നാണ് അറിയുന്നത്.ഇതിന്റെ പിന്നിലെ കാരണം ഇനിയും പുറത്തുവന്നിട്ടില്ല.

വിശദമായ അന്വേഷണം നടന്നുവരികയാണെന്നും പോസ്റ്റുമോർട്ടത്തിന് ശേഷമെ കൃത്യമായ മരണകാരണം വ്യക്തമാവു എന്നുമാണ് പോലീസ് നിലപാട്.

Continue Reading

Trending

error: