M4 Malayalam
Connect with us

Latest news

കരിക്ക് വിറ്റപ്പോൾ പിടികൂടി ജയിലിൽ അടച്ചു;ജാമ്യം കിട്ടി പുറത്തിറങ്ങിയപ്പോൾ വീണ്ടും കരിക്ക് വെട്ടിച്ച് പ്രതിഷേധക്കാർ

Published

on

അടിമാലി:കരിക്ക് വിറ്റതിന്റെ പേരിൽ വനംവകുപ്പ് പിടികൂടുകയും പിന്നീട് റിമാന്റിൽ കഴിയുകയും ചെയ്ത മൂന്നുപേരെ വീണ്ടും അതെ സ്ഥലത്ത് എത്തിച്ച് കരിക്ക് വെട്ടി നൽകുന്നതിന് സൗകര്യം ഒരുക്കി പ്രതിഷേധക്കാർ.

യൂത്ത് കോൺഗ്രസാണ് വിനോദസഞ്ചാര കേന്ദ്രമായ കൊച്ചി-ധനുഷ്‌കോടി ദേശീയപാതയിലെ ചീയപ്പാറയിൽ വേറിട്ട പ്രതിഷേധം സംഘടിപ്പിച്ചത്.

കരിക്ക് വിറ്റതിന്റെ പേരിൽ വനംവകുപ്പ് കസ്റ്റഡിയിൽ എടുക്കുകയും പിന്നീട് ജാമ്യമില്ല വകുപ്പിട്ട് കേസിൽപ്പെടുത്തുകയും ചെയ്ത നാട്ടുകാരായ രണ്ടുപേരെയും ഇവരുടെ സഹായിയായിരുന്ന അഥിതി തൊഴിലാളികളെയും ഒപ്പം അണിനിരത്തിയായിരുന്നു പ്രതിഷേധം.പരിപാടിയിലെ ഇവരുടെ സജീവ സാന്നിദ്ധ്യം ശ്രദ്ധേയമായി

്‌യൂത്ത് കോൺഗ്രസ് ഇരുമ്പുപാലം മണ്ഡലം കമ്മിറ്റിയാണ് പരിപാടി സംഘടിപ്പിച്ചത്.ചീയപ്പാറ വെള്ളച്ചാട്ടത്തിന് മുന്നിൽ നടന്ന പ്രതിഷേധം യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി എം.എ അൻസാരി ഉൽഘാടനം ചെയ്തു. ഇരുമ്പുപാലം മണ്ഡലം പ്രസിഡണ്ട് ജോജി ജോൺ അധ്യക്ഷത വഹിച്ചു

ചടങ്ങിൽ യൂത്ത് കോൺഗ്രസ് നിയജക മണ്ഡലം പ്രസിഡന്റ് അനിൽ കനകൻ, കെ.എസ്.യു സംസ്ഥാന സെക്രട്ടറി അഡ്വ. ജോബി ചെമ്മല, യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറിമാരായ ഷിയാസ്, അക്സ, നിഷാദ്, എം.എസ് വൈശാഖ്, നോബിൾ, നിബിൻ ബാബു, ദീപ രാജീവ് തുടങ്ങിയവർ പങ്കെടുത്തു.

ആപെയിൽ കരിക്ക് എത്തിച്ച് വിനോദസഞ്ചാരികൾക്ക് വിൽപന നടത്തിയിരുന്ന നാട്ടുകാരായ വർഗീസിനെയും മീരാൻകുഞ്ഞിനെയും ഉത്തർപ്രദേശ് സ്വദേശിയായ ഷാനവാസിനെയും സ്വാതന്ത്ര്യദിനത്തിന് തലേന്ന് നേര്യമംഗലം ഫോറസ്റ്റ് റെയിഞ്ചോഫീസറുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തിരുന്നു.

ഒരു ദിവസത്തെ റിമാന്റിന് ശേഷം അടിമാലി കോടതിയാണ് ജാമ്യം അനുവദിച്ചത്. എന്നാൽ ഇവരുടെ വാഹനവും അതിലുണ്ടായിരുന്ന കരിക്കും ഉൾപ്പടെ വനംവകുപ്പ് കസ്റ്റഡിയിൽ എടുത്തിരുന്നു.

ഉപജീവനത്തിനായി വാഹനത്തിൽ ദേശീയപാതയോരത്ത് കരിക്കുവെട്ടി വിൽപന നടത്തിയതിനെത്തുടർന്നുണ്ടായ അറസ്റ്റും പിന്നീട് അറസ്റ്റിലായവർക്ക്് നേരിടേണ്ടിവന്ന കഷ്ടപ്പാടുമെല്ലാം പരെക്ക പ്രതിഷേധത്തിനിടയാക്കിയിരുന്നു.

 

1 / 1

Latest news

ഇടുക്കി മാമലക്കണ്ടത്ത് വോട്ടിംഗ് മുടങ്ങി

Published

on

By

കോതമംഗലം,: ഇടുക്കി മാമലക്കണ്ടത്ത് വോട്ടിംഗ് മുടങ്ങി.

എസ് എം എൽ പി സ്കൂളിൽ സജ്ജീകരിച്ചിട്ടുള്ള 41-ാം നമ്പർ ബൂത്തിലെ വോട്ടിംഗ് രാവിലെ 8 മണിക്ക് ശേഷവും ആരംഭിച്ചിട്ടില്ല.
വോട്ടിംഗ് യന്ത്രം തകരാറിൽ ആയതാണ് വോട്ടിംഗ് മുടങ്ങാൻ കാരണം. വേറെ വോട്ടിംഗ് യന്ത്രം സ്ഥലത്തെത്തിച്ചിട്ടുണ്ട്. താമസിയാതെ പോളിംഗ് ആരംഭിയ്ക്കു
മെന്നാണ് സൂചന.
1 / 1

Continue Reading

Latest news

ലോക്സഭ തിരഞ്ഞെടുപ്പ് ; വിധിയെഴുത്തിന് തുടക്കമായി, എവിടെയും വോട്ടർമാരുടെ നീണ്ടനിര

Published

on

By

തിരുവനന്തപുരം ; ലോക്സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് തുടങ്ങി. എല്ലാ പോളിംഗ് സ്റ്റേഷനുകളിലും ഇലക്ടറല്‍ ഓഫീസര്‍മാരുടെ മേല്‍നോട്ടത്തില്‍ സജ്ജീകരണങ്ങള്‍ രാവിലെ 7 മണിയോടെ പൂര്‍ത്തിയാക്കിയിരുന്നു.

ജില്ലകളിലെ മുഴുവന്‍ പോളിംഗ് സ്‌റ്റേഷനിലും വെബ്കാസ്റ്റിംഗ് സജ്ജീകരിച്ചിട്ടുണ്ട്. പോളിംഗ് ഉദ്യോഗസ്ഥര്‍ക്കായി മെഡിക്കല്‍ കിറ്റുകള്‍ നല്‍കിയിട്ടുണ്ട്.ഇതോടൊപ്പം പ്രാദേശികമായ ആരോഗ്യ സംവിധാനങ്ങള്‍ പ്രയോജനപ്പെടുത്തുകയും ചെയ്യും.

പോളിംഗ് കേന്ദ്രങ്ങളില്‍ ചൂട് പ്രതിരോധിക്കാന്‍ പന്തലുകള്‍ കെട്ടും. രണ്ടിടങ്ങളില്‍ വോട്ടുകള്‍ ഉള്ളവരുടെ  കൃത്യമായ കണക്കെടുത്ത് വിവരങ്ങള്‍ പ്രിസൈഡിംഗ് ഓഫീസര്‍മാര്‍ക്ക് നല്‍കിയിട്ടുണ്ടെന്നും ഒരാള്‍ക്ക് ഒരിടത്ത് മാത്രമേ വോട്ട് ചെയ്യാന്‍ സാധിക്കൂ എന്നും അധികൃതർ വ്യക്തമാക്കി.

1 / 1

Continue Reading

Latest news

തൃശൂർ പൂരത്തിനിടെ ലൈംഗികാതിക്രമം:ദുരനുഭവം വിവരിച്ച് വിദേശി ദമ്പതികൾ

Published

on

By

തൃശൂർ: യുഎസിൽ നിന്നെത്തിയ വ്ലോഗര്‍ ദമ്പതിമാർക്ക് നേരെ തൃശ്ശൂർ പൂരത്തിനിടെ ലൈംഗിക അതിക്രമം നടത്തിയതായി ആരോപണം.

ലോകമാകെ യാത്ര വിവരണം ഇൻസ്റ്റാഗ്രാമിലൂടെ പോസ്റ്റ് ചെയ്യുന്ന മക്കൻസി, കിനൻ എന്നിവർക്കാണ് ദുരനുഭവം ഉണ്ടായത്.

സംഭവത്തിന് പിന്നാലെ യുഎസ‍ുകാരികാരിയായ മക്കൻസിയും ബ്രിട്ടിഷുകാരനായ കിനിനും വീഡിയോ ദൃശ്യങ്ങൾ സഹിതം നേരിട്ട ദുരവസ്ഥ സാമൂഹ്യ മാധ്യമത്തിലൂടെ പങ്കുവെച്ചു.

പൂരനഗരിയിൽ കണ്ടുമുട്ടിയ ഒരാളോട് വിശേഷങ്ങൾ ചോദിച്ചറിയുമ്പോഴാണ് മക്കൻസിയെ അയാൾ ബലമായി ചുംബിക്കാൻ ശ്രമിച്ചത്. മക്കൻസി എതിർക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.

മക്കസി കുതറി മാറിയപ്പോൾ കിനാനും തനിക്കുണ്ടായ അനുഭവം പങ്കുവയ്ക്കുന്നുണ്ട്. ഏകദേശം 50 വയസ്സ് പ്രായം തോന്നിക്കുന്ന ഒരാൾ തന്റെ ജനനേന്ദ്രിയത്തിൽ സ്പർശിച്ചതായാണ് കീനൻ പറയുന്നത്.
ദൃശ്യങ്ങൾ പുറത്ത് വന്നെങ്കിലും പരാതി ലഭിച്ചിട്ടില്ലെന്നാണ് പോലീസിന്റെ വിശദീകരണം.
.

1 / 1

Continue Reading

Latest news

പണിയെടുക്കാൻ വാണിജ്യ റോബോട്ടുകൾ: വ്യവസായ മേഖലയിലടക്കം മാറ്റങ്ങൾ, ഔദ്യോഗിക പ്രഖ്യാപനയവുമായി ടെസ്‌ല

Published

on

By

കൊച്ചി:മനുഷ്യനെപ്പോലെ സൂക്ഷ്മമായി പെരുമാറുന്ന റോബട്ടിനെ (ഹ്യൂമനോയ്ഡ് റോബട്ട്) അടുത്ത വർഷം അവസാനത്തോടെ വാണിജ്യാടിസ്ഥാനത്തിൽ വിൽപനയ്ക്കെത്തിക്കുമെന്ന ഔദ്യോഗിക പ്രഖ്യാപനയവുമായി ടെസ്‌ല സ്ഥാപകൻ ഇലോൺ മസ്ക്.

ഇത്തരം റോബട്ടുകളെ വിപണയിൽ അവതരിപ്പിച്ച് വ്യവസായ മേഖലയിലടക്കം മാറ്റങ്ങൾ കൊണ്ടുവരാനാകുമെന്നാണ് ടെസ്ല പ്രതിക്ഷിക്കുന്നത്.പുതിയ റോബോട്ടുകളെ പരീക്ഷണാടിസ്ഥാനത്തിൽ വിവിധ കമ്പനികൾ വികസിപ്പിച്ചുകൊണ്ടിരിക്കേയാണ് ടെസ്‌ലയുടെ പ്രഖ്യാപനം പുറത്തുവന്നിട്ടുള്ളത്.

ഫാക്ടറികളിലെ ജോലിക്ക് ഉപയോഗിക്കാവുന്ന യന്ത്രത്തിന് ഒപ്റ്റിമസ് എന്നാണ് പേര് നൽകിയിരിക്കുന്നത്. ഈ വർഷം പരീക്ഷണ പ്രവർത്തനം തുടങ്ങുമെന്നും മസ്ക് നിക്ഷേപക യോഗത്തിൽ പറഞ്ഞു.

ഇതിനിടയിൽ ജപ്പാനിൽ ഹോണ്ട, ഹ്യുണ്ടായ് തുടങ്ങി കമ്പനികളും ഹ്യൂമനോയ്ഡുകളെ വികസിപ്പിക്കുന്നുണ്ടെന്നുമുള്ള വാർത്തകളും പുറത്തുവന്നിട്ടുണ്ട്.

1 / 1

Continue Reading

Latest news

ഉള്ള്യേരിയിൽ “ബോംബ്” പരിഭ്രാന്തി പരത്തി

Published

on

By

കോഴിക്കോട്: ഉള്ള്യേരിയിൽ ബോംബ് കണ്ടെത്തിയെന്ന് വ്യാജ വാർത്ത. നാളുകളായി പ്രവർത്തിക്കുന്ന ഹോട്ടലിന് സമീപത്തായി ബോംബ് കണ്ടെത്തിയെന്നാണ് വാർത്ത പരന്നത്. തെങ്ങുകയറ്റ തൊഴിലാളിയാണ് ഉപേക്ഷിച്ച നിലയിൽ ബോബെന്ന് സംശയിക്കുന്ന തരത്തിലുള്ള ടിന്നുകൾ കണ്ടെത്തിയത്.

സംഭവത്തിന് പിന്നാലെ പൊലീസ് എത്തി പരിശോധന നടത്തിയശേഷം പയ്യോളി ബോംബ് സ്ക്വാഡിനെയും ബാലുശ്ശേരി ഡോഗ് സ്ക്വാഡിനെയും വിവരം അറിയിക്കുകയായിരുന്നു. ഇവർ സ്ഥലത്തെത്തി കണ്ടെടുത്ത ടിന്നുകൾ സ്ക്വാഡ് എക്സ്പ്ലോസീവ് റിങ്ങിലേക്കിറക്കി പരിശോധന നടത്തിയതിലൂടെയാണ് ഇത് ബോംബല്ലെന്നും ഉപേക്ഷിച്ച പ്രോട്ടീൻ പൗഡറുകളുടെ ടിന്നാണെന്നും സ്ഥിരീകരിച്ചത്.

1 / 1

Continue Reading

Trending

error: