Connect with us

Latest news

ഒരാളിൽ നിന്നും ദിവസം വരുമാനം 40000;അഥിതിത്തൊഴി ലാളികളെ വരുതിയിലാക്കി ലഹരി മാഫിയ കൊയ്യുന്നത് കോടികൾ

Published

on

കൊച്ചി;അഥിതിത്തൊഴിലാളികളെ വലയിൽ വീഴ്ത്തി ലഹരി മാഫിയ കൊയ്യുന്നത് കോടികൾ.കോതമംഗലത്ത് അടുത്തടുത്ത ദിവസങ്ങളിലായി ബ്രൗൺഷുഗർ വിറ്റതിന് 3 പേർ അറസ്റ്റിലായിരുന്നു.ഇവരിൽ നിന്നാണ് ഇക്കാര്യം സ്ഥിരീകരിയ്ക്കുന്ന വിവരങ്ങൾ എക്‌സൈസ് സംഘത്തിന് ലഭിച്ചത്.

കോതമംഗലം എക്സൈസ് സി ഐ എ ജോസ് പ്രതാപിന്റെ നേതൃത്വത്തിൽ കോതമംഗലം താലൂക്കിന്റെ വിവിധ ഭാഗങ്ങളിൽ നടത്തിയ റെയിഡിലും മിന്നൽ പരിശോധനകളിലുമായിട്ടാണ് 3 പേർ പടിയിലായത്.

ഇവരെ ചോദ്യം ചെയ്തതിൽ നിന്നാണ് അഥിതിത്തൊഴിലാളികളിൽ ഒരു വിഭാഗം അതിവേഗം മയക്കുമരുന്നുകളുടെ വിൽപ്പനയിലേയ്ക്ക് തിരിയുന്നതായുള്ള ഞെട്ടിക്കുന്ന വിവരം പുറത്തുവരുന്നത്.

നെല്ലിക്കുഴി – ചെറുവട്ടൂർ റോഡിൽ ചിറപ്പടിക്കു സമിപം നെല്ലിക്കുഴി ഗ്രാമ പഞ്ചായത്തിന്റെ ആയുഷ് പ്രാഥമിക ഹോമിയോപ്പതി ആരോഗ്യ കേന്ദ്രത്തിന്റെ മുൻവശം സംശയകരമായ സാഹചര്യത്തിൽ കാണപ്പെട്ട ആസം സ്വദേശി സദ്ദാം ഹുസൈൻ( 28) ആണ് ആദ്യം പിടിയിലാവുന്നത്.

രണ്ടു പെട്ടികളിലായി സുക്ഷിച്ച 25 ഗ്രാം ബ്രൗൺ ഷുഗർ ഇയാളിൽ നിന്നും കണ്ടെടുത്തു.ഓണം സ്പെഷ്യൽ ഡ്രൈവിനോട് അനുബന്ധിച്ചു കോതമംഗലം എക്സ്സൈസ് സർക്കിൾ ടീം കോതമംഗലം താലൂക്കിന്റെ വിവിധ ഭാഗങ്ങളിൽ റെയിഡും മിന്നൽ പരിശോധനകളും നടത്തി വരുന്നതിനിടെയാണ് ഇയാൾ പിടിയിലാവുന്നത്.

നെല്ലിക്കുഴി സ്വദേശികൾക്ക് ബ്രൗൺ ഷുഗർ കൈമാറുന്നതിനായി കാഞ്ഞുനിൽക്കവെയാണ് സദ്ദാം ഹുസൈൻ പിടിയിലാവുന്നത്.ഇയാളെ ചോദ്യം ചെയ്തിപ്പോഴാണ് ആസം സ്വദേശികളും ഇയാളുടെ പരിചയക്കാരുമായി നിരവധി പേർ പലഭാഗങ്ങളിലായി മയക്കുമരുന്ന് വിൽപ്പനയിൽ സജീവമാണെന്ന വിവരം ഉദ്യോഗസ്ഥ സംഘത്തിന് ലഭിച്ചത്.

പണിക്കൂലിയേക്കാൾ കൂടുതൽ തുകയും ആഡംമ്പര ജീവിതവും ഉറപ്പുനൽകി,ആസൂത്രിതമായിട്ടാണ് വിവിധതൊഴിലുകളിൽ ഏർപ്പെട്ടിരുന്ന അഥിതി തൊഴിലാളികളെ ലഹരിമാഫിയ സഹായികളായി കൂട്ടന്നതെന്നാണ് എക്സൈസ് ഉദ്യോഗസ്ഥർ നടത്തിയ അന്വേഷണത്തിൽ വ്യക്തമായിട്ടുള്ളത്.

ആദ്യം സദ്ദാം ഹുസൈനാണ് പിടിയിലാവുന്നത്.പിന്നാലെ തൊട്ടടുത്ത ദിവസം ഇയാളുടെ അടുത്ത സഹായി അസം സോണൈപ്പർ സ്വദേശി മുജീബ് റഹ്‌മാൻ(37) 10 ഗ്രാം ബ്രൗൺഷുഗറുമായി എക്സൈസ് സംഘത്തിന്റെ വലയിലായി.കോതമംഗലം-മൂവാറ്റുപുഴ റോഡിൽ പട്രോളിംഗ് നടത്തുന്നതിനിടയിലാണ് ഇയാൾ പിടിയിലാവുന്നത്.സദ്ദാം ഹുസൈൻ നൽകിയ മൊഴി സാധൂകരിയ്ക്കുന്ന വിവരങ്ങളാണ് ഇയാളും ഉദ്യോഗസ്ഥരുമായി പങ്കിട്ടത്.

രണ്ട് പേരും പെരുമ്പാവൂർ വെങ്ങോലയിൽ വെവ്വേറെ ഫ്ലാറ്റുകളിൽ ആണ് താമസം.മുജീബ് റഹ്‌മാന്റെ ഫ്ലാറ്റിലും എക്സ്സൈസ് സംഘം റെയ്ഡ് നടത്തി.മേഖലയിൽ അഥിതിത്തൊഴിലാളിൽ സംഘം ചേർന്ന വിവധ ഭാഗങ്ങളിൽ തമ്പടിച്ച് ലഹരിവസ്തുക്കൾ വിൽപ്പന നടത്തുന്നുണ്ടെന്നായിരുന്നു സദ്ദാം ഹുസൈന്റെ വെളിപ്പെടുത്തൽ.

തൊട്ടടുത്ത ദിവസം ബ്രൗൺഷുഗറുമായി മറ്റൊരു ആസ്സം സ്വദേശി കൂടി പിടിയിലായതോടെ മുമ്പ് പിടിയിലായവർ നൽകിയ വിവരങ്ങൾ അക്ഷരംപ്രതി ശരിയായിരുന്നെന്ന് ഉദ്യോഗസ്ഥ സംഘത്തിനും ബോദ്ധ്യമായി.അംദാദുൽ ഇസ്ലാം ആണ് പിടിയിലായ മൂന്നാമൻ.

5.6 ഗ്രം ബ്രൗൺ ഷുഗർ ഇയാളിൽ നിന്നും കണ്ടെടുത്തു.നെല്ലിക്കുഴിയിൽ നിന്നാണ് ഇയാളെ പിടികൂടിയത്.കോതമംഗലം പെരുമ്പാവൂർ മേഖലകളിലായി 45 -ളം അഥിതി തൊഴിലാളികൾ ലഹരി വസ്തുക്കളുടെ വിൽപ്പനയിൽ സജീവമാണെന്ന് സദ്ദാം ഹുസൈൻ ചോദ്യം ചെയ്യലിൽ എക്‌സൈസ് സംഘത്തോട് വ്യക്തമാക്കിയിരുന്നു.

ഒരാളിൽ നിന്നുമാത്രം ദിവസം 40000 രൂപയോളം വരുമാനം ലഭിച്ചിരുന്നെന്നും ഗ്രാമിന് 3000 രൂപ നിരക്കിലായിരുന്നു ബ്രൗൺ ഷുഗർ വിറ്റിരുന്നതെന്നും ഇയാൾ വെളിപ്പെടുത്തിയിരുന്നു.തന്നെപ്പോലെ നിരവധി ഏജന്റുമാർ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ലഹരി വസ്തുക്കളുടെ വിൽപ്പനയിൽ സജീവമാണെന്ന് ഇയാൾ സൂചിപ്പിച്ചതായും അറിയുന്നു.

മയക്കുമരുന്ന വിൽപ്പന സംഘത്തെ അടപടലം പൂട്ടുന്നതിനുള്ള കർമ്മപദ്ധതി ആവിഷ്‌കരിച്ച് നടപ്പിലാക്കി വരികയാണെന്നും ലഹരി വസ്തുക്കളുടെ വിൽപ്പന പാടെ അവസാനിപ്പിക്കുന്നതിനാണ് താനും സഹപ്രവർത്തകരും ശ്രമിയ്ക്കുന്നതെന്നും തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ടെന്നും എക്സൈസ് ഇൻസപെക്ടർ എ ജോസ് പ്രതാപ് പറഞ്ഞു.

കഴിഞ്ഞ ദിവസങ്ങളിലെ പരിശോധനകളിൽ പ്രിവന്റീവ് ഓഫീസമാരായ നിയാസ്, ജയ് മാത്യു,സിദ്ധിഖ്,സിഇഒ മാരായ എൽദോ, അജീഷ്, ഉമ്മർ, ബിജു, നന്ദു,ഡ്രൈവർ ബിജു പോൾ എന്നിവരും റെയ്ഡുകളിൽ പങ്കെടുത്തിരുന്നു.

ഓണംസ്പെഷ്യൽഡ് ഡ്രൈവിനോട് അനുബന്ധിച്ച് നിരന്തരമായി റെയ്ഡുകൾ നടത്തിവരികയാണെന്നും മദ്യം-മയക്കുമരുന്ന് വിൽപ്പനയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിയ്ക്കുകയാണെങ്കിൽ പൊതുജങ്ങൾ 9400069578, 0485-2826460 എന്നീ നംബറുകളിൽ അറിയിക്കണമെന്നും വിവരം നൽകുന്നവരുടെ പേരുവിവരങ്ങൾ രഹസ്യമായി സൂക്ഷിയ്ക്കുമെന്നും സി ഐ അറയിച്ചു.

കോതമംഗലം താലൂക്കിൽ എക്സ്സൈസ് സർക്കിൾ ഓഫീസിന്റെ നേതൃത്വത്തിൽ ഓണം സ്പെഷ്യൽ ഡ്രൈവ് ഓഗസ്റ്റ് 5 മുതൽ സെപ്റ്റംബർ 12 വരെ പ്രഖ്യാപിച്ചിട്ടുണ്ട്.എക്സ്സൈസ്, പോലീസ്, ഫോറസ്റ്റ്, റവന്യൂ, വകപ്പുകളുമായി സഹകരിച്ച് സംയുക്ത റെയിഡുകളും നടത്തുന്നതിനും തീരുമാനമായിട്ടുണ്ട്.

 

Latest news

കന്നി 20 പെരുന്നാൾ കൊടിയേറി; കോതമംഗലം ചെറിയ പള്ളിയിലേയ്ക്ക് വിശ്വാസികളുടെ പ്രവാഹം ഊർജ്ജിതം

Published

on

By

കോതമംഗലം മാർ തോമ ചെറിയ പള്ളിയിലെ ചരിത്ര പ്രസിദ്ധമായ കന്നി-20 പെരുന്നാൾ കൊടിയേറി.പള്ളിയിലും പരിസരത്തുമായി തിങ്ങിനിറഞ്ഞിരുന്ന വിശ്വാസിസമൂഹത്തെ സാക്ഷിയാക്കി പള്ളി വികാരി ഫാ.ജോസ് പരുത്തുവയലിൽ കൊടിയുയർത്തി.

പള്ളിയിൽ കബറടങ്ങിയിട്ടുള്ള യൽദോ മോർ ബസോലിയോസ് ബാവായുടെ സ്മരണ പുതുക്കലാണ് കന്നി 20 പെരുന്നാൾ.ഈ വർഷം 337 -ാമത് ഓർമ്മപ്പെരുന്നാളാണ് ആഷോഷിക്കുന്നത്.

ഏലിയാസ് മാർ യൂലിയോസ് മെത്രാപോലിത്ത, സഹ വികാരിമാരായ ഫാ.ജോസ് തച്ചേത്ത്കുടി, ഫാ. ഏലിയാസ് പൂമറ്റത്തിൽ, ഫാ.ബിജോ കാവാട്ട് , ഫാ. ബേസിൽ ഇട്ടിയാണിയക്കൽ എന്നിവരും വികാരിക്കൊപ്പം കൊടി ഉയർത്തൽ ചടങ്ങിൽ പങ്കാളികളായി.

എം എൽ എ മാാരായ ആന്റണി ജോൺ ,മാത്യു കുഴൽ നാടൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എ. എം. ബഷീർ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്മാരായ ജെസ്സി സാജു,ടി. കെ. ചന്ദ്ര ശേഖരൻ, ഷൈജെന്റ് ചാക്കോ, കൗൺസിലർ മാരായ എ. ജി. ജോർജ്, കെ. എ. നൗഷാദ,ഭാനുമതി രാജു എന്നിവരും ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് എന്നിവരും സന്നിഹിതരായിരുന്നു.

ചടങ്ങിന്റെ സുഗമമായി നടത്തിപ്പിന് ആവശ്യമായ മാർഗ്ഗനിർദ്ദേശങ്ങളും സഹായ -സഹകരങ്ങളുമായി ട്രസ്റ്റിമാരായ അഡ്വ.സി.ഐ ബേബി, ബിനോയി മണ്ണംഞ്ചേരിൽ, ബിനോയ് ദാസ്, ജോമോൻ പാലക്കാടൻ, പി. വി പൗലോസ്, ബേബി ആഞ്ഞിലിവേലിൽ എന്നിവരും എത്തിയിരുന്നു,

ആഷോഷ പരിപാടികൾ ഒക്ടോബർ 4-നാണ് സമാപിക്കുക.ശ്രേഷ്ഠ കാതോലിക്കയും ഇടവക മെത്രാപ്പോലീത്തായുമായ ഡോ. ആബൂൻ മോർ ബസേലിയോസ് തോമസ് പ്രഥമൻ ബാവായുടെ മഹനീയ കാർമ്മികത്വത്തിലും സഭയിലെ മറ്റ് മെത്രപ്പോലീത്തമാരുടെ സഹ കാർമ്മികത്വത്തിലുമാണ് ആഷോഷ പരിപാടികൾ നടക്കുക.

മെത്രാപ്പോലീത്തമാരായ ഡോ.ജോസഫ് മോർ ഗ്രീഗോറിയോസ് , അഭി.ഡോ.എബ്രാഹാം മോർ സേവേറിയോസ് , ഏലിയാസ് മോർ യൂലിയോസ് അഭി.ഡോ. ഏലിയാസ് മോർ അത്താനാസിയോസ് , മാത്യൂസ് മോർ ഈവാനിയോസ് ,മാത്യൂസ് മോർ അപ്രേം , മർക്കോസ് മോർ ക്രിസ്റ്റഫോറസ് എന്നിവർ ചടങ്ങുകളിൽ സംബന്ധിക്കും.

ഒക്ടോബർ 2,3 തീയതികളിൽ ആണ് പ്രധാന പെരുന്നാൾ ആഘോഷങ്ങൾ നടക്കുക.ഈ ദിവസങ്ങളിൽ നാടിന്റെ നാനാഭാഗത്തുനിന്നമായി പള്ളിയിലേയ്ക്ക് വിസ്വസി പ്രവാഹം വർദ്ധിയ്ക്കും.

കന്നി-19(ഒക്ടോബർ-2)ന് രാത്രി 10-ന് നഗരം ചുറ്റി നടക്കുന്ന പ്രദക്ഷിണത്തിൽ പള്ളിയിലെത്തുന്ന വിശ്വാസി സമൂഹം ഒന്നടങ്കം പങ്കാളികളാവും.പ്രദക്ഷിണം ഒരു പോയിന്റ് കടക്കാൻ മണിക്കൂറുകൾ തന്നെ വേണിവരും.പെരുന്നാൾ കൊടിയേറിയതോടെ നഗരം ആക്ഷരാർത്ഥത്തിൽ ഉത്സവ ലഹരിയാലായിക്കഴിഞ്ഞു.പെരുന്നാളിന്റെ വരവറിയിച്ച് നഗരത്തിൽ പലഭാഗത്തും ഒരാഴ്ച മുമ്പെ വഴിവാണിഭക്കാർ ഇടംപിടിച്ചിരുന്നു.

വരും ദിവസങ്ങളിൽ നഗരം നഗരം വർണ്ണവിസ്മയങ്ങളാൽ സമ്പന്നമാവും.വൈവിധ്യങ്ങളായ വൈദ്യുത ദീപാലങ്കരാങ്ങസ്ഥാപനങ്ങൾ മോടിപിടിപ്പിക്കുന്ന തിരക്കിലാണ് നടത്തിപ്പുകാർ.

പെരുന്നാൾ ദിനങ്ങളിൽ നഗരവീഥികൾ വിശ്വാസികളെക്കൊണ്ട് നിറയും.വ്യാപാര മേഖല വലിയ പ്രതീക്ഷയിലാണ് ഇക്കൊല്ലത്തെ പെരുന്നാളിനെ നോക്കികാണുന്നത്.ഈമാസം 29 മുതൽ ഒക്ടോബർ 9 വരെ പള്ളിയിലെ ദീപാലങ്കാരം ഉണ്ടാവുമെന്ന്് പള്ളി അധികൃതർ അറയിച്ചിട്ടുണ്ട്.

കോവിഡ് നിയന്ത്രണങ്ങൾ മൂലം കഴിഞ്ഞ രണ്ട് വർഷങ്ങളിൽ കാര്യമായ ആഘോഷ പിരപാടികൾ നടന്നിരുന്നില്ല.ഈ വർഷം നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയിട്ടുള്ളതിനാൽ വിശ്വാസികളുടെ പ്രവാഹം വർദ്ധിയ്ക്കുമെന്നാണ് ചൂണ്ടികാണിയ്ക്കപ്പെടുന്നത്.

സംസ്ഥാന ഗവൺമെന്റ് നിർദ്ദേശപ്രകാരം ഗ്രീൻ പ്രൊട്ടോക്കോൾ കർശനമായി പാലിച്ചാണ് പെരുന്നാൾ ആഘോഷങ്ങൾ ക്രമീകരിച്ചിട്ടുള്ളതെന്നും വിശ്വാസികൾ പള്ളിയിലും പരിസരങ്ങളിലും പ്ലാസ്റ്റിക് നിർമ്മിത ഉല്പന്നങ്ങൾ ഉപയോഗിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണമെന്നും പള്ളി ഭാരവാഹികൾ ആവശ്യപ്പെട്ടിട്ടുണ്ട്.

 

Continue Reading

Latest news

പ്രാർത്ഥന നിറവിൽ കോതമംഗലം;ചരിത്ര പ്രിസിദ്ധമായ കന്നി 20 പെരുന്നാൾ ആഘോഷത്തിന് നാളെ കോടിയേറും

Published

on

By

കോതമംഗലം;നാടും നഗരവും പ്രാർത്ഥന നിറവിൽ.മാർ തോമ ചെറിയ പള്ളിയിലെ ചരിത്ര പ്രസിദ്ധമായ കന്നി 20 പെരുന്നാൾ ആഘോഷത്തിന് നാളെ തുടക്കമാവും.

വൈകിട്ട് 5-ന് വികാരി ഫാ. ജോസ് പരത്തുവയലിൽ കൊടിയേറ്റും.പെരുന്നാൾ ആഘോഷത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി പള്ളി ഭരണസമതി ഭാവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.

പള്ളിയിൽ കബറടങ്ങിയിരിക്കുന്ന പരിശുദ്ധ യൽദോ മാർ ബസേലിയോസ് ബാവായുടെ സ്മരണ പുതുക്കലാണ് 10 ദിവസം നീണ്ടുനിൽക്കുന്ന പെരുന്നാൾ ആഘോഷം.337- മത് ഓർമ്മപ്പെരുന്നാളാണ് ഈവർഷം ആഘോഷിക്കുന്നത്.

ശ്രേഷ്ഠ കാതോലിക്കയും ഇടവക മെത്രാപ്പോലീത്തായുമായ ഡോ. ആബൂൻ മോർ ബസേലിയോസ് തോമസ് പ്രഥമൻ ബാവായുടെ കാർമ്മികത്വത്തിലും പരിശുദ്ധ സഭയിലെ അഭിവന്ദ്യരായ മെത്രാപ്പോലീത്തന്മാരുടെ സഹ കാർമ്മികത്വത്തിലുമാണ് പെരുന്നാളിനോട് അനുബന്ധിച്ചുള്ള ചടങ്ങുകൾ നടക്കുക.സെപ്റ്റംബർ 14 ന് മെത്രാപോലിത്തയായി വാഴിക്കപ്പെട്ട മർക്കോസ് മാർ ക്രിസ്റ്റോഫോറസ് പെരുന്നാൾ ചടങ്ങുകളിൽ സംബന്ധിക്കും.

ഒക്ടോബർ 2,3 തീയതികളിൽ ആണ് പ്രധാന പെരുന്നാൾ ആഘോഷങ്ങൾ നടക്കുക.2-ന് രാത്രി നഗരം ചുറ്റിനടക്കുന്ന പെരുന്നാൾ പ്രദക്ഷിണം വിശ്വാസികളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമാവും.പ്രധാന പെരുന്നാൾ ദിവസങ്ങളിൽ നാടിന്റെ നാനാഭാഗത്തുനിന്നമായി പള്ളിയിലേയ്ക്ക് വിശ്വാസികൾ കൂട്ടത്തോടെ എത്തുകയും രാത്രി പ്രദക്ഷിണത്തിൽ പങ്കാളികളാവുകയും ചെയ്യുന്നുണ്ട്.

പ്രദക്ഷിണം ഒരു പോയിന്റ് കടക്കാൻ മണിക്കൂറുകൾ കാത്തുനിൽക്കേണ്ടി വരുമെന്നതാണ് കോവിഡ് മുമ്പണ്ടായിരുന്ന പെരുന്നാൾ ദിനങ്ങളിലെ അവസ്ഥ.പെരുന്നാൾ കൊടിയേറുന്നതുമുതൽ നഗരം ആക്ഷരാർത്ഥത്തിൽ ഉത്സവ ലഹരിയാലാവും.പെരുന്നാളിന്റെ വരവറിയിച്ച് നഗരത്തിൽ പലഭാഗത്തും ഒരാഴ്ച മുമ്പെ വഴിവാണിഭക്കാർ ഇടംപിടിച്ചിരുന്നു.

വരും ദിവസങ്ങളിൽ നഗരം നഗരം വർണ്ണവിസ്മയങ്ങളാൽ സമ്പന്നമാവും.വൈവിധ്യങ്ങളായ വൈദ്യുത ദീപാലങ്കരാങ്ങസ്ഥാപനങ്ങൾ മോടിപിടിപ്പിക്കുന്ന തിരക്കിലാണ് നടത്തിപ്പുകാർ.പെരുന്നാൾ ദിനങ്ങളിൽ നഗരവീഥികൾ വിശ്വാസികളെക്കൊണ്ട് നിറയും.അതുകൊണ്ട് തന്നെ വ്യാപാര മേഖല വലിയ പ്രതീക്ഷയിലാണ് ഇക്കൊല്ലത്തെ പെരുന്നാളിനെ നോക്കികാണുന്നത്.ഈമാസം 29 മുതൽ ഒക്ടോബർ 9 വരെ പള്ളിയിലെ ദീപാലങ്കാരം ഉണ്ടാവുമെന്നാണ് പള്ളി അധികൃതർ അറയിച്ചിട്ടുള്ളത്.

കോവിഡ് നിയന്ത്രണങ്ങൾ മൂലം കഴിഞ്ഞ രണ്ട് വർഷങ്ങളിൽ കാര്യമായ ആഘോഷ പിരപാടികൾ നടന്നിരുന്നില്ല.ഈ വർഷം നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയിട്ടുള്ളതിനാൽ വിശ്വാസികളുടെ പ്രവാഹം വർദ്ധിയ്ക്കുമെന്നാണ് ചൂണ്ടികാണിയ്ക്കപ്പെടുന്നത്.

സംസ്ഥാന ഗവൺമെന്റ് നിർദ്ദേശപ്രകാരം ഗ്രീൻ പ്രൊട്ടോക്കോൾ കർശനമായി പാലിച്ചാണ് പെരുന്നാൾ ആഘോഷങ്ങൾ ക്രമീകരിച്ചിട്ടുള്ളതെന്നും വിശ്വാസികൾ പള്ളിയിലും പരിസരങ്ങളിലും പ്ലാസ്റ്റിക് നിർമ്മിത ഉല്പന്നങ്ങൾ ഉപയോഗിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണമെന്നും പള്ളി ഭാരവാഹികൾ ആവശ്യപ്പെട്ടു.

വാർത്ത സമ്മേളനത്തിൽ വികാരി ഫാ. ജോസ് പരത്തുവയലിൽ, ട്രസ്റ്റിമാരായ സി. ഐ. ബേബി, ബിനോയ് മണ്ണൻ ചേരിൽ, ജോമോൻ പാലക്കാടൻ, പി. വി. പൗലോസ്, മാനേജിങ് കമ്മിറ്റി അംഗങ്ങൾ എന്നിവർ പങ്കെടുത്തു.

 

Continue Reading

Latest news

സ്ഥലം മാറ്റം ലഭിച്ച പോലീസ് ഉദ്യഗസ്ഥൻ വാളറയിലെ വീട്ടിൽ മരിച്ച നിലയിൽ; മരണപ്പെട്ടത് എസ്‌സിപിഒ രാജീവ്

Published

on

By

അടിമാലി;മുല്ലപ്പെരിയാറിലേയ്ക്ക് സ്ഥലം മാറ്റിയ പോലീസ് ഉദ്യഗസ്ഥനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി.

മുമ്പ് മറയൂർ സ്റ്റേഷനിൽ ജോലി ചെയ്ത് വന്നിരുന്നതും കഴിഞ്ഞ മെയ് 25 -ന് മുല്ലപ്പെരിയാർ സ്റ്റേഷനിലേയ്ക്ക് സ്ഥലം മാറ്റുകയും ചെയ്തിരുന്ന എസ് സി പി ഒ വാളറ കോളനിപ്പാലം കാരക്കുടയിൽ രാജീവിനെ(44)യാണ് ഇന്ന് രാവിലെ 7.30 തോടെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്

വായിൽ നിന്നും മൂക്കിൽ നിന്നും മറ്റും രക്തം രക്തം പ്രവഹിച്ച നിലയിലാണ് മൃതദ്ദേഹം കാണപ്പെട്ടിട്ടുള്ളത്.അടിമാലി പോലീസ് സ്ഥലത്തെത്തി മേൽനപടികൾ ആരംഭിച്ചിട്ടുണ്ട്.രാജീവ് വീട്ടിൽ ഒറ്റയ്ക്കാണ് താമസിച്ചുവന്നിരുന്നത്.

കുടുബപ്രശ്‌നങ്ങളെത്തുടർന്ന് കഴിഞ്ഞ 3 വർഷത്തിലേറെയായി ഭാര്യ രാശ്രീയുമായി വേർപിരിഞ്ഞ് താമസിച്ചുവരികയായിരുന്നു.ഇരട്ട സഹോദരന്മാരായ രോഹനും രോഹിതുമാണ് മക്കൾ.13 വയസാണ് ഇവരുടെ പ്രായം.

ഇന്നലെ രാവിലെയും അയൽവാസികളിൽ ചിലർ രാജീവിനെ വീടിന് പുറത്ത് കണ്ടിരുന്നു.ഇന്ന് നേരം പുലർന്നിട്ടും വീട്ടിലെ ലൈറ്റ് കെടുത്താതിരുന്നതെ ശ്രദ്ധയിൽപ്പെട്ട അയൽവാസി സംശയം തോന്നി വീട്ടിലെത്തിയപ്പോഴാണ് മൃതദ്ദേഹം കണ്ടത്.തുടർന്ന അയൽവാസികൾ വിവരം പോലീസ,ിൽ അറയിക്കുകയായിരുന്നു.ഹാളിലാണ് മൃതദ്ദേഹം കിടന്നിരുന്നത്.്.

മറയൂർ സ്റ്റേഷനിലാണ് രാജീവ് ജോലി ചെയ്തുവന്നിരുന്നത് ഇക്കഴിഞ്ഞ മെയ് 25 -ന് മുല്ലപ്പെരിയാർ സ്റ്റേഷനിലേയ്ക്ക് രാജിവിനെ സ്ഥലം മാറ്റി.എന്നാൽ ഇതുവരെ രാജീവ് ഇവിടെ ജോലിക്ക് ഹാജരായില്ലന്നാണ് അറിയുന്നത്.ഇതിന്റെ പിന്നിലെ കാരണം ഇനിയും പുറത്തുവന്നിട്ടില്ല.

വിശദമായ അന്വേഷണം നടന്നുവരികയാണെന്നും പോസ്റ്റുമോർട്ടത്തിന് ശേഷമെ കൃത്യമായ മരണകാരണം വ്യക്തമാവു എന്നുമാണ് പോലീസ് നിലപാട്.

Continue Reading

Trending

error: