Connect with us

Latest news

ഗർഭം ധരിച്ചത് ഭർത്താവിൽ നിന്നെന്ന് മൊഴി, വാസ്തവിരുദ്ധമെന്ന് ഭർത്താവ്,തർക്കം തുടരുന്നു;യുവതി അറസ്റ്റിൽ

Published

on

തൊടുപുഴ; ഗർഭംധരിച്ചത് ഭർത്താവിൽ നിന്നെന്നും മാനസീകമായി അകന്നുകഴിയുന്നതിനാലാണ് നവജാത ശിശുവിനെ കൊലപ്പെടുത്തിയതെന്നും മാതാവ്.കഴിഞ്ഞ ഒരു വർഷത്തിലേറെയായി ഭാര്യയുമായി മാനസീക അടുപ്പം ഉണ്ടായിരുന്നില്ലന്ന് ഭർത്താവ്.ഉടുമ്പന്നൂരിൽ അരുംകൊല ചെയ്യപ്പെട്ട നവജാത ശിശുവിന്റെ പിതൃത്വത്തെ ചൊല്ലി തർക്കം മുറകി.മാതാവ് അറസ്റ്റിൽ.

പ്രസവിച്ച ഉടൻ നവജാത ശിശുവിനെ വീപ്പയിലെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തിയ സംഭവത്തിൽ ഉടുമ്പന്നൂർ മങ്കുഴി ചരളയിൽ സുജിത (26) യെ ഇന്നലെ പോലീസ് അറസ്റ്റുചെയ്തിരുന്നു.

പ്രസവിച്ച ഉടൻ തന്നെ കുഞ്ഞിനെ വീപ്പയിലെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തിയെന്നാണ് കേസ്.10-ന് ഉടുമ്പന്നൂരിൽ, വാടകയ്ക്ക് താമസിക്കുന്ന വീട്ടിലെ ശുചിമുറിയിൽ ആയിരുന്നു സംഭവം.സുജിത ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്നലെ മുട്ടം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

പോലീസ് ചോദ്യം ചെയ്യലിലാണ് ഗർഭം ധരിച്ചത് ഭർത്താവിൽ നിന്നാണെന്ന് സുജിത വെളിപ്പെടുത്തിയത് .എന്നാൽ ഇത് ഇവരുടെ ഭർത്താവ് നിഷേധിച്ചു.കഴിഞ്ഞ ഒരു വർഷത്തിലേറെയായി ഭാര്യയുമായി മാനസീക അടുപ്പം ഉണ്ടായിരുന്നില്ലാണ് ഭർത്താവ് വ്യക്തമാക്കിയിട്ടുള്ളത്.

 

 

 

 

 

1 / 1

Latest news

ഇടവിട്ടുള്ള മഴക്ക്‌ പിന്നാലെ കൊതുകുജന്യ രോഗങ്ങള്‍ , ജാഗ്രത പാലിക്കണമെന്ന് മന്ത്രി വീണാ ജോര്‍ജ്

Published

on

By

തിരുവനന്തപുരം ; ഇടവിട്ടുള്ള മഴ കാരണം ഡെങ്കിപ്പനി ഉള്‍പ്പെടെയുള്ള കൊതുകുജന്യ രോഗങ്ങള്‍ വര്‍ധിക്കാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.

ഡെങ്കിപ്പനി, ചിക്കുന്‍ഗുനിയ, മലേറിയ, ഫൈലേറിയസിസ്, സിക്ക തുടങ്ങിയ ഗുരുതര രോഗങ്ങള്‍ കൊതുക് വഴി പരത്താന്‍ സാധ്യതയുണ്ട്. അതിനാല്‍ കൊതുകിന്റെ ഉറവിട നശീകരണത്തിന് പ്രാധാന്യം നല്‍കണം. വീടിനകത്തും പുറത്തും വെള്ളം കെട്ടി നില്‍ക്കാന്‍ അനുവദിക്കരുത്.

കൊതുകുകടി ഏല്‍ക്കാതിരിക്കാന്‍ മുന്‍കരുതലുകള്‍ സ്വീകരിക്കണം. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം. മഴക്കാലപൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കണമെന്നും മന്ത്രി നിര്‍ദേശം നല്‍കി.

മുതിര്‍ന്നവരെയും കുട്ടികളെയും ഒരുപോലെ ബാധിക്കുന്ന രോഗമാണ് ഡെങ്കിപ്പനി. ഡെങ്കിപ്പനിയുടെ ലക്ഷണങ്ങള്‍ സാധാരണ വൈറല്‍ പനിയില്‍ നിന്ന് വ്യത്യസ്തമല്ലാത്തതിനാല്‍ പലപ്പോഴും ഡെങ്കിപ്പനി തിരിച്ചറിയാന്‍ വൈകുന്നു. പെട്ടെന്നുള്ള കടുത്ത പനിയാണ് തുടക്കം.

ആരംഭത്തില്‍ തലവേദന, പേശിവേദന, വിശപ്പില്ലായ്മ, മനം പുരട്ടല്‍, ഛര്‍ദി, ക്ഷീണം, തൊണ്ടവേദന, ചെറിയ ചുമ തുടങ്ങിയ ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുന്നു. ഈ രോഗലക്ഷണങ്ങള്‍ എല്ലാം തന്നെ സാധാരണ പനിയോട് സാമ്യമുള്ളവയാണ്. കണ്ണിനു പുറകിലെ വേദന ഡെങ്കിപ്പനിയുടെ പ്രത്യേകതയാണ്.

രോഗലക്ഷണങ്ങൾ ഉണ്ടെങ്കിൽ ഉടൻതന്നെ വിധക്ത പരിശോധനക്ക് വീധേയമാകണം.

 

1 / 1

Continue Reading

Film News

പ്രശസ്ത സംഗീതസംവിധായകൻ കെ ജി ജയൻ അന്തരിച്ചു

Published

on

By

കൊച്ചി; പ്രശസ്ത സംഗീത സംവിധായകനും പാട്ടുകാരനുമായ കെ.ജി.ജയൻ (90) അന്തരിച്ചു.നടൻ മനോജ് കെ ജയൻ മകനാണ്. തൃപ്പൂണിത്തുറയിലെ വീട്ടില്‍വെച്ചാണ് അന്ത്യം.

ചലച്ചിത്ര ഗാനങ്ങളിലൂടെയും ഭക്തിഗാനങ്ങളിലൂടെയും സംഗീതാസ്വാദകരുടെ മനംകവർന്ന സംഗീതപ്രതിഭയായിരുന്നു അദ്ദേഹം. ഇക്കഴിഞ്ഞ ഡിസംബറിലായിരുന്നു കെ.ജി. ജയൻ നവതി ആഘോഷിച്ചത്. സംഗീതജീവിതത്തിന്റെ 63-ാം വർഷത്തിലേക്കും അദ്ദേഹം കടന്നിരുന്നു.

കെ. ജി ജയൻ, കെ.ജി വിജയൻ ഇരട്ടസഹോദരന്മാരുടെ പേര് ചുരുക്കി ‘ജയവിജയ’ എന്നാക്കിയത് നടൻ ജോസ് പ്രകാശ് ആയിരുന്നു. ആ കൂട്ടുകെട്ട് തെക്കേ ഇന്ത്യ മുഴുവൻ അലയടിച്ച ഗാനങ്ങളിലൂടെ പ്രണയമായും ഭക്തിയായും ഹൃദയങ്ങളില്‍ അലയടിച്ചു.

ഇഷ്ടദൈവമായ അയ്യപ്പസ്വാമിക്കു ഗാനാർച്ചന ഒരുക്കിയാണ് ജയവിജയന്മാർ സംഗീതയാത്രയ്ക്കു തുടക്കമിട്ടത്. ശബരിമല ക്ഷേത്രം ഭരിക്കുന്ന ദേവസ്വം ബോർഡ് പുറത്തിറക്കിയ ഒരേയൊരു ഭക്തിഗാന ആല്‍ബം’ ശബരിമല അയ്യപ്പനി’ലെ ഏറ്റവും ഹിറ്റായ ഗാനങ്ങളിലൊന്നും അവരുടേതാണ്.

സന്നിധാനത്ത് നട തുറക്കുമ്ബോള്‍ കേള്‍ക്കുന്ന ‘ശ്രീകോവില്‍ നടതുറന്നു’ എന്ന ഗാനം ഇവർ ഈണമിട്ട് പാടിയതാണ്.

1 / 1

Continue Reading

Latest news

മദ്യനയ കേസ് ; കെജ്‌രിവാളിൻ്റെ ഹർജി നേരത്തെ പരിഗണിക്കില്ലെന്ന് സുപ്രീംകോടതി

Published

on

By

ന്യൂഡൽഹി ; ഡല്‍ഹി മദ്യനയക്കേസിലെ തൻ്റെ അറസ്റ്റ് നടപടി ചോദ്യം ചെയ്തു കൊണ്ട് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാള്‍ സമർപ്പിച്ച ഹർജി നേരത്തെ പരിഗണിക്കില്ലെന്ന് സുപ്രീംകോടതി.

ഡല്‍ഹി റൗസ് അവന്യൂ കോടതി കെജ്‌രിവാളിൻ്റെ ജുഡീഷ്യല്‍ കസ്റ്റഡി ഈ മാസം 23 വരെ നീട്ടി. അദ്ദേഹം സുപ്രീംകോടതിയില്‍ സമർപ്പിച്ച ഹർജിയില്‍ ഹർജി 29നു പരിഗണിക്കാമെന്ന് എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് ഉള്‍പ്പെടെയുള്ള കക്ഷികള്‍ക്ക് നോട്ടിസയച്ച ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.

കെജ്‌രിവാളിൻ്റെ അഭിഭാഷകൻ അഭിഷേക് മനു സിങ്‍വി ഈ നടപടി തിരഞ്ഞെടുപ്പു പ്രചാരണത്തിന് ഇറങ്ങുന്നതിനെ ബാധിക്കുമെന്നും അതിനാല്‍ ഹർജി നേരത്തെ പരിഗണിക്കണമെന്നും അഭ്യർത്ഥിച്ചെങ്കിലും കോടതി അത് അംഗീകരിക്കുകയുണ്ടായില്ല.

1 / 1

Continue Reading

Latest news

എം.ഡി.എം.എയുമായി 2 പേർ പിടിയിൽ

Published

on

By

ആലുവ: ഏഴര ഗ്രാം എം.ഡി.എം.എ യുമായി 2 പേർ പിടിയിൽ. മാറമ്പിള്ളി ചാലക്കൽ തോലാട്ട് വീട്ടിൽ സാദ്ദിഖ് അലി (32), തുരുത്ത് പാലവിളയിൽ മുഹമ്മദ് ഷഫീഖ് (26) എന്നിവരെയാണ് റൂറൽ ജില്ലാ ഡാൻസാഫ് ടീമും നെടുമ്പാശേരി പോലീസും ചേർന്ന് അറസ്റ്റ് ചെയ്തത്.

ജില്ലാ പോലീസ് മേധാവി ഡോ.വൈഭവ് സക്സേനയ്ക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിൽ അത്താണി ഭാഗത്ത് നിന്നാണ് ഇവരെ പിടികൂടിയത്. ബാംഗ്ലൂരിൽ നിന്നും കാറിലാണ് എം.ഡി.എം.എ കടത്തിയത്.

കാറിന്‍റെ ഡാഷ്ബോർഡിൽ സിഗരറ്റ് കവറിനുള്ളിലാണ് രാസലഹരി ഒളിപ്പിച്ചിരുന്നത്. രാത്രി 9 മണിയോടെയാണ് മയക്കുമരുന്ന് വിൽപ്പന സംഘത്തെ തടഞ്ഞ് നിർത്തി പിടികൂടിയത്.

യുവാക്കൾക്കിടയിൽ വിൽപ്പന നടത്തുന്നതിനാണ് രാസലഹരി കൊണ്ടു വന്നത്. ഡാൻസാഫ് ടീം അംഗങ്ങളെക്കൂടാതെ നെടുമ്പാശേരി ഇൻസ്പെക്ടർ ടി.സി.മുരുകൻ, എസ് ഐ മാരായ എബി ജോർജ്, എസ്.ബിജു, രാജേഷ് കുമാർ എ.എസ്.ഐ ഇഗ്നേഷ്യസ് സീനിയർ സി പി ഒ സെബി, സി പി ഒ മാരായ സജാസ്, ദീപക്ക് എന്നിവരാണ് അന്വഷണ സംഘത്തിലുള്ളത്.

മയക്കുമരുന്ന് കടത്താനുപയോഗിച്ച കാറും കസ്റ്റഡിയിലെടുത്തു. പോലീസ് അന്വേഷണം വ്യാപിപ്പിച്ചു.

1 / 1

Continue Reading

Latest news

ഗൂഗിൾ പേയുടെ ശബ്ദ സന്ദേശത്തെ ചൊല്ലി മർദ്ദനം: പമ്പ് ജീവനക്കാരന് പരുക്ക്

Published

on

By

കോട്ടയം: തലയോലപ്പറമ്പിൽ പെട്രോൾ പമ്പിലെ തർക്കത്തിൽ ജീവനക്കാരന് പരിക്ക്. പമ്പ് ജീവനക്കാരനായ അപ്പച്ചനാണ് മർദ്ദനമേറ്റത്.

ചോദ്യം ചെയ്ത നാട്ടുകാരനും കുത്തേറ്റതായി പരാതി ഉയർന്നു. ഗൂഗിൾ പേ ചെയ്തപ്പോൾ അനൗൺസ്മെൻറ് ശബ്ദം കേൾക്കാത്തതിനെ ചൊല്ലിയായിരുന്നു തർക്കത്തിന്റെ തുടക്കം.

തലയോലപ്പറമ്പ് വടകര സ്വദേശികൾക്കെതിരെ കേസെടുത്തു. അക്ഷയ്, അജയ് എന്നിവർക്കായി തിരച്ചിൽ ഊർജിതമാക്കിയതായി പോലീസ് അറിയിച്ചു.

1 / 1

Continue Reading

Trending

error: