M4 Malayalam
Connect with us

Latest news

എസ് ഐയുടെ സസ്‌പെൻഷൻ; സേനയ്ക്കുള്ളിൽ മുറുമുറപ്പ്,ലഹരിവേട്ട അവതാളത്തിലാവാൻ സാധ്യതയെന്നും നിഗമനം

Published

on

കൊച്ചി:കോതമംഗലം എസ് ഐ മാഹിൻ സലീമിനെതിരെയുള്ള വകുപ്പുതല നടപടിയിൽ സേനയ്ക്കുള്ളിൽ അമർഷം പുകയുന്നു.

ലഹരിമാഫിയ സംഘങ്ങളെ നിയന്ത്രിയ്ക്കുന്നതിന് ലക്ഷ്യമിട്ടുള്ള ഭാവി പ്രവർത്തനങ്ങളിൽ കാര്യമായി സഹകരിയ്‌ക്കേണ്ടെന്ന വികാരം സേനയിൽ വളർന്നുവരുന്നതായിട്ടാണ് സൂചന.

പരസ്യമായി നിലപാട് വ്യക്തമാക്കിയിട്ടില്ലങ്കിലും ഇക്കാര്യത്തിൽ പോലീസ് സംഘടനകളുടെ മനോഭാവവും അനുകൂലമാണെന്നാണ് ചൂണ്ടികാണിയ്ക്കപ്പെടുന്നത്.

എസ് ഐയുടെ സസ്‌പെൻഷന് ഇടയാക്കിയ സാഹചര്യം തങ്ങളുടെ മനോവീര്യം തകർത്തെന്ന് പോലീസുകാരിൽ ചിലർ സഹൃത്തുക്കളോടും അടുപ്പമുള്ള പൊതുപ്രവർത്തകരോടുമൊക്കെ വെളിപ്പെടുത്തിയതായിട്ടാണ് ലഭ്യമായ വിവരം.

സാമൂഹിക മാധ്യമങ്ങളിൽ എസ് ഐയ്‌ക്കെതിരെയുള്ള നടപടിയെക്കുറിച്ച് പ്രചരിച്ചത് അപൂർണ്ണമായ വിവരങ്ങളാണെന്നും നിജസ്ഥി അന്വേഷിച്ച് റിപ്പോർട്ട് ചെയ്യാൻ മാധ്യമങ്ങൾ തയ്യാറായില്ലന്നും മറ്റുമുള്ള ആക്ഷേപവും സേനയിലെ ഒരു കൂട്ടർ പങ്കുവയ്ക്കുന്നുണ്ട്.

എസ് ഐയുടെ സസ്‌പെൻഷൻ നടപടി സാമൂഹ്യമാധ്യമങ്ങളിൽ ശക്തമായ വാദപ്രതിവാദങ്ങൾക്ക് വഴി തുറന്നിരുന്നു.എസ് ഐയ്ക്ക് ‘ആക്ഷൻ ഹീറോ’പരിവേഷം നൽകിയായിരുന്നു അനുകൂലികളുടെ പ്രചാരണം.

നടപടി ആവശ്യമായിരുന്നെന്നും സർക്കാർ ഇടപെടൽ ഉചിതമായെന്നുമായിരുന്നു എതിർവിഭാഗത്തിന്റെ വാദം.തോന്നിയ പോലെ അഭിപ്രായങ്ങൾ പങ്കിട്ട് അസരം മുതാലാക്കിയവരും കുറവല്ല.

ബൈപാസിൽ പ്രവർത്തിയ്ക്കുന്ന മിസ്്റ്റർ പാണ്ട ജ്യൂസ് കോർണ്ണറിൽ നിന്നാണ് എസ് ഐയുടെ സസ്‌പെൻഷന് കാരണമായ സംഭവപരമ്പരകളുടെ തുടക്കമെന്നാണ് ഇതുവരെ പുറത്തുവന്നിട്ടുള്ള വിവരങ്ങളിൽ നിന്നും വ്യക്തമായിട്ടുള്ളത്.

പോലീസ് പറയുന്നത്

അസമയത്തും ആൺകുട്ടികളും സംഘടിച്ച് ലഹരി ഉപയോഗിച്ചിരുന്നെന്ന് പോലീസിന് വിവരം ലഭിച്ചിരുന്നു.ജ്യൂസ് കോർണറിന് സമീപത്തുനിന്നും കഞ്ചാവും ബ്രൗൺഷുഗറുമെല്ലാം എക്സൈസ് പിടികൂടുകയും ചെയ്തിരുന്നു.

ഇതെക്കുടർന്ന് ജൂസ് കോർണർ പോലീസിന്റെ നീരീക്ഷണത്തിലായിരുന്നു.പുലർച്ചെ ഒരു മണിയോടടുത്ത് നൈറ്റ് പെട്രോളിംഗ് സംഘമെത്തുമ്പോൾ ഇവിടെ നിരവധി വിദ്യാർത്ഥികൾ ഉണ്ടായിരുന്നു.

പോലീസ് ഇവരുടെ പേരുവിവരങ്ങൾ ചോദിച്ചപ്പോൾ ഏതാനും പേർ നൽകാൻ തയ്യാറായില്ല.ഇതെത്തുടർന്ന് വാക്കേറ്റമായിയി.കൃത്യനിർവ്വഹണം തടസ്സപ്പെടുത്തുന്ന സാഹചര്യം സംജാതമായതോടെ പ്രശ്നക്കാരിൽ ഓരാളെ എസ് വാഹനത്തിൽ കയറ്റി സ്റ്റേഷനിലേയ്ക്ക്് കൊണ്ടുവരികയായിരുന്നു.

നൈറ്റ് ഡ്യൂട്ടി ഇല്ലാതിരുന്നിട്ടും ലഹരി മാഫീയ പ്രവർത്തനം അമർച്ചചെയ്യുക എന്ന ലക്ഷ്യത്തിലാണ് എസ് ഐ നൈറ്റ് പെട്രോളിംഗ് സംഘത്തോടൊപ്പം ജ്യൂസ് കോർണറിൽ എത്തിയത്.

പ്രശ്നക്കാരനെ കസ്റ്റഡിയിൽ എടുത്തതോടെ ജ്യൂസ് കോർണറിൽ ഉണ്ടായിരുന്ന വിദ്യാർത്ഥികളിൽ ഏതാനും പേർ സംഘടിച്ച്് സ്റ്റേഷിനിൽ എത്തി.സുഹൃത്തിനെ വിട്ടുനൽകണമെന്ന് ആവശ്യപ്പെട്ട് ഇവർ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പോലീസുകാരെ അസഭ്യം പറയുകയും എസ് ഐ യോടും തട്ടിക്കയറുകയും ചെയ്തു.തുടർന്നാണ് പ്രശ്നത്തിൽ എസ് ഐ ഇടപെട്ടത്.

വീഡിയോ പ്രചരിച്ചതിന് പിന്നാലെ നടപടി

കോതമംഗലം കുത്തുകുഴി സ്വദേശിയും പുതുപ്പാടി എൽദോ മാർ ബസേലിയോസ് കോളേജിലെ രണ്ടാം വർഷ ബികോം വിദ്യാർഥിയും എസ് എഫ് ഐ നേതാവുമായ റോഷൻ റെന്നിയെ എസ് സ്റ്റേഷനിൽ വച്ച് മർദ്ദിയ്ക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു.റോഷൻ സ്വകാര്യ ആശുപത്രിയിൽ ചിക്തസ തേടിയിരുന്നു.

സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പി ഷാജു വർഗീസിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എറണാകുളം റെയിഞ്ച് ഡി ഐ ജി നീരജ് കുമാർ ഗുപ്തയാണ് അന്വേഷണ വിധേയമായി എസ് ഐയെ സസ്പെന്റ് ചെയ്തത്.

സുഹൃത്തിനെ കസ്റ്റഡിയിൽ എടുത്തു,അന്വേഷിയ്ക്കാൻ എത്തിയപ്പോൾ മർദ്ദനം

ഒരു വിവാഹത്തിന് പോയി തിരികെ വരും വഴി കൂടെയുണ്ടായിരുന്ന സുഹൃത്തിനെ പോലീസ് അകാരണമായി കസ്റ്റഡിയിൽ എടുത്തെന്നും ഇതെക്കുറിച്ച് അന്വേഷിയ്ക്കാൻ സ്റ്റേഷനിൽ എത്തിയ തന്നെ സുഹൃത്തുക്കളുടെ മുന്നിലിട്ട് എസ് ഐ മർദ്ദിയ്ക്കുകയായിരുന്നെന്നാണ്് റോഷൻ മാധ്യമങ്ങളോട് വെളിപ്പെടുത്തിയിട്ടുള്ളത്.

ആശുപത്രിയിൽ ചികത്സയിൽക്കഴിഞ്ഞിരുന്ന റോഷനെ സി പി എമ്മിന്റെയും ഡിവൈഎഫ്‌ഐയുടെയും എസ്എഫഐയുടെയും നേതാക്കളും പ്രവർത്തകരും സന്ദർശിച്ച് വിവരങ്ങൾ ആരായുകയും ആശ്വസിപ്പിയ്ക്കുകയും ചെയ്തിരുന്നു.

വീഡിയോ അപൂർണ്ണം

വിദ്യാർത്ഥിയെ എസ് ഐ മർദ്ദിയ്ക്കുന്ന ദൃശ്യങ്ങൾ ഉൾപ്പെട്ട വീഡിയോ അപൂർണ്ണമെന്നും ഇതിന് മുമ്പുള്ള സംഭവങ്ങൾ വീഡിയോ പുറത്തുവിട്ടവർ മനപ്പൂർവ്വം ചിത്രീകരിയ്ക്കാതിരിയിക്കുകയോ ചിത്രീകരിച്ച ശേഷം പുറത്തുവിടാതിയിക്കുകയോ ചെയ്യുകയാണെന്നും ആക്ഷേപം.എസ് ഐയെ അനുകൂലിയ്ക്കുന്നവരാണ് പ്രധാനമായും ഈ ആക്ഷേപം ഉന്നയിച്ചിട്ടുള്ളത്.

എസ് ഐ ക്ഷോഭിച്ച് ,വിദ്യാർത്ഥിയെ പിടിച്ചുവലിച്ച് ചെള്ളയ്ക്ക് പൊട്ടിയ്ക്കുന്നതിന് പകരം കൃത്യമായ നിയമ നടപടി സ്വീകരിച്ചിരുന്നെങ്കിൽ സസ്‌പെഷൻ ഒഴിവാക്കാമായിരുന്നെന്നാണ് ഒരു വിഭാഗത്തിന്റെ വിലയിരുത്തൽ.എന്തായാലും സേനയ്ക്കുള്ളിൽ നിന്നും എസ് ഐ മാഹിന് അകമഴിഞ്ഞ പിൻതുണ ലഭിയ്ക്കുന്നുണ്ടെന്നാണ് അറയുന്നത്.

പോലീസുകാരോട് എന്തുമാവാമെന്ന് ധരിച്ചിട്ടുള്ള ചിലർക്ക് മാഹിന്റെ ഇടപെടൽ നല്ല മറുപിടിയാണെന്നും അതിനാൽ തന്നെ വകുപ്പുതല നടപടിയെ മാഹിൻ പൂമാലയായി കാണമെന്ന് അഭിപ്രായപ്പെടുന്നവരും ഇവരുടെ കൂട്ടത്തിലുണ്ട്.

 

 

 

1 / 1

Advertisement

Latest news

ഐ എസ് എൽ കേരള ബ്ലാസ്റ്റേഴ്സ് പരിശീലകനായ ഇവാൻ വുകോമനോവിച്ച്‌ പരിശീലകസ്ഥാനമൊഴിഞ്ഞു ; നന്ദി അറിയിച്ച് ബ്ലാസ്റ്റേഴ്സ് അംഗങ്ങൾ

Published

on

By

കൊച്ചി ; ഐ.എസ്.എലില്‍ കേരളാ ബ്ലാസ്റ്റേഴ്സിന്റെ മുഖ്യ പരിശീലകൻ ഇവാൻ വുകോമനോവിച്ച്‌ സ്ഥാനമൊഴിഞ്ഞു. ക്ലബും വുകോമനോവിച്ചും തമ്മില്‍ പരസ്പരധാരണയോടെ വേർപിരിയാൻ തീരുമാനിക്കുകയായിരുന്നു. വുകോമനോവിച്ച്‌ നല്‍കിയ നേതൃത്വത്തിനും പ്രതിബദ്ധതയ്ക്കും നന്ദി അറിയിച്ച് ബ്ലാസ്റ്റേഴ്സ്, അദ്ദേഹത്തിന്റെ മുന്നോട്ടുള്ള യാത്രയ്ക്ക് ആശംസകളുമറിയിച്ചു.

സാമൂഹിക മാധ്യമങ്ങളിലൂടെയാണ് ക്ലബ് ഇക്കാര്യം പങ്കുവെച്ചത്.ഐ.എസ്.എല്‍. സീസണില്‍ സെമി കാണാതെ ബ്ലാസ്റ്റേഴ്സ് പുറത്തായതിനു പിന്നാലെയാണ് സ്ഥാനമൊഴിയല്‍. 2021-ലാണ് സെർബിയയുടെ മുൻ താരമായ വുകോമനോവിച്ച്‌ കേരള ബ്ലാസ്റ്റേഴ്സിന്റെ മുഖ്യപരിശീലക സ്ഥാനം ഏറ്റെടുക്കുന്നത്. ഇവാന്റെ നേതൃത്വത്തില്‍ ബ്ലാസ്റ്റേഴ്സ് മികച്ച പ്രകടനങ്ങള്‍ നടത്തി.

മൂന്നുവർഷം തുടർച്ചയായി ഐ.എസ്.എല്‍. പ്ലേ ഓഫിലെത്താൻ ബ്ലാസ്റ്റേഴ്സിനു കഴിഞ്ഞു. ഇവാൻ സ്ഥാനമേറ്റെടുത്ത ആദ്യ വർഷം റണ്ണേഴ്സ് അപ്പാവുകയും ചെയ്തു.

ഇവാന്റെ വരവോടെ, പോയിന്റുകളുടെ കണക്കിലും ഗോള്‍ സ്കോറുകളുടെ കണക്കിലും ബ്ലാസ്റ്റേഴ്സ് ബഹുദൂരം മുന്നേറി. 2022-ലാണ് ബ്ലാസ്റ്റേഴ്സ് ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയത്.

1 / 1

Continue Reading

Latest news

ബൂത്ത് കമ്മിറ്റി ഓഫിസിലേക്ക് വാഹനം ഇടിച്ച് കയറി അപകടം: നിരവധി പേർക്ക് പരുക്ക്

Published

on

By

ഈരാറ്റുപേട്ട: വട്ടക്കയത്ത് എൽ.ഡി.എഫ് ബൂത്ത് കമ്മിറ്റി ഓഫിസിലേക്ക് വാഹനം ഇടിച്ച് കയറിയതിനെ തുടർന്ന് നിരവധി പേർക്ക് പരുക്ക് .തൊടുപുഴ ഭാഗത്ത് നിന്നും പാൽ കയറ്റി വന്ന ലോറിയാണ് അപകടമുണ്ടാക്കിയത്.

പരിക്കേറ്റ 4 പേരെ ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിലും 2 പേരെ കോട്ടയം മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു.ഡ്രൈവർ ഉറങ്ങി പോയതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.

1 / 1

Continue Reading

Latest news

വോട്ടിങ് ബൂത്തിൽ 50,000 രൂപ തറയിൽ ഉപേക്ഷിച്ച നിലയിൽ: പരിശോധന നടത്തി തിരഞ്ഞെടുപ്പ് കമ്മീഷൻ

Published

on

By

മലയിൻകീഴ്: വോട്ടെടുപ്പ് കേന്ദ്രത്തിൽ പണം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. മച്ചേൽ 112 ആം ബൂത്തിലാണ് 50,000 രൂപ തറയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്.

തെരെഞ്ഞെടുപ്പ് കമ്മിഷൻ സ്ഥലത്തെത്തി പരിശോധന നടത്തി. തിരുവനന്തപുരം മണ്ഡലത്തിൻ്റെ കീഴിൽ വരുന്ന പ്രദേശമാണ് മലയിൻകീഴ്. പണം എവിടെ നിന്നും എത്തിയതെന്ന് കണ്ടെത്താനായില്ല. പൊലീസ് പരിശോധന തുടരുന്നു

1 / 1

Continue Reading

Latest news

ജനാധിപത്യത്തിൽ എല്ലാ കള്ളന്മാർക്കും രക്ഷപ്പെടാനുള്ള പഴുതകൾ ഇഷ്ടം പോലെ എന്ന് നടൻ ശ്രീനിവാസൻ

Published

on

By

തൃപ്പൂണിത്തുറ: ജനാധിപത്യത്തിൽ എല്ലാ കള്ളന്മാർക്കും രക്ഷപ്പെടാനുള്ള പഴുതകൾ ഇഷ്ടം പോലെ എന്ന്
നടൻ ശ്രീനിവാസൻ. ആര് തന്നെ ജയിച്ചാലും രേഖപ്പെടുത്തുന്ന ജനവിധി ജനങ്ങൾക്ക് തന്നെ എതിരാണെന്നും താരം അഭിപ്രായപ്പെട്ടു.

തൃപ്പൂണിത്തുറയിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

1 / 1

Continue Reading

Latest news

കാലിഫോർണിയയിൽ വാഹനാപകടം: 4 മരണം, കാർ പൂർണ്ണമായും കത്തി നശിച്ച നിലയിൽ

Published

on

By

കാലിഫോണിയ: യുഎസിലെ കാലിഫോർണിയിലുള്ള പ്ലസന്റണിൽ കാറപകടത്തിൽ ഒരു കുടുംബത്തിലെ 4പേർ മരിച്ചു.മലയാളിയായ തരുൺ ജോർജ്ജും ഭാര്യയും 2 കുട്ടികളുമാണ് മരിച്ചത്.

സ്റ്റോൺറിഡ്ജ് ഡ്രൈവിന് സമീപമുള്ള ഫൂത്ത്ഹിൽ റോഡിലായിരുന്നു അപകടം.

അമിതവേഗമാണ് അപകടത്തിന് കാരണമായത് എന്നാണ് പ്രാഥമിക നിഗമനം. പിന്നാലെ തീ പിടിച്ച കാർ പൂർണമായും കത്തി നശിച്ചു. അപകടം സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്കായി അന്വേഷണം നടത്തി വരികയാണെന്നും വിശദാംശങ്ങൾ ലഭ്യമായിട്ടില്ലെന്നും പ്ലാസൻ്റൺ പോലീസ് അറിയിച്ചു.

1 / 1

Continue Reading

Trending

error: