Connect with us

Latest news

ഭീതി വിതച്ച് മിന്നൽ പ്രളയം;പാതകൾ കുത്തൊഴുക്കിൽ മുങ്ങി,ദുരന്തം വഴിമാറിയത് ഭാഗ്യം കൊണ്ടെന്ന് യാത്രക്കാർ

Published

on

ഇടുക്കി;മിന്നൽ പ്രളയത്തിൽ ഞെട്ടിവിറച്ച് മലയോരം.പാതകളിൽ രൂപപ്പെട്ടത് ശക്തമായ കുത്തൊഴുക്ക്.കലുങ്കുകൾ തകർന്നു.ചീയപ്പാറയിൽ വെള്ളച്ചാട്ടം നീണ്ടത് ദേശീയ പാതയുടെ മധ്യത്തിലേയ്ക്കും.

ഇന്നലെ വൈകിട്ട് പെയ്ത് കനത്ത മഴ അക്ഷരാർത്ഥത്തിൽ ഭീതിപ്പെടുത്തുന്നതായിരുന്നെന്നാണ് ചൂണ്ടികാണിയ്ക്കപ്പെടുന്നത്.സന്ധ്യയോടടുത്ത് മഴ ശക്തിപ്പെടുകയായിരുന്നു.

മഴ അരംഭിച്ച് നിമിഷങ്ങൾക്കുള്ളിൽ കൊച്ചി-ധനുഷ്‌കോടി ദേശീയ പാതയുടെ നേര്യമംഗലം മുതൽ അടിമാലി വരെയുള്ള ഭാഗങ്ങളിൽ പലസ്ഥലത്തും ശക്തമായ കുത്തൊഴുക്ക് രൂപപ്പെടുകയായിരുന്നു.

മലമുകളിൽ നിന്നും പാതയോരങ്ങളിലേയ്ക്ക് നിരവധി വെള്ളച്ചാട്ടങ്ങൾ തന്നെ രൂപപ്പെട്ടിരുന്നു.ഇതുവഴി എത്തിയ വന്തോതിലുള്ള മലവെള്ളം റോഡുകളിൽ പരക്കെ ഒഴുകുകയായിരുന്നു.നിമഷങ്ങൾ തോറും പാതയിൽ ജലനിരപ്പ് ഉയർന്നത് വാഹന യാത്രക്കാരെ ഭീതിയിലാഴ്ത്തി.

ഇരുചക്ര വാഹനയാത്രക്കാരിൽ പലരും ഏറെ സാഹസീകമായിട്ടാണ് ഈ സമയം ഇതുവഴി കടന്നുപോയിരുന്നത്.ചീയപ്പാറയിൽ വെള്ളച്ചാട്ടത്തിന്റെ രൗദ്രഭാവം വാഹനയാത്രക്കാരെ അമ്പരകപ്പിച്ചു എന്നുപറയുന്നതാവും വാസ്തവം.മലമുകളിൽ നിന്നും കൂത്തിച്ചാടിയിരുന്ന വെള്ളം പാതയുടെ മധ്യത്തോളം എത്തിയിരുന്നു.

വാഹനയാത്രക്കാർ കടന്നുപോയിരുന്ന ഏറെ ഭീതിയോടെയായിരുന്നെന്ന് ഇന്നലെ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ച വീഡിയോകളിലെ സംഭാഷങ്ങളിൽ നിന്നും വ്യക്തമായിട്ടുണ്ട്.ഇത്ര വേഗത്തിൽ വെള്ളം ഒഴുക്ക് ശക്തിപ്പെട്ടതിന്റെ കാരണം ഇനിയും വ്യക്തമായിട്ടില്ല.

ദേശീയ പാതയുടെ നേര്യമംഗലം മുതൽ അടിമാലി വരെയുള്ള മേഖലയിൽ പല സ്ഥലത്തും ഒരു ഭാഗം കുന്നും മറുഭാഗം ഏറെ താഴ്ചയിലേയ്ക്ക് വ്യാപിച്ചുകിടക്കുന്ന വനമേഖലയുമാണ്.അതിനാൽ മേഖലയിൽ വാഹനങ്ങൾ അപകടത്തിൽപ്പെടുന്നതിന് സാധ്യത ഏറെയാണ്.ഇതിനിടയിലാണ് പാതയിൽ അപ്രതീക്ഷതമായി ശക്തമായ കുത്തൊഴുക്ക് രൂപപ്പെട്ടത്.

ഭാഗ്യം കൊണ്ട് മാത്രമാണ് ദുരന്തം ഒഴിവായതെന്നാണ് ഈ സമയം ഇതുവഴി സഞ്ചരിച്ച വാഹനയാത്രക്കാരിൽ ഏറെപ്പേരുടെയും അഭിപ്രായം.നേര്യമംഗലം -ഇടുക്കി റോഡിൽ നീണ്ടപാറയ്ക്ക് സമീപം മലവെള്ളപ്പാച്ചിലിൽ കലുങ്ക തകർന്ന് ഗതാഗതം ഭാഗീകമായി തടസപ്പെട്ടിരുന്നു.ഇത് ഈ പാത വഴിയുള്ള യാത്രക്കാരെ ഭീതിയിലാക്കിയിരുന്നു.

ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ കേന്ദ്രത്തിന്റെ മുന്നറയിപ്പ്.മഴ ശക്തിപ്പെട്ടാൽ സുരക്ഷതത്വം കണക്കിലെടുത്ത് അപകരമായ സ്ഥിതിവിശേം നിലനിൽക്കുന്ന പാതകൾ വഴിയുള്ള യാത്ര ഒഴിവാക്കണമെന്ന് ജില്ല ഭരണകൂടം അറയിപ്പ് നൽകിയിട്ടുണ്ട്.

 

Latest news

വഴിയിൽ വച്ചും ആക്രമണം, മനോവിഷമത്തിൽ ഭാര്യ തൂങ്ങിമരിച്ചു; ഭർത്താവ് അറസ്റ്റിൽ, പിടിയിലായത് കാളിയാർ സ്വദേശി സരിൻ

Published

on

By

ഇടുക്കി;വണ്ണപ്പുറം കാളിയാറിൽ ഭാര്യ തൂങ്ങിമരിച്ച സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ.

കാളിയാർ തോപ്പിൽ സരിനെ(32) യാണ് സംഭവവുമായി ബന്ധപ്പെട്ട് കാളിയാർ പോലീസ് അറസ്റ്റുചെയ്തിട്ടുള്ളത്.ഗാർഹിക പീഡന നിരോധനനിയമം, ആത്മഹത്യാ പ്രേരണ ഐപിസി 498(എ) ഉൾപ്പെടെ ഉള്ള വകുപ്പുകൾ ചുമത്തി കാളിയാർ പോലീസ് ഇയാളുടെ പേരിൽ കേസെടുത്തിട്ടുള്ളത്.

നവംബർ 22-നാണ് സരിന്റെ ഭാര്യ അശ്വതി(31)യെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കാണുന്നത്. സരിന്റെയും കുടുംബാംഗങ്ങളുടെയും ഉപദ്രവങ്ങളിൽ നിന്നും സംരക്ഷണം നൽകണമെന്നുള്ള തൊടുപുഴ ഒന്നാം ക്ലാസ് മാജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവ് നിലനിൽക്കെയാണ് സംഭവം.

13 വർഷം മുമ്പാണ് ഇരുവരും വിവാഹിതരായത്.പിന്നീട് നിരന്തരം അശ്വതിയെ സരസൻ മാനസികമായി ശാരീരികമായി പീഡിപ്പിച്ചിരുന്നതായിട്ടാണ് സൂചന. ഇത് സംബന്ധിച്ച് നിരവധി തവണ പോലീസിൽ പരാതി എത്തിയിരുന്നു.

സംഭവദിവസം വണ്ണപ്പുറം അമ്പലപ്പടിയിൽ വച്ച് സരിൻ അശ്വതിയുമായി വഴക്കിടുകയും ഇവരെ ഉപദ്രവിക്കുകയും ചെയ്തിരുന്നു.ഇതിന്റെ മനോവിഷമത്താലാണ് അശ്വതി ജീവൻ വെടിഞ്ഞതെന്നാണ് പോലീസിന്റെ പ്രാഥമീക നിഗമനം.

കാളിയാർ എസ്എച്ച്ഒ എച്ച് എൽ ഹണി, എസ്ഐ കണ്ണദാസ് രാജേഷ് സിപിഒമാരായ, സുനിൽ, അനീഷ് സത്താർ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് അറസ്റ്റ് ചെയ്തത്.കോടതിയിൽ ഹാജരാക്കി, റിമാൻഡ് ചെയ്തു.

 

Continue Reading

Latest news

വൻ മയക്കുമരുന്നുവേട്ട, 563 കുപ്പി ബ്രൗൺ ഷുഗറുമായി ആസം സ്വദേശി പിടിയിൽ, എക്‌സൈസിന് വീണ്ടും അഭിമാനനേട്ടം

Published

on

By

 

കോതമംഗലം;563 കുപ്പി ബ്രൗൺ ഷുഗറുമായി ആസം സ്വദേശി പിടിയിൽ.എക്‌സൈസിന് അഭിമാനനേട്ടം.

കോതമംഗലം എക്‌സ്സൈസ് സിഐ ജോസ് പ്രതാപിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘത്തിന്റെ അന്വേഷണ മികവാണ് പെരുമ്പാവൂരിൽ നിന്നും കോതമംഗലത്തെത്തി,വൻതോതിൽ ബ്രൗൺ ഷുഗർ വിൽപ്പന നടത്തിയിരുന്ന അസം നാഘോൺ സ്വദേശി ഷകൂർ അലി (32) പിടിയിലാവുന്നതിന് വഴിയൊരുക്കിയത്.

ഇന്നലെ ഉച്ചക്ക് സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടെത്തിയ പെരുമ്പാവൂർ സ്വദേശിയെ ചോദ്യം ചെയ്തതിൽ നിന്നും ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തിൽ രാത്രിയോടെ നടത്തിയ റെയ്ഡിലാണ് കോതമംഗലം റവന്യൂ ടവറിന് പരിസരത്തുനിന്നും ജോസ് പ്രതാപിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം ഷകൂർ അലി (32)യെ പിടികൂടുന്നത്.

വൈകുന്നേരങ്ങളിലും രാത്രിയിലും റവന്യൂ ടവർ പരിസരത്ത് വ്യാപകമായ മയക്കു മരുന്ന് വില്പന നടക്കുന്നതായുള്ള വിവരത്തിന്റൈ അടിസ്ഥാനത്തിൽ മേഖലയിൽ എക്‌സ്സൈസ് ഷാഡോ ടീമിനെ വിന്യസിച്ചിരുന്നു.

കോതമംഗലത്ത് ഇതുവരെ നടത്തിയതിൽ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയാണ് ഇതെന്ന് സി ഐ ജോസ് പ്രതാപ് പറഞ്ഞു.ഷകൂർ അലി മുൻപ് നിരവധി തവണ കോതമംഗലത്ത് ബ്രൗൺ ഷുഗർ വില്പന നടത്തിയതായി വിവരം ലഭിച്ചിട്ടുണ്ട്.

അസമിൽ നിന്ന് വൻ തോതിൽ ബ്രൗൺ ഷുഗർ കേരളത്തിലേക്ക് കടത്തുന്ന മാഫിയ യിലെ കണ്ണിയാണ് ഷകൂർ. പിടിച്ചെടുത്ത ബ്രൗൺ ഷുഗറിനു 17 ലക്ഷം വിലവരും . അദ്ദേഹം വിശദമാക്കി.

ഇതിനകം ബ്രൗൺഷുഗർ വിൽപ്പന സംഘത്തിലെ നിരവധിപേരെ എക്‌സൈസ് സംഘം അഴിക്കുള്ളിലാക്കിയിരുന്നു.

പ്രിവന്റീവ് ഓഫീസർ കെ എ നിയാസ്, ജയ് മാത്യൂസ്, സിഇഒ മാരായ എം എം നന്ദു, കെ സി എൽദോ, പി റ്റി രാഹുൽ, ഡ്രൈവർ ബിജു പോൾ എന്നിവരും റെ യ്ഡിൽ പങ്കാളികളായി.

 

Continue Reading

Latest news

രക്ഷപെട്ടത് കള്ളുകുടിക്കാൻ, കീഴടങ്ങാൻ തീരുമാനിച്ചിരുന്നെന്നും ജോമോൻ; കസ്റ്റഡിയിൽ നിന്നും രക്ഷപട്ട കൊലക്കേസ് പ്രതിപിടിയിൽ

Published

on

By

രാജാക്കാട്; സാറെ ഉള്ള കാര്യം പറയാല്ലോ..ഒരു ലീറ്റർ കള്ളുകുടിക്കാനാ രക്ഷപെട്ടത്.. കള്ളുകുടിച്ചിട്ട് കീഴടങ്ങാനും തീരുമാനിച്ചിരുന്നു…കള്ള് കിട്ടിയില്ല,ദാഹിച്ച് വലഞ്ഞപ്പോൾ..പച്ചവെള്ളം പോലും കിട്ടിയില്ല… പൊലീസ് കസ്റ്റഡിയിൽ നിന്ന് മുങ്ങിയ ശേഷം പിടിയിലായപ്പോൾ കൊലക്കേസ് പ്രതി പൊന്മുടി കളപ്പുരയിൽ ജോമോന്റെ ആദ്യ പ്രതികരണം ഇങ്ങിനെ.

ഇന്നലെ വൈകിട്ട് 3 മണിയോടടുത്താണ് വീടിന് സമീപത്തുനിന്നും ജോമോൻ പോലീസ് പിടിയിലാവുന്നത്.പിന്നാലെ ഉദ്യോഗസ്ഥർ നടത്തിയ ചോദ്യം ചെയ്യലിലാണ് മുങ്ങിയതിന്റെ കാര്യകാരണങ്ങൾ വെളിപ്പെടുത്തിയത്.കാട്ടിലെ ഒളിയിടത്തിൽ നിന്നും പുറത്തിറങ്ങി,ദാഹം അകറ്റുന്നതിനുള്ള പരിശ്രമത്തിനിടെയാണ് ജോമോൻ പോലീസിന്റെ മുന്നിൽപ്പെട്ടത്.

ബുധനാഴ്ച വൈകിട്ടാണ് ഇയാൾ പൊലീസുകാരെ കബളിപ്പിച്ച് വീടിന് സമീപത്തെ വനമേഖലയിലേയ്ക്ക് ഓടി രക്ഷപെട്ടത്.2015ൽ കോട്ടയം അയർക്കുന്നം സ്വദേശിയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ജോമോൻ.

കണ്ണൂർ സെൻട്രൽ ജയിലിൽ റിമാൻഡിൽ കഴിയുകയായിരുന്ന ജോമോന് പ്രായമായ മാതാപിതാക്കളെ കാണാൻ കോടതി ഒരു ദിവസത്തെ പരോൾ അനുവദിച്ചിരുന്നു.ഇതുപ്രകാരമാണ് ജോമോനെ പൊന്മുടിയിലുള്ള വീട്ടിലെത്തിച്ചത്. ഇവിടെ നിന്നും അകമ്പടിക്കാരായ പൊലീസുകാരെ വെട്ടിച്ച് ഇയാൾ പൊന്മുടി വനമേഖലയിലേയ്ക്ക് ഓടിമറിഞ്ഞത്.

മൂന്നാർ ഡിവൈ എസ് പി മൂന്നാർ ഡിവൈഎസ്പി കെ.ആർ.മനോജ്, രാജാക്കാട് എസ്എച്ച്ഒ ബി.പങ്കജാക്ഷൻ എന്നിവരുടെ നേതൃത്വത്തിൽ ബുധനാഴ്ച രാത്രിയും ഇന്നലെ രാവിലെമതലും തിരച്ചിൽ നടത്തിവരികയായിരുന്നു.

രാത്രി മുഴുവൻ പൊന്മുടി ഡാമിന്റെ വൃഷ്ടി പ്രദേശത്ത് രികഴിഞ്ഞ ജോമോനെ വീട്ടിൽ നിന്നു 2 കിലോമീറ്റർ അകലെനിന്നാണ് ഇന്നലെ വൈകിട്ടോടെ പോലീസ് കണ്ടെത്തിയത്.പൊലീസ് കസ്റ്റഡിയിൽ നിന്ന് കടന്നുകളയാൻ ശ്രമിച്ച കേസിൽ അടിമാലി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

 

Continue Reading

Trending

error: