M4 Malayalam
Connect with us

Latest news

ആനയെ തളയ്ക്കുന്നതിനെ ചൊല്ലി തർക്കം; പാപ്പാന്മാർ തമ്മിൽ ഏറ്റുമുട്ടി, ഒരാൾ കുത്തേറ്റ് മരിച്ചു, സഹപ്രവർത്തകൻ പോലീസ് പിടിയിൽ

Published

on

മൂന്നാർ;ആന പാപ്പാന്മാർ തമ്മിൽ ഏറ്റുമുട്ടി.ഒരാൾ കുത്തേറ്റു മരിച്ചു.മാപ്പട്ടുപ്പെട്ടി റോഡിൽ പ്രവർത്തിച്ചുവരുന്ന ആന സഫാരി കേന്ദ്രത്തിൽ ഇന്ന് രാവിലെ 8 മണിയോടെയാണ് സംഭവം.

തൃശൂർ സ്വദേശി വിമൽ ആണ് കഴുത്തിന് കുത്തേറ്റതിനെ തുടർന്ന് മരണപ്പെട്ടത്.സഹപ്രവർത്തകനായ മണി കണ്ഠനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

വാക്കേറ്റത്തെത്തുടർന്ന് കൈവശം സൂക്ഷിച്ചിരുന്ന കത്തിയെടുത്ത് മണികണ്ഠൻ വിമലിനെ കുത്തകയായിരുന്നെന്നാണ് പോലീസിന് ലഭിച്ചിട്ടുള്ള പ്രാഥമീക വിവരം.ഉടൻ ആശുപത്രയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിയ്ക്കാനായില്ല.

കുടുതൽ വിവരങ്ങൾ അറിവായിട്ടില്ല.മൂന്നാർ പോലീസ് മേൽനടപടികൾ സ്വീകരിച്ചുവരുന്നു.

 

 

 

1 / 1

Latest news

ഇനി മണിക്കൂറുകൾ മാത്രം,കാണികളെ കാത്തിരിയ്ക്കുന്നത് വർണ്ണകാഴ്ചകളുടെ പൂരം ;തൃശൂർ പൂരം നാളെ

Published

on

By

തൃശൂർ ;ഇനി എല്ലാ കണ്ണുകളും പൂരനഗരിയിലേയ്ക്ക്.തേക്കിൻകാട് മൈതാനിയിലേക്ക് പൂരപ്രേമികളുടെ നിലയ്ക്കാത്ത പ്രവാഹം.ഇനി കാണികളെ കാത്തിരിയ്ക്കുന്നത് വർണ്ണകാഴ്ചകളുടെ വിസ്മയം.

പൂരത്തിന്റെ വരവ് അറയിച്ച് ലക്ഷണമൊത്ത കൊമ്പൻ എറണാകുളം ശിവകുമാർ ചമയങ്ങളോടെ തെക്കേഗോപുര നട തുറന്ന് തുമ്പിക്കൈ ഉയർത്തിയപ്പോൾ ജനക്കൂട്ടം ആർത്തുവിളിച്ചു.

നെയ്തലക്കാവിലമ്മയുടെ കോലമേന്തി നിലപാടുതറയിലെത്തി,തുമ്പിക്കൈ ഉയർത്തി,ജനക്കൂട്ടത്തെ വണങ്ങിയാണ് ശിവകുമാർ പൂരം വിളംബരം പൂർത്തിയാക്കിയത്.

കുറ്റൂർ നെയ്തലക്കാവിൽനിന്ന് രാവിലെ എട്ടോടെ ആൾക്കൂട്ടത്തിന്റെ അകമ്പടിയോടെയാണ് ശിവകുമാർ വടക്കുന്നാഥ ക്ഷേത്രത്തിലേക്ക് തിടമ്പുമായി പുറപ്പെട്ടത്.

എഴുന്നള്ളിപ്പ് തേക്കിൻകാട് മൈതാനത്തെത്തുമ്പോൾ ജനക്കൂട്ടം തന്നെ രൂപപ്പെട്ടിരുന്നു.പടിഞ്ഞാറേനടയിലൂടെ എഴുന്നള്ളിപ്പ് വടക്കുന്നാഥ ക്ഷേത്രമതിൽക്കെട്ടിനുള്ളിലേക്ക് നീങ്ങി.പിന്നാലെ ശംഖുവിളികൾ ഉള്ളിൽ മുഴങ്ങിയപ്പോൾ പുറത്ത് തടിച്ചുകൂടിയവർ ഹർഷാരവം മുഴക്കി.നാളെയാണ് തൃശൂർ പൂരം.

 

1 / 1

Continue Reading

Latest news

ആശ്രയം യു എ ഇ ഈദ് ആഘോഷ പരിപാടികൾ; കാണികൾക്ക് സമ്മാനിച്ചത് അനുഭൂതികളുടെ നിറവ് ,മിഴിവേകിയത് ഒപ്പനയും ഗാനമേളയും

Published

on

By

അജ്മാൻ:ആശ്രയം യു എ ഇ ഖൽബിലെ ഈദ് 2024 എന്ന പേരിൽ ഈദ് ആഘോഷ പരിപാടികൾ നടത്തി. അജ്മാൻ റിയൽ സെന്ററിൽ നടന്ന വർണ ശബളമായ ചടങ്ങ് ലോക കേരള സഭാഅംഗം അനുര മത്തായി ഉദ്ഘാടനം ചെയ്തു.

ആശ്രയം പ്രസിഡണ്ട് റഷീദ് കോട്ടയിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഷാർജാ ഇന്ത്യൻ അസോസിയേഷൻ പ്രസിഡണ്ട് നിസാർ തളങ്കര മുഖ്യാതിഥിയായി .

ആശ്രയം യുഎഇ രക്ഷാധികാരികളായ ഇസ്മായിൽ റാവുത്തർ,സുനിൽ പോൾ ,നെജി ജെയിംസ്,ആനന്ദ് ജിജി,ചാരിറ്റി കമ്മിറ്റി കൺവീനർ സമീർ പൂക്കുഴി,ഷിയാസ് ഹസ്സൻ ,ആശ്രയം വൈസ് പ്രസിഡന്റ് ഷംസുദീൻ നെടുമണ്ണിൽ ചാനൽ ഫൈവ് പ്ലസ് എം.ഡി നാസർ പൊന്നാട് ആശ്രയം ലേഡീസ് വിംങ് സെക്രട്ടറി ശാലിനി സജി തുടങ്ങിയവർ സംസാരിച്ചു.

ചടങ്ങിൽ ആശ്രയം മ്യൂസിക് ക്ലബ്ബിന്റെ ലോഗോ പ്രകാശനവും ഡയറക്ടറിയുടെ ഔപചാരിക ഉദ്ഘാടനവും ഷാർജാ ഇന്ത്യൻ അസോസിയേഷൻ പ്രസിഡണ്ട് നിർവഹിച്ചു.ജിതിൻ റോയിയുടെ നേതൃത്വത്തിൽ വ്യത്യസ്തങ്ങളായ മത്സരങ്ങളും സങ്കടിപ്പിച്ചു.

ആശ്രയം മ്യൂസിക് ക്ലബ്ബിലെ ഗായക സംഗം അവതരിപ്പിച്ച ഗാനമേളയും ആശ്രയം ലേഡീസ് വിംങ് അണിയിച്ചൊരുക്കിയ ഡാൻസ്, ഒപ്പന എന്നിവയും ചടങ്ങിന് മിഴിവേകി.

ഒരു മാസം നീണ്ടു നിന്ന റമദാൻ ക്വിസ് മത്സരങ്ങളുടെ വിജയികൾക്ക് ചടങ്ങിൽ സമ്മാനങ്ങൾ വിതരണം ചെയ്തു.ക്വിസ് മാസ്റ്റർമാരായ അജാസ് അപ്പാടത്ത്, ബേനസീർ സെഹ്‌റിൻ എന്നിവരെ ചടങ്ങിൽ ആദരിച്ചു.

പരിപാടികൾക്ക് ജിമ്മികുര്യൻ ,ഷാജഹാൻ ഹസൈനാർ, ട്വിങ്കിൾ വർഗീസ് ,അഭിലാഷ് ജോർജ്, ദീപു ചാക്കോ ഷബീബ്, കോയ ,സജിമോൻ ,ബോബിൻ സ്‌കറിയ,റഫീഖ്, ഇല്ലിയാസ്,സുബൈർ ഷൌക്കത്ത് ലതീഷ് ദീപു ചാക്കോ, അനീഷ്,ജിന്റൊ, ഷൈജ ഷാനവാസ്,അമ്പിളി സുരേഷ്, നൗഫൽ ,അനിൽ മാത്യു ,മെൽബി ജിതിൻ എന്നിവർ നേതൃത്വം നൽകി.

ജനറൽ കൺവീനർ അനിൽകുമാർ സ്വാഗതവും ആശ്രയം സെക്രട്ടറി ദീപു തങ്കപ്പൻ നന്ദിയും പറഞ്ഞു.

1 / 1

Continue Reading

Latest news

150 കോടി കോഴ വാങ്ങിയെന്ന് ആരോപണം,തെളിവ് ഹാജരാക്കിയില്ല;വി ഡി സതീശന് എതിരെ സമര്‍പ്പിച്ച ഹര്‍ജി വിജിലന്‍സ് കോടതി തള്ളി

Published

on

By

തിരുവനന്തപുരം;സില്‍വര്‍ലൈന്‍ പദ്ധതി അട്ടിമറിക്കാന്‍150 കോടി കോഴ കൈപ്പറ്റിയതായി ആരോപിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ പൊതുപ്രവര്‍ത്തകന്‍ സമര്‍പ്പിച്ച ഹര്‍ജ്ജി തിരുവനന്തപുരം വിജിലന്‍സ് കോടതി തള്ളി.

ആരോപണം സംബന്ധിച്ച് തെളിവ് സമര്‍പ്പിക്കാന്‍ ഹര്‍ജിക്കാരന് സാധിച്ചില്ലെന്ന് കോടതി നിരീക്ഷിച്ചു.നിലമ്പൂര്‍ എംഎല്‍എ പി.വി. അന്‍വറാണ് നിയമസഭയില്‍ ഈ ആരോപണം ആദ്യം ഉന്നയിച്ചത്.

ഹര്‍ജിയില്‍ ഈ മാസം ആദ്യം വാദം പൂര്‍ത്തിയായിരുന്നു. കേസെടുക്കുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാരിന്റെ മറുപടി ലഭിക്കുന്നതിനാണ് വിധി പറയുന്നത് ഇന്നത്തേക്ക് മാറ്റിവച്ചത്.

കെ റെയില്‍ പദ്ധതി അട്ടിമറിക്കാന്‍ വി.ഡി. സതീശന്‍ അന്തര്‍ സംസ്ഥാന ലോബികളില്‍ നിന്നും കൈക്കൂലി വാങ്ങിയതായി നിലമ്പൂര്‍ എംഎല്‍എ പി.വി. അന്‍വര്‍ നിയമസഭയില്‍ ആരോപണം ഉന്നയിച്ചിരുന്നു.

1 / 1

Continue Reading

Latest news

തെരഞ്ഞെടുപ്പാവേശത്തില്‍ രാജ്യം; 102 ലോക്സഭാ മണ്ഡലങ്ങളില്‍ വോട്ടെടുപ്പ് നാളെ, തമിഴ്നാട്ടിലിന്ന് നിശ്ശബ്ദ പ്രചാരണം

Published

on

By

ഡൽഹി ;  ആദ്യഘട്ട ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ആവേശത്തില്‍ മുങ്ങി രാജ്യം. 2024 ലോക്സഭ തെരഞ്ഞെടുപ്പിൻറെ ആദ്യ വിധിയെഴുത്ത് നാളെയാണ്. തമിഴ്നാട് മൊത്തത്തിലും മറ്റ് 20 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും വിവിധ മണ്ഡലങ്ങളിലുമാണ് നാളെ വോട്ടെടുപ്പ് നടക്കുക.

ഈ മണ്ഡലങ്ങളില്‍ ഇന്നലെ പരസ്യപ്രചാരണം അവസാനിച്ചിരുന്നു. ഇന്ന് നിശ്ശബ്ദ പ്രചാരണത്തിന് ശേഷം നാളെ ജനം വിധി കുറിക്കു. തമിഴ്നാട്ടിലെ 39 മണ്ഡലങ്ങളടക്കം രാജ്യത്തെ 102 ലോക്സഭാ മണ്ഡലങ്ങളിലെ ജനങ്ങളാണ് ആദ്യ ഘട്ടത്തില്‍ വിധി കുറിക്കുന്നത്.

102 മണ്ഡലങ്ങളിലായി 1625 സ്ഥാനാർത്ഥികളാണ് ഒന്നാം ഘട്ടത്തില്‍ ജനവിധി തേടുന്നത്. തമിഴ്നാട്ടില്‍ 39 സീറ്റുകളിലായി ആകെ 950 സ്ഥാനർഥികളാണ് മത്സരിക്കുന്നത്. പുതുച്ചേരി സീറ്റിലും നാളെയാണ് വോട്ടെടുപ്പ്.

മുഖ്യമന്ത്രി എം കെ സ്റ്റാലിൻ ചെന്നൈയിലും പ്രതിപക്ഷ നേതാവ് എടപ്പാടി പളനിസാമി കൊങ്കുനാട്ടിലും ഇന്നലെ കൊട്ടിക്കലാശത്തില്‍ പങ്കുചേർന്നു. തമിഴ് നാട്ടില്‍ പ്രത്യേക കൊട്ടിക്കലാശമില്ലെങ്കിലും ബൈക്ക് റാലികളും റോഡ്ഷോകളുമായി മുന്നണികള്‍ കളം നിറഞ്ഞു.

തമിഴ്നാട്ടിലെ ദിനപത്രങ്ങളില്‍ ഭരണനേട്ടങ്ങള്‍ വിവരിച്ചുള്ള ഒന്നാം പേജ് പരസ്യം ബി ജെ പി, ഡി എം കെ പാർട്ടികള്‍ നല്‍കിയിരുന്നു. സ്ഥാനാർത്ഥികള്‍ക്കായി വോട്ട് തേടി സ്റ്റാലിൻറെ വീഡിയോ അഭ്യർത്ഥനയും പുറത്തുവന്നിരുന്നു. കോയമ്ബത്തൂരില്‍ കെ അണ്ണാമലൈ റോഡ് ഷോ നടത്തി.

ഉദയനിധി സ്റ്റാലിനും കോയമ്ബത്തൂരില്‍ എത്തി പ്രചാരണം നടത്തി. എടപ്പാടി പളനിസാമി സേലത്താണ് പ്രചാരണം നടത്തിയത്.രാജസ്ഥാനില്‍ 12 സീറ്റുകളിലും യുപിയില്‍ എട്ടിലും ബിഹാറില്‍ നാലിലും ബംഗാളില്‍ മൂന്നും സീറ്റുകളിലും ആദ്യ ഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കും.

ആദ്യഘട്ടത്തിൻറെ അവസാന പ്രചാരണദിനത്തില്‍ വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലാണ് മോദി റാലികള്‍ എത്തിയത്. രാഹുല്‍ഗാന്ധിയും കർണാടകയിലും പ്രിയങ്കഗാന്ധി ഉത്തർപ്രദേശിലും പ്രചാരണം നടത്തി.

1 / 1

Continue Reading

Latest news

കോതമംഗലം കരങ്ങഴയിൽ കിണറ്റില്‍ വീണ വയോധികനെ അഗ്നിശമന സേന സാഹസീകമായി രക്ഷപെടുത്തി

Published

on

By

കോതമംഗലം: കരിങ്ങഴ കോമത്ത് അഗസ്റ്റ്യന്‍ (75)ആണ് ഇന്ന് വൈകിട്ട് 4 മണിയോടെ വീട്ടുമൂറ്റത്തെ കിണറ്റില്‍ വീണത്. ഉദ്ദേശം 20 അടി ആഴവും 6 അടി വെള്ളവും ഉണ്ടായിരുന്നു.

കോതമംഗലം ഫയര്‍ സ്റ്റേഷന്‍ ഓഫീസര്‍ സിപി ജോസിന്റെ നേതൃത്വത്തില്‍ അഗ്നിശമന സേനാംഗങ്ങള്‍ ഉടന്‍ സ്ഥലത്തെത്തി ആളെ കരയ്‌ക്കെത്തിച്ചു.

കോതമംഗലം ധര്‍മ്മഗിരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.കിണറില്‍ അകപ്പെട്ട അഗസ്റ്റിന്‍ മോട്ടോറുമായി ബന്ധപ്പെടുത്തി സ്ഥാപിച്ചിരുന്ന ഹോസില്‍ പിടിച്ചു കിന്നതാണ് രക്ഷയായത്.

1 / 1

Continue Reading

Trending

error: