M4 Malayalam
Connect with us

Latest news

പുതപ്പിൽ കിടത്തി,ഗ്യാസ് തുറന്നുവിട്ട് തീ കൊളുത്തി;ചിമ്മയെ കൊലപ്പെടുത്തിയത് ആഭരണം കവരാനെന്ന് സംശയം

Published

on

ചെറുതോണി(ഇടുക്കി):ആദ്യം പുതപ്പിൽ കിടത്തി.പിന്നാലെ മുകളിൽ തുണികൾ കൂട്ടിയിട്ട്,ഗ്യാസ് തുറന്നുവിട്ട് തീ കൊളുത്തി.അവ ശേഷിച്ചത് കാൽപാദം മാത്രം.തങ്കമണി പോലീസ് സ്‌റ്റേഷൻ പരിധയിലെ നാരകക്കാനത്ത് നടന്നത് മോഷണം ലക്ഷ്യമിട്ടുള്ള ആരുംകൊലയെന്ന് സംശയം.പോലീസ് അന്വേഷണം ഊർജ്ജിതം.

കുമ്പിടിയമ്മാക്കൽ പരേതനായ ആന്റണിയുടെ ഭാര്യ ചിന്നമ്മ(66) യുടെ ജഡമാണ് ഒട്ടുമുക്കാലും കത്തികരിഞ്ഞ നിലയിൽ വീടിന്റെ അടുക്കളയിൽ കണ്ടെത്തിയത്.

വീടിനുള്ളിൽ പലയിടത്തും രക്തക്കറ കണ്ടെത്തിയിട്ടുണ്ട്.കൊലപാതമാണെന്ന നിഗമനത്തിലാണ് അന്വേഷണം നടത്തുന്നതെന്ന് ഇടുക്കി എസ് പി വി യു കുര്യാക്കോസ് പറഞ്ഞു.ചിന്നമ്മ അണിഞ്ഞിരുന്ന 7 പവനോളം വരുന്ന സ്വർണ്ണാഭരണങ്ങൾ കാണാതായിട്ടുണ്ട്.ഇതാണ് മോഷണ ശ്രമത്തിനിടെയുള്ള കൊലപാതകമെന്ന സംശയം ഉയരാൻ കാരണം.

പുറത്ത് പോയിട്ട് വൈകിട്ടോടെ മടങ്ങിയെത്തിയ മകന്റെ മകൾ അനഘയാണ് കത്തിക്കരിഞ്ഞ നിലയിൽ ജഡം ആദ്യം കാണുന്നത്. അപ്പോൾ തന്നെ ചായക്കട നടത്തുകയായിരുന്ന പിതാവിനേയും നാട്ടുകാരേയും വിവരമറിയിച്ചു. ആദ്യനോട്ടത്തിൽ തന്നെ അപകടമരണമല്ലെന്ന് സംശയം തോന്നിയിരുന്നു.

വീടിന്റെ മുറികളിലെ ഭിത്തികളിൽ പലഭാഗത്തും രക്തകറകൾ കണ്ടെത്തിയിരുന്നു.മൃതശരീരം കിടന്നഭാഗത്ത് മാത്രമേ തീ കത്തിയിരുന്നുള്ളു എന്നും പരിശോധനകളിൽ വ്യക്തമായി.വീട്ടിലെ ഉപകരണങ്ങൾക്കും സ്റ്റൗവിനും യാതൊരുകേടുപാടുകളും സംഭവിച്ചിരുന്നില്ല.സ്റ്റൗവിൽ നിന്ന് ഗ്്യാസ് എത്തുന്ന ട്യൂബ് ഊരിമാറ്റിയ നിലയിലായിരുന്നു.

മൃതശരീരം കിടന്നതിനടിയിൽ പുതപ്പിട്ടിരുന്നതും വീട്ടിലെ മറ്റ് തുണികൾ മൃതശരീരത്തിനോടൊപ്പം കണ്ടതും സംശയത്തിനിടയാക്കിയിരുന്നു.ശരീരത്തിൽ മാത്രമാണ് കത്താചെ അവശേഷിച്ചിരുന്നത്.ചിന്നമ്മ ആരോഗ്യവതിയും ഗ്യാസ് സ്റ്റൗ സ്ഥിരം ഉപയോഗിച്ചിവന്നിരുന്നെന്നും പെട്ടെന്ന് തീപടരുകയോ മറ്റോ ചെയ്താൽ അത് നിയന്ത്രിയ്ക്കാൻ തക്ക പരിചയം ഉണ്ട്ായിരുന്നെന്നും വീട്ടകാർ വ്യക്തമാക്കുകയും ചെയ്തിരുന്നു.

ചിന്നമ്മ ആത്മഹത്യചെയ്യേണ്ട യാതൊരു സാഹചര്യവുമില്ല. അതിനാൽ തന്നെ ഇതു കൊലപാതകമെന്ന് ആദ്യനോട്ടത്തിൽ തന്നെ വീട്ടുകാരും നാട്ടുകാരും അഭിപ്രായപ്പെട്ടിരുന്നു.

മകന്റെ മകളും ചിന്നമ്മയുമാണ് വീട്ടിൽ ഉണ്ടായിരുന്നത്. രാവിലെ 9 ന് ശേഷം പേരക്കുട്ടി സ്‌കൂളിലെ ആവശ്യങ്ങൾക്കായി പുറത്തുപോയിരുന്നു.5 മണിയോടെയാണ് തിരികെ വന്നത്. ഈ സമയം ഒറ്റക്കാണ് ചിന്നമ്മ വീട്ടിലുണ്ടായിരുന്നത്.മൂന്ന് മണിയോടെ വീട്ടിൽ നിന്നും ഉയർന്നിരുന്നതായുള്ള വിവരവും പുറത്തുവന്നിട്ടുണ്ട്.
മൃതശരീരം കിടന്നഭാഗം മാത്രമേ കത്തിയിട്ടുള്ളൂ. കിടത്തിയിരുന്ന പുതപ്പിന്റെ ബാക്കിഭാഗം കത്താതെ കിടന്നതിലും ദുരൂഹതയുണ്ട്. പോലീസ് സർജന്റെ നേതൃത്വത്തിൽ സംഭവസ്ഥലത്തുവെച്ചുതന്നെ പോസ്റ്റുമാർട്ടം നടത്തി. മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി.

ഇന്നലെ വൈകിട്ടോടെ നാരകക്കാനം പള്ളി സെമിത്തേരിയിൽ സംസ്‌കാരം നടത്തി. സംഭവത്തിൽ ദുരൂഹത ബോധ്യപ്പെട്ടതിനെത്തുടർന്ന് പോലീസ് വീട് പൂട്ടി സിൽ ചെയ്തിട്ടുണ്ട്.

സംഭവസ്ഥലത്തെത്തിയ ജില്ലാ പോലീസ് മേധാവി വി.യു. കുര്യാക്കോസ് സംഭവസ്ഥലത്തെത്തി,വിവരങ്ങൾ ശേഖരിച്ചിരുന്നു.കട്ടപ്പന ഡിവൈഎസ്പി നിഷാദ് മോന്റെ നേതൃത്വത്തിൽ പ്രത്യേക സംഘത്തെ അന്വേഷണത്തിന് ചുമതലപ്പെടുത്തിയതായി എസ് പി അറിയിച്ചു.

വിരലടയാള വിദഗ്ധരും ഫോറൻസിക് സംഘവും തെളിവുകൾ ശേഖരിച്ചു.വീട്ടിൽ നിന്ന് മണം പിടിച്ച പോലീസ് നായ സമീപത്തുള്ള മറ്റൊരു വീടുവരെയെത്തി മടങ്ങുകയായിരുന്നു.

 

1 / 1

Advertisement

Latest news

തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോകവേ അപകടം: കായംകുളത്ത് ഉദ്യോഗസ്ഥന് ദാരുണാന്ത്യം

Published

on

By

കായംകുളം: തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോകവേ അപകടം. ഉദ്യോഗസ്ഥൻ കാറിടിച്ച് മരിച്ചു. പുല്ലുകുളങ്ങര മാർക്കറ്റ് ജംഗ്ഷന് സമീപം സാസ് മൻസിലിൽ ബാലു (42) ആണ് മരിച്ചത്. ഹരിപ്പാട് സ്പെഷൽ തഹസിൽദാർ ഓഫിസിലെ ഡ്രാഫ്റ്റ്‌മാനായിരുന്നു.

കായംകുളം എം.എസ്.എം കോളജിന് സമീപം ദേശീയപാതയിൽ പുലർച്ചെ ബാലു സഞ്ചരിച്ച സ്കൂട്ടറിൽ കാറിടിക്കുകയായിരുന്നു. മൃതദേഹം കായംകുളം താലൂക്ക് ആശുപത്രി മോർച്ചറിയിൽ.

1 / 1

Continue Reading

Film News

ഫെയർപ്ലേ ബെറ്റിങ് ആപ്പ് കോടികളുടെ നഷ്ട്ടമുണ്ടാക്കിയതായി പരാതി:നടി തമന്ന ഭാട്ടിയയോട് ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദ്ദേശം

Published

on

By

മുംബൈ: ബെറ്റിങ് ആപ്പിൽ നിയമവിരുദ്ധമായി ഐപിഎൽ മത്സരങ്ങൾ സംപ്രേഷണം ചെയ്ത കേസിൽ നടി തമന്ന ഭാട്ടിയക്ക് പോലീസിന്റെ സമൻസ്. മഹാദേവ് ഓൺലൈൻ ഗെയിമിങ്ങിന്റെ അനുബന്ധ ആപ്പായ ‘ഫെയർപ്ലേ’ ബെറ്റിങ് ആപ്പുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസിലാണ് ഏപ്രിൽ 29ന് ഹാജരാകാൻ മഹാരാഷ്ട്ര സൈബർ സെല്ലിന്റെ നിർദ്ദേശം.

കേസിലെ സാക്ഷിയായാണ് തമന്നയ്ക്ക് സമൻസ് അയച്ചതെന്ന് സൈബർ സെൽ മാധ്യമങ്ങളോട് വിശദീകരിച്ചു. കേസിൽ തുടക്കം മുതൽ തന്നെ ബോളിവുഡ് താരം സഞ്ജയ് ദത്തിന്റെ പേരും ഉയർന്ന് വന്നതിന് പിന്നാലെ നടൻ സഞ്ജയ് ദത്ത്, നടി ജാക്വിലിൻ ഫെർണാണ്ടസ് എന്നിവരുടെ മാനേജർമാരുടെ മൊഴികളും സൈബർ സെൽ രേഖപ്പെടുത്തിയിട്ടുണ്ട്.

ഫെയർപ്ലേ ബെറ്റിങ് ആപ്പിലൂടെ ഐ.പി.എൽ. മത്സരങ്ങൾ അനധികൃതമായി തത്സമയം സംപ്രേഷണം ചെയ്തതായി നേരത്തെ പരാതികൾ ഉയർന്നിരുന്നു. ആപ്പ് വഴി ഐ.പി.എൽ. മത്സരങ്ങൾ കാണാൻ പ്രൊമോഷൻ നടത്തിയതായും ഇത് വഴി വയാകോമിന് കോടികളുടെ നഷ്ടം ഉണ്ടാക്കിയെന്നുമാണ് നടി തമന്ന ഭാട്ടിയക്കെതിരേയുള്ള ആരോപണം.

1 / 1

Continue Reading

Latest news

ഓടിവന്ന് കെട്ടിപ്പിടിച്ചു,ഭക്ഷണം കഴിച്ചതും ഒരുമിച്ച്, മടക്കം ഉള്ളുനുറുങ്ങും വേദനകളോടെ; നിമഷപ്രിയയയെ ജയിലില്‍ കണ്ട അനുഭവം പങ്കിട്ട് അമ്മ പ്രേമകുമാരി

Published

on

By

സന; നേരില്‍ കണ്ടപ്പോള്‍ നിമിഷ ഓടിവന്ന് കെട്ടിപ്പിടിച്ചു,സങ്കടം പങ്കിട്ടു.ഒരുമിച്ചിരുന്ന് ഭക്ഷണം കഴിച്ചു.ജയില്‍ ഉദ്യോഗസ്ഥരെക്കുറിച്ച് പറഞ്ഞുകേട്ടത് നല്ലതുമാത്രം.തഹതടവുകാരെയും പരിചയപ്പെടുത്തി.മനസിലുള്ളത് മകളുടെ ജീവന്‍ രക്ഷിയ്ക്കണമെ എന്ന പ്രാര്‍ത്ഥന മാത്രം.

യെമന്‍ ജയിലില്‍ വധശിക്ഷ കാത്തുകഴിയുന്ന മലയാളി നിമഷപ്രിയയുടെ അമ്മ പ്രേമകുമാരി മകളെ ജയിലില്‍ കണ്ട ശേഷം മാധ്യമങ്ങളുമായി പങ്കുവച്ച വിവരങ്ങള്‍ ഇങ്ങിനെ.

സനയിലെ ജയിലില്‍ കഴിയുന്ന മകളെ സന്ദര്‍ശിച്ച ശേഷം സേവ് നിമിഷപ്രിയ ആക്ഷന്‍ കൗണ്‍സിലിന്റെ കോര്‍ കമ്മിറ്റി യോഗത്തിലും പ്രേമകുമാരി പങ്കെടുത്തു.മകളുടെ ജീവന്‍ രക്ഷിയ്ക്കാന്‍ പ്രവര്‍ത്തിച്ചുവരുന്ന എല്ലാവര്‍ക്കുംനന്ദി അറയിച്ചാണ് പ്രേമകുമാരി ഇവിടെ നിന്നും മടങ്ങിയത്.

മകളെ കാണാന്‍ സാധിച്ചതില്‍ അവര്‍ യെമന്‍ ഭരണകര്‍ത്താക്കള്‍ക്ക്  നന്ദിയര്‍പ്പിച്ചു.ജയില്‍ അധികൃതര്‍ നന്നായിട്ടാണ് പെരുമാറുന്നതെന്ന് മകള്‍ പറഞ്ഞെന്നും ഉദ്യോഗസ്ഥരുടെ കനിവില്‍ മകളുമായി കുറച്ചുസമയം ചിലവഴിയ്ക്കാന്‍ അവസരം ലഭിച്ചെന്നും അവര്‍ പിന്നീട് മാധ്യമങ്ങളോട് വ്യക്തമാക്കി.

12 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ജയിലില്‍ അമ്മയും മകളും കണ്ടുമുട്ടിയത്.സന്ദര്‍ശകര്‍ക്കുള്ള ഇടത്തില്‍ തന്നെ കണ്ടപ്പോള്‍ മകള്‍ ഓടിവന്ന് കെട്ടിപ്പിടിച്ചെന്നും ഭക്ഷണം കൊണ്ടുവന്നപ്പോള്‍ പരസ്പരം വിളമ്പിക്കഴിച്ചെന്നും സഹതടവുകാരെയും ജയില്‍ ഉദ്യോഗസ്ഥരെയും പരിചയപ്പെടുത്തിയെന്നും പ്രേമകുമാരി പറഞ്ഞു.

ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥരായ നാഫയ്ക്കും ദുഹയ്ക്കും മനുഷ്യാവകാശ പ്രവര്‍ത്തകന്‍ സാമുവല്‍ ജറോമിനുമൊപ്പമാണ് നിമിഷയെ കാണുന്നതിനായി പ്രേമകുമാരി ജയിലിലെത്തിയത്.

പ്രാദേശികസമയം ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് നിമിഷപ്രിയയുടെ അമ്മ പ്രേമകുമാരി മകളെ കാണാന്‍ ജയിലില്‍ എത്തിയത്. വൈകുന്നേരം അഞ്ചര വരെ അവര്‍ മകള്‍ക്കൊപ്പം തുടര്‍ന്നു. ഒരുമിച്ച് ഉച്ചഭക്ഷണം കഴിക്കുകയും ചെയ്തു. പിന്നീട് സേവ് നിമിഷപ്രിയ ആക്ഷന്‍ കൗണ്‍സിലിന്റെ കോര്‍ കമ്മിറ്റി യോഗത്തിലും പ്രേമകുമാരി പങ്കെടുത്തു.

2012-ലാണ് മകളെ പ്രേമകുമാരി അവസാനമായി കണ്ടത്. ഇന്നലെ രാവിലെ 11 മണിയോടെ (ഇന്ത്യന്‍ സമയം) റോഡുമാര്‍ഗം ഏദനില്‍നിന്നുമാണ് പ്രേമകുമാരി സനയിലെത്തിയത്.മകളെ കാണാന്‍ പ്രേമകുമാരി സാമുവേല്‍ ജെറോം വഴിയാണ് ജയില്‍ അധികൃതര്‍ക്ക് അപേക്ഷ നല്‍കിയത്.

2017 ജൂലൈ 25ന് യെമന്‍ സ്വദേശിയെ കൊലപ്പെടുത്തി മൃതദേഹം വീടിനുമുകളിലെ ജലസംഭരണിയില്‍ ഒളിപ്പിച്ചെന്ന കേസിലാണ് നിമിഷയെ വധശിക്ഷയ്ക്ക് വിധിച്ചത്.

നഴ്‌സായി ജോലി ചെയ്യുന്നതിനിടെ സ്വന്തമായി ക്ലിനിക് തുടങ്ങാന്‍ സഹായവാഗ്ദാനവുമായി വന്ന യുവാവ് പാസ്‌പോര്‍ട്ട് പിടിച്ചെടുത്ത്,ക്രൂരമായി പീഡിപ്പിച്ചതാണ് കൊലപാതകത്തിന് കാരണമായതെന്നാണ് പുറത്തുവന്നിട്ടുള്ള വിവരം.

 

1 / 1

Continue Reading

Latest news

സംസ്ഥാനത്ത് പരസ്യപ്രചാരണത്തിന് സമാപനം ; വിധിയെഴുതാൻ ഇനി ഒരു നാൾ മാത്രം

Published

on

By

തിരുവനന്തപുരം ; കേരളം വിധിയെഴുതാൻ ഇനി ഒരു നാള്‍കൂടി. ഇന്ന് സ്ഥാനാർത്ഥികള്‍‌ക്ക് നിശബ്ദ പ്രചാരണം നടത്തും. 40 ദിവസം നീണ്ട പരസ്യ പ്രചരണത്തിന് ശേഷമാണ് സംസ്ഥാനം നിശബ്ദ പ്രചാരണത്തിലേക്ക് കടക്കുന്നത്. ഈ സമയത്ത് പൊതുയോഗങ്ങള്‍ക്കോ പ്രകടനങ്ങള്‍ക്കോ അനുമതിയില്ല.

നിയമവിരുദ്ധമായി ആളുകള്‍ കൂട്ടം ചേർന്നാല്‍ ക്രിമിനല്‍ പ്രൊസീജ്യർ കോഡ് ചട്ടം 144 പ്രകാരമാണ് നടപടി സ്വീകരിക്കുകയെന്നു വരണാധികാരി അറിയിച്ചു.തെരഞ്ഞെടുപ്പിനുള്ള പോളിംഗ് സാമഗ്രികളുടെ വിതരണം രാവിലെ എട്ട് മണി മുതല്‍ ആരംഭിക്കും. നാളെ രാവിലെ ഏഴ് മണി മുതല്‍ വൈകുന്നേരം ആറ് മണി വരെയാണ് വോട്ടെടുപ്പ്.

20 മണ്ഡലങ്ങളിലായി 194 സ്ഥാനാർത്ഥികളാണ് മത്സര രംഗത്തുള്ളത്. 25231 ബൂത്തുകളിലായി വോട്ട് രേഖപ്പെടുത്താൻ 2.77 കോടി വോട്ടർമാരാണുള്ളത്.സംഘർഷ സാധ്യത കണക്കിലെടുത്ത് തിരുവനന്തപുരം, പത്തനംതിട്ട, തൃശൂർ, കാസർകോട് എന്നീ ജില്ലകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു.

സുരക്ഷയൊരുക്കാൻ 66,303 പൊലീസുകാരെയും അധിക സുരക്ഷയ്‌ക്ക് 62 കമ്ബനി കേന്ദ്രസേനയെയും നിയോഗിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥർക്ക് ഇന്ന് കൂടി പോസ്റ്റല്‍ വോട്ട് ചെയ്യാനാവും. ഇതിനായുള്ള വോട്ടിംഗ് കേന്ദ്രങ്ങള്‍ ഇന്നുകൂടി പ്രവർത്തിക്കും.

രണ്ടാം ഘട്ട വിധിയെഴുത്താണ് നാളെ രാജ്യത്ത് നടക്കുന്നത്. കേരളത്തിന് പുറമെ 12 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും നാളെ വോട്ടെടുപ്പ് നടക്കും.

1 / 1

Continue Reading

Latest news

മുപ്ലിവണ്ടിന്റെ ശല്യം വ്യാപകം: ഉറങ്ങാനും ഭക്ഷണം കഴിക്കാനും കഴിയാത്ത അവസ്ഥ, ആരോഗ്യവകുപ്പ് അധികൃതർ ഇടപെടെണമെന്ന് നാട്ടുകാർ

Published

on

By

കോട്ടയം: പാറത്തോട് പഞ്ചായത്തിലെ 1,2,3 വാർഡുകളിൽ മുപ്ലിവണ്ടിൻ്റെ ശല്യം വ്യാപകമാകുന്നു. പാലപ്ര മേഖലയിലാണ് മുപ്ലി വണ്ടിന്റെ ശല്യം കൂടുതലായി കാണപ്പെടുന്നത്.

വീടുകൾക്കുള്ളിൽ താമസിക്കാൻ കഴിയാത്ത വിധം വണ്ട് കയറികുടിയിരിക്കുന്ന സ്ഥിതിയാണെന്നും ഇരുപതോളം വീടുകളിൽ കിടന്നുറങ്ങാൻ കഴിയാത്ത സാഹചര്യമാണെന്നും നാട്ടുകാർ പറഞ്ഞു.

രാത്രി തെളിക്കുന്ന വെളിച്ചത്തിൽ ഇവ കൂടുതലായി എത്താറുണ്ടെന്നും കഴിഞ്ഞ മാസം മുതൽ തുടങ്ങിയ ശല്യം മൂലം പ്രദേശത്ത് ജീവിക്കാൻ കഴിയാത്ത രീതിയിലേക്ക് കാര്യങ്ങൾ മാറിയിരിക്കുന്നത് എന്നുമാണ് നാട്ടുകാരുടെ പരാതി. വീടിന്റെ ഭിത്തികളിലും തറയിലും ഫാനിലും ഗൃഹോപകരണങ്ങളിലും എല്ലാം ഇവ കയറുന്നു.

കൂടാതെ ദേഹത്ത് വീണാൽ നീറ്റൽ അനുഭവപ്പെടുകയും കിടന്നുറങ്ങുമ്പോൾ ചെവിയിലും മറ്റും കയറുന്നത് മൂലം ഉറക്കം നഷ്ട്ടപെടുകയാണെന്നും ശല്യം കൂടുതലായ വീട്ടുകാർ മാറ്റ് വീടുകളിൽ പോയതയുമാണ് നാട്ടുകാർ പറയുന്നത്. മുപ്ലി വണ്ടിന്റെ ശല്യം പരിഹരിക്കാൻ ആരോഗ്യവകുപ്പ് അധികൃതർ ഉടൻ നടപടികൾ സ്വീകരിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.

1 / 1

Continue Reading

Trending

error: